Social

ഇതര സംസ്ഥാന തൊഴിലാളികൾ; സാമൂഹിക നീതി നിഷേധിക്കപ്പെട്ട ജീവിതങ്ങൾ

COVID-19 വ്യാപനവും, രാജ്യവ്യാപകമായി പൂട്ടിയിട്ടതിന്റെയും ഫലമായി ഏറ്റവും കൂടുതൽ കഷ്ടത അനുഭവിച്ച മനുഷ്യ കഥകളിലൊന്ന് ഒറ്റപ്പെട്ടുപോയ കുടിയേറ്റ തൊഴിലാളികളുടെ കഥയാണ്. പക്ഷെ അവരുടേത് ഒരു പുതിയ കഥയല്ല; സമകാലിക ചരിത്രത്തിന്റെ ഭൂരിഭാഗവും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ അദൃശ്യമായ ഒരു വശമായി തുടരുന്ന ഒരു വിഷയം ഇന്ത്യ ശ്രദ്ധിക്കുന്നത് ഈ ഒരു മഹാമാരിയുടെ സമയത്ത് ആണ്.

പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയുടെ (PARI) സ്ഥാപകനും റാമോൺ മഗ്‌സേസെ അവാർഡ് സ്വീകർത്താവുമായ പി സായിനാഥുമായി നടത്തിയ അഭിമുഖത്തിൽ തൊഴിലാളികളുടെ നിലവിലെ അവസ്ഥയും മുന്നോട്ടുള്ള വഴിയും കുറിച്ച് വിവരിക്കുന്നു.

പി. സായിനാഥ്‌

അടുത്തിടെ മഹാരാഷ്ട്രയിൽ 16 തൊഴിലാളികൾ ട്രെയിനിനടിയിൽ മരിച്ചു. മരിച്ച തൊഴിലാളികൾ എന്തുകൊണ്ടാണ് ട്രാക്കുകളിൽ ഉറങ്ങുന്നത് എന്നതാണ് പൊതുസമൂഹത്തിന്റെ  ചോദ്യം, അവരെ വീട്ടിലേക്ക് നടക്കാൻ പ്രേരിപ്പിച്ചവരെയല്ല നമ്മൾ ചോദ്യം ചെയ്തത് ?

എത്ര ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങൾ ട്രെയിനിനടിയിൽ തകർന്ന തൊഴിലാളികളുടെ പേരുകൾ നൽകാൻ പോലും മെനക്കെടുന്നില്ല? അവർക്ക് മുഖമില്ലാതെ പോകേണ്ടിവന്നു, പേരിടാതെ. അതാണ് ദരിദ്രരോടുള്ള നമ്മുടെ മനോഭാവം. ഇത് ഒരു വിമാനാപകടമായിരുന്നുവെങ്കിൽ, വിവരങ്ങൾ നൽകുന്ന ഹെൽപ്പ് ലൈനുകളും മറ്റു വിവരങ്ങളുമായി പത്രങ്ങളും ചാനലുകളും കാണാം. അപകടത്തിൽ 300 പേർ കൊല്ലപ്പെട്ടിട്ടുണ്ടെങ്കിൽപ്പോലും അവരുടെ പേരുകൾ പത്രങ്ങളിൽ പ്രത്യക്ഷപ്പെടും.

എന്നാൽ മധ്യപ്രദേശിൽ നിന്നുള്ള 16 പാവങ്ങൾ, എട്ട് പേർ ഗോണ്ട് ആദിവാസികൾ, എന്തെങ്കിലും ഒരു പരിഗണന നൽകുന്നുണ്ടോ? വീട്ടിലേക്കുള്ള വഴികാട്ടിയായി അവർ ആ റെയിൽവേ ലൈനുകളിലൂടെ നടക്കുകയായിരുന്നു – ഏതെങ്കിലും ട്രെയിൻ കിട്ടുമ്പോൾ അതിൽ കയറി വീട്ടിലെത്തുമെന്ന് അവർ പ്രതീക്ഷിച്ച നടക്കുന്നത്. അവർ തളർന്നുപോയതിനാലാവും ആ പാതകളിൽ ട്രെയിനുകൾ വരുന്നില്ലല്ലൊന്നും വിശ്വസിച്ചതിനാലും അവർ ട്രാക്കുകളിൽ ഉറങ്ങി.

ഇന്ത്യയിൽ ഇത്രയും വലിയൊരു തൊഴിൽ ശക്തിയുണ്ടായിട്ടും, തൊഴിലാളികളുമായി സർക്കാരുകളുടെ ആശയവിനിമയത്തെക്കുറിച്ച് നിങ്ങൾ എന്തു വിചാരിക്കുന്നു?

1.3 ബില്യൺ മനുഷ്യരുടെ ഒരു രാജ്യത്ത്‌ അവരുടെ ജീവിതം അടച്ചുപൂട്ടാൻ അവർക്ക് ആകെ നാല് മണിക്കൂർ സമയം നൽകി. നമ്മുടെ പ്രശസ്തമായ സിവിൽ സർവീസുകളിലൊരാളായ എം ജി ദേവാസഹയം പറഞ്ഞുത് പോലെ ഒരു ചെറിയ കാലാൾപ്പടയെ ഒരു പ്രധാന നടപടികളിലേക്ക് തള്ളിവിടുന്നതിന് മുമ്പ് പോലും നാല് മണിക്കൂർ നോട്ടീസ് സമയം നൽകാറുണ്ട്. കുടിയേറ്റ തൊഴിലാളികളുമായി നിങ്ങൾക്ക് യോജിക്കുന്നുണ്ടോ ഇല്ലയോ എന്നതല്ല, അവർ നടന്ന് പോവാൻ തീരുമാനിച്ചത് അവരുടെ യുക്തിയിൽ തികച്ചും ശരിയാണ്.

അവർക്കറിയാം – ഓരോ മണിക്കൂറിലും – അവരുടെ ഗവൺമെന്റുകൾ, ഫാക്ടറി ഉടമകൾ, നമ്മളെപ്പോലുള്ള മധ്യവർഗ തൊഴിലുടമകൾ എന്നിവ എത്രമാത്രം അവഗണനയും അശ്രദ്ധയും ക്രൂരവുമായിട്ട് ആണ് അവരോട് ചെയ്യുന്നത്. അവരുടെ സഞ്ചാര സ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്നതിനുള്ള നിയമങ്ങളിലൂടെ നമ്മൾ തന്നെ അത് തെളിയിക്കുന്നു.

നമ്മൾ പരിഭ്രാന്തി സൃഷ്ടിച്ചു. ദേശീയപാതയിലേക്ക് ദശലക്ഷക്കണക്കിന് ആളുകളെ ഇറക്കി രാജ്യത്തെ അനിശ്ചിതമാക്കി. വിവാഹ ഹാളുകൾ, സ്കൂളുകൾ, കോളേജുകൾ, കമ്മ്യൂണിറ്റി സെന്ററുകൾ എന്നിവ കുടിയേറ്റക്കാർക്കും ഭവനരഹിതർക്കും അഭയ കേന്ദ്രങ്ങളാക്കി മാറ്റി. എന്നാൽ വിദേശത്ത് നിന്ന് മടങ്ങുന്ന ആളുകൾക്കായി നമ്മൾ സ്റ്റാർ ഹോട്ടലുകളെ ക്വാറന്റയൻ കേന്ദ്രങ്ങളായി പ്രഖ്യാപിച്ചു.

കുടിയേറ്റക്കാർക്കായി നമ്മൾ ട്രെയിനുകൾ ക്രമീകരിക്കുമ്പോൾ, നമ്മൾ അവരിൽ നിന്ന് മുഴുവൻ നിരക്കും ഈടാക്കുന്നു. പിന്നെ എസി ട്രെയിനുകളിലും രാജധാനി ക്ലാസ് നിരക്കിലും 4,500 രൂപ നൽകി ടിക്കറ്റുകൾ നൽകി. അതിലേറെ, കാര്യങ്ങൾ കൂടുതൽ വഷളാക്കാൻ, ടിക്കറ്റുകൾക്കെല്ലാം ഓൺലൈനായി മാത്രമേ ലഭിക്കൂ. ടിക്കറ്റ് ആവിശ്യമായ ആളുകൾക്ക് മുഴുവൻ സ്മാർട്ട്‌ഫോണുകൾ ഉണ്ടെന്നാണ് ധാരണ.

തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് കെട്ടിട നിർമാതാക്കളുടെ ആവിശ്യം പരിഗണിച്ച് അവരുടെ യാത്ര തടഞ്ഞത് കർണാടകയിൽ മുഖ്യമന്ത്രിയാണ്.

നമ്മൾക്ക് എല്ലായിപ്പോഴും ദരിദ്രർക്ക് ഒരു മാനദണ്ഡവും മറ്റുള്ളവർക്ക് ഒരു മാനദണ്ഡവുമുണ്ട്. എന്നിരുന്നാലും, അവശ്യ സേവനങ്ങൾ ലിസ്റ്റുചെയ്യുമ്പോൾ, ഡോക്ടർമാർക്ക് പുറമെ അത്യാവശ്യകാരായി പാവപ്പെട്ടവർ എന്ന് പറയുന്നവരെയും ഉൾപ്പെടുത്തും.

ശുചിത്വ തൊഴിലാളികൾ, ആശാ തൊഴിലാളികൾ, അംഗൻവാടി തൊഴിലാളികൾ, വൈദ്യുതി തൊഴിലാളികൾ, അങ്കണവാടി തൊഴിലാളികൾ, ഫാക്ടറി തൊഴിലാളികൾ എന്നിവരുമുണ്ട്. ഈ രാജ്യത്തിന് വരേണ്യവർഗത്തിന് എത്രമാത്രം അനിവാര്യമാണെന്ന് ഇത്തരം ആളുകൾ എന്ന് മനസ്സിലാവും.

കുടിയേറ്റം പതിറ്റാണ്ടുകളായി സംഭവിക്കുന്നതാണ്. ലോക്ക്ഡൗണിന് മുമ്പുതന്നെ അവരുടെ അവസ്ഥ ദയനീയമാണ്. കുടിയേറ്റ തൊഴിലാളികളോട് നമ്മൾ പൊതുവായി പെരുമാറുന്ന രീതിയെ എങ്ങനെ കാണുന്നു?

പലതരം കുടിയേറ്റക്കാരുണ്ട്. എന്നാൽ മൈഗ്രേഷന്റെ ക്ലാസ് വ്യത്യാസങ്ങൾ നമ്മൾ ആദ്യം മനസ്സിലാക്കണം. ഞാൻ ജനിച്ചത് ചെന്നൈയിലാണ്. ഞാൻ നാലുവർഷം താമസിച്ചിരുന്ന ദില്ലിയിലാണ് ഉന്നത വിദ്യാഭ്യാസം നടത്തിയത്. ഞാൻ പിന്നീട് മുംബൈയിലേക്ക് കുടിയേറി, 36 വർഷമായി ഞാൻ ഇവിടെ താമസിക്കുന്നു. ഞാൻ നടത്തിയ ഓരോ ഷിഫ്റ്റും എനിക്ക് ഗുണം ചെയ്തു, കാരണം ഞാൻ ഒരു പ്രത്യേക ക്ലാസ്സിൽ നിന്നും ജാതിയിൽ നിന്നുമാണ്. എനിക്ക് സാമൂഹിക സ്ഥാനവും നെറ്റ്‌വർക്കുകളും ഉണ്ട്.

ദീർഘകാല കുടിയേറ്റക്കാരുണ്ട്, A മുതൽ ബി വരെ പോയി സ്ഥിരമായി Bയിൽ തുടരുന്നവർ. പിന്നെ സീസണൽ കുടിയേറ്റക്കാരുണ്ട്. ഉദാഹരണത്തിന്, മഹാരാഷ്ട്രയിലെ കരിമ്പ്‌ തൊഴിലാളികൾ, അഞ്ചുമാസക്കാലം കർണാടകയിലേക്ക് കുടിയേറുകയും തിരിച്ചും – അവിടെ ജോലി ചെയ്യുകയും അവരുടെ ഗ്രാമങ്ങളിലേക്ക് മടങ്ങുകയും ചെയ്യുന്നു. വിനോദസഞ്ചാര സീസണിൽ റായ്പൂരിലേക്ക് പോയി റിക്ഷകൾ വലിക്കുന്ന കലാഹണ്ടിയിൽ കുടിയേറ്റക്കാരുണ്ട്. ഒഡീഷയിലെ കോരാപുട്ടിൽ നിന്ന് ആന്ധ്രാപ്രദേശിലെ വിജയനഗരത്തിന്റെ ഇഷ്ടിക ചൂളകളിലേക്ക് പോകുന്നവരുണ്ട്.

മറ്റ് ഗ്രൂപ്പുകളും ഉണ്ട് – എന്നാൽ അവരിൽ ചിലർ footloose കുടിയേറ്റ തൊഴിലാളികൾ എന്ന് വിളിക്കുന്നവരാണ്. ഫൂട്ട്‌ലൂസ് കുടിയേറ്റക്കാരന് അന്തിമ ലക്ഷ്യസ്ഥാനത്തെക്കുറിച്ച് വ്യക്തമായ ധാരണയില്ല. അവർ ഒരു കരാറുകാരനോടൊപ്പം വന്ന് മുംബൈയിലെ ഒരു നിർമ്മാണ സ്ഥലത്ത് 90 ദിവസം ജോലി ചെയ്യും. ആ കാലയളവ് അവസാനിക്കുമ്പോൾ, അവർക്ക് ഒന്നുമില്ല.

കരാറുകാരൻ അവരെ മഹാരാഷ്ട്രയുടെ മറ്റേതെങ്കിലും ഭാഗത്തുള്ളവരുമായി ബന്ധപ്പെടുകയും അവിടെക്ക് മാറ്റുകയും ചെയ്യും. അത് അനിശ്ചിതമായി തുടരുന്നു. തീർത്തും അനന്തമായ അരക്ഷിതാവസ്ഥയുള്ള ജീവിതമാണിത്. അതും ദശലക്ഷക്കണക്കിന് ആളുകൾ ഉണ്ട് അത്തരത്തിൽ.

എപ്പോഴാണ് കുടിയേറ്റ തൊഴിലാളികളുടെ അവസ്ഥ വഷളാകാൻ തുടങ്ങിയത്?

ഒരു നൂറ്റാണ്ടിലേറെയായി കുടിയേറ്റം നടക്കുന്നു. എന്നാൽ കഴിഞ്ഞ 28 വർഷത്തിനുള്ളിൽ അവ വലിയ രീതിയിൽ നടന്നു. നമ്മുടെ സ്വതന്ത്ര ചരിത്രത്തിൽ 2001 നും 2011 നും ഇടയിൽ ഇന്ത്യ ഏറ്റവും കൂടുതൽ കുടിയേറ്റ പ്രവാഹങ്ങൾ കണ്ടതായി 2011 ലെ സെൻസസ് വ്യക്തമാക്കുന്നു.

2011 ലെ സെൻസസ് പ്രകാരം 1921 ന് ശേഷം ആദ്യമായി നഗര ഇന്ത്യ ജനസംഖ്യയിൽ പുതുതായി ചേർന്ന എണ്ണം ഗ്രാമീണ ഇന്ത്യ ജനസംഖ്യയിൽ ചേർത്ത ആളുകളേക്കാൾ കൂടുതലാണ്. ജനസംഖ്യാ നിരക്കിന്റെ വളർച്ച നഗരപ്രദേശങ്ങളിൽ വളരെ ചെറുതാണ്, എന്നിട്ടും നഗര ഇന്ത്യയിലെ ജനസംഖ്യയിൽ കൂടുതൽ ആളുകളെ ചേർത്തു.

ഒരു പാനൽ ചർച്ചയ്‌ക്കോ ടെലിവിഷനിലെ വിദഗ്ധരുമായി അഭിമുഖത്തിലോ കുടിയേറ്റ തൊഴിലാളികളെക്കുറിച്ചും ഗ്രാമത്തിൽ നിന്ന് നഗരത്തിലേക്കും കുടിയേറ്റം നടന്നതിന്റെ തീവ്രതയെക്കുറിച്ച് എത്രപേർ ചർച്ച ചെയ്തു?

കുടിയേറ്റത്തെക്കുറിച്ചുള്ള ഏത് ചർച്ചയും ഗ്രാമീണ ദുരിതങ്ങളില്ലാതെ അപൂർണ്ണമാണ്, അത് കുടിയേറ്റത്തിന്റെ മൂലകാരണം ആണ്, അല്ലേ?

നമ്മൾ കൃഷിയെ തകർത്തു, ദശലക്ഷക്കണക്കിന് ആളുകളുടെ ഉപജീവനമാർഗങ്ങൾ തകർന്നു. ഗ്രാമപ്രദേശങ്ങളിലെ മറ്റെല്ലാ ഉപജീവനമാർഗങ്ങളും ദുരിതപൂർവമാക്കി. കൃഷിക്കുശേഷം രാജ്യത്തെ ഏറ്റവും വലിയ തൊഴിൽമേഖലയായ കൈത്തറി, കരകൗശല മേഖലകൾ. ബോട്ട് തൊഴിലാളികൾ, മത്സ്യത്തൊഴിലാളികൾ, കള്ള് ചെത്ത്‌ തൊഴിലാളികൾ, കളിപ്പാട്ട നിർമ്മാതാക്കൾ, നെയ്ത്തുകാർ, ഒന്നിനു പുറകെ ഒന്നായി, അവർ എന്ത് നിസഹായർ ആണ്, അവർക്ക് മറ്റു മാർഗങ്ങൾ ഉണ്ടായിരുന്നു?

കുടിയേറ്റ തൊഴിലാളികൾ നഗരങ്ങളിലേക്ക് മടങ്ങിവരുമോ എന്ന് എല്ലാവരും ഉദ്കണ്ഠയോടെ നോക്കുന്നു. എന്തുകൊണ്ടാണ് അവർ ആദ്യം നഗരങ്ങളിലേക്ക് വന്നത്? കുടിയേറ്റ തൊഴിലാളികളുടെ ബഹുഭൂരിപക്ഷവും നഗരങ്ങളിലേക്ക് മടങ്ങിവരുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഒരുപക്ഷേ ഇത് വളരെയധികം സമയമെടുക്കും. എന്നാൽ ഗ്രാമങ്ങളിൽ അവർക്ക് ഉണ്ടായിരുന്ന എല്ലാ സാധ്യതകളും നമ്മൾ വളരെക്കാലം മുമ്പ് നശിപ്പിച്ചു, എന്നിട്ട് നമ്മൾക്ക് തൊഴിലാളികളെ കുറഞ്ഞ കൂലിയിൽ ലഭിക്കുന്നത് ഉറപ്പാക്കുകയും ചെയ്തു.

നിരവധി സംസ്ഥാനങ്ങളിൽ ഇപ്പോൾ നൽകപ്പെട്ട തൊഴിൽ നിയമങ്ങളിലെ ഇളവുകളെ നിങ്ങൾ എങ്ങനെ കാണുന്നു?

ആദ്യം, അത് ഭരണഘടനയെയും നിലവിലുള്ള നിയമങ്ങളെയും ദുർബലപ്പെടുത്തുകയാണ്. രണ്ടാമതായി, ഇത് ഒരു ബോണ്ടഡ് ലേബർ  സംവിധാനത്തിന് തുടക്കം കുറിക്കുകയാണ്. മൂന്നാമത്, ഇത് നിർദിഷ്ട ജോലിസമയ തത്വത്തെ 100 വർഷം പിന്നോട്ട് കൊണ്ടുപോവുകയാണ്. ലോകത്തിലെ അടിസ്ഥാന തൊഴിൽ സംബന്ധിച്ച എല്ലാ അന്താരാഷ്ട്ര കൺവെൻഷനുകളും എട്ട് മണിക്കൂർ പ്രവൃത്തി സമയത്തെ അംഗീകരിക്കുകയും പാലിക്കാൻ നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട് എന്നതാണ് ഏറ്റവും അടിസ്ഥാനപരമായ കാര്യം.

ഗുജറാത്ത് സർക്കാർ ഇറക്കിയ വിജ്ഞാപനം നോക്കൂ. തൊഴിലാളികൾക്ക് ഓവർടൈം നൽകില്ലെന്ന് അതിൽ പറയുന്നു. അധിക മണിക്കൂറുകൾക്ക് ഓവർടൈം വേതനം രാജസ്ഥാൻ സർക്കാർ നൽകുന്നുണ്ടെങ്കിലും ആഴ്ചയിൽ 24 മണിക്കൂർ എന്ന പരിധിയുണ്ട്. ദിവസത്തിൽ 12 മണിക്കൂർ വീതം ആഴ്ചയിൽ ആറ് ദിവസവും തൊഴിലാളികൾ ജോലി ചെയ്യണം.

ഫാക്ടറീസ് നിയമത്തിലെ exceptions & exemptions ഉദ്ധരിച്ച് ആണ് ഇത്തരം തൊഴിലാളി വിരുദ്ധ കാര്യങ്ങളെല്ലാം ചെയ്യുന്നത്. ഒരു തൊഴിലാളിയോട് ജോലി ചെയ്യാൻ ആവശ്യപ്പെടുന്ന പരമാവധി മണിക്കൂർ – ഓവർടൈം ഉൾപ്പെടെ – 60 മണിക്കൂറാണെന്ന് അതിൽ പറയുന്നു. എന്നാൽ ദിവസത്തിൽ 12 മണിക്കൂർ ആയാൽ ആഴ്ചയിൽ ഇവ 72 മണിക്കൂർ ആയി വരുന്നു.

ഏറ്റവും പ്രധാനമായി, അധിക സമയം ചെയ്യണോ വേണ്ടയോ എന്ന് തൊഴിലാളികൾക്ക് പറയാൻ ഉള്ള അവകാശം ഇല്ല. കൂടുതൽ പ്രവൃത്തി സമയത്തോടൊപ്പം ഉൽപാദനക്ഷമത വർദ്ധിക്കുമെന്ന അനുമാനമുണ്ട്. എന്നാൽ ഇത് ചരിത്രത്തിൽ നടത്തിയ നിരവധി പഠനങ്ങൾക്ക് വിരുദ്ധമാണ്. കഴിഞ്ഞ നൂറ്റാണ്ടിലെ ഒരുപാട് ഫാക്ടറികൾ 8 മണിക്കൂർ ദൈർഘ്യമുള്ള ദിനം സ്വീകരിച്ചു, കാരണം ക്ഷീണവും മടുപ്പും കാരണം അധിക ദൈർഘ്യമുള്ള മണിക്കൂറുകളിൽ ഉൽപാദനക്ഷമത കുറഞ്ഞുവെന്ന് അവരുടെ പഠനങ്ങൾ തെളിയിച്ചത്.

അതും പരിഗണിക്കാതെ തന്നെ, ഇത്തരം നീക്കങ്ങൾ അടിസ്ഥാന മനുഷ്യാവകാശങ്ങൾക്കെതിരായണ്. അത് അടിമത്തമാണ്. കോർപ്പറേഷനുകൾക്കായി ബോണ്ടഡ് ലേബർ സംഭരിക്കുന്ന ഏജന്റ് ആയിട്ടാണ് സർക്കാറുകൾ പ്രവർത്തിക്കുന്നു. ഏറ്റവും ദുർബലരായ വിഭാഗങ്ങളായ ദലിതർ, ആദിവാസികൾ, സ്ത്രീകൾ എന്നിവരെ ആണ് ഇത് കൂടുതൽ ബാധിക്കുക.

ഇന്ത്യയിലെ 93% ശതമാനം തൊഴിലാളികളും അനൗപചാരിക മേഖലയിൽ ജോലി ചെയ്യുന്നതിനാൽ അവർക്ക് അവരുടെ അവകാശങ്ങൾ നടപ്പാക്കാൻ കഴിയുന്നില്ല. “ശേഷിക്കുന്ന ഏഴ് ശതമാനത്തിന്റെ അവകാശങ്ങളും നശിപ്പിക്കാം” എന്നാണ് ഇപ്പോൾ പറയാൻ ശ്രമിക്കുന്നത്.

തൊഴിൽ നിയമങ്ങളിലെ മാറ്റത്തിനൊപ്പം നിക്ഷേപം വരുമെന്ന് സംസ്ഥാനങ്ങൾ വാദിക്കുന്നു. മെച്ചപ്പെട്ട ഇൻഫ്രാസ്ട്രക്ചർ, മെച്ചപ്പെട്ട അവസ്ഥ, പൊതുവെ സുസ്ഥിരമായ ഒരു സമൂഹം എന്നിവയുള്ള സ്ഥലങ്ങളിലേക്കാണ് നിക്ഷേപം വരുന്നത്. ഉത്തർപ്രദേശ് ഇതിലൊന്നായിരുന്നുവെങ്കിൽ, ഇന്ത്യയിലുടനീളം ഏറ്റവും കൂടുതൽ തൊഴിലാളികൾ കുടിയേറുന്ന സംസ്ഥാനമായിരിക്കില്ല ഇത്.

ഈ നീക്കത്തിന്റെ അനന്തരഫലങ്ങൾ എന്തായിരിക്കാം?

ഭരണഘടനാപരവും നിയമപരവുമായ സങ്കീർണതകൾ കാരണം തങ്ങൾക്ക് ഒഴിവാക്കാൻ കഴിയാത്ത മൂന്നോ നാലോ നിയമങ്ങൾ ഒഴികെ ഉത്തർപ്രദേശും മധ്യപ്രദേശും എല്ലാ തൊഴിൽ നിയമങ്ങളും മൂന്ന് വർഷത്തേക്ക് നിർത്തിവച്ചു. സ്ഥിതിഗതികൾ എത്ര ദയനീയമായാലും പ്രശ്നമില്ല, തൊഴിലാളികൾ ജോലി ചെയ്യണം എന്നതാണ് സ്ഥിതി. അവർ ആളുകളെ മനുഷ്യത്വരഹിതമാക്കുകയാണ്, അവർക്ക് വെന്റിലേഷൻ, ടോയ്‌ലറ്റ്, ബ്രേക്ക് എന്നിവയുടെ അവകാശങ്ങൾക്ക് അർഹതയില്ലെന്ന് പറയുകയാണ്.

ഇത് മുഖ്യമന്ത്രിമാർ ഇറക്കുന്ന ഓർഡിനൻസാണ്, ഇതിന് പിന്നിൽ നിയമനിർമ്മാണ പ്രക്രിയകളൊന്നുമില്ല.

മുന്നോട്ട് പോകുന്നതിന് നമ്മൾ എന്താണ് ചെയ്യേണ്ടത്?

നമ്മൾ തീർച്ചയായും രാജ്യത്തെ തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്തേണ്ടതുണ്ട്. നമ്മുടെ സമൂഹത്തിലെ ഭീകരമായ അസമത്വങ്ങൾ കാരണം കോവിഡ് മഹാമാരി അവരെ സാരമായി ബാധിക്കുന്നു. നമ്മൾ അവരോട് ചെയ്യുന്നത് നമ്മൾ തന്നെ അംഗങ്ങളായ നിരവധി അന്താരാഷ്ട്ര തൊഴിൽ കരാറുകളുടെ ലംഘനമാണ്.

ബി ആർ അംബേദ്കർ ഇത് വ്യക്തമായി മുൻകൂട്ടി കണ്ടത് ആണ്. നമ്മൾ സംസാരിക്കേണ്ടത് സർക്കാരിനെക്കുറിച്ചല്ലെന്ന് അദ്ദേഹം മനസ്സിലാക്കി. തൊഴിലാളികൾ മുതലാളിമാരുടെ കാരുണ്യത്തിൽ ആയിരിക്കുന്നതിനെക്കുറിച്ച് ആണ് നമ്മൾ സംസാരിക്കേണ്ടത്. അദ്ദേഹം കൊണ്ട് വരാൻ സഹായിച്ച നിയമങ്ങൾ സംസ്ഥാനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുകയാണ്.

സംസ്ഥാന സർക്കാരുകളിൽ ഒരു തൊഴിൽ വകുപ്പുണ്ട്. അതിന്റെ പങ്ക് എന്തായിരിക്കണം?

തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുക എന്നതായിരിക്കണം സംസ്ഥാനത്തെ തൊഴിൽ വകുപ്പിന്റെ പങ്ക്. എന്നാൽ നമ്മൾക്ക് ഒരു കേന്ദ്ര തൊഴിൽ മന്ത്രി ഉണ്ട്, അവർ കോർപ്പറേഷനുകൾക്ക് വേണ്ടി തൊഴിലാളികളോട് അഭ്യർത്ഥിക്കുന്നു.

എന്തെങ്കിലും മാറ്റങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, നിങ്ങളുടെ സാമൂഹിക കരാർ മാറ്റണം. ലോകത്തെ ഏറ്റവും അസമത്വം നിറഞ്ഞ ഒരു സമൂഹത്തെ നിങ്ങൾക്ക് പരിഗണിക്കാൻ കഴിയുന്നില്ലെങ്കിൽ, നിങ്ങൾക്ക് ഇതിനെക്കുറിച്ച് ഒന്നും ചെയ്യാൻ കഴിയില്ല. ഇത് കൂടുതൽ വഷളാകും – വളരെ വേഗത്തിലും.

വീട്ടിലേക്ക് മടങ്ങുന്ന തൊഴിലാളികളിൽ ഭൂരിഭാഗവും ചെറുപ്പക്കാരും അസ്വസ്ഥതരും ആണ്. നമ്മൾ ഒരു അഗ്നിപർവ്വതത്തിൽ ആണോ ഇരിക്കുന്നത്?

അഗ്നിപർവ്വതം പൊട്ടിത്തെറിക്കുകയാണ്. നമ്മൾ അത് നോക്കാതിരിക്കാൻ ശ്രമിക്കുകയാണ്. ഒരു സമൂഹമെന്ന നിലയിൽ സർക്കാരുകളുടെയും മാധ്യമങ്ങളുടെയും ഫാക്ടറി ഉടമകളുടെയും നമ്മുടെയും കാപട്യത്തിന്റെ തെളിവ് കൂടിയാണ് ഇത്.

മാർച്ച് 26 വരെ, നമ്മൾ ഒരിക്കലും കുടിയേറ്റ തൊഴിലാളിയെക്കുറിച്ച് അറിഞ്ഞിരുന്നില്ല. പെട്ടെന്ന്, ദശലക്ഷക്കണക്കിന് ആളുകൾ തെരുവുകളിൽ കാണുന്നു. നമ്മൾക്ക് ലഭിക്കേണ്ട സേവനങ്ങൾ നഷ്‌ടമായതിനാൽ നമ്മൾക്ക് പ്രയാസം തോന്നുന്നു. മാർച്ച് 26 വരെ നമ്മൾ അവർക്ക് യാതൊരു പരിഗണനയും നൽകിയിട്ടില്ല. അവരെ തുല്യ അവകാശമുള്ള മനുഷ്യരായി നമ്മൾ കരുതിയിട്ടില്ല.

ഒരു പഴയ ചൊല്ലുണ്ട്; ദരിദ്രർ സാക്ഷരരാകുമ്പോൾ, സമ്പന്നർക്ക് അവരുടെ പല്ലക്ക് വഹിക്കുന്നവരെ നഷ്ടപ്പെടും. പെട്ടെന്ന്, നമ്മുടെ പല്ലക്ക് വഹിക്കുന്നവരെ നഷ്ടപ്പെടുന്നതായി ബോധ്യം വന്നു.

കുടിയേറ്റം പ്രത്യേകിച്ച് സ്ത്രീകളെയും കുട്ടികളെയും എങ്ങനെ ബാധിക്കുന്നു?

ഇത് സ്ത്രീകൾക്കും കുട്ടികൾക്കും വലിയ രീതിയിൽ പ്രയാസങ്ങൾ ഉണ്ടാക്കും . പോഷകാഹാരത്തിന്റെ കുറവുമൂലം സ്ത്രീകളും പെൺകുട്ടികളുമാണ് ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നത്. ആരോഗ്യപരമായി അവർ അവിശ്വസനീയമാം വിധം കൂടുതൽ ദുർബലരാക്കും. ചെറുപ്പക്കാരായ പെൺകുട്ടികൾ അനുഭവിക്കുന്ന പ്രയാസങ്ങൾ കുറിച് ആരും ചിന്തിക്കാറില്ല, പരാമർശിക്കുക പോലുമില്ല. രാജ്യത്തുടനീളമുള്ള സ്കൂളുകളിലെ ദശലക്ഷക്കണക്കിന് പെൺകുട്ടികൾക്ക് സൗജന്യ സാനിറ്ററി നാപ്കിനുകൾക്ക് അർഹതയുണ്ട്, എന്നാൽ പെട്ടെന്ന് സ്കൂളുകൾ അടച്ചു, ബദലുകളൊന്നും ഇത് വരെ നൽകിയിട്ടില്ല. അതിനാൽ ദശലക്ഷക്കണക്കിന് ആളുകൾ ശുചിത്വമില്ലാത്ത ബദലുകളിലേക്ക് മടങ്ങുകയാണ്

കുടിയേറ്റ തൊഴിലാളികൾ വീട്ടിലേക്ക് തിരിച്ചു നടക്കുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച്?

കുടിയേറ്റ തൊഴിലാളികൾ പലപ്പോഴും വളരെ ദൂരം നടന്നിട്ടാണ് വീടുകളിൽ എത്തുന്നത്. ഉദാഹരണത്തിന്, കുടിയേറ്റ തൊഴിലാളികൾ അവരുടെ ഫാക്ടറിയിൽ നിന്നോ ഗുജറാത്തിലെ മധ്യവർഗ തൊഴിലുടമകളിൽ നിന്നോ ദക്ഷിണ രാജസ്ഥാനിലേക്ക് മടങ്ങുന്നു.

അവർ 40 കിലോമീറ്റർ നടക്കുന്നു, ഒരു ധാബയിലോ ചായക്കടയിലോ നിർത്തുന്നു, അവിടെ ജോലിചെയ്യുന്നു, പകരം ഭക്ഷണം കഴിക്കുന്നു. രാവിലെ അവർ പോകും. അടുത്ത വലിയ ബസ് സ്റ്റേഷൻ – അവരും അങ്ങനെ തന്നെ ചെയ്യുന്നു. അങ്ങനെയാണ് അവർ വീട്ടിലേക്ക് മടങ്ങുന്നത്. ഈ സ്ഥലങ്ങളെല്ലാം അടച്ചുകഴിഞ്ഞാൽ അവർക്ക് നിർജ്ജലീകരണം (dehydration), വിശപ്പ്, വയറിളക്കം, മറ്റ് രോഗങ്ങൾ എന്നിവയ്ക്ക് വിധേയമാകുന്നു.

അവരുടെ അവസ്ഥ മെച്ചപ്പെടുത്തുന്നതിന് ഭാവിയിൽ നമ്മൾ എന്തുചെയ്യണം?

നമ്മൾ തിരഞ്ഞെടുത്ത വികസന പാതയുമായി സമ്പൂർ‌ണ്ണ വിട്ടൊഴിയുകയും അസമത്വത്തിനെതിരായ ഒരു വലിയ മുന്നേറ്റവും നടത്തണം. കുടിയേറ്റ തൊഴിലാളികളുടെ കഷ്ടപ്പാടുകൾ അവരുടെ അസമമായ അവസ്ഥയിൽ നിന്നാണ് ഉണ്ടാകുന്നത്.

“എല്ലാവർക്കും നീതി: സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ നീതി…” എന്ന് ഭരണഘടന വിഭാവനം ചെയ്യുന്ന സാമൂഹിക നീതിയുടെ പ്രാധാന്യം മനസ്സിലാക്കാതെ നിങ്ങൾക്ക് അത് ചെയ്യാൻ കഴിയില്ല. സാമൂഹികവും സാമ്പത്തികവും ആയ നീതി രാഷ്ട്രീയ നീതിക്ക് മുമ്പ് വന്നത് ഒരു യാദൃശ്ചികമല്ല. ഇത് എഴുതിയ ആളുകളിൽ മുൻ‌ഗണനയുടെ വ്യക്തമായ ബോധമുണ്ടെന്ന് ഞാൻ കരുതുന്നു. നമ്മുടെ ഭരണഘടന നമ്മൾക്ക് വഴി കാണിക്കുന്നുണ്ട്.

ഇന്ത്യൻ വരേണ്യരും സർക്കാരും ശരിക്കും നമുക്ക് പതിവുപോലെ ബിസിനസ്സിലേക്ക് മടങ്ങാൻ കഴിയുമെന്ന് കരുതുന്നു, ആ വിശ്വാസം അവിശ്വസനീയമായ അടിച്ചമർത്തലിലേക്കും അക്രമത്തിലേക്കുമാണ് നയിക്കുക.

The Print രാമൻ മാഗ്സാസെ അവാർഡ് അവാർഡ് നേടിയ പി. സായിനാഥുമായി നടത്തിയ അഭിമുഖത്തിന്റെ സ്വതന്ത്ര വിവർത്തനം. ദ പ്രിന്റിലെ അഭിമുഖം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x