ViewsWorld

‘ജനാധിപത്യത്തെയും ബഹുസ്വരതയേയും അപകടത്തിലാക്കി’; ലോകത്തെ സ്വാധീനിച്ച 100 വ്യക്തികളിൽ മോദിയെ ഉൾപ്പെടുത്താൻ പറഞ്ഞ കാരണങ്ങൾ

പ്രതികരണം/ ശ്രീജിത്ത് ദിവാകരൻ

2020-ല്‍ ലോകത്തേറ്റവും സ്വാധീനം ചെലുത്തിയ നൂറുപേരില്‍ ഒരാളായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ തിരഞ്ഞെടുത്തുകൊണ്ട് Time ന്റെ എഡിറ്റര്‍ കാള്‍വിക്ക് എഴുതിയ കുറിപ്പ് ഉജ്ജ്വലമാണ്.

ഇന്ത്യന്‍ ജനാധിപത്യത്തെ തകര്‍ക്കുന്നതിലൂടെയാണ് റ്റെമിന്റെ സ്വാധീന പട്ടികയില്‍ പ്രധാനമന്ത്രി ഇടം പിടിച്ചിരിക്കുന്നത്. ”ജനാധിപത്യത്തിലേയ്ക്കുള്ള വഴി ശരിക്കും സ്വതന്ത്രമായ തിരഞ്ഞെടുപ്പുകള്‍ മാത്രമല്ല. ആര്‍ക്കാണ് ഏറ്റവുമധികം വോട്ടു ലഭിച്ചത് എന്നു മാത്രമാണ് തിരഞ്ഞെടുപ്പുകള്‍ പറയുക. വിജയിക്ക് വോട്ട് ചെയ്യാത്ത ചെയ്യാത്ത മനുഷ്യരുടെ അവകാശങ്ങള്‍ അതിലേറെ പ്രധാനമാണ്.

ഏഴു പതിറ്റാണ്ടിലേറെയായി ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണിന്ത്യ. 130 കോടി ജനങ്ങളില്‍ ക്രിസ്ത്യാനികളും മുസ്ലീങ്ങളും സിഖുകാരാും ബുദ്ധിസ്റ്റുകളും ജൈന മതക്കാരും മറ്റ് മത സമൂഹങ്ങളും ഉള്‍പ്പെടുന്നു.

‘ഐക്യത്തിന്റേയും സ്ഥിരതയുടേയും ഉത്തമോദാഹരണം’ എന്നാണ് (ജീവിതത്തിന്റെ സിംഹഭാഗവും ഇന്ത്യയില്‍ അഭയാര്‍ത്ഥിയായ കഴിഞ്ഞ) ദലൈലാമ ഇന്ത്യയെ കുറിച്ച് പറഞ്ഞത്. ഇതിനെയെല്ലാം സംശയത്തിന്റെ നിഴലിലാക്കുകയാണ് നരേന്ദ്രമോഡി ചെയ്തത്.

ഇന്ത്യയിലിന്നേവരെയുണ്ടായിട്ടുള്ള ഒട്ടുമിക്ക പ്രധാനമന്ത്രിമാരും ജനസംഖ്യയുടെ 80 ശതമാനത്തോളം വരുന്ന ഹിന്ദു സമൂഹത്തില്‍ നിന്നുള്ളവരായിരുന്നുവെങ്കിലും ഹിന്ദുക്കളല്ലാതെ മറ്റാരും പ്രധാനമല്ല എന്ന അവസ്ഥയുണ്ടാക്കിയത് മോഡി മാത്രമാണ്.

സാമൂഹിക ശാക്തീകരണത്തെ കുറിച്ചുള്ള വാഗ്ദാനങ്ങള്‍ നല്‍കി ആദ്യം അധികാരത്തിലെത്തിയതിന് ശേഷം അദ്ദേഹത്തിന്റെ പാര്‍ട്ടിയായ -ഹൈന്ദവ ദേശീയവാദികളായ- ബി.ജെ.പി മുസ്ലീങ്ങളെ ആക്രമിച്ചുകൊണ്ട് സാമൂഹ്യപുരോഗതിയും ബഹുസ്വരതയും ഇല്ലാതാക്കി. മഹാമാരിയുടെ തീച്ചൂള അടിച്ചമര്‍ത്തലിന് മറയായി.

ലോകത്തെ ഏറ്റവും ഊര്‍ജ്ജസ്വലമായ ജനാധിപത്യം വീണ്ടും കരിനിഴലിലാണ്ടുപോയിരിക്കുന്നു.”സാധാരണ ഗതിയില്‍ ഒരു രാജ്യനേതാവ് രാജിവച്ചിറങ്ങിപോകേണ്ടതാണ്. ഇതും പക്ഷേ ആസനത്തില്‍ മുളച്ച ആലായി കരുതി അതിന് കീഴില്‍ അനുമോദന യോഗം നടത്തുകയാണ് സംഘകളും അവരുടെ ആജ്ഞാനുവര്‍ത്തികളായ മാധ്യമങ്ങളും. മോഡി Time പട്ടികയില്‍!! ആഹ്ളാദിപ്പില്‍, ആനന്ദിപ്പില്‍, ചാണകപായസം വയ്ക്കിന്‍!!

5 1 vote
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x