IndiaPolitical

ഇന്ധന വിലയും മന്‍മോഹന്‍ സിംഗ് സര്‍ക്കാരും

അഷറഫ് മടിയാരി

വില നിർണ്ണയം പെട്രോളിയം കമ്പനികൾക്ക് വിട്ട് കൊടുത്തത് കോൺഗ്രസല്ലേ നിങ്ങൾക്ക് സമരം ചെയ്യാൻ എന്താണവകാശം ഈ ചോദ്യം പല കോണുകളിൽ നിന്നും പലപ്പോഴായും ഉയർന്ന് കേൾക്കാറുണ്ട്. ഇതിൽ വല്ല യാഥാർത്ഥ്യവും ഉണ്ടൊ എന്ന് നോക്കാം.

രണ്ടായിരത്തി ഒമ്പത് കാലഘട്ടങ്ങളിൽ ഇടക്കിടക്ക് കേൾക്കാറുള്ള വാക്കുകളായിരുന്നു ഓയിൽ പൂളിലെ കമ്മി. എണ്ണവിലയിൽ ഏറ്റക്കുറച്ചിൽ ഉണ്ടാകാതിരിക്കാൻ 1972 മുതൽ കേന്ദ്ര സർക്കാറിന്റെ ഒരു ഓയിൽ പൂൾ അക്കൗണ്ട് നിലനിന്നിരുന്നു.

അന്താരാഷ്ട്ര മാർക്കറ്റിൽ വില അമിതമായാൽ ഫണ്ടിൽ നിന്നും പണം ഇറക്കി വില നിയന്ത്രിച്ചു നിർത്തുകയും. ഓയിൽ പൂളിൽ കമ്മി വരുന്ന പണം പൊതു ഖജനാവിൽ നിന്നെടുത്തു കൊടുക്കുകയും ചെയ്യുന്ന രീതിയായിരുന്നു 2010 വരെ ഇന്ത്യയിൽ നിലവിലുണ്ടായിരുന്നത്.

2004 ൽ UPA സർക്കാർ അധികാരത്തിൽ വന്നപ്പോൾ ക്രൂഡോയിൽ വില ബാരലിന് 25 ഡോളർ മാത്രമായിരുന്നു. അന്ന് ഒരു ലിറ്റർ പെട്രോൾ 33 രൂപക്ക് വിറ്റു. തുടർന്നുള്ളവർഷങ്ങളിൽ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില കുത്തനെ ഉയർന്നു. 2005 ആഗസ്റ്റ് മാസത്തോടെ അത് 61.89 ഡോളറിലും, 2008 ജൂലൈയിൽ 132.83 ഡോളറുമായി ഉയർന്നു.

അങ്ങിനെ സർക്കാരിനു വൻ സാമ്പത്തിക ബാധ്യതയും ഓയിൽ കമ്പനികൾക്ക് നഷ്ടവും വന്ന ഘട്ടത്തിലാണ് മൻമോഹൻ സിംഗ് സർക്കാർ 2010 ൽ പെട്രോൾ വില നിർണ്ണയം അന്താരാഷ്ട്ര വിപണിയിലെ വിലക്കനുസരിച്ച് നിർണ്ണയിക്കാൻ പെട്രോളിയം കമ്പനികൾക്ക് അനുമതി നൽകിയത്. അപ്പോഴും നമ്മൾ ഓർമ്മിച്ച് വെക്കേണ്ട ഒരു കാര്യം പെടോൾ വില നിയന്ത്രണം മാത്രമാണ് കമ്പനികൾക്ക് നൽകിയിരുന്നത്, ഡീസൽ വില നിയന്ത്രണ അധികാരം സർക്കാരിനു തന്നെയായിരുന്നു.

ചരക്ക് നീക്കത്തിനായും പൊതു ഗതാഗത സംവിധാനങ്ങൾക്കു വേണ്ടിയും ഉപയോഗിക്കുന്ന ഡീസലിന്റെ വില നിയന്ത്രിച്ചില്ലെങ്കിൽ രാജ്യം വിലക്കയറ്റത്തിലേക്ക് നീങ്ങുമെന്ന് മനസ്സിലാക്കി വില നിർണ്ണയ അധികാരം കമ്പനികൾക്ക് വിട്ട് കൊടുത്തില്ല. 2014 വരെ കോൺഗ്രസ്സ് സർക്കാർ ഒരു ലിറ്റർ ഡീസലിന് വാങ്ങിയ പരമാവധി നികുതി 3 രൂപ 56 പൈസയും പെട്രോളിന് 9 രൂപ 48 പൈസയുമായിരുന്നു.

അന്താരാഷ്ട്രഷ് വിപണിയിൽ ക്രൂഡോയിൽ വില 115 ഡോളർ വരെ ഉയർന്നപ്പോഴും പെട്രോൾ വില 62 രൂപയും ഡീസലൽ 42 രൂപയിലുമപ്പുറം ഉയർന്നില്ല. 2016 ൽ ക്രൂഡ് ഓയിൽ വില 27.67 ആയിരുന്ന സമയത്ത് പെട്രോൾ വില 59 ഉം ഡീസൽ 44.96 രുപയും ആയിരുന്നത് 2020 ൽ ക്രൂഡ് ഓയിൽ 40.80 ഡോളർ ആയപ്പോൾ പെട്രോൾ വില 81.28 ഉം ഡീസൽ 76.12 ഉം ആയി. 2014 ൽ മൻമോഹൻ സിംങ്ങ് എണ്ണയിൽ ചുമത്തിയത് മൊത്തത്തിൽ 98 ആയിരം കോടി രൂപയായിരുന്നുവെങ്കിൽ 2020 ൽ മോഡി സർക്കാർ ചുമത്തിയത് മൂന്ന് ലക്ഷം കോടി രൂപയാണ്.

അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില കുത്തനെ ഇടിഞ്ഞു തുടങ്ങി. ഒരു സമയത്ത് 26 ഡോളർ വരെ താഴ്ന്നു. മൻമോഹൻ സിംഗിന്റെ തിയറി തുടർന്നിരുന്നുവെങ്കിൽ അപ്പോൾ പെട്രോൾ വില 40 രൂപയിലും താഴെ വരേണ്ടതായിരുന്നു.

2015 ൽ നരേന്ദ്ര മോദിയാണ് സീസൽ വില നിയന്ത്രണം കൂടി സ്വകാര്യ കമ്പനികൾക്ക് വിട്ടു കൊടുത്തത്.

പിന്നീട് അന്താരാഷ്ട്ര വിപണിയിൽ കുറവുണ്ടായപ്പോഴൊക്കെ നികുതി കുത്തനെ കൂട്ടിക്കൊണ്ട് നരേന്ദ്ര മോദി ജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ന് 34 രൂപ 50 പൈസയാണ് ഒരു ലിറ്റർ പെട്രോളിൽ നിന്ന് കേന്ദ്രം ഈടാക്കുന്ന നികുതി. 31 രൂപ 98 പൈസ ഒരു ലിറ്റർ ഡീസലിൽ നിന്ന് പിഴിഞ്ഞെടുക്കുന്നു. നിർഭാഗ്യ വശാൽ മാർക്സിസ്റ്റ് പാർട്ടി മുതൽ, ഈ ദുരവസ്ഥയുടെ പൂർണ്ണ
ഉത്തരവാധികളായ ബി ജെ പി വരെ മുൻ കാല കോൾഗ്രസ്സ് സർക്കാറുകളാണ് വർദ്ധിച്ച് കൊണ്ടിരിക്കുന്ന എണ്ണ വിലക്ക് ഉത്തരവാദി എന്ന് പറഞ്ഞ് കൊണ്ടേ ഇരിക്കുന്നു.

ഇതെ അവസ്ഥ തന്നെയാണ് പാചക വാതക സബ്സിഡി എടുത്ത് കളഞ്ഞത് മൂലം സംഭവിച്ചതും. 2014 ൽ മൻമോഹൻ സിങ്ങിന്റെ കാലത്ത് സബ്സിഡി ഉള്ള LPG സിലിണ്ടറുകൾ 9 ൽ നിന്നും 12 എണ്ണമായി ഉയർത്തുകയും, 414 രൂപക്ക് സിലിണ്ടർ ലഭിക്കുകയും ചെയ്യുമായിരുന്നു. 2019 ൽ മോദി സർക്കാർ LPG ക്കുള്ള സബ്സിഡി മുഴുവനായും നിർത്തലാക്കി എന്ന് മാത്രമല്ല ഇപ്പോൾ വില 905 രുപ യും ആയി ഉയർന്നിരിക്കുന്നു. ഇതോടൊപ്പം മണ്ണെണ്ണയുട വില കൂടി ഉയർന്നതോടെ മൊത്തം ജനജീവിതം തന്നെ ദുരിതത്തിലായി. പേടോളി യേതര ഊർജ്വ സ്രോതസ്സുകളുടെ ലഭ്യത കുറവും ആവശ്യത്തിന് അത്തരത്തിലുള്ള വാഹനങ്ങൾ ലഭ്യമല്ലാത്തതും കാരണം ജനങ്ങൾക്ക് എണ്ണയെ തന്നെ ആശ്രയിക്കേണ്ടി വരുന്നു. നികുതികളിൽ ഗണ്യമായി കുറവ് വരുത്തിയില്ലെകിൽ ഈ ദുരിതം തുടർന്ന് കൊണ്ടേയിരിക്കും. ഇതിനൊക്കെ ഏഴ് വർഷങ്ങൾക്ക് മുമ്പ് പടിയിറങ്ങിയ മൻമോഹൻ സിംങ്ങിനെ പഴി പറഞ്ഞത് കൊണ്ട് കാര്യമില്ല.

105 രൂപയുള്ള ഇന്നത്തെ പെടോൾ വിലയിൽ മൊത്തം നികുതിയായി പൊതു ജനം നൽകുന്നത് 56.99 രൂപയും.
ഡീസലിന് 42.37 രൂപയുമാണ്.

പെട്രോൾ
ക്രൂഡ് ഓയില്‍ 39.40, പ്രോസിസ്സിംഗ് ചിലവ് 8.83, കേന്ദ്ര നികുതി 27.90, ഡീലര്‍ കമീഷന്‍ 3.85, സംസ്ഥാന നികുതി 25.24 =
ഇന്നത്തെ പെട്രോള്‍ വില 105.22

ഡീസൽ
ക്രൂഡ് ഓയില്‍ 39.40, പ്രോസിസ്സിംഗ് ചിലവ് 10.21. കേന്ദ്ര നികുതി 21.80, ഡീലര്‍ കമീഷന്‍ 2.58, സംസ്ഥാന നികുതി 17.99 =
ഇന്നത്തെ ഡീസൽ വില 91.98

പലസംസ്ഥാനങ്ങളിലും ഏതാനും മാസങ്ങൾക്കിടയിൽ നടക്കാനിരിക്കുന്ന നിയമ സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ചെപ്പടാച്ചി വിദ്യകൾ കൊണ്ടൊന്നും ജനങ്ങൾ എല്ലാം മറക്കും എന്ന് കരുതുന്നത് മൗഢ്യമാണ്. കുറെ പേരെ വിഡ്ഡികളാക്കാൻ കഴിത്തേക്കും എന്നാൽ എല്ലാവരെയും എക്കാലവും പറ്റില്ല.

5 2 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x