Notice: fwrite(): Write of 1784 bytes failed with errno=28 No space left on device in /home/openpre/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 42

Warning: Cannot modify header information - headers already sent by (output started at /home/openpre/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:42) in /home/openpre/public_html/wp-includes/feed-rss2.php on line 8
Health Archives - OPEN PRESS | ഓപ്പണ്‍ പ്രസ്സ് - Malayalam News https://openpress.news/tag/health/ Latest Malayalam news and views, breaking and live updates from politics, business, technology, health, education, sports & entertainment at OPEN PRESS | ഓപ്പണ്‍ പ്രസ്സ് Sun, 15 Nov 2020 09:12:58 +0000 ml hourly 1 https://wordpress.org/?v=7.0.6 https://openpress.news/wp-content/uploads/2020/05/favicon.png Health Archives - OPEN PRESS | ഓപ്പണ്‍ പ്രസ്സ് - Malayalam News https://openpress.news/tag/health/ 32 32 കൺകുരു നിങ്ങളുടെ കാഴ്ചയെ ബാധിക്കുന്നുവോ ! ഇത് തീർച്ചയായും വായിക്കണം https://openpress.news/stye-disease/ https://openpress.news/stye-disease/#respond Sun, 15 Nov 2020 09:11:22 +0000 https://openpress.news/?p=6593 അന്തരീക്ഷത്തിലെ പൊടിപടലങ്ങളിൽ നിന്നും സൂക്ഷ്മാണുക്കളിൽ നിന്നും നമ്മുടെ കണ്ണുകളെ സംരക്ഷിച്ചു നിറുത്തുന്ന, ഒരു തിരശ്ശീല പോലെ പ്രവർത്തിക്കുന്ന അവയവമാണു നമ്മുടെ കൺപോളകൾ. സെബം എന്ന് പേരുള്ള എണ്ണമയമുള്ള സ്രവങ്ങൾ ഉൽപ്പാദിപ്പിക്കുന്ന അനേകം ഗ്രന്ഥികൾ കണ്പോളകളിലുണ്ട്. കണ്‍മിഴിയേയും അകത്തെ കണ്‍പോളയേയും യോജിപ്പിക്കുന്ന ചര്‍മ്മപാളിയായ കൺജൻറ്റൈവയുടെ നനവ് നഷ്ടപെടാതെ സൂക്ഷിക്കുകയും അതിനാവശ്യമുള്ള പോഷകങ്ങളും രോഗാണുനാശകമായ പദാർത്ഥങ്ങളും നൽകുന്നത് ഈ സ്രവങ്ങളാണ്. ഇടയ്ക്കിടെയുള്ള കണ്ണ് ചിമ്മലിലൂടെയാണ് കണ്ണിന്റെ ഈ നനവ് മാറാതെ നിലനിന്നു പോകുന്നത്. എന്തുകൊണ്ട് കണ്‍കുരു ഉണ്ടാകുന്നു? ചിലപ്പോൾ അണുബാധ …

The post കൺകുരു നിങ്ങളുടെ കാഴ്ചയെ ബാധിക്കുന്നുവോ ! ഇത് തീർച്ചയായും വായിക്കണം appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.

]]>

അന്തരീക്ഷത്തിലെ പൊടിപടലങ്ങളിൽ നിന്നും സൂക്ഷ്മാണുക്കളിൽ നിന്നും നമ്മുടെ കണ്ണുകളെ സംരക്ഷിച്ചു നിറുത്തുന്ന, ഒരു തിരശ്ശീല പോലെ പ്രവർത്തിക്കുന്ന അവയവമാണു നമ്മുടെ കൺപോളകൾ. സെബം എന്ന് പേരുള്ള എണ്ണമയമുള്ള സ്രവങ്ങൾ ഉൽപ്പാദിപ്പിക്കുന്ന അനേകം ഗ്രന്ഥികൾ കണ്പോളകളിലുണ്ട്. കണ്‍മിഴിയേയും അകത്തെ കണ്‍പോളയേയും യോജിപ്പിക്കുന്ന ചര്‍മ്മപാളിയായ കൺജൻറ്റൈവയുടെ നനവ് നഷ്ടപെടാതെ സൂക്ഷിക്കുകയും അതിനാവശ്യമുള്ള പോഷകങ്ങളും രോഗാണുനാശകമായ പദാർത്ഥങ്ങളും നൽകുന്നത് ഈ സ്രവങ്ങളാണ്. ഇടയ്ക്കിടെയുള്ള കണ്ണ് ചിമ്മലിലൂടെയാണ് കണ്ണിന്റെ ഈ നനവ് മാറാതെ നിലനിന്നു പോകുന്നത്.


എന്തുകൊണ്ട് കണ്‍കുരു ഉണ്ടാകുന്നു?

ചിലപ്പോൾ അണുബാധ മൂലമോ നീർകെട്ടുമൂലമോ ചെറുകുഴലുകളിലൂടെയുള്ള കൺപോളകളിലെ സ്രവങ്ങളുടെ ഒഴുക്ക് തടസ്സപ്പെടുകയും തുടർന്ന് സ്രവങ്ങൾ അവിടെ കെട്ടിക്കിടന്നു നല്ല വേദനയോടുകൂടി ഒരു കൺകുരു രൂപപ്പെടുകയും ചെയ്യും. ഇടയ്ക്കിടെ കണ്ണ് ചൊറിയുമ്പോൾ കൈയിൽ നിന്നും അണുബാധ കണ്ണിലേക്കു പടരാം. സ്റ്റെഫൈലൊക്കൊക്കസ് എന്ന ബാക്ടീരിയയാണ് സാധാരണ കണ്കുരുവിനു നിദാനമായ സൂക്ഷ്മാണു. കണ്ണിന്റെ പവർ കൃത്യമല്ലാത്തവരിൽ ഇടയ്ക്കിടെ കണ്ണ് തിരുമുന്നത് മൂലവും കൺകുരു ഉണ്ടാവാറുണ്ട്. സ്ഥിരമായി കണ്ണട ഉപയോഗിക്കേണ്ടവര്‍ കണ്ണട വയ്ക്കാതിരുന്നാലും തലയിലെ താരനും പ്രമേഹം നിയന്ത്രിക്കാത്തതുമെല്ലാം കുരുവിന് കാരണമാകാറുണ്ട്.
പോഷകാഹാരകുറവ്, ഉറക്കമില്ലായ്മ, വൃത്തിഹീനത, ജലദൗർലഭ്യം, കണ്ണുകൾ അമർത്തി തിരുമ്മൽ, ഇവയൊക്കെ കൺകുരുജന്യതയ്ക്ക് അനൂകൂല ഘടകങ്ങളായി വർത്തിക്കാം. സ്ത്രീപ്രുഷ/പ്രായഭേദമന്യേ കണ്ടുവരുന്ന ഒന്നാണ് ഈ രോഗാവസ്ഥ.


കണ്‍കുരുവിന്റെ ലക്ഷണങ്ങള്‍.
കൺപോളയിൽ നിന്നും സൂചികുത്ത് പോലത്തെ വേദനയും ഭാരവുമായിട്ടായിരിക്കും ഇത് തുടങ്ങുന്നത്. കണ്‍പോളകളുടെ അറ്റത്ത് ചുവന്ന നിറത്തിലുള്ളതും വേദനയുള്ളതുമായ വീക്കം ഉണ്ടാകുന്നതാണ് പ്രധാനപ്പെട്ട ലക്ഷണം. സ്രവം,കണ്ണീര്‍ ഒലിക്കുക, കണ്‍പോളകള്‍ക്ക് വേദന,കൺപോള ഘനം തൂങ്ങുന്നു എന്നിവയും ഉണ്ടാവാം. കണ്ണുകൾക്ക് ചുവപ്പ് നിറവും കണ്ണിനു ചൊറിച്ചിലും അനുഭപ്പെടുന്നു. പ്രകാശം അസഹ്യമാവുക ഇമവെട്ടൽ അസ്വസ്ഥതയുളവാക്കുക എന്നിവയും തുടർന്നുണ്ടാകുന്നു. കൺപോളയിൽ കൺപീലിയോട് അടുത്തുള്ള ഭാഗങ്ങളിൽ നിന്ന് വേദനയുള്ള കുരുക്കളും കൺപീലിയിൽ നിന്നും അകന്നുള്ളത് വേദനരഹിതമായ കുരുക്കളുമാണ്. ഇവ രണ്ടും നേത്രഗോളത്തിനു ക്ഷതമേൽപ്പിക്കാത്തവയാണ്.


സങ്കീർണതകൾ
മിക്കപ്പോഴും കൺകുരു അതിന്റെ സ്വാഭാവികഗതിപൂർത്തിയാക്കി അപ്രത്യക്ഷമാവാറാണ് പതിവ്. അപൂർവ്വമെങ്കിലും സങ്കീർണതകൾ ഉണ്ടാവാം.
ഗ്രന്ഥിതടസ്സം മൂലമുണ്ടാകുന്ന വലിയ നീർക്കെട്ടിനെ കലാസിയോൻ (chalazion) എന്ന് പറയുന്നു. ഇത് പ്രകടമായ വൈരൂപ്യമായി നിലകൊള്ളും. നേത്രപാടയിൽ തകരാറുകൾ സംഭവിക്കാം (corneal irritation). ഇതിനു ശസ്ത്രക്രിയ വേണ്ടി വന്നേക്കാം. പോള വൈകൃതം, കൺപീലി രോമവളർച്ചമുരടിക്കൽ എന്നിവയും സങ്കീർണതളാണ്. അണുബാധ കൂടിയാൽ ചിലപ്പോൾ കൺപോളകൾ മുഴുവൻ നീരുവന്ന് ചുവക്കാം.


കണ്‍കുരു വന്നാൽ ശ്രദ്ധിക്കാന്‍
ഒരു കാരണവശാലും കണ്‍കുരു കൈകൊണ്ട് അമര്‍ത്തിയോ ഞെക്കിയോ പൊട്ടിക്കരുത്. കുരു പൊട്ടുന്നത് അണുബാധ ഉണ്ടാക്കാനും അത് പിന്നീട് വ്യാപിക്കാനും ഇടയാക്കും. ഇടയ്ക്കിടെ കുരു തൊട്ടുനോക്കുന്നതും ഒഴിവാക്കുക. കൈ കൊണ്ട് കണ്ണു തിരുമ്മുകയും മറ്റും ചെയ്യുന്നത് ഒഴിവാക്കണം
കുരു കണ്ടു തുടങ്ങുമ്പോള്‍ തന്നെ ചൂട് വെള്ളത്തിൽ മുക്കി പിഴിഞ്ഞ തുണി കൊണ്ട് കൺകുരുവിന് മുകളിൽ വയ്ക്കുക. ചൂട് വെയ്ക്കുന്നത് ഓരോ ദിവസവും 5 മുതൽ 10 മിനിറ്റ് വരെ മൂന്നോ നാലോ തവണ വെയ്യണം. പഴുപ്പ് ഉണ്ടെങ്കിലോ കുരുവില്‍ വെള്ളം നിറഞ്ഞിരിക്കുന്നുണ്ടെങ്കിലോ കുരുവിലെ ദ്രാവകം തനിയെ പുറത്തുപോവും. സാധാരണഗതിയിൽ കുറച്ച് ദിവസങ്ങൾക്കുള്ളിൽ കണ്‍കുരു മാറും. ഒരു ആഴ്ചയ്ക്കു ശേഷവും കണ്‍കുരു മാറിയില്ലെങ്കില്‍ ഡോക്ടറെ കണ്ടു ചികിത്സ തേടേണ്ടതാണ്.


ചികിത്സ
ഒട്ടുമിക്ക രോഗികളിലും പ്രത്യേക ചികിത്സയൊന്നും കൂടാതെ രണ്ടാഴ്ചയ്ക്കുള്ളില്‍ കണ്‍കുരു താനേ ഭേദമായിക്കൊള്ളും. കണ്‍കുരു വേദനയുള്ളതും ദീര്‍ഘകാലം നിലനില്‍ക്കുന്നതുമായാല്‍ മാത്രമേ ചികിത്സയുടെ ആവശ്യമുണ്ടാകുന്നുള്ളൂ.
ചികിത്സക്കായി ആന്റിബയോട്ടിക് തുള്ളിമരുന്നുകളാണ് സാധാരണ ഉപയോഗിക്കുന്നത്.ആന്റിബയോട്ടിക്ക് ഓയിന്റ്മെന്റുകളും പുരട്ടേണ്ടതായും വരും. വേദനയും അണുബാധയും കൂടുതലുണ്ടെങ്കിലോ കണ്‍കുരു വളരെ വലുതാകുന്ന അവസരത്തിലോ കഴിക്കുന്നതിനുള്ള ആന്റിബയോട്ടിക്കുകള്‍ വേണ്ടിവരും. നല്ല വേദനയുണ്ടെങ്കിൽ നീർക്കെട്ടിനും വേദനക്കും എതിരെ പ്രവർത്തിക്കുന്ന ഗുളികകളും കഴിക്കാം.
ചിലപ്പോൾ കുരു വലുതാവുകയും ചുവപ്പ് നിറത്തോട് കൂടി കണ്ണ് വേദനിക്കുകയും ചെയ്താൽ ഡോക്ടര്‍ ചെറിയൊരു മുറിവു സൃഷ്ടിച്ച് അതിലെ ദ്രാവകം വറ്റിച്ചു കളയുന്നു. വളരെ ലളിതമായി ഓ. പി. യിൽ വെച്ചു തന്നെ ഇത് ചെയ്യാം. എന്നാല്‍ ഇത് സ്വയം ചെയ്യാന്‍ ശ്രമിക്കരുത്. പ്രായമായവരിലെയും രോഗപ്രതിരോധാവസ്ഥ കുറഞ്ഞവരിലെയും ദീർഘകാലമായുള്ള കൺകുരുവിന് തുടർപരിശോധനയും ചികിത്സയും ആവശ്യമായി വരും.
കൺകുരു വരാതെ തടയാം
ശുചിത്വം തന്നെയാണ് ഏറ്റവും ഉത്തമമായ പ്രതിരോധം. കണ്ണിലെ അണുബാധകള്‍ ഒഴിവാക്കുന്നതാണ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
കൈകള്‍ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കി സൂക്ഷിക്കുക. ആവശ്യമുള്ളപ്പോള്‍ അണുനാശിനികളും ഉപയോഗിക്കുക. കൈകൾ വൃത്തിയായി കഴുകുന്നത് കൺകുരു മാത്രമല്ല ധാരാളം രോഗങ്ങളുടെ വ്യാപനം തടയുന്നു.
പഴയ സൗന്ദര്യവര്‍ധക വസ്തുക്കൾ ഉപയോഗിക്കാതിരിക്കുക. ഒരാളുടെ സൗന്ദര്യവര്‍ധകവസ്തുക്കൾ മറ്റുള്ളവരുമായി പങ്കുവയ്ക്കാതിരിക്കുക.
രാത്രിയിയിൽ കണ്ണുകൾ നല്ലതുപോലെ കഴുകി മേക്കപ്പ് മാറ്റിയിട്ടു വേണം ഉറങ്ങാൻ.
കോണ്ടാക്ട് ലെന്‍സുകള്‍ അണുനാശനം നടത്തിയ ശേഷം ഉപയോഗിക്കുക. കൈകള്‍ വൃത്തിയാക്കിയ ശേഷം വേണം കോണ്ടാക്ട് ലെന്‍സുകളില്‍ സ്പര്‍ശിക്കേണ്ടത്.
ഇടയ്ക്കിടെ കൺകുരു വരാറുള്ളവർ പ്രമേഹത്തിനുള്ള രക്തപരിശോധന, കാഴ്ചപരിശോധന എന്നിവ നടത്തേണ്ടതാണ്.
താരൻ മൂലം ഇടയ്ക്കിടെ കൺകുരു വരുന്നവർ കൺപോളകളുടെ കാര്യത്തിൽ ശുചിത്വം പാലിക്കുക. ബേബി ഷാംപൂ പതപ്പിച്ച് അതിൽ മുക്കിയ ബഡ്‌സ് ഉപയോഗിച്ച് ദിവസവും കൺപീലിയുടെ മാർജിൻ വൃത്തിയാക്കുക.
കൺകുരുവിന്റെ തുടക്കത്തിൽ തന്നെ ചൂട് വയ്ക്കുന്നത് കുരുവിന്റെ പിന്നീടുള്ള വളർച്ച തടയും.

The post കൺകുരു നിങ്ങളുടെ കാഴ്ചയെ ബാധിക്കുന്നുവോ ! ഇത് തീർച്ചയായും വായിക്കണം appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.

]]>
https://openpress.news/stye-disease/feed/ 0
പ്രവാസികൾക്ക് സൗജന്യ കൗൺസിലിങ്ങുമായി മലയാളി കൗൺസിലിംഗ് ഫോറം https://openpress.news/free-counseling-for-non-residents-keralites-malayali-counseling-forum/ https://openpress.news/free-counseling-for-non-residents-keralites-malayali-counseling-forum/#respond Wed, 10 Jun 2020 11:55:04 +0000 https://openpress.news/?p=4257 ദോഹ: കോവിഡ് രോഗ വ്യാപനവുമായി ബന്ധപ്പെട്ട പ്രത്യേക സാഹചര്യത്തിൽ മാനസിക സംഘർഷമനുഭവിക്കുന്ന പ്രവാസി മലയാളികൾക്ക് സൗജന്യ കൗൺസിലിംഗ് നൽകാൻ തയ്യാറായി മലയാളി കൗൺസിലിംഗ് ഫോറം. ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെന്ററുമായി സഹകരിച്ചാണ് കൗൺസിലിംഗ് ഫോറം ഖത്തറിൽ ഈ സേവനം നൽകുന്നത്. നാട്ടിലെ വിദ്ഗദ്ധരാണ് കോൺഫറൻസ് കോൾ വഴി പ്രവാസികൾക്ക് കൗൺസിലിംഗ് നൽകുന്നത്. പ്രഗത്ഭ കൗൺസിലർമാരായ എൻ പി ഹാഫിസ് മുഹമ്മദ്, അബ്ദുൽ ഗഫൂർ തിക്കോടി, ബിനു ജോൺ, രമ്യ ശങ്കർ, അനീസ എ, കെ എഫ് ഫിറോസ് …

The post പ്രവാസികൾക്ക് സൗജന്യ കൗൺസിലിങ്ങുമായി മലയാളി കൗൺസിലിംഗ് ഫോറം appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.

]]>
ദോഹ: കോവിഡ് രോഗ വ്യാപനവുമായി ബന്ധപ്പെട്ട പ്രത്യേക സാഹചര്യത്തിൽ മാനസിക സംഘർഷമനുഭവിക്കുന്ന പ്രവാസി മലയാളികൾക്ക് സൗജന്യ കൗൺസിലിംഗ് നൽകാൻ തയ്യാറായി മലയാളി കൗൺസിലിംഗ് ഫോറം. ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെന്ററുമായി സഹകരിച്ചാണ് കൗൺസിലിംഗ് ഫോറം ഖത്തറിൽ ഈ സേവനം നൽകുന്നത്. നാട്ടിലെ വിദ്ഗദ്ധരാണ് കോൺഫറൻസ് കോൾ വഴി പ്രവാസികൾക്ക് കൗൺസിലിംഗ് നൽകുന്നത്. പ്രഗത്ഭ കൗൺസിലർമാരായ എൻ പി ഹാഫിസ് മുഹമ്മദ്, അബ്ദുൽ ഗഫൂർ തിക്കോടി, ബിനു ജോൺ, രമ്യ ശങ്കർ, അനീസ എ, കെ എഫ് ഫിറോസ് എന്നിവരാണ് ഈ സംരംഭത്തെ നയിക്കുന്നത്. +91 75949-72229 എന്ന വാട്സ്ആപ്പ് നമ്പറിൽ ബന്ധപ്പെട്ടാൽ കൗൺസിലിംഗ് സേവനം ലഭിക്കും.

കൗൺസിലിംഗ് ആവശ്യമുള്ളവർക്ക് ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെന്ററിന്റെ 5556 3578, 5523 3249,5538 5127, 7013 3441, 6671 2635 എന്നീ ഹോട്ട് ലൈൻ ഫോൺ നമ്പറുകളിൽ വിളിച്ചോ വാട്സാപ്പ് വഴിയോ ബന്ധപ്പെടാവുന്നതാണ്. മാനസിക പ്രയാസങ്ങൾ അനുഭവിക്കുന്ന പ്രവാസികൾക്ക് കൗൺസിലിംഗിന് പുറമെ വിവിധ പരിപാടികളും ഓൺലൈനിൽ നിരന്തരം സംഘടിപ്പിച്ചു വരുന്നതായി ഇസ്‌ലാഹി സെന്റർ പ്രസിഡന്റ് അബ്ദുൽ ലത്തീഫ് നല്ലളം അറിയിച്ചു

വിളിക്കേണ്ട നമ്പറുകൾ : ഖത്തർ 5556 3578, 5523 3249,5538 5127, 7013 3441, 6671 2635 ഇന്ത്യ: +91 7594972229 (വാട്സാപ്പ്)

The post പ്രവാസികൾക്ക് സൗജന്യ കൗൺസിലിങ്ങുമായി മലയാളി കൗൺസിലിംഗ് ഫോറം appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.

]]>
https://openpress.news/free-counseling-for-non-residents-keralites-malayali-counseling-forum/feed/ 0
കോവിഡ് കാലത്ത് പാലിയേറ്റീവ് കെയർ ശക്തിപ്പെടണം https://openpress.news/palliative-care-to-be-enhanced/ https://openpress.news/palliative-care-to-be-enhanced/#respond Tue, 26 May 2020 08:38:32 +0000 https://openpress.news/?p=3560 കോവിഡാനന്തര ലോകം എന്നത് കോവിഡിനെ അതിജയിക്കുകയും നിർമ്മാർജ്ജനം ചെയ്യുകയും ചെയ്തതിന് ശേഷമുള്ളതല്ല, കോവിഡ് 19 കൂടിയുള്ളതായിരിക്കും. കോവിഡ് 19 നിർമ്മാർജ്ജനം വർഷങ്ങൾക്ക് ശേഷം മാത്രം സാധ്യമായേക്കാവുന്ന കാര്യമാണ്. കോവിഡിനോട് സഹജീവനം സാധ്യമാകുന്ന തരത്തിൽ ആരോഗ്യ- സാമൂഹ്യ സംവിധാനങ്ങൾ മാറ്റിയെടുത്തേ മതിയാകൂ. ആരോഗ്യ സംവിധാനങ്ങൾ സാധാരണക്കാരായ ജനങ്ങൾക്ക് നിഷേധിക്കപ്പെട്ട സംഭവങ്ങൾ ലോക്ക് ഡൗൺ കാലത്ത് രാജ്യത്തുടനീളം ഉണ്ടായി. ഏത് ദുരന്ത ഘട്ടത്തിലായാലും ആരോഗ്യ സേവനം നിഷേധിക്കപ്പെടുന്ന അവസ്ഥ ഉണ്ടായിക്കൂടാ. ചികിത്സാ സംവിധാനങ്ങൾ ജനങ്ങൾക്കിടയിലേക്ക് കൂടുതൽ ഇറങ്ങിച്ചെല്ലേണ്ട സന്ദർഭമാണിത്. ആരോഗ്യ …

The post കോവിഡ് കാലത്ത് പാലിയേറ്റീവ് കെയർ ശക്തിപ്പെടണം appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.

]]>
കോവിഡാനന്തര ലോകം എന്നത് കോവിഡിനെ അതിജയിക്കുകയും നിർമ്മാർജ്ജനം ചെയ്യുകയും ചെയ്തതിന് ശേഷമുള്ളതല്ല, കോവിഡ് 19 കൂടിയുള്ളതായിരിക്കും. കോവിഡ് 19 നിർമ്മാർജ്ജനം വർഷങ്ങൾക്ക് ശേഷം മാത്രം സാധ്യമായേക്കാവുന്ന കാര്യമാണ്. കോവിഡിനോട് സഹജീവനം സാധ്യമാകുന്ന തരത്തിൽ ആരോഗ്യ- സാമൂഹ്യ സംവിധാനങ്ങൾ മാറ്റിയെടുത്തേ മതിയാകൂ.

ആരോഗ്യ സംവിധാനങ്ങൾ സാധാരണക്കാരായ ജനങ്ങൾക്ക് നിഷേധിക്കപ്പെട്ട സംഭവങ്ങൾ ലോക്ക് ഡൗൺ കാലത്ത് രാജ്യത്തുടനീളം ഉണ്ടായി. ഏത് ദുരന്ത ഘട്ടത്തിലായാലും ആരോഗ്യ സേവനം നിഷേധിക്കപ്പെടുന്ന അവസ്ഥ ഉണ്ടായിക്കൂടാ. ചികിത്സാ സംവിധാനങ്ങൾ ജനങ്ങൾക്കിടയിലേക്ക് കൂടുതൽ ഇറങ്ങിച്ചെല്ലേണ്ട സന്ദർഭമാണിത്. ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിന് വേണ്ടി രോഗികൾക്ക് പരിചരണം നിഷേധിക്കപ്പെടരുത്. രോഗപ്പകർച്ചാ സാധ്യതയുള്ള ഒരു വിഭാഗമാണ് ആരോഗ്യ പ്രവർത്തകർ എന്നത് ഒരു വസ്തുതയാണ്. അതിനാവശ്യമായ മുൻകരുതൽ സ്വീകരിക്കുകയും വേണം. ആരോഗ്യ പ്രവർത്തകരുടെയും, സന്നദ്ധ പ്രവർത്തകരുടെയും സുരക്ഷ ഉറപ്പ് വരുത്തുന്നതോടൊപ്പം തന്നെ രോഗം കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് പരിചരണം നിഷേധിക്കപ്പെടുകയോ, പരിചരണത്തിൻ്റെ ഗുണമേന്മ കുറയ്ക്കുകയോ ചെയ്യുന്നത് ധാർമ്മികതയ്ക്ക് നിരക്കാത്തതാണ്. ആരോഗ്യമേഖലയില്‍ നിലനില്‍ക്കുന്ന പ്രതിലോമകരമായ സമീപനങ്ങള്‍ ദരിദ്രരെയാണ് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. മറ്റ് സാംക്രമിക രോഗങ്ങളെ പോലെ തന്നെ കോവിഡ് മഹാമാരി നേരിട്ടും, അല്ലാതെയും ഏറ്റവും കൂടുതല്‍ ചവിട്ടിമെതിക്കുന്നത് ദരിദ്രനെയാണ്.

വേഗത്തിൽ രോഗബാധിതരാകാൻ സാധ്യതയുള്ള നിത്യരോഗികൾ, ഗർഭിണികൾ, കുട്ടികൾ, വയോജനങ്ങൾ എന്നിവരെ ക്വാറൻ്റെൻ ചെയ്യുന്ന റിവേഴ്‌സ് ക്വാറൻ്റെൻ ആണ് സ്വീഡൻ, ഡെൻമാർക്ക്, നെതർലാൻ്റ്, ന്യൂസിലാൻ്റ് തുടങ്ങിയ രാജ്യങ്ങൾ നടപ്പിലാക്കിയത്. സാമ്പത്തികമായി തകർച്ചയില്ലാതെ മികച്ച കോവിഡ് പ്രതിരോധം ഈ രാജ്യങ്ങളിൽ സാധ്യമായി. കേരളത്തിലും ഈ രീതി പരീക്ഷിക്കുന്നതിനുള്ള സാധ്യതകൾ ആരായണം. കേരളത്തിലെ വയോജനങ്ങൾ വീട്ടിലിരിക്കേണ്ടതിൻ്റെയും, സമ്പർക്കം കുറയ്ക്കേണ്ടതിൻ്റെയും പ്രാധാന്യം മനസ്സിലാക്കിയിട്ടില്ലെന്ന് തെരുവുകൾ നിരീക്ഷിച്ചാൽ മനസ്സിലാകും. അക്കാര്യം വയോജനങ്ങളെ ബോധ്യപ്പെടുത്തേണ്ടത് സന്നദ്ധപ്രവര്‍ത്തകരും, ആരോഗ്യപ്രവര്‍ത്തകരുമാണ്.

പ്രായമായവരെയും, ദീർഘകാല രോഗികളെയും വീടുകളിൽ ക്വാറൻ്റെൻ ചെയ്യുമ്പോൾ പാലിയേറ്റീവ് കെയർ പ്രവർത്തകരുടെയും, സാമൂഹ്യ പ്രവർത്തകരുടെയും ഉത്തരവാദിത്തം വർധിക്കുകയാണ്. പ്രായമായവരെയും, ദീർഘകാല രോഗികളെയും സജീവമാക്കാനും സക്രിയമാക്കാനുമുള്ള വഴികളാണ് നമ്മൾ ഇത്രയും കാലം ആലോചിച്ചിരുന്നത്. വീടുകളിൽ കഴിയുന്നവരുടെ പോഷകാഹാരം, പരിചരണം, മാനസികാരോഗ്യം തുടങ്ങിയ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. അവരുടെ വിനോദത്തിനും, മാനസികോല്ലാസത്തിനുമുള്ള മാർഗ്ഗങ്ങൾ ആരായണം. ഉത്തരവാദിത്തങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ കേരളത്തിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും, സാമൂഹ്യ കൂട്ടായ്മകളുടെയും നേതൃത്വത്തിലുള്ള പാലിയേറ്റീവ് കെയറുകൾ പ്രവർത്തനം കൂടുതല്‍ വിപുലപ്പെടുത്തുകയാണ് ചെയ്യേണ്ടത്.
എന്നാല്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍
ഹോംകെയര്‍ ഉള്‍പ്പെടെയുള്ള പരിചരണ പ്രവര്‍ത്തനങ്ങള്‍ പരിമിതപ്പെടുത്തിയെന്നത് ആശാസ്യകരമായ പ്രവണതയല്ല. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ ഉൾപ്പെടെ ജനങ്ങളിൽ നിന്ന് അകലുന്നത് ശരിയായ പ്രവണതയല്ല. ലോകാരോഗ്യ സംഘടന നിർദ്ദേശിച്ച സുരക്ഷാ മാനദണ്ഡങ്ങൾ പരിചരണത്തിൽ നിന്ന് വിട്ടു നിൽക്കാനുള്ള കാരണമായി തെറ്റിധരിക്കരുത്.

കിടപ്പിലായവരും കിടപ്പിലല്ലാത്തവരുമായ നിത്യരോഗികൾ, പ്രായാധിക്യം കാരണം അവശത അനുഭവിക്കുന്നവർ എന്നിവരെ ആശുപത്രികളിലെ ഒ.പി യിലേക്ക് വിളിക്കേണ്ട ഘട്ടമല്ല ഇത്. മരുന്നും, പരിചരണവും വീടുകളിൽ എത്തിച്ചു നൽകേണ്ട ഘട്ടമാണിത്. സർക്കാർ/ സന്നദ്ധ പ്രവർത്തകരുടെ നേതൃത്വത്തിലുള്ള പാലിയേറ്റിവ് പ്രവർത്തനം കൂടുതൽ പ്രസക്തമാകുകയാണ്. പാലിയേറ്റീവ് കെയർ പ്രവർത്തനം പരിമിതപ്പെടുത്തുന്നതിനെ കുറിച്ചല്ല, വിപുലപ്പെടുത്തുന്നതിനെ കുറിച്ചാണ് ചിന്തിക്കേണ്ടത്.

The post കോവിഡ് കാലത്ത് പാലിയേറ്റീവ് കെയർ ശക്തിപ്പെടണം appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.

]]>
https://openpress.news/palliative-care-to-be-enhanced/feed/ 0
പൊതുജനാരോഗ്യ രംഗത്ത് അവബോധവും ശീലങ്ങളും നവീകരിക്കുക https://openpress.news/public-healthcare-awareness-in-kerala/ https://openpress.news/public-healthcare-awareness-in-kerala/#respond Tue, 19 May 2020 08:04:32 +0000 https://openpress.news/?p=3206 പൊതുജനാരോഗ്യരംഗത്ത് കോവിഡ് അനന്തര കാലം വലിയ മാറ്റങ്ങൾ ഉണ്ടാക്കും. ആരോഗ്യ ശീലങ്ങൾ പലതും പുതുക്കേണ്ടി വരും. ഇത് നമ്മുടെ നിത്യജീവിതത്തിൽ പോലും ദൃശ്യമാകുന്ന തരത്തിലായിരിക്കും. അനേകം രോഗങ്ങൾക്കൊപ്പം കോവിഡ് 19 കൂടിയുള്ള ഒരു ലോകക്രമത്തിലാണ് ഇനി നാം ജീവിക്കുക. കോവിഡ് 19 ഭീതിയെതുടർന്ന് ലോക്ക് ഡൗൺ കാലത്ത് ആശുപത്രികളിൽ രോഗികളുടെ എണ്ണത്തിൽ കുറവുണ്ടായി എന്നത് വസ്തുതയാണ്. എന്നാൽ അത് നല്ല സൂചനയാണെന്ന് തീർത്തും പറഞ്ഞു കൂടാ. പുറത്ത് പോകാൻ പറ്റില്ല എന്നതിനാൽ പല ബുദ്ധിമുട്ടുകളും അടക്കി വെക്കാൻ …

The post പൊതുജനാരോഗ്യ രംഗത്ത് അവബോധവും ശീലങ്ങളും നവീകരിക്കുക appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.

]]>

പൊതുജനാരോഗ്യരംഗത്ത് കോവിഡ് അനന്തര കാലം വലിയ മാറ്റങ്ങൾ ഉണ്ടാക്കും. ആരോഗ്യ ശീലങ്ങൾ പലതും പുതുക്കേണ്ടി വരും. ഇത് നമ്മുടെ നിത്യജീവിതത്തിൽ പോലും ദൃശ്യമാകുന്ന തരത്തിലായിരിക്കും. അനേകം രോഗങ്ങൾക്കൊപ്പം കോവിഡ് 19 കൂടിയുള്ള ഒരു ലോകക്രമത്തിലാണ് ഇനി നാം ജീവിക്കുക.

കോവിഡ് 19 ഭീതിയെതുടർന്ന് ലോക്ക് ഡൗൺ കാലത്ത് ആശുപത്രികളിൽ രോഗികളുടെ എണ്ണത്തിൽ കുറവുണ്ടായി എന്നത് വസ്തുതയാണ്. എന്നാൽ അത് നല്ല സൂചനയാണെന്ന് തീർത്തും പറഞ്ഞു കൂടാ.

പുറത്ത് പോകാൻ പറ്റില്ല എന്നതിനാൽ പല ബുദ്ധിമുട്ടുകളും അടക്കി വെക്കാൻ ആളുകൾ തയ്യാറായി. അത്യാവശ്യം ഗൗരവപ്പെട്ട അസുഖങ്ങൾ മുതൽ നിസ്സാരമായ അസുഖങ്ങൾ വരെ ഇത്തരത്തിൽ ആളുകൾ സഹിച്ചത് കൊണ്ട് കൂടിയാണ് സ്വകാര്യ – സർക്കാർ ആശുപത്രികളിൽ തിരക്കൊഴിഞ്ഞത്.
ആശുപത്രികളിൽ പോകേണ്ടതിന് പോകുകയും, പരിചരണം ലഭ്യമാക്കുകയും ചെയ്യുക എന്നതാണ് ശരിയായ രീതി. പരിചരണം എന്നത് കിടപ്പിലായ പാലിയേറ്റീവ് രോഗികൾക്ക് മാത്രം കിട്ടേണ്ട ഒന്നല്ലല്ലോ. പൊലീസിനെ പേടിച്ചും, വാഹന സൗകര്യം ഇല്ലാത്തത് കൊണ്ടും ശാരീരികവും, മാനസികവുമായ അസ്വസ്ഥതകൾ അടക്കിപ്പിടിച്ച് ആളുകൾ വീട്ടിലിരുന്നത് ആളുകൾക്ക് ആരോഗ്യം ലഭിച്ചതിൻ്റെ സൂചനയായും കാണാനാവില്ല.

പ്രായമായവരിലുണ്ടാകുന്ന മുട്ടുവേദന പോലെയുള്ള ഗൗരവമല്ലാത്തതും, എന്നാൽ നീണ്ടു നിൽക്കുന്നതുമായ നിരവധി അസുഖങ്ങളെ കുടുംബാംഗങ്ങൾ തന്നെ നിസാരവത്കരിക്കുകയും, ചികിത്സ ലഭ്യമാക്കാതിരിക്കുകയും ചെയ്തു. മരുന്ന് മാത്രമല്ല, ആരോഗ്യ പ്രവർത്തകരുടെ സാന്ത്വന വാക്കുകൾ പോലും രോഗിക്ക് പലപ്പോഴും ആശ്വാസം നൽകുന്നതാണ്. പ്രമേഹം, രക്തസമ്മർദ്ദം, ഹൃദ്രോഗം, തുടങ്ങി സ്ഥിരമായ പരിശോധന ആവശ്യമായ രോഗികൾ പലരും പഴയ മരുന്ന് കുറിപ്പടികൾ ഉപയോഗിച്ച് ഡോക്ടറെ കാണാതെയും, പരിശോധനകൾ ഇല്ലാതെയും മരുന്നുകൾ വാങ്ങിക്കഴിച്ചു. ഇതിൻ്റെ എല്ലാം ഫലമായിട്ടാണ് ആശുപത്രികളിൽ രോഗികൾ കുറഞ്ഞത്.

തൊഴിലും, വരുമാനവും നിലച്ചത് കൊണ്ട് പണമില്ലാത്തതിനാൽ ആശുപത്രിയിൽ പോകാത്തവരുണ്ട്. രോഗം പകരുമെന്ന ഭീതി കാരണം ആശുപത്രി സന്ദർശനം ഒഴിവാക്കിയവരുമുണ്ട്. ഇങ്ങനെയുള്ള നിരവധി കാരണങ്ങളാലാണ് ആശുപത്രിയിൽ വരുന്നവരുടെ എണ്ണം കുറഞ്ഞത്.എന്നാൽ ഒരു ചെറിയ വിഭാഗം ആളുകൾ പ്രത്യേകിച്ച് പ്രായമായവരും, വീട്ടിൽ തന്നെ കഴിയുന്ന സ്ത്രീകളും അനാവശ്യമായി ആശുപത്രികളിൽ ചികിത്സ തേടുന്നുണ്ട്. ആരോഗ്യ പരിപാലനത്തിന് ആശുപത്രിയുടെ സഹായം യഥാർത്ഥത്തിൽ ആവശ്യമില്ലാത്ത ഇവരോട് ഇനി വരേണ്ടെന്ന് പറയേണ്ടി വരുന്നു. വീട്ടിൽ നിന്ന് പുറത്തിറങ്ങാനും, പുറംലോകം കാണാനുമുള്ള ന്യായമായ കാരണമാണ് ഇവർക്ക് ആശുപത്രി സന്ദർശനം. ഇത് ആരോഗ്യമേഖലയുടെ കുറ്റമല്ലെന്നും, സാമൂഹികാവസ്ഥകളുടെ പ്രശ്നമാണെന്നും നാം തിരിച്ചറിയണം.

കൊറോണ വൈറസിനെതിരെ പ്രതിരോധ മരുന്ന് കണ്ടെത്തുക എന്നത് സമയമെടുക്കുന്ന പ്രക്രിയയാണ്. ഇനി കണ്ടെത്തിയാൽ തന്നെയും അത് പ്രയോഗിച്ച് ജനങ്ങളെ പ്രതിരോധ ശേഷിയുള്ളവരാക്കുക എന്നത് അത്ര എളുപ്പമല്ല. കോടിക്കണക്കിന് ജനങ്ങൾക്ക് പ്രതിരോധ മരുന്ന് നൽകുക എന്നത് എളുപ്പമല്ലാത്തത് തന്നെ കാരണം. ചികിത്സിച്ച് മാറ്റാനുള്ള മരുന്ന് കണ്ടുപിടിക്കാനും കോവിഡ്‌ 19 പൂർണ്ണമായും തുടച്ച് നീക്കുക എന്നതും സമീപ കാലത്തൊന്നും സാധ്യമല്ല. അനേകം രോഗങ്ങൾക്കിടയിൽ കോവിഡ് 19 കൂടിയുള്ള ഒരു ലോകത്ത് അതിനനുസരിച്ച് ജീവിക്കുക എന്നതാണ് മുന്നിലുള്ള വഴി.

അടച്ചിടുക എന്നത് കോവിഡ് 19 പ്രതിരോധത്തിൻ്റെ ആദ്യപടിയായിരുന്നു. എല്ലാ കാലവും അടച്ചിടുക എന്നത് പ്രായോഗികം അല്ല. ഇനി ഘട്ടം ഘട്ടമായി തുറന്നിടുക എന്നതാണ് ലോകത്ത് പിന്തുടരുന്ന രീതി. കേരളവും അങ്ങനെ തന്നെയായിരിക്കും. പകർച്ച വ്യാധികളെ കുറിച്ചും പ്രതിരോധ മാർഗ്ഗങ്ങളെ കുറിച്ചും ജനങ്ങൾക്ക് കൂടുതൽ അവബോധം ഉണ്ടാകണം. ജീവിത ശൈലീ രോഗങ്ങളെ കുറിച്ചും, ആരോഗ്യ പരിരക്ഷയെ ക്കുറിച്ചും സമൂഹത്തിന് അറിവുണ്ടാകണം. അത് ആധികാരികമായ വിവരമാണെന്ന് ഉറപ്പ് വരുത്താനും ബന്ധപ്പട്ടവർക്കാകണം. ലോക ആരോഗ്യ സംഘടന (WHO), സർക്കാർ ആരോഗ്യ വകുപ്പ് തുടങ്ങിയ ആധികാരിക ഉറവിടങ്ങളിൽ നിന്നുള്ള വിവരങ്ങൾ ലഭ്യമാണല്ലോ. കൊറോണയായാലും മറ്റ് രോഗങ്ങളായാലും അവയെക്കുറിച്ചുള്ള വ്യാജ വിവരങ്ങൾ വ്യാപകമായി പരക്കുകയും മനുഷ്യരെ അപകടത്തിൽ പെടുത്തുകയും ചെയ്യുന്ന അവസ്ഥ നിലവിലുണ്ട്.

പാലിയേറ്റിവ് പരിചരണം ലഭ്യമാകുന്ന രോഗികൾ കൊറോണ വൈറസ് വേഗത്തിൽ ബാധിക്കാനിടയുള്ളവരാണ്. പരിചരണം നൽകുന്നവർ മുൻകാലത്തേത് പോലെയല്ല ഇനി രോഗിയെ പരിചരിക്കേണ്ടി വരിക. മാസ്കും, ഗ്ലൗസും, സാനിറ്റൈസറും പോലെ അതാത് കാലവും പ്രത്യേക സാഹചര്യങ്ങളും ആവശ്യപ്പെടുന്ന രീതികൾ ശീലമാക്കിയേ തീരൂ. അത് രോഗിയോടുള്ള അടുപ്പക്കുറവല്ല ഈ സാഹചര്യത്തിൽ സൂചിപ്പിക്കുന്നത്.

കിടപ്പു രോഗികൾക്ക് മറ്റ് രോഗങ്ങൾ ആരോഗ്യമുള്ളവരെക്കാൾ വേഗത്തിൽ പിടിപെടും. ആരോഗ്യമുള്ളയാൾക്ക് പിടിപെടുന്നതിനെക്കാൾ ഗൗരവത്തിലാകും കിടപ്പ് രോഗിയിൽ അതിൻ്റെ ആഘാതം. ചെറിയ പകർച്ച വ്യാധി ഉള്ളവർ പോലും കിടപ്പ് രോഗിയോട് സമ്പർക്കം പുലർത്താതെ നോക്കണം. പാലിയേറ്റീവ് കെയർ പ്രവർത്തകരും, പൊതുജനങ്ങളും ഇക്കാര്യത്തെ കുറിച്ച് അറിവ് നേടേണ്ടിയിരിക്കുന്നു.

കോവിഡ് 19 സൃഷ്ടിക്കുന്ന സാമൂഹ്യ- സാമ്പത്തിക പ്രത്യാഘാതങ്ങളെ കുറിച്ച് മലബാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് നടത്തിയ ചര്‍ച്ചയില്‍ ഡോ. ഷാജി ആലുങ്ങൽ, കെ അലി പത്തനാപുരം, കെ എസ് ഹസ്‌കര്‍, ടി റിയാസ് മോന്‍, യൂനുസ് ചെങ്ങര, എ. നൂറുദ്ദീൻ, ഡോ. ലബീദ് അരീക്കോട്, ഇർഷാദ് കൊട്ടപ്പുറം, മുഹമ്മദ് സജീർ അരീക്കോട് എന്നിവർ പങ്കെടുത്തു.

The post പൊതുജനാരോഗ്യ രംഗത്ത് അവബോധവും ശീലങ്ങളും നവീകരിക്കുക appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.

]]>
https://openpress.news/public-healthcare-awareness-in-kerala/feed/ 0
പുകവലി ഉപേക്ഷിക്കാൻ നിങ്ങളെ സഹായിക്കുന്ന 5 ഫലപ്രദമായ പരിഹാരങ്ങൾ https://openpress.news/5-effective-tips-for-quit-smoking/ https://openpress.news/5-effective-tips-for-quit-smoking/#respond Tue, 28 Apr 2020 14:13:52 +0000 https://openpress.news/?p=1732 ഈ മത്സര ലോകത്ത് എല്ലാവരും ressed ന്നിപ്പറയുകയും വ്യത്യസ്ത രീതികളിൽ ശാന്തനാകാനോ വിശ്രമിക്കാനോ ആഗ്രഹിക്കുന്നു. ചിലർ ഇടവേള എടുക്കുന്നു, ചിലർ ഭക്ഷണം കഴിക്കാൻ തുടങ്ങുന്നു, അതേസമയം ചിലർ പുകവലി ആരംഭിക്കുന്നു, കാരണം ഇത് ശാന്തമാക്കാനും ചില സമയങ്ങളിൽ അവർക്ക് വിശ്രമം നൽകാനും സഹായിക്കുന്നു. ദീർഘകാലാടിസ്ഥാനത്തിൽ ഒരാൾ അതിന് അടിമപ്പെട്ടാൽ വ്യക്തിക്ക് ശാരീരിക പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും.  അതിനാൽ അതിൽ നിന്ന് രക്ഷനേടുന്നത് നല്ലതും അത്യന്താപേക്ഷിതവുമാണ്, മറ്റ് കാര്യങ്ങൾ സഹായം എടുക്കാതെ സ്വാഭാവികമായും പുകവലി ഉപേക്ഷിച്ചാൽ ഒരു വ്യക്തിക്ക് സ്ഥിരമായി പുകവലി …

The post പുകവലി ഉപേക്ഷിക്കാൻ നിങ്ങളെ സഹായിക്കുന്ന 5 ഫലപ്രദമായ പരിഹാരങ്ങൾ appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.

]]>
ഈ മത്സര ലോകത്ത് എല്ലാവരും ressed ന്നിപ്പറയുകയും വ്യത്യസ്ത രീതികളിൽ ശാന്തനാകാനോ വിശ്രമിക്കാനോ ആഗ്രഹിക്കുന്നു. ചിലർ ഇടവേള എടുക്കുന്നു, ചിലർ ഭക്ഷണം കഴിക്കാൻ തുടങ്ങുന്നു, അതേസമയം ചിലർ പുകവലി ആരംഭിക്കുന്നു, കാരണം ഇത് ശാന്തമാക്കാനും ചില സമയങ്ങളിൽ അവർക്ക് വിശ്രമം നൽകാനും സഹായിക്കുന്നു. ദീർഘകാലാടിസ്ഥാനത്തിൽ ഒരാൾ അതിന് അടിമപ്പെട്ടാൽ വ്യക്തിക്ക് ശാരീരിക പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും.  അതിനാൽ അതിൽ നിന്ന് രക്ഷനേടുന്നത് നല്ലതും അത്യന്താപേക്ഷിതവുമാണ്, മറ്റ് കാര്യങ്ങൾ സഹായം എടുക്കാതെ സ്വാഭാവികമായും പുകവലി ഉപേക്ഷിച്ചാൽ ഒരു വ്യക്തിക്ക് സ്ഥിരമായി പുകവലി ഉപേക്ഷിക്കാൻ കഴിയുമെന്ന് ധാരാളം ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്.

പുകവലി ഒരു ശീലമാണ്, അതിൽ നിന്ന് പുറത്തുപോകാൻ വ്യക്തി തീരുമാനിച്ചില്ലെങ്കിൽ ചിലപ്പോൾ അത് ഉപേക്ഷിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്.

അതിനാൽ, ഒന്നാമതായി, നിങ്ങൾ ഒരു ആഗ്രഹമോ ആഗ്രഹമോ ഇല്ലെന്നപോലെ പുകവലിക്കാൻ പ്രേരിപ്പിക്കുന്ന കാരണം നിങ്ങൾ നീക്കംചെയ്യേണ്ടതുണ്ട്, തുടർന്ന് ഉപേക്ഷിക്കുന്നത് നിങ്ങൾക്ക് എളുപ്പവും ലളിതവുമാണ്. രണ്ടാമതായി, നിങ്ങൾ ഒരു ടാർഗെറ്റ് നിശ്ചയിക്കണം അല്ലെങ്കിൽ പുകവലി ഉപേക്ഷിക്കുന്നതിന് ഒരു തീയതി നിശ്ചയിക്കുകയും അതിനനുസരിച്ച് സ്വാഭാവികമായും അതിനായി പ്രവർത്തിക്കുകയും വേണം, അതിനാൽ ഇത് അറിയുന്നതിലൂടെ നിങ്ങൾ ഈ മോശം ശീലം പൊടിയിൽ ഉപേക്ഷിക്കേണ്ടതുണ്ട്. തുടർന്ന് ഈ സ്വാഭാവിക വഴികൾ പരീക്ഷിക്കുക, അതുവഴി നിങ്ങളുടെ ശ്രദ്ധ തിരിക്കാനും ആഗ്രഹം ഒഴിവാക്കാനും ഈ ഉപേക്ഷിക്കൽ പ്രക്രിയ ലളിതവും എളുപ്പവുമാക്കുന്നു.

യോഗ അല്ലെങ്കിൽ ആസനങ്ങൾ പരിശീലിക്കുക

 ആസന അല്ലെങ്കിൽ യോഗ ചെയ്യുന്ന ഒരു വ്യക്തി നിങ്ങളുടെ ശ്വാസകോശത്തെ ശക്തിപ്പെടുത്തുന്നതിനൊപ്പം ശാന്തവും ശാന്തവും രക്തസമ്മർദ്ദം കുറയ്ക്കുന്നതുമാണെന്ന് ശാസ്ത്രീയമായും ഗവേഷകരുടെയും അഭിപ്രായത്തിൽ തെളിയിക്കപ്പെടുന്നു. ഇത് സഹായം നൽകുന്നു അല്ലെങ്കിൽ പുകവലിക്കാർക്കും വലിയ സഹായമാണ്. ഒരു വ്യക്തി യോഗ പരിശീലിക്കാൻ തുടങ്ങിയാൽ അതിന്റെ ആസക്തിയും ഉത്കണ്ഠയും കുറയുകയും ക്രമേണ പകൽ പുകവലിക്കുന്ന സിഗരറ്റിന്റെ എണ്ണം കുറയ്ക്കുകയും ആഴ്ചയിൽ ഫലങ്ങൾ വ്യത്യാസപ്പെടുകയും ചെയ്യും. അതിനാൽ, ഈ ശീലം ഉപേക്ഷിക്കാൻ നിങ്ങൾ ആസൂത്രണം ചെയ്തുകഴിഞ്ഞാൽ യോഗയോ ധ്യാനമോ അഭ്യസിക്കാൻ ആരംഭിക്കുകയും നിങ്ങളുടെ മനസ്സിനെ വിശ്രമിക്കുകയും ആരോഗ്യകരമായ മനസ്സിന്റെ ശരീര ബന്ധം സ്ഥാപിക്കുകയും ചെയ്യുക.

ധാരാളം വെള്ളം കുടിക്കുക

 ദിവസേന വലിയ അളവിൽ കഴിക്കുകയാണെങ്കിൽ നിങ്ങളുടെ ശരീരം സ്വാഭാവികമായും വിഷാംശം വരുത്തുന്നതിനാൽ വെള്ളം പ്രകൃതിദത്ത ഡിടോക്സിഫയർ ആണ്. നിങ്ങൾ പുകവലിക്കുമ്പോൾ നിക്കോട്ടിൻ ശരീരത്തിൽ നിക്ഷേപിക്കാൻ തുടങ്ങുകയും സമയം പാളികളായി മാറുകയും ചെയ്യുന്നു. എന്നാൽ ഈ സ്വാഭാവിക മൂലകം ഉപേക്ഷിക്കാൻ നിങ്ങൾ തീരുമാനിക്കുമ്പോൾ നിങ്ങളുടെ സിസ്റ്റം ശുദ്ധീകരിക്കുകയും ദോഷകരമായ രാസവസ്തുക്കൾ ഇല്ലാതാക്കുകയും ചെയ്യും. വെള്ളം നിങ്ങളെ സുഖപ്പെടുത്തുകയും പ്രക്രിയയിൽ സഹായിക്കുകയും ചെയ്യുന്നു, ഇത് മുഴുവൻ പ്രോഗ്രാമിനെയും വർദ്ധിപ്പിക്കുകയും ത്വരിതപ്പെടുത്തുകയും നിങ്ങളുടെ ആസക്തികൾക്കെതിരെ പോരാടാൻ സഹായിക്കുകയും ചെയ്യുന്നു.

ആരോഗ്യകരമായ ഡയറ്റ് പ്ലാനിലേക്ക് മാറുക

 പുകവലി നിർത്തണമെന്ന് നിങ്ങൾ തീരുമാനിച്ചുകഴിഞ്ഞാൽ, ദൈനംദിന ശീലങ്ങളിൽ വരുന്ന മാറ്റങ്ങളോടൊപ്പം ധാരാളം പച്ചക്കറികൾ, പച്ചിലകൾ, പഴങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കുക. ഇവ നിക്കോട്ടിനോടുള്ള നിങ്ങളുടെ ആസക്തിയെ മൊത്തത്തിൽ കുറയ്ക്കും. ഈ പഴങ്ങളും പ്രത്യേകമായി പൈനാപ്പിൾ കഴിക്കുന്നതും നിങ്ങളുടെ ശ്വാസകോശത്തെ നന്നാക്കും, കാരണം പൈനാപ്പിൾ വീക്കം കുറയ്ക്കുകയും നിക്കോട്ടിൻ മൂലമുണ്ടാകുന്ന ദോഷത്തെ വേഗത്തിൽ സുഖപ്പെടുത്തുകയും ചെയ്യും.

സിപ്പ് ഹെർബൽ അല്ലെങ്കിൽ ഗ്രീൻ ടീ

 പുകവലി സിപ്പ് ഗ്രീൻ ടീ അല്ലെങ്കിൽ മറ്റേതെങ്കിലും ഹെർബൽ ഫ്ലേവർഡ് ചായ എന്നിവ ആവശ്യപ്പെടുമ്പോൾ നിങ്ങളുടെ ലക്ഷ്യം കൈവരിക്കാൻ സഹായിക്കുന്ന എളുപ്പമാർഗ്ഗമാണിത്. ഈ ചായ പുകവലിയുടെ പാർശ്വഫലങ്ങളെ ഇല്ലാതാക്കുന്നുവെന്നും ഇത് ശ്വാസകോശ അർബുദ സാധ്യതയ്ക്ക് കാരണമാകുമെന്നും കണ്ടെത്തി. അതിനാൽ ഈ മോശം ശീലം ഉപേക്ഷിക്കാൻ നിങ്ങൾ തീരുമാനിച്ചുകഴിഞ്ഞാൽ ആരോഗ്യകരമായ ചായ കുടിക്കാൻ തുടങ്ങുക.

അക്യൂപങ്‌ച്വറിസ്റ്റിൽ നിന്ന് ഉപദേശം തേടുക

 പല പഠനങ്ങളും അനുസരിച്ച്, അക്യുപ്രഷർ പ്രക്രിയ നിങ്ങളുടെ പ്രേരണയെ വിജയകരമായ രീതിയിൽ തടയുന്നു, അങ്ങനെ നിങ്ങളുടെ ലക്ഷ്യങ്ങൾ നേടാൻ ഇത് നിങ്ങളെ സഹായിക്കുന്നു. ഈ സ്വാഭാവിക പ്രക്രിയ ആഗ്രഹിക്കുന്ന ആളുകൾ ഒരു ദിവസത്തിൽ കഴിക്കുന്ന സിഗരറ്റുകൾ വെട്ടിക്കുറയ്ക്കാനും കാലക്രമേണ ക്രമേണ പൂർണ്ണമായും ഉപേക്ഷിക്കാനും സഹായിക്കുന്നുവെന്ന് നിരീക്ഷിക്കപ്പെടുന്നു.

The post പുകവലി ഉപേക്ഷിക്കാൻ നിങ്ങളെ സഹായിക്കുന്ന 5 ഫലപ്രദമായ പരിഹാരങ്ങൾ appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.

]]>
https://openpress.news/5-effective-tips-for-quit-smoking/feed/ 0
കൊവിഡ്: ജനങ്ങളുടെ മേൽ അണുനാശിനി തളിക്കുന്നത് ഹാനികരമെന്ന് ആരോഗ്യമന്ത്രാലയം https://openpress.news/covid-spraying-of-disinfectant-on-people-physically-harmful/ https://openpress.news/covid-spraying-of-disinfectant-on-people-physically-harmful/#respond Sun, 19 Apr 2020 08:42:41 +0000 https://openpress.news/?p=1404 ന്യൂഡൽഹി: കൊവിഡിനെ പ്രതിരോധിക്കാനായി അണുനാശിനി മനുഷ്യരുടെ മേൽ പ്രയോഗിക്കുന്നത് ഹാനികരമെന്ന് ആരോഗ്യമന്ത്രാലയം. അണുനാശിനികൾ മനുഷ്യരുടെ മേൽ തളിക്കാൻ പാടുള്ളതല്ല. ഇത് അശാസ്ത്രീയവും ഗുണകരമല്ലാത്തതും അപകടകരവുമാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. മനുഷ്യനിലേക്ക് അണുനാശിനി തളിക്കുന്നത് ഗുണം ചെയ്യുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടു പോലുമില്ലെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് ചിലയിടങ്ങളിൽ അണുനാശിനി മനുഷ്യരുടെ മേൽ പ്രയോഗിക്കുന്നത് വാർത്തയായിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് ആരോഗ്യമന്ത്രാലയം മറുപടി നൽകിയത്. 

The post കൊവിഡ്: ജനങ്ങളുടെ മേൽ അണുനാശിനി തളിക്കുന്നത് ഹാനികരമെന്ന് ആരോഗ്യമന്ത്രാലയം appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.

]]>
ന്യൂഡൽഹി: കൊവിഡിനെ പ്രതിരോധിക്കാനായി അണുനാശിനി മനുഷ്യരുടെ മേൽ പ്രയോഗിക്കുന്നത് ഹാനികരമെന്ന് ആരോഗ്യമന്ത്രാലയം. അണുനാശിനികൾ മനുഷ്യരുടെ മേൽ തളിക്കാൻ പാടുള്ളതല്ല. ഇത് അശാസ്ത്രീയവും ഗുണകരമല്ലാത്തതും അപകടകരവുമാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

മനുഷ്യനിലേക്ക് അണുനാശിനി തളിക്കുന്നത് ഗുണം ചെയ്യുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടു പോലുമില്ലെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് ചിലയിടങ്ങളിൽ അണുനാശിനി മനുഷ്യരുടെ മേൽ പ്രയോഗിക്കുന്നത് വാർത്തയായിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് ആരോഗ്യമന്ത്രാലയം മറുപടി നൽകിയത്. 

The post കൊവിഡ്: ജനങ്ങളുടെ മേൽ അണുനാശിനി തളിക്കുന്നത് ഹാനികരമെന്ന് ആരോഗ്യമന്ത്രാലയം appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.

]]>
https://openpress.news/covid-spraying-of-disinfectant-on-people-physically-harmful/feed/ 0
കൊറോണ വൈറസ് ശരീരത്തോട് ചെയ്യുന്നത്… https://openpress.news/corona-virus-does-to-the-body/ https://openpress.news/corona-virus-does-to-the-body/#respond Thu, 16 Apr 2020 14:37:55 +0000 https://openpress.news/?p=1152 ഡി​സം​ബ​റി​ൽ ചൈ​ന തി​രി​ച്ച​റി​ഞ്ഞ കൊ​റോ​ണ വൈ​റ​സ് അ​ഥ​വാ സാ​ർ​സ്- കൊ​വ്-2 നാ​ലു മാ​സം കൊ​ണ്ട് 70,000ലേ​റെ പേ​രു​ടെ ജീ​വ​നെ​ടു​ത്തു. രോ​ഗം ബാ​ധി​ക്കാ​ത്ത ലോ​ക​രാ​ഷ്‌​ട്ര​ങ്ങ​ൾ വി​ര​ലി​ലെ​ണ്ണാ​വു​ന്ന​വ മാ​ത്രം. ബ്രി​ട്ടി​ഷ് പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ൺ​സ​ൺ ഉ​ൾ​പ്പെ​ടെ വി​വി​ഐ​പി​ക​ളും രോ​ഗ​ത്തി​ന്‍റെ ത​ട​വ​റ​യി​ലാ​ണ്. രോ​ഗ​ബാ​ധി​ത​രി​ൽ ബ​ഹു​ഭൂ​രി​പ​ക്ഷ​വും ജീ​വി​ത​ത്തി​ലേ​ക്കു തി​രി​കെ​യെ​ത്തി. അ​വ​രി​ൽ പ​ല​ർ​ക്കും നേ​രി​യ തോ​തി​ലേ വൈ​റ​സ് ആ​ക്ര​മ​ണം നേ​രി​ടേ​ണ്ടി വ​ന്നി​ട്ടു​ള്ളൂ. എ​ന്നാ​ൽ, ചി​ല​രി​ൽ അ​തു ഗു​രു​ത​ര​മാ​യി​രു​ന്നു. മ​നു​ഷ്യ​ശ​രീ​ര​ത്തി​ൽ വൈ​റ​സി​ന്‍റെ പ്ര​വ​ർ​ത്ത​ന ഘ​ട്ട​ങ്ങ​ൾ ഇ​ങ്ങ​നെ “അ​ട​യി​രി​ക്ക​ൽ’ ഘ​ട്ടം വൈ​റ​സ് ശ​രീ​ര​ത്തി​ൽ സ്ഥാ​ന​മു​റ​പ്പി​ക്കു​ന്ന ഘ​ട്ട​മാ​ണി​ത്. രോ​ഗ​ബാ​ധി​ത​ന്‍റെ …

The post കൊറോണ വൈറസ് ശരീരത്തോട് ചെയ്യുന്നത്… appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.

]]>
ഡി​സം​ബ​റി​ൽ ചൈ​ന തി​രി​ച്ച​റി​ഞ്ഞ കൊ​റോ​ണ വൈ​റ​സ് അ​ഥ​വാ സാ​ർ​സ്- കൊ​വ്-2 നാ​ലു മാ​സം കൊ​ണ്ട് 70,000ലേ​റെ പേ​രു​ടെ ജീ​വ​നെ​ടു​ത്തു. രോ​ഗം ബാ​ധി​ക്കാ​ത്ത ലോ​ക​രാ​ഷ്‌​ട്ര​ങ്ങ​ൾ വി​ര​ലി​ലെ​ണ്ണാ​വു​ന്ന​വ മാ​ത്രം. ബ്രി​ട്ടി​ഷ് പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ൺ​സ​ൺ ഉ​ൾ​പ്പെ​ടെ വി​വി​ഐ​പി​ക​ളും രോ​ഗ​ത്തി​ന്‍റെ ത​ട​വ​റ​യി​ലാ​ണ്. രോ​ഗ​ബാ​ധി​ത​രി​ൽ ബ​ഹു​ഭൂ​രി​പ​ക്ഷ​വും ജീ​വി​ത​ത്തി​ലേ​ക്കു തി​രി​കെ​യെ​ത്തി. അ​വ​രി​ൽ പ​ല​ർ​ക്കും നേ​രി​യ തോ​തി​ലേ വൈ​റ​സ് ആ​ക്ര​മ​ണം നേ​രി​ടേ​ണ്ടി വ​ന്നി​ട്ടു​ള്ളൂ. എ​ന്നാ​ൽ, ചി​ല​രി​ൽ അ​തു ഗു​രു​ത​ര​മാ​യി​രു​ന്നു. മ​നു​ഷ്യ​ശ​രീ​ര​ത്തി​ൽ വൈ​റ​സി​ന്‍റെ പ്ര​വ​ർ​ത്ത​ന ഘ​ട്ട​ങ്ങ​ൾ ഇ​ങ്ങ​നെ

“അ​ട​യി​രി​ക്ക​ൽ’ ഘ​ട്ടം

വൈ​റ​സ് ശ​രീ​ര​ത്തി​ൽ സ്ഥാ​ന​മു​റ​പ്പി​ക്കു​ന്ന ഘ​ട്ട​മാ​ണി​ത്. രോ​ഗ​ബാ​ധി​ത​ന്‍റെ ചു​മ​യോ തു​മ്മ​ലോ വ​ഴി​യാ​കാം വൈ​റ​സ് നി​ങ്ങ​ളു​ടെ ശ​രീ​ര​ത്തി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത്. അ​ല്ലെ​ങ്കി​ൽ വൈ​റ​സ് ബാ​ധി​ച്ച വ​സ്തു​വി​ൽ നി​ന്ന് നി​ങ്ങ​ളു​ടെ കൈ​ക​ളി​ലൂ​ടെ മു​ഖ​ത്തും തു​ട​ർ​ന്ന് ഉ​ള്ളി​ലേ​ക്കു​മെ​ത്താം. അ​പ്പോ​ൾ നി​ങ്ങ​ൾ​ക്ക് രോ​ഗം പ്ര​ക​ട​മാ​ക​ണ​മെ​ന്നി​ല്ല. ഏ​താ​ണ്ട് അ​ഞ്ചു ദി​വ​സ​ത്തോ​ളം വൈ​റ​സ് ബാ​ധി​ച്ച​ത് അ​റി​യു​ക​യേ ഇ​ല്ല. 

നേ​രി​യ അ​സ്വാ​സ്ഥ്യം

രോ​ഗം ബാ​ധി​ച്ച പ​ത്തി​ൽ എ​ട്ടു പേ​ർ​ക്കും ഈ ​ഘ​ട്ട​ത്തി​ൽ പ​നി​യും ചു​മ​യും അ​നു​ഭ​വ​പ്പെ​ടും. ശ​രീ​ര​വേ​ദ​ന, തൊ​ണ്ട​വേ​ദ​ന, ത​ല​വേ​ദ​ന എ​ന്നി​വ​യ്ക്കും സാ​ധ്യ​ത. പ​ക്ഷേ, എ​ല്ലാ​വ​രി​ലും ഇ​തു സം​ഭ​വി​ക്ക​ണ​മെ​ന്നി​ല്ല. വ​ല്ലാ​ത്ത അ​സ്വാ​സ്ഥ്യ​മാ​യി​രി​ക്കും പി​ന്നീ​ട്. ശ​രീ​രം സ്വ​ന്തം പ്ര​തി​രോ​ധ​ശേ​ഷി ഉ​പ​യോ​ഗി​ച്ച് വൈ​റ​സി​നെ നേ​രി​ടാ​ൻ തു​ട​ങ്ങു​ന്ന​തി​ന്‍റെ​യാ​ണ് ഈ ​അ​സ്വാ​സ്ഥ്യം. വൈ​റ​സ് ക​യ​റി​ക്കൂ​ടി​യ​തു തി​രി​ച്ച​റി​യു​ന്ന ശ​രീ​രം മ​റ്റു കോ​ശ​ങ്ങ​ളി​ലേ​ക്ക് ഇ​ക്കാ​ര്യം സൂ​ചി​പ്പി​ച്ച് സൈ​റ്റോ​കി​ൻ​സ് എ​ന്ന രാ​സ​വ​സ്തു ഉ​പ​യോ​ഗി​ച്ചു സ​ന്ദേ​ശ​ങ്ങ​ൾ അ​യ​യ്ക്കും. ഇ​തോ​ടെ​യാ​ണു പ്ര​തി​രോ​ധ സം​വി​ധാ​നം ഒ​ത്തൊ​രു​മി​ച്ച് യു​ദ്ധ​ത്തി​നു ത​യാ​റാ​കു​ക. ശ​രീ​ര​കോ​ശ​ങ്ങ​ൾ വൈ​റ​സി​നെ തോ​ൽ​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​ന്‍റെ ഫ​ല​മാ​ണു പ​നി​യും ശ​രീ​ര​വേ​ദ​ന​യും. രോ​ഗ​ബാ​ധി​ത​ന് തു​ട​ക്ക​ത്തി​ൽ വ​ര​ണ്ട ചു​മ​യാ​ണു​ണ്ടാ​കു​ക. കോ​ശ​ങ്ങ​ളി​ലെ അ​സ്വാ​സ്ഥ്യം ഇ​തൊ​രു പ​രി​ധി​വ​രെ കു​റ​യ്ക്കും. എ​ന്നാ​ൽ, ഇ​വ​യെ വൈ​റ​സ് കീ​ഴ​ട​ക്കി​യി​ട്ടു​ണ്ടാ​കും. അ​ടു​ത്ത​ഘ​ട്ട​ത്തി​ൽ ക​ഫ​ത്തോ​ടു കൂ​ടി​യ ചു​മ. ക​ട്ടി​യു​ള്ള ക​ഫം പു​റ​ത്തേ​ക്കു വ​രും. വൈ​റ​സ് ബാ​ധി​ച്ച് ന​ശി​ച്ച ശ്വാ​സ​കോ​ശ കോ​ശ​ങ്ങ​ളും ഇ​തോ​ടൊ​പ്പം പു​റ​ന്ത​ള്ള​പ്പെ​ടും.  

രോ​ഗി​ക്ക് ഈ ​സ​മ​യം പൂ​ർ​ണ വി​ശ്ര​മം അ​ഥ​വാ കി​ട​പ്പു മാ​ത്രം. ധാ​രാ​ളം വെ​ള്ളം കു​ടി​ക്കു​ന്ന​തി​നൊ​പ്പം പാ​ര​സെ​റ്റ​മോ​ൾ ഗു​ളി​ക ക​ഴി​ക്കാ​ൻ ന​ൽ​കും. ആ​ശു​പ​ത്രി വാ​സ​ത്തി​ന്‍റെ ആ​വ​ശ്യ​മി​ല്ല. ഒ​രാ​ഴ്ച നീ​ളും ഈ ​ഘ​ട്ടം. വ​ലി​യൊ​രു വി​ഭാ​ഗ​ത്തി​നും ഈ ​ഘ​ട്ട​ത്തി​ൽ ത​ന്നെ ശ​രീ​ര​ത്തി​ന്‍റെ പ്ര​തി​രോ​ധ ശേ​ഷി​കൊ​ണ്ട് രോ​ഗ​മു​ക്തി നേ​ടാ​നാ​കും. ചി​ല​രി​ൽ മാ​ത്രം രോ​ഗം ശ​ക്ത​മാ​കും. നി​ല​വി​ലു​ള്ള പ​ഠ​ന​ങ്ങ​ളി​ൽ ഇ​തെ​ന്തു​കൊ​ണ്ട് എ​ന്നു വ്യ​ക്ത​മ​ല്ല. മൂ​ക്കൊ​ലി​പ്പ് പോ​ലു​ള്ള ല​ക്ഷ​ണ​ങ്ങ​ൾ രോ​ഗം ശ​ക്ത​മാ​കു​ന്ന​വ​രി​ൽ കാ​ണ​പ്പെ​ടു​ന്നു​ണ്ടെ​ന്നു സ്ഥി​രീ​ക​രി​ക്കാ​ത്ത റി​പ്പോ​ർ​ട്ട്. 

രോ​ഗം ഗു​രു​ത​ര​മാ​കു​ന്നു

ശ​രീ​ര​ത്തി​ന്‍റെ പ്ര​തി​രോ​ധ​ശേ​ഷി​യെ വൈ​റ​സ് മ​റി​ക​ട​ക്കു​ന്ന​തോ​ടെ രോ​ഗ​ത്തി​നാ​കും മേ​ൽ​ക്കൈ. വൈ​റ​സി​നെ തു​ര​ത്താ​നു​ള്ള സ​ന്ദേ​ശ​ങ്ങ​ൾ ശ​രീ​ര​ത്തി​ൽ ത​ല​ങ്ങും വി​ല​ങ്ങും പാ​യും. ശ​രീ​ര​മാ​കെ വൈ​റ​സും പ്ര​തി​രോ​ധ സം​വി​ധാ​ന​വു​മാ​യി ഏ​റ്റു​മു്ട​ൽ. ശ​രീ​ര​മാ​കെ തീ​വ്ര​മാ​യ വേ​ദ​ന​യാ​യി​രി​ക്കും ഫ​ലം. പ്ര​തി​രോ​ധ സം​വി​ധാ​ന​മാ​കെ അ​സ​ന്തു​ലി​ത​മാ​കും. ന്യു​മോ​ണി​യ ബാ​ധി​ക്കും. ശ്വാ​സ​ത​ട​സ​മു​ണ്ടാ​കും. വെ​ന്‍റി​ലേ​റ്റ​ർ ആ​വ​ശ്യ​മാ​കും. 14 ശ​ത​മാ​നം രോ​ഗി​ക​ളി​ൽ ഈ ​അ​വ​സ്ഥ​യു​ണ്ടാ​കു​ന്ന​താ​യാ​ണു ക​ണ​ക്ക്. 

അ​തീ​വ ഗു​രു​ത​രം

ആ​റു ശ​ത​മാ​നം പേ​രി​ലേ ഈ ​അ​വ​സ്ഥ​യു​ണ്ടാ​കൂ​ന്നു​ള്ളൂ. പ്ര​തി​രോ​ധ സം​വി​ധാ​നം ത​ള​രു​ന്നു. ര​ക്ത​സ​മ്മ​ർ​ദം ക്ര​മാ​തീ​ത​മാ​യി താ​ഴും. ഇ​തു മ​റ്റു ശ​രീ​രാ​വ​യ​വ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ​യും ബാ​ധി​ക്കും. ക​ടു​ത്ത ശ്വാ​സ​ത​ട​സ​മു​ണ്ടാ​കു​ന്ന​തോ​ടെ ശ​രീ​ര​കോ​ശ​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ ഓ​ക്സി​ജ​ൻ ല​ഭി​ക്കി​ല്ല. ഇ​തു വൃ​ക്ക​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ ബാ​ധി​ക്കു​ന്ന​തോ​ടെ ര​ക്ത​ശു​ദ്ധീ​ക​ര​ണം ത​ക​രാ​റി​ലാ​കും. കു​ട​ലു​ക​ൾ​ക്കു​ള്ളി​ലെ സ്ത​ര​ങ്ങ​ൾ ആ​ദ്യം ത​ക​രും. ഒ​ന്നി​ല​ധി​കം അ​വ​യ​വ​ങ്ങ​ൾ ഒ​ന്നി​ച്ചു ത​ക​രാ​റി​ലാ​കും. ഈ ​സ​മ​യ​വും ശ​രീ​രം ക​ടു​ത്ത പ്ര​തി​രോ​ധ​മു​യ​ർ​ത്താ​ൻ ശ്ര​മി​ക്കും. അ​തി​നു ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ൽ എ​ല്ലാ കോ​ശ​ങ്ങ​ളി​ലേ​ക്കു​മെ​ത്തും വൈ​റ​സ്.

എ​ക്സ്ട്രാ കോ​ർ​പ്പോ​റി​യ​ൽ മെം​ബ്രെ​യ്ൻ ഓ​ക്സി​ജ​നേ​ഷ​ൻ (ഇ​സി​എം​ഒ) ഉ​പ​യോ​ഗി​ക്കേ​ണ്ടി വ​രും. കൃ​ത്രി​മ ശ്വാ​സ​കോ​ശ​ത്തി​ലേ​ക്ക് ര​ക്തം കൃ​ത്രി​മ കു​ഴ​ലു​ക​ളി​ലൂ​ടെ ക​ട​ത്തി​വി​ട്ട് ഓ​ക്സി​ജ​ൻ നി​റ​ച്ച് ശ​രീ​ര​ത്തി​ലേ​ക്കു തി​രി​കെ​യെ​ത്തി​ക്കു​ന്ന രീ​തി​യാ​ണി​ത്.  ചി​ല രോ​ഗി​ക​ൾ ഈ ​ഘ​ട്ട​ത്തെ​യും അ​തി​ജീ​വി​ക്കും. എ​ന്നാ​ൽ, നി​ര​ന്ത​ര​മാ​യ പു​ക​വ​ലി മൂ​ല​മോ മ​റ്റു കാ​ര​ണ​ങ്ങ​ളാ​ലോ ശ്വാ​സ​കോ​ശം ദു​ർ​ബ​ല​മാ​യ​വ​ർ​ക്കും മ​റ്റ് രോ​ഗ​ങ്ങ​ളു​ള്ള​വ​ർ​ക്കും ഇ​തു നി​ർ​ണാ​യ​ക ഘ​ട്ട​മാ​ണ്. 

The post കൊറോണ വൈറസ് ശരീരത്തോട് ചെയ്യുന്നത്… appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.

]]>
https://openpress.news/corona-virus-does-to-the-body/feed/ 0
ചൈനയുടെ കൊറോണ യുദ്ധം https://openpress.news/china-war-against-corona/ https://openpress.news/china-war-against-corona/#respond Thu, 16 Apr 2020 04:27:07 +0000 https://openpress.news/?p=1033 ഷാഹിദ് തിരുവള്ളൂർ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 31 നാണ് ചൈനയിലെ വുഹാനില്‍  നിന്ന് ആദ്യത്തെ  റിപ്പോര്‍ട്ട് വരുന്നത്. ശ്വാസ തടസ്സം ബാധിച്ച നിരവധി പേര്‍ കൂട്ടത്തോടെ ആശുപത്രിയില്‍. ന്യൂമോണിയ എന്നാണ് ആദ്യം ഡോക്ടര്‍മാര്‍ കരുതിയത്. വുഹാനിലെ സീഫുഡ് മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്നവരാണേറെയും. അധികൃതര്‍ പിറ്റേന്നു തന്നെ മാര്‍ക്കറ്റ് പൂട്ടി സീല്‍ വെച്ചു. പഴയ വില്ലന്‍ സാര്‍സ് വീണ്ടും രംഗത്തെത്തിയോ എന്ന് പലരും സംശയിച്ചു. പക്ഷെ, അധികൃതര്‍ അതത്ര കാര്യമാക്കിയില്ല.  പിന്നീട് ജനുവരി ഏഴിനാണ് ലോകാരോഗ്യ സംഘടന പത്ര സമ്മേളനം …

The post ചൈനയുടെ കൊറോണ യുദ്ധം appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.

]]>
ഷാഹിദ് തിരുവള്ളൂർ

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 31 നാണ് ചൈനയിലെ വുഹാനില്‍  നിന്ന് ആദ്യത്തെ  റിപ്പോര്‍ട്ട് വരുന്നത്. ശ്വാസ തടസ്സം ബാധിച്ച നിരവധി പേര്‍ കൂട്ടത്തോടെ ആശുപത്രിയില്‍. ന്യൂമോണിയ എന്നാണ് ആദ്യം ഡോക്ടര്‍മാര്‍ കരുതിയത്. വുഹാനിലെ സീഫുഡ് മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്നവരാണേറെയും. അധികൃതര്‍ പിറ്റേന്നു തന്നെ മാര്‍ക്കറ്റ് പൂട്ടി സീല്‍ വെച്ചു. പഴയ വില്ലന്‍ സാര്‍സ് വീണ്ടും രംഗത്തെത്തിയോ എന്ന് പലരും സംശയിച്ചു. പക്ഷെ, അധികൃതര്‍ അതത്ര കാര്യമാക്കിയില്ല.


 പിന്നീട് ജനുവരി ഏഴിനാണ് ലോകാരോഗ്യ സംഘടന പത്ര സമ്മേളനം നടത്തി ചൈനയില്‍ കണ്ടെത്തിയത് പുതിയ വൈറസാണെന്ന് പ്രസ്താവന ഇറക്കിയത്. കോറോണ കുടുംബത്തില്‍ പെടുന്ന ഇതിനെ 2019 നോവല്‍ കൊറോണ വൈറസ് എന്ന പേരു വിളിച്ചു ആദ്യം അവര്‍. പിന്നീട് അത് ചുരുക്കി കോവിഡ് എന്നാക്കി. അപ്പോഴേക്കും രോഗികളുടെ എണ്ണം നൂറു കവിഞ്ഞിരുന്നു.  ജനുവരി പതിനൊന്നിന് ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. വുഹാനിലെ സീഫുഡ് മാര്‍ക്കറ്റ് സന്ദര്‍ശിച്ചിരുന്ന 61 കാരനാണ് മരിച്ചത്. ജനുവരി 13- വുഹാന്‍ സന്ദര്‍ശിച്ച ഒരു തായ്‌ലാന്‍ഡുകാരന് കൊറോണ ബാധിച്ചു. ചൈനക്ക് പുറത്തെ ആദ്യ കേസ്. ജനുവരി 16ന് ജപ്പാനിലുമെത്തി കോവിഡ്.
ജനുവരി 17ന് വുഹാനില്‍ രണ്ടാമത്തെ മരണം. ജനുവരി 20ന് മൂന്നാമത്തെ മരണം. അതോടെ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്ന വൈറസ് എന്ന ധാരണ മാറി. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പടരുമെന്ന പ്രസ്താവന ചൈന സ്റ്റേറ്റ് ടെലിവിഷനിലൂടെ ലോകത്തെ അറിയിച്ചു. പക്ഷെ, അപ്പോഴേക്കും 550 കേസുകള്‍. പതിനേഴ് മരണങ്ങള്‍.  പിന്നെ വുഹാന്‍ കണ്ടത് ലോകം ഇതുവരെ കാണാത്ത യുദ്ധമാണ്. കംപ്ലീറ്റ് ലോക്കിംഗ്. ആദ്യം ലൂണാര്‍ വാര്‍ഷികാഘോഷങ്ങള്‍ നിര്‍ത്തലാക്കി. പിന്നെ നഗരം സമ്പൂര്‍ണ്ണമായി അടച്ചു പൂട്ടി.  ചൈനയില്‍ ഏറ്റവും കൂടുതല്‍ കണക്ടിവിറ്റിയുള്ള വുഹാന്‍ നഗരത്തെ പൂര്‍ണ്ണമായി പൂട്ടി. ആറ് കോടി ജനങ്ങളോട് പുറത്ത് കാണരുതെന്ന് നടപടിയിറക്കി. കയ്യൂക്കും വേഗതയും സാങ്കേതിക വിദ്യയും ഒരു പോലെ ഉപയോഗിച്ചായിരുന്നു പിന്നീട് ചൈനയുടെ ഹൈടെക് നീക്കങ്ങള്‍.
 കോവിഡ്-19 എന്ന ആപ്പ് അതിലൊന്നാണ്. ഈ ആപ്പ് എല്ലാവരോടും ഡൗണ്‍ലോഡ് ചെയ്യാന്‍ പറഞ്ഞു. അണുബാധ ഏറ്റ എല്ലാവരുടെയും കോണ്‍ടാക്റ്റ് അതിലുണ്ട്. അവരുടെ മാത്രമല്ല, അവര്‍ എവിടെയൊക്കെ പോയി, ഏതെല്ലാം ട്രയ്‌നുകളില്‍ കയറി, ബസ്സുകളില്‍ യാത്ര ചെയ്തു തുടങ്ങിയവയെല്ലാം. ഇത് ചൈന കണ്ടെത്തിയത് ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സും മെഷീന്‍ ഡാറ്റയും ഉപയോഗിച്ചാണ്. ലക്ഷക്കണക്കിന് ഡാറ്റകള്‍ സോഷ്യല്‍ മീഡിയയും ടെലഫോണ്‍ റെക്കാര്‍ഡുകളും മറ്റു ജനങ്ങള്‍ ഉപയോഗിക്കുന്ന ആപുകളും ചോര്‍ത്തിയെടുത്ത് ഉണ്ടാക്കിയവ. ഇത് തുറന്നാല്‍ അണുബാധയുള്ളവരോ അവരുമായി കൂട്ടുചേര്‍ന്നവരോ തങ്ങളുടെ ഏതെങ്കിലും ഭാഗത്തെത്തിയാല്‍ ഉടനെ അലാറം മുഴങ്ങും. 
വുഹാനിലെ ഒരു ഷോപ്പിംഗ് മാളിലെ ജീവനക്കാരന് കോറോണ ബാധിച്ചപ്പോള്‍ ആ ഷോപ്പ് സന്ദര്‍ശിച്ച 3,000 പേരെ മൊബൈല്‍ വിവരങ്ങള്‍ വഴി ഒറ്റയടിക്ക് പൊക്കി ചൈന ക്വോറന്റൈനില്‍ പാര്‍പ്പിച്ചു. ബെയ്ജിംഗിലെ ഒരു കമ്പനി വികസിപ്പിച്ച ഫെയ്‌സ് പ്ലസ് ആപ്പ് മറ്റൊരുപകരണമാണ്. വലിയ ജനക്കൂട്ടത്തിനുള്ളില്‍ നിന്ന് ആയിരക്കണക്കിന് പേരുടെ ഊഷ്മാവ് ഒറ്റയടിക്ക് പരിശോധിച്ച് ഉയര്‍ന്ന താപനിലയുള്ളവരെ ഈ ആപ്പ് വേര്‍തിരിച്ചു തന്നു. ബെയ്ജിംഗിലെ ഗവണ്‍മെന്റ് ഓഫീസുകളിലും പുറത്തെ തിരക്കള്ള സ്ഥലങ്ങളിലും ഈ ആപ്പ് വഴി ആളുകളുടെ ചൂട് പരിശോധിഅപ്പോള്‍ തന്നെ ക്വാറന്റൈനിലേക്ക് മാറ്റാനും സാധിച്ചു. ബെയ്ദു, സൈന്‍സ് ടൈം എന്നീ ആപ്പുകള്‍ മാസ്‌ക് ധരിക്കാത്തവരെ കണ്ടെത്താന്‍ പോലീസിനെ സഹായിച്ചു. ബിഗ് ഡാറ്റ തന്നെ ഇതിനും ശരണം. ഗ്രാമങ്ങളില്‍ പുറത്തിറങ്ങി നടക്കുന്നവരെ റാഞ്ചാന്‍ സദാസമയവും ഡ്രോണുകള്‍ ആകാശത്തുണ്ടായിരുന്നു. പല തരത്തില്‍ മുന്നറിയിപ്പുകള്‍ നല്‍കി. ഭീഷണിയും.


 ഇ-കോമേഴ്‌സ് ഭീമന്‍ ആലിബാബ നിര്‍മിച്ച അലിപേ ആപ്പിലെ ക്യു.ആര്‍ കോഡ് വഴി വുഹാനിലെയും സമീപത്തെയും പ്രവിശ്യകളിലെ 20 കോടി ചൈനക്കാര്‍ക്ക് കളര്‍ കോഡുകള്‍ നല്‍കി. പൗരന്മാര്‍ ഉപയോഗിക്കുന്ന ഫോണ്‍, ഇന്റര്‍നെറ്റ് ഡാറ്റകള്‍ ബിഗ് ഡാറ്റ വഴി ക്രോഡീകരിച്ചായിരുന്നു ഈ പരീക്ഷണം. ഇതിനെതിരെ ചൈന വന്‍ വിമര്‍ശനം നേരിട്ടെങ്കിലും ആരോഗ്യ അടിയന്തിരാവസ്ഥ കൈകാര്യം ചെയ്യാന്‍ ഭരണകൂടം ഇതിന് പിന്തുണ നല്‍കി. ഇതു പ്രകാരം ഗ്രീന്‍ കോഡ് ലഭിച്ചവര്‍ക്ക് യാത്ര ചെയ്യാം, മഞ്ഞ ക്കാര്‍ഡുകാര്‍ക്ക് ഏഴു ദിവസത്തെ ക്വാറന്റൈന്‍, റെഡ് കാര്‍ഡ് ലഭിച്ചവര്‍ക്ക് 14 ദിവസത്തെ ക്വാറന്റൈന്‍, ഇങ്ങനെ നിരവധി കോഡുകള്‍. ഇതുപ്രകാരം ലക്ഷക്കണക്കിന് പേര്‍ക്ക പൊതുഗതാഗതം ഉപയോഗിക്കാനായില്ല. ബസ്സിലോ ട്രയ്‌നിലോ കയറുമ്പോഴേക്കും അലാറം അടിച്ചുതുടങ്ങും.  
 വൈറസ് ബാധിച്ചവരെ കണ്ടെത്താന്‍ മാത്രമല്ല, രോഗ ചികിത്സയും അതിവേഗം ബഹുദൂരമായിരുന്നു. 9 ദിവസം കൊണ്ടാണ് ആയിരം ബെഡും 30 ഐസിയുവും ഉള്ള 60,000 സ്‌ക്വയര്‍ മീറ്റര്‍ വലിപ്പമുള്ള പുത്തന്‍ ഹോസ്പിറ്റല്‍ നിര്‍മിച്ചത്. 7,000 ആളുകള്‍ രാവും പകലും ജോലി ചെയ്താണ് ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. അന്നു തന്നെ 1400 ആര്‍മി മെഡിക്കല്‍ പ്രൊഫഷണലുകളെ ഹോസ്പിറ്റലില്‍ നിയമിക്കുകയും ചെയ്തു. അതു കഴിഞ്ഞ ഉടനെ രണ്ടാമത്തെ ഹോസ്പിറ്റലിനുള്ള പണിയും ചൈന തുടങ്ങി. പൂര്‍ണ്ണമായും ലോക്കായ വുഹാന്‍ സിറ്റിക്ക് ആശ്വാസമേകുന്ന നടപടിയായിരുന്നു ഈ രണ്ട് ഹോസ്പിറ്റലുകളും. സിറ്റിയില്‍ നിന്ന പുറത്തുപോകുന്ന റോഡ്, റെയില്‍, വിമാനം, ജലം തുടങ്ങി എല്ലാ പാതകളും പോലീസിന്റെ കയ്യിലായിരുന്നു. അതിനിടയിലും 80,000 പേര്‍ക്ക് രോഗവും 3,100 പേര്‍ മരിക്കുകയും ചെയ്തിരുന്നു. ദിവസം ശരാശരി ആയിരം പേര്‍ക്ക് രോഗവും നൂറു മരണവും. 600 കോടി ഡോളര്‍ ചൈനീസ് കേന്ദ്ര ബാങ്ക് കൊറോണ യുദ്ധത്തിനു വേണ്ടി മാത്രം മാറ്റിവെച്ചു. വൈറസിനെതിരെ ചൈനയുടെ തീവ്രയുദ്ധം ഘട്ടംഘട്ടമായിട്ടാണെങ്കിലും ഫലം കണ്ടുതുടങ്ങി. പുതിയ കേസുകളിലും മരണങ്ങളിലും ദിവസം കഴിയും തോറും കുറവുണ്ടായി. ്അറുപതിനായിരത്തോളം പേര്‍ക്ക് രോഗമുക്തിയുണ്ടായി. പക്ഷെ, അപ്പോഴേക്കും കൊറോണ കടല്‍ കടന്ന് ഇറ്റലിയിലും കൊറിയയിലും ഇറാനിലും അമേരിക്കയിലും ഇപ്പോ ഇങ്ങ് കേരളത്തിലും ദുരന്തം വിതച്ചുതുടങ്ങി.
  കൊറോണ യുദ്ധത്തിനിടയില്‍ ചൈന പയറ്റിയ ചില പുതുതന്ത്രങ്ങള്‍ ഏറെ ശ്രദ്ധേയമാണ്. കൊറോണ കാലത്ത് ക്ലാസുകള്‍ മുടങ്ങിയെങ്കിലും ലൈവ് സ്ട്രീമിംഗ് വഴി അധ്യാപകര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസെടുക്കുന്നതിന് ഭംഗം വരുത്തിയില്ല. ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളാണ് ഒറ്റയടിക്ക് ഇത്തരം എജ്യൂ ആപ്പുകളില്‍ ചേര്‍ന്നത്. കൊറോണക്കാലത്തെ യഥാര്‍ത്ഥ ഹീറോകളായി ചൈനീസ് ജനത വാഴ്ത്തുന്നത് ഭക്ഷണ വിതരണം നടത്തുന്ന ആപ്പുകളിലെ വിതരണത്തൊഴിലാളികളെയാണ്. ഭക്ഷണം മാത്രമല്ല, മരുന്ന്, മാസ്‌കുകള്‍, അവശ്യസാധനങ്ങള്‍ എന്നിവ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങളോടെ അവര്‍ വീടുകളിലെത്തിച്ചു. അതുകൊണ്ട് തന്നെ ചൈനയിലെ പലചരക്ക ഭീമന്‍ സണ്‍ ആര്‍ട്ട് ഗ്രൂപ്പ് തങ്ങളുടെ 80 ശതമാനം സ്റ്റോറുകള്‍ അടഞ്ഞുകിടന്നെങ്കിലും ലാഭത്തില്‍ മാറ്റമില്ലെന്നാണ് പ്രതികരിച്ചത്. മറ്റു ചില ഭക്ഷണ വിതരണ ഭീമന്മാരായ മീറ്റുവാന്‍, ഇ കൊമേഴ്‌സ് ഭീമനായ ജെഡി എന്നിവര്‍ സ്വയം ചലിക്കുന്ന യന്ത്രവാഹനങ്ങളുമായി നിരത്തിലിറങ്ങി. ഹൈ റിസ്‌കി പ്രദേശങ്ങളില്‍ സുഗമമായി ഭക്ഷണവും അവശ്യ സാധനങ്ങളും എത്തിക്കുകയായിരുന്നു ചുമതല. ഓണ്‍ലൈന്‍ ക്ലാസുകള്‍, കുക്കിംഗ് വീഡിയോകള്‍, എന്തിന് നമ്മുടെ യോഗ മാറ്റിനു വരെ കൊറോണക്കാലത്ത് വമ്പിച്ച ബിസിനസായിരുന്നു ചൈനയില്‍. മുപ്പത് കോടി ജനങ്ങള്‍ സബ്‌സ്‌ക്രിപ്ഷനുള്ള പിന്‍ഗാണ്‍ ഗുഡ് ഡോക്ടര്‍ എന്ന ആപ്പിനാണ് ഏറ്റവും വലിയ ചാകര. രോഗികളെ വീഡിയോ കോണ്‍ഫറന്‍സ് വഴി ചികിത്സിക്കും. വിദൂര ആശുപത്രികളില്‍ പോലും റോബോട്ടുകള്‍ വഴി ശസ്ത്രക്രിയക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കും. കുറിപ്പുകള്‍ നല്‍കും. അങ്ങനെ എല്ലാം ഓണ്‍ ലൈവ്..


(വാല്‍ക്കഷ്ണം: ഇന്ത്യയില്‍  പക്ഷെ, പലര്‍ക്കും ഇതിന്റെയൊന്നും ആവശ്യമുണ്ടാകില്ല. ദിവസവും രണ്ടു നേരം നമ്മുടെ തൊഴുത്തുകള്‍ സോപ്പും സാനിറ്റൈസറും ഉപയോഗിച്ച് കഴുകണമെന്നു മാത്രം)

The post ചൈനയുടെ കൊറോണ യുദ്ധം appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.

]]>
https://openpress.news/china-war-against-corona/feed/ 0

Fatal error: Uncaught wfWAFStorageFileException: Unable to save temporary file for atomic writing. in /home/openpre/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:34 Stack trace: #0 /home/openpre/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/openpre/p...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('livewaf') #2 {main} thrown in /home/openpre/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 34