Middle East

എട്ടാം ഖത്തർ മലയാളി സമ്മേളനത്തിന് നാളെ തുടക്കം

ദോഹ: “കാത്ത് വെക്കാം സൗഹൃദതീരം“ എന്ന പ്രമേയത്തിൽ നാളെ നടക്കുന്ന എട്ടാം ഖത്തർ മലയാളി സമ്മേളനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സ്വാഗത സംഘം ചെയർമാൻ ഷറഫ് പി ഹമീദ്, ജനറൽ കൺവീനർ ഷമീർ വലിയവീട്ടിൽ എന്നിവർ അറിയിച്ചു.

ആസ്പയർ സോൺ ലേഡീസ് കോൺഫറൻസ് ഹാളിലാണ് സമ്മേളനം നടക്കുന്നത്.

വെള്ളിയാഴ്ച രാവിലെ എട്ട് മണി മുതൽ രാത്രി പത്ത് മണി വരെ വിവിധ സെഷനുകളായാണ് സമ്മേളനം നടക്കുന്നത്.

കേരളത്തിലെ രാഷ്ട്രീയ സാമൂഹിക സാംസ്ക്കാരിക രംഗത്തെ പ്രമുഖരായ കെ. മുരളീധരൻ എം.പി, ജോൺ ബ്രിട്ടാസ് എം.പി, സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, ഡോ:
ഗോപിനാഥ് മുതുകാട്, ഡോ: ജമാലുദ്ദീൻ ഫാറൂഖി, ഡോ: ഗീവർഗീസ് മാർ കൂറിലോസ്, രാജീവ് ശങ്കരൻ, ആലംകോട് ലീലാകൃഷ്ണൻ, പി എം എ ഗഫൂർ, ഡോ: മല്ലിക എം. ജി, ഡോ: അജു അബ്രാഹാം, റിഹാസ് പുലാമന്തോൾ തുടങ്ങിയ അതിഥികൾ സമ്മേളനത്തിൽ പങ്കെടുക്കും.

സമ്മേളനത്തിന്റെ ഭാഗമായി പുറത്തിറക്കുന്ന സുവനീർ മലബാർ ഗോൾഡ് ഏരിയ മാനേജർ സന്തോഷിന് ആദ്യ പ്രതി നൽകി കൊണ്ട് ആലങ്കോട് ലീലാകൃഷൻ പ്രകാശനം ചെയ്യും.

സമ്മേളനം ഡോ. ഷൈഖ് മുഹമ്മദ് അൽഥാനി ഉദ്ഘാടനം ചെയ്യും. സമാപന സെഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.

സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വിവിധ മത്സരങ്ങളുടെ വിജയികൾക്കുള്ള സമ്മാനങ്ങൾ വേദിയിൽ വിതരണം ചെയ്യും

സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തുന്നവർക്ക് ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വാഹന സൗകര്യം ഒരുക്കിയിട്ടുണ്ട്. ആവശ്യമുള്ളവർക്ക് 74700438 നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

സമ്മേളനത്തിൽ പങ്കെടുക്കുന്നവരുടെ രജിസ്ട്രേഷൻ നടപടികൾ പുരോഗമിച്ചു വരികയാണെന്നും മെട്രോ വഴി വരുന്നവർക്ക് സ്പോർട്സ് സിറ്റി സ്റ്റേഷനിൽ ഇറങ്ങിയാൽ സമ്മേളന നഗരിയിലേക്ക് കാൽനടയായി എത്താമെന്നും സംഘാടകർ അറിയിച്ചു.

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x