KeralaOpinion

ക്രിമിനല്‍ മൂലധനം നിയന്ത്രിക്കുന്ന സിനിമാ ലോകം; എതിർ ശബ്ദങ്ങൾക്ക് പിന്തുണ നൽകുക

ആശാറാണി ലക്ഷ്മികുട്ടി

മലയാള സിനിമയുടെ ഭൂരിഭാഗവും അടക്കി വാഴുന്നത് സവർണ്ണ ഹിന്ദു-സവർണ്ണ കൃസ്ത്യൻ ലോബിയാണ്. വ്യക്തമായി പറഞ്ഞാൽ സവർണ്ണ പുരുഷ ലോബി.

മലയാള സിനിമ രംഗത്ത് നടിമാർക്ക് നേരെ നടക്കുന്ന ലെെംഗീക പീഡനങ്ങളുടെ ചരിത്രത്തിന് ഏതാണ്ട് മലയാള സിനിമയോളം തന്നെ പഴക്കമുണ്ടാകും.

അവസരങ്ങൾക്കും, സിനിമയിൽ നില നിന്ന് പോകാനും ഇത്തരം കീഴ് വഴക്കങ്ങളോട് നിശ്ശബ്ദമായി സന്ധി ചെയ്യുക എന്നതല്ലാതെ പലർക്കും മറ്റ് മാർഗ്ഗങ്ങൾ ഉണ്ടാകില്ല. പക്ഷെ അതിശയം അതല്ല, കാലങ്ങളായി തുടരുന്ന ഇത്തരം പീഢന പരമ്പരകളുണ്ടായിട്ടും ഈ ചെയിൻ ഇങ്ങനെ തന്നെ തുടരുകയും ഒരു പരാതി പോലും ഉയരാതെ ഇരിക്കുകയും ചെയ്യുന്നത് ഈ ഇൻഡസ്ട്രിയുടെ സവർണ്ണ അപ്രമാദിത്വം കൊണ്ടു തന്നെയാണ്.

സിനിമയിലെ സവർണ്ണ ലോബിക്ക് അധികാര സ്ഥാനങ്ങളിലുളള പിടിപാടുകൾ. സിനിമക്ക് പുറത്തുളള കേരളത്തിന്റെ സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളും, പുരോഗമന ഇടങ്ങളും അക്കാദമിക് രംഗവും സർവ്വോപരി മുഖ്യധാര സ്ത്രീപക്ഷവും കാലകാലങ്ങളായി ഈ അന്യായത്തിനെതിരെ കണ്ണടച്ച് തന്നെയാണ് നിന്നിട്ടുളളത്.

സവർണ്ണ പുരുഷന്മാരുടെ ഭാഗത്ത് നിന്നുളള ലെെംഗീക പീഡനങ്ങൾ പുറത്ത് പോലും വരാത്ത വിധം ഒതുക്കപ്പെടുന്നത് അത്തരം പീഡനങ്ങൾ തുറന്ന് പറഞ്ഞാൽ പിന്തുണ കിട്ടാത്തത് കൊണ്ടാണന്നത് എത്ര വ്യക്തമായ കാര്യമാണ്.

തുറന്ന് പറയുന്ന സ്ത്രീ അവരുടെ പൊതു ജീവിതം അവസാനിപ്പിക്കേണ്ടി വരും അല്ലെങ്കിൽ വേട്ടയാടപ്പെടും എന്നതിന് എത്രയെത്ര ഉദാഹരണങ്ങളുണ്ട്.. നടന്മാർ എന്നെന്നേക്കുമായി സൃഷ്ടിക്കപ്പെടുമ്പോൾ നാലോ അഞ്ചോ വർഷത്തെ അഭിനയ ജീവിതം കഴിഞ്ഞ് നടിമാർ വിദേശ രാജ്യങ്ങളിലേക്ക് അഞ്ജാതവാസത്തിന് പോകുന്നതാണ് കാണുന്നത്.

പഠനവും കരിയറും കളഞ്ഞ് സിനിമയിൽ വരുന്ന പെൺകുട്ടികൾ അവിടെ കൊളളിയാൻ പോലെ ഒന്ന് തിളങ്ങി എരിഞ്ഞടങ്ങുന്നു. തുടർന്ന് നാട്ടിൽ ഒരു സംതൃപ്ത ജീവിതം നയിക്കാൻ പോലും പലർക്കും അവസരം ഇല്ല.

എന്തുകൊണ്ട് അറുപതും എഴുപതും വയസ്സുള്ള നായകനൊപ്പം അതിന്റെ പകുതി പ്രായം പോലും തങ്ങൾക്ക് നിൽക്കാൻ സാധിക്കുന്നില്ല എന്ന ഒരു ചോദ്യം പോലും ഇവരാരും ഉയർത്തുന്നില്ല. അതിനുളള ശബ്ദം അവർക്ക് ഇല്ല എന്നതാണ് വാസ്തവം.

സമീപകാലത്ത് സവർണ്ണ പുരുഷന്മാർ പ്രതികളായ സെക്ഷ്വൽ ഹരാസ്മെന്റ് സംഭവങ്ങൾ എത്ര നിശ്ശബ്ദമായാണ് കടന്ന് പോയത്. ഇരകളുടെ നീതി എന്നത് ഏതാണ്ട് നിഷേധിക്കപ്പെടുകയും ചെയ്യുന്നുണ്ട്.

സിനിമയിലെ ലെെംഗീക പീഡനങ്ങളേയും കച്ചവടങ്ങളേയും പറ്റി മിസ്. പാർവതി തിരുവോത്ത് തുറന്ന് പറയാൻ പേടിക്കുന്നു എന്ന വാർത്ത കണ്ടപ്പോൾ അതിശയം ഒന്നും തോന്നിയില്ല.

മലയാളി പുരുഷന്മാർ ഫെമിനിസ്റ്റ് ഐക്കണായി പോലും ഉയർത്തിപ്പിടിച്ച ഒരു സ്ത്രീയുടെ അവസ്ഥ അതാണെങ്കിൽ ഒരു പ്രിവിലേജും ഇല്ലാതെ സിനിമ ലോകത്തേക്ക് അവസരം ചോദിച്ച് പോകുന്ന സ്ത്രീകളുടെ അവസ്ഥ എന്താകും.??

ഇത്രയും വലിയ അന്യായങ്ങൾ പതിറ്റാണ്ടുകളായി ഇവിടെ നടന്നിട്ടും ഒരു എതിർ ശബ്ദം പോലും കേൾപ്പിക്കാത്ത സാംസ്കാരിക കേരളമെ നിങ്ങൾ ഇപ്പോൾ ലജ്ജിച്ചില്ലെങ്കിൽ പിന്നെ എപ്പോഴാണ്.. ?

പാർവ്വതിക്ക് തുറന്ന് പറയാൻ സവർണ്ണ സാംസ്കാരിക കേരളത്തിന്റെ പിന്തുണ ആവശ്യമുണ്ട്.

Please support Parvathy.

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x