EnvironmentKerala

“ഗ്ലോബൽ ചാലിയാർ” ജലദിനം ആഘോഷിച്ചു.

ഒളവണ്ണ : ജല സ്രോതസുകൾ സംരക്ഷിക്കാനും ശുദ്ധജല ലഭ്യത ഉറപ്പ് വരുത്താനുമായി ഓരോ വർഷവും ലോകത്തെമ്പാടും ജലദിനം ആഘോഷിച്ചു വരികയാണ്. “ഗ്ലോബൽ ചാലിയാർ” പരിസ്ഥിതി കൂട്ടായ്മ മണക്കടവിലെ ചാലിയാർ നദിയുടെ മണൽ പരപ്പിൽ ഒത്തുകൂടി ജലദിനം ആഘോഷിച്ചു. ഈ വർഷത്തെ ജലദിന സന്ദേശമായ ഭൂഗർഭ ജലത്തിന്റെ കാണാപുറങ്ങൾ (Ground water, making the invisible visible) എന്നതിലുള്ള ചർച്ച നടന്നു. ആഗോള താപനവും, ഭൂഗർഭ ജലത്തിന്റെ ദൗർലഭ്യവും, തന്മൂലം ഉണ്ടായേക്കാവുന്ന മഹാ വിപത്തുകളും ചർച്ചയിൽ അംഗങ്ങൾ എടുത്തു ഉദ്ധരിച്ചു. വാഴയൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട് വാസുദേവൻ ജലദിന പരിപാടി ഉൽഘാടനം ചെയ്തു. അബ്ദുൽ ലത്തീഫ്.ഇ.കെ. അധ്യക്ഷം വഹിച്ചു. മീഡിയ പ്രവർത്തകൻ മുജീബ് റഹ്‌മാൻ ആക്കോട് ജലദിന പ്രഭാഷണം നടത്തി.

പരിപാടിയുടെ ഭാഗമായി ജലനടത്തം, മുളങ്കാട് സന്ദർശനം എന്നിവ നടത്തി. കോഴിക്കോട് ജില്ലാ പഞ്ചായത്ത്‌ അംഗം രാജീവ്‌ പെരുമൺപുറം പരിസ്ഥിതി സംരക്ഷണ സന്ദേശം നൽകി. ജലദിന പ്രതിജ്ഞയും പരിസ്ഥിതി സംബന്ധമായ കവിതാലാപനവും പരിപാടിക്ക് ഭംഗിയേകി. ഒളവണ്ണ പഞ്ചായത്ത്‌ അംഗം ഷാജി, വിനോദ് മാസ്റ്റർ, അബൂബക്കർ ആക്കോട്, അസീസ് കറുത്തേടത്ത്, അബ്ദുൽ ഗഫൂർ വായോളി, പ്രമോദ് എന്നിവർ ആശംസകൾ നേർന്നു. ആഷിഖ്എം കെ, മഹ്ബൂബ് കോഴിപ്പള്ളി, രഘുനാഥ്, കെ ടി റസാക്ക്, ഇസ്മയിൽ, നവാസ്, അസീസ് പൊയിലിൽ, പി കെ ബാവ, റസാക്ക് കോടമ്പുഴ, കുഞ്ഞു സി എം, യാസർ അറഫാത്ത് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ബഷീർ മണക്കടവ് സ്വാഗതവും ഷാനവാസ്‌ സി പി നന്ദിയും പറഞ്ഞു.

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x