Social

സവർക്കർ; ഇത്രയും ജാതീയതയും വംശീയതയും ഒരുമിക്കുന്ന വ്യക്തി ചരിത്രത്തിലില്ല

എന്തായാലും ഒരു വഴിക്ക് ഇറങ്ങിയതല്ലേ, നെഹ്റു കള്ളുകുടിയനും പെണുപിടിയനും ആയിരുന്ന എന്ന് ‘തുറന്ന്’ കാണിക്കാൻ പരിശ്രമിക്കുന്നു സംഘി കുഞ്ഞുങ്ങൾ, വിശിഷ്യ അവർണ, വിഭാഗത്തിലെ സംഘികൾക്ക് അവരുടെ സവർക്കറിൻ്റെ ജാതി വീരസ്യങ്ങളെ ഒന്ന് പരിചയപ്പെടുത്താം.

നെഹ്റു ചെയ്തതായി മൗണ്ട് ബാറ്റൻ്റെ മകൾ എഴുതിയാതായി എതോ പത്രത്തിൽ വന്ന എന്തോ വാർത്ത പോലത്തെ റെഫറൻസ് അല്ല സവർക്കർ കൈകൊണ്ട് എഴുതിയ ഒറിജിനൽ ടെക്സറ്റാണ് നമ്മുക്ക് പഥ്യം, സോ അതുവെച്ച് തുടങ്ങാം.

സവർക്കർ ഉദ്ദേശിച്ച ഹിന്ദുരാഷ്ട്രവും അതിനെ വിഭാവനം ചെയ്തതും മൂന്നോ നാലോ പുസ്തകങ്ങളെ വെച്ച് നമ്മുക്ക് അനലൈസ് ചെയ്യാം

1 Six Glorious Epochs of Indian History

2 essentials of hindutva

3 hindu rashtra darshan

4 Hindu Pad Padshahi

ഈ കിത്താബുകളൊക്കെ വായിച്ചാൽ കടുത്ത ജാതീവാദിയും, വംശീയവാദിയും, സവർണ ബോധവും ഉള്ള സവർക്കറെ കിട്ടും.

സവർക്കർ ആകെ ചെയ്യുന്നത് മറ്റു ഹിന്ദു മതക്കാരെ പോലെ ഹിന്ദുമത്തിൽ കിടന്നു കറങ്ങാതെ ഹിന്ദുത്വം എന്ന സവർണാധിപത്യമുള്ള ഒരു പുതിയ പ്രത്യയശാസ്ത്രം നിർമ്മിച്ചെടുക്കുന്നു എന്നതാണ്.

വളരെ hindsight ഓടെ നിർമ്മിച്ചെടുക്കുന്ന ഒരു ചരിത്രവും. വൈദീക മതത്തെ ശ്രേഷ്ഠമാക്കുന്ന ആഖ്യാനങ്ങളും കൂടിയാണ് സവർക്കർ ഹിന്ദുത്വം എന്ന പ്രത്യയശാസ്ത്രം നിർമ്മിക്കുന്നത്.

അപരമതവിദ്വേഷത്തിന് സ്വന്തമായി പുതിയ മാനം നൽകുന്ന സവർക്കർ കടുത്ത ജാതിവാദിയും ജാതി പ്രാന്തനും ആയിരുന്നു എന്ന് വെളിവാകുന്നുണ്ട്.

ചരിത്രത്തിലുടനീളം ഭാരതീയ ചരിത്രത്തിൽ 6 സുവർണ ഏടുകൾ തപ്പിയെടുക്കുന്ന സവർക്കർ ആകെ കിട്ടുന്ന 6 ഏടുകൾ വൈദീക മത സംസ്ഥാപനം ചെയ്യുന്ന ഏടുകൾ മാത്രമാണ്.

ശകന്മാർ വൈദിക മതം സ്വീകരിക്കുന്നു, പുശ്യമിത്രശുങ്കനും, സമുദ്രഗുപ്തനും അശ്വമേധം (യേത് രാജ്ഞി ചത്ത കുതിരയുമായി മൃഗരതി നടത്തുന്ന മറ്റേ പരിപാടി) വസുദേവ രാജന വൈദിക മതം സ്വീകരിക്കുന്നതുമാണ് സവർക്കറുടെ സുവർണ ഏടുകൾ, ബുദ്ധമതവും, ആശോകൻ്റെ ഭരണവും ബുദ്ധമതം ഇന്ത്യൻ ഉപഭുഖണ്ഡത്തിന് പുറത്തേക്ക് വ്യാപിക്കുന്നതും ഒന്നും അയാൾക്ക് സുവർണ ഏടുകളേ അല്ല. ബുദ്ധമതം അയാളെ സംബന്ധിച്ചിടത്തോളം ആൻ്റി നാഷണൽ ആണ്.

ബുദ്ധന്മാരുടെ അഹിംസയും രാഷ്ട്രാഭിമാനത്തിന് അപമാനം ഏറ്റാലും സഹിക്കുന്നതും അയാളെ വല്ലാത്ത അസ്വസ്ഥനാക്കുന്നുണ്ട്. വെറുതെ അല്ല ബ്രൈറ്റാദി സവർണ യുക്തന്മാർക്ക് ബുദ്ധനോട് ഇത്രേം കലിപ്പുണ്ടാകുന്നത്.

ജാതിയെ നന്നായി പ്രോത്സാഹിപ്പിക്കുന്ന സവർക്കർ ജാതി വളരെ നല്ലതാണ് എന്ന അഭിപ്രായക്കാരനാണ്

ഇതേ പുസ്തകത്തിൽ സവർക്കർ പറയുന്നത് കേൾക്കുക

“First of all it should not be forgotten that this caste-system must have facilitated the stupendous consolidation and remarkable stability of the Hindu Society under certain peculiar circumstances and in particular contexts.

In evaluating it, it would be ungrateful only to point to the eventual harm that it has caused in its later stages.”

അതായത് ഹിന്ദു സമാജത്തിൻ്റെ ഉറപ്പിന് ജാതി വ്യവസ്ഥ ചില പ്രത്യേക അവസരത്തിൽ വളരേയേറെ സഹായിച്ചുണ്ട്. അത് പിന്നീട് ഉണ്ടാക്കിയ പ്രശ്നം മാത്രം എടുത്ത് പറയേണ്ടതില്ല എന്നാണ് മൂപ്പരുടെ വാദം. ജാതി നല്ലതാണത്രേ.

അടുത്തതാണ് അടിപൊളി

///It must also be admitted that the Hindus of those times created, or voluntarily allowed to be created, this caste-system with the sole object of protecting their racial seed and blood, preserving their caste-life and tradition and keeping them absolutely pure from any contamination//////

വംശീയ വിത്തും രക്തവും യാതോരു കലർപ്പും കൂടാതെ സംരക്ഷിക്കാൻ ഹിന്ദുക്കളെ സഹായിച്ചത് ഈ ജാതി-വ്യവസ്ഥയാണെന്നും അതുകൊണ്ട് അത് പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്നും അങ്ങോര് കരുതുന്നു.

സ്മൃതികളിൽ എഴുതിയിരിക്കുന്നത് പോലെ തൊഴിൽ വിഭജനത്തിനും, സാമൂഹികമായ ധാർമ്മികതയ്ക്കും ഉള്ള തത്വങ്ങളായി ജാതി-മരാദ്യകളെ കാണേണ്ടതുണ്ട് എന്നാണ് സവർക്കർജി പറയുന്നത്.

///Th e structure of the caste-system was based on the principles of heredity, of the economy based on the division of labour, of social co-existence and of social ethics, so far as these principles were comprehended by the writers of different ‘Smritis’**.///

ദാസ്യപണിയും, തീട്ടം കോരലും, പോലുള്ള ജോലി എതേലും ജാതിക്കർ ചെയ്യുന്നത് അവരുടെ ഭൂമിയിലെ നല്ല ജീവിതത്തിന് സ്വർഗ്ഗത്തിൽ നിന്നുള്ള അനുഗ്രഹത്തിനും ദൈവത്തിൻ്റെ കൃപക്കും പറ്റിയ മാർഗ്ഗമാണെന്നും അതിനുള്ള നല്ല മാർഗ്ഗമാണ് ജാതി എന്നും ടിയാൻ ഉറപ്പിച്ച് പറയുന്ന വാക്കുകൾ ഇങ്ങനെ, അങ്ങനെ അല്ലായിരുന്നെങ്കിൽ ജാതി ഇത്ര കാലം എങ്ങനെ നിലനിൽക്കുമായിരുന്നു എന്നും ലങ്ങോര് ചോദിക്കുന്നുണ്ട്.

///The Hindu faith—that the religious duties prescribed for the particular castes and sub-castes like Pariyas, Bhangis, Kolis , Bhils were the pious ways of attaining their earthly welfare and heavenly bliss and Godly grace for them—would never have otherwise remained so steadfast through all these perilous centuries ///

തീട്ടം കോരുന്നത് കൊണ്ട് ദൈവാനുഗ്രഹം ഉണ്ടാകും എന്ന് പറയണമെങ്കിൽ ഇയാൾ എത്രമാത്രം ജാതിവെറിയനായിരിക്കണം. ഇവനാണ് പുത്തൻ രാഷ്ട്ര പിതാവ്… !

///Every caste, whether of the Brahmins or of the sweepers was immensely proud of its separate entity///

ഇതാണ് വേറെ കണ്ടു പിടിത്തം. അതായത് ജാതി ബ്രാഹ്ണനും തൂപ്പു പണിക്കാരനും സ്വജാതിയിൽ അത്യാഭിമാനം ഉള്ളവരണത്രേ!

കണ്ടിടത്ത് വെച്ച് ആട്ടണ്ടേ ഈ മനുഷ്യനെ?

ഇങ്ങനെയുള്ള സവർക്കർക്ക് സ്വരാജ്യമെന്നാൽ സ്വധർമ്മം അനുഷ്ഠിക്കാൻ കഴിയുന്ന രാജ്യമാണ്

///Swaraj without Swadharma is despicable and Swadharma without Swaraj is powerless.///

ഇനി എന്താണ് ഈ സ്വധർമ്മം എന്നാൽ അത് വർണ്ണാശ്രമ ധർമ്മമാണ്.

വർണ്ണാശ്രമ ധർമ്മമാണ് സവർക്കറുടെ സ്വരാജ്യത്തിൻ്റെ അടിസ്ഥാനം. അതിന് വേണ്ടിയാണ് യുദ്ധം ചെയ്യേണ്ടതും.

ചുരുക്കത്തിൽ പഴയ ക്രിസ്തുവിനും മുമ്പേയുള്ള വൈദികധർമ്മ സംസ്ഥാപനവും ജാതി ബദ്ധിതവും ആയ ഒരു സമൂഹസൃഷ്ടിയാണ് ടിയാൻ്റെ ലക്ഷ്യം.

സവർക്കറെ പോലെ ജാതി ഊളയും വംശിയ നാറിയും ആയ ഒരാളെ ചരിത്രത്തിൽ നിന്ന് വായിച്ചെടുക്കാൻ കഴിയില്ല.

Prasanth Geetha Appul

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x