Middle EastPravasi

അബാറ്റ് എ എസ് അൽ സലാമ കോളേജ് ഖത്തർ അലുംനി ഗ്രാൻഡ് മീറ്റ് അപ്പ് 2023 സംഘടിപ്പിച്ചു

ദോഹ : അബാറ്റ് എ എസ് അൽ സലാമ കോളേജ് ഖത്തർ അലുംനി ഗ്രാൻഡ് മീറ്റ് അപ്പ് 2023 മതാർ ഖദീം എം ആർ എ റെസ്റ്ററന്റ്ൽ വെച്ച് നടന്നു .പുതുതായി ഖത്തറിൽ എത്തുന്ന അബാറ്റ് എ എസ് അൽ സലാമ കോളേജ് വിദ്യാർത്ഥികൾക്ക് ജോലി നേടാനുള്ള ഹെല്പ് ഡെസ്ക് സംവിധാനവും ചടങ്ങിൽ ആരംഭിച്ചു.2006 മുതൽ 2018 വരെയുള്ള ബാച്ചിലുള്ള 80 ഓളം വിദ്യാർത്ഥികൾ ഗ്രാൻഡ് മീറ്റ് അപ്പിൽ പങ്കെടുത്തു.പങ്കെടുത്ത വിദ്യാർത്ഥികൾക്കും അവരുടെ കുടുംബങ്ങൾക്കുമായി വിവിധ കലാ പരിപാടികളും നടത്തി.

അൽ സലാമ അലുംനി വിദ്യാർത്ഥികൾക്കും അവരുടെ കുടുംബങ്ങൾക്കുമായി റിയാദാ മെഡിക്കൽ സെന്ററുമായി ചേർന്ന് നൽകുന്ന റിയാദാ മെഡ്‌ കാർഡും ചടങ്ങിൽ ലോഞ്ച് ചെയ്തു.റിയാദാ മെഡിക്കൽ സെന്റർ മാനേജിങ് ഡയറക്ടറും അലുംനി മെമ്പർ കൂടിയായ ജംഷീർ ഹംസ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.

മുഹമ്മദ് മുസ്തഫ ,അൻവർ,സഫീർ,മുർഷിദ് അലി ,സാദിഖ് ചാലിൽ,അലീന,ഷഹന ഫെമി തുടങ്ങിയവർ വിവിധ ബാച്ചുകളെ പ്രതിനിധീകരിച്ചു സംസാരിച്ചു.മുഹമ്മദ്‌ അൻസാർ ,ആഷിഖ് ,നജ്മ, ജുഫിത തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

മുഹമ്മദ് റഫ്നാസ് സ്വാഗതം പറഞ്ഞ പരിപാടിയിൽ അമീർ ഷാജി അധ്യക്ഷതയും മുഹമ്മദ് ശകീൽ നന്ദിയും പറഞ്ഞു.

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x