Education

കേരളത്തിലെ വിദ്യഭ്യാസ മേഖലയിൽ പുറംമോടിക്കാണ് മാർക്കറ്റ്, പഠന നിലവാരത്തിനല്ല

പുറം മോടിക്ക് അമിത പ്രാധാന്യം നല്‍കുന്ന ഒരു ജനസമൂഹമായി നാം കേരളീയര്‍ മാറിക്കൊണ്ടിരിക്കുകയാണ് എന്ന് തോന്നുന്നു. ഇത് ഏറ്റവും കൂടുതല്‍ പ്രകടമായി കാണുന്നത് വിദ്യാഭ്യാസ മേഖലയില്‍ ആണെന്നത് പരിതാപകരവും അതേസമയം അപകടകരവും ആണ്.

ഈ വിഷയം ഇപ്പോള്‍ ചർച്ചക്ക് വരാനുള്ള കാരണം അടുത്ത സമയത്ത് കേരളത്തിലെ പല കോളേജുകളിലും മറ്റും നടന്ന വിഷയങ്ങളും സമരങ്ങളും മുൻനിർത്തിയാണ്.

ലോക നിലവാരം (World Class) പുലര്‍ത്തുന്നത് എന്നൊക്കയാണ് പല കോളേജുകളും പരസ്യങ്ങളിൽ അവകാശപ്പെടുന്നത്.

എന്ത് കാര്യങ്ങളിലാണ് ഈ ലോക നിലവാരം എന്നൊന്നും വ്യക്തമായി പറയുന്നില്ല. എന്നാല്‍ പരസ്യങ്ങളില്‍ പാശ്ച്യാത്യ രീതില്‍ സ്യുട്ട് ധരിച്ചു ക്ലാസ് മുറികളില്‍ നിന്നും ഇറങ്ങി വരുന്ന വിദ്യാര്‍ഥി /വിദ്യാര്‍ഥിനികളുടെ ചിത്രവും വീഡിയോയും കൊടുക്കും.

കാണുമ്പോൾ ആ വേഷം ആയിരിക്കാം ഈ “ലോക നിലവാരം” എന്ന അവകാശവാദത്തിന് പിന്നില്‍ എന്ന് ഊഹിക്കുകയെ നിവര്‍ത്തിയുള്ളൂ.

ഇതൊക്കെ കണ്ട് തങ്ങളുടെ മക്കള്‍ ലോക നിലവാരത്തില്‍ എത്തിക്കഴിഞ്ഞെന്നോ എത്തുമെന്നോ വിചാരിച്ചിരിക്കുന്ന രക്ഷിതാക്കളുടെ അറിവിലേക്കായി ചില കാര്യങ്ങള്‍ ചൂണ്ടികാണിക്കുന്നു.

സ്യുട്ട് ധരിച്ച വിദ്യാര്‍ഥി /വിദ്യാര്‍ഥിനികളുടെ ചിത്രം നമ്മുടെ സ്വന്തം കേരളത്തിലെ എഞ്ചിനീയറിംഗ് കോളേജിൻ്റെ പരസ്യങ്ങളിൽ വ്യാപകമാണ്.

എന്നാൽ ഉന്നത നിലവാരം പുലർത്തുന്ന ലോകോത്തര വിദ്യഭ്യാസ സ്ഥാപനങ്ങളായ California Institute of Technology (Caltech) -ലേയും Massachusetts Institute of Technology (MIT)-ലേയും പഠനം നടന്നുകൊണ്ടിരിക്കുന്ന ക്ലാസ് മുറികളുടെ ചിത്രങ്ങളും വീഡിയോയും ഒക്കെ ഇൻ്റെർനെറ്റിൽ കാണാം. കൂടാതെ അവരുടെ വെബ്സൈറ്റിൽ ഒക്കെ കാണാം. അവിടെങ്ങളിൽ ഒക്കെ അവർ സാധാരണയായി ധരിക്കുന്ന വസ്ത്രങ്ങൾ എന്നതിന് അപ്പുറത്തേക്കുള്ള മോടികളൊന്നുമില്ല.

പൊതുവേ തണുപ്പ് പ്രദേശങ്ങളായ യൂറോപ്പിൽ പഠിക്കുന്നവരോ പഠിപ്പിക്കുന്നവരോ കോട്ടും സ്യുടും ധരിച്ചല്ല എത്തുന്നത്‌.

എന്നാൽ നമ്മുടെ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പലതും പഠിക്കുന്നവരുടെയും പഠിപ്പിക്കുന്നവരുടെയും പഠന നിലവാരത്തിനേക്കാളും പ്രാധാന്യം അവരുടെ വേഷഭുഷാധികള്‍ക്ക് കൊടുക്കുന്നു എന്നത് നമ്മുടെ പ്രയോറിറ്റിയെ അടയാളപ്പെടുത്തുന്നു.

സ്ഥാപനങ്ങളെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല, രക്ഷിതാക്കളും ഇത്തരം പുറംമോടികൾ തേടി പോവുന്നു. സ്റ്റ്രിക്റ്റ് ആയ അല്ലെങ്കിൽ അച്ചടക്കമുള്ള സ്ഥാപനങ്ങൾ എന്ന ലേബലിനാണ് മാർക്കറ്റ്. !

പ്രതിഭകളെ അല്ല അടിമകളെ ആണ് നാം സൃഷ്ടിക്കുന്നത് എന്ന് ഓര്‍ക്കുന്നത് നന്നായിരിക്കും.

2 2 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x