The post കോവിഡ് നിരക്കുകൾ ഉയരുന്നു; തകർന്ന ‘കപ്പിത്താനും’ സിസ്റ്റവും appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.
]]>ദിവസം തോറും കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യം പിണറായി വിജയനെന്ന ‘കപ്പിത്താനെ’ നിഷ്കളങ്കമായി പരിഹസിച്ചു കടന്നുപോകേണ്ട ഒന്നല്ല.
പൂർണമായും സർക്കാർ സംവിധാനത്തിന്റെ വീഴ്ചയാണ് എന്ന യാഥാർഥ്യത്തെ ആക്ഷേപഹാസ്യം കൊണ്ടു മറച്ചുപിടിക്കുന്നതു വീണ്ടും അപകടത്തിലേക്കു മാത്രമേ കൊണ്ടുചെന്നെത്തിക്കൂ.
ഈ സംവിധാനം മാത്രമാണു ശരിയെന്ന പ്രചാരണം ഒരു കൊല്ലക്കാലം മുഴുവൻ നടത്തിയ മുഹമ്മദ് അഷീലിന്റെ നേതൃത്വത്തിലുള്ള സംഘം ഇപ്പോഴില്ലെങ്കിലും അതിനേക്കാൾ മികച്ച ഒരു കൂട്ടത്തെ സർക്കാരും പാർട്ടി മെഷീണറിയും ചേർന്നു രൂപപ്പെടുത്തിയെടുത്തിട്ടുണ്ട് എന്നതുകൊണ്ട്, സർക്കാരിനെതിരെ ചൊരിയുന്ന പരിഹാസം ഈ നയങ്ങൾ തിരുത്താൻ കഴിയാത്തവിധം വീണ്ടും ഊട്ടിയുറപ്പിക്കാൻ മാത്രമേ സഹായിക്കൂ.
അതുകൊണ്ടുതന്നെയാണു വീണ്ടും വീണ്ടും വീഴ്ചകൾ എണ്ണിയെണ്ണി പറയേണ്ടി വരുന്നത്.
കഴിഞ്ഞ വർഷം ലോക്ഡൗൺ കാലത്തു മൂന്നക്കം പോലും രോഗികളുടെ എണ്ണം കടക്കാതിരുന്ന സാഹചര്യത്തിലാണു സർക്കാർ കോവിഡിനെ പിടിച്ചുകെട്ടിയതായി വ്യാഖ്യാനിക്കപ്പെട്ടത്, അങ്ങനെയൊരു തെറ്റിദ്ധാരണ പരത്തിയത്.
അതിനു നേതൃത്വം നൽകുന്നതിൽ കേരളം ഇന്നോളം കണ്ടതിൽ വെച്ചേറ്റവും ശക്തമായൊരു സംവിധാനത്തെ അഷീലിന്റെ കീഴിൽ ചാവേർപ്പടയായി കെ.കെ ശൈലജ എന്ന ആരോഗ്യമന്ത്രി രൂപപ്പെടുത്തിയെടുത്തു.
പരമാവധി ടെസ്റ്റുകൾ നടത്തി കഴിയാവുന്നത്രയാളുകളെ പോസിറ്റീവാക്കുക എന്ന നയം പല സംസ്ഥാനങ്ങളും നടപ്പാക്കിയപ്പോൾ ടെസ്റ്റുകൾ കുറയ്ക്കുക വഴി രോഗികളെയും കുറച്ച്, വാഷിങ്ടൺ പോസ്റ്റിൽ ലേഖനവും കാത്ത്, ഉഴമലയ്ക്കലമ്മയുടെ പുരസ്കാരവും കാത്തിരിക്കുകയായിരുന്നു ഇവിടെയൊരു ആരോഗ്യമന്ത്രി.
ആ അവസരം സ്വന്തം ലാഭത്തിനു വേണ്ടി ഉപയോഗിച്ച് എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ ആവേശപൂർവം മറ്റൊരാൾ കരുതലിന്റെ ബാലപാഠങ്ങൾ ഒരു ജനതയ്ക്കു പകർന്നുനൽകി. ഇടുക്കിയിൽ രോഗം സ്ഥിരീകരിച്ച കോൺഗ്രസ് നേതാവ് എ.പി ഉസ്മാൻ ആയിരത്തിലധികം പേരുമായി ഇടപഴകിയതിൽ രോഷാകുലനായതു മുതൽ സുബൈദയുടെ ആടിനെയോർത്തു വിലപിച്ചതു വരെയുണ്ട് കൈയടികൾ ആഗ്രഹിച്ച ഒരു മുഖ്യമന്ത്രിയുടെ നേട്ടങ്ങളുടെ ലിസ്റ്റിൽ.
ഒരുവശം കരുതലിന്റെ ആൾരൂപമായി, മറുവശത്തു ജനാധിപത്യവിരുദ്ധതയുടെ അപ്പോസ്തലനായി അയാൾ മാറുകയായിരുന്നു എന്ന് ഒരുകൂട്ടം ജനങ്ങൾക്കു മാത്രമേ മനസിലായിരുന്നുള്ളൂ. അതു നേരിട്ടനുഭവിച്ചവരുടെ ഒരു കൂട്ടം.
രോഗവാഹകർ തങ്ങളാണെന്നു പ്രഖ്യാപിച്ച്, തങ്ങളെ പ്രത്യേക വിമാനത്തിൽ മാത്രമേ വിദേശത്തു നിന്നു കൊണ്ടുവരാവൂ എന്നു വാശിപിടിച്ചൊടുവിൽ നാട്ടിലെത്തിയ ശേഷം സർക്കാർ വാഗ്ദാനം ചെയ്ത രണ്ടുലക്ഷം കിടക്കകൾ അന്വേഷിച്ചു കണ്ടെത്താനാകാതെ പോയ പ്രവാസികൾക്ക് അതു കൃത്യമായി മനസ്സിലായിരുന്നു.
കാരണം, സർക്കാരിനെ വിശ്വസിച്ചു മടങ്ങിയെത്തി, ഒടുവിൽ സ്വന്തം ചിലവിൽ ക്വാറന്റൈനിരിക്കേണ്ടി വന്ന മനുഷ്യരാണവർ.
ഒരു മഹാമാരിയെ നേരിടാൻ ജീവിതത്തിൽ ആദ്യമായി ഭരണകൂടത്തിന്റെ തോക്കിൻ മുനയിൽ നിൽക്കേണ്ടി വന്ന പൂന്തുറയിലെ മത്സ്യത്തൊഴിലാളികളും അതു നേരിൽക്കണ്ടു മനസ്സിലാക്കിയവരാണ്.
ചില ജനപ്രതിനിധികൾക്കും അതു മനസ്സിലായിട്ടുണ്ടാകണം. കാരണം, അതിർത്തിയിൽ കുടുങ്ങിക്കിടന്ന സഹോദരങ്ങൾക്കു ഭക്ഷണവും വെള്ളവും കൊണ്ടുപോയതിന്റെ പേരിൽ ‘മരണത്തിന്റെ വ്യാപാരികൾ’ ആയവരാണവർ.
ടെസ്റ്റുകളുടെ എണ്ണവും വാക്‌സിനേഷൻ ചെയ്യപ്പെട്ട മനുഷ്യരുടെ എണ്ണവും വർധിക്കുന്നതിനേക്കാൾ പെറ്റികളുടെ കണക്കു കൂടുന്നതിൽ ആനന്ദം കണ്ടെത്തുന്ന ഒരു ഭരണകൂടം വേറെവിടുണ്ടാകും?
കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട ഒരാളുടെ മരണാനന്തരച്ചടങ്ങിൽ ആയിരങ്ങളെ അണിനിരത്തിയതിലില്ലാത്ത അനൗചിത്യം, റോഡരികിൽ മത്സ്യം വിൽക്കുന്ന സ്ത്രീയെ കണ്ടപ്പോൾ തോന്നുന്ന സർക്കാർ സംവിധാനം കണ്ടിട്ടുണ്ടാകുമോ?
ഏതു നാട്ടിലാണു നിങ്ങൾ സമ്പർക്കപ്പട്ടിക തയ്യാറാക്കാൻ ഒരു ഭരണകൂടം പോലീസിനെ ഉപയോഗിച്ചതായി കേട്ടിട്ടുള്ളത്?
കേരളത്തിന്റെ മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രിയെയും അല്ലാതെ ഏതെങ്കിലും ആരോഗ്യ വിദഗ്ധനെ നിങ്ങൾ പുറത്തുകണ്ടിട്ടുണ്ടോ? പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗം മെഡിക്കല്‍ ഓഫീസറെന്ന തസ്തികയിൽ ഇരിക്കാൻ യോഗ്യതയുള്ള (അതൊരു ചെറിയ യോഗ്യതയല്ല) മുഹമ്മദ് അഷീൽ എന്നയാളെ ഒരു വർഷം മുഴുവൻ കോവിഡിനെ പ്രതിരോധിക്കാൻ എന്ന പേരിൽ സർക്കാരിനെ വിമർശിക്കുന്നവരെ കമന്റിട്ടും ലൈവ് വീഡിയോയിട്ടും വെല്ലുവിളിക്കാനും ചാനലുകൾ കയറിയിറങ്ങി സർക്കാർ നയത്തെക്കുറിച്ചു പ്രസംഗിക്കാനും നിയോഗിച്ചത് ഏതു മാനദണ്ഡം അനുസരിച്ചാണ്?
ശൈലജ ടീച്ചറുടെ അനുഗ്രഹാശിസ്സുകളോടെ അഷീൽ നിയന്ത്രിക്കുന്ന സംവിധാനത്തിൽ എവിടെയായിരുന്നു ആരോഗ്യ സെക്രട്ടറിയുടെ, ആരോഗ്യ വകുപ്പ് ഡയറക്ടറുടെ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ സ്ഥാനം?
ഓക്സിജൻ കിട്ടാതെ പിടഞ്ഞുമരിക്കുന്ന മനുഷ്യരെ കണ്ടില്ലെന്ന പച്ചക്കള്ളം രാജ്യത്തോടു പറഞ്ഞ കേന്ദ്ര സർക്കാരും, കോവിഡ് മൂലം മരണപ്പെടുന്നവരുടെ ശരീരത്തിൽ മറ്റസുഖങ്ങൾ കണ്ടെത്താൻ വ്യഗ്രത കാണിച്ചു മരണനിരക്കിലും കൈയടി വാങ്ങാൻ നോക്കിയ സംസ്ഥാന സർക്കാരും ഒരേപോലെ അശ്ലീലങ്ങളാണ്.
ഏറ്റവുമൊടുവിൽ എ.പി.എൽ വിഭാഗത്തിൽപ്പെട്ടവർക്ക് ഇനി മുതൽ കോവിഡാനന്തര ചികിത്സയ്ക്കു സർക്കാർ ആശുപത്രിയിൽ സൗജന്യ ചികിത്സയില്ലെന്നു പ്രഖ്യാപിച്ച കരുതൽ വരെയുണ്ടു സർക്കാരിന്റെ കോവിഡ് പ്രതിരോധത്തിൽ വരുന്ന തലമുറകൾക്കു വായിച്ചു പഠിക്കാനായി.
ഈ പറഞ്ഞതിനപ്പുറം എന്തുതരം പ്രതിരോധ പ്രവർത്തനങ്ങളാണ് ഈ ഒന്നരവർഷത്തിനുള്ളിൽ കേരളം നടത്തിയത്? പരമാവധി ടെസ്റ്റുകൾ നടത്തി പരമാവധി രോഗികളെയും ശേഷം അവരുമായി സമ്പർക്കം പുലർത്തിയവരെയും കണ്ടെത്തി ക്വാറന്റൈനിലാക്കുകയും ചെയ്യണമെന്ന അടിസ്ഥാനപരമായി പാലിക്കപ്പെടേണ്ട ലോകാരോഗ്യ സംഘടനയുടെ പ്രോട്ടോക്കോൾ വരെ ഇവിടെ അട്ടിമറിക്കപ്പെട്ടു.
ഇങ്ങനൊരു സംസ്ഥാനത്താണു രോഗികൾ വീണ്ടും വർധിക്കുന്നത്. ഈ സമയവും കപ്പിത്താന്റെ കരുതലിൽ പൂർണമായി വിശ്വാസിച്ച്, അയൽ സംസ്ഥാനങ്ങളെ നോക്കി അവരുടെ പ്രവർത്തനങ്ങളിൽ സംശയം പ്രകടിപ്പിക്കുക എന്നതു വളരെ സുഖകരമായ പണിയാണ്.
പക്ഷേ, ഒരു ഘട്ടത്തിലും കുറ്റപ്പെടുത്താൻ കഴിയാത്ത വിധത്തിലുള്ള സഹതാപം ഒരാളോടു മാത്രം തോന്നുന്നുണ്ട്. നിലവിലെ ആരോഗ്യമന്ത്രി വീണാ ജോർജിനോട്. ബി.ബി.സി മുതൽ കൈരളി വരെ ഓടിനടക്കുന്നതിനിടയിൽ ജോലി മറന്നുപോയൊരു ആരോഗ്യമന്ത്രിയുടെ പിന്തുടർച്ചാവകാശിയാണവർ. അവർക്കു തുടങ്ങേണ്ടത് ഒന്നിൽ നിന്നാണ്.
സ്വന്തം വകുപ്പിൽ നിന്നുണ്ടാകുന്ന ഉത്തരവുകളിൽ പോലും ക്ലറിക്കൽ പിഴവുകൾ ഉണ്ടാകുന്നു എന്നു പരസ്യമായി സമ്മതിക്കേണ്ടി വന്നതോടെ ആ പണി തന്നെക്കൊണ്ടു പറ്റില്ലെന്നു വീണയും എഴുതി ഒപ്പിട്ടു നൽകിയിരിക്കുകയാണ്. വീടിനു മീതെ ചാഞ്ഞ ഒരു മരത്തെ വെട്ടിയശേഷം പുതുതായി വെച്ച വളർച്ചയില്ലാത്ത ഒരു തൈ മാത്രമാണവർ. വീട്ടുടമസ്ഥന്റെ അനുവാദമില്ലാതെ വളരാൻ കഴിയാത്ത ഒന്ന്. അവരെ ആ വഴിക്കു വിടുന്നു.
മുഖ്യമന്ത്രിയോടു മാത്രമാണ്. എങ്ങനെയാണു ലോകത്തിനു മുൻപിൽ സ്വന്തം ഭരണത്തെയും ഒരു നാടിനെയും അപമാനിക്കാനായി വിട്ടുകൊടുക്കാൻ കഴിയുക എന്നതിനെക്കുറിച്ച് ബി.ബി.സിയിൽ അടുത്തതായി വന്നേക്കാവുന്ന ലേഖനത്തിൽ ചേർക്കാൻ കഴിയുന്ന ഒരു ഫോട്ടോ കഴിയുമെങ്കിൽ പുതുതായി എടുത്തുവെയ്ക്കുക.
ഇ.എം.എസ് മുതൽ ഉമ്മൻ ചാണ്ടി വരെയുള്ള ഭരണകർത്താക്കൾ വിവിധ കാലഘട്ടങ്ങളിൽക്കൂടി നെയ്തെടുത്ത ഒരു ആരോഗ്യ സംവിധാനത്തെ തകർക്കാൻ മാസങ്ങൾ മാത്രം മതിയെന്ന ചരിത്രപഠനത്തിനു ഭാവിയിൽ അതുപകാരപ്പെടും.
The post കോവിഡ് നിരക്കുകൾ ഉയരുന്നു; തകർന്ന ‘കപ്പിത്താനും’ സിസ്റ്റവും appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.
]]>The post അവസാനത്തെ ആയുധവും പ്രയോഗിക്കുമ്പോൾ appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.
]]>കോവിഡിനെതിരായ യുദ്ധത്തിൽ ഏറ്റവും പ്രധാനപ്പെട്ടത് നമ്മുടെ ആരോഗ്യ സംവിധാനത്തിന്റെ പരിധിക്കകത്ത് രോഗികളുടെ എണ്ണം നിയന്ത്രിച്ച് അതിനെ കൈകാര്യം ചെയ്യാൻ നമ്മുടെ ആരോഗ്യ പ്രവർത്തകർക്ക് അവസരം നൽകുക എന്നതാണെന്ന് കൊറോണയുടെ ആദ്യകാലം തൊട്ടു തന്നെ പറയാറുണ്ടല്ലോ.
ലോകത്ത് എവിടെയൊക്കെ ആരോഗ്യ സംവിധാനങ്ങളുടെ പരിധിക്ക് പുറത്ത് രോഗികളുടെ എണ്ണം വർധിച്ചോ അവിടെയൊക്കെ മരണനിരക്ക് കുതിച്ചുയർന്നു. സാധാരണഗതിയിൽ രക്ഷിച്ചെടുക്കാവുന്ന കേസുകൾ പോലും മരണത്തിൽ എത്തി. തൊണ്ണൂറു വയസ്സ് കഴിഞ്ഞവരെ പോലും രക്ഷിച്ചെടുത്ത ആരോഗ്യ പ്രവർത്തകർക്ക് എൺപത് കഴിഞ്ഞവർക്ക് വേണ്ടി ആശുപത്രി സംവിധാനങ്ങൾ ഉപയോഗിക്കണോ എന്നുള്ള തീരുമാനങ്ങൾ എടുക്കേണ്ടി വന്നു.
നമ്മുടെ ഉറ്റവരും, ബന്ധുക്കളും, നാട്ടുകാരും ഒക്കെ ഓക്സിജൻ കിട്ടാതെ പിടഞ്ഞു മരിക്കുന്നത് കാണേണ്ടി വരുന്നത്, ആർക്ക് ചികിത്സ നൽകണം, ആർക്ക് നിഷേധിക്കണം എന്ന് തീരുമാനിക്കേണ്ടി വരുന്നത്, ഇതൊക്കെ നമ്മുടെ സമൂഹത്തിൽ ഇന്നുള്ള മൂല്യങ്ങളെ പിടിച്ചുലക്കും, കൊറോണക്കാലം കഴിഞ്ഞാലും വിശ്വാസം എന്ന സമൂഹ മൂലധനം ഇല്ലാതാക്കും.
ഇതുകൊണ്ടൊക്കെ തന്നെയാണ് രോഗികളുടെ എണ്ണം ആശുപത്രി സംവിധാനങ്ങളുടെ പരിധിക്കകത്ത് നിർത്തണം എന്ന് പറയുന്നത്.
കഴിഞ്ഞ ഒരു വർഷം കൊണ്ട് രണ്ടു കാര്യങ്ങൾ ചെയ്യാൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ട്. ഒന്നാമത് ആശുപത്രി സംവിധാനങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. സർക്കാരും സ്വകാര്യ ആശുപത്രികളുമായി, ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ ആയി, സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ ആയി, ഇപ്പോൾ മൂന്നു ലക്ഷത്തോളം രോഗികളെ നമ്മുടെ ആരോഗ്യ സംവിധാനം കൈകാര്യം ചെയ്യുന്നുണ്ട്.

ആരോഗ്യപ്രവർത്തകർക്കും പ്രായമായവർക്കും മറ്റു അപകട സാദ്ധ്യതകൾ ഉളളവർക്കും വാക്സിൻ നല്കാൻ കഴിഞ്ഞതാണ് അടുത്ത മാറ്റം. വാക്സിനുകൾ നൂറു ശതമാനം പ്രൊട്ടക്ഷൻ നൽകുന്നില്ല എങ്കിലും ആവശ്യമുള്ള എല്ലാവർക്കും രണ്ടു ഡോസ് വാക്സിൻ ലഭിച്ചിട്ടില്ല എങ്കിലും എത്രമാത്രം വാക്സിൻ സമൂഹത്തിൽ എത്തിയോ അത്രയും അപകട സാധ്യത കുറഞ്ഞു, അത്രയും ആത്മവിശ്വാസം കൂടി. നമ്മുടെ ആരോഗ്യ പ്രവർത്തകരിൽ പ്രത്യേകിച്ചും, അവരുടെ മരണങ്ങൾ ഒഴിവാക്കാൻ ഇത് തീർച്ചയായും സഹായിക്കും.
പക്ഷേ കേരളത്തിലെ മൂന്നര കോടി ജനങ്ങളിൽ ഇപ്പോഴും ഒരു കോടി ആളുകൾക്ക് പോലും വാക്സിൻ എടുത്തോ രോഗം വന്നോ താത്കാലിക പ്രതിരോധ ശേഷി വന്നിട്ടില്ല. അപ്പോൾ വൈറസിന് പരക്കാൻ രണ്ടുകോടി ആളുകൾ ബാക്കി നിൽക്കുകയാണ്. ഒന്നിൽ നിന്നും രണ്ടിലേക്കും രണ്ടിൽ നിന്നും നാലിലേക്കും പരക്കുന്ന വൈറസിന് കോടിയിലേക്ക് എത്താൻ നമ്മൾ വിചാരിക്കുന്ന സമയം ഒന്നും വേണ്ട.

ലോകത്തെ ഒരു ആരോഗ്യ സംവിധാനത്തിനും ഇത്തരത്തിൽ രോഗം വരാൻ സാധ്യതയുള്ള എല്ലാവർക്കും ആശുപത്രി സംവിധാനങ്ങൾ ഒരുക്കാൻ കഴിയില്ല.
അത് മാത്രമല്ല. ഒരു കല്യാണ മണ്ഡപം എഫ് എൽ ടി സി ആക്കുന്നത് പോലെ ഹോട്ടൽ മുറി ഐ സി യു ആക്കാൻ പറ്റില്ല. ഐ സി യു വിൽ ആവശ്യമായ ഉപകരണങ്ങൾ ഇപ്പോൾ ലോകത്ത് എല്ലാവരും വാങ്ങാൻ നടക്കുകയാണ്, അത് ഉൽപ്പാദിപ്പിക്കുന്നത് ഉടൻ ഉടൻ വിറ്റു പോകുന്നു, മാസ്ക് ഉണ്ടാക്കുന്ന പോലെ വേഗത്തിൽ വെന്റിലേറ്റർ ഉണ്ടാക്കാൻ പറ്റില്ല.
ഉപകരണങ്ങൾ കിട്ടിയാലും ഐ സി യു റൂമിലും വെന്റിലേറ്റർ ഉപയോഗിക്കുന്നതിലും പരിശീലനം കിട്ടിയ ആരോഗ്യ പ്രവർത്തകരുടെ ക്ഷാമം ഉണ്ട്. വെന്റിലേറ്റർ ഉണ്ടാക്കുന്ന വേഗതയിൽ പോലും ടെക്‌നീഷ്യൻസിനെ പരിശീലിപ്പിച്ചെടുക്കാൻ കഴിയില്ല.
കേരളത്തിലെ രോഗത്തിന്റെ വർദ്ധന (റീപ്രൊഡക്ഷൻ റേറ്റ്) ഇപ്പോൾ രണ്ടിന് മുകളിൽ ആണെന്ന് ഞാൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നല്ലോ. നാല്പതിനായിരം രോഗികൾ എന്നുണ്ടെങ്കിൽ ഉണ്ടെങ്കിൽ അവർ ശരാശരി രണ്ടുപേരിലേക്ക് രോഗം പടർത്തിയാൽ രോഗികളുടെ എണ്ണം താമസിയാതെ എൺപതിനായിരം ആകും !!
ഇത്തരത്തിൽ കേരളത്തിലെ ആരോഗ്യ സംവിധാനത്തിന്റെ പരിധിയുടെ തൊട്ടടുത്തേക്ക് കുതിക്കുകയാണ് രോഗികളുടെ എണ്ണം. രോഗികളുടെ എണ്ണം കൂടുമ്പോൾ ആനുപാതികമായി തീവ്രപരിചരണം വേണ്ടവരുടെ എണ്ണം കൂടും. രോഗികളുടെ എണ്ണം രണ്ടാഴ്ച കൊണ്ട് നാലിരട്ടിയാവാം, ആധുനിക സൗകര്യങ്ങൾ രണ്ടാഴ്ച കൊണ്ട് ഇരട്ടിക്കാൻ പോയിട്ട് പത്തു ശതമാനം പോലും കൂട്ടാൻ നമുക്ക് സാധിക്കില്ല.

അപ്പോൾ രോഗികളുടെ എണ്ണത്തിന് ബ്രേക്ക് ഇട്ടേ പറ്റൂ.
അവിടെയാണ് ലോക്ക് ഡൗണിന്റെ പ്രസക്തി.
രോഗികളും രോഗം ഇല്ലാത്തവരും തമ്മിൽ അടുത്തുവരുന്ന സാഹചര്യം പരമാവധി ഒഴിവാക്കണം.
റീപ്രൊഡക്ഷൻ റേറ്റ് ഒന്നിന് താഴെ എത്തിക്കണം. അതായത് ഒരു രോഗിയിൽ നിന്നും ശരാശരി ഒരു രോഗി പുതിയതായി ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കണം.
രോഗികളുടെ എണ്ണം ക്രമാനുഗതമായി താഴേക്ക് കൊണ്ടുവരണം.
ഈ യുദ്ധം നമ്മുടെ ആശുപത്രിയുടെ പരിമിതികൾക്കകത്ത് നടത്താൻ സാധിക്കണം.
ഇന്ന് ലോക്ക് ഡൌൺ പ്രഖ്യാപിച്ചാലും രോഗികളുടെ എണ്ണം അടുത്ത കുറച്ചു ദിവസങ്ങളിലേക്ക് കൂടും.
പക്ഷെ ലോക്ക് ഡൌൺ തീർച്ചയായും രോഗവ്യാപനം തടയും.
വാക്സിനേഷൻ ആവുന്നത് പോലെ തുടരണം
ലോക്ക് ഡൌൺ രോഗികളുടെ എണ്ണം കുറക്കുകയും വാക്സിനേഷൻ പ്രതിരോധ ശേഷി ഉള്ളവരുടെ എണ്ണം വർദ്ധിപ്പിക്കുകയും ചെയ്യുമ്പോൾ വീണ്ടും നമുക്ക് ശ്വാസം വിടാൻ പറ്റുന്ന സമയം വരും.
തൽക്കാലം ഈ ലോക്ക് ഡൗണിനെ പൂർണ്ണമായും അംഗീകരിച്ച് നിർദ്ദേശങ്ങൾ പാലിക്കേണ്ട സമയമാണ്.
ബുദ്ധിമുട്ടുകൾ ഏറെ ഉണ്ട്. എല്ലാവർക്കും എന്തെങ്കിലും ഒക്കെ ബുദ്ധിമുട്ടുകൾ ഉണ്ടാകും. ഭക്ഷണത്തിന് ഉള്ള ബുദ്ധിമുട്ടുകൾ വരെ മാനസിക സമ്മർദ്ദം വരെ പലവിധ പ്രശ്നങ്ങൾ ഉണ്ട്.
എന്നാലും തൽക്കാലം മറ്റൊരു വഴിയില്ല എന്ന് മാത്രമല്ല, ഇതിനപ്പുറത്ത് നമ്മുടെ അടുത്ത് മറ്റൊരു ആയുധവും ഇല്ല എന്നും ഓർക്കണം.
നമ്മുടെ ചുറ്റും നമ്മുടെ ബന്ധുക്കളും നാട്ടുകാരും ഓക്സിജൻ കിട്ടാതെ, ആശുപത്രി കിടക്കകൾ ലഭിക്കാതെ കഷ്ടപ്പെടുന്നതും മരിക്കുന്നതും ഒഴിവാക്കാൻ ഈ ലോക്ക് ഡൌൺ നമുക്ക് വിജയിപ്പിച്ചേ പറ്റൂ.
ഒരു ലോക്ക് ഡൌൺ കണ്ട ആളുകൾ ആണ് നമ്മൾ.

അന്ന് കേരളത്തിലേക്ക് അരിയും പച്ചക്കറിയും വരില്ല എന്നൊക്കെ പേടിച്ചവരാണ് നമ്മൾ. അതൊന്നും ഉണ്ടായില്ല. അരി വന്നു, പച്ചക്കറി വന്നു. ആരും പട്ടിണി കിടക്കാതെ നമ്മുടെ സർക്കാർ എല്ലാവരെയും കാത്തു.
ഈ ലോക്ക് ഡൗണും നമ്മൾ അതിജീവിക്കും. ഉറപ്പാണ്.
The post അവസാനത്തെ ആയുധവും പ്രയോഗിക്കുമ്പോൾ appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.
]]>The post ഇത് സർക്കാർ ലോക്ക്ഡൗണല്ല, ജനകീയ ലോക്ക്ഡൗൺ appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.
]]>പലരും നെറ്റി ചുളിക്കുന്നുണ്ട്. ലോക്ക്ഡൗണല്ലാതെ മറ്റ് മാർഗങ്ങളില്ലേ എന്നാണ് പലരും ആരായുന്നത്. അവർ ഉന്നയിക്കുന്ന പല ന്യായങ്ങളും ന്യായമായത് തന്നെയാണ്.
ഒരു ലോക്ക്ഡൗൺ നമ്മുടേത് പോലെയുള്ള ഒരു സാമൂഹ്യ ഘടനയിൽ ഏൽപ്പിക്കുന്ന ആഘാതം വളരെ വലുതാണ്. വാണിജ്യാധിഷ്ഠിതമായ ഒരു സമൂഹമാണ് നമ്മൾ. അനിശ്ചിതമായ അടച്ചിടലുകൾ വഴി പല സംരംഭങ്ങളും തളർന്ന് പോകും.
ഒരു വലിയ ലോക്ക്ഡൗൺ സൃഷ്ടിച്ച വൻ ആഘാതത്തിന്റെ തളർച്ചയെ നേരിട്ട് വീണ്ടും ചിറക് വിടർത്താൻ ആരംഭിച്ചിട്ടേ ഉള്ളൂ പലരും. പലരുടെയും വരുമാന മാർഗങ്ങൾ അടയുകയാണ്. ജീവിതം പ്രതിസന്ധിയിൽ ആകുകയാണ്.
ഒക്കെ ശരി തന്നെയാണ്. പക്ഷെ ഇവിടെ നമുക്ക് മുന്നിൽ രണ്ടാമതൊരു ഓപ്‌ഷനില്ല. ഒരു ലോക്ക്ഡൗൺ ഒഴിവാക്കാൻ അധികൃതർ പരമാവധി പരിശ്രമിച്ചിട്ടുണ്ട്.
ഒരു ജനതയുടെ നില നിൽപ്പാണ് ഒരു ഭരണകൂടത്തെ സംബന്ധിച്ച് ഏറ്റവും പ്രധാനം. നിലനിൽപ് എന്ന് പറഞ്ഞാൽ, ജീവന്റെ നിലനിൽപ്. അതിനെക്കാൾ അപ്പുറം ഒരു പ്രതിസന്ധി അവർക്ക് മുന്നിലില്ല. വല്ലാത്തൊരു പ്രതിസന്ധിയുടെ വക്കിലാണ് നാമുള്ളതെന്നാണ് സർക്കാർ മെഷിനറികളുടെ മുന്നറിയിപ്പുകൾ വ്യക്തമാക്കുന്നത്.
നിയന്ത്രണങ്ങൾ കൈവിട്ട് പോയ നാടുകളിലെ ദുരന്തങ്ങളുടെ നേർക്കാഴ്ചകൾ നാം കണ്ട് കൊണ്ടിരിക്കുകയാണ്. ആ ചിത്രങ്ങൾ നമുക്ക് മുന്നിലും ആവർത്തിച്ച് കൂടാ. പ്രതിദിനം 42000 ആയി കോവിഡ് കേസുകൾ നമ്മുടെ മുന്നിലും ഉയർന്ന് കഴിഞ്ഞു. ഏതാനും ദിവസങ്ങൾ കൂടി ഈ സ്ഥിതി തുടർന്നാൽ സർക്കാർ സംവിധാനങ്ങൾ അപ്രസക്തമാകും. മുഴുവൻ മുന്നൊരുക്കങ്ങളും പാളും.
ഇപ്പോഴുള്ളത് ശക്തമായ ഒരു മുന്നൊരുക്കവും നിയന്ത്രണവുമാണ്. ഇപ്പോഴത്തെ സാഹചര്യം കൈവിട്ട് പോയിക്കഴിഞ്ഞാൽ കാര്യങ്ങൾ അരാജകമാകും. ഇതുവരെ നമ്മെ സുരക്ഷിതരാക്കി നിർത്തിയിരുന്ന ചെറുതും വലുതുമായ സുരക്ഷാ സംവിധാനങ്ങൾ ഒന്നാകെ പൊട്ടിപ്പോയാലുള്ള അവസ്ഥ ആലോച്ചിക്കാൻ പോലും കഴിയാത്തതാണ്.
വ്യാപാരികളും വ്യവസായികളുമടക്കമുള്ള സംരംഭകർ നിലവിലെ അപകടകരമായ സാഹചര്യങ്ങളെ ഉൾക്കൊള്ളേണ്ടതുണ്ട്. പലരും ലോക്ക്ഡൗണിനെതിരെ ബദൽ നിർദേശങ്ങൾ സമർപ്പിക്കുന്നത് കാണുന്നുണ്ട്.
ലോക്ക്ഡൗണിന് പകരം ബദൽ നിർദേശങ്ങൾ വെച്ച് ആളുകളെ കൺഫ്യൂഷൻ ആക്കരുത്. ഒരു ബദൽ പ്രതിരോധവും ഇപ്പോൾ സാധ്യമല്ല. നിലവിലുള്ള കേസുകളുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റിയും നിയന്ത്രണ വിധേയമാക്കുക എന്നത് മാത്രമാണ് നമ്മുടെ മുമ്പിലുള്ള പരിഹാരം. അതിന് ലോക്ക്ഡൗൺ അല്ലാതെ ഈയൊരു ഘട്ടത്തിൽ മറ്റൊരു പരിഹാരമില്ല.
മരണപ്പെടുന്ന ഓരോ മനുഷ്യനും നാം ഉൾക്കണ്ഠപ്പെടുന്ന ഈ വിപണിയുടെ കൂടെ ഭാഗമായിരുന്നു. അതിൽ വ്യാപാരികളും ഉപഭോക്താക്കളുമുണ്ട്. ഓരോ മരണവും ഉണ്ടാക്കുന്ന പരിക്ക് മറ്റെല്ലായിടത്തുമുള്ളത് പോലെ വിപണിക്ക് മേൽ കൂടിയാണ്.
കോവിഡിന് സംരംഭകനെന്നോ കസ്റ്റമറെന്നോ വേർതിരിവില്ലല്ലോ? അതിനാൽ സമ്പൂർണമായും സർക്കാർ നൽകുന്ന ലോക്ക്ഡൗൺ നിർദേശങ്ങൾ പാലിക്കുക. പറ്റുമെങ്കിൽ ഒരു പടി കൂടി കടന്ന് നാം കൂടുതൽ സുരക്ഷിതരാകുക. അതാണ് ഈ ഘട്ടത്തിൽ നാം ചെയ്യേണ്ടത്.
മനുഷ്യരുടെ ആഗ്രഹങ്ങളുടെ പട്ടിക എത്ര വേഗമാണ് ചെറുതാകുന്നത്. എന്നെ സംബന്ധിച്ചേടത്തോളം ഇപ്പോഴത്തെ ഏറ്റവും വലിയ ആഗ്രഹം എന്തെന്ന് ചോദിച്ചാൽ കോവിഡിന് മുമ്പത്തേത് പോലെയുള്ള ഒരു സാമൂഹിക സാഹചര്യത്തിൽ ഇനിയും ജീവിക്കുക എന്നതാണ്.
എത്ര വലിയ സാധ്യതകളുടെയും സൗകര്യങ്ങളുടെയും ഇടയിലായിരുന്നു നാം ജീവിച്ചിരുന്നതെന്ന് ആലോചിക്കുന്നത്, ഇത്ര വലിയ നിയന്ത്രങ്ങൾക്കും ആശങ്കകൾക്കും ഒപ്പം സ്വയം ഒതുങ്ങി പരിമിതമായ ഒരു സാമൂഹ്യ ജീവിതം നയിച്ച് കൊണ്ടിരിക്കുന്ന സന്ദർഭത്തിലാണ്.
നാം അനുഭവിച്ചിരുന്ന സ്വാതന്ത്ര്യം, നാം ആസ്വദിച്ചിരുന്ന സാമൂഹിക ജീവിതം, നമ്മെ പൊതിഞ്ഞ് നിന്നിരുന്ന ഒരു സുരക്ഷിത ബോധം ഇതൊക്കെ എത്രയും പെട്ടെന്ന് മടങ്ങി വരാൻ നമ്മൾ എല്ലാം ഒന്നിച്ച് ശ്രമിച്ചെ മതിയാകൂ. സർക്കാർ സംവിധാനങ്ങൾക്കൊപ്പം നിന്ന് ഈ മഹാമാരിയെ നമുക്ക് തുരത്താം, തുരത്തിക്കാം.
The post ഇത് സർക്കാർ ലോക്ക്ഡൗണല്ല, ജനകീയ ലോക്ക്ഡൗൺ appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.
]]>The post കോവിഡ് കാലത്തെ അതിജീവന സാധ്യതകൾ appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.
]]>നമുക്ക് പക്ഷെ പ്രതിസന്ധികളെയും പ്രയാസങ്ങളെയും പഴി പറഞ്ഞു വീട്ടിലിരിക്കുക എന്നത് പ്രായോഗികമല്ലതാനും. അതിജീവിക്കണം, അതിജീവിച്ചേ തീരൂ.. അതിനുള്ള മാർഗങ്ങൾ കണ്ടെത്തി അതിജീവനത്തിന്റെ പാതയിൽ ആരാദ്യം കയറുന്നുവോ…. അവരുടേതാണ് കോവിടാനന്തര ലോകം.
പല മേഖലകളിലും തൊഴിലില്ലായ്മ രൂക്ഷമായെങ്കിലും തൊഴിലാളി ക്ഷാമം കൊണ്ട് സ്തംഭിച്ചു പോയ ചില മേഖലകൾ കേരളത്തിലുണ്ട്. അതിലൊന്ന് നിർമാണ മേഖലയാണ്. കഴിഞ്ഞ കുറെ വർഷങ്ങളായി അന്യ സംസ്ഥാന തൊഴിലാളികളുടെ കുത്തകയായിരുന്നു നിർമാണ മേഖല. സ്പെഷ്യൽ ട്രെയിനുകൾ ഓടിത്തുടങ്ങിയതോട് കൂടെ അന്യസംസ്ഥാന തൊഴിലാളികൾ കൂട്ടം കൂട്ടമായി സ്വദേശത്തേക്ക് മടങ്ങിത്തുടങ്ങി.
ലോക് ഡൗൺ കാരണം ഉണ്ടായ ദീർഘ നാളത്തെ അവധിയും കേരളത്തിൽ കൂടി വരുന്ന കോവിഡ് കേസുകളുമാണ് അവരെ നാട്ടിലേക്ക് മടങ്ങാൻ പ്രേരിപ്പിച്ച ഘടകം. പക്ഷെ അവരുടെ മടക്കമിന്ന് നിർമാണ മേഖലയെ ആകെ സ്തംഭിപ്പിച്ചിരിക്കുകയാണ്. തുടങ്ങി വെച്ച നിർമാണ പ്രവർത്തികൾ പൂർത്തിയാക്കാൻ കഴിയാതെ കോൺട്രാക്ടർമാരും കോൺട്രാക്റ്റിംഗ് കമ്പനികളും വലയുകയാണ് എന്ന് പത്രത്താളുകളിൽ കണ്ട്പരിചയമില്ലാത്ത “ലേബർമാരെ ആവശ്യമുണ്ട്” എന്ന പരസ്യങ്ങളിൽ നിന്ന് തന്നെ വ്യക്തമാണ്.
തൊഴിൽ നൈപുണ്യമുള്ളവർക്കും ഇല്ലാത്തവർക്കും പരിചയ സമ്പന്നർക്കും പുതു മുഖങ്ങൾക്കുമെല്ലാം ഒരുപോലെ ഉപയോഗപ്പെടുത്താവുന്ന, അനന്ത സാധ്യതകൾ നിലനിൽക്കുന്ന ഒരു മേഖലയാണ് നിർമാണ മേഖല.
നിർമാണ മേഖല സജീവമാകുന്നതോട് കൂടെ കരിങ്കൽ, ചെങ്കൽ ക്വാറികൾ , ക്രഷറുകൾ, ബ്രിക്ക് കമ്പനികൾ തുടങ്ങി നിർമാണ മേഖലക്ക് ആവശ്യമായ റോ മെറ്റീരിയലുകളുടെ ഉത്പാദന കേന്ദ്രങ്ങൾ സജീവമാകും. ആ മേഖലയെയും അന്യ സംസ്ഥാന തൊഴിലാളികളുടെ കൊഴിഞ്ഞു പോക്ക് സാരമായി ബാധിച്ചിട്ടുണ്ട്. അത്കൊണ്ട് അവ സജീവമാകുന്നതോട് കൂടെ ആ മേഖലകളിലും മെറ്റീരിയലുകളുടെ ട്രാൻസ്‌പോർട്ടെഷൻ മേഖലയിലുമൊക്കെ അനേകം തൊഴിൽ സാധ്യതകൾ നമുക്ക് കണ്ടെത്താൻ കഴിയും.
സാധ്യതകൾ നില നിൽക്കുന്ന മറ്റൊരു പ്രധാന മേഖല കൃഷിയാണ്. അന്യ സംസ്ഥാനങ്ങളെ ആശ്രയിച്ചാണ് നാളിതുവരെ നാം മലയാളികൾ ഭക്ഷണം കഴിച്ചത് എന്നതൊരു നഗ്‌നമായ സത്യമാണ്. കൃഷിയിലൂടെ സ്വയം പര്യാപ്തത കൈവരിക്കാനും അതിലുപരി കയറ്റുമതിയിലേക്ക് വരെ കാര്യങ്ങളെകൊണ്ടെത്തിക്കാനും കാർഷിക മേഖലയിലെ സാധ്യതകളെ ഉപയോഗപ്പെടുത്തിയാൽ നമുക്ക് സാധിക്കുമെന്നത് തീർച്ച.

“പഠിച്ചിറങ്ങിയാൽ ഏറ്റവും നല്ല സംരംഭം കൃഷിയാണ് ” എന്നത് എവിടെയോ വായിച്ചൊരു വരിയാണ്. ധാന്യം, പച്ചക്കറി, മത്സ്യം, സുഖന്ധ ദ്രവ്യങ്ങൾ തുടങ്ങി ഏത് തരത്തിലുള്ള കൃഷിക്കും കേരളത്തിൽ ഇന്ന് സ്കോപ്പുണ്ട്. പക്ഷെ മുകളിൽ സൂചിപ്പിച്ചത് പോലെ പഠിച്ചിറങ്ങണമെന്ന് മാത്രം.
ഈ മേഖലകളൊക്കെ സജീവമാകുന്നതോട് കൂടെ സ്വാഭാവികമായും മാർക്കറ്റുകളും കച്ചവട സ്ഥാപനങ്ങളും സജീവമാകും, അവിടങ്ങളിലും ചെറുതല്ലാത്ത തോതിൽ അന്യ സംസ്ഥാന തൊഴിലാളി ക്ഷാമം അനുഭവപ്പെടുന്നുണ്ട്. അവിടെയും സാധ്യതകൾ നിലനിൽക്കും.
കാലത്തിനൊപ്പം ഓടിയെത്താൻ ശേഷിയുള്ള ഐഡിയകൾക്ക് എന്നത്തേയും പോലെ ഇനിയും കേരളത്തിൽ സാധ്യതകളുണ്ട്. മറ്റുള്ളവർക്ക് കീഴിൽ തൊഴിലെടുക്കാൻ മാനസികമായി തയ്യാറല്ലാത്തവർക്ക് നൂതന സാധ്യതകൾ മനസിലാക്കികൊണ്ടുള്ള പുതിയ സംരംഭങ്ങൾക്ക് തുടക്കം കുറിക്കാം. നിലവിൽ നില നിൽക്കുന്ന ഏതെങ്കിലും സംരംഭങ്ങൾ ലാഭത്തിൽ പോകുന്നത് കണ്ട് അതിന് ഇനിയും സാധ്യതകളുണ്ടോ എന്ന് പോലും പരിശോധിക്കാതെ അതിലേക്ക് എടുത്ത് ചാടുന്ന പ്രവണത സാധാരണ നിലയിൽ കണ്ടു വരാറുള്ള ഒന്നാണ്. സാമ്പത്തിക പ്രതിസന്ധി നിലനില്ക്കുന്ന ഈ സാഹചര്യത്തിൽ അത്തരമൊരു സാഹസത്തിന് മുതിരാതിരിക്കുക എന്നതാകും ബുദ്ധി.
ഗവൺമെന്റ് ജോലിക്ക് വേണ്ടിയുള്ള പരിശ്രമങ്ങൾക്ക് കുറച്ച് കൂടെ വിശാലമായ മാനം നൽകേണ്ടതുണ്ട്. കേവലം PSC കളിൽ മാത്രം ഒതുങ്ങാതെ പൊതുവെ മലയാളികൾ കുറവുള്ള അല്ലെങ്കിൽ ഉത്തരേന്ത്യക്കാർ കയ്യടക്കി വെച്ച കേന്ദ്ര സർക്കാർ ജോലികൾ, എയർപോർട്ട് അതോറിട്ടി, BPCL പോലുള്ള പൊതു മേഖല സ്ഥാപനങ്ങളിലെ ജോലികൾ എന്നിവക്ക് വേണ്ടിയുള്ള ശ്രമങ്ങൾ ശക്തമാക്കുക.
ഇങ്ങനെ, ഉള്ള സാധ്യതകളെ ഉപയോഗപ്പെടുത്തി പ്രതിസന്ധികളുടെ കോവിഡ് കാലത്തെ അതിജീവിക്കാൻ നമുക്ക് കഴിയണം. ഡാർവിന്റെ പരിണാമ വാദത്തിൽ പറയുന്ന പോലെ “അർഹതയുള്ളത് മാത്രമേ അതിജീവിക്കുകയുള്ളൂ ” ആ അർഹത എങ്ങനേയും നേടിയെടുക്കാൻ നമുക്ക് കഴിയേണ്ടതുണ്ട്.
The post കോവിഡ് കാലത്തെ അതിജീവന സാധ്യതകൾ appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.
]]>The post അവസ്ഥ appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.
]]>ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നു
അടുത്തത് എന്താണ് നിരോധിച്ചിരിക്കുന്നത്
പ്രതീക്ഷിച്ചതിനേക്കാൾ വലുത്
വീട്ടിൽ നിന്നും പുറത്തിറങ്ങാൻ പോലും ഉള്ള സ്വാതന്ത്ര്യം!
ഒന്ന് ആലോചിച്ചപ്പോൾ സന്തോഷമായി,സ്കൂളിൽ പോവണ്ടല്ലോ
അപ്പോൾ കൂട്ടുകാർ? ഫുട്ബോൾ? പരിഹാരമുണ്ട്.
വാട്സ്ആപ്പ്, ഫേസ്ബുക്ക്, പബ്ജി
തീറ്റ, ഉറക്കം, ചാറ്റിങ്
ഒരു ദിവസം പാട്ട കൊട്ടുന്ന ശബ്ദം കേട്ടും
മറ്റൊരു ദിവസം പടക്കം പൊട്ടുന്ന ശബ്ദം കേട്ടും
ഉറക്കം നഷ്ടപ്പെട്ട ഒഴികെ ബാക്കി ദിവസങ്ങളിൽ ഒന്നും പ്രശ്നം ഉണ്ടായിരുന്നില്ല
ഇന്നലെയും ഇന്നും നാളെയും മാത്രമറിയാം
ദിവസങ്ങൾ കഴിഞ്ഞു പോയി, മടുത്തു ഈ മുറിയിൽ ഇരുന്ന്.
എത്രനാൾ ഇതുതന്നെ ചെയ്തുകൊണ്ടിരിക്കും
മുറിയിൽ നിന്ന് പുറത്തിറങ്ങി
എന്നും ഭക്ഷണം തരുന്നത് കൊണ്ടും
ഇട്ട തുണികൾ എടുത്തു കൊണ്ടു പോകുന്നത് കൊണ്ടും
അമ്മയെ മാത്രം അറിയാം
ഒരു തോർത്ത് തലയിൽ കെട്ടി തൂമ്പയും കയ്യില്പിടിച്ച്
പറമ്പിൽ നിൽക്കുന്നത് അച്ഛൻ ആണെന്ന് തോന്നുന്നു
ഫാദേഴ്സ് ഡേയുടെ അന്ന് സ്റ്റാറ്റസ് ഇട്ട ഫോട്ടോയിൽ കണ്ട അതേ മുഖം
അച്ഛൻ എന്നാണ് കൃഷി തുടങ്ങിയത്?
ഒരു കഷണം കേക്ക് കൊണ്ടുവരുന്ന ഈ ചെറിയ കുട്ടി ആരാണ്?
അനിയത്തി ആണ് എന്ന് അമ്മ പരിചയപ്പെടുത്തി
അവൾ അടുക്കളയിൽ കയറി തുടങ്ങിയോ?
വീടിനു മുൻപിലെ കൂട്ടിൽ കിടക്കുന്ന കിളി കളിയാക്കുന്ന പോലെ തോന്നി
കിളി മാത്രമല്ല, തുടലിൽ കിടക്കുന്ന പട്ടി പോലും.
മുറ്റത്തേക്കിറങ്ങി; വീശുന്ന കാറ്റിന് നല്ലൊരു മണം
പണ്ടത്തെ പുകമണമല്ല
വലതു വശത്തു കൂടെ ഒഴുകുന്ന പുഴയിലെ വെള്ളം
മലിനം ആണെന്ന് ഫേസ്ബുക്കിൽ പോസ്റ്റ് കണ്ടിരുന്നു
ഇത്രയും തെളിഞ്ഞ വെള്ളത്തെ ആണോ മലിനമെന്ന് വിളിച്ചത്!
മുൻപിലെ റോഡിലൂടെ ഒരു വണ്ടി പോലും പോകുന്നില്ല
എല്ലാം നിശ്ചലം
ഒന്ന് പോയി നോക്കിയാലോ!
ഇതെന്താണ് എന്ന് ഒന്നു കാണാൻ
പിറ്റേ ദിവസം പോകാൻ തീരുമാനിച്ചു
വേണ്ടിവന്നില്ല, അപ്പോഴേക്കും എല്ലാവർക്കും സ്വാതന്ത്ര്യം കിട്ടിയിരുന്നു
എങ്ങോട്ടു വേണമെങ്കിലും പോകാം
രോഗികൾ പതിനായിരം കടന്നിരിക്കുന്നു
അയിന്?
ഷോപ്പിംഗ് നടത്തണം ഞങ്ങൾ ഓടിനടന്നു
ആരും തടഞ്ഞില്ല.
The post അവസ്ഥ appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.
]]>The post ഭൂമിയുടെ അവകാശികൾ appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.
]]>ഉറുമ്പ്… അതിനു മധുരമുള്ള എന്തെങ്കിലും കിട്ടിയാൽ മതി….ആർത്തി കൂടി അത് തിന്നു ചാവും..!
കൊതുക്… പിന്നെ, രക്തം മാത്രം മതി..! കൊറോണ ഉള്ളവൻ ആണോ , ഇല്ലാത്തവൻ ആണോ, അത് ഒന്നും നോക്കൂല …!
രാത്രി ആയാൽ പിന്നെ കുറെ സന്ദർശകർ ഉണ്ടാകും!.. രണ്ടു മൂന്ന് ദിവസം, മിന്നാമിന്നി ഉണ്ടായിരുന്നു. ഇപ്പം അങ്ങനെ കാണാറില്ല..!
ഒരു പല്ലി സ്ഥിരമായി ബൾബിനെ ചുറ്റി പറ്റി നിൽപ്പുണ്ട്, അതിനു അറിയിപ്പ് ഒന്നും കിട്ടിയില്ല എന്ന് തോന്നുന്നു ..
ഇത്രയും കാലം ഒരു പരിചയം പോലും ഇല്ലാത്ത പല കോലത്തിലുള്ള നൂറു കണക്കിന് ജീവികൾ….!
വൈക്കം മുഹമ്മദ് ബഷീർ പറഞ്ഞ പോലെ “ഭൂമിയുടെ അവകാശികൾ “…
The post ഭൂമിയുടെ അവകാശികൾ appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.
]]>The post ‘സ്വദേശികൾക്ക് മുന്നിൽ വാതിലടച്ച് സിനിമാക്കാരെ സ്വീകരിച്ചു’ ജസീന്ത ആർഡോണിനെതിരെ വിമർശനം appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.
]]>രാജ്യത്തെ അവസാനരോഗിയും രോഗമുക്തിനേടിയതോടെ രാജ്യം കോവിഡ് വിമുക്തമായതായി പ്രധാനമന്ത്രി ജസിൻഡ ആർഡേൺ പ്രഖ്യാപിച്ചിരുന്നു. ഇതോടെ രാജ്യത്തേർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളും എടുത്തുമാറ്റിയിരുന്നു. അടുത്തിടപഴകുന്നതിനോ സംഘം ചേരുന്നതിനോ പരിപാടികൾ സംഘടിപ്പിക്കുന്നതിനോ നിയന്ത്രണങ്ങളില്ല. എന്നാൽ, വിദേശത്തുനിന്നുള്ളവർക്ക് ന്യൂസീലൻഡിലേക്ക് പ്രവേശനം അനുവദിക്കില്ലെന്നാണ് സർക്കാർ നിലപാട്.
ഈ പശ്ചാത്തലത്തിൽ അമേരിക്കയിൽ നിന്നെത്തിയ കാമറൂണിനും സംഘത്തിനും രാജ്യത്ത് പ്രവേശനം നൽകിയത് അംഗീകരിക്കാനാവില്ലെന്ന് വിമർശകർ പറയുന്നു. സ്വന്തം നാട്ടിലേക്ക് തിരിച്ചുവരാൻ ആഗ്രഹിക്കുന്നവർക്ക് മുൻപിൽ ജസിൻഡ ആർഡേൺ വാതിൽ കൊട്ടിയടച്ചു. എന്നാൽ കോവിഡ് ബാധയുള്ള രാജ്യങ്ങളിൽ നിന്ന് വരുന്ന സിനിമാസംഘത്തെ സ്വീകരിച്ചു. ഇത് അംഗീകരിക്കാനാകില്ല- പ്രതിപക്ഷാംഗങ്ങൾ പറയുന്നു.
രാജ്യത്ത് ലോക്ക് ഡൗൺ ഇളവുകൾ നൽകിയതിന് തൊട്ടുപിന്നാലെയാണ് കാമറൂണും സംഘവും ന്യൂസിലാന്റിലേക്ക് തിരിച്ചത്. 14 ദിവസത്തെ ക്വാറന്റീന് ശേഷം സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. അവതാറിനെക്കൂടാതെ മറ്റൊരു വിദേശ സിനിമയും ന്യൂസീലൻഡിൽ ചിത്രീകരിക്കുന്നുണ്ട്.
The post ‘സ്വദേശികൾക്ക് മുന്നിൽ വാതിലടച്ച് സിനിമാക്കാരെ സ്വീകരിച്ചു’ ജസീന്ത ആർഡോണിനെതിരെ വിമർശനം appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.
]]>The post ക്യാമറ കണ്ണുകളിലെ അത്ഭുതക്കാഴ്ചകൾ appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.
]]>

The post ക്യാമറ കണ്ണുകളിലെ അത്ഭുതക്കാഴ്ചകൾ appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.
]]>The post സാമൂഹികസുരക്ഷ പ്രധാനം, കൂട്ടുത്തരവാദിത്തം കാണിക്കണം appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.
]]>പൗരത്വ പ്രക്ഷോഭകാലത്ത് കാണിച്ച ഐക്യബോധം ഈ പ്രതിസന്ധിഘട്ടത്തിലും പുലർത്താൻ നേതാക്കൾക്ക് ബാധ്യതയുണ്ട്. താൽക്കാലികമായ വൈകാരികതകളെക്കാൾ, ദീർഘകാലത്തേക്ക് ഗുണം ചെയ്യുന്ന വിവേകപൂർണ്ണമായ നിലപാടുകളാണ് സംഘടനകൾ കൈക്കൊള്ളേണ്ടത്.
സാമൂഹിക സുരക്ഷ ഇസ്ലാമിൽ മറ്റെന്തിനെക്കാളും പ്രധാനമാണ്. മനുഷ്യ ജീവൻ അപകടത്തിലാകാതെ നോക്കാൻ ഇസ്ലാം പലവിധത്തിൽ ജാഗ്രത പുലർത്തിയിട്ടുണ്ട്. കുഞ്ഞിൻ്റെ കരച്ചിൽ കാരണം മാതാവിൻ്റെ മനസ്സ് വേദനിക്കുന്നതിനാൽ നമസ്കാരത്തിൻ്റെ ദൈർഘ്യം കുറച്ച മുഹമ്മദ് നബിയുടെ നടപടി മുതൽ പലതും ഇതിൽ മാതൃകയാണ്.
മഹാമാരികൾ പടരാതിരിക്കാൻ, മനുഷ്യജീവൻ അപായപ്പെടാതെ നോക്കാൻ പള്ളികൾ അടച്ചിടുകയെന്നത് ഇസ്ലാം പഠിപ്പിച്ചതാണ്. അതൊരു ഗവൺമെൻ്റ് നിയമം എന്നതിനെക്കാൾ, ഇസ്ലാമിക നടപടിയാണ്. ഭൂമി മുഴുവൻ ആരാധനാ സ്ഥലമാണെന്ന് മുഹമ്മദ് നബി പഠിപ്പിച്ചത് ഈയവസരത്തിൽ ഏറെ ശ്രദ്ധേയമത്രെ.
പള്ളികൾ ഉണ്ടെങ്കിൽ സംഘടിത പ്രാർത്ഥനകൾ അവിടെ വെച്ചു തന്നെ നിർവഹിക്കണം. എന്നാൽ, പള്ളികൾ അടച്ചിട്ടാലും പ്രാർത്ഥനകൾ നിലയ്ക്കുന്നില്ല. പള്ളികളിൽ പ്രതിഷ്ഠകളില്ല, അതിനാൽ പ്രാർത്ഥന എവിടെവെച്ചും ആകാമെന്നത് ഇസ്ലാമിൻ്റെ സൗന്ദര്യമാണ്.

ഈ വിഷയത്തിൽ മറ്റുള്ളവരുടെ പരിമിതികളല്ല, ഇസ്ലാമിന് സാധ്യതകളും സൗകര്യങ്ങളുമാണ് ഉള്ളത്. ഇസ്ലാമിൻ്റെ ഈ മനുഷ്യപ്പറ്റും, സാമൂഹികസുരക്ഷാ ജാഗ്രതയും
എല്ലാവരും തിരിച്ചറിയുന്ന സന്ദർഭമാണിത്.
പള്ളികൾ എത്രകാലം അടച്ചിടേണ്ടി വന്നാലും, അവിടെനിന്ന് ഒരാൾക്കും രോഗം പകരാൻ ഇടവരുത്താതിരിക്കുക എന്നതിനാണ് മുസ്ലിം സംഘടനകൾ മുൻഗണന നൽകേണ്ടത്.
അത്യന്തം ഇസ്ലാമോഫോബിക് ആയ ഒരു സമൂഹത്തിൽ, ദുഷ്പ്രചാരണങ്ങൾക്കുള്ള സാധ്യതകൾ ഒഴിവാക്കുക പ്രധാനമാണ്. ചിലതിൻ്റെയൊക്കെ ‘വഴികൾ അടച്ചുകളയുക’
എന്നത് ഇസ്ലാമിക നിയമങ്ങളുടെ മാനദണ്ഡങ്ങളിൽ ഒന്നാണല്ലോ.
കോവിഡ് കാലത്തും പൗരത്വപ്രക്ഷോഭകരെ ക്രൂരമായി വേട്ടയാടുന്ന ഭരണകൂട നടപടികളുടെ സാഹചര്യം നാം മുഖവിലക്കെടുക്കണം. സ്കൂളുകളും മറ്റും തുറക്കാതെ സൂക്ഷ്മത പാലിക്കുന്നതും പരിഗണിക്കേണ്ടതാണ്. ചിലതൊക്കെ നിയന്ത്രണങ്ങളോടെ പ്രവർത്തിക്കുന്നു എന്നത്, പള്ളികൾ തുറക്കാൻ കാരണമാകേണ്ടതുണ്ടോ?

യാത്രയിൽ, നമസ്കാരം ചുരുക്കിയും ചേർത്തും നിർവഹിക്കാൻ പഠിപ്പിച്ച ഇസ്ലാം, യാത്രയിലെ ഭക്ഷണവും അങ്ങനെയാകണം എന്ന് നിർദേശിച്ചിട്ടില്ല. ആരാധനകളിൽ തന്ന ഇളവ് അങ്ങനെത്തന്നെ പ്രധാനമാണ് എന്നർത്ഥം.
വെള്ളിയാഴ്ച്ചയിലെ നിർബന്ധ ജുമുഅക്കുള്ള ഗൗരവം, ഐഛികമായ പെരുന്നാൾ നമസ്കാരത്തിന് നൽകേണ്ടതില്ലല്ലോ? പെരുന്നാൾ നമസ്കാരം വീട്ടിൽവെച്ച് തന്നെ നിർവഹിക്കാവുന്നതാണ്.
മാത്രമല്ല, വൈകാരികമായ ഈ വിഷയത്തിൽ, 400ൽ നിന്ന് 40 പേർ എന്നവിധം നിശ്ചിത ആളുകളെ എങ്ങനെ തെരഞ്ഞെടുക്കും? അതുകൊണ്ട്, പള്ളികൾ തുറക്കാൻ കുറച്ചു കൂടെ സമയം കാത്തിരിക്കുന്നതാണ് ഉചിതം എന്നാണ് വ്യക്തിപരമായ അഭിപ്രായം.
എന്തായിരുന്നാലും പള്ളികൾ നിയന്ത്രണങ്ങളോടെ തുറക്കുന്ന വിഷയത്തിൽ മുസ്ലിം സംഘടനകൾ കൂട്ടുത്തരവാദിത്തത്തോടെ നിലപാട് എടുക്കുകയാണ് വേണ്ടത്. നേതാക്കൾ യോഗം ചേർന്ന് ഒന്നിച്ച് തീരുമാനം കൈക്കൊള്ളണം. രാഷ്ട്രീയ താൽപര്യം ആരോപിക്കാൻ കാരണമായേക്കാവുന്ന സാഹചര്യം ഒഴിവാക്കുന്നതാണ് സൂക്ഷ്മത.
ഒരു വ്യക്തിയോ, ഒരു സംഘടനാ നേതാവോ മാത്രം അഭിപ്രായപ്രകടനം നടത്തുന്നതിനു പകരം, കൂടിയാലോചനകൾക്ക് ശേഷം ഒരുമിച്ച് നിലപാട് എടുക്കട്ടെ. പൗരത്വ പ്രക്ഷോഭകാലത്തെ കൂട്ടുത്തരവാദിത്തം ഈ പ്രതിസന്ധി കാലത്തും കാണിക്കണം. എങ്കിൽ, തീരുമാനത്തിൻ്റെ ഗുണം എല്ലാവർക്കും ലഭിക്കും. അതിൻ്റെ പ്രയാസങ്ങൾ എല്ലാവരു ഒരുമിച്ച് പങ്കിടുകയും ചെയ്യാം. സംഘടനാ താൽപര്യങ്ങൾക്കും കേവല വൈകാരികതക്കുമപ്പുറം വിശാലതയും വിവേകവും നേതൃത്വത്തെ നയിക്കട്ടെ.
The post സാമൂഹികസുരക്ഷ പ്രധാനം, കൂട്ടുത്തരവാദിത്തം കാണിക്കണം appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.
]]>The post ലോക്ക്ഡൗൺ കാലത്തെ പഠനം appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.
]]>പൊതുവില്‍ ഇത്തരം കാരണങ്ങളാല്‍ വിഷാദ രോഗത്തിന്‍റെ ലക്ഷണങ്ങള്‍ കാണിക്കുക. അമിതമായ ദേഷ്യം, ഭയം, ഉത്കണ്ഠ, ഉറക്കമില്ലായ്മ തുടങ്ങിയ സാഹചര്യങ്ങളിലേക്ക് നയിക്കുന്നു. കൂടാതെ പലരുടെയും പരീക്ഷകൾ പൂർത്തിയാകാത്ത, അതല്ലെങ്കിൽ എന്ന് നടക്കുമെന്നറിയാത്ത ഒരു അനിശ്ചിതാവസ്ഥയും നിലനിൽക്കുന്നുണ്ട്. അവ പല രീതിയില്‍ മാനസ്സിക പ്രയാസങ്ങളിലേക്ക് എത്തിക്കുന്നു.

ഈയൊരു അവസ്ഥയിൽ നമ്മിലുണ്ടാവേണ്ടത് ലക്ഷ്യങ്ങളെ മുൻനിർത്തിയുള്ള പരിശ്രമമാണ്, എല്ലാ പകർച്ചവ്യാധികളും കാലം കഴിയുമ്പോൾ നിയന്ത്രണവിധേയമാവുക തന്നെ ചെയ്യുമെന്ന് തന്നെയാണ് മുൻകാല അനുഭവങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. ആയതിനാൽ നമ്മുടെ ശരീരത്തെയും മനസ്സിനെയും ആരോഗ്യത്തോടുകൂടി സംരക്ഷിച്ചുകൊണ്ട് പഠനങ്ങളിലും പ്രവർത്തനങ്ങളിലും ഊർജസ്വലതയോടെ ഇടപെടുക.
ഇനിയുള്ള കുറച്ച് നാളത്തേക്കെങ്കിലും നമ്മുടെ ഔപചാരിക വിദ്യാഭ്യാസ രീതികളിൽ മാറ്റം വരും, ലോക വ്യാപകമായി അത്തരം മാറ്റങ്ങൾ നമുക്ക് കാണാൻ കഴിയുന്നുണ്ട്. പല പശ്ചാത്യ സർവകലാശാലകളും ഓൺലൈൻ വിദ്യാഭ്യാസ രീതികളിലേക്ക് തങ്ങളുടെ വിദ്യാഭ്യാസ പ്രക്രിയ മാറ്റിയിട്ടുണ്ട്. ഒരു സംഘം ആളുകൾ ഒരു ചെറിയ സ്ഥലത്തിരുന്ന് പഠിക്കുക എന്നത് സാമൂഹിക അകലം പാലിക്കേണ്ടതിനാല്‍ സാധ്യമല്ല, സ്വന്തം വീട്ടിൽ ഇരുന്ന് ഓൺലൈൻ സ്രോതസ്സുകൾ ഉപയോഗിച്ച് പഠിക്കുക എന്നുള്ള രീതിയിലേക്ക് പല സർവകലാശാലകളും മാറിക്കഴിഞ്ഞു. കേരളത്തിലും പല പ്രൊഫഷണൽ കോളേജുകളും ഈ രീതിയിൽ ക്ലാസുകൾ ആരംഭിച്ചു കഴിഞ്ഞു. ഈയൊരു സാഹചര്യത്തിൽ ഇത്തരം രീതികളോട് വിമുഖത കാണിച്ചുകൊണ്ട്, സമയം പാഴാക്കുകയാണെങ്കിൽ അത് നമ്മെ ലക്ഷ്യങ്ങളിൽ നിന്നകറ്റും. മാത്രമല്ല, അലസത രൂപപെട്ട് നമ്മുടെ ഏകാഗ്രതയെ ഇല്ലാതാക്കും. ആയതിനാൽ ചിട്ടയായ രീതിയിൽ പഠനം നിലനിർത്തികൊണ്ടുപോകാനാണ് നമ്മൾ ശ്രമിക്കേണ്ടത്. അനാരോഗ്യകരമായ ശീലങ്ങൾ ഒഴിവാക്കി ഒരു വിദ്യാർത്ഥി എന്ന നിലക്ക് നമ്മൾ എന്തൊക്കെ കാര്യങ്ങൾ ചെയ്തിരുന്നുവോ, അതെ ചിട്ടയോടു കൂടി തന്നെ നമ്മൾ ഇനിയും മുന്നോട്ട് പോവേണ്ടതുണ്ട്. നമ്മൾ ഉറങ്ങുന്ന സമയവും ഉണർന്നെഴുന്നേൽക്കുന്ന സമയവും വളരെ കൃത്യമായി നിലനിർത്തേണ്ടത് അത്യാവശ്യമാണ്.

രാവിലെ ഉണർന്നെഴുന്നേറ്റ് പ്രാഥമിക കാര്യങ്ങൾക്ക് ശേഷം വ്യായാമങ്ങൾ ചെയ്യുന്നത് ആരോഗ്യവും ഏകാഗ്രതയും ഓർമ്മ ശക്തിയും നിലനിർത്തുന്നതിന് സഹായിക്കും. കുളിച്ച് ഉന്മേഷത്തോടെ സമയം ക്രമീകരിച്ചുകൊണ്ട് പഠനത്തിൽ ഏർപെടാൻ ശ്രദ്ധിക്കണം, വ്യത്യസ്ത വിഷയങ്ങൾ വ്യത്യസ്ത സമയമെടുത്ത് കൊണ്ട് പഠിക്കുക, ഇതിനിടയിലുള്ള കുറച്ച് സമയം വിനോദത്തിനു കണ്ടെത്താവുന്നതാണ്. പാട്ടുകള്‍ കേൾക്കാനും വ്യായാമം ചെയ്യാനും ഇതര വായനകൾക്കുമെല്ലാം സമയം ചിലവഴിമ്പോൾ പഠനമാണ് പ്രധാന ലക്ഷ്യമെന്ന കാര്യം മറക്കാതിരിക്കുക. രാത്രിയിൽ ഏഴു മണിക്കൂറെങ്കിലും ഉറക്കം ലഭിക്കുന്നുവെന്ന് ഉറപ്പാക്കുക. നന്നായി ഉറങ്ങിയാൾ ശാരീരികമായ ഉന്മേഷം ലഭിക്കുമെന്ന് മാത്രമല്ല, നമ്മൾ പഠിക്കുന്നത് തലച്ചോറിലെ മെമ്മറി സെല്ലുകളിൽ രേഖപെടുത്തുന്നതും ഉറങ്ങുന്ന സമയത്താണ്.

പുതുമയുള്ള അനുഭവങ്ങൾ വരുമ്പോൾ അത് നമ്മുടെ ഏകാഗ്രതയെ ബാധിക്കുമെന്നാണ് ചില പഠനങ്ങൾ പറയുന്നത്. മുമ്പും നമുക്ക് പ്രയാസങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്, പ്രളയം, എച്ച്1എൻ1 വൈറസ് തുടങ്ങി, അന്നും പ്രയാസങ്ങളെ മറികടന്നു അതിനെയൊക്കെ നമ്മൾ തരണം ചെയ്തു. നിലവിലെ മഹാമാരിയും നിയന്ത്രണങ്ങളും നമുക്ക് മാത്രം ബാധിച്ചതല്ല, ലോകത്ത് എല്ലായിടത്തും ഇതേ അവസ്ഥയാണ്.
നിലവിൽ നമ്മൾ പ്രധാനമായും ചെയ്യേണ്ട കാര്യം
പഠിക്കുമ്പോൾ കൃഷി ചെയ്യുന്നത് പോലെ പഠിക്കാൻ ശ്രമിക്കണം എന്നാണ് വിദ്യാഭ്യാസ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. കൃഷി ചെയ്യുമ്പോൾ ഏതെങ്കിലുമൊരു വിള നട്ടുവളർത്തിയ ശേഷം അടുത്ത കാലമാവുമ്പോൾ മറ്റെന്തെങ്കിലും വിള നട്ടുവളർത്തിയാൽ ആ മണ്ണിന്റെ ഫലഭൂയിഷ്ഠത വർദ്ധിക്കുമെന്ന് പറയുന്ന പോലെ, താൽപ്പര്യം നഷ്ടപ്പെടാതെ ഒന്നൊ രണ്ടോ മണിക്കൂർ ഒരു വിഷയം പഠിക്കുക, അതിനു ശേഷം മറ്റൊരു വിഷയത്തിലേക്ക് പോകാം. ഒരു ദിവസം മുഴുവൻ ഒരൊറ്റ വിഷയം തന്നെ വായിച്ചിരുന്നാൽ വായന ക്ഷമത കുറയുകയും നമുക്ക് ഏകാഗ്രത നഷ്ടപ്പെടുകയും ഓർമ്മയെ അത് ദോഷകരമായി ബാധിക്കുകയും ചെയ്യും.

പല വിദ്യാർത്ഥികളും കൂടിയിരുന്ന് പഠിക്കുന്നതിലൂടെയാവും(combine study) കൂടുതല്‍ വ്യക്തമായി പഠിക്കാന്‍ സാധിക്കുക, അത്തരക്കാർക്ക് ഈ ലോക്ഡൌൺ കാലത്ത് ടീച് എ ഫ്രണ്ട് രീതി (teach a friend) പരീക്ഷിക്കാവുന്നതാണ്. നമുക്ക് മറ്റുള്ളവുരുമായി സംവദിക്കുവാനുള്ള ധാരാളം ഓൺലൈൻ മാധ്യമങ്ങൾ ഇപ്പോൾ ലഭ്യമാണ്. എപ്പോഴും അത് ഉപയോഗിക്കുക എന്നതല്ല, എന്നാൽ പാഠഭാഗങ്ങൾ നമ്മുടെ കൂട്ടുകാരുമായി സാധ്യമായ ഒരു ഓൺലൈൻ പ്ലാറ്റഫോമിൽ കുറച്ച് സമയം നമ്മൾ പഠിച്ച പാഠം അവരെ പഠിപ്പിച്ചു കൊടുക്കുക, കൂട്ടുകാര്‍ പരസ്പരം പഠിപ്പിക്കുക. ഓൺലൈൻ ആപ്പുകൾ ഉപയോഗിച്ച് തത്സമയം തന്നെ ഇത് ചെയ്യാവുന്നതാണ്, അതല്ലെങ്കിൽ റെക്കോർഡ് ചെയ്തു വെച്ച പാഠഭാഗങ്ങൾ അവർക്ക് കൈമാറുകയോ ചെയ്യാം, വളരെ മികച്ച ഫലം തരുന്ന ഒരു രീതിയാണിത്. പൊതുവിൽ പറയാറുണ്ട് നമ്മൾ ഒരു പാഠഭാഗം പഠിക്കുമ്പോൾ അത് പഠിക്കാനുള്ള ഏറ്റവും നല്ല മാർഗം മറ്റൊരാളെ അത് പഠിപ്പിച്ചു കൊടുക്കുക എന്നതാണ്. കാരണം നമ്മൾ മറ്റുള്ളവരെ പഠിപ്പിക്കാൻ വേണ്ടി പഠിക്കുമ്പോൾ കുറച്ച് ആത്മാർത്ഥമായി പഠിക്കും. നമ്മൾ വായിച്ചതും പഠിച്ചതുമായ ഒരു ഭാഗം മറ്റൊരാൾക്ക് പറഞ്ഞുകൊടുക്കുമ്പോൾ അതൊന്നു കൂടി നമ്മുടെ തലച്ചോറിൽ ദൃഢമായി പതിയും, നമുക്ക് നല്ല ആശയ വിനിമയ ശേഷി ഉണ്ടെങ്കിൽ ഒരുപക്ഷെ കേൾക്കുന്ന സുഹൃത്തുക്കൾക്ക് കൂടി അത് പ്രയോജനം ചെയ്യും. ഇതേ ഒരു മനോഭാവം എല്ലാവരും പുലർത്തിയാൽ ഒരേ ദിവസം തന്നെ വ്യത്യസ്തങ്ങളായ പാഠഭാഗങ്ങൾ എല്ലാവര്‍ക്കും പഠിക്കാൻ കഴിയും, സമയം ക്രമീകരിക്കണം എന്നുമാത്രം.
സാമൂഹിക അകലം പാലിക്കേണ്ട ഘട്ടത്തിൽ പോലും മാനസിക അകലം ഇല്ലാതെ നമ്മൾ പഠിക്കുന്നു, മറ്റുള്ളവരെ നമ്മൾ പഠിപ്പിക്കുകയും ചെയ്യുന്നു. നമ്മൾ നേടുന്നു, മറ്റുള്ളവരിലേക്ക് നേട്ടം പകർന്ന് കൊടുക്കുന്നു. നന്മയുടെ ഏറ്റവും മനോഹരമായ മുഖം അതുവഴി കൈവരിക്കാൻ സാധിക്കുന്നു.
The post ലോക്ക്ഡൗൺ കാലത്തെ പഠനം appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.
]]>