Notice: fwrite(): Write of 1784 bytes failed with errno=28 No space left on device in /home/openpre/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 42

Warning: Cannot modify header information - headers already sent by (output started at /home/openpre/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:42) in /home/openpre/public_html/wp-includes/feed-rss2.php on line 8
News Archives - OPEN PRESS | ഓപ്പണ്‍ പ്രസ്സ് Malayalam News and Views https://openpress.news/category/news/ Latest Malayalam news and views, breaking and live updates from politics, business, technology, health, education, sports & entertainment at OPEN PRESS | ഓപ്പണ്‍ പ്രസ്സ് Tue, 14 Jul 2026 11:16:25 +0000 ml hourly 1 https://wordpress.org/?v=7.0.6 https://openpress.news/wp-content/uploads/2020/05/favicon.png News Archives - OPEN PRESS | ഓപ്പണ്‍ പ്രസ്സ് Malayalam News and Views https://openpress.news/category/news/ 32 32 സി.ഐ.ഇ.ആർ പൊതുപരീക്ഷ: ജിദ്ദ അൽഹുദാ മദ്റസക്ക് നൂറുശതമാനം വിജയം; പുതിയ അഡ്മിഷൻ ആരംഭിച്ചു https://openpress.news/cier-madrasa-public-examination-results/ https://openpress.news/cier-madrasa-public-examination-results/#respond Tue, 14 Jul 2026 11:16:22 +0000 https://openpress.news/?p=10534 ജിദ്ദ: കൗൺസിൽ ഫോർ ഇസ്ലാമിക് എജുക്കേഷൻ ആൻഡ് റിസേർച്ച് (സി.ഐ.ഇ.ആർ) 2025-26 അധ്യയന വർഷത്തിൽ നടത്തിയ അഞ്ച്, ഏഴ് ക്ലാസുകളിലെ ജി.സി.സി തല പൊതുപരീക്ഷയിൽ ജിദ്ദ അൽഹുദാ മദ്റസക്ക് നൂറു ശതമാനം വിജയം. പരീക്ഷയെഴുതിയ മുഴുവൻ വിദ്യാർത്ഥികളും ഉന്നത വിജയം കരസ്ഥമാക്കി മദ്റസയുടെ ഖ്യാതി ഉയർത്തി. അഞ്ചാം ക്ലാസിൽ ബാരിഹ് മുഹമ്മദ്‌ ബഷീർ, മുഹമ്മദ്‌ അമാൻ ഹഖ്, ദാര ഫിറോസ്‌ ആര്യൻ തൊടിക, ഈമാൻ റസീൻ മുസ്തഫ, ഫാത്തിമ ഷെൻസ, ഹവ്വ ഷംസീർ, നിഹ അഷ്ക്കർ എന്നിവരും, …

The post സി.ഐ.ഇ.ആർ പൊതുപരീക്ഷ: ജിദ്ദ അൽഹുദാ മദ്റസക്ക് നൂറുശതമാനം വിജയം; പുതിയ അഡ്മിഷൻ ആരംഭിച്ചു appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.

]]>
ജിദ്ദ: കൗൺസിൽ ഫോർ ഇസ്ലാമിക് എജുക്കേഷൻ ആൻഡ് റിസേർച്ച് (സി.ഐ.ഇ.ആർ) 2025-26 അധ്യയന വർഷത്തിൽ നടത്തിയ അഞ്ച്, ഏഴ് ക്ലാസുകളിലെ ജി.സി.സി തല പൊതുപരീക്ഷയിൽ ജിദ്ദ അൽഹുദാ മദ്റസക്ക് നൂറു ശതമാനം വിജയം. പരീക്ഷയെഴുതിയ മുഴുവൻ വിദ്യാർത്ഥികളും ഉന്നത വിജയം കരസ്ഥമാക്കി മദ്റസയുടെ ഖ്യാതി ഉയർത്തി.

അഞ്ചാം ക്ലാസിൽ ബാരിഹ് മുഹമ്മദ്‌ ബഷീർ, മുഹമ്മദ്‌ അമാൻ ഹഖ്, ദാര ഫിറോസ്‌ ആര്യൻ തൊടിക, ഈമാൻ റസീൻ മുസ്തഫ, ഫാത്തിമ ഷെൻസ, ഹവ്വ ഷംസീർ, നിഹ അഷ്ക്കർ എന്നിവരും, ഏഴാം ക്ലാസിൽ ഇഹാൻ സൈദ്‌, രീഷ് ആഷിഖ്, ഫാത്തിമ ഹെലൻ, ഫാത്തിമ ജസ ഹെന ജിയാഷ്, മിസ ടി.പി, റെയ യാസിദ്‌, അലൈഅ ഫഹിം എന്നിവരും മുഴുവൻ വിഷയങ്ങളിലും എ-പ്ലസ് (A+) നേടി തിളക്കമാർന്ന വിജയം കൈവരിച്ചു. വിജയികളായ മുഴുവൻ വിദ്യാർത്ഥികളെയും അൽഹുദാ മദ്റസ മാനേജ്മെന്റും അധ്യാപകരും അനുമോദിച്ചു.

ജിദ്ദയിലെ മലയാളി സമൂഹത്തിനായി സ്ഥാപിതമായ ആദ്യത്തെ മദ്റസയായ അൽഹുദയിൽ നിലവിൽ വിവിധ ബാച്ചുകളിലായി അഞ്ഞൂറോളം വിദ്യാർത്ഥികൾ പഠിച്ചുവരുന്നുണ്ട്. തജ്‌വീദ് നിയമങ്ങൾക്കനുസൃതമായ ഖുർആൻ പഠനത്തിനും, ഇസ്‌ലാമിക മൂല്യങ്ങൾ മുറുകെപ്പിടിക്കുന്ന ഉത്തമ തലമുറയെ വാർത്തെടുക്കുന്നതിനുള്ള ധാർമ്മിക ശിക്ഷണത്തിനുമാണ് മദ്റസ മുൻഗണന നൽകുന്നത്.

മദ്റസയിൽ 2026-27 പുതിയ അധ്യയന വർഷത്തേക്ക് കെ.ജി മുതൽ എട്ടാം ക്ലാസ് വരെയുള്ള പ്രവേശനം ആരംഭിച്ചതായി കൺവീനർ ഉമർ കോയ ബേപ്പൂർ അറിയിച്ചു. അഡ്മിഷനും കൂടുതൽ വിവരങ്ങൾക്കും താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്:
0572466073, 0538233679.

The post സി.ഐ.ഇ.ആർ പൊതുപരീക്ഷ: ജിദ്ദ അൽഹുദാ മദ്റസക്ക് നൂറുശതമാനം വിജയം; പുതിയ അഡ്മിഷൻ ആരംഭിച്ചു appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.

]]>
https://openpress.news/cier-madrasa-public-examination-results/feed/ 0
‘തൂഫാൻ’ കാമ്പയിന് പിന്തുണയുമായി ഇന്ത്യൻ ഇസ്ലാഹി സെന്റർ ജിദ്ദ; ലഹരിക്കെതിരെ കൈകോർത്ത് പ്രവാസലോകം https://openpress.news/indian-islahi-centre-jiddah-extended-full-support-to-kerala-polices-operation-toofan/ https://openpress.news/indian-islahi-centre-jiddah-extended-full-support-to-kerala-polices-operation-toofan/#respond Wed, 08 Jul 2026 04:20:49 +0000 https://openpress.news/?p=10528 ജിദ്ദ: കേരള പൊലീസിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം ലഹരി മാഫിയകൾക്കെതിരെ ശക്തമായി നടന്നുവരുന്ന ‘തൂഫാൻ’ (Toofan – The Narcotic Hunt) പദ്ധതിക്ക് ഇന്ത്യൻ ഇസ്ലാഹി സെന്റർ ജിദ്ദ സെക്രട്ടറിയേറ്റ് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. യുവതലമുറയെയും സമൂഹത്തെയും കടുത്ത വിപത്തിലേക്ക് തള്ളിവിടുന്ന മയക്കുമരുന്ന് മാഫിയകളെ വേരറുക്കാൻ ഇത്തരം കർശനമായ നടപടികൾ അത്യന്താപേക്ഷിതമാണെന്ന് യോഗം വിലയിരുത്തി. മയക്കുമരുന്നിന്റെ വ്യാപനം കേവലം ഒരു ക്രമസമാധാന പ്രശ്നം മാത്രമല്ല, മറിച്ച് ഒരു തലമുറയെയാകെ നശിപ്പിക്കുന്ന സാമൂഹിക വിപത്താണ്. വിദ്യാലയങ്ങളും കലാലയങ്ങളും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന …

The post ‘തൂഫാൻ’ കാമ്പയിന് പിന്തുണയുമായി ഇന്ത്യൻ ഇസ്ലാഹി സെന്റർ ജിദ്ദ; ലഹരിക്കെതിരെ കൈകോർത്ത് പ്രവാസലോകം appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.

]]>
ജിദ്ദ: കേരള പൊലീസിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം ലഹരി മാഫിയകൾക്കെതിരെ ശക്തമായി നടന്നുവരുന്ന ‘തൂഫാൻ’ (Toofan – The Narcotic Hunt) പദ്ധതിക്ക് ഇന്ത്യൻ ഇസ്ലാഹി സെന്റർ ജിദ്ദ സെക്രട്ടറിയേറ്റ് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. യുവതലമുറയെയും സമൂഹത്തെയും കടുത്ത വിപത്തിലേക്ക് തള്ളിവിടുന്ന മയക്കുമരുന്ന് മാഫിയകളെ വേരറുക്കാൻ ഇത്തരം കർശനമായ നടപടികൾ അത്യന്താപേക്ഷിതമാണെന്ന് യോഗം വിലയിരുത്തി.

മയക്കുമരുന്നിന്റെ വ്യാപനം കേവലം ഒരു ക്രമസമാധാന പ്രശ്നം മാത്രമല്ല, മറിച്ച് ഒരു തലമുറയെയാകെ നശിപ്പിക്കുന്ന സാമൂഹിക വിപത്താണ്. വിദ്യാലയങ്ങളും കലാലയങ്ങളും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരി ശൃംഖലകളെ തകർക്കാൻ പൊലീസിനൊപ്പം പൊതുസമൂഹവും കൈകോർക്കേണ്ടതുണ്ട്. പ്രവാസ ലോകത്തിരുന്നുകൊണ്ട് സ്വന്തം നാടിന്റെ സുരക്ഷയെയും യുവത്വത്തിന്റെ ഭാവിയെയും കരുതി ഇത്തരം ജനകീയവും സുരക്ഷാപരവുമായ നീക്കങ്ങളെ പിന്തുണക്കേണ്ടത് പ്രവാസി സമൂഹത്തിന്റെ കടമയാണെന്നും യോഗം അഭിപ്രായപ്പെട്ടു.

ലഹരിമുക്ത സമൂഹം കെട്ടിപ്പടുക്കുന്നതിനായി ബോധവൽക്കരണ പരിപാടികളുമായി ഇസ്ലാഹി സെന്റർ എന്നും മുൻപന്തിയിലുണ്ടാകും. ‘തൂഫാൻ’ പദ്ധതിയിലൂടെ മയക്കുമരുന്ന് മാഫിയയുടെ ഉറവിടങ്ങൾ കണ്ടെത്താനും കുറ്റവാളികൾക്ക് അർഹമായ ശിക്ഷ ഉറപ്പാക്കാനും കേരള പൊലീസിന് സാധിക്കട്ടെയെന്ന് സെക്രട്ടറിയേറ്റ് ആശംസിച്ചു.

പദ്ധതി കൂടുതൽ ഫലപ്രദമാക്കുന്നതിനായി ഇന്ത്യൻ ഇസ്ലാഹി സെന്റർ ജിദ്ദ ചില സുപ്രധാന നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചു:

  • പ്രാദേശിക ജാഗ്രതാ സമിതികൾ: നാട്ടിൽ പ്രാദേശിക അടിസ്ഥാനത്തിൽ ജനകീയ ‘തൂഫാൻ ജാഗ്രതാ സമിതികൾ’ രൂപീകരിക്കണം.
  • പ്രതിവാര ഡാറ്റാ പ്രസിദ്ധീകരണം: ഓരോ ആഴ്ചയിലും ഈ ഓപ്പറേഷനിലൂടെ അറസ്റ്റിലാകുന്നവരുടെ എണ്ണം, കേസുകളുടെ വ്യാപ്തി, പിടിച്ചെടുത്ത മയക്കുമരുന്നിന്റെ അളവും അതിന്റെ വിപണി മൂല്യവും ഉൾപ്പെടെയുള്ള വിശദാംശങ്ങൾ (Data) പൊതുജനങ്ങൾക്കായി ഔദ്യോഗികമായി പ്രസിദ്ധീകരിക്കണം. ഇത് ലഹരി വിരുദ്ധ പോരാട്ടത്തിന് ജനങ്ങൾക്കിടയിൽ കൂടുതൽ ജാഗ്രതയും വിശ്വാസ്യതയും വളർത്താൻ സഹായിക്കും.

പ്രസിഡന്റ് ഹംസ നിലമ്പൂരിന്റെ അധ്യക്ഷതയിൽ ചേർന്ന സെക്രട്ടറിയേറ്റ് യോഗത്തിൽ ജരീർ വേങ്ങര, സലാഹ് കാരാടൻ, അബ്ദുൽ ഗഫൂർ വളപ്പിൽ, ഷകീൽ ബാബു, മൻസൂർ കെ.സി, ജൈസൽ എ., അബ്ദുൽ റഹ്മാൻ, അബ്ദുസ്സലാം മോങ്ങം എന്നിവർ പങ്കെടുത്തു.

The post ‘തൂഫാൻ’ കാമ്പയിന് പിന്തുണയുമായി ഇന്ത്യൻ ഇസ്ലാഹി സെന്റർ ജിദ്ദ; ലഹരിക്കെതിരെ കൈകോർത്ത് പ്രവാസലോകം appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.

]]>
https://openpress.news/indian-islahi-centre-jiddah-extended-full-support-to-kerala-polices-operation-toofan/feed/ 0
ആറ്റുകാൽ പൊങ്കാലക്കെത്തുന്നവർക്ക് ഭക്ഷണവും വെള്ളവും നൽകണം. https://openpress.news/attukaal-ponkala-palayam-imam/ https://openpress.news/attukaal-ponkala-palayam-imam/#respond Sat, 28 Feb 2026 21:25:04 +0000 https://openpress.news/?p=10504 തിരുവനന്തപുരം പാളയം ഇമാമിന്റെ ഇന്നത്തെ ജുമുഅ ഖുതുബയിലെ വരികൾ കേട്ടു.. “ആറ്റുകാൽ പൊങ്കാലക്കെത്തുന്നവർക്ക് ഭക്ഷണവും വെള്ളവും നൽകണം. അവർക്ക് വേണ്ടി മസ്ജിദുകളും വീടുകളും തുറന്നു കൊടുക്കണം, നോമ്പ് വിഭവങ്ങൾ അവർക്കായി നല്കണം. അവർ നമ്മുടെ അതിഥികളാണ് “ ഈ വിശുദ്ധ റമദാനിൽ കേട്ട ഏറ്റവും മനോഹരമായ വാക്കുകൾ.. വേറൊരു വിശ്വാസവുമായി ബന്ധപ്പെട്ടതാകയാൽ അതിന്റെ ചടങ്ങുകളിൽ നമ്മൾ പങ്ക് കൊള്ളുന്നില്ലെങ്കിലും അതിനെത്തുന്നവർ നമ്മുടെ അതിഥികളാണെന്ന് ഇമാം സുഹൈബ് മൗലവി ജുമുഅ നമസ്കാരത്തിനെത്തിയ വിശ്വാസികളെ ഉണർത്തുന്നു. ഒരു ബഹുസ്വര സാംസ്കാരികത …

The post ആറ്റുകാൽ പൊങ്കാലക്കെത്തുന്നവർക്ക് ഭക്ഷണവും വെള്ളവും നൽകണം. appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.

]]>
തിരുവനന്തപുരം പാളയം ഇമാമിന്റെ ഇന്നത്തെ ജുമുഅ ഖുതുബയിലെ വരികൾ കേട്ടു.. “ആറ്റുകാൽ പൊങ്കാലക്കെത്തുന്നവർക്ക് ഭക്ഷണവും വെള്ളവും നൽകണം. അവർക്ക് വേണ്ടി മസ്ജിദുകളും വീടുകളും തുറന്നു കൊടുക്കണം, നോമ്പ് വിഭവങ്ങൾ അവർക്കായി നല്കണം. അവർ നമ്മുടെ അതിഥികളാണ് “

ഈ വിശുദ്ധ റമദാനിൽ കേട്ട ഏറ്റവും മനോഹരമായ വാക്കുകൾ..

വേറൊരു വിശ്വാസവുമായി ബന്ധപ്പെട്ടതാകയാൽ അതിന്റെ ചടങ്ങുകളിൽ നമ്മൾ പങ്ക് കൊള്ളുന്നില്ലെങ്കിലും അതിനെത്തുന്നവർ നമ്മുടെ അതിഥികളാണെന്ന് ഇമാം സുഹൈബ് മൗലവി ജുമുഅ നമസ്കാരത്തിനെത്തിയ വിശ്വാസികളെ ഉണർത്തുന്നു. ഒരു ബഹുസ്വര സാംസ്കാരികത എങ്ങിനെയാണ് അതിന്റെ വെള്ളവും വളവും സ്വീകരിക്കുന്നത് എന്നതിന്റെ അതിമനോഹരമായ ഉദാഹരണം.

ഇതൊക്കെയാണ് നമ്മുടെ സ്റ്റോറികൾ.. പക്ഷേ നിർബന്ധിച്ചു വായിൽ ബീഫ് കുത്തിക്കേറ്റുന്നവരുടെ നാടായാണ് നാം ചിത്രീകരിക്കപ്പെടുന്നത്. ആ സിനിമ നാളെ ഇന്ത്യയിലും ഇന്ത്യക്ക് പുറത്തും റിലീസ് ചെയ്യപ്പെടുകയാണ്. വിവിധ മതസമൂഹങ്ങൾ ഏറ്റവും സൗഹാർദ്ദപരമായി ജീവിക്കുന്ന ഒരു മണ്ണിനെ അതിന്റെ നേർ വിപരീത ദിശയിൽ ചിത്രീകരിക്കുന്ന ദുരന്തം നാളെ മുതൽ തിയേറ്ററുകളിൽ ആഘോഷിക്കപ്പെടും. ടാക്സ് ഫ്രീയും ദേശീയ അവാർഡുകളും അതിനെ തേടിയെത്തും.

ഹോളിക്ക് മുന്നോടിയായി മുസ്‌ലിം പള്ളികൾ ടാർപോളിൻ കൊണ്ട് മറച്ച് വെക്കുന്ന പണികൾ യുപിയിൽ തുടങ്ങിയതായി കഴിഞ്ഞ ദിവസം വാർത്ത കണ്ടിരുന്നു. അത്തരമൊരു സാമൂഹ്യാവസ്ഥ സൃഷ്ടിച്ചെടുത്ത് അധികാരത്തിൽ തുടരുന്ന മനുഷ്യദ്രോഹികൾ തന്നെയാണ് ഇത്തരം സിനിമകൾക്കും പിറകിലുള്ളത്. ഒരു മതാഘോഷം നടക്കുമ്പോൾ മറ്റൊരു മതത്തിന്റെ പള്ളി മൂടി വെക്കേണ്ട ഗതികേട് ഒരിടത്ത്.. ഒരു മത ചടങ്ങ് നടക്കുമ്പോൾ മറ്റൊരു മതത്തിന്റെ പള്ളി അവർക്കായി തുറന്ന് കൊടുക്കുന്ന ബഹുസ്വരത നമ്മുട മണ്ണിൽ.. എന്നിട്ടും അവർ നമ്മെ മുദ്ര കുത്തുന്നത് ഭീകരരുടെ നാട് എന്ന്..

മനുഷ്യർ മനുഷ്യരായി ജീവിക്കുന്ന കേരളം പോലുള്ള തുരുത്തുകളെപ്പോലും ഇല്ലാതാക്കുക എന്നതാണ് അവരുടെ ലാർജർ പ്ലാൻ.

പക്ഷേ അവരുടെ തന്ത്രങ്ങളേയും പ്ലാനുകളുയുമെല്ലാം അതിജയിക്കുവാനും ആട്ടിയോടിക്കുവാനുമുള്ള കരുത്ത് കേരളത്തിനുണ്ട്. എത്ര ‘കേരള സ്റ്റോറി’കൾ ഇറങ്ങിയാലും അതിനെയൊക്കെ നേരിടാനുള്ള ഒരു സാംസ്കാരിക സർഗ്ഗാത്മകത നമ്മുടെ മണ്ണിനുണ്ട്. പാളയം പള്ളിയിൽ നിന്ന് കേട്ട ഖുതുബയുടെ സന്ദേശം അതാണ് നമ്മോട് പറയുന്നത്.

The post ആറ്റുകാൽ പൊങ്കാലക്കെത്തുന്നവർക്ക് ഭക്ഷണവും വെള്ളവും നൽകണം. appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.

]]>
https://openpress.news/attukaal-ponkala-palayam-imam/feed/ 0
കേരളത്തെ കുറിച്ച് പത്തു നല്ല കാര്യങ്ങൾ https://openpress.news/10-good-things-about-kerala/ https://openpress.news/10-good-things-about-kerala/#respond Thu, 20 Mar 2025 09:35:57 +0000 https://openpress.news/?p=10400 പൊതുവെ കേരള സമൂഹത്തിൽ വളരുന്ന അപചയങ്ങളെ കുറിച്ചാണ് പലപ്പോഴും ചർച്ചകൾ. മീഡിയ ചർച്ചകൾ കൂടുതൽ. അതു കൊണ്ടു ചിലർ കരുതും കേരളം ഏറ്റവും മോശം സ്ഥലനാണന്ന്. ലോകം മുഴുവൻ സഞ്ചരിച്ച, ഇപ്പോഴും സഞ്ചരിക്കുന്ന എനിക്ക് ഏറ്റവും മനോഹരമെന്നു പണ്ടും ഇന്നും തോന്നുന്ന ഇടം കേരളമാണ്. ഇവിടുത്തെ പച്ചപ്പു എല്ലായിടത്തും കാണില്ല. കേരളത്തിനു പുറത്തു ഇന്ത്യയിൽ എല്ലായിടത്തും ലോകത്തു മിക്കവാറും രാജ്യങ്ങളിൽ സഞ്ചരിക്കുമ്പോൾ എന്തൊക്കെയാണ് കേരളത്തിലെ നല്ല കാര്യങ്ങൾ? കഴിഞ്ഞ മാസം ഞാൻ കുഭമേളയും യൂ പി യും …

The post കേരളത്തെ കുറിച്ച് പത്തു നല്ല കാര്യങ്ങൾ appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.

]]>
പൊതുവെ കേരള സമൂഹത്തിൽ വളരുന്ന അപചയങ്ങളെ കുറിച്ചാണ് പലപ്പോഴും ചർച്ചകൾ. മീഡിയ ചർച്ചകൾ കൂടുതൽ.

അതു കൊണ്ടു ചിലർ കരുതും കേരളം ഏറ്റവും മോശം സ്ഥലനാണന്ന്. ലോകം മുഴുവൻ സഞ്ചരിച്ച, ഇപ്പോഴും സഞ്ചരിക്കുന്ന എനിക്ക് ഏറ്റവും മനോഹരമെന്നു പണ്ടും ഇന്നും തോന്നുന്ന ഇടം കേരളമാണ്. ഇവിടുത്തെ പച്ചപ്പു എല്ലായിടത്തും കാണില്ല.

കേരളത്തിനു പുറത്തു ഇന്ത്യയിൽ എല്ലായിടത്തും ലോകത്തു മിക്കവാറും രാജ്യങ്ങളിൽ സഞ്ചരിക്കുമ്പോൾ എന്തൊക്കെയാണ് കേരളത്തിലെ നല്ല കാര്യങ്ങൾ? കഴിഞ്ഞ മാസം ഞാൻ കുഭമേളയും യൂ പി യും സന്ദർശിച്ചു.

അപ്പോഴാണ് കേരളത്തിന്റെ മഹത്വത്തെ കുറിച്ച് ചിന്തിച്ചത്.

1. കേരളത്തിലെ സോഷ്യൽ സോളിഡാരിറ്റി

കേരളത്തിൽ എന്തെങ്കിലും ഒരു വാഹന അപകടമോ അല്ലെങ്കിൽ പ്രകൃതി ദുരന്തമോ ഉണ്ടായാൽ ജാതി മത ഭേദമന്യേ ആളുകൾ സഹായിക്കാൻ സന്നദ്ധരാണ്. അപകടത്തിൽ പെട്ട മനുഷ്യരുടെ ജാതിയോ മതമോ നോക്കാതെ എല്ലാവരും സഹായിക്കും. കേരളത്തിൽ പ്രളയകാലത്തും ഉരുൾ പൊട്ടൽ ദുരന്തത്തിലും സഹായിക്കാൻ ഏറ്റവും മുന്നിട്ട് നിന്നത് യുവാക്കളാണ്.

2. കേരളത്തിൽ എന്തൊക്ക പറഞ്ഞാലും മറ്റു പല സംസ്ഥാനങ്ങളെ അപേക്ഷിച്ചു ഫ്യൂഡൽ മനോഭാവങ്ങൾ കുറഞ്ഞു. പലർക്കും ജാതി മത വിചാരങ്ങൾ ഉണ്ടെങ്കിലും മറ്റു പലയിടത്തും പോലെ അതു വെളിയിൽ റൂഡായി കാണിക്കില്ല. വടക്കെ ഇന്ത്യയിൽ പലയിടത്തും ഒരു മടിയും ഇല്ലാതെ നിങ്ങളുടെ ജാതി ചോദിക്കും. മതം ചോദിക്കും. അതൊക്കെ അനുസരിച്ചു പെരുമാറും. പലയിടത്തും തൊട്ട് കൂട്ടായ്മകൾ ഇപ്പോഴുമുണ്ട്.

3. കേരളത്തിൽ ഗ്രാസ് റൂട്ട്സിലും അല്ലാതെയും രാഷ്ട്രീയ പ്രവർത്തകരിൽ ഭൂരിപക്ഷം സാമൂഹിക പ്രവർത്തനം നടത്തുന്നവരാണ്. പലർക്കും അസുഖം വന്നാൽ ആശുപത്രിയിൽ കൊണ്ടു പോകുന്നതും പ്രയാസം അനുഭവിക്കുന്നവരെ സഹായിക്കുവാനും വീടില്ലാത്തവർക്ക് വീട് വെക്കാനുമൊക്കെ രാഷ്ട്രീയ പാർട്ടികളിലെ സാമൂഹിക പ്രവർത്തകരും പഞ്ചായത്ത്‌ അംഗങ്ങളൊക്കെ മുന്നിൽ കാണും.

4. എന്തൊക്കെ പറഞ്ഞാലും കേരളത്തിൽ ഏത് കുഗ്രാമങ്ങളിലും റോഡ് ഉണ്ട്, വൈദ്യുതി ഉണ്ട്, മിക്കവാറും ഇടത്തും പൊതു ഗതാഗത മാർഗ്ഗങ്ങൾ ഉണ്ട്. മിക്കവാറും ഇടത്തു കുടിവെള്ളമുണ്ട്. കേരളത്തിൽ വണ്ടി ചെല്ലാത്ത ഇടങ്ങൾ വളരെ കുറവാണ്. മറ്റു പലയിടത്തും വലിയ നല്ല ഒന്നാന്തരം ഹൈവേ കാണാം. പക്ഷെ ഹൈവെ വിട്ട് രണ്ടു കിലോ മീറ്റർ ഉള്ളിലേക്ക് പോയാൽ ഏറ്റവും മോശമായ റോഡുകൾ.

5. കേരളത്തിലെ കണക്റ്റിവിറ്റി വളരെ നല്ല ഗുണമേന്മയുള്ളത്. കേരളത്തിൽ ഞാൻ ജീവിക്കുന്നത് ഗ്രാമത്തിലാണ്. പക്ഷെ ഇന്റർനെറ്റ്‌ ബ്രോഡ് ബാൻഡ് വളരെ നല്ല ക്വാളിറ്റിയുണ്ട്. കേരളത്തിലെ ഒരു ഗ്രാമത്തിൽ ഇരുന്നു ലോകത്തു തൊണ്ണൂറ് രാജ്യങ്ങളിൽ അധികം പ്രവർത്തനം നടത്തുന്ന അന്താരാഷ്ട്ര സംഘടനക്ക് നേതൃത്വം നൽകാൻ സാധിക്കും.

ഒരു ദിവസം ഞാൻ ശരാശരി 5-6 മണിക്കൂർ ഓൺലൈൻ മീറ്റിങ്ങിൽ ആയിരിക്കും. രാവിലെ പത്തു മണിക്ക് ലോകത്തിന്റെ വിവിധ ടീമുകളുമായി കേരളത്തിലെ ഒരു ഗ്രാമത്തിൽ ഇരുന്നു മീറ്റിങ് കൂടാം. ഇന്ത്യയിൽ പലയിടത്തും ഇത് സാധ്യമല്ല. ലോകത്തു പലയിടത്തും ഗ്രാമങ്ങളിൽ ഇന്റർനെറ്റ് കണക്റ്റിവിറ്റി കുറവാണ്. പല രാജ്യങ്ങളിലും പലയിടത്തും ഇന്റർനെറ്റ്‌ കണക്റ്റവിറ്റി ഇല്ല. ഉണ്ടെങ്കിൽ പോലും വളരെ ദുർബലമാണ്.

6. കേരളത്തിലെ ആരോഗ്യ പരിപാലനം.

കേരളത്തിൽ ഇന്ന് ടെർഷറി ഹൈ സ്പെഷ്യൽ ഹെൽത് കെയർ ഏതാണ്ട് 25 കിലോ മീറ്ററിൽ അവൈലബിളാണ്. അടൂരിൽ ഇപ്പോൾ ഹൈ സ്പെഷ്യലിറ്റി ലൈഫ് ലൈൻ ഉണ്ടായത് കൊണ്ടു ഇവിടെ നിന്നും പതിനഞ്ച് ഇരുപത് മിനിറ്റിൽ എത്താം. പത്തനംതിട്ട ജില്ലയിൽ മാത്രം നാലു മെഡിക്കൽ കോളജ് ഹോസ്പിറ്റൽസ്. തിരുവല്ലയിൽ മാത്രം മൂന്നു ഹൈ സ്പെഷ്യൽ ഹോസ്പിറ്റൽ.

കേരളത്തിൽ എന്തൊക്കെ പറഞ്ഞാലും മറ്റു സംസ്ഥാങ്ങളെക്കാൾ മെച്ചപ്പെട്ട പ്രാഥമിക ആരോഗ്യം രംഗമുണ്ട്. സർക്കാർ ആശുപത്രി സംവിധാനങ്ങൾ ലോകം നിലവാരത്തിലേക്ക് വളരണം.. ഇപ്പോൾ സാമാന്യ സൗകര്യമുള്ളത് ചില മെഡിക്കൽ കോളേജുകളിൽ മാത്രം. ആ അവസ്ഥ മെച്ചപ്പെടണം. പക്ഷെ കേരളത്തിലെ പൊതു ജനാരോഗ്യം വളരെ അധികം മെച്ചപ്പെടുത്തണം.

7. കേരളത്തിലെ വിദ്യാഭ്യാസത്തെ കുറിച്ച് നമ്മൾ നിരന്തരം വിമർശിക്കും എങ്കിലും കേരളത്തിൽ സാർവത്രിക വിദ്യാഭ്യാസം ഉണ്ട്. എല്ലായിടത്തും സ്‌കൂളുകളും കോളേജുകളും യൂണിവേഴ്സിറ്റികൾ ഉണ്ടായത് കൊണ്ട് ഇന്ന് ആർക്കും കേരളത്തിൽ വലിയ ചിലവ്‌ ഇല്ലാതെ ഉന്നത വിദ്യാഭ്യാസം നടത്താം.

8. ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ സ്ത്രീകൾക്ക് ഉന്നത വിദ്യാഭ്യാസവും പ്രൊഫഷണൽ വിദ്യാഭ്യാസവും ഉള്ളത് കേരളത്തിലാണ്. ഇന്ന് സർക്കാരിലും പ്രൊഫഷണൽ മേഖലയിലും സ്ത്രീകൾ ഏറ്റവും തിളങ്ങുന്നത് കേരളത്തിലാണ്. ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ നഴ്‌സ്മാർ ഉള്ളത് കേരളത്തിൽ നിന്നും ഫിലിപ്പിൻസിൽ നിന്നുമാണ്.

കേരളത്തിലെ സാമ്പത്തിക വളർച്ചക്ക് ഒരു പ്രധാന കാരണം കേരളത്തിലെ നഴ്സുമാർ അയക്കുന്ന പൈസയാണ്. മധ്യ കേരളത്തിൽ അമേരിക്ക, ജർമ്മനി, യൂ കെ ഉൾപ്പെടെ യുള്ള മലയാളി കുടിയേറ്റത്തിന്റ പുറകിൽ ഒരു നഴ്സ് ആയിരിക്കും.

9. കേരളത്തെ മറക്കാത്ത മലയാളികൾ.

കേരളത്തിനും ഇന്ത്യക്കും പുറത്തു എല്ലാം കൂടി ഏതാണ്ട് 20% മലയാളികൾ ഉണ്ട്. അവരൊക്കെ കേരളത്തെ കുറിച്ച് കരുതൽ ഉള്ളവരാണ്. കഴിഞ്ഞ വർഷം റെമിട്ടൻസ് വന്നത് രണ്ടു ലക്ഷം കോടിയിൽ അധികം. വിദേശ റെമിട്ടൻസ് ഇല്ലായിരുന്നു എങ്കിൽ കേരളത്തിന്റെ അവസ്ഥ ഇതായിരിക്കില്ല. ഇന്ന് per capita income ത്തിൽ കേരളം ഇന്ത്യയിൽ ആറാം സ്ഥാനത്തുള്ളത് കേരളമായത് റെമിട്ടൻസ് ഇക്കൊണമി കൊണ്ടാണ്. കേരളത്തിലെ സാമ്പത്തിക വളർച്ചയുടെ എഞ്ചിൻ 1987 മുതൽ റെമിറ്റൻസാണ്. കേരളത്തിൽ വന്ന കൂടുതൽ വിദേശ ഇൻവെസ്റ്റ്‌ മെന്റ് നടത്തിയത് മലയാളികളാണ്.

കേരളത്തിൽ പ്രളയ സമയത്തും ദുരന്തസമയത്തും ഏറ്റവും കൂടുതൽ സംഭാവന നടത്തുന്നത് വിദേശ മലയാളികളാണ്.

10. കേരളത്തിലെ അർബനൈസേഷൻ എല്ലായിടത്തുമുണ്ട്.

ഇന്ന് തിരുവനന്തപുരത്തോ കൊച്ചിയിലോ കിട്ടുന്ന ഏത് സർവീസും അടൂർ കിട്ടും. മിക്കവാറും എല്ലാ സാധാരണ കാറുകളും ബൈക്കും അടൂരിൽ വാങ്ങാം. കെ എഫ് സി ഉൾപ്പെടെ ആഗോള ചെയിൻ വരെ അടൂരിൽ ഉണ്ട്. നിരവധി വിദ്യാഭ്യാ സ്ഥാപനങ്ങൾ ഇവിടെ ഉണ്ട്

ഞാൻ താമസിക്കുന്ന അടൂരിന് അടുത്ത തുവയൂർ ഗ്രാമത്തിൽ മിക്കവാറും എല്ലാം കിട്ടും. പണ്ട് അഞ്ചു ഓല മേഞ്ഞ മാടക്കടയും ഒരു കാപ്പി കടയും ഒരു പലചരക്ക് കടയും ഉണ്ടായിരുന്നിടത്തു ഇന്ന് മൂന്നും നാലും നില കെട്ടിടങ്ങൾ, നിരവധി റെസ്റ്റോറന്റ്റുകൾ, സൂപ്പർ മാർക്കറ്റ്, ജ്യുവലറി ഷോപ്പ്. നോർത്ത് ഇന്ത്യയിൽ നിന്ന് ബോധിഗ്രാമിൽ വരുന്നവർക്ക് ഇതൊരു ഗ്രാമമാണ് എന്ന് പറഞ്ഞാൽ വിശ്വസിക്കില്ല. അവരുടെ ധാരണയിൽ ഇത് ഒരു താലൂക് ആസ്ഥാന പട്ടണം പോലെയാണ്.

അത് പോലെ കേരളത്തിൽ അഴിമതിയുടെ ഡിഗ്രി കുറവാണ്. റോഡ് ഉണ്ടാക്കുമ്പോൾ കമ്മീഷൻ വാങ്ങുന്ന ഏർപ്പാട് ഇവിടെ ഉണ്ട്. പക്ഷെ റോഡും പാലവും മുഴുവൻ വിഴുങ്ങില്ല. അതു മാത്രമല്ല, മീഡിയ ജാഗ്രത കൂടുതൽ ഉള്ളത് കൊണ്ടു ഉദ്യോഗസ്ഥർക്ക് കൈകൂലി വാങ്ങാൻ ബുദ്ധിമുട്ടുണ്ട്.

കേരളത്തിൽ ഒരുപാടു നല്ല കാര്യങ്ങൾ ഉണ്ട്, അതു കാണാതെ പോകരുത്. അതു കഴിഞ്ഞ നൂറു വർഷത്തിൽ ഉണ്ടായ മാറ്റങ്ങൾ. അല്ലാതെ ഏതെങ്കിലും അധികാര പാർട്ടികളുടെ കൃപ കൊണ്ടു മാത്രമല്ല.

കേരളത്തിന്റെ ആവാസ വ്യവസ്ഥ, കേരളത്തിലെ വിവിധ മതങ്ങളുടെ ചരിത്രം, വിദ്യാഭ്യാസ അവസരങ്ങൾ, കേരളത്തിനു പുറത്തു ജോലി നേടി കാശ് അയച്ചു കൊടുക്കുന്നത്.. അങ്ങനെ ഒരുപാടു ഘടകങ്ങളാണ് കേരളത്തിൽ മാറ്റങ്ങൾ വരുത്തിയത്.

കേരള സമൂഹത്തെയും പരിസ്ഥിതിയേയും രാഷ്ട്രീയത്തെ \യും സാമ്പത്തിക അവസ്ഥയേയും സർക്കാരിനെയും ഇനിയും കൂടുതൽ മെച്ചപ്പെടുത്താനുള്ള ഉത്തരവാദിത്തം നമ്മുക്ക് എല്ലാവർക്കുമുണ്ട്.

കേരളത്തെ കുറിച്ച് പോസിറ്റീവായി കണ്ട് പോസിറ്റീവ് മാറ്റങ്ങൾ കൊണ്ടു വരാൻ നമ്മൾ എല്ലാവരും കൂടി ശ്രമിച്ചാൽ നടക്കും.

ജെ എസ് അടൂർ

The post കേരളത്തെ കുറിച്ച് പത്തു നല്ല കാര്യങ്ങൾ appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.

]]>
https://openpress.news/10-good-things-about-kerala/feed/ 0
ക്യാമ്പസുകളിലെ മയക്കുമരുന്ന് ഉപയോഗം സർക്കാറിടപ്പെടണം: യു.ഐ.സി. https://openpress.news/government-should-regulate-use-of-narcotics-substances-in-campus/ https://openpress.news/government-should-regulate-use-of-narcotics-substances-in-campus/#respond Tue, 25 Feb 2025 10:11:59 +0000 https://openpress.news/?p=10391 അബുദാബി : സ്കൂളുകളിലെയും കോളേജ് ക്യാമ്പസുകളിലെയും പരിസരങ്ങൾ മയക്കുമരുന്ന് സുലഭമായി ലഭിക്കുകയും സ്വന്തം സഹപാഠികളെയും കുടുംബാംഗങ്ങളെയും മയക്കുമരുന്ന് അടിമയായി എന്തും ചെയ്യാമെന്ന പ്രവണത കൂടിവരുന്ന സാഹചര്യത്തിൽ നാട്ടിൽ പഠിക്കുന്ന പ്രവാസികളുടെ മക്കളുടെ കാര്യത്തിൽ പ്രവാസികളായ രക്ഷിതാക്കൾ ആശങ്കാകുലരാണെന്നും ഇതിനെതിരെ ശക്തമായ നിയമം സംസ്ഥാന സർക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടാവണമെന്നും കൗൺസിൽ യോഗം ആവശ്യപ്പെട്ടു. 2025 -2026 കാലഘട്ടത്തിലേക്കുള്ള യു.ഐ.സി. കേന്ദ്ര സമിതി ഭാരവാഹികളായി മുജീബ് റഹ്മാൻ പാലക്കൽ പ്രസിഡണ്ട്, നൗഫൽ മരുത ജനറൽ സെക്രട്ടറി, തൻസീൽ ഷെരീഫ് ട്രഷറർ …

The post ക്യാമ്പസുകളിലെ മയക്കുമരുന്ന് ഉപയോഗം സർക്കാറിടപ്പെടണം: യു.ഐ.സി. appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.

]]>
അബുദാബി : സ്കൂളുകളിലെയും കോളേജ് ക്യാമ്പസുകളിലെയും പരിസരങ്ങൾ മയക്കുമരുന്ന് സുലഭമായി ലഭിക്കുകയും സ്വന്തം സഹപാഠികളെയും കുടുംബാംഗങ്ങളെയും മയക്കുമരുന്ന് അടിമയായി എന്തും ചെയ്യാമെന്ന പ്രവണത കൂടിവരുന്ന സാഹചര്യത്തിൽ നാട്ടിൽ പഠിക്കുന്ന പ്രവാസികളുടെ മക്കളുടെ കാര്യത്തിൽ പ്രവാസികളായ രക്ഷിതാക്കൾ ആശങ്കാകുലരാണെന്നും ഇതിനെതിരെ ശക്തമായ നിയമം സംസ്ഥാന സർക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടാവണമെന്നും കൗൺസിൽ യോഗം ആവശ്യപ്പെട്ടു.

2025 -2026 കാലഘട്ടത്തിലേക്കുള്ള യു.ഐ.സി. കേന്ദ്ര സമിതി ഭാരവാഹികളായി മുജീബ് റഹ്മാൻ പാലക്കൽ പ്രസിഡണ്ട്, നൗഫൽ മരുത ജനറൽ സെക്രട്ടറി, തൻസീൽ ഷെരീഫ് ട്രഷറർ എന്നിവരെയും. വൈസ് പ്രസിഡണ്ടുമാരായി അസൈനാർ അൻസാരി, അഷ്റഫ് കീഴുപറമ്പ്, അബ്ദുസ്സലീം തടത്തിൽ, അബ്ദുൽ ജലീൽ ഓമശ്ശേരി എന്നിവരെയും സെക്രട്ടകുറിമാരായി സൽമാൻ ഫാരിസ്. ടി. പി, സക്കീർ ഹുസൈൻ, നസീൽ എ.കെ., നബീൽ അരീക്കോട്, പി.എ.സമദ് , അനീസ് എറിയാട് എന്നിവരെയും തെരെഞ്ഞടുത്തു.

കൗൺസിൽ യോഗം യാസിർ നാറാഞ്ചിറക്കൽ നിയന്ത്രിച്ചു. നൗഫൽ ഉമരി,മുജീബ് റഹ്‌മാൻ പാലത്തിങ്കൽ പ്രഭാഷണങ്ങൾ നടത്തി.

The post ക്യാമ്പസുകളിലെ മയക്കുമരുന്ന് ഉപയോഗം സർക്കാറിടപ്പെടണം: യു.ഐ.സി. appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.

]]>
https://openpress.news/government-should-regulate-use-of-narcotics-substances-in-campus/feed/ 0
നിരന്തരം തട്ടിപ്പിനിരയാവുന്ന പ്രബുദ്ധ കേരളം https://openpress.news/kerala-and-its-ever-ending-scams-2025/ https://openpress.news/kerala-and-its-ever-ending-scams-2025/#respond Thu, 20 Feb 2025 12:55:46 +0000 https://openpress.news/?p=10382 കേരളത്തിൽ ആട്, തേക്ക്, മാൻജിയം മുതൽ 15% പലിശ 20 % പലിശ, നോട്ട് ഇരട്ടിക്കൽ, പാതിവിലക്ക് സ്‌കൂട്ടർ ഇങ്ങനെ ഒരു മാസത്തിൽ ഒരു തട്ടിപ്പെങ്കിലും കാണും. ലക്ഷ്മി മേനോൻ / സരിത നായർ, മോൻസൻ മാവുങ്കൽ, സ്വപ്ന, ടോട്ടൽ ഫോർ യു, അനന്തകൃഷ്ണൻ, പോപ്പുലർ, നെടുമ്പ്രം സഹകരണ ബാങ്ക്‌ തട്ടിപ്പ് തരികിട….. കേരളത്തിൽ രണ്ടു മാസത്തിൽ ഒരു തട്ടിപ്പ് വന്നാലും വീണ്ടും അതിൽ പോയി തല വച്ചു കൊടുക്കും. എന്താണ് കേരളത്തിൽ ഇത് നടക്കുന്നത്? കേരളത്തിൽ …

The post നിരന്തരം തട്ടിപ്പിനിരയാവുന്ന പ്രബുദ്ധ കേരളം appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.

]]>
കേരളത്തിൽ ആട്, തേക്ക്, മാൻജിയം മുതൽ 15% പലിശ 20 % പലിശ, നോട്ട് ഇരട്ടിക്കൽ, പാതിവിലക്ക് സ്‌കൂട്ടർ ഇങ്ങനെ ഒരു മാസത്തിൽ ഒരു തട്ടിപ്പെങ്കിലും കാണും.

ലക്ഷ്മി മേനോൻ / സരിത നായർ, മോൻസൻ മാവുങ്കൽ, സ്വപ്ന, ടോട്ടൽ ഫോർ യു, അനന്തകൃഷ്ണൻ, പോപ്പുലർ, നെടുമ്പ്രം സഹകരണ ബാങ്ക്‌ തട്ടിപ്പ് തരികിട…..

കേരളത്തിൽ രണ്ടു മാസത്തിൽ ഒരു തട്ടിപ്പ് വന്നാലും വീണ്ടും അതിൽ പോയി തല വച്ചു കൊടുക്കും.

എന്താണ് കേരളത്തിൽ ഇത് നടക്കുന്നത്?

കേരളത്തിൽ ആസ്പിറേഷൻ കൂടുതലും സാമ്പത്തിക കപ്പാസിറ്റി കുറവുമായ ഒരു കൺസ്യൂമർ സമൂഹമാണ്‌.

ഒരു കൺസ്യമർ സ്റ്റാറ്റസ് കോ സമൂഹത്തിൽ കുളിച്ചില്ലെങ്കിലും കോണകം പുരപ്പുറത്തു കിടക്കണം എന്ന സമീപനം കൂടി കൂടി വരുന്നു.

പലപ്പോഴും സാധാരണക്കാരൻ 36% – 40% കൊള്ളപ്പലിശക്ക് മൈക്രോ ഫിനാൻസിൽ നിന്ന് കടം എടുക്കുന്നത് എന്തെങ്കിലും കൺസ്യൂമർ ഗുഡോ, ബൈക്ക് വാങ്ങാനോ അല്ലെങ്കിൽ വില കൂടിയ ഫോൺ വാങ്ങാനോയാണ്.

കേരളത്തിൽ മിക്കവാറും ലോട്ടറി എടുക്കുന്നത് ശരാശരി മാസം ഇരുപതിനായിരം രൂപയിൽ താഴെ വരുമാനമുള്ളവരാണ്. എല്ലാ മാസവും ശരാശരി 500 രൂപയോ 1000 രൂപയോ ചിലവാക്കി ലോട്ടറി എടുത്തു വലിയ സ്വപ്നം കാണുന്ന ലോട്ടറി അഡിക്റ്റുകളെ എനിക്ക് നേരിട്ട് അറിയാം.

സത്യത്തിൽ സർക്കാർ പാവങ്ങൾക്ക് സ്വപ്നം വിറ്റ് കാശ് അടിക്കുന്ന സംഘടിത തട്ടിപ്പാണ് ലോട്ടറി.

ഇങ്ങനെയുള്ള വലിയ സ്റ്റാറ്റസ് കോ അസ്പയറിങ്‌ സമൂഹത്തിൽ ചെറുപ്പക്കാർ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ബർഡൻ ഓഫ് എക്സ്പെക്സ്റ്റേഷനാണ്. അത് വീട്ടുകാരിൽ നിന്നും എക്സ്റ്റണ്ടട് ഫാമിലിയിൽ നിന്നും പിയർ പ്രെഷറിൽ നിന്നും ഭയങ്കരമാണ്‌. എങ്ങനെയെങ്കിലും സക്സ്സ് ആകുക എന്ന ക്രേസ്.

ലോവർ മിഡിൽ ക്‌ളാസിന് അപ്പർ മിഡിൽ ക്ലാസ് സ്വപ്നങ്ങൾ, അപ്പർ മിഡിൽ ക്ലാസ്സിനു കോടിപതി സ്വപ്നങ്ങൾ. പാവപെട്ടവർക്ക് ലോവർ മിഡിൽ ക്ലാസ് സ്വപ്നങ്ങൾ.

ഇന്ന് ഈ ബർഡൻ ഏറ്റവും കൂടുതൽ അനുഭവവിക്കുന്നത് ചെറുപ്പക്കാരാണ്. കേരളത്തിൽ ഏറ്റവും കൂടുതൽ ഉള്ളത് depravation inequality mindset ആണ്.

മറ്റുള്ളവരുമായി നിരന്തരം താരതമ്യം ചെയ്തു ഹം കിസി സേ കം നഹി എന്ന മനസ്ഥിതി.

മക്കളുടെ കല്യാണം വൻ നിലയിൽ കടം എടുത്തു പത്തും ഇരുപതും ലക്ഷം മുടക്കി നടത്തി 25 ലക്ഷം കടം അമ്പത് ലക്ഷംമായി വീട് ജപ്തി വന്ന കേസുകൾ അറിയാം. പലപ്പോഴും ഇങ്ങനെയുള്ള സമൂഹത്തിൽ മറ്റുള്ളവരെ കാണിക്കാനാണ് വീട് പണിയുന്നത് മറ്റുള്ളവരെ കാണിക്കാനാണ് വണ്ടി വാങ്ങുന്നത്. മറ്റുള്ളവരെ കാണിക്കാനാണ് കല്യാണത്തിന് ദശ ലക്ഷങ്ങൾ ചിലവാക്കുന്നത്. മറ്റുള്ളവരെ കാണിക്കാനാണ് വീട് പണയം വച്ചു ഏതെങ്കിലും ഏജൻസി വഴി കുട്ടികളെ വെളിയിൽ വിടുന്നത്.

പലപ്പോഴും ഇങ്ങനെ കടം കയറി വിഷമത്തിൽ ആകുമ്പോൾ ചിലർ ആത്മീയ വഴിക്ക് പോകും നേർച്ച കാഴ്ച്ചകൾ അല്ലെങ്കിൽ പ്രവാചകർ. അല്ലെങ്കിൽ കൃപസനം. അല്ലെങ്കിൽ പോയി ബിവറേജസ്സിൽ പോയി ഒരു ക്വാർറ്റർ അടിക്കും. അല്ലങ്കിൽ അടുത്ത ബാറിൽ പോയി രണ്ടു നില്പൻ അടിച്ചു ഇതൊക്കെ മറക്കാൻ നോക്കും.

കേരളത്തിൽ ഇന്ന് പല ചെറുപ്പക്കാരെയും അവർക്ക് ഇഷ്ട്ടമുണ്ടോ ഇല്ലയോ എന്ന് നോക്കാതെ എഞ്ചിനിയറിങ്ങിനു വിടും. അവർ സപ്പ്ളി കൂടി കൂടി എങ്ങും എത്താതെ ലൂസർ മൈൻഡ് സെറ്റിൽ അത് മറക്കാൻ ആദ്യം കഞ്ചാവിൽ തുടങ്ങി പിന്നെ അത് പോരാഞ്ഞിട്ട് ലഹരിയിൽ പോകും.

അവസാനം ഈ ബർഡൻ ഓഫ് എക്സ്പെക്റ്റെഷൻ വയലന്റാകും. ലൂസർ ആകുന്നവർ പലപ്പോഴും ഒന്നുകിൽ സ്വയം പീഡിപ്പിക്കും അല്ലെങ്കിൽ കലിപ്പ് എവിടെയെങ്കിലും തീർക്കും. മക്കൾ അപ്പനെയൊ അമ്മയേയെ കൊല്ലുന്ന കലികാലത്തിലാണ്.

പലരും നാട് വിടുന്നത് ഈ ബർഡൻ ഓഫ് സ്‌പെക്റ്റേഷനിൽ നിന്നും അത് നടക്കാതെ വരുമ്പോൾ തോന്നുന്നു ആത്മഹത്യയിൽ നിന്നും കൊലപാതക ത്വരയിൽ നിന്നും ലഹരി മരുന്നിൽ നിന്നും രക്ഷപെട്ട അനോനിമിറ്റിക്കാണ്.

ഇന്ന് ഏറ്റവും കൂടുതൽ വീട് പണയം വച്ചും വസ്തു വിറ്റും മക്കളെ ഏതെങ്കിലും സാന്റമോനിക്കയൊ അല്ലെങ്കിൽ ഇന്ന് മുക്കിനു മുക്കിനുള്ള ഏജൻസി വഴിയോ പലരും പിള്ളേരെ വിടുന്നത് പല കാരണം കൊണ്ടാണ്.

അതിൽ ഒന്ന് ഭയമാണ്. എങ്ങനെയെങ്കിലും വെളിയിൽ പോയി മണിക്കൂർ കണക്കിന് ഓൾഡ് ഏജ്‌ ഹോമിലോ റെസ്റ്റോറൻറ്റിലോ പണി എടുത്താലും വേണ്ടില്ല. ഇവിടെ തെക്ക് വടക്ക് നടന്നു കള്ളും കഞ്ചാവ്, ലഹരിയിൽ പെടില്ല എന്ന ആശ്വാസം. അങ്ങനെ തങ്ങളെ ഉപദ്രവിക്കില്ല എന്ന ആശ്വാസം.

മറ്റ് ചിലർ വിടുന്നത് പീർ പ്രെഷർ കൊണ്ടാണ്. അയിലത്തെ ചെറുക്കൻ കാനഡയിൽ പോയി നമ്മുടെ പയ്യനെ യൂ കെ ക്കു വിട്ടു. മോൾക് ഇവിടെ അഡ്മിഷൻ പ്രയാസം അപ്പോൾ ഏജൻസി പറഞ്ഞു സ്കോളർഷിപ്പ് ഉൾപ്പെടെ വെറും ഇരുപത് ലക്ഷം ഉണ്ടെങ്കിൽ വെളിയിൽ പോകാം. പിന്നെ സ്റ്റേ ബാക്ക്. നല്ല ജോലി. പി ആർ.

നമ്മുടെ ഭാഗ്യക്കുറി സ്വപ്നം പോലെ ചിലർക്ക് ഭാഗ്യകുറി അടിച്ചാൽ പിന്നെ അത് പരസ്യം ചെയ്തു പിള്ളേരെ പിടിക്കും. മക്കൾ വിദേശത്ത് പഠിക്കുന്നു എന്നതും സ്റ്റാറ്റസ് സിമ്പൽ.

പീർ പ്രെഷർ കൊണ്ടു അമ്പതിനായിരം രൂപയുടെ ഫോൺ വാങ്ങി കടം വീട്ടാൻ ക്വട്ടേഷൻ ഗാംഗിൽ എത്തിചേരുന്ന പിള്ളേരുണ്ട്.

അത് പോലെ ആരെയെങ്കിലും കളിപ്പിച്ചോ അല്ലെങ്കിൽ തരികിട കാണിച്ചോ ഒരുത്തൻ വലിയ കാറിൽ ഇറങ്ങി അല്പം ഇംഗ്ലീഷ് കാച്ചി വന്നാൽ നമ്മുടെ പല രാഷ്ട്രീയക്കാരും വീഴും. ഏത് ചെകുത്താനും വലിയ കാറിൽ വന്നു അഞ്ചു ലക്ഷം പത്തു ലക്ഷം സംഭാവന തന്നാൽ പലരും വീഴും.

ഉടുതുണിക്ക് മറുതുണയല്ലാതെ പണ്ട് തെങ്ങിൽ കയറി തേങ്ങ മോട്ടിച്ച ഒരാൾ ഗൾഫിൽ പോയി അല്പം തരികിട നടത്തി ‘ ബിസിനസ്സ് ‘ കാരനായി. അമ്പത് അറുപതു ലക്ഷത്തിന്റെ വണ്ടി കടം വാങ്ങി പിന്നെ നാട്ടിൽ ഉള്ള സെലിബ്രിറ്റിയുടെയും രാഷ്ട്രീയ നേതാക്കളുടെ കൂടെ സെൽഫി. അങ്ങനെ അമ്പത് ലക്ഷത്തിന്റെ ആസ്തി ഇല്ലാത്തവൻ എവിടെ നിന്നെങ്കിലും ഒരു പഴയ ബെൻസ് എടുത്തു കോടീശ്വരൻ ചമയുന്ന നാടാണ്. അവസാനം അതൊക്കെ വച്ചു കോടിക്കണക്കിന് കടം എടുത്തു മുങ്ങും.

കാശ് ഉള്ളവരെ രാഷ്ട്രീയ നേതാക്കർക്ക് പാർട്ടി ഭേദമന്യേ ഇഷ്ട്ടം. അങ്ങനെ അവരിൽ പലരുടെയും കൂടെ സെൽഫി എടുത്തു വലിയ സ്വാധീനമുള്ളവർ എന്ന് നടിക്കും

കേരളത്തിൽ മോൻസൻ മാവുങ്കലും ലക്ഷ്മി മേനോൻ / സരിത നായർ, സ്വപ്ന, അനന്ത കൃഷ്ണൻ, ടോട്ടൽ ഫോർ യൂ ഇതെല്ലാം നടക്കുന്നത് നമ്മുടെത് ഒരു രോഗാതുരമായ സമൂഹമാണ് എന്നത് കൊണ്ടാണ്. ലോവർ മിഡിൽ ക്ലാസ് അസ്പൈരിങ്‌ സമൂഹം.

Js Adoor

The post നിരന്തരം തട്ടിപ്പിനിരയാവുന്ന പ്രബുദ്ധ കേരളം appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.

]]>
https://openpress.news/kerala-and-its-ever-ending-scams-2025/feed/ 0
പ്രകൃതി ദുരന്തങ്ങൾ; മനുഷ്യാവസ്‌ഥയുടെ ഐറണികൾ https://openpress.news/natural-calamities-and-feebleness-of-the-human-race/ https://openpress.news/natural-calamities-and-feebleness-of-the-human-race/#respond Mon, 13 Jan 2025 08:36:13 +0000 https://openpress.news/?p=10363 ജെ എസ് അടൂർ

The post പ്രകൃതി ദുരന്തങ്ങൾ; മനുഷ്യാവസ്‌ഥയുടെ ഐറണികൾ appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.

]]>
അമേരിക്കയിലെ കാലിഫോർനിയ ലോകത്തിലെ സാങ്കേതിക വളർച്ചയുടെ പ്രധാന കേന്ദ്രമാണ്‌.

ഇന്നും അമേരിക്കയാണ് ലോകത്തെ സാങ്കേതിക വളർച്ച ഏറ്റവും കൂടുതലുള്ള രാജ്യം. ഇന്റർനെറ്റ്‌, എല്ലാ സോഷ്യൽ മീഡിയയും നിർമ്മിത ബുദ്ധിയുമുൾപ്പെടെയുള്ള സാങ്കേതിക വളർച്ച അമേരിക്കയിൽ നിന്നാണ്. ലോകത്തെ മിക്കവാറും വൻ ടെക് കമ്പനികൾ എല്ലാം അമേരിക്കയിലാണ്. മൈക്രോ സോഫ്റ്റ്‌, ഗൂഗിൾ, മെറ്റ, ടെസ്ല, ഐ ബി എം, X അങ്ങനെ എല്ലാം.

ഇപ്പോൾ ചൊവ്വയിൽ പോയി ആവാസ വ്യവസ്ത പണിയാൻ തയ്യാറായി നിൽക്കുകയാണ് ഈലോൺ മസ്ക്.

പക്ഷേ, ലോകത്തു ഏറ്റവും സ്വാധീനമുള്ള ഹോളിവുഡ് ആസ്ഥാനമായ ലോസാഞ്ചൽസിനു അടുത്ത് അൽറ്റഡനയിൽ ജനുവരി 7 നു തുടങ്ങിയ തീ പിടുത്തത്തിൽ ഏതാണ്ട് 40, 000 വീടുകൾ നശിച്ചു. ഇത് വരെ 25 മരണം റിപ്പോർട്ട് ചെയ്തു. കാണതായ അനേകർ ഇപ്പോഴുമുണ്ട്. ഹോളിവുഡ് സെലിബ്രിറ്റികളുടെ കൊട്ടാര സമാന വീടുകൾ എല്ലാ കത്തിയമർന്നു. തീ ഇപ്പോഴും തുടരുന്നു.

ഒരു തലത്തിൽ സാങ്കേതിക വളർച്ച ആകാശം മുട്ടി സ്‌പേസിലേക്കു വളരുന്നു. നക്ഷത്രങ്ങളിൽ പോയി കൂടു കൂട്ടാൻ മനുഷ്യൻ തയ്യാറെടുക്കുന്നു. നിർമിതി ബുദ്ധി മുന്നോട്ടു കുതിക്കുന്നു. ഡ്രൈവർ ഇല്ലാതെ കാറുകൾ വരുന്നു. റോബോട്ടുകൾ.

പക്ഷേ മറ്റൊരു തലത്തിൽ മനുഷ്യന്റെ എല്ലാ അജ്ജയ്യതയും പൊളിച്ചു അടുക്കാൻ ഒരു കുഞ്ഞൻ വൈറസൊ, ഒരു തീപ്പൊരിയോ, ചുഴലികാറ്റൊ, വെള്ളപൊക്കമൊ, ഭൂകമ്പമൊ മതി.

മനുഷ്യ അവസ്ഥയുടെ വൈരുധ്യം ഏറ്റവും കൂടുതൽ വെളിവായതു കോവിഡ് മഹാമാരിയിൽ ആയിരുന്നു. ഭയപെട്ട മനുഷ്യൻ വീട്ടിൽ ലോക്‌ഡൌനായി പൂട്ടി കെട്ടി ഇരിക്കേണ്ടി വന്നു. ലോകമെങ്ങും യാത്ര ചെയ്യുന്ന മനുഷ്യന് അഞ്ചു കിലോ മീറ്റർ സഞ്ചരിക്കാൻ സാധിച്ചില്ല.

ഇത്രയൊക്കെ മെഡിക്കൽ സാങ്കേതിക വിദ്യ വളർന്നിട്ടും വിവിധ കണക്കുകൾ അനുസരിച്ചു ഏതാണ്ട് 70 ലക്ഷം മനുഷ്യരുടെ ജീവനാണ് ഒരു കുഞ്ഞൻ വൈറസ് കൊണ്ടു പോയത്. മെഡിക്കൽ ടെക്നോളേജിയും ഫാർമ കമ്പനികളും ഏറ്റവും വികാസം പ്രാപിച്ച അമേരിക്കയിൽ ഏതാണ്ട് 12 ലക്ഷമാളുകളുടെ ജീവനാണ് കോവിഡ് വൈറസ് കൊണ്ട് പോയത്

ആകാശത്തോളം ടെക്നോലെജിയും സയൻസ് ഒക്കെ വളർന്നെങ്കിലും “രാത്രിയിലെ ഭയത്തെയും പകൽ പറക്കുന്ന അസ്ത്രത്തെയും ഇരുട്ടിൽ സഞ്ചരിക്കുന്ന മഹാമാരിയെയും ഉച്ചെക്കു നശിപ്പിക്കുന്ന സംഹാരത്തെയും” മനുഷ്യനു ഇപ്പോഴും ഭയമാണ്.

കഴിഞ്ഞ 25 വർഷങ്ങളിൽ 13.5 ലക്ഷം പേരാണ് പ്രകൃതി ദുരന്തങ്ങളിൽ മരിച്ചതു. 2023 ൽ മാത്രം 86, 473 മനുഷ്യർ പ്രകൃതി ദുരന്തങ്ങളിൽ മരിച്ചു. ടർക്കി – സിറിയ ഭൂകമ്പത്തിൽ 60, 000 ആളുകൾ മരിച്ചു.

വിവിധ യുദ്ധങ്ങളിലും ആഭ്യന്തര യുദ്ധങ്ങളിലും കലഹങ്ങളിലുമായി ദശ ലക്ഷങ്ങൾ കൊല്ലപ്പെടുന്നു. അതിൽ നിരപരാധികളയ സാധാരണ മനുഷ്യർ കൊല്ലപ്പെടുന്നു

എല്ലാ സയൻസും സാങ്കേതിക വിദ്യയും വളർന്നിട്ടും പ്രകൃതി ദുരന്തങ്ങളുടെ മുന്നിൽ മനുഷ്യൻ പലപ്പോഴും നിസ്സഹയനാണു എന്നതാണ് മനുഷ്യാവസ്ഥയുടെ ഐറണി.

ജെ എസ് അടൂർ

The post പ്രകൃതി ദുരന്തങ്ങൾ; മനുഷ്യാവസ്‌ഥയുടെ ഐറണികൾ appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.

]]>
https://openpress.news/natural-calamities-and-feebleness-of-the-human-race/feed/ 0
കൂടോത്ര കൊലപാതകങ്ങളുടെ ധാർമിക ഉത്തരവാദിത്തം, അന്ധവിശ്വാസ പ്രചാരകർക്ക്: ഐ എസ് എം https://openpress.news/ism-kerala/ https://openpress.news/ism-kerala/#respond Sun, 15 Dec 2024 09:35:47 +0000 https://openpress.news/?p=10345 കോഴിക്കോട്: കാസർഗോഡ് പൂച്ചക്കാട്, വയനാട് ചൂണ്ടേൽ എന്നിവിടങ്ങളിൽ നടന്ന ആഭിചാര, മന്ത്രവാദ കൊലപാതകങ്ങൾ നാണം കെടുത്തുന്നതാണെന്ന് ഐ എസ് എം സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. കൂടോത്രത്തിന് ഫലമുണ്ടെന്നും ജിന്നു ചികിൽസ പ്രാമാണികമാണെന്നും പ്രബോധനം നടത്തുന്ന പ്രസ്ഥാനങ്ങൾ ഈ മരണങ്ങളുടെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുക്കണം. മുസ്ലിംകൾക്കിടയിലെ അന്ധവിശ്വാസ നിർമാർജനത്തിന് വേണ്ടി ഒരു കാലത്ത് പ്രവർത്തിച്ചിരുന്നവർ തന്നെ സിഹ്റിന്റെ ഫലസിദ്ധി സ്ഥാപിക്കാൻ വേണ്ടി സംഘടനാ മിഷണറി ഉപയോഗപ്പെടുത്തി പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. കാസർകോട് പൂച്ചക്കാട് പ്രവാസി വ്യവസായി അബ്ദുൾ ഗഫൂറിനെ മന്ത്രവാദത്തിലൂടെ തട്ടിയെടുത്ത …

The post കൂടോത്ര കൊലപാതകങ്ങളുടെ ധാർമിക ഉത്തരവാദിത്തം, അന്ധവിശ്വാസ പ്രചാരകർക്ക്: ഐ എസ് എം appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.

]]>
കോഴിക്കോട്: കാസർഗോഡ് പൂച്ചക്കാട്, വയനാട് ചൂണ്ടേൽ എന്നിവിടങ്ങളിൽ നടന്ന ആഭിചാര, മന്ത്രവാദ കൊലപാതകങ്ങൾ നാണം കെടുത്തുന്നതാണെന്ന് ഐ എസ് എം സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.

കൂടോത്രത്തിന് ഫലമുണ്ടെന്നും ജിന്നു ചികിൽസ പ്രാമാണികമാണെന്നും പ്രബോധനം നടത്തുന്ന പ്രസ്ഥാനങ്ങൾ ഈ മരണങ്ങളുടെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുക്കണം.

മുസ്ലിംകൾക്കിടയിലെ അന്ധവിശ്വാസ നിർമാർജനത്തിന് വേണ്ടി ഒരു കാലത്ത് പ്രവർത്തിച്ചിരുന്നവർ തന്നെ സിഹ്റിന്റെ ഫലസിദ്ധി സ്ഥാപിക്കാൻ വേണ്ടി സംഘടനാ മിഷണറി ഉപയോഗപ്പെടുത്തി പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്.

കാസർകോട് പൂച്ചക്കാട് പ്രവാസി വ്യവസായി അബ്ദുൾ ഗഫൂറിനെ മന്ത്രവാദത്തിലൂടെ തട്ടിയെടുത്ത സ്വർണം തിരിച്ചു ചോദിച്ചതിനാണ് കൊന്നുകളഞ്ഞത്. അറസ്റ്റ് ചെയ്യപ്പെട്ട ജിന്നുമ്മ എന്നറിയപ്പെടുന്ന മന്ത്രവാദിനിയുടെ പ്രവർത്തനങ്ങളുടെ നിദാനം കൂടോത്രം പോലുള്ള അന്ധവിശ്വാസങ്ങളാണ്.

വയനാട് ചൂണ്ടേലിൽ സുമൽഷാദ് തന്റെ ഹോട്ടലിന് മുന്നിൽ സിഹ്ർ ചെയ്ത അബ്ദുൽ നവാസിനെയാണ് കൊലചെയ്തത്. ഏതാനും ആഴ്ചകൾക്ക് മുമ്പ് ഹോട്ടലിന് മുൻവശത്തുനിന്ന്, വാഴയിൽ വച്ചനിലയിൽ കോഴിയുടെ തല, പട്ട്, ഭസ്മം, മഞ്ഞപ്പൊടി, വെറ്റില, പാക്ക് എന്നിവ ലഭിച്ചിരുന്നു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ നവാസാണ് കോഴിയുടെ തലയുൾപ്പെടെ കടയുടെ മുന്നിൽ കൊണ്ടുവച്ചതെന്ന് കണ്ടെത്തിയതിനാലാണ് സുമൽഷാദ് കൊലപാതകം നടത്തുന്നത്.

മുസ്ലിം സമൂഹത്തെ അന്ധവിശ്വാസത്തിലേക്ക് തിരിച്ച് വഴിനടത്തുന്ന പ്രവർത്തനങ്ങൾ നവോത്ഥാന പ്രസ്ഥാനങ്ങളെന്ന് സ്വയം അവകാശപ്പെടുന്നവർ ഉപേക്ഷിക്കാൻ തയ്യാറാകണം. ഏകദൈവ വിശ്വാസം പകർന്നു നൽകുന്ന നിർഭയത്വത്തിലേക്ക് ജനങ്ങളെ കൊണ്ടുവരാൻ ഇവർ ശ്രമിക്കണമെന്നും ഐഎസ്എം ആവശ്യപ്പെട്ടു.

സംസ്ഥാന പ്രസിഡന്റ് ഡോ. അൻവർ സാദത്ത് അധ്യക്ഷത വഹിച്ചു. ഹാസിൽ മുട്ടിൽ, അദീബ് പൂനൂർ, ഡോ.സുഫിയാൻ അബ്ദുസത്താർ, ഡോ.മുബശിർ പാലത്ത്, റിഹാസ് പുലാമന്തോൾ, സാബിക്ക് മാഞ്ഞാലി, ഡോ.റജുൽ ഷാനിസ്, നസീം മടവൂർ, ഡോ.യൂനുസ് ചെങ്ങര, അബ്ദുൽ ഖയ്യൂം, മിറാഷ് അരക്കിണർ, ഡോ.ഷബീർ ആലുക്കൽ, ടി കെ എൻ ഹാരിസ്, സഹൽ മുട്ടിൽ, ഷരീഫ് കോട്ടക്കൽ, മുഹ്‌സിൻ തൃപ്പനച്ചി, ഷാനവാസ് ചാലിയം, അബ്ദുസ്സലാം ഒളവണ്ണ, ഫാദിൽ റഹ്‌മാൻ എന്നിവർ സംസാരിച്ചു.

The post കൂടോത്ര കൊലപാതകങ്ങളുടെ ധാർമിക ഉത്തരവാദിത്തം, അന്ധവിശ്വാസ പ്രചാരകർക്ക്: ഐ എസ് എം appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.

]]>
https://openpress.news/ism-kerala/feed/ 0
സമുദായ ഐക്യം കാത്തുസൂക്ഷിക്കാൻ ജാഗ്രത പുലർത്തുക: ഐ എസ് എം കേരള https://openpress.news/ism-kerala-new-office-bearers-elected-for-2025-2027/ https://openpress.news/ism-kerala-new-office-bearers-elected-for-2025-2027/#respond Wed, 11 Dec 2024 12:13:31 +0000 https://openpress.news/?p=10337 കോഴിക്കോട്: സമുദായത്തിനിടയിലെ പരസ്പ്പര ഐക്യവും സഹവർതിത്വവും കാത്ത്സൂക്ഷിക്കാൻ അതത് സംഘടനകൾ ജാഗ്രത പുലർത്തണമെന്ന് ഐ എസ് എം സംസ്ഥാന കൗൺസിൽ ആഹ്വാനം ചെയ്തു. സംഘടനാ വൈവിധ്യങ്ങളെ നിലനിർത്തികൊണ്ട് പൊതുവിഷയങ്ങളിൽ യോജിച്ച മുന്നേറ്റങ്ങൾക്ക് സമുദായ സംഘടനകൾ തയ്യാറാവണം. മുസ്‌ലിം സമുദായത്തിന്റെ സാനിധ്യം മുഴുവൻ മനുഷ്യർക്കും ആശ്വാസകരമായി അനുഭവപ്പെടുക എന്നത് സമുദായത്തിന്റെ ബാധ്യതയാണ്. മുഴുവൻ മനുഷ്യരുടെയും, പ്രകൃതിയുടെയും നീതിയുടെ പക്ഷത്തായിരിക്കണം സമുദായം നിലകൊള്ളേണ്ടത്. പൊതുസമൂഹത്തിന് നന്മയിൽ അതിഷ്ഠിതമായ സാനിധ്യമായി നിൽക്കേണ്ട മുസ്‌ലിം സമൂഹത്തിനിടയിൽ അനാവശ്യ ഭിന്നകൾ ആശങ്കയോടെ നോക്കിക്കാണുന്നു. പൊതുവിഷങ്ങളിലെ …

The post സമുദായ ഐക്യം കാത്തുസൂക്ഷിക്കാൻ ജാഗ്രത പുലർത്തുക: ഐ എസ് എം കേരള appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.

]]>
കോഴിക്കോട്: സമുദായത്തിനിടയിലെ പരസ്പ്പര ഐക്യവും സഹവർതിത്വവും കാത്ത്സൂക്ഷിക്കാൻ അതത് സംഘടനകൾ ജാഗ്രത പുലർത്തണമെന്ന് ഐ എസ് എം സംസ്ഥാന കൗൺസിൽ ആഹ്വാനം ചെയ്തു.

സംഘടനാ വൈവിധ്യങ്ങളെ നിലനിർത്തികൊണ്ട് പൊതുവിഷയങ്ങളിൽ യോജിച്ച മുന്നേറ്റങ്ങൾക്ക് സമുദായ സംഘടനകൾ തയ്യാറാവണം. മുസ്‌ലിം സമുദായത്തിന്റെ സാനിധ്യം മുഴുവൻ മനുഷ്യർക്കും ആശ്വാസകരമായി അനുഭവപ്പെടുക എന്നത് സമുദായത്തിന്റെ ബാധ്യതയാണ്. മുഴുവൻ മനുഷ്യരുടെയും, പ്രകൃതിയുടെയും നീതിയുടെ പക്ഷത്തായിരിക്കണം സമുദായം നിലകൊള്ളേണ്ടത്.

പൊതുസമൂഹത്തിന് നന്മയിൽ അതിഷ്ഠിതമായ സാനിധ്യമായി നിൽക്കേണ്ട മുസ്‌ലിം സമൂഹത്തിനിടയിൽ അനാവശ്യ ഭിന്നകൾ ആശങ്കയോടെ നോക്കിക്കാണുന്നു. പൊതുവിഷങ്ങളിലെ സമുദായത്തിന്റെ യോജിപ്പ് ഉറപ്പ് വരുത്താൻ സമുദായ രാഷ്ട്രീയ നേതൃത്വം ജാഗ്രത പുലർത്തണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു.

കെ എൻ എം മർകസുദ്ദഅവ സെക്രട്ടറി എൻ എം അബ്ദുൽ ജലീൽ മാസ്റ്റർ കൗൺസിൽ ഉദ്ഘാടനം ചെയ്തു. ചീഫ് ഇലക്ഷൻ ഓഫീസർ സഹൽ മുട്ടിൽ അധ്യക്ഷത വഹിച്ചു.


പ്രസിഡൻറ്റ്: ഡോ.അൻവർ സാദത്ത്
ജനറൽ സെക്രട്ടറി: ഹാസിൽ മുട്ടിൽ
ട്രഷറർ: അദീബ് പൂനൂർ

ഡോ. സുഫ്യാൻ അബ്ദുൽ സത്താർ, ഡോ.മുബഷിർ പാലത്ത്, റിഹാസ് പുലാമന്തോൾ, സാബിഖ് മാഞ്ഞാലി (വൈസ് പ്രസിഡന്റുമാർ), ഡോ. റജുൽ ഷാനിസ്, നസീം മടവൂർ, ഡോ.യൂനുസ് ചെങ്ങര, അബ്ദുൽ ഖയ്യൂം, മിറാഷ് അരക്കിണർ, ഡോ.ഷബീർ ആലുക്കൽ, ടി കെ എൻ ഹാരിസ് (സെക്രട്ടറിമാർ), സഹൽ മുട്ടിൽ, ഷരീഫ് കോട്ടക്കൽ, മുഹ്‌സിൻ തൃപ്പനച്ചി, സലാം ഒളവണ്ണ, ഫാദിൽ റഹ്‌മാൻ, ഷാനവാസ് ചാലിയം (സെക്രട്ടേറിയേറ്റ് മെമ്പർമാർ) എന്നിവരെ 2025-2027 കാലത്തേക്കുള്ള സംസ്ഥാന ഭാരവാഹികളായി തിരഞ്ഞെടുത്തു.

The post സമുദായ ഐക്യം കാത്തുസൂക്ഷിക്കാൻ ജാഗ്രത പുലർത്തുക: ഐ എസ് എം കേരള appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.

]]>
https://openpress.news/ism-kerala-new-office-bearers-elected-for-2025-2027/feed/ 0
ലിങ്ക്ഡ്-ഇൻ കേരള കമ്മ്യൂണിറ്റിയുടെ ആദ്യ മീറ്റ് അപ്പ് ദുബായിയിൽ നടന്നു https://openpress.news/linkedin-kerala-cummunity-1st-meetup-dubai/ https://openpress.news/linkedin-kerala-cummunity-1st-meetup-dubai/#respond Thu, 31 Oct 2024 13:49:04 +0000 https://openpress.news/?p=10308 യു എ ഇ: കേരള ലിങ്ക്ഡ്ഇൻ കമ്മ്യൂണിറ്റി ദുബായിൽ നടത്തിയ മീറ്റ്അപ്പ് വിജയകരമായി. 80-ലധികം പേർ പങ്കെടുത്ത ആദ്യ സംഗമം മലയാളി ഡിജിറ്റൽ സംരംഭകൻ ഹാരിസ് അബൂബക്കറിന്റെ ഉടമസ്ഥതയിൽ ഉള്ള Haaris& Co അക്കാദമിയിൽ വെച്ചാണ് നടത്തപ്പെട്ടത്. പ്രസ്തുത പരിപാടിയിൽ നിരവധി പ്രൊഫഷണലുകൾ യുഎഇയിലെ വിവിധ എമിറേറ്റുകളിൽ നിന്നും പങ്കെടുത്തു.പ്രൊഫഷണൽ രംഗത്തെ വിവിധ ചർച്ചകൾക്ക് വീണ കുന്നപ്പള്ളി, ജയ രവി, നിഹാദ് കാസിം, ഹാരിസ് അബൂബക്കർ, സുലൈമാൻ കണ്ണൂർ തുടങ്ങിയവർ നേതൃത്വം നൽകി.  ലിങ്ക്ഡ്ഇൻ സ്പേസിൽ എന്ത് …

The post ലിങ്ക്ഡ്-ഇൻ കേരള കമ്മ്യൂണിറ്റിയുടെ ആദ്യ മീറ്റ് അപ്പ് ദുബായിയിൽ നടന്നു appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.

]]>
യു എ ഇ: കേരള ലിങ്ക്ഡ്ഇൻ കമ്മ്യൂണിറ്റി ദുബായിൽ നടത്തിയ മീറ്റ്അപ്പ് വിജയകരമായി. 80-ലധികം പേർ പങ്കെടുത്ത ആദ്യ സംഗമം മലയാളി ഡിജിറ്റൽ സംരംഭകൻ ഹാരിസ് അബൂബക്കറിന്റെ ഉടമസ്ഥതയിൽ ഉള്ള Haaris& Co അക്കാദമിയിൽ വെച്ചാണ് നടത്തപ്പെട്ടത്.

പ്രസ്തുത പരിപാടിയിൽ നിരവധി പ്രൊഫഷണലുകൾ യുഎഇയിലെ വിവിധ എമിറേറ്റുകളിൽ നിന്നും പങ്കെടുത്തു.പ്രൊഫഷണൽ രംഗത്തെ വിവിധ ചർച്ചകൾക്ക് വീണ കുന്നപ്പള്ളി, ജയ രവി, നിഹാദ് കാസിം, ഹാരിസ് അബൂബക്കർ, സുലൈമാൻ കണ്ണൂർ തുടങ്ങിയവർ നേതൃത്വം നൽകി. 

ലിങ്ക്ഡ്ഇൻ സ്പേസിൽ എന്ത് കൊണ്ട് മലയാളം സംസാരിച്ചു കൂടാ എന്ന ചർച്ചയിൽ നിന്നാണ് മലയാളി പ്രൊഫഷണലുകൾക്ക് മാത്രമായി ഒരു കമ്മ്യൂണിറ്റി എന്ന ആശയം രൂപപ്പെട്ടത് എന്ന് സ്ഥാപകൻ അർഷദ് ഖാദർ അഭിപ്രായപ്പെട്ടു. 

കമ്മ്യൂണിറ്റി തുടങ്ങി 2 മാസം തികയുമ്പോൾ തന്നെ ദുബായ് വെച്ച് ഓഫ്‌ലൈൻ മീറ്റ് അപ്പ്, മെംബർസ്നു വേണ്ടി 6 ൽ അധികം ഓൺലൈൻ വർക്ക്ഷോപ്പ്, 2000ൽ അധികം ആക്ടീവ് മെംബർസ് എന്നിവരെ അണിച്ചേർക്കാൻ കഴിഞ്ഞതിന്റെ സന്തോഷവും അദ്ദേഹം പങ്കുവെച്ചു, കൂടാതെ അടുത്ത മീറ്റപ്പ് കോഴിക്കോട്, കൊച്ചി എന്നിടങ്ങളിൽ നടക്കും എന്നും പറഞ്ഞു.

യുഎഇയിലെ മലയാളികൾ തമ്മിൽ ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങളിലുള്ള പരസ്പര സഹകരണം ഉറപ്പിച്ചിട്ടാണ് മീറ്റപ്പ് അവസാനിച്ചത്.

The post ലിങ്ക്ഡ്-ഇൻ കേരള കമ്മ്യൂണിറ്റിയുടെ ആദ്യ മീറ്റ് അപ്പ് ദുബായിയിൽ നടന്നു appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.

]]>
https://openpress.news/linkedin-kerala-cummunity-1st-meetup-dubai/feed/ 0

Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/openpre/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/openpre/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/openpre/p...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('livewaf') #2 {main} thrown in /home/openpre/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51