The post മഴയുടെ അളവ്; ഒരിടത്ത് ഇത്ര സെന്റിമീറ്റർ മഴ പെയ്തു എന്ന് പറഞ്ഞാൽ എന്താണ്? appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.
]]>ഇത് അവിശ്വസനീയമായി തോന്നുന്നുണ്ടോ?
തോന്നുന്നെങ്കിലാണ്, ഉരുൾപൊട്ടൽ ചർച്ച ചെയ്യുമ്പോൾ മഴയെ മാറ്റിനിർത്തി ബാക്കിയെല്ലാം തലങ്ങും വിലങ്ങും കീറിമുറിക്കുന്ന വിദഗ്ദ്ധവാദങ്ങളെ നിങ്ങൾ സീരിയസ്സായിട്ട് എടുക്കാൻ സാധ്യത.
അതൊരു ഭാവനയല്ല, കണക്കുകൂട്ടലാണ്.
ഒരിടത്ത് ഇത്ര സെന്റിമീറ്റർ മഴ പെയ്തു എന്ന വാർത്ത കേൾക്കുമ്പോൾ, ശരിയ്ക്കും അതെത്ര വരും എന്ന് എത്രപേർ മനസ്സിലാക്കുന്നുണ്ട് എന്നത് സംശയമാണ്. ഇത് വായിക്കുന്ന നിങ്ങൾ സ്വയം ഒന്ന് ആലോചിച്ചുനോക്കൂ. അഞ്ച് കിലോ അരി എത്ര വരും എന്ന് മനസ്സിലാക്കുന്നതുപോലെ ആ അളവ് മനസ്സിൽ കാണാൻ കഴിയുന്നുണ്ടോ? ഇല്ലെങ്കിൽ അത് വേണ്ടിവരും.
ആദ്യം മഴയുടെ അളവ് എങ്ങനെയാണ് സെന്റിമീറ്റർ, മില്ലിമീറ്റർ, എന്നിങ്ങനെ നീളത്തിൽ പറയുന്നത് എന്ന് മനസ്സിലാക്കേണ്ടതുണ്ട്. അടിസ്ഥാനപരമായി അവിടെ നമ്മൾ പറയുന്നത് ആ പെയ്ത മഴയിൽ ആകാശത്തുനിന്ന് ഭൂമിയിൽ എത്തിയ വെള്ളത്തിന്റെ അളവാണ്.
രണ്ട് കാര്യങ്ങൾ അവിടെ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്, എവിടെ എത്ര നേരം കൊണ്ട് പെയ്ത മഴയാണ് എന്ന് പറഞ്ഞാലേ ആ സംഖ്യയ്ക്ക് അർത്ഥമുള്ളു. ‘തിരുവനന്തപുരത്ത് 10 mm മഴ പെയ്തു‘ എന്ന് മാത്രം പറഞ്ഞാൽ അത് അർത്ഥശൂന്യമാണ്. തിരുവനന്തപുരത്ത് ഇന്ന തീയതിയിൽ എന്നോ, ഇത്ര മണി മുതൽ ഇത്ര മണി വരെ എന്നോ ഒരു ഇടവേള കൂടി പറഞ്ഞാലേ അത് പൂർണമാകൂ.
തിരുവനന്തപുരത്ത് ആഗസ്റ്റ് 15 ന് 10 cm മഴ പെയ്തു എന്നു പറഞ്ഞാൽ അതിന്റെ അർത്ഥം, ആഗസ്റ്റ് 15 ന് തിരുവനന്തപുരത്ത് പെയ്ത മൊത്തം മഴവെള്ളത്തെ തിരുവനന്തപുരത്തിന്റെ അത്രയും വിസ്താരമുള്ള ഒരു പരന്ന ടാങ്കിൽ കെട്ടിനിർത്തിയാൽ ആ വെള്ളത്തിന് 10 സെന്റിമീറ്റർ ആഴമുണ്ടാകും എന്നാണ്. മറ്റൊരു രീതിയിൽ പറഞ്ഞാൽ ഒരു മില്ലിമീറ്റർ മഴ എന്നത് ഓരോ ചതുരശ്രമീറ്ററിലും ഒരു ലിറ്റർ വെള്ളം പെയ്തിറങ്ങുന്നതിന് തുല്യമാണ്.
ഈ കണക്ക് മനസ്സിൽ വെച്ചുകൊണ്ട് നമുക്ക് വയനാട് ജില്ലയിലേക്ക് ഒന്ന് പോകാം. കഴിഞ്ഞ ജൂലൈ 30, 31 തീയതികളിൽ അവിടെ പെയ്ത മഴ 215.3 mm ആണ്. ഇത് ശരാശരി ആണെന്നും, വയനാട് ജില്ലയിൽ തന്നെ പല സ്ഥലങ്ങളിൽ പല അളവിലാണ് പെയ്തത് എന്നതും തത്കാലം നമുക്ക് മറക്കാം. (കൽപ്പറ്റ ബ്ലോക്കിൽ അത് 273.4 mm ആണ്).
വയനാട് ജില്ലയുടെ വിസ്താരം 2,131 ചതുരശ്ര കിലോമീറ്ററാണ് (ച.കി.മീ.). അത്രയും സ്ഥലത്ത് 215.3 mm മഴ പെയ്തു എന്നുപറയുമ്പോൾ, ആ വെള്ളം എത്രവരും എന്ന് കണക്കാക്കി നോക്കാം.
2131 ച.കി.മീ. എന്നുവച്ചാൽ 213,10,00,000 ച.മീറ്ററാണ്. അപ്പോ അതിനെ 215.3 കൊണ്ട് ഗുണിച്ചാൽ കിട്ടുന്ന അത്രയും ലിറ്റർ വെള്ളം പെയ്തിറങ്ങിയിട്ടുണ്ടാകും. അത്, 213,10,00,000 x 215.3 = 458,274,300,000 അഥവാ 458.27 ശതകോടി (billion) ലിറ്റർ വരും.
ഇതിനെ കെട്ടി നിർത്താൻ എത്ര വലിയ ടാങ്ക് വേണ്ടിവരും എന്നത് നമുക്ക് വിടാം. ആ വെള്ളത്തിന്റെ അളവ് എത്രവരും എന്നറിയാൻ പെരിയാറ് പോലെ അതിനെ ഒഴുക്കിവിടുന്നതായി ഒന്ന് സങ്കല്പിച്ചുനോക്കാം.

കേരളത്തിൽ ഏറ്റവും കൂടുതൽ ജലവാഹകശേഷിയുള്ള (discharge) നദിയാണ് പെരിയാർ. അത് ശരാശരി ഓരോ സെക്കൻഡിലും ഏതാണ്ട് രണ്ടരലക്ഷം ലിറ്റർ (2,50,000) വെള്ളത്തെ ഒഴുക്കിക്കൊണ്ട് പോകുന്നുണ്ട്. നമ്മൾ വയനാട്ടിലെ മഴവെള്ളം കെട്ടിനിർത്തിയിരിക്കുന്ന ആ കൂറ്റൻ ടാങ്കിൽ നിന്നും ഇത്രേം ഡിസ്ചാർജുള്ള ഒരു ചാല് പുറത്തേയ്ക്ക് തുറക്കുന്നു എന്നിരിക്കട്ടെ. ആ വെള്ളം ഒഴുകിത്തീരാൻ എത്ര സമയമെടുക്കും എന്നത് പിന്നെ ലളിതമായ കണക്കുകൂട്ടലാണ്.
458.27 billion/2,50,000 = 18,33,080 സെക്കൻഡ്.
ഒരു മണിക്കൂറിൽ 3600 സെക്കൻഡുണ്ട് എന്നത് പരിഗണിച്ചാൽ ആ സമയം 510 മണിക്കൂർ അല്ലെങ്കിൽ 21 ദിവസമാണ്!
വയനാട്ടിൽ ഇതുവരെ കണ്ടിട്ടുള്ള മഴ ലഭ്യതയുടെ ചരിത്രം വച്ച് ഇപ്പറഞ്ഞ കാലയളവിൽ നമ്മൾ പ്രതീക്ഷിക്കുന്ന സാധാരണ വർഷപാതം 6.2 mm ആണ്. ആ സ്ഥാനത്താണ് 2024-ൽ നമുക്ക് 215.3 mm മഴ നേരിടേണ്ടിവന്നത് എന്നുകൂടി ഇവിടെ ശ്രദ്ധിക്കണം.
ഒരു ഗ്ലാസ് വെള്ളം കുടിക്കാൻ പോകുന്ന ഒരാളുടെ വായിലേയ്ക്ക് ഏഴ് ലിറ്റർ വെള്ളം എടുത്ത് കമിഴ്ത്തുന്നതുപോലെയാണ് ഈ വ്യത്യാസം.
ഈ അളവ് മനസ്സിൽക്കാണാതെ ഉരുൾപൊട്ടൽ ചർച്ച ചെയ്യുന്നത്, സെക്സിനെ പരിഗണിക്കാതെ ഗർഭകാരണം ചർച്ച ചെയ്യുന്നതു പോലെയാണ്.
The post മഴയുടെ അളവ്; ഒരിടത്ത് ഇത്ര സെന്റിമീറ്റർ മഴ പെയ്തു എന്ന് പറഞ്ഞാൽ എന്താണ്? appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.
]]>The post നമ്മളെ പോലെ ദാഹം ഉള്ളവരാണോ പക്ഷികൾ? appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.
]]>എന്നെ കൊത്തിപ്പറിക്കാൻ ഇളകി വരാൻ പോകുന്ന പൈങ്കിളി പ്രകൃതി സ്നേഹികൾ (ഞാനും അങ്ങിനെ തന്നെ ആയിരുന്നു) ഒന്ന് ക്ഷമിച്ച് – ഞാൻ എഴുതിയ സംശയങ്ങൾ തീർത്ത് തന്നാൽ ഉപകാരം.
കുറച്ചിനം പക്ഷികളെ തൊട്ടടുത്ത് കാണാനും, നിരീക്ഷിക്കാനും, ഫോട്ടോ എടുക്കാനും പുണ്യ പ്രവർത്തി ചെയ്തതായി സ്വയം കരുതിയും മറ്റുള്ളവരെക്കൊണ്ട് തോന്നിപ്പിച്ചും പ്രകൃതി സ്നേഹിയായി കോൾമയിർ കൊള്ളാനും പക്ഷികൾക്ക് കുടി ജലം പരിപാടി ഗുണം ചെയ്യും എന്നത് ശരിയാണ്.
എന്നാൽ കെട്ടിയിട്ട വളർത്ത് മൃഗങ്ങളെ പോലെ അല്ലാതെ, സ്വതന്ത്രമായി പറക്കാൻ ചിറകുള്ള, വെള്ളമുള്ള ഇടം കണ്ടെത്താനുള്ള പ്രത്യേക കഴിവുള്ള, ദശലക്ഷക്കണക്കിന് വർഷം മുമ്പേ, ജുറാസിക് കാലത്തേ പരിണമിച്ചുണ്ടായ ഇവർ എത്രയോ കൊടും വരൾച്ചകൾ അതിജീവിക്കാനുള്ള കഴിവ് ആർജിച്ച് പരിണമിച്ചവരാണല്ലോ.
ആകാശദൂരം അഞ്ചോ പത്തോ കിലോമീറ്ററുകൾ പോലും ഇവർക്ക് ഒരു ദൂരമല്ല. അതിനപ്പുറം ചാടിക്കടക്കാൻ ഈ K K ജോസഫുമാർക്ക് അറിയാം. ടെറിട്ടോറിയൽ ആയവ സ്ഥലം മാറും അത്ര തന്നെ.
അതിനിടയിലൊരിടത്തും തുറന്ന ജല സ്രോതസ് ഇല്ലാത്ത വിധം വരണ്ടുണങ്ങിയ മരുഭൂമി ആണോ നിലവിൽ കേരളം? അടുത്ത പഞ്ചായത്തിലോ, ജില്ലയിലോ പോവാൻ ഇവർക്ക് ബസ് ചാർജ്ജ് ഒന്നും വേണ്ട.
പക്ഷികൾ സീസണുകൾക്ക് അനുസരിച്ച് ജല ലഭ്യത ഉറപ്പാക്കാൻ അവയുടെ ഭക്ഷണത്തിൽ മാറ്റം വരുത്തുന്ന ശീലമുള്ളവരാണ്. ഇൻസെക്റ്റുകളെ കൂടുതൽ തിന്നുന്നവ, പഴങ്ങൾ തിന്നുന്നവ ഒക്കെ അത് ക്രമീകരിച്ച് ജല ആവശ്യം അതിജീവിക്കും.
അതിനുമപ്പുറം പോയാലേ അവ തൊണ്ട വരണ്ട് വീണു ചാവാറുള്ളു. കേരളത്തിൽ എവിടെ എങ്കിലും പക്ഷികൾ ദാഹിച്ച് ചത്ത് വീണത് ആരെങ്കിലും എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ?
നമ്മൾ ചൂടിനോട് കാണിക്കുന്ന അതേ അളവിലാകുമോ പക്ഷികളുടെയും പ്രതികരണം? നമ്മെ പോലെ വിയർക്കലും ചൂട് പ്രശ്നവും ഒക്കെ സമാനമായുള്ള ഒരു വേറെ ജീവി അല്ലല്ലോ പക്ഷി – അത് സസ്തനി അല്ല – ശരീരത്തിൻ്റെ ജലാംശം നമ്മെ പോലെ വിയർപ്പിച്ച് നഷ്ടപ്പെടുത്തുന്നവരല്ല – നമ്മളെ പോലെ രക്തം അരിച്ച് മൂത്രമാക്കലിന് ഇത്ര മാത്രം വെള്ളവും വേണ്ട – അവർ മൂത്രമൊഴിക്കുന്നുമില്ല – കാഷ്ടത്തിലൂടെ യൂറിക് അംശങ്ങൾ പുറത്ത് കളയുകയാണ് ചെയ്യുന്നത്.
അപ്പോൾ നമ്മളെ പോലെ ദാഹം ഉള്ളവരല്ലല്ലോ പക്ഷികൾ ?
മനുഷ്യരുമായി സംസർഗപ്പെട്ട്, പരിചിതരായ കാക്ക , പ്രാവ്, ബുൾബുൾ, വണ്ണാത്തിക്കിളി തുടങ്ങിയ കുറച്ചിനം പക്ഷികൾ മാത്രമല്ലെ നമ്മൾ വെച്ച വെള്ളപ്പാത്രത്തിൽ വന്ന് വെള്ളം കുടിക്കുകയും കുളിക്കുകയും ഒക്കെ ചെയ്യുള്ളു – അല്ലാതെ ഉള്ള പക്ഷികൾ ഇവയിൽ വന്ന് വെള്ളം കുടിക്കുന്നത് അപൂർവമല്ലെ?.
ഇത്തരം വെള്ള പാത്രങ്ങൾ അവർക്ക് ഒരു കെണിയായി പ്രവർത്തിക്കില്ലെ – വളർത്ത് പൂച്ച, നായ എന്നിവ പക്ഷികളെ പിടികൂടാൻ സാദ്ധ്യത വർദ്ധിപ്പിക്കുകയല്ലെ ചെയ്യുക? ദാഹിച്ച് തൊണ്ട വറ്റി ഒരു പക്ഷിയും ചത്തില്ലെങ്കിലും – ഈ പക്ഷി സ്നേഹം മൂലമാകില്ലെ നൂറു കണക്കിന് പക്ഷികൾ ചാവുക?
സ്വാഭാവികമായ തുറന്ന ജല സ്രോതസുകളിൽ നിന്ന് വെള്ളം കുടിക്കുന്നതിൽ കൂടുതൽ രോഗ സാദ്ധ്യത പക്ഷികൾക്ക് ഇത്തരം പാത്രങ്ങളിൽ നിന്ന് വെള്ളം കുടിക്കുന്നത് കൊണ്ടാവില്ലെ? കണ്ടാമിനേഷൻ നമ്മൾ വെക്കുന്ന ചെറിയ അളവിലുള്ള പാത്രത്തിലെ വെള്ളത്തിലാകില്ലെ?
ഇത്തരം പാത്രങ്ങളിലെ വെള്ളം കൊതുകു വളർത്തലിന് കാരണമാകില്ലെ ?
ചില സംശയങ്ങളാണ്.
അവനവൻ്റെ ഉള്ളിലെ കാല്പനികവർണക്കിളിക്ക് ഈ ചോദ്യങ്ങളൊന്നും ആദ്യം ഇഷ്ടമാവില്ല എന്നറിയാം. എന്തായാലും ഒരു ഉപകാരമല്ലെ , ദാഹജലം കൊടുക്കലല്ലെ എന്നൊക്കെ പറഞ്ഞ് എന്നോട് ദേഷ്യം തോന്നും.
അതിനാൽ ഇതിനെ ഇത്ര മാത്രം ഗ്ലോറിഫൈ ചെയ്യണോ എന്നാണ് എൻ്റെ സംശയം.
നമ്മുടെ കുട്ടികളും അരിക്കൊമ്പൻ ഫാൻസ് പോലെ കിളിക്കൂട്ട ഫാൻസ് ആവരുത്. പ്രകൃതി സ്നേഹത്തിന്, പ്രകൃതി സംരക്ഷണത്തിന് കാല്പനികതയുടെ അതി വൈകാരികത അനാവശ്യമാണ്.
വിജയകുമാർ ബ്ലാത്തൂർ
The post നമ്മളെ പോലെ ദാഹം ഉള്ളവരാണോ പക്ഷികൾ? appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.
]]>The post പശ്ചിമ ഘട്ടത്തിൽ നീലക്കുറിഞ്ഞി വസന്തം; ഇടുക്കിയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.
]]>പശ്ചിമ ഘട്ടങ്ങളുടെ ഉയര്‍ന്ന പ്രദേശങ്ങളായ പുല്‍മേടുകളിലും ഷോലക്കാടുകളിലും കാണപ്പെടുന്ന ഒരു പുഷ്പിത സസ്യമാണ് കുറിഞ്ഞി. കുറിഞ്ഞി വിഭാഗത്തില്‍ 40-ഓളം സസ്യ ഇനങ്ങള്‍ ഉണ്ടെങ്കിലും സ്‌ട്രൊബിലാന്തസ് കുന്തിയാന എന്നു വിളിക്കുന്ന നീലക്കുറിഞ്ഞിയാണ് സമൃദ്ധവും ഏറ്റവും പ്രമുഖവും.
പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന ഈ കുറ്റിച്ചെടി മൂന്നാര്‍ മലനിരകളുടെ പ്രതീകമായി കഴിഞ്ഞു.
ഒറ്റയ്ക്ക് നിന്നാൽ വലിയ സൗന്ദര്യമൊന്നും ആരുടെ മനസ്സിലും ഉണർത്താത്ത കാട്ടുകുറ്റിച്ചെടിയാണ് നീലക്കുറിഞ്ഞി എന്നാൽ കൂട്ടായിപൂത്തിറങ്ങിയാലോ അത് ഓരോ മനസ്സിലും സൗന്ദര്യത്തിരമാലകൾ തീർക്കും. വയലറ്റ് കലർന്ന നീലയാണ് അതിന്റെ അതിന്റെ യഥാർഥനിറം. സസ്യശാസ്ത്രപരമായി പറയുകയാണെങ്കിൽ അകാന്തേസിയേ കുടുംബത്തിൽപെട്ട ഇതിന്റെ ശാസ്ത്രനാമം സേ്ട്രാബിലാന്തസ് കുന്തിയാന എന്നാണ്. പൂക്കൾക്ക് ഒട്ടും മണമില്ല.
പക്ഷേ, തേനിന്റെ അളവ് വളരെക്കൂടുതലാണ് അതുകൊണ്ടുതന്നെ ഇക്കാലത്ത് തേനീച്ചകളുടെ വരവും നീലക്കുറിഞ്ഞിയിൽ നിന്ന് തേൻ നുകരുന്ന ഫോർവിങ്‌സ് എന്ന ചിത്രശലഭത്തിന്റെ വിഹരിക്കലും കുറിഞ്ഞിപൂക്കുന്ന കാലങ്ങളിൽ പ്രകൃതിസ്നേഹികളുടെ കണ്ണിന് വിരുന്നൊരുന്നുന്നു. നല്ല തണുപ്പിൽ മാത്രം വളരുന്ന ചെടിയാണിത്. ഇതിന്റെ 250-ഓളം സ്പീഷിസുകൾ ലോകമാകമാനമുണ്ട്. അതിൽ 46 ഇനങ്ങളാണ് പശ്ചിമഘട്ടത്തിലുള്ളത്.
എങ്കിൽ സൗന്ദര്യത്തിന്റെ ഓളപ്പരപ്പാണ് നീലക്കുറിഞ്ഞി മലനിരകൾ. അതെ, നീലക്കുറിഞ്ഞി വീണ്ടും പൂത്തിരിക്കുന്നു. നീണ്ട പന്ത്രണ്ടുവർഷക്കാലത്തെ ഇടവേളയ്ക്കുശേഷം പ്രളയത്തിനും മണ്ണൊലിപ്പിനും ഉരുൾപൊട്ടലിനും ശേഷം മണ്ണിനും മനസ്സിനും ആഘോഷത്തിന്റെ പുതുവർണമേകി ഒരു വനയോരം മുഴുവനും. തേനീച്ചകൾക്കും ചിത്രശലഭങ്ങൾക്കും പ്രൃതിസൗന്ദര്യാരാധകർക്കും ഇത് പൂക്കാലം.
ഒരു വ്യാഴവട്ടക്കാലത്തിനുശേഷം പൂത്ത കുറിഞ്ഞികൾ വിനോദസഞ്ചാരികളെ വൻ തോതിൽ പശ്ചിമഘട്ടത്തിലെ കുറിഞ്ഞിമലയിലേക്ക് ആകർഷിച്ചുകൊണ്ടിരിക്കുന്നു.
നീലഗിരിക്കുന്നുകളിലും കൊഡൈക്കനാല്‍ മേഖലയിലും നീലക്കുറിഞ്ഞികള്‍ സമൃദ്ധമായി കാണാം. വരയാടുകളുടെ സംരക്ഷണത്തിനായി നിലവില്‍ വന്ന ഇരവികുളം ദേശീയോദ്യാനവുമായി ഇവിടം ഇഴ പിരിയാത്ത വിധം ബന്ധപ്പെട്ടു കഴിഞ്ഞു. മൂന്നാര്‍ – നീലക്കുറിഞ്ഞിയുടെ സ്വര്‍ഗ്ഗലോകം എന്നതു ഒരു അപരനാമമായി മാറിക്കഴിഞ്ഞു.
2018-ലായിരുന്നു നീലക്കുറിഞ്ഞികളുടെ പൂവിടല്‍. ഇനി 2030-വരെ കാത്തിരിക്കണം അടുത്ത നീലവസന്തത്തിനു. കുറിഞ്ഞി പൂക്കും കാലത്തും അല്ലാത്ത സമയത്തും മൂന്നാറിന്റെ പുല്‍മേടുകളും മലനിരകളും സന്ദര്‍ശകര്‍ക്ക് എന്നും പ്രിയപ്പെട്ടതാണ്.
ടോപ് സ്റ്റേഷന്‍, ദേവികുളം, പൂപ്പാറ, കുണ്ടള, മാട്ടുപ്പെട്ടി, കൊളുക്കുമല, മറയൂര്‍, കടവരി പ്രദേശങ്ങള്‍ സന്ദര്‍ശകരെ എന്നും ആകര്‍ഷിക്കുന്നു. നീലഗിരി താര്‍ എന്ന വരയാടിന്റെ സംരക്ഷണത്തിനായി നിലവില്‍ വന്ന ഇരവികുളം ദേശീയോദ്യാനവും അതിന്റെ വിനോദ സഞ്ചാര മേഖലയായ രാജമലയും ഏതു കാലാവസ്ഥയിലും ആയിരങ്ങളെ ആകര്‍ഷിക്കുന്നു.
നീലക്കുറിഞ്ഞി പൂക്കുന്ന വാര്‍ഷിക കലണ്ടര്‍ സഞ്ചാരികളും പ്രകൃതി സ്‌നേഹികളും സസ്യശാസ്ത്രജ്ഞരും ആവേശത്തോടെ കാത്തിരിക്കുന്ന അവസരമാണ്. പുല്‍മേടുകള്‍ നീലക്കുറിഞ്ഞി പൂക്കളുടെ ശോഭയില്‍ നീലനിറമണിയും. മലഞ്ചെരിവുകളും ഷോലക്കാടുകളും നീലപ്പൂക്കളാല്‍ അലംകൃതമാകും. നീലക്കുറിഞ്ഞി പൂക്കുന്ന കാലത്ത് പ്രത്യേക യാത്രാ പദ്ധതികളും സാഹസിക നടത്തത്തിനുളള സൗകര്യങ്ങളും ലഭ്യമാകും.
നീലഗിരിക്കുന്നുകളിലാണ് കുറിഞ്ഞി ധാരാളം കണ്ടുവരുന്നത്. മൂന്നാറിന് പരിസരത്തും വട്ടവട, കൊട്ടക്കമ്പൂർ, കടവരി, കാന്തല്ലൂർ, കമ്പക്കല്ല്, പളനിമലകൾ, തമിഴ്‌നാട്ടിൽ കൊടൈക്കനാൽ, ഊട്ടിയിലെ മുക്കൂർത്തിമലകൾ എന്നിവിടങ്ങളിലാണ് ധാരാളമായി ഇവ പൂത്തുവരുന്നത്. പൂക്കാലം മൂന്നുമാസം നീണ്ടുനിൽക്കും. ഇതിന്റെ അവസാനകാലങ്ങളിൽ ആദിവാസികൾ ഇവയിൽനിന്ന് നേരിട്ട് തേൻ ശേഖരിക്കും.
കേരളത്തിൽ ഇടുക്കിയിലെ 3200 ഹെക്ടറോളം വരുന്ന സമുദ്രനിരപ്പിൽനിന്ന് 1532 അടി ഉയരത്തിലുള്ള ഇരവികുളം ദേശീയപാർക്കിലാണ് നീലക്കുറിഞ്ഞികൾ ധാരാളമായി പൂക്കാറ്. യുനെസേ്കായുടെ ലോകപൈതൃകപ്പട്ടികയിൽ ഇടം നേടിയ ഇവിടെ ഇതിന് മുൻപ് 2006-ലാണ് ഇവ പൂത്തത് ബോംബെ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി ഇതുവരെ ഒമ്പത് പൂക്കാലങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.
ചെടികൾക്ക് അരമീ്റ്ററോളം ഇയരം കാണും. എന്നാൽ കാലാവസ്ഥയിലെ വ്യത്യാസം കാരണം മൂന്നാറിൽ കാണപ്പെടുന്നതിൽ നിന്ന് കാന്തലൂരിലേത് അല്പം നീളം കൂടുതലുള്ളവയാണ്. മൂന്നു മുതൽ 14 കൊല്ലം വരെയുള്ള ഇടവേളകളിലാണ് നീലക്കുറിഞ്ഞികളുടെ ജനുസ്സിലുള്ള ചെടികൾ പൂക്കാറ്.
ഇതിൽ 12 കൊല്ലത്തെ ഇടവേളയിലാണ് മൂന്നാറിലെ നീലക്കുറിഞ്ഞികൾ പൂക്കാറ്. ഇത് നിരീക്ഷിച്ചത് ജർമൻകാരുടെ മൂന്നംഗ സംഘമാണ്. അതിലൊരാളായ കുന്തിന്റെ പേരിലാണ് ഇതിന്റെ ശാസ്ത്രനാമത്തിന്റെ അവസാനഭാഗം.
കുറിഞ്ഞിമലകൾ ആവാസവ്യവസഥയുടെ പ്രത്യേകത കൊണ്ടും ജനശ്രദ്ധയാകർഷിക്കുന്നതാണ്. ആപൂർവമായ സസ്യങ്ങളും പുല്ലുകളും ഔഷധങ്ങളും പക്ഷികളും ഉരഗങ്ങളും മൃഗങ്ങളും സസ്തനികളും ഷഡ്പദങ്ങളും നീലക്കുറിഞ്ഞി പുൽമേട്ടുകളിലുണ്ട്.
വിനോദസഞ്ചാരം കൊണ്ടുണ്ടാകുന്ന മാലിന്യങ്ങളും ആവാസവ്യവസഥയിൽ വരുന്ന മാറ്റങ്ങളും പൂക്കളുടെ ഈ നീലസാഗരത്തെ അലോസരപ്പെടുത്തുന്നുണ്ട്.
കേരള വനം വന്യജീവി വകുപ്പിനാണ് നീലക്കുറിഞ്ഞികളുടെ സംരക്ഷണച്ചുമതല. 2006ലും അതിനുമുമ്പത്തെ സീസണിലും കുറിഞ്ഞിച്ചെടികൾ വേരോടെ പിഴുതുകൊണ്ടുപോവാൻ ചിലർ ശ്രമിച്ചിരുന്നു.
അതിൽപ്പിന്നെ 2006-ൽ കുറിഞ്ഞിച്ചെടികൾ പറിക്കുന്നത് നിയമം മൂലം ശിക്ഷാർഹമാക്കി. ഇതിന്റെ വേരുകൾ ചൊറിക്കും ചിരങ്ങിനും ഔഷധമായി ഉപയോഗിക്കുന്ന ചില ആദിവാസി വിഭാഗങ്ങളുണ്ട്. അത്യന്തം പരിസ്ഥിതി പ്രാധാന്യവും വിനോദസഞ്ചാര പ്രാധാന്യവുമുള്ള ഇതിനെ സംരക്ഷിക്കേണ്ടതുണ്ട്.
എന്നാൽ ഇത്തവണത്തെ പൂക്കാലത്ത് വ്യാപകമായി ആളുകൾ വന്നത് മൂലം ചെടികളും പൂക്കളും നശിച്ചു പോവുകയും പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ കുമിഞ്ഞ് കൂടുകയും ചെയ്തു. ഇതിനെ തുടർന്ന് പൂ പറിക്കുകയോ പിഴുതെടുക്കുകയോ വില്‍ക്കുകയോ നശിപ്പിക്കുകയോ ചെയ്താല്‍ പിഴ അടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് വനം വകുപ്പ് വ്യക്തമാക്കി.
ഇടുക്കി ശാന്തന്‍പാറയില്‍ നീലക്കുറിഞ്ഞി കാണാനെത്തുന്നവര്‍ നീലകുറിഞ്ഞി ചെടികളും പൂക്കളും നശിപ്പിച്ചാല്‍ കർശന നിയമ നടപടി സ്വീകരിക്കുമെന്ന് മുഖ്യ വനം മേധാവി അറിയിച്ചു. നീലക്കുറിഞ്ഞി നശിപ്പിക്കുന്നത് വന്യജീവി സംരക്ഷണ നിയമപ്രകാരം കുറ്റകരമാണ്. പൂ പറിക്കുകയോ പിഴുതെടുക്കുകയോ വില്‍ക്കുകയോ നശിപ്പിക്കുകയോ ചെയ്താല്‍ പിഴ അടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് വനം വകുപ്പ് വ്യക്തമാക്കി.
സഞ്ചാരികളുടെ എണ്ണം വര്‍ദ്ധിച്ചതോടെ വനം വകുപ്പിന്റെയും ശാന്തന്‍പാറ ഗ്രാമ പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ വിവിധ നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. വനമേഖലയോട് ചേര്‍ന്ന പ്രദേശമായതിനാല്‍ വന്യ മൃഗങ്ങള്‍ സ്വൈര്യ വിഹാരം നടത്തുന്ന മേഖലയാണിവിടം. ഇക്കാരണത്താല്‍, പ്രവേശനം, രാവിലെ ആറ് മുതല്‍ വൈകിട്ട് അഞ്ചര വരെയായി പരിമിതപെടുത്തിയിട്ടുണ്ട്. . ഇരുചക്ര വാഹനങ്ങള്‍ പ്രവേശിപ്പിക്കുന്നത് പൂര്‍ണ്ണമായും നിരോധിച്ചിരുന്നു.
ഇടുക്കിയ്ക്കൊപ്പം കർണാടകയിലെ ചിക്കമംഗലൂരുവിലും ഇത്തവണ നിലക്കുറിഞ്ഞി പൂത്തിട്ടുണ്ട്. ചിക്കമംഗലൂരുവിലെ സീതാലയൻഗിരി, മുല്ലയൻഗിരി, ബാബാബുഡൻഗിരി എന്നീ മലനിരകളിലാണ് നീലക്കുറിഞ്ഞി ഇത്തവണ പൂത്തിരിക്കുന്നത്. നീലക്കുറഞ്ഞി സാധാരണയായി ജൂലൈ ഒക്ടോബർ മാസങ്ങളിലാണ് വിരിയുക.
The post പശ്ചിമ ഘട്ടത്തിൽ നീലക്കുറിഞ്ഞി വസന്തം; ഇടുക്കിയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.
]]>The post വിഴിഞ്ഞത്തേത് അദാനി സ്പോൺസേഡ് സമരം? | വി പി റജീന appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.
]]>ചൈനയുടെ സ്വപ്ന പദ്ധതിയായ ‘One Belt One Road’ / സിൽക്ക് റൂട്ട് ഇനി ഉപേക്ഷിക്കപ്പെട്ടാൽ പോലും ഇന്ത്യൻ മഹാസമുദ്രത്തെ ചൈനീസ് സൈന്യം വലയം ചെയ്യുമെന്നതിൽ തർക്കമില്ല.
ശ്രീലങ്കൻ തീരത്ത് നങ്കൂരമിട്ട കന്നി കപ്പലിൻ്റെ തുടർച്ചയായ കപ്പൽ ശൃംഖലകൾ കേരളമടക്കം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് മേൽ ഉയർത്താൻ പോവുന്ന സുരക്ഷാ പ്രതിസന്ധികൾ കാണാനിരിക്കുന്നേയുള്ളൂ. കാര്യങ്ങൾ തങ്ങളുടെ വഴിക്കു തന്നെയെന്ന് ഉറപ്പിച്ച് അപ്രതീക്ഷിതമായി ചൈന നടത്തിയ നീക്കം വിഴിഞ്ഞം പദ്ധതിക്കും ഭീഷണിയൊരുക്കുമെന്നതിൽ തർക്കമില്ല.
കേരളത്തിൻ്റെ പരിസ്ഥിതിക്ക് പുല്ലുവില കല്പിച്ച് അദാനി തുടങ്ങിയതാണ് തുറമുഖ നിർമാണമെങ്കിലും കേരള തീരം രണ്ടു മൂന്നു വർഷം കൊണ്ട് നേരിട്ട / ഇനി നേരിടാൻ പോവുന്ന വൻ തീര ശോഷണം വിഴിഞ്ഞം പദ്ധതിക്ക് അത്ര ശുഭസൂചനയല്ല നൽകുന്നത്.
മാത്രമല്ല, ഏതാനും വർഷങ്ങളായി അറബിക്കടലിലെ കേരള തീരമേഖല ന്യൂനമർദ്ദങ്ങളുടെയും ചുഴലിക്കാറ്റുകളുടെയും തട്ടകമായി മാറിയത് ഭാവിയിൽ കപ്പൽ ഗതാഗതത്തെയടക്കം പ്രതികൂലമായി ബാധിച്ചേക്കാനുള്ള സാധ്യത. ഇതൊക്കെ രണ്ടാമത്തെ കാരണം.
ഇനിയാണ് കളി. സംസ്ഥാന സർക്കാറുമായുള്ള കരാർ പ്രകാരം 2019 ഡിസംബറിനകം തുറമുഖം പ്രവൃത്തി പൂർത്തിയാക്കണമെന്നാണ്. ഈ സമയത്തിനുള്ളിൽ തീരാത്ത പക്ഷം 3 മാസം കൂടി ഇളവ് നൽകും. എന്നിട്ടും തീർന്നില്ലെങ്കിൽ
പ്രതിദിനം 12 ലക്ഷം രൂപ വെച്ച് സർക്കാറിന് അദാനി നഷ്ടപരിഹാരം കൊടുക്കണം.
2015ൽ കരാർ ഒപ്പിടുമ്പോൾ ആയിരം ദിവസം കൊണ്ട് തീർക്കുമെന്ന അദാനിയുടെ പ്രഖ്യാപനം നടന്നില്ല. ഇതെ തുടർന്ന് ആർബിട്രേഷൻ കൗൺസിനെ സമീപിച്ച് 2023 ഡിസംബർ 23 വരെ സമയം നീട്ടി വാങ്ങി.
ഒരിക്കലും ഈ സമയം കൊണ്ട് പണി തീരാൻ പോവുന്നില്ല. അദാനിക്ക് സർക്കാറിന് അങ്ങോട്ട് നഷ്ടപരിഹാരം നൽകാതെ തടിയൂരാനുള്ള അവസരം ഒരുക്കാനുള്ള ഒത്തുകളിയാണോ എന്ന സംശയം ബലപ്പെടുത്തുന്നതാണ് ഇപ്പോൾ പൊടുന്നനെ കത്തിപ്പടർന്ന സമരത്തിൻ്റെ സ്വഭാവം.
അങ്ങനെയെങ്കിൽ ഇതിനകം തന്നെ അന്നം മുട്ടിയ മൽസ്യത്തൊഴിലാളികളുടെ ജീവിതം വെച്ചുള്ള / അവരെ വഞ്ചിച്ചു കൊണ്ടുള്ള കളികൾ സമർത്ഥമായി തുടരുകയാണ് എന്നേ പറയാനാവൂ.
വളരെ മുന്‍കൂട്ടി തന്നെ ഇതിന്റെ അപകടം മനസിലാക്കി എതിർപ്പുയർത്തിയ പരമ്പരാഗത മത്സ്യതൊഴിലാളികളെയും അവർക്കൊപ്പം നിന്ന പരിസ്ഥിതി പ്രവർത്തകരെയും വകഞ്ഞുമാറ്റി, ആ സമയത്തൊക്കെ ഇത് വികസനത്തിന്റെ സ്വർഗരാജ്യത്തിലേക്കുള്ള കപ്പല്‍ചാലാണെന്നു പറഞ്ഞ് പ്രദേശവാസികളുടെ സങ്കടങ്ങള്‍ക്ക് കാതുകൊടുക്കാതിരുന്ന സഭാനേതാക്കളെ ഇളക്കിവിട്ടുള്ള കളിയാണിപ്പോൾ.
സമരം കാരണം പണി നിർദിഷ്ട കാലയളവിൽ നടന്നില്ലെന്ന വാദം അദാനിക്ക് ആർബിട്രേഷന് മുമ്പാകെ ഉന്നയിക്കാൻ. ഇതറിയാതെ സമരമുഖത്ത് സജീവമായ യഥാർത്ഥ ഇരകളുടെയടക്കം ആവേശത്തെ മുതലെടുത്താണ് അദാനി കൈ നനയാതെ തടിയൂരാൻ പോവുന്നത്. യഥാർത്ഥ ഇരകളുടെ അതിജീവന സമരത്തെ പോലും അദാനി മുതലാളി ഹൈജാക്ക് ചെയ്തിക്കുന്നു!
ഇതിനിടെ കരാർ വ്യവസ്ഥ പാലിച്ചില്ലെന്ന് സർക്കാറിനെ കുറ്റപ്പെടുത്താനും അദാനി മറന്നിട്ടില്ല. ഇനി പണി മുടക്കിയതിൻ്റെ കാരണക്കാർ സംസ്ഥാന സർക്കാറാണെന്ന് വരുത്തി തീർത്ത് സർക്കാറിൽ നിന്ന് തിരിച്ചിങ്ങോട്ട് നഷ്ടപരിഹാരം ഈടാക്കാനും അദാനി കളിച്ചേക്കും. മുതലാളിത്തം അതിൻ്റെ തന്നെ പ്രതിസന്ധിയിൽ നിന്നും ലാഭമൂറ്റും. അങ്ങനെ ഉണ്ടാക്കി കുമിഞ്ഞ് കൂട്ടിവെച്ചതാണല്ലോ അദാനി – അംബാനിമാരുടെ ഇക്കാണുന്ന സമ്പാദ്യമെല്ലാം.
അദാനി കേരളം വിടുന്നത് എല്ലാം കൊണ്ടും നല്ലതിനാണെന്നതിൽ തർക്കമില്ല. അത് പക്ഷെ, കരാർ ഏകപക്ഷീയമായി ലംഘിച്ച കമ്പനി തക്കതായ നഷ്ടപരിഹാരം കേരള സർക്കാറിന് കൊടുത്തുകൊണ്ടും മൽസ്യത്തൊഴിലാളികൾക്കുണ്ടായ നഷ്ടം നികത്തിക്കൊണ്ടുമായിരിക്കണം.
അവരുടെ തൊഴിലും ജീവിതവും സുരക്ഷിതമാക്കണം. വിഴിഞ്ഞം തീരത്തിന് സംഭവിച്ച പാരിസ്ഥിതിക ആഘാതം ഇതിനകം തന്നെ കനത്തതാണ്. അത് പൂർവസ്ഥിതിയിൽ ആക്കാനുള്ള ചെലവ് അദാനിയിൽ നിന്ന് തന്നെ ഈടാക്കുന്നതടക്കമുള്ള ആവശ്യങ്ങൾ പൂർവാധികം ശക്തമായി ഉന്നയിച്ചു കൊണ്ടുള്ള സമരമുഖത്താണ് മൽസ്യത്തൊഴിലാളികൾ നിലകൊള്ളേണ്ടത്.
കേരളം ഐക്യപ്പെടേണ്ടതും അത്തരമൊരു സമരത്തിനാണ്
The post വിഴിഞ്ഞത്തേത് അദാനി സ്പോൺസേഡ് സമരം? | വി പി റജീന appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.
]]>The post വയൽ നികത്തിയുള്ള വീട് നിർമാണം; 2008 ന് ശേഷം വാങ്ങിയത് നികത്താൻ പാടില്ല: കേരള ഹൈക്കോടതി appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.
]]>വീടുവയ്ക്കാൻ മറ്റു ഭൂമിയില്ലെങ്കിൽ കൈവശമുള്ള പാടത്തിന്റെ നിശ്ചിത ഭാഗം നികത്തി വീടുവയ്ക്കാൻ അനുമതി നൽകുന്ന വ്യവസ്ഥ, നിയമം നിലവിൽ വരുന്നതിനു മുമ്പ് വയൽ നിലമുടമകളായവർക്കാണ് മാത്രമാണ് ബാധകമെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഇതു സംബന്ധിച്ച ഡിവിഷൻ ബെഞ്ചിന്റെ വിധി നിയമപരമല്ലെന്ന് വിലയിരുത്തി ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ്ഷാജി പി.ചാലി, ജസ്റ്റിസ് സതീഷ് നൈനാൻ എന്നിവരുൾപ്പെട്ട ഫുൾ ബെഞ്ച് റദ്ദാക്കി.
2008 ആഗസ്റ്റ് 12നാണ് വയലുകളും തണ്ണീർത്തടങ്ങളും സംരക്ഷിക്കാൻ നിയമം കൊണ്ടുവന്നത്.
ഇതിനു ശേഷം തുണ്ടു നിലം വാങ്ങിയവർക്ക് വയലിനകത്ത് വീടു വെക്കാൻ അനുമതി നൽകുന്നത് നിയമത്തിന്റെ ലക്ഷ്യത്തെ ബാധിക്കുമെന്നും ഫുൾബെഞ്ച് വെക്തമാക്കി.
നിയമം വന്ന ശേഷം നിലം വാങ്ങിയവർക്ക് ഇത് നികത്തി വീട് വെക്കാൻ അർഹതയില്ലെന്ന് സിംഗിൾ ബെഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയുള്ള അപ്പീലുകളിൽ ഡിവിഷൻ ബെഞ്ച് ഈ വിധി റദ്ദാക്കി. നിയമം വന്ന ശേഷം നിലം വാങ്ങിയവർക്കും വീടുവയ്ക്കാൻ മറ്റു ഭൂമിയില്ലെങ്കിൽ നിശ്ചിത അളവിൽ നിലം നികത്താമെന്നായിരുന്നു ഡിവി ഷൻ ബെഞ്ചിന്റെ വിലയിരുത്തൽ.
2020ൽ മറ്റൊരു സിംഗിൾ ബെഞ്ച് ഈ വിലയിരുത്തൽ നിയമപരമാണോയെന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ചില ഹർജികൾ ഫുൾബെഞ്ചിന് വിട്ടിരുന്നു. തുടർന്നാണ് ഫുൾബെഞ്ച് ഈ ഹർജികൾ പരിഗണിച്ചത്.
നിലമുടമകളെ 2008ന് മുമ്പും ശേഷവും നിലം വാങ്ങിയവരെന്ന വേർത്തിരിക്കുന്നത് വിവേചനമാണെന്നായിരുന്നു ഹർജിക്കാരുടെ വാദം. നെൽവയൽ നികത്തുന്നത് പൂർണമായും തടയുകയെന്നതല്ല നിയമത്തിന്റെ ലക്ഷ്യമെന്നും ഇവർ ചൂണ്ടിക്കാട്ടി.
എന്നാൽ ഈ വാദം ഫുൾ ബെഞ്ച് തള്ളി.
2008നു ശേഷം നിലം വാങ്ങിയവർ നിലമുടമകൾ തന്നെയാണ്. പക്ഷേ അവർക്ക് നികത്താൻ അർഹതയില്ല.
പഞ്ചായത്ത് മേഖലയിൽ ഒരേക്കർ നിലമുള്ള വ്യക്തി വേറെ ഭൂമിയില്ലാത്ത പത്തു പേർക്ക് നിലം വിറ്റാൽ ഓരോ നിലമുടമയ്ക്കും ഇതു നികത്തി വീടുവയ്ക്കാൻ അനുമതി നൽകേണ്ടി വരും. നെൽവയലുകൾ സംരക്ഷിക്കുകയെന്ന നിയമത്തിന്റെ ലക്ഷ്യത്തെ ഇത് ബാധിക്കുമെന്നും ഫുൾബെഞ്ച് ചൂണ്ടിക്കാട്ടി.
2008-നു മുൻപേ വയലിൻ്റെ ഉടമസ്ഥനാണെങ്കിൽ മറ്റു ഭൂമി ഇല്ലെങ്കിൽ വീട് നിർമിക്കാൻ വയൽ നികത്താൻ അനുമതി നൽകാൻ നിയമത്തിൽ വ്യവസ്ഥയുണ്ട്. പഞ്ചായത്ത് പരിധിയിൽ 4.4 ആറും മുനിസിപ്പാലിറ്റി/കോർപ്പറേഷൻ പരിധിയിൽ 2.02 ആറുമാണ് ഇത്തരത്തിൽ നികത്താൻ അനുവദിക്കുക. (ഒരു ആർ= 2.47 സെന്റ്).
1970-ൽ എട്ടു ലക്ഷം ഹെക്ടർ ഭൂമിയിൽ കേരളത്തിൽ നെൽകൃഷിയുണ്ടായിരുന്നു. 2000 ആയപ്പോഴേക്കും രണ്ടുലക്ഷമായി. നെൽവയലുകൾ തരം മാറ്റിയതാണ് കാരണം. ആവശ്യമായതിൽ 80 ശതമാനം നെല്ലും ഇറക്കുമതി ചെയ്യുകയാണ്. ഭക്ഷ്യവിളകളിൽ നിന്ന് നാണ്യവിളകളിലേക്കുള്ള മാറ്റവും ഇതിനു കാരണമായി.
തണ്ണീര്‍ത്തട നിയമം വന്നതിന് ശേഷവും പാടമാണെന്നറിഞ്ഞ് നിലം വാങ്ങിയവര്‍ക്ക് വയല്‍ നികത്താന്‍ അനുമതി നല്‍കുന്നത് നിയമവിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. പാടങ്ങള്‍ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് നിയമം കൊണ്ടുവന്നത്. അതിനാല്‍, ഇളവ് അനുവദിച്ചാല്‍ പാടം വ്യാപകമായി നികത്തപ്പെടാനുള്ള കാരണമാവുമെന്ന് കോടതി വിശദീകരിച്ചു.
The post വയൽ നികത്തിയുള്ള വീട് നിർമാണം; 2008 ന് ശേഷം വാങ്ങിയത് നികത്താൻ പാടില്ല: കേരള ഹൈക്കോടതി appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.
]]>The post “ഗ്ലോബൽ ചാലിയാർ” ജലദിനം ആഘോഷിച്ചു. appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.
]]>പരിപാടിയുടെ ഭാഗമായി ജലനടത്തം, മുളങ്കാട് സന്ദർശനം എന്നിവ നടത്തി. കോഴിക്കോട് ജില്ലാ പഞ്ചായത്ത് അംഗം രാജീവ് പെരുമൺപുറം പരിസ്ഥിതി സംരക്ഷണ സന്ദേശം നൽകി. ജലദിന പ്രതിജ്ഞയും പരിസ്ഥിതി സംബന്ധമായ കവിതാലാപനവും പരിപാടിക്ക് ഭംഗിയേകി. ഒളവണ്ണ പഞ്ചായത്ത് അംഗം ഷാജി, വിനോദ് മാസ്റ്റർ, അബൂബക്കർ ആക്കോട്, അസീസ് കറുത്തേടത്ത്, അബ്ദുൽ ഗഫൂർ വായോളി, പ്രമോദ് എന്നിവർ ആശംസകൾ നേർന്നു. ആഷിഖ്എം കെ, മഹ്ബൂബ് കോഴിപ്പള്ളി, രഘുനാഥ്, കെ ടി റസാക്ക്, ഇസ്മയിൽ, നവാസ്, അസീസ് പൊയിലിൽ, പി കെ ബാവ, റസാക്ക് കോടമ്പുഴ, കുഞ്ഞു സി എം, യാസർ അറഫാത്ത് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ബഷീർ മണക്കടവ് സ്വാഗതവും ഷാനവാസ് സി പി നന്ദിയും പറഞ്ഞു.
The post “ഗ്ലോബൽ ചാലിയാർ” ജലദിനം ആഘോഷിച്ചു. appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.
]]>The post എന്താണ് തിമിംഗല ഛർദി അഥവാ ആംബർഗ്രിസ്? appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.
]]>എന്നാൽ ഇതുമായി ബന്ധപ്പെട്ട് നിരവധി അശാസ്ത്രീയ നിഗമനങ്ങളും വാർത്തകളിൽ വന്നിട്ടുണ്ട്. വാർത്തകളിൽ തിമിംഗല ശർദ്ദി എന്ന രീതിയിലാണ് ആംബർഗ്രിസിനെ പ്രതിപാദിച്ചുകാണുന്നത്.
എന്നാൽ തിമിംഗലങ്ങളുടെ കുടലിൽ ദഹന പ്രക്രിയയുമായി നടക്കുന്ന ചില പ്രവർത്തനങ്ങളുടെ ഫലമായി രൂപം കൊള്ളുന്ന ഒരു പ്രകൃതിദത്ത ഉല്പന്നമാണിത്! ഒരു വിസർജ്യ വസ്തുവായും ഇതിനെ കണക്കാക്കാം.
വംശനാശത്തിന്റെ നിഴലിൽ നിൽക്കുന്ന എണ്ണത്തിമിംഗലത്തിൽ (sperm whale, ശാസ്ത്ര നാമം: ഫിസെറ്റർ മാക്രോസെഫാലസ്, Physeter macrocephalus) നിന്നു ലഭിക്കുന്ന ഒരു പ്രകൃതിദത്ത ഉല്പന്നമാണ് ആംബർഗ്രിസ്.
കുറച്ചുകൂടി കൃത്യമായി പറഞ്ഞാൽ എണ്ണത്തിമിംഗലത്തിന്റെ കുടലിൽ രോഗനിദാനവസ്തുവായി (കോപ്രോലിത്ത്) രൂപം കൊള്ളുന്ന ഒരു വസ്തു.
സ്ത്രീ-പുരുഷ എണ്ണത്തിമിംഗലങ്ങളിലും, അപൂർവമായി കുള്ളൻ (പിഗ്മി) എണ്ണത്തിമിംഗലത്തിലും (കോഗിയ ബ്രെവിസെപ്സ്) ആംബർഗ്രിസ് ഉൽപ്പാദിപ്പിക്കപ്പെടുന്നുണ്ട്.
ഔഷധ നിർമാണത്തിനായും സുഗന്ധദ്രവ്യങ്ങൾ നിർമിക്കാനും ആയിരം വർഷത്തിലേറെയായി ആംബർഗ്രിസ് ഉപയോഗിക്കപ്പെടുന്നുവെങ്കിലും സുഗന്ധം കൂടുതൽ നേരം നിലനിൽക്കാൻ സഹായിക്കുന്ന ഒരു പ്രകൃതിദത്ത പശ (ഫിക്സേറ്റീവ്) എന്ന നിലയിൽ സുഗന്ധദ്രവ്യവിപണിയിൽ ഇവയ്ക്ക് സ്വർണത്തേക്കാൾ വിലയുണ്ട്.
ഒൻപതാം നൂറ്റാണ്ടിൽ ഒരു അറബ് സഞ്ചാരിയാണ് ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വീപുകൾക്കിടയിൽ ആംബർഗ്രിസ് വ്യാപാരം ആദ്യമായി രേഖപ്പെടുത്തിയത്.
ഇന്ത്യയിൽ, സുഗന്ധദ്രവ്യങ്ങളോ സുഗന്ധദ്രവ്യങ്ങളോ ആയി ‘അംബാര’, ‘ആമ്പർ’ എന്നീ പേരുകളിൽ സംസ്കൃത പുസ്തകങ്ങളിൽ ഇവയെ പരാമർശിച്ചു കാണാം.
ട്രാവൽസ് ഓഫ് മാർക്കോ പോളോ (എ.ഡി. 1300) ആംബർഗ്രിസിനും എണ്ണയ്ക്കും തിമിംഗലങ്ങളെ വേട്ടയാടുന്നതിനെക്കുറിച്ചും തിമിംഗലവേട്ടക്കാർ സ്വീകരിച്ച രീതികളെക്കുറിച്ചും രസകരമായ വിവരണം നൽകുന്നുണ്ട്.
ഇന്ത്യയിൽ, ആയുർവേദത്തിലും യുനാനി വൈദ്യശാസ്ത്രത്തിലും സുഗന്ധദ്രവ്യങ്ങളിലും മരുന്നുകളിലും ആംബർഗിസ് ഉപയോഗിച്ചിരുന്നു. ആംബർഗ്രിസ് എങ്ങനെ രൂപപ്പെടുന്നുവെന്ന് മനസിലാക്കുന്നത് ഇവയെപ്പറ്റിയുള്ള തെറ്റിധാരണ മാറ്റാൻ സഹായകമാകും.
എണ്ണത്തിമിംഗലങ്ങളുടെ പ്രധാന ആഹാരം കണവയും കൂന്തലും ആണ്. പ്രായപൂർത്തിയായ ഒരു തിമിംഗലത്തിന് ഒരു ദിവസം ഒരു ടൺ വരെ കണവ അകത്താക്കാൻ കഴിയും. പശുക്കളെപോലെ എണ്ണത്തിമിംഗലങ്ങൾക്കും ആമാശയത്തിൽ നാല് അറകളുണ്ട്. ഒരു അറയിൽ നിന്ന് മറ്റൊന്നിലേക്ക് കടന്നുപോകുന്ന കണവ വഴിയിലുടനീളം ദഹനപ്രക്രിയക്ക് വിധേയമാകുന്നു.
എന്നാൽ കണവയുടെ ശരീരത്തിലെ ദഹിക്കാത്ത ഭാഗങ്ങളായ ചുണ്ട്/കൊക്ക്, നാക്ക്/പേന (internal shell) എന്നിവ ആമാശയത്തിൽ അടിഞ്ഞുകൂടുന്നു. സാധാരണ അവസ്ഥയിൽ തിമിംഗലങ്ങൾ ഇങ്ങനെ ദഹിക്കാതെ ആമാശയത്തിൽ അടിഞ്ഞുകൂടുന്ന വസ്തുക്കളെ ശർദ്ദിച്ചു പുറത്തുകളയുകയാണ് പതിവ്.
ദഹിക്കാത്ത വസ്തുക്കളുടെ ഒരു മിശ്രിതമായ ഇവയാണ് തിമിംഗല ഛർദ്ദി, ഇത് ആംബർഗ്രിസ് അല്ല.
എന്നാൽ ഏതാണ്ട് ഒരുശതമാനം എണ്ണത്തിമിംഗലങ്ങളിൽ ദഹിക്കാത്ത കണവചുണ്ടുകളും മറ്റും ചെറുകുടലിൽ എത്തിപ്പെടും. അവിടെ എത്തിക്കഴിഞ്ഞാൽ, കൂർത്തമുനകളുള്ള ഇവ അതിലോലമായ കുടലിന്റെ ഉള്ളിൽ ഉരഞ്ഞ് അതിന്റെ അന്തസ്ഥരത്തെ പ്രകോപിപ്പിക്കാൻ തുടങ്ങും.
പ്രതികരണമായി കുടൽ ഒരു കൊഴുപ്പ്/ കൊളസ്ട്രോൾ അടങ്ങിയ ഒരു വസ്തുവിനെ സ്രവിപ്പിക്കുന്നു. ഇത് കണവകളെ ദഹിക്കാതെ കിടക്കുന്ന ഭാഗങ്ങളെ കൂട്ടിയോജിപ്പിച്ച് പുറമെ മൃദുവാക്കി കൂടുതൽ പ്രകോപനം തടയുന്നു.
ചെറുകുടൽ വെള്ളം വലിച്ചെടുക്കുന്നതിലൂടെ ക്രമേണ ഇവ പാറ പോലുള്ള ഒരു വസ്തുവായി മാറുന്നു. ഇത്തരം പ്രക്രിയകൾ ആവർത്തിക്കപ്പെടുകയും മലാശയത്തിൽ വച്ച് നിരവധി പാളികൾ കൂട്ടിച്ചേർക്കപ്പെടുകയും ഇവ ക്രമേണ വലുതാവുകയും പിന്നീട് ആംബർഗ്രിസ് ആയി മാറുകയും ചെയ്യും.
വെറും ഒരു ശതമാനം എണ്ണത്തിമിംഗലങ്ങളിലാണ് ഈ പ്രക്രിയ നടക്കുന്നത്. അതുകൊണ്ടുതന്നെ ആംബർഗ്രിസ് അപൂർവവസ്തുവുമാണ്.
ചുരുക്കത്തിൽ, എണ്ണത്തിമിംഗലങ്ങളിൽ ചെറുകുടലിൽ ദഹിക്കപ്പെടാതെ അടിഞ്ഞുകൂടുന്ന കണവയുടെ ശരീരഭാഗങ്ങൾ, കുടലിലെ സ്രവങ്ങൾ, വിസർജ്യ വസ്തുക്കൾ എന്നിവ കൂടിച്ചേർന്ന് പാറപോലുള്ള വസ്തുവായി മാറുന്നതാണ് ആംബർഗ്രിസിന്റെ ആദിരൂപം.
ഇവ ചിലപ്പോൾ എണ്ണത്തിമിംഗലങ്ങളുടെ കുടലിനെ പൂർണമായും അടച്ചുകളഞ്ഞേക്കാം. ഇത്തരം സന്ദർഭങ്ങളിൽ ആംബർഗ്രിസ് കുടൽ പൊട്ടി പുറത്തുവരാനും അപൂർവമായി വിസർജ്യവസ്തുവായി പുറത്തുവരാനും സാധ്യതയുണ്ട്.
അതുകൊണ്ടുതന്നെ ആംബർഗ്രിസ് തിമിംഗല ശർദ്ദി അല്ല, മറിച്ച് വിസർജ്യവസ്തുവാണ്. സ്വാഭാവികമായി മരണപ്പെടുന്ന തിമിംഗലങ്ങളിൽ ശവം ചീഞ്ഞുകഴിഞ്ഞാൽ കുടലിൽ നിന്ന് ഇവ കടലിൽ എത്തുന്നു.
കടൽ വെള്ളത്തേക്കാൾ അല്പം കുറവുള്ള സാന്ദ്രതയുള്ള ആംബർഗ്രിസ് വെള്ളത്തിൽ മുങ്ങി ഒഴുകുന്നു. സമയം കടന്നുപോകുമ്പോൾ, ആംബർഗ്രിസ് മാറ്റങ്ങൾക്ക് വിധേയമാകുന്നു. ഇത് ഉപ്പുവെള്ളത്താൽ ഓക്സീകരിക്കപ്പെടുന്നു, സൂര്യപ്രകാശത്താൽ നിർവധി ഭ്രംശങ്ങൾക്ക് വിധേയമാകുന്നു, തിരമാലയുടെ പ്രവർത്തനത്താൽ കൂടുതൽ മാറ്റങ്ങൾക്ക് വിധേയമമാവുകയും ചെയ്യും.
സമുദ്രപ്രവാഹങ്ങൾ ഇവയെ എവിടെ എത്തിക്കും എന്ന് പ്രവചിക്കാൻ കഴിയില്ല. എണ്ണത്തിമിംഗലങ്ങളുടെ സാന്നിധ്യം കൂടുതലുള്ള സ്ഥലങ്ങളിൽ ആംബർഗ്രിസിന്റെ സാന്നിധ്യം അധികമാവും. ഇന്ത്യൻ തീരങ്ങളിലും കേരള തീരത്തും ഇവയുടെ സാന്നിധ്യം അപൂർവമായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്, അതിനാൽ ആംബർഗ്രിസ് നമ്മുടെ തീരങ്ങളിലും വിരളമായി കണ്ടെത്തിയിട്ടുണ്ട്.
ആദ്യമായി കടലിൽ എത്തുന്ന ആംബർഗ്രിസ് കൂടുതൽ ദൃഢവും മലത്തിന്റെ ഗന്ധമുള്ളതും ആയിരിക്കും. എന്നാൽ വർഷങ്ങളായി, ഒരുപക്ഷേ പതിറ്റാണ്ടുകളായി, കടലിൽ കിടക്കുമ്പോൾ ഇവ കൂടുതൽ മൃദുവാവുകയും സങ്കീർണ്ണമായ വാസനകൾ (നല്ല പുകയില, പഴകിയ തടി, കടൽ പായൽ, ചന്ദനം, തുടങ്ങിയവയുടെ) ആവാഹിക്കുകയും ചെയ്യും.
തിമിംഗലങ്ങളുടെ ശരീരത്തിൽ നിന്ന് സീകരിക്കുന്നവയെ ‘ബോഡി ആംബർഗ്രിസ്’ എന്നും, കടലിൽ പൊങ്ങിക്കിടക്കുന്നവയെ ‘ഫ്ലോട്ട്സം’ എന്നും, പ്രവാഹങ്ങളിലൂടെ തീരത്ത് എത്തുന്നവയെ ‘ജെറ്റ്സം’ എന്നും പറയും.
ആംബ്രിൻ എന്നറിയപ്പെടുന്ന ഒരു ടെർപീൻ വിഭാഗത്തിലെ രാസവസ്തു, അവയിൽ നിന്നുണ്ടാകുന്ന അംബ്രോക്സാനും ആംബ്രിനോലും, ആംബർഗ്രിസിന് പ്രത്യേക ഗന്ധം നൽകുന്നു.
ജൈവസംയുക്തമായ സ്റ്റിറോളുകളിൽ നിന്ന് വ്യത്യസ്തമായ ബയോസിന്തറ്റിക് സംവിധാനം വഴിയാണ് ആംബ്രിൻ ഉത്ഭവിക്കുന്നത്.
വിരോധാഭാസമെന്നു പറയട്ടെ, ആംബ്രിൻ മണമില്ലാത്ത ഒരു വസ്തുവാണ്. ആംബർഗ്രിസ് പതുക്കെ പക്വത പ്രാപിക്കുമ്പോൾ, അംബ്രിൻ സുഗന്ധമുള്ള സംയുക്തങ്ങളുടെ സമൃദ്ധമായ മിശ്രിതമായി രൂപാന്തരപ്പെടുന്നു. അതിലൊന്ന് പുകയിലയുടെ ഗന്ധമുള്ള ഡൈഹൈഡ്രോ-ഗാമ-അയണോൺ ആണ്. മറ്റൊന്ന് സമുദ്രജലം പോലെ മണക്കുന്ന ബ്യൂട്ടനാലിന്റെ ഡെറിവേറ്റീവ് ആണ്. മൂന്നാമത്തേത് ആൽഫ-ആംബ്രിനോൾ ആണ്. ആംബർഗ്രിസ് ഓക്സൈഡ് എന്നും അറിയപ്പെടുന്ന നാഫ്തോഫുറാനും ഇതിൽ അടങ്ങിയിട്ടുണ്ട്.
സുഗന്ധദ്രവ്യവിപണിയിൽ ആംബർഗ്രിസിന് ആവശ്യകത ഏറിയതിനാൽ ഗുണനിലവാരമനുസരിച്ച് ഒരു കിലോക്ക് ഒരു കോടി രൂപ വരെ ലഭിക്കും. അതുകൊണ്ടുതന്നെ കള്ളക്കടത്തും ഊഹക്കച്ചവടങ്ങളും സാധാരണമാണ്.
വിപണിയിലെ നിയന്ത്രണങ്ങൾ ആംബർഗ്രിസ് പോലെ മണക്കുന്ന കൃത്രിമ സംയുക്തങ്ങൾ നിർമ്മിക്കാൻ രസതന്ത്രജ്ഞർ ഒരു പരിധി വരെ വിജയിച്ചിട്ടുണ്ട് . ആംബ്രോക്സ്, സിനാംബ്രെയ്ൻ തുടങ്ങിയ വ്യാപാരനാമങ്ങളുള്ള തന്മാത്രകൾ ആംബർഗ്രിസിന് പകരമായി ഉപയോഗിക്കുന്നുവെങ്കിലും ഒരു രാസവസ്തുവിനും യഥാർത്ഥ ആംബർഗ്രിസുമായി പൊരുത്തപ്പെടാൻ കഴിയില്ലെന്ന പെർഫ്യൂം വ്യവസായത്തിലെ ധാരണ കൊണ്ടു തന്നെ വിപണിയിൽ ഇപ്പോഴും തിമിംഗലങ്ങളിൽ നിന്നുള്ളവ ഉയർന്ന മൂല്യം നേടുന്നു.
ആംബർഗ്രിസ് ഇപ്പോഴും വ്യാപാരം ചെയ്യപ്പെടുന്നുവെങ്കിലും ഇതിന്റെ ശേഖരണവും വിൽപ്പനയും നിയന്ത്രിക്കുന്ന നിയമങ്ങൾ ലോകമെമ്പാടും വ്യത്യാസപ്പെട്ടിരിക്കുന്നു. ചില രാജ്യങ്ങളിൽ ആംബർഗ്രിസും മറ്റ് തിമിംഗലങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങളും നിരോധിച്ചിരിക്കുന്നുവെങ്കിലും ചിലയിടങ്ങളിൽ ഇത് അനുവദനീയമാണ്.
ഓസ്ട്രേലിയ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ വംശനാശഭീഷണി നേരിടുന്ന ജീവികളുടെ അന്താരാഷ്ട്ര വ്യാപാരകരാർ (CITES) അനുസരിച്ച് ആംബർഗ്രിസ് വ്യാപാരം വിലക്കിയിട്ടുണ്ട്. എന്നാൽ മാലിദ്വീപ്, ന്യൂസിലാന്റ്, ഗൾഫ് രാജ്യങ്ങൾ, ഫ്രാൻസ് എന്നിവിടങ്ങളിൽ വ്യാപാരം തുടരുന്നുണ്ട്.
ഇന്ത്യയിൽ വന്യജീവി സംരക്ഷണ നിയമത്തിലെ സംരക്ഷണ പട്ടിക (ഷെഡ്യൂൾ) 2 -ൽ ആണ് എണ്ണത്തിമിംഗലങ്ങളെ ഉൾപ്പെടുത്തിയിരിക്കുന്നത്. ആംബർഗ്രിസ് ഇവയുടെ ഒരു വിസർജ്യവസ്തുവെന്ന നിലയിൽ കണക്കിലെടുത്താലും നിയമത്തിൽ ‘സംസ്കരിക്കാത്ത ട്രോഫി’ (uncured trophy) എന്ന നിലയിൽ ആംബർഗ്രിസ് പ്രത്യേകം ഉൾപ്പെടുത്തിയിട്ടുള്ളതിനാൽ അതോ അതിന്റെ ഏതെങ്കിലും ഉപോൽപ്പന്നങ്ങളോ കൈവശം വയ്ക്കുകയോ വ്യാപാരം നടത്തുകയോ ചെയ്യുന്നത് നിയമവിരുദ്ധമാണ്.
ആംബർഗ്രിസ് സമുദ്രങ്ങളിൽ നിന്ന് സ്വാഭാവികമായി ലഭിക്കുന്ന വസ്തുവാണെന്നും, അത് ശേഖരിക്കുന്നതിന് തിമിംഗലങ്ങളെ കൊല്ലേണ്ട ആവശ്യം ഇല്ലെന്നും, അവ ശേഖരിക്കാനും വിൽക്കാനും മറ്റു ചില രാജ്യങ്ങളിലെ പോലെ അനുവാദം വേണമെന്നും അത് മത്സ്യത്തൊഴിലാളികൾക്ക് ചില അസുലഭ ഭാഗ്യങ്ങൾ കൊണ്ടുവരുമെന്നും വാദിക്കുന്നവർ ഉണ്ട്.
എന്നാൽ വന്യജീവി സംരക്ഷണ നിയമത്തിൽ ഉൾപ്പെട്ട ഒരു വസ്തുവെന്ന നിലയിൽ ഇവയുടെ വ്യാപാരം കുറ്റകരമാണെന്ന സത്യം തിരിച്ചറിയേണ്ടതുണ്ട്. അടുത്ത കാലത്ത് ആംബർഗ്രിസിനു വേണ്ടി എണ്ണത്തിമിംഗലങ്ങളെ വേട്ടയാടുന്നതായി രേഖപ്പെടുത്തലുകൾ ലഭ്യമല്ലെങ്കിലും ഒരു മുൻകരുതൽ എന്ന രീതിയിൽ നിയന്ത്രണം തുടരേണ്ടതുണ്ട്.
#ambergris, #spermwhale, #wildlifeprotection
The post എന്താണ് തിമിംഗല ഛർദി അഥവാ ആംബർഗ്രിസ്? appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.
]]>The post ‘ലോക പരിസ്ഥിതി ദിനവും കേരളത്തിന്റെ അഭിമാനമായ രാജപ്പൻ ചേട്ടനും’ appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.
]]>എൻ എസ് രാജപ്പൻ എന്ന കോട്ടയംകാരനെ പറ്റിയാണ് പറഞ്ഞു വരുന്നത്.
കൈകാലുകൾക്ക് അധികം ശേഷിയില്ലാത്ത ഇദ്ദേഹം ചെയ്യുന്ന കാര്യങ്ങൾ ഏതൊരു മനുഷ്യനും ഒരു പാഠമാക്കാനുള്ളതാണ്.
വേമ്പനാട്ടു കായലിലും സമീപമുള്ള മറ്റു തോടുകളിലുമെല്ലാം പ്ലാസ്റ്റിക് ബോട്ടിലുകൾ തന്റെ ചെറിയൊരു വള്ളത്തിൽ തുഴഞ്ഞു പോയി പെറുക്കിയെടുത്തു പരിസ്ഥിതിയെ സംരക്ഷിക്കുന്ന ഇദ്ദേഹത്തിന് ഇന്നത്തെ ദിവസം അർഹിക്കുന്ന ഒരു അംഗീകാരം തേടി വന്നു .
തയ്‌വാനിലെ സുപ്രീം മാസ്റ്റർ ചിങ് ഹായ് ഇന്റർനാഷനലിന്റെ 10000 ഡോളർ സമ്മാന തുകയുള്ള ഷൈനിങ് വേൾഡ് എർത്ത് പ്രൊട്ടക്‌ഷൻ അവാർഡാണ് അദ്ദേഹത്തെ തേടിയെത്തിയിരിക്കുന്നത്.

നേരത്തെ സൂചിപ്പിച്ചത് പോലെ പ്ലാസ്റ്റിക് ബോട്ടിലുകൾ പെറുക്കിയെടുത്ത് വിറ്റായിരുന്നു അദ്ദേഹം ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ശ്രമിച്ചിരുന്നത്.
ആ ഒരു മനുഷ്യന്റെ പ്രവർത്തി കാരണം തന്നെ എത്ര മാലിന്യങ്ങൾ പ്രകൃതിയിൽ നിന്നും എടുത്ത് മാറ്റപ്പെട്ടിട്ടുണ്ടാകും.അങ്ങനെ നമ്മൾ ഓരോരുത്തരും തന്നാൽ കഴിയുന്നത് പോലെ ഇന്ന് പരിശ്രമിച്ചാൽ തന്നെ നാളേക്ക് അത് വലിയൊരു മാറ്റത്തിനു തുടക്കമാവും.
നന്ദു എന്ന ഒരു ഫോട്ടോഗ്രാഫറുടെ ചിത്രത്തോട് കൂടിയാണ് ഇദ്ദേഹം ജനശ്രദ്ധ ആകർഷിച്ചത്.
സോഷ്യൽ മീഡിയയിൽ ഓളമുണ്ടാക്കിയിരുന്നു ആ ചിത്രം. തുടർന്ന് പ്രധാനമന്ത്രി മൻ കി ബാത്തിലൂടെ പ്രശംസയും അറിയിച്ചു.
അന്ന് ധാരാളം മാധ്യമപ്രവർത്തകർ അദ്ദേഹത്തിന്റെ അഭിമുഖം എടുത്തിരുന്നു.
തല ചായ്ക്കാൻ ഒരു വീടും ജോലി ചെയ്യാനായി നല്ലൊരു വള്ളവും കിട്ടിയാൽ സന്തോഷം എന്ന് അദ്ദേഹം പറഞ്ഞപ്പോൾ അത് സഫലീകരിച്ചു കൊടുക്കാനായി കുറെ നല്ല മനസ്സുള്ള ജനങ്ങൾ മുൻപോട്ട് വന്നു.

ശ്രീ ബോബി ചെമ്മണ്ണൂർ അദ്ദേഹത്തിന് പുതിയൊരു വള്ളം നൽകാമെന്നേറ്റു.
ചിന്തിക്കാൻ പറ്റുന്ന ഒരു മനസ്സും അതിനൊത്ത് വഴങ്ങുന്ന ഒരു ശരീരമുണ്ടായിട്ടും ഈ നാടിന് വേണ്ടി ഒന്നും ചെയ്യാതിരിക്കുന്നവർക്ക് മനസ്സ് പറയുന്നിടത്ത് ശരീരം പോലും എത്താതിരുന്നിട്ടു കൂടി അദ്ദേഹം ചെയ്യുന്ന കാര്യങ്ങൾ വലിയൊരു പാഠം തന്നെയാണ്.
ഇന്ന് ലോകം പരിസ്ഥിതി ദിനം ആചരിക്കുമ്പോൾ നമ്മൾ ഇന്ത്യക്കാർക്ക്
അഭിമാനിക്കാനായി കേരളം എന്ന ദൈവത്തിന്റെ സ്വന്തം നാട് എൻ എസ് രാജപ്പൻ എന്ന വ്യക്തിയിലൂടെ ഒരു വഴിയൊരുക്കിയിരുന്നു.വരൂ, നമുക്ക് ആ വഴിയിലൂടെ ഒത്തുചേർന്ന് നല്ലൊരു നാളെക്കായി കൈകോർക്കാം.
Theme of world environmental day 2021- Reimagine, Recreate, restore.
The post ‘ലോക പരിസ്ഥിതി ദിനവും കേരളത്തിന്റെ അഭിമാനമായ രാജപ്പൻ ചേട്ടനും’ appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.
]]>The post ചിപ്കോ സമരവും സുന്ദർലാൽ ബഹുഗുണയും appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.
]]>93 ല് നർമ്മദ ബചാവോ ആന്ദോളൻ പ്രക്ഷോഭങ്ങൾ കൊടുമ്പിക്കൊണ്ടിരുന്നതും മേധ പാട്കറുടെ നേതൃത്വത്തിൽ സമരങ്ങളും അവസാനം ലോകബാങ്ക് പിന്മാറിയതുമായ വാർത്തകൾ നിറഞ്ഞിരുന്ന സമയത്തിന് ശേഷം ബഹുഗുണയുടെ സമരങ്ങൾ ഇന്ത്യയൊട്ടാകെ ശ്രദ്ധിക്കപ്പെട്ടു.
ഇന്നത്തെ ഉത്തരാഖണ്ഡിലെ തെഹ്‌രിക്കടുത്തുള്ള ഒരു ഗ്രാമത്തിലാണ് 1927 ജനുവരിയിൽ ബഹുഗുണ ജനിക്കുന്നത്.
നൂറ്റാണ്ടുകൾക്ക് മുമ്പ് ബംഗാളിൽ നിന്ന് കുടിയേറിയ കുടുംബമാണ് തങ്ങളുടേതെന്ന് ബഹുഗുണ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ഇന്ത്യൻ സ്വാതന്ത്ര്യ സമരങ്ങളിൽ അകൃഷ്ടനായിരുന്നു. തൊട്ടുകൂടായ്മക്കെതിരെ പോരാടിയിരുന്ന ബഹുഗുണ ഗാന്ധിയൻ ആശയങ്ങൾ ജീവിതത്തിൽ പകർത്തി.
എഴുപതുകളുടെ തുടക്കത്തിൽ വന നശീകരണത്തിനെതിരെ ചിപ്കോ മുന്നേറ്റത്തിലൂടെയാണ് ബഹുഗുണ ലോകശ്രദ്ധയാകർഷിക്കുന്നത്. ഉത്തർപ്രദേശിലെ വന വൃക്ഷങ്ങൾ കുത്തക കമ്പനികൾക്ക് മുറിക്കാൻ അനുവദിച്ചുള്ള നയത്തിനെതിരെയായിരുന്നു സമരം.
അഹിംസാ മാർഗ്ഗത്തിൽ ഗ്രാമത്തിലെ കൃഷിക്കാരെയും പ്രത്യേകിച്ച് സ്ത്രീകളെയും സംഘടിപ്പിച്ചു നടത്തിയ 1974 ല് സമരമായിരുന്നു അത്. ചിപ്കോ എന്ന ഹിന്ദി വാക്കിന് ഒട്ടിനിൽക്കൂ എന്നാണർത്ഥം. യു പി യിലെ റെനിയില് മരങ്ങളെ കെട്ടിപ്പിടിച്ചായിരുന്നു സമരം.
പരിസ്ഥിതി സംരക്ഷിക്കാൻ തന്നെ ജീവിതം മാറ്റി വെച്ച ഭൂമിയുടെ പോരാളിയായിരുന്നു സുന്ദർലാൽ ബഹുഗുണ. ‘പരിസ്ഥിതിയാണ് സ്ഥായിയായ സാമ്പത്ത്‘ എന്നതായിരുന്നു ബഹുഗുണ മുന്നോട്ട് വെച്ച മുദ്രാവാക്യം. ആവാസ വ്യവസ്ഥ നശിച്ചാൽ രാജ്യം നശിക്കുമെന്ന് അദ്ദേഹം വിശ്വസിച്ചു.
ഹിമാലയത്തിലെ കാടുകളുടെ സംരക്ഷണത്തിനായി അയ്യായിരം കിലോമീറ്ററുകളോളം കാല് നടയായി സഞ്ചരിച്ചു ജനങ്ങളെ ഉൽബോധനം നടത്തുകയും വന നശീകരണത്തിന്റെ ദൂഷ്യഫലങ്ങൾ മനസ്സിലാക്കി കൊടുത്തിട്ടുമുണ്ട്.
വികസനവും പരിസ്ഥിതിയും തമ്മിലല്ല മറിച്ച് നശീകരണവും അതിജീവനവും തമ്മിലുള്ള പോരാട്ടമാണിത് എന്നാണ് തന്റെ പോരാട്ടങ്ങളെ പറ്റി ബഹുഗുണ പലപ്പോഴും പറഞ്ഞിട്ടുള്ളത്.
1980 മുതൽ തെഹ്‌രി അണക്കെട്ടിനെതിരെയുള്ള സമരങ്ങൾക്ക് തുടക്കമിട്ടു. 1995 വരെ നിരവധി തവണ ഭഗീരഥി തീരത്ത് സത്യാഗ്രഹമിരുന്നിട്ടുണ്ട്. 95 ല് 45 ദിവസം നീണ്ടു നിന്ന ഉപവാസ സമരത്തിൽ അന്നത്തെ പ്രധാനമന്ത്രി പി വി നരസിംഹ റാവു ഇടപെടുകയും അണക്കെട്ടിന്റെ ദൂഷ്യഫലങ്ങളെ കുറിച്ചു ഒരു കമ്മീഷനെ നിയോഗിക്കാമെന്ന ഉറപ്പിന് മേല് സമരം അവസാനിപ്പിച്ചു.
2009 ല് പത്മ വിഭൂഷണ് നൽകി രാജ്യം ആദരിച്ചിട്ടുണ്ട്. നേരത്തെ 1981 ലും പത്മശ്രീ പുരസ്കാരം ബഹുഗുണയെ തേടിയെത്തിയിരുന്നുവെങ്കിലും അന്ന് അവാർഡ് സ്വീകരിക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല.
തികഞ്ഞ മിതവ്യയത്തിൽ പ്രകൃതിയെ തൊട്ടറിഞ്ഞു ജീവിച്ചിരുന്ന സുന്ദർലാൽ ബഹുഗുണയെ തേടി അന്താരാഷ്ട്ര പുരസ്‌കാരങ്ങളും വന്നിട്ടുണ്ട്.
ഗാന്ധിയൻ ആശയങ്ങൾ ജീവിതത്തിൽ പകർത്തണമെന്നും ഗ്രാമത്തിൽ കഴിയണമെന്നും ആശ്രമം സ്ഥാപിക്കണമെന്നുമുള്ള വ്യവസ്ഥയോടാണത്രേ അദ്ദേഹം വിമലയെ സഹധർമ്മിണിയായി കൂടെ കൂട്ടിയാത്.
ഒരായുസ്സ് മുഴുവൻ പ്രകൃതി സംരക്ഷണത്തിന് വേണ്ടിയും ഉഴിഞ്ഞു വെച്ച ജീവിതം അവസാനിക്കുമ്പോൾ നഷ്ടം ഉത്തരാഖണ്ഡിന് മാത്രമല്ല നമ്മുടെ രാജ്യത്തിന് കൂടിയാണ്. പ്രകൃതിയെ സ്നേഹിക്കുന്ന ഓരോ പൗരനും കൂടിയാണ്.
The post ചിപ്കോ സമരവും സുന്ദർലാൽ ബഹുഗുണയും appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.
]]>The post പുതുമഴയിലെ മീൻ വേട്ട നിയമ വിരുദ്ധം; മീൻ പിടിക്കാൻ ഈ ജൂൺ കഴിയട്ടെ appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.
]]>തെക്കുപടിഞ്ഞാറൻ കാലവർഷത്തിന്റെ തുടക്കത്തിൽ പ്രജനനത്തിനായി ഇങ്ങനെ മത്സ്യങ്ങൾ നടത്തുന്ന ദേശാന്തരഗമനത്തെ ഊത്ത എന്നാണ് വിളിക്കുന്നത്. ഈ വർഷം മെയ് പകുതിയോടെ തന്നെ ഇതാരംഭിച്ചിരിക്കുന്നു.
കേരളത്തിലെ എല്ലാ പുഴതീര ഗ്രാമങ്ങളിലും നഗരങ്ങളിലും ഈ മത്സ്യ പ്രയാണങ്ങൾ കാണാം. ഊത്തക്കയറ്റം, ഊത്തയിളക്കം, ഊത്തൽ, ഏറ്റീൻ കയറ്റം എന്നിങ്ങനെ ഊത്തയ്ക്ക് പ്രാദേശിക പേരുകളുണ്ട്.
പ്രജനനകാലത്തെ മത്സ്യങ്ങളുടെ ഈ ദേശാന്തരഗമനം ഇന്ന് അവയുടെ നാശത്തിനുതന്നെ കാരണമായിരിക്കുന്നു. കാരണം ഊത്തകയറ്റത്തിന്റെ സമയത്ത് അവയെ പിടിക്കാൻ വളരെ എളുപ്പമാണ്. വയർ നിറയെ മുട്ടകളുമായി വെള്ളം കുറഞ്ഞ വയലുകളിലേക്കും മറ്റു ചെറു ജലാശയങ്ങളിലേക്കും പ്രജനനത്തിനായി വരുമ്പോൾ മത്സ്യങ്ങൾ നിസഹായാവസ്ഥയിലാവും.
മറ്റു സമയങ്ങളിൽ കാണിക്കുന്ന അതിജീവന സാമർഥ്യങ്ങളൊന്നും ഈ പൂർണ ഗർഭാവസ്ഥയിൽ മത്സ്യങ്ങൾക്ക് സാധ്യമല്ല.
പുതുവെള്ളത്തിലേക്കുള്ള മത്സ്യങ്ങളുടെ പാതകളിൽ നിന്നാൽ എളുപ്പത്തിൽ ആർക്കും ഇവയെ പിടിക്കാം. പ്രജനനകാലത്തായതിനാൽ ഓരോ മീൻവേട്ടയും ആയിരക്കണക്കിന് മത്സ്യങ്ങളുടെ നാശത്തിന് കാരണമാകുന്നു. അതുവഴി പല നാടൻ മത്സ്യങ്ങളും ഇന്നു വംശനാശ ഭീഷണിയിലാണ്.
എകദേശം 60 ഇനം ഭക്ഷ്യയോഗ്യമായ മത്സ്യങ്ങളും 19 ഇനം ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യങ്ങളും ഊത്തപ്പിടുത്തം വഴി വംശനാശഭീഷണിയിലാണ്.
ഏറെ അപകടം പിടിച്ച രീതിയിലാണ് ഇന്ന് ഊത്തപിടുത്തം നടക്കുന്നത്. മീനുകൾ സഞ്ചരിക്കുമ്പോൾ അവയുടെ വഴികളെല്ലാം ചിറകെട്ടിയടച്ച്, അവിടെ പത്താഴം എന്നും കൂട് എന്നും വിളിക്കുന്ന കെണിയൊരുക്കി സകല മീനിനെയും പിടിക്കുന്ന രീതിയാണ് ഏറെ അപകടം.
പുഴയിൽ നിന്ന് വയലിലേക്ക് മത്സ്യങ്ങൾ കയറുന്ന തോടിലാവും ഈ കെണിയൊരുക്കുന്നത് എന്നതിനാൽ ഒരൊറ്റ മത്സ്യവും ഇതിൽനിന്ന് രക്ഷപ്പെടില്ല.
ഇത്തരം കെണികളില്ലാത്ത വഴിയിലൂടെ കയറിവന്ന മത്സ്യങ്ങൾ പിന്നെ പിടിക്കപ്പെടുന്നത് പ്രധാനമായും ഒറ്റാൽ, വല, വെട്ട് എന്നീ രീതികളിലാണ്. രാത്രി വെട്ടുകത്തിയും ടോർച്ചുമായി ഇറങ്ങി വെട്ടിപ്പിടിക്കുന്നവരാണ് ഇന്നു വയലുകളിൽ കൂടുതലായി കാണുന്നത്.
മുളയും ഈറ്റയും കൊണ്ടു നിർമിച്ച ഒറ്റൽ ഉപയോഗിച്ച് തീരെ ആഴം കുറഞ്ഞ ഇടങ്ങളിൽ മീൻ പിടിക്കുന്ന രീതിയും ഇപ്പോൾ കണ്ടുവരുന്നു. വലയുടെ ഉപയോഗത്തിലാണ് ഇന്ന് ഏറെ അപകടം പതുങ്ങിയിരിക്കുന്നത്.
ആദ്യകാലങ്ങളിൽ അകന്ന കണ്ണികളുള്ള വലകൾ മാത്രമെ മാർക്കറ്റിൽ ലഭ്യമായിരുന്നുള്ളു. പ്രധാനമായും അവ കൈകൊണ്ട് നെയ്‌തെടുക്കുന്നവയായിരുന്നു. ഇന്ന് ഫാക്‌ടറിയിൽ നിന്ന് നിർമിച്ചെടുക്കുന്ന കൊതുകുവലയ്ക്കു സമാനമായ വലകൾ വളരെ വ്യാപകമായി ഉപയോഗിക്കുന്നത് കാണാം. ചെറിയ മീനുകളെപ്പോലും നശിപ്പിക്കുന്ന ഈ വലകൾ നിയമം മൂലം നിരോധിച്ചതാണെങ്കിലും ജനങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.
നൂറ്റാണ്ടുകളായി തുടരുന്ന മൺസൂൺ കാലത്തെ ഈ മത്സ്യവേട്ട ഇതുവരെ ഒരു പ്രശ്‌നവും ഉണ്ടാക്കിയിട്ടില്ലല്ലോ, അത് കർഷകരുടെയും പുഴയോരിത്തു താമസിക്കുന്നവരുടെയും ഇഷ്‌ടവിനോദമായി എത്രയോ കാലം തുടർന്നിട്ടും കുഴപ്പമുണ്ടായിട്ടില്ലോ എന്നാണ് ചോദ്യമെങ്കിൽ, അത് ഇന്നത്തെ നമ്മുടെ സാഹചര്യങ്ങളക്കുറിച്ചുള്ള തിരിച്ചറിവില്ലായ്‌മയിൽ നിന്നുണ്ടാകുന്നതാണ്.
വിശാലമായ വയലുകളുണ്ടായിരുന്നു ഒരുകാലത്ത് കേരളത്തിൽ. അവ കായലും പുഴയുമായി നൂറുകണക്കിന് തോടുകളാലും അരുവികളാലും പരസ്‌പരം ബന്ധിക്കപ്പെട്ടിരുന്നു. പുഴയിൽ നിന്ന് വയലിലേക്ക് മുട്ടയിടാനായി കയറാനുണ്ടായിരുന്ന പലവിധ മാർഗങ്ങളെല്ലാം ഇന്ന് ഇല്ലാതായിരിക്കുന്നു.

തോടുകളിൽ എല്ലായിടത്തും തടയണകൾ വന്നു. ചെറിയ ഒരു വിടവിലൂടെ മാത്രമേ തടയണയുള്ള തോടുകളിൽ മത്സ്യങ്ങൾക്കു മുകളിലേയ്ക്കു കയറാൻ പറ്റുകയുള്ളു. പുഴയിലാണെങ്കിൽ റഗുലേറ്ററുകളും തടയണകളും വ്യാപകമായി. എല്ലാ തടയണകളിലെയും പ്രധാന വഴികളെല്ലാം ഇന്നു പലവിധ വലകളാൽ നിറഞ്ഞിരിക്കുന്നു.
വയലിലൂടെ ധാരാളം റോഡുകൾ വന്നപ്പോഴാണ് ഏറ്റവും വലിയ തടസം മത്സ്യങ്ങളുടെ ദേശാന്തര ഗമനത്തിന് നേരിടേണ്ടി വന്നത്. ഈ റോഡുകൾക്ക് അപ്പുറവും ഇപ്പുറവുമുള്ള വയലുകളെ ചെറിയ ഓവുചാലുകൾ വഴിയോ പൈപ്പുകൾ വഴിയോ ആണു ബന്ധിപ്പിച്ചിരിക്കുന്നത്. മത്സ്യങ്ങളുടെ മരണക്കെണിയാണ് ഈ ഓവുചാലുകൾ.
മുകൾ ഭാഗത്തെ വയലിലേക്ക് കയറുന്ന മത്സ്യങ്ങളെല്ലാം ഓവുപാലത്തിന്റെ ചുവട്ടിലെ കെണിയിൽ എളുപ്പത്തിൽ കുടുങ്ങുന്നു.
കൂടാതെ നഞ്ചുകലക്കി മൊത്തം മത്സ്യങ്ങളെയും ഇതര ജലജീവികളെയും പിടിക്കുന്നവരും ഇന്നു സർവവ്യാപികളായിരിക്കുന്നു. മൊത്തം ജലജീവികളെ കൊന്നൊടുക്കുന്ന, വിഷം കലക്കിയുള്ള ഈ മത്സ്യബന്ധനരീതി അവശേഷിക്കുന്ന മത്സ്യസമ്പത്തിന്റെ അന്തകനാണ്.
കേവല വിനോദത്തിന്റെ പേരിൽ കേരളത്തിന്റെ ശുദ്ധജല മത്സ്യസമ്പത്തിന് ഗുരുതര നാശം വിതക്കുന്ന തെക്കുപടിഞ്ഞാറൻ മൺസൂൺ കാലത്തെ മത്സ്യവേട്ട നിയമം മൂലം നിരോധിക്കപ്പെട്ടിട്ടുണ്ടെങ്കിലും കടലിൽ ട്രോളിങ് നിരോധനം നടപ്പാക്കുന്നതു പോലെ ഇത് സാധ്യമല്ലെന്ന് നാം തിരിച്ചറിയണം.
അതിനാൽ നിയമം വഴിയുള്ള നിരോധന പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനൊപ്പം ബോധവൽക്കരണ പ്രവർത്തനങ്ങളും ഊർജിതമാക്കണം. പുതുമഴയിലെ ഏറ്റ് മീൻ/ ഊത്ത പിടുത്തം നിയമവിരുദ്ധം. ആറു മാസം തടവ് ലഭിക്കുന്ന കുറ്റം
മത്സ്യങ്ങളുടെ പ്രജനനകാലമാണ് ജൂൺ മാസം. മുട്ടയിടാനാണ് മത്സ്യങ്ങൾ വയലിലേക്കും പുഴയിലേക്കും കയറി വരുന്നത്. ആ സമയത്ത് വയറ് നിറയെ മുട്ടയുള്ളതിനാൽ മത്സ്യങ്ങൾക്ക് രക്ഷപ്പെടാൻ കഴിയില്ല എന്നതിനാൽ നാം അവയെ വ്യാപകമായി വേട്ടയാടുന്നു.
അറിയുക, ശുദ്ധജല മത്സ്യങ്ങൾ വംശനാശത്തിന്റെ വക്കിലാണ്. ഈ സമയത്തെ മീൻപിടുത്തം നിയമവിരുദ്ധമാണ്. കൃത്യമായ നിയമമുണ്ട്.
നിയമം ഇതാ:
‘പ്രജനന സമയങ്ങളിൽ സഞ്ചാര പഥങ്ങളിൽ തടസം വരുത്തി മത്സ്യങ്ങളെ പിടിക്കുന്നതും അനധികൃത ഉപകരണങ്ങൾ ഉപയോഗിച്ച് മത്സ്യം പിടിക്കുന്നതും കേരള അക്വാകൾച്ചർ & ഇൻ ലാൻഡ് ഫിഷറീസ് ആക്ട് 2010 ചട്ടങ്ങൾ അധ്യായം 4, clouse 6, sub clouse 3,4,5 പ്രകാരം നിരോധിച്ചിരിക്കുന്നു’
അത്തരം പ്രവർത്തികളിൽ ഏർപ്പെടുന്നവർക്ക് 15000 രൂപ പിഴയും 6 മാസം തടവും ലഭിക്കുന്നതാണ്. ഫിഷറീസ്, റവന്യൂ, പോലീസ് വകുപ്പുകളും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനും ഈ വിഷയത്തിൽ നടപടികൾ സ്വീകരിക്കാവുന്നതാണ്.
പ്രിയരേ, ആരെങ്കിലും ഇത്തരം പണികൾ ചെയ്യുന്നതു കണ്ടാൽ നിരുത്സാഹപ്പെടുത്തുക എന്നിട്ടും തുടരുന്നുവെങ്കിൽ പോലീസിൽ അറിയിക്കുക. മത്സ്യം പിടിക്കാം. ഈ ജൂൺ കഴിയട്ടെ.
Hamidali vazhakkad
The post പുതുമഴയിലെ മീൻ വേട്ട നിയമ വിരുദ്ധം; മീൻ പിടിക്കാൻ ഈ ജൂൺ കഴിയട്ടെ appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.
]]>