Middle East

ഹജ്ജ്; സേവന സംതൃപ്തിയുമായി ഒ ഐ സി സി വോളണ്ടിയർമാർ മടങ്ങി

ജിദ്ദ: ഈ വർഷത്തെ ഹജ്ജ് തീർത്ഥാടകാരുടെ കർമ്മങ്ങളുടെ  അവസാനം വരെ   മിനായിൽ പ്രവർത്തനങ്ങളുമായി നിലകൊണ്ട ജിദ്ദ ഒ ഐ സി സി വോളണ്ടിയർമാർ ആത്മസംതൃപ്തിയുമായി മടങ്ങി.

അറാഫയിൽ നിന്നും മുസ്ദലിഫയിൽ എത്തി രാപാർത്തതു മുതൽ പിന്നിട് കല്ലെറിയൽ ചടങ്ങിനായി  മിനായിലേക്ക് വരുന്ന ഹാജിമാർക്ക് ടെന്റുകളിലേക്ക് എത്തുന്നതിനു  കൃത്യമായ ലൊക്കേഷൻ മാപ്പുകൾ ഉപയോഗിച്ചു വഴി കാണിച്ചും,  ജംറയിലേക്ക് എത്താനുള്ള സഹായങ്ങൾ  ചെയ്തും.

ശാരീരികമായി അവശതകൾ അനുഭവിക്കുന്നവരെ വീൽ ചെയറിൽ ലക്ഷ്യ സ്ഥാനത്ത് എത്തിക്കുന്നതും, വിവിധ എക്സിറ് പോയറ്റുകളിൽ വോളണ്ടിയർമാരെ അണിനിരത്തി തീർത്ഥാടകർക്ക്  ശരിയായ രീതിയിൽ സേവനം നടത്താനും, മെഡിക്കൽ സഹായം ലഭ്യമാക്കുന്നതിനും ഹാജിമാരുടെ മനസറിഞ്ഞു പ്രവർത്തിക്കാൻ കഴിഞ്ഞതിൽ വോളണ്ടിയർമാർ സംതൃപ്തി രേഖപ്പെടുത്തി.

രാവെന്നോ പകലെന്നോ ഇല്ലാതെ ഷിഫ്റ്റടിസ്ഥാനത്തിലാണ് സേവനങ്ങൾ ചിട്ടപ്പെടുത്തിയതെങ്കിലും വളണ്ടിയർമാർ  എല്ലാ ഷിഫ്റ്റിലും പ്രവർത്തിക്കാൻ കാണിച്ച  താല്പര്യം ദൈവാപ്രീതി പ്രതീക്ഷിച്ചു കൊണ്ട് മാത്രമാണ്.

ചില വാളണ്ടിയർമാർ തീർത്ഥാടകാരെ കല്ലാറിയിച്ച് മസ്ജിദുൽ ഹറമിൽ വരെ വീൽ ചെയറിൽ എത്തിച്ച് കിലോ മിറ്ററുകൾ താണ്ടി പ്രവർത്തന മികവ് കാണിച്ചു.

മക്ക, ജിദ്ദ, മദിന  എന്നിവിടങ്ങളിൽ നിന്നുള്ള   ഒ ഐ സി സി യുടെ നാനൂറിലധികം  വരുന്ന വളണ്ടിയർ, ഹാജിമാർ എത്തിതുടങ്ങിയത് മുതൽ  പ്രവർത്തന നിരതമായിരുന്നു.  

ഏകദേശം നൂറോളം പേർ ജിദ്ദ, മദീന ഹജ് വെൽഫെയർ ഫോറത്തിലും സേവന രംഗത്ത് ഉണ്ട്. ഒ ഐ സി സി യുടെ നേതൃത്ത്വത്തിൽ ഹജ്ജ് തീർത്ഥാടകർക്കു നൽകുന്ന സേവനങ്ങൾ മഹത്തരമാണെന്ന് ഹജ്ജിനെത്തിയ കെ പി സി സി സെക്രട്ടറി കെ പി എ മജീദ് പറഞ്ഞു. സൗദി ഭരണകൂടം തീര്താടകർക്കു നല്കുന്ന സേവനങ്ങൾക്കു എത്ര നന്ദി പറഞ്ഞാലും അധികമാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.    

റീജണൽ പ്രസിഡണ്ട് കെ ടി എ മുനീർ, വെൽഫെയർ ജനറൽ സെക്രട്ടറി മാമ്മദ് പൊന്നാനി, ഒ ഐ സി സി ഹജ് വളണ്ടിയർ സെൽ കൺവീനർ ഷമീർ നദവി കുറ്റിച്ചൽ, കോർഡിനേറ്റർ  അസ്ഹാബ് വര്ക്കല എന്നിവരുടെ നേതൃത്വത്തിൽ വാളണ്ടിയർമാരെ മീന ടാസ്ക് സജ്ജീകരിക്കുയും പ്രവർത്തനങ്ങൾ ക്രോഡീകരിക്കുകയും ചെയ്തു.

സി സി ശംസു ഹാജി, അഷ്‌റഫ് വാഴക്കാട്,  അമീർ പരപ്പനാങ്ങാടി, അഷ്റഫ് കുരിയോട്, ഷാനു കരമന, നസീം പൊന്നാനി, സഹീർഖാൻ, മുഹ്സിൻ, സഹീർ ഖാൻ വരപ്പാറ, നാസർ സൈൻ,  ഹുസൈൻ സാദ, റാഷിദ്, അബ്ദുറഹിമാൻ മൂസാ, സമാൻ വാഴക്കാട്, സുഹൈൽ മഞ്ചേരി, നൗഫൽ ഷരീഫ്, അലി കരുവാരകുണ്ട്, അലി തേക്കുതോട്, നൗഷാദ് അടൂർ,  ഉസ്മാൻ കരുവാരകുണ്ട്, ബഷീർ പരുത്തികുന്നൻ തുടങ്ങിയവർ സജീവ സന്നിദ്ധമായി സേവന രംഗത്ത് ഉണ്ടായിരുന്നു.

ജിദ്ദ ഹജ് വെൽഫെയർ ഫോറത്തിലെ ഒ ഐ സി സി വളണ്ടിയർമാരുടെ പ്രവർത്തങ്ങൾക്കു അബ്ബാസ് ചെമ്പൻ, അഷ്‌റഫ് വടക്കേക്കാട്, കുഞ്ഞി മുഹമ്മദ് കോടശ്ശേരി തുടങ്ങിയവർ നേതതൃത്ത്വം നൽകി.

മക്കയിൽ തീർത്ഥാടകർക്കു ഭക്ഷണ,  മെഡിക്കൽ സേവന കാര്യങ്ങൾക്ക് ശനിയാസ് കുന്നിക്കോട്, ഷാജി ചുനക്കര, ശാക്കിർ കൊടുവള്ളി, നൗഷാദ് പെരുന്തല്ലൂർ, മുഹമ്മദ് ഷാ കൊല്ലം, നിഷ നിസാം, ജിബിൻ സമദ്, നിസ്സാം കായംകുളം തുടങ്ങിയവർ നേതൃത്ത്വം നൽകി.

ഹജ്ജ് സേവന കാര്യങ്ങൾക്കു വേണ്ടിയുള്ള , വിമനത്താവളങ്ങളിലെ  വോളണ്ടിയർ  പ്രവർത്തനങ്ങൾ, ഹജ്ജ് സേവന  പ്രവർത്തങ്ങൾക്കു വേണ്ടിയുള്ള സജീകരണങ്ങൾ,  മറ്റു കാര്യങ്ങൾ തുടങ്ങിയവ സാക്കിർ ഹുസൈൻ എടവണ്ണ, ശ്രീജിത്ത് കണ്ണൂർ, രാധാകൃഷ്‌ണൻ കാവുമ്പായി, അനിൽ കുമാർ പത്തനംതിട്ട തുടങ്ങിയവർ ക്രോഡീകരികാരണം നടത്തി.

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x