Education

പ്ലസ്​ വൺ ഏകജാലക പ്രവേശനം; ബോണസ് പോയിന്റുകളെ കുറിച്ച് അറിയേണ്ടതല്ലാം

സാ​ധാ​ര​ണ എ​സ്.​എ​സ്.​എ​ൽ.​സി ഫ​ല​ത്തി​നൊ​പ്പം ഒ​ന്നാം വ​ർ​ഷ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ്രവേശന സ​മ​യ​ക്ര​മം പ്ര​ഖ്യാ​പി​ക്കാ​റു​ണ്ട്. ഇ​ത്ത​വ​ണ സ​മ​യ​ക്ര​മം പി​ന്നീ​ടാ​കും പ്ര​സി​ദ്ധീ​ക​രി​ക്കു​ക. ഓ​ൺ​ലൈ​നി​ലാ​ണ്​ പ്ര​വേ​ശ​ന​ത്തി​ന്​ അ​പേ​ക്ഷി​ക്കേ​ണ്ട​ത്.

അ​പേ​ക്ഷ സ​മ​ർ​പ്പ​ണ​ത്തി​ന്​ ഭൂ​രി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷാ​ക​ർ​ത്താ​ക്ക​ളും അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളെയും സ്വ​കാ​ര്യ ക​മ്പ്യൂ​ട്ട​ർ സെന്ററു​ക​ളെ​യു​മാ​ണ്​ ആ​ശ്ര​യി​ക്കു​ന്ന​ത്. കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ൽ
വി​ജ്​​ഞാ​പ​ന​മി​റ​ക്കി​യാ​ൽ അ​പേ​ക്ഷി​ക്കാ​നാ​യി വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷാ​ക​ർ​ത്താ​ക്ക​ളും കൂ​ട്ട​മാ​യി എ​ത്തു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​കും.

എന്നാൽ പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് ലഭ്യമാവുന്ന ബോണസ് പോയിന്റുകളെ കുറിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും അറിഞ്ഞിരിക്കേണ്ടതുണ്ട്. ബോണസ് പോയിന്റുകൾ എന്തല്ലാം;

1. പത്താം തരം കേരള സിലബസിൽ (SSLC) പഠിച്ചവർക്ക് 3 ബോണസ് പോയിൻറ് ലഭിക്കും.

2. SSLC ക്ക് പഠിച്ചിരുന്ന അതേ സ്‌കൂളിൽ തന്നെ അപേക്ഷിക്കുകയാണെങ്കിൽ 2 ബോണസ് പോയിൻറ് ലഭിക്കും.

3. താമസിക്കുന്ന അതേ ഗ്രാമപഞ്ചായത്ത് / മുനിസിപ്പാലിറ്റി / കോർപറേഷൻ എന്നിവയിൽ ഉള്ള സ്‌കൂളുകളിൽ അപേക്ഷിക്കുകയാണെങ്കിൽ 2 ബോണസ് പോയിൻറ് ലഭിക്കും.

4. താമസിക്കുന്ന അതേ താലൂക്കിൽ ഉള്ള സ്‌കൂളുകളിൽ അപേക്ഷിക്കുകയാണെങ്കിൽ 1 ബോണസ് പോയിൻറ് ലഭിക്കും.

5. താമസിക്കുന്ന ഗ്രാമപഞ്ചായത്തിൽ ഗവ./എയ്‌ഡഡ്‌ ഹയർ സെക്കണ്ടറി സ്‌കൂൾ ഇല്ലാത്തവർക്ക് താലൂക്കിലെ മറ്റ് സ്‌കൂളുകളിൽ അപേക്ഷിക്കുകയാണെങ്കിൽ
ബോണസ് പോയിൻറ് ലഭിക്കും.

6. NCC (75 ശതമാനത്തിൽ കുറയാത്ത ഹാജർ കേഡറ്റിനുണ്ടെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം), സ്കൗട്ട് & ഗൈഡ് (രാഷ്ട്രപതി / രാജ്യ പുരസ്കാർ നേടിയവർ മാത്രം), നീന്തൽ അറിവ് (അപേക്ഷകൻ താമസിക്കുന്ന തദ്ദേശ ഭരണസ്ഥാപനങ്ങളിൽ നിന്നുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കണം), സ്റ്റുഡൻറ് പോലീസ് കേഡറ്റുകൾക്കും 2 ബോണസ് പോയിൻറ് ലഭിക്കും.

7. കൃത്യനിർവഹണത്തിനിടയിൽ മരണമടഞ്ഞ ജവാൻമാരുടെ മക്കൾക്ക് 5 ബോണസ് പോയിൻറ് ലഭിക്കും. (നിയമപരമായി അവർ ദത്തെടുത്ത മക്കളും ഈ ആനുകൂല്യത്തിന് അർഹരാണ്.)

8. ജവാൻമാരുടെയും, ആർമി, നേവി, എയർഫോഴ്സ് എന്നിവയിൽ നിന്നുള്ള എക്സ് സർവീസുകാരുടെയും മക്കൾക്ക് 3 ബോണസ് പോയിൻറ് ലഭിക്കും. (നിയമപരമായി അവർ ദത്തെടുത്ത മക്കളും ഈ ആനുകൂല്യത്തിന് അർഹരാണ്.)

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x