Notice: fwrite(): Write of 1784 bytes failed with errno=28 No space left on device in /home/openpre/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 42

Warning: Cannot modify header information - headers already sent by (output started at /home/openpre/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:42) in /home/openpre/public_html/wp-includes/feed-rss2.php on line 8
Kottayam Archives - OPEN PRESS | ഓപ്പണ്‍ പ്രസ്സ് - Malayalam News https://openpress.news/tag/kottayam/ Latest Malayalam news and views, breaking and live updates from politics, business, technology, health, education, sports & entertainment at OPEN PRESS | ഓപ്പണ്‍ പ്രസ്സ് Thu, 21 Jan 2021 10:29:56 +0000 ml hourly 1 https://wordpress.org/?v=7.0.6 https://openpress.news/wp-content/uploads/2020/05/favicon.png Kottayam Archives - OPEN PRESS | ഓപ്പണ്‍ പ്രസ്സ് - Malayalam News https://openpress.news/tag/kottayam/ 32 32 പാലായിലെ കുഴിമന്തി കടയും ക്രിസ്ത്യന്‍- മുസ്‌ലിം വര്‍ഗ്ഗീയത വളര്‍ത്താനുള്ള അജണ്ടകളും https://openpress.news/the-attempt-to-disturb-the-muslim-christian-unity-in-kerala/ https://openpress.news/the-attempt-to-disturb-the-muslim-christian-unity-in-kerala/#comments Thu, 21 Jan 2021 10:26:06 +0000 https://openpress.news/?p=7072 പ്രതികരണം/ടി റിയാസ് മോൻ

The post പാലായിലെ കുഴിമന്തി കടയും ക്രിസ്ത്യന്‍- മുസ്‌ലിം വര്‍ഗ്ഗീയത വളര്‍ത്താനുള്ള അജണ്ടകളും appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.

]]>
‘ ആഷിഖ് ലത്തീഫ് തിരൂര്‍’ ആരായിരിക്കും?

പാലായിലെ ഒരു കുഴിമന്തി ഹോട്ടല്‍ ഉദ്ഘാടനം തിരൂരിലിരുന്ന് ആഘോഷിക്കാന്‍ മാത്രം അയാള്‍ ആരായിരിക്കും? പാലായിലെ ചില ഫേസ്ബുക്ക് പോസ്റ്റുകളില്‍ നിന്നാണ് ആഷിഖ് ലത്തീഫ് തിരൂരിനെ കാണുന്നത്.

കണ്ടയുടനെ ഫേസ്ബുക്കില്‍ സെര്‍ച്ച് ചെയ്ത് നോക്കി. അങ്ങനെ ഒരാളെ കാണാനില്ല.

വ്യാപകമായി പ്രചരിപ്പിക്കുന്ന വ്യാജ ഐഡിയിലെ പോസ്റ്റ്

‘ആഷിഖ് ലത്തീഫ് തിരൂര്‍’ എന്ന സാങ്കല്പിക തിരൂര്‍ക്കാരന്‍ മുസ്ലിമിനെ സൃഷ്ടിച്ചത് ആരായിരിക്കും? ക്രിസ്ത്യന്‍- മുസ്‌ലിം വര്‍ഗ്ഗീയത വളര്‍ത്താന്‍ വേണ്ടിയുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങളില്‍ ഒന്നാണത്.

നിരവധി ഫേക്ക് ഐ ഡികളും, അതു പോരാഞ്ഞ് ഫോട്ടോഷോപ്പുകളിലൂടെയും അപ്പണി ചെയ്യുന്നത് മുസ്‌ലിം സമുദായത്തിന്റെ ശത്രുക്കളാണ്.

മൂന്ന് വിഭാഗമാണ് അത്തരം വേലകള്‍ ഒപ്പിക്കാന്‍ സാധ്യതയുള്ളത്. ഒന്നാമതായി സംഘ്പരിവാറാണ്. കേരളത്തിലെ ക്രിസ്ത്യന്‍ സമുദായത്തിന്റെ പുതിയ സംരക്ഷകവേഷം എടുത്തണിയുന്നത് അവരാണല്ലോ.

സ്വാഭാവികമായും സംഘ്പരിവാറല്ല, മുസ്‌ലിംകളാണ് ക്രിസ്ത്യാനികളുടെ ശത്രുക്കള്‍ എന്ന് സ്ഥാപിക്കാന്‍ സംഘ്പരിവാര്‍ വെമ്പല്‍ കൊള്ളുന്നുണ്ട്.

വലിയ രീതിയിൽ വർഗീയ ദ്രുവീകരണത്തിന് ഇടയാക്കുന്ന തരത്തിൽ ചർച്ച നടക്കുന്ന പോസ്റ്റിൻ്റെ ലിങ്ക്: https://www.facebook.com/AchayanzofPala/posts/1044082946075301

രണ്ടാമതായി അപ്പണി ചെയ്യാന്‍ സാധ്യതയുള്ളത് ജോസ് മോന്റെ കുട്ടികള്‍ തന്നെയാണ്. കേരള കോണ്‍ഗ്രസ് എം ജോസ് വിഭാഗം ഐക്യജനാധിപത്യ മുന്നണിയില്‍ നിന്ന് പുറത്ത് പോയതിന് ശേഷം മുസ്ലിം- ക്രിസ്ത്യന്‍ വിഭാഗീയത വളര്‍ത്തുന്നതിന് അത്യധ്വാനം ചെയ്യുന്നുണ്ട്.

മുസ്‌ലിം-ഹിന്ദു സമുദായങ്ങള്‍ക്കിടയില്‍ വര്‍ഗ്ഗീയ- തീവ്രവാദ പ്രവണതകള്‍ മുളപൊട്ടിയപ്പോഴെല്ലാം സമചിത്തതയോടെ ജീവിച്ചവരാണ് കേരളത്തിലെ ക്രൈസ്തവ സമൂഹം. ആ സമുദായത്തിന്റെ സത്‌പേരിനെ കളങ്കം ചാര്‍ത്താന്‍ ശ്രമിക്കുന്ന ഇരുട്ടിന്റെ ശക്തികളെ പുറത്ത് കൊണ്ട് വരേണ്ട ബാധ്യത സംസ്ഥാന സര്‍ക്കാറിനുണ്ട്.

എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ബാധ്യത നിര്‍വ്വഹിക്കുന്നില്ല. എന്ന് മാത്രമല്ല, കേരളത്തിലെ ഇടതുബുദ്ധിജീവികളും, ആക്ടിവിസ്റ്റുകളും ഈ ക്രൈസ്തവ വര്‍ഗ്ഗീയതയെ കുറിച്ച് മൗനം പാലിക്കുകയാണ്.

സഭാ വിശ്വാസികള്‍ക്ക് അകത്ത് നിന്നല്ല, പുറത്ത് നിന്നാണ് ക്രൈസ്തവ വര്‍ഗ്ഗീയത രൂപപ്പെടുന്നതും, ഊര്‍ജ്ജം സംഭരിക്കുന്നതും. അത് കേരളത്തിന്റെ സാമൂഹ്യജീവിതത്തെ പതുക്കെപ്പതുക്കെ അപകടപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.

അപ്പോള്‍ മൂന്നാമത്തെ സാധ്യത തെളിയുന്നുണ്ട്. മൂന്നാമതായി സി പി ഐ എമ്മിനെ തന്നെ സംശയിക്കേണ്ടി വരുന്നു. പാലായില്‍ കുഴിമന്തിക്കട തുടങ്ങിയാല്‍ എന്താണ് കുഴപ്പമെന്ന ചോദ്യം വര്‍ത്തമാന കാലത്ത് കോട്ടയത്ത് നിന്ന് ഉയരേണ്ടതാണ്.

ബീഫ് ഫെസ്റ്റ് മലപ്പുറത്തും, കോഴിക്കോട്ടും നടത്തുകയും കോട്ടയത്തെത്തുമ്പോള്‍ മുസ്‌ലിം വിരുദ്ധത ആഘോഷിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പ് സി പി എം ഉപേക്ഷിക്കുമെന്ന് വെറുതെ വ്യാമോഹിക്കാം.

The post പാലായിലെ കുഴിമന്തി കടയും ക്രിസ്ത്യന്‍- മുസ്‌ലിം വര്‍ഗ്ഗീയത വളര്‍ത്താനുള്ള അജണ്ടകളും appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.

]]>
https://openpress.news/the-attempt-to-disturb-the-muslim-christian-unity-in-kerala/feed/ 1

Fatal error: Uncaught wfWAFStorageFileException: Unable to save temporary file for atomic writing. in /home/openpre/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:34 Stack trace: #0 /home/openpre/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/openpre/p...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('livewaf') #2 {main} thrown in /home/openpre/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 34