IndiaNews

കോവിഡ് – 19 ടെസ്റ്റ് കിറ്റുകൾ ഗുണമേന്മയുള്ളത്: ചൈന

കൊറോണ വൈറസ് രോഗങ്ങൾക്ക് ചൈനീസ് ടെസ്റ്റിംഗ് കിറ്റുകൾ ഉപയോഗിക്കുന്നത് നിർത്താനുള്ള ഇന്ത്യയുടെ തീരുമാനം ദൗർഭാഗ്യകരമെന്ന് ചൈന. കിറ്റുകൾ ഗുണനിലവാരമില്ല എന്ന ആരോപണം തീർത്തും ശരിയല്ല എന്നും നിർത്തലാക്കാൻ ഉള്ള തീരുമാനം അന്യായമാണ് എന്നും ചൈന വ്യക്തമാക്കി

കൊറോണയുമായി ബന്ധപ്പെട്ട ആധികാരിക ഏജൻസിയായ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്, ഏപ്രിൽ 27 മുതൽ രണ്ട് ചൈനീസ് സ്ഥാപനങ്ങളിൽ നിന്ന് വാങ്ങിയ പരിശോധനകൾക്കുള്ള ചൈനീസ് ടെസ്റ്റിംഗ് കിറ്റുകൾ കൃത്യതയില്ലാത്തതിനാൽ തിരികെ നൽകാൻ തീരുമാനിച്ചിരുന്നു.

ഇന്ത്യൻ തീരുമാനത്തിൽ അതീവ ആശങ്കയുണ്ടെന്നും Guangzhou Wondfo Biotech and Zhuhai Livzon Diagnostics എന്നീ രണ്ട് കമ്പനികൾ നിർമ്മിച്ച ടെസ്റ്റിംഗ് കിറ്റുകൾ ചൈനീസ് സർക്കാറും സംവിധാനങ്ങളും അംഗീകരിച്ചത് ആണ് എന്നും ഗുണമേന്മ ഉറപ്പ് വരുത്തിയത് ആണ് എന്നും ചൈനീസ് എംബസി അറിയിച്ചു.

ചില ആളുകൾ ചൈനീസ് ഉൽ‌പ്പന്നങ്ങളെ തെറ്റായി മുദ്രകുത്തി മുൻ‌വിധിയോടെയുള്ള/മുൻധാരണയോട് കൂടി നോക്കി കാണുന്നത് തീർത്തും പ്രയാസമുള്ളതും അന്യായവുമാണ് എന്നും എംബസി വക്താവ് ജി റോംഗ് പ്രസ്താവനയിൽ പറഞ്ഞു.

ചൈന ഉത്പാദിപ്പിച്ച ചൈനീസ് ടെസ്റ്റിംഗ് കിറ്റുകൾ ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ ഉപയോഗിക്കുന്നുണ്ട്. യൂറോപ്പ്, ഏഷ്യ, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിലെ നിരവധി രാജ്യങ്ങളിലേക്ക് യാതൊരു പ്രശ്നവുമില്ലാതെ ഉപകരണങ്ങൾ കയറ്റുമതി ചെയ്തിട്ടുണ്ട് എന്നും വ്യക്തമാക്കി.

കൊറോണ വൈറസിനെതിരെ ശക്തമായ നടപടിയുമായി പോരാടാൻ ഇന്ത്യയെ സഹായിക്കാൻ ചൈന ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്ത മെഡിക്കൽ ഉപകരണകളും കിറ്റുകളും ഗുണമേന്മ ഉള്ളത് ആണ് എന്ന് ഉറപ്പ് വരുത്തിയിട്ടുണ്ട് എന്നും ജി പറഞ്ഞു.

എന്നാൽ ചൈനീസ് കമ്പനികളുടെ പരിശോധന കിറ്റ് ഉപയോഗിച്ച് നടത്തിയ പരീക്ഷണങ്ങൾ പരസ്പരവിരുദ്ധമായ ഫലങ്ങൾ നൽകിയതായി നിരവധി സംസ്ഥാനങ്ങൾ പറഞ്ഞു. കൊറോണ വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ച രോഗികളെ പരിശോധിക്കുന്നതിനായി കിറ്റുകൾ തുടക്കത്തിൽ ഉപയോഗിച്ചിരുന്നുവെങ്കിലും ചില ഫലങ്ങൾ നെഗറ്റീവ് ആയി തിരിച്ചെത്തിയതായി അധികൃതർ പറഞ്ഞു.

Source: Channel News Asia

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
ഇത് വായിച്ചിരുന്നോ
Close
Back to top button
0
Would love your thoughts, please comment.x
()
x