Columns

ചിലർ രാഷ്ട്രങ്ങൾ കെട്ടിപ്പടുക്കാറില്ല, അവർ നശിപ്പിക്കാറാണ് പതിവ്

പ്രതികരണം/സിദ്ദാർഥ് വരദരാജൻ

അയോദ്ധ്യയിലെ ക്ഷേത്രം സംഘപരിവാർ ക്ഷേത്രമാണ്. കശ്മീരികളുടെ അവകാശങ്ങൾക്ക് നേരെയുള്ള ആക്രമണത്തിന് പിന്നിലും സംഘപരിവാർ അജണ്ടയാണ്. ഓഗസ്റ്റ് 5 ന് നടന്ന സംഭവവികാസവുമായി ഇന്ത്യയ്ക്കും അവിടുത്തെ ജനങ്ങൾക്കും യാതൊരു റോളും ഇല്ല.

ഓഗസ്റ്റ് 5 – സ്വാതന്ത്ര്യത്തിനും പുനരുജ്ജീവനത്തിനും നിയമത്തിനും മേലുള്ള നാശത്തിന്റെ വിജയത്തെ ആഘോഷിക്കുന്ന ഒരു ദിനമായിട്ടായിരിക്കും ചരിത്രത്തിൽ ഇതിനെ രേഖപ്പെടുത്തുക. ഓഗസ്റ്റ് 15 ന് സ്വാതന്ത്ര്യത്തിനായി പോരാടിയ ഇന്ത്യയിലെ ജനങ്ങളെ അപമാനിക്കാൻ ചിലരുടെ ബോധപൂർവ്വമായ തിരഞ്ഞെടുപ്പ് ആയിരുന്നു ഇത്. നിയമത്തിനും നീതിക്കും മേൽ, യാഥാർത്ഥ്യത്തിനും സത്യത്തിനും മേലുള്ള കെട്ടുകഥകളുടെ വിജയം.

Read Also: ഇന്ത്യയെന്ന ആശയം അയോധ്യയിൽ അല്ല, നമ്മുടെ വീടുകളിൽ ആണ് അത് ആദ്യം പൊളിഞ്ഞ് വീണത്.

2019 ഓഗസ്റ്റ് 5ന്, ഇന്ത്യ ഉറങ്ങിയപ്പോൾ, കശ്മീരിലെ ജനങ്ങൾ കർഫ്യൂയിലേക്കും തടവറയിലേക്കുമാണ് ഉണർന്നത്. ഇതേ ദിവസം, 450 വർഷം പഴക്കമുള്ള ഒരു പള്ളി പൊളിച്ചുമാറ്റാൻ ആസൂത്രണം ചെയ്തതിനും തകർത്തതിനും ജയിലിൽ കഴിയേണ്ടവർ – അതേ സ്ഥലത്ത് ഒരു ക്ഷേത്രം പണിയുന്നതിന്റെ ഭാഗമായി ആഘോഷത്തിലാണ്. എന്നാൽ അത് അവരുടെ ക്ഷേത്രമാണ്, രാമന്റേതുമല്ല, തീർച്ചയായും ഇന്ത്യയുടേതുമല്ല.

മതേതര ഇന്ത്യയുടെ വീഴ്ച

പ്രധാനമന്ത്രി നരേന്ദ്ര മോദി അതിന്റെ മേൽനോട്ടം വഹിച്ചതോടെ സെക്കുലർ ഇന്ത്യൻ ഭരണഘടനയുടെ അവശിഷ്ടങ്ങൾ കൂടിയാണ് ക്ഷേത്രത്തിന്റെ അടിത്തറയിൽ അടക്കം ചെയ്യുന്നത്. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ നേതൃത്തിൽ  മതേതരഇന്ത്യൻ ഭരണകൂടത്തിന്റെ പൂർണ പിന്തുണയോടെ കൂടെയാണ് അമ്പലം കെട്ടിപ്പടുക്കുന്നത്. ഭരണഘടനയുടെ അവശേഷിക്കുന്നവ എന്താണ് ഇനി ഉള്ളത് ? കാരണം അതിന്റെ സുപ്രധാന ഭാഗങ്ങൾ ഇതിനകം തന്നെ ദാൽ തടാകത്തിലെ ഇരുണ്ട വെള്ളത്തിൽ മുക്കികൊന്നിട്ടുണ്ട്- ആർട്ടിക്കിൾ 370, 35 എ എന്നിവ നീക്കം ചെയ്തതിന് ശേഷമുള്ള ദിവസങ്ങൾ, ആഴ്ചകളിൽ, മാസങ്ങളിൽ അതിന്റെ പേജുകൾ ഓരോന്നായി കീറുകയും ചിതറുകയും ചെയ്തിട്ടുണ്ട്.

മോദിയുടെന്യൂ ഇന്ത്യയെ നിർവചിക്കാൻ സഹായിക്കുന്ന ഈ രണ്ട് പ്രവൃത്തികളും പൗരന്മാരെ (കശ്മീരിൽ, എന്നാൽ പിന്നീട് മറ്റെവിടെയെങ്കിലും) മൗലികാവകാശങ്ങളില്ലാത്തവർ ആയി മാറ്റുന്നതിനും, ഹിന്ദുത്വ കുറ്റവാളികൾക്ക് കാര്യങ്ങൾ നിയന്ത്രിക്കാൻ അവസരം നൽകുന്നതുമാണ്. ഒരു ദേശീയതഎന്ന നിലയിൽ അവരുടെ വിഭാഗീയ പദ്ധതി – സുപ്രീം കോടതിയുടെ സഹായത്തോടെയല്ലാതെ സാധ്യമാകുമായിരുന്നില്ല. പക്ഷേ, ഒരു പത്രപ്രവർത്തകനെന്ന നിലയിൽ, മാധ്യമങ്ങളുടെ മൌനവും നിഷേധവും ഞെട്ടിപ്പിക്കുന്നതായി ഞാൻ കാണുന്നു.

സംഘപരിവാർ വിപണനം ചെയ്ത നുണകൾ

ഭാരതീയ ജനതാ പാർട്ടി വിപണനം ചെയ്ത രണ്ട് നുണകളെ പ്രചരിപ്പികാൻ ഇന്ത്യയിലെ മാധ്യമങ്ങളിലെ ഒരു പ്രബലമായ വിഭാഗം സഹായിച്ചിട്ടുണ്ട്. ഒന്നാമതായി, സംഘത്തിന്റേയും സംഘത്തിന് വേണ്ടി സംഘം തന്നെ നിർമിക്കുന്ന ഒരു ക്ഷേത്രം ശരിക്കും ഒരു ഹിന്ദുക്ഷേത്രമാണ്, അല്ലെങ്കിൽ അതിലും സാങ്കൽപ്പികമായി ഒരു ഇന്ത്യൻക്ഷേത്രമാണ് എന്ന ആദ്യ നുണയും. രണ്ടാമതായി, ഭരണഘടനയുടെ ആർട്ടിക്കിൾ 370, 35 എ എന്നിവ നിർത്തലാക്കുകയും ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി ഇല്ലാതാക്കുകയും ചെയ്യുന്നത് തീവ്രവാദത്തിനെതിരായ പോരാട്ടത്തെ സഹായിക്കാനും സാമ്പത്തിക വികസനം പ്രോത്സാഹിപ്പിക്കാനും സംസ്ഥാനത്തെ ജനങ്ങളെ യഥാർത്ഥ ഇന്ത്യക്കാരാക്കാനും ഉദ്ദേശിച്ചുള്ളതാണ് എന്ന രണ്ടാമത്തെ നുണയും.

ജ്യോതിഷത്തിന്റെ വികലമായ പ്രപഞ്ചം ഈ രണ്ട് വലിയ നുണകളെയും കലണ്ടറിലെ ഒരേ തീയതിയുമായി ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് എനിക്കറിയില്ല, പക്ഷേ തിരഞ്ഞെടുത്ത ദിവസത്തിൽ ഒരു പുതിയ ഇന്ത്യയുടെ നിർമ്മിതി എന്ന ആർ‌എസ്‌എസിന്റെ ഭാഗത്തുനിന്നുള്ള വികലമായ അജണ്ടയുടെ പൂർത്തികരമാണ് അന്ന് നടന്നത്.

ബാബറി മസ്ജിദ് പൊളിച്ച് പകരം ഒരു രാമക്ഷേത്രം സ്ഥാപിക്കുക എന്ന പ്രചാരണം ആദ്യം മുതലേ ഒരു ആർ‌എസ്‌എസ്-ബിജെപി അജണ്ടയായിരുന്നു. 1980 കളുടെ പകുതി മുതൽ 1992 ഡിസംബർ 6 ന് പള്ളി നശിപ്പിക്കപ്പെടുന്നതുവരെ ബി‌ജെപി ആർ‌എസ്‌എസ് കേഡർ ബേസ് ഉപയോഗിച്ച് വളരെ ദൃശ്യമായ ഒരു പ്രക്ഷോഭം ആരംഭിച്ചിരുന്നു. തത്ഫലമായുണ്ടായ സാമുദായിക ധ്രുവീകരണം പാർലമെന്റ് തിരഞ്ഞടുപ്പിൽ ബിജെപിക്ക് 1984 ൽ രണ്ട് സീറ്റുകളിൽ നിന്ന് 198985 സീറ്റുകളിലേക്കും ഒരു ദശാബ്ദത്തിനുശേഷം 182 സീറ്റുകളിലേക്കും ആയി വളരാൻ സഹായിച്ചെങ്കിലും, 1999 ൽ അടൽ ബിഹാരി വാജ്‌പേയി പ്രധാനമന്ത്രിയായപ്പോഴും അതിന്റെ വോട്ട് വിഹിതം 24% കവിഞ്ഞിരുന്നില്ല. ഒരു പതിറ്റാണ്ടിനുശേഷം പാർട്ടിയുടെ വോട്ട് വിഹിതം 18 ശതമാനമായി കുറഞ്ഞു. നരേന്ദ്ര മോദി ബിജെപിയുടെ വോട്ടുകൾ വർദ്ധിപ്പിച്ചിട്ടുണ്ടെങ്കിലും 2019 ലെ തിരഞ്ഞെടുപ്പിൽ 37 ശതമാനം ഇന്ത്യക്കാർ മാത്രമാണ് അയോദ്ധ്യയിലെ ഒരു രാമക്ഷേത്രമെന്ന് വാഗ്ദാനം ചെയ്ത പർട്ടിയുടെ കൂടെ നിന്നത്.

ഞാൻ ഇവിടെ വോട്ട് ഷെയറുകളെക്കുറിച്ച് പരാമർശിക്കുന്നതിന്റെ കാരണം ക്ഷേത്രത്തിന്റെ യഥാർത്ഥ ആവിശ്യകത കണക്കാക്കുന്നതിന്റെ ഒരേയൊരു മാർഗം അതാണ്. എന്നാൽ ആർ‌എസ്‌എസും ബിജെപിയും മാത്രമല്ല, ഒട്ടുമിക്ക ടെലിവിഷൻ അവതാരകരും ഇന്ന് നമ്മോട് പറയുന്നത് ഓഗസ്റ്റ് 5 ന് മോദി തറക്കല്ലിട്ട ക്ഷേത്രം ഇന്ത്യയുടെ ഒരു നീണ്ട കാലത്തെ ആവശ്യത്തിന്റെ പൂർത്തീകരണമാണെന്നാണ്. എന്നാൽ അത് സത്യത്തിൽ നിന്ന് വളരെ അകലെയാണ്.

നൂറ്റാണ്ടുകളുടെ പോരാട്ടം ഇന്ന് അവസാനിക്കുകയാണ്,” പ്രധാനമന്ത്രി പറയുമ്പോൾ സംഘപരിവാറിന്റെ പോരാട്ടത്തിന്കേവലം 35 വയസ്സ് മാത്രമേ ഒള്ളൂ എന്നത് ബോധപൂർവ്വം മറക്കുന്നു. മോഡി പിന്നീട് കൂട്ടിച്ചേർത്തു: ഈ ദിവസം  വരുമെന്നും അത് കാണാൻ അവർ ജീവിച്ചിരിപ്പുണ്ടെന്ന് അവർക്ക് വിശ്വസിക്കാൻ കഴിയില്ലെന്ന് എനിക്ക് ഉറപ്പുണ്ട്.എന്നാൽ അദ്ദേഹം പറയാത്തത്, ആയിരക്കണക്കിന് ആളുകൾ ഈ ദിവസം കാണാൻ ജീവിച്ചിരിപ്പില്ല എന്നതാണ്, കാരണം സംഘപരിവാർ ഉന്മൂലനത്തിൽ അവരുടെ ജീവൻ നഷ്ടപ്പെട്ടിരുന്നു.

സുപ്രീംകോടതിയും വിചിത്രമായ വിധിയും

പള്ളി പൊളിച്ച ഗൂഡാലോചനക്കാർക്കെതിരായ ക്രിമിനൽ കേസ്,  അന്വേഷിക്കുന്ന CBIയെ അധികാരമുപയോഗിച്ച്, നീട്ടി കൊണ്ടുപോവുമ്പോഴും മോദി സുപ്രീംകോടതിയുടെ സഹായത്തോടെ തന്നെ മന്ദിർ നിർമാണ പദ്ധതിയെ അതിവേഗമാക്കാൻ ശ്രമിച്ചു. സുപ്രീംകോടതിയുടെ വിധി വികലമായിരുന്നു – മുസ്ലീങ്ങളെ അവരുടെ പള്ളി അനധികൃതമായും ബലപ്രയോഗത്തിലൂടെയും പുറത്താക്കിയതായും 1992ൽ പള്ളി പൊളിച്ചത് നിയമവിരുദ്ധമാണ് എന്ന് അംഗീകരിച്ച കോടതി, എന്നിട്ടും ആ കുറ്റത്തിന് വിചാരണ നേരിടുന്നവർക്ക് ആ സ്ഥലം നൽകാൻ തീരുമാനിച്ചു. ഈ വിചിത്രമായ വിധി സാധ്യമാക്കിയത് വളഞ്ഞ  നടപടിയിലൂടെയായിരുന്നു, അല്ലെങ്കിൽ സംഘ് പരിവാറിനു വഴിയൊരുക്കാൻ ചരിത്രപരമായ ഒരു പള്ളി പൊളിക്കാൻ കോടതി ഉത്തരവിടുമായിരുന്നു.

വിധിന്യായത്തിനു ശേഷം ക്ഷേത്രത്തിന്റെ മേൽനോട്ടത്തിനായി ഒരു ട്രസ്റ്റ് സ്ഥാപിക്കുമെന്ന് സർക്കാർ ഉടൻ പ്രഖ്യാപിച്ചു. എന്നിരുന്നാലും, ഇത് പക്ഷപാതരഹിതമായ പദ്ധതിയാണെന്ന ഭാവം പെട്ടെന്ന് അവസാനിച്ചു. സംഘപരിവാർ ക്ഷേത്ര പ്രക്ഷോഭത്തിലെ പ്രധാന വ്യക്തികളും ബാബറി മസ്ജിദ് തകർത്തതിന് കുറ്റാരോപിതരും ജയിലിൽ അടയ്ക്കാവുന്നവരുമായ നൃത്യ ഗോപാൽ ദാസും ചമ്പത് റായിയും ട്രസ്റ്റിന്റെ പ്രസിഡന്റായും സെക്രട്ടറിയായും ഉൾപ്പെടുത്തിയതോട് കൂടി സംഘപരിവാർ അജണ്ടകൾ സർക്കാർ സഹയത്തോടെ നടപ്പിലാക്കുന്നത് കൂടുതൽ ബോധ്യപ്പെട്ടു.

നരേന്ദ്ര മോദിയും യോഗി ആദിത്യനാഥും അയോധ്യയേയും പരിസരങ്ങളേയും മാധ്യമങ്ങളും മറ്റും ഉപയോഗിച്ച് റിപ്പബ്ലിക്ക് ഓഫ്  ഇന്ത്യയെ ഭരണഘടന ഒരിക്കലും അനുവദിക്കാത്ത ഒരു ഹിന്ദു റിപ്പബ്ലിക്ക് ആക്കുന്നതിൻ വേണ്ടി ആസുത്രീതമായി ഉപയോഗിച്ചു. ആർ‌എസ്‌എസിന്റെ ഹിന്ദു രാഷ്ട്ര പദ്ധതി ഇപ്പോൾ സജീവമാണ് എന്നും വരാനിരിക്കുന്ന മാസങ്ങളിലും വർഷങ്ങളിലും ഇതിലും വലിയ ആക്കം കൂട്ടും എന്നതിന്റെ വ്യക്തമായ സൂചനയാണ് ഓഗസ്റ്റ് 5 സംഭവം.

Read More: ഇന്ത്യയെന്ന മതേതര ജനാധിപത്യ ഭരണഘടനാ റിപ്പബ്ലിക്കിന് തിരശീല വീണപ്പോൾ.

2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയിൽ തന്നെ മോദി ഈ പദ്ധതിയെക്കുറിച്ച്  സൂചനകൾ നൽകിയിരുന്നു. ന്യൂനപക്ഷം ഭൂരിപക്ഷമുള്ളഒരു നിയോജകമണ്ഡലത്തിൽ ആയതിന് വയനാട് വോട്ടർമാരെ ആക്രമിക്കുകയും ഹിന്ദു തീവ്രവാദിയായ പ്രഗയാ താക്കൂറിനെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ ഹിന്ദുത്വ നയങ്ങളുടെയും അജണ്ടയുടെയും സൂചനകളും അദ്ദേഹം നൽകിയിരുന്നു.

പ്രധാനമന്ത്രിയെന്ന നിലയിൽ അദ്ദേഹത്തിന്റെ രണ്ടാമത്തെ അവസരത്തിലെ പ്രധാന പ്രവൃത്തി, ഭരണഘടനയുടെ രൂപികരണ സമയത്ത് ജമ്മു കശ്മീരുമായുള്ള ഭരണഘടനാ ക്രമീകരണങ്ങൾ എടുത്തു ഒഴിവാകുകയായിരുന്നു. എന്നാൽ ഒരു വർഷം കഴിയുമ്പോൾ, കശ്മീരികളെ ഇന്ത്യയുമായി സംയോജിപ്പിക്കുക. എന്നാൽ ഇന്ത്യൻ ഭരണഘടന എല്ലാ പൗരന്മാർക്കും നൽകുന്ന അവകാശങ്ങൾ അവർക്ക് നിഷേധിക്കുക ചെയ്തു എന്നതാണ് മനസ്സില്ലാവുന്നത്.

ഇനി ഭരണഘടനയെക്കുറിച്ച് സംസാരിക്കാൻ ആരുമില്ലാതെയാവുമ്പോൾ, ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളിലെ ആളുകളും പതുക്കെ കശ്മീരികളെ കൈകാര്യം ചെയ്യുന്ന പുതിയ യാഥാർത്ഥ്യവുമായി സംയോജിതരായിമാറുന്നതായി കാണാം – അവർക്ക് അവരുടെ സ്വാതന്ത്ര്യം കൂടുതൽ കൂടുതൽ ചവിട്ടിനിരക്കുന്നത് ഇനി കാണാം. പാക്കിസ്ഥാന്റെയും ഇസ്രായേലിന്റെയും അനുഭവം വ്യക്തമാക്കുന്നതുപോലെ, പൗരത്വത്തെക്കാൾ ഐഡന്റിറ്റേറിയൻ മൂല്യങ്ങൾ നൽകുന്ന സാംസ്കാരിക-മത രാഷ്ട്രങ്ങൾ ജനാധിപത്യവുമായി പൊരുത്തപ്പെടുന്നില്ല. ഇന്ത്യയ്ക്കായി മോദി തിരഞ്ഞെടുത്ത പാതയെ പ്രതീകപ്പെടുത്തുന്ന ദിനമായിരുന്നു ഓഗസ്റ്റ് 5.

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Source
The Wire
Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x