Notice: fwrite(): Write of 1784 bytes failed with errno=28 No space left on device in /home/openpre/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 42

Warning: Cannot modify header information - headers already sent by (output started at /home/openpre/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:42) in /home/openpre/public_html/wp-includes/feed-rss2.php on line 8
Mahatma Gandhi Archives - OPEN PRESS | ഓപ്പണ്‍ പ്രസ്സ് - Malayalam News https://openpress.news/tag/mahatma-gandhi/ Latest Malayalam news and views, breaking and live updates from politics, business, technology, health, education, sports & entertainment at OPEN PRESS | ഓപ്പണ്‍ പ്രസ്സ് Sun, 31 Jan 2021 06:53:01 +0000 ml hourly 1 https://wordpress.org/?v=7.0.6 https://openpress.news/wp-content/uploads/2020/05/favicon.png Mahatma Gandhi Archives - OPEN PRESS | ഓപ്പണ്‍ പ്രസ്സ് - Malayalam News https://openpress.news/tag/mahatma-gandhi/ 32 32 കങ്കണ ചെയ്ത ട്വീറ്റിനെക്കാൾ അതിനു കിട്ടുന്ന സ്വീകാര്യതയാണ് പേടിപ്പിക്കുന്നത് https://openpress.news/kangana-ranaut-shared-a-tweet-about-naturam-godse-on-martyrs-day/ https://openpress.news/kangana-ranaut-shared-a-tweet-about-naturam-godse-on-martyrs-day/#respond Sun, 31 Jan 2021 06:49:06 +0000 https://openpress.news/?p=7162 പ്രതികരണം/നെൽസൺ ജോസഫ്

The post കങ്കണ ചെയ്ത ട്വീറ്റിനെക്കാൾ അതിനു കിട്ടുന്ന സ്വീകാര്യതയാണ് പേടിപ്പിക്കുന്നത് appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.

]]>
“സ്കൂളിൽ പഠിച്ചിരുന്നത് മഹാത്മാഗാന്ധി എത്ര മഹാനായിരുന്നു എന്നതാണ്. എന്നാൽ ഇരുപത് വർഷം കഴിഞ്ഞ് ട്വിറ്ററാണ് മഹാത്മാഗാന്ധി യഥാർഥത്തിൽ ഈ രാജ്യത്തോട് എന്താണ് ചെയ്തത് എന്നും ഗോഡ്സെ രാജ്യത്തിനു വേണ്ടി അയാളത്തന്നെ ബലികഴിച്ചത് എന്നും തിരിച്ചറിയാൻ സഹായിച്ചത് ” എന്ന് ഒരാൾ.

ഏത്, ട്വിറ്ററേയ്…

വാസ്തവമേതാണ്, നുണക്കഥയേതാണെന്ന് തിരിച്ചറിയാൻ, ഫാക്റ്റ് ചെക്ക് ചെയ്യാൻ പോലും കഴിയുന്നതിനു മുൻപ് പതിനായിരങ്ങളിലേക്ക് വാക്കുകളെത്തിച്ചേരുന്ന സോഷ്യൽ മീഡിയകളിൽ ഒന്ന്.

ജൂതന്മാരെ ഹിറ്റ്ലർ കൂട്ടക്കൊല ചെയ്തിട്ടില്ലെന്ന് വിശ്വസിക്കുന്നവരെയും കണ്ടുമുട്ടാൻ കഴിയും ട്വിറ്ററിലും ഫേസ്ബുക്കിലുമൊക്കെ.

ഞാനടക്കം പലരും സ്കൂളിൽ പഠിച്ചിരുന്നപ്പൊ വെറുതെ കാണാതെ പഠിച്ച് ഛർദ്ദിച്ചുപോന്നതാണ് ചരിത്രം. പണ്ട് ചെയ്ത തെറ്റുകൾ അതേപടി ആവർത്തിക്കുന്നതിൻ്റെ കാരണങ്ങളിലൊന്ന് അതു തന്നെയാണ്.

അല്ല, പഠിച്ച കെമിസ്ട്രിയും ഫിസിക്സുമൊക്കെ മറന്ന് സോഷ്യൽ മീഡിയ വച്ചു നീട്ടുന്ന മറ്റ് പലതും വിശ്വസിക്കുന്നത് കാണുമ്പൊ ഇനി പഠിച്ചാലും എന്ത് സംഭവിക്കുമായിരുന്നെന്നും ചിലപ്പൊ ആലോചിച്ചുപോവും.

തെളിവുകളോടെ രേഖപ്പെടുത്തിവയ്ക്കപ്പെട്ട ചരിത്രമാണോ സോഷ്യൽ മീഡിയ ഫോർവേഡുകളാണോ വിശ്വസിക്കേണ്ടത്?

പലരും വിശ്വസിക്കാൻ തിരഞ്ഞെടുക്കുന്നത് രണ്ടാമത്തേതാവുമ്പൊ അതേ സോഷ്യൽ മീഡിയ വഴി തന്നെ തിരുത്തലുകളും ഉണ്ടാവണം.

” ഇന്നത്തെ ദിവസമാണ് ഇന്ത്യ ഈ മനുഷ്യൻ്റെ ധീരതയ്ക്ക് സാക്ഷ്യം വഹിച്ചത് ” എന്ന് മറ്റൊരാൾ..

ഏത്, ധീരതയേ…

നിരായുധനായ ഒരു മനുഷ്യൻ്റെ നെഞ്ചിലേക്ക് വെടിയുതിർക്കുന്ന ധീരത.

അതിനെ താരതമ്യം ചെയ്യേണ്ടതോ?

സൂര്യനസ്തമിക്കാത്ത സാമ്രാജ്യമെന്ന് പേരു കേട്ട ഒരു രാജ്യത്തിൻ്റെ ഭരണാധികാരികൾക്കെതിരെ ഉപ്പ് കുറുക്കിയും ഉപവാസമനുഷ്ഠിച്ചും ജയിലഴിക്കുള്ളിലാക്കപ്പെട്ടുമൊക്കെ അർദ്ധനഗ്നനായ ഒരു മനുഷ്യൻ നടത്തിയ പോരാട്ടത്തോട്..

അഹിംസയെ, അക്രമരാഹിത്യത്തെ ഉയർത്തിപ്പിടിച്ച മനുഷ്യനോട്..

സ്വന്തം രാജ്യത്തെ ജനങ്ങൾ മതത്തിൻ്റെ പേരിൽ തമ്മിലടിക്കരുതെന്ന് ആഗ്രഹിച്ച മനുഷ്യനോട്…

അവരുടെ തമ്മിലടി നിൽക്കാൻ താൻ മരണം വരെ ഉപവസിക്കുമെന്ന പ്രഖ്യാപനം മതിയെന്ന് മനസിലാക്കിയിരുന്ന മനുഷ്യനോട്..

അതും ആ മഹാത്മാവ് കൊല്ലപ്പെട്ട ദിവസം..

താരതമ്യം അർഹിക്കുന്നുപോലുമില്ല..

പക്ഷേ പറയേണ്ടി വരുന്നത് അത്തരം വരികൾക്ക് കിട്ടുന്ന സ്വീകാര്യതകൊണ്ട് മാത്രമാണ്.

ഒരു കാര്യം വ്യക്തമായി മനസിലാക്കണം.

ഇന്ത്യ പിറന്നത്, പണിതുയർത്തിയത് വെടിയുണ്ടകൾക്ക് മേലല്ല. വെടിയുണ്ടകൾക്ക് ഓർമകളെ മുറിവേല്പിക്കാനുമാവില്ല.

The post കങ്കണ ചെയ്ത ട്വീറ്റിനെക്കാൾ അതിനു കിട്ടുന്ന സ്വീകാര്യതയാണ് പേടിപ്പിക്കുന്നത് appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.

]]>
https://openpress.news/kangana-ranaut-shared-a-tweet-about-naturam-godse-on-martyrs-day/feed/ 0
ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ ചരിത്രം കര്‍ഷരുടെ വിയര്‍പ്പിൽ നിന്നും ചോരയിൽ നിന്നും പടുത്തുയർത്തിയതാണ് https://openpress.news/the-republic-of-india-is-built-on-sweat-and-blood-of-farmers/ https://openpress.news/the-republic-of-india-is-built-on-sweat-and-blood-of-farmers/#respond Tue, 26 Jan 2021 03:56:04 +0000 https://openpress.news/?p=7117 സുധാ മേനോൻ

The post ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ ചരിത്രം കര്‍ഷരുടെ വിയര്‍പ്പിൽ നിന്നും ചോരയിൽ നിന്നും പടുത്തുയർത്തിയതാണ് appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.

]]>
ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ ചരിത്രം കര്‍ഷരുടെ വിയര്‍പ്പിൽ നിന്നും ചോരയിൽ നിന്നും പടുത്തുയര്ത്തിയതാണ്, കോര്‍പ്പറേറ്റുകളുടെ ഔദാര്യത്തില്‍ നിന്നും അല്ല.

നമ്മള്‍ അഭിമാനപൂര്‍വ്വം ആഘോഷിക്കുന്ന ‘റിപ്പബ്ലിക്ക് ദിന’ത്തിലേക്കുള്ള യാത്ര തുടങ്ങിയത് ഒരിക്കലും നാഗ്പ്പൂരില്‍ നിന്നുമായിരുന്നില്ല. മറിച്ച് നൂറ്റിനാല് വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന മറ്റൊരു കര്‍ഷകസമരത്തില്‍ നിന്നുമായിരുന്നു- വടക്കന്‍ ബീഹാറിലെ ചമ്പാരനില്‍ നിന്നും.

1917ലെ കടുത്ത വേനലില്‍ ആണ് ഗാന്ധിജി ബീഹാറിലെ ചമ്പാരനില്‍ എത്തിയത്. കര്‍ഷകരുടെ താല്പര്യത്തിനു എതിരായി ഇന്‍ഡിഗോ കൃഷി ചെയ്യാന്‍ യുറോപ്യന്‍ പ്ലാന്റർമാരും കൊളോണിയല്‍ സ്റ്റേറ്റും നിര്‍ബന്ധിക്കുകയും, അതിനു വഴങ്ങാത്ത കര്‍ഷകരുടെ കൃഷി ഭൂമി ബലമായി കണ്ടുകെട്ടുകയും ചെയ്യുന്ന സമയം.

ഗാന്ധിജി ആറാഴ്ചയോളം ചമ്പാരനിലെ കര്‍ഷകര്‍ക്ക് ഒപ്പം താമസിക്കുകയും, അവരില്‍ നിന്നും യഥാര്‍ത്ഥ വസ്തുതകള്‍ മനസിലാക്കുകയും ചെയ്തു.

അങ്ങനെ കോണ്‍ഗ്രസിലെ വളണ്ടിയര്‍ മാതൃകയുടെ ബാലപാഠങ്ങള്‍ക്ക് അദ്ദേഹം അമോല്‍വയിലും, കിഴക്കന്‍ ചമ്പാരനിലെ ഗ്രാമങ്ങളിലും വിത്തിട്ടു മുളപ്പിച്ചു.

കര്‍ഷകര്‍ക്ക് ഒപ്പം മോത്തിഹാരിയിലും ചമ്പാരനിലും ജീവിച്ച ആ ഒന്നരമാസം ആയിരുന്നു ഗാന്ധിജി ഇന്ത്യയുടെ രാഷ്ട്രപിതാവായി, ദേശിയ പ്രസ്ഥാനത്തിന്റെ ആത്മാവായി മാറുന്നതിനുള്ള ആദ്യചുവടുവെപ്പുകള്‍ നടത്തിയത്.

ജെബി കൃപലാനിയും, രാജേന്ദ്രപ്രസാദും ഗാന്ധിജിയോടൊപ്പം ചേര്‍ന്നതും അവിടെ വച്ചായിരുന്നു. ചമ്പാരന്‍ വിടാനുള്ള ബ്രിട്ടീഷ്‌ പോലീസിന്റെ താക്കീതു തള്ളിക്കളഞ്ഞ് സമരം തുടങ്ങിയതോടെയാണ് ഗാന്ധിജി ഒരു പാന്‍ ഇന്ത്യന്‍ നേതാവായത്.

ഒടുവില്‍ ആ കര്‍ഷകസമരം വിജയിക്കുകയും, ആദ്യമായി കൊളോണിയല്‍ ഭരണകൂടത്തിനു ജനങ്ങളുടെ സമരവീര്യത്തിനു മുന്നില്‍ അടിയറവ് പറയേണ്ടി വരികയും ചെയ്തു.

ഗാന്ധിജിയുടെ സ്വന്തം നാടായ ഗുജറാത്തിലും അതിന്റെ അനുരണനങ്ങള്‍ ഉണ്ടായി. വല്ലഭായി പട്ടേലും, മഹാദേവദേശായിയും, നരഹരി പരേഖും, അടങ്ങുന്ന പ്രഗല്‍ഭരായ വക്കീലന്മാര്‍ തങ്ങളുടെ തൊഴില്‍ ഉപേക്ഷിച്ചുകൊണ്ടാണ് ഗാന്ധിജിക്ക് ഒപ്പം ദേശിയ പ്രസ്ഥാനത്തിലേക്ക് ഇറങ്ങിയത്‌.

തുടര്‍ന്ന്, കൃഷിനാശവും പ്ലേഗ് രോഗപ്പകർച്ചയും കാരണം ഉയർന്ന നികുതി അടയ്ക്കാൻ സാധിക്കാതിരുന്ന കര്‍ഷകരെ സംഘടിപ്പിച്ചു കൊണ്ട് ഗാന്ധിജിയും, പട്ടേലും, ആനന്ദിന് അടുത്തുള്ള ഖേഡയില്‍ സത്യാഗ്രഹസമരം നടത്തി.

കൃഷിഭൂമിയും സ്വത്തും കണ്ടുകെട്ടുകെട്ടുമെന്ന ഭീഷണിക്ക് മുന്നിലും പതറാതെ ഖേഡയിലെ കര്‍ഷകര്‍ സമരം തുടര്‍ന്നു. ഒടുവില്‍, നികുതി വർധനവിന്റെ നിരക്ക് കുറയ്ക്കാനും കണ്ടുകെട്ടിയ കൃഷിഭൂമികൾ തിരിച്ചുനൽകാനും നിരുപാധികം സമ്മതിക്കേണ്ടി വന്നു, ഭരണകൂടത്തിന്.

ഈ കർഷകസമരങ്ങളുടെ വിജയങ്ങളെ തുടര്‍ച്ച ആയിരുന്നു, 1918ല്‍ നടന്ന അഹമ്മദാബാദിലെ മില്‍ തൊഴിലാളികളുടെ സമരം.. അങ്ങനെ കര്‍ഷകരില്‍ നിന്നും, തൊഴിലാളികളിലേക്കും അതില്‍ നിന്നും കുറെക്കൂടി വിശാലമായ ഇന്ത്യയുടെ ക്യാന്‍വാസിലേക്കും ഗാന്ധിജി പതുക്കെ ഇറങ്ങി ചെല്ലുകയായിരുന്നു..

അന്ന്, ഗുജറാത്തി പൊതുസമൂഹവും, ഗുജറാത്തിസഭയും സമരം നയിക്കാന്‍ ഗാന്ധിജിയോടൊപ്പം മുന്‍നിരയില്‍ ഉണ്ടായിരുന്നു. പക്ഷെ, ഇന്ന്, ഗാന്ധിജിയുടെയും പട്ടേലിന്റെയും അതേ ഗുജറാത്തില്‍ ജനിച്ചുവളര്‍ന്ന, ഗുജറാത്തി ‘പാരമ്പര്യത്തില്‍’ എന്നും ഊറ്റം കൊള്ളാറുള്ള പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കര്‍ഷകരുടെയും തൊഴിലാളികളുടെയും അതിജീവനത്തിന്റെ ഭാഷ മനസിലാവാത്തത് ചരിത്രത്തിലെ വേദനിപ്പിക്കുന്ന വൈരുധ്യം!

ഓര്‍ക്കുക, മഹത്തായ രണ്ടു കര്‍ഷകസമരങ്ങളും അത് നയിച്ച മഹാത്മാഗാന്ധിയുമാണ് ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ വഴി തിരിച്ചുവിട്ടത്. ചുരുക്കത്തില്‍, ബീഹാറിലെയും ഗുജറാത്തിലെയും കര്‍ഷകര്‍ ഊതി ഊതി തെളിയിച്ച ഒരു തീപ്പൊരിയില്‍ നിന്നും ആയിരുന്നു മഹാത്മാഗാന്ധിയെന്ന അനിതരസാധാരണനായ മനുഷ്യന്‍ ഇന്ത്യയാകെ സമരത്തിന്റെ ദീപശിഖകള്‍ തെളിയിച്ചത്.

അത് കൊണ്ട്, കർഷകസമരം ഒരു പ്രതീക്ഷയാണ്. എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചുകൊണ്ട്, റിപ്പബ്ലിക് ദിനത്തില്‍ ദില്ലിയിലെ നഗരപാതയിലൂടെ ട്രാക്ടര്‍ റാലി നടത്തുന്ന കര്‍ഷകരുടെ അസാധാരണമായ സമരവീര്യത്തിനു ഒരായിരം അഭിവാദ്യങ്ങള്‍…

ഒരുപക്ഷെ, ഇത് തൊഴില്‍ നിയമങ്ങള്‍ക്കു എതിരെ കൂടിയുള്ള കര്‍ഷക-തൊഴിലാളി സംയുക്തസമരമാക്കാന്‍ കഴിയുമെങ്കില്‍ അത് നമ്മുടെ ജനാധിപത്യസമരങ്ങളുടെ ചരിത്രത്തിലെ ഏറ്റവും അര്‍ത്ഥവത്തായ ഒരു കാല്‍വെയ്പ്പായേക്കും.

The post ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ ചരിത്രം കര്‍ഷരുടെ വിയര്‍പ്പിൽ നിന്നും ചോരയിൽ നിന്നും പടുത്തുയർത്തിയതാണ് appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.

]]>
https://openpress.news/the-republic-of-india-is-built-on-sweat-and-blood-of-farmers/feed/ 0
ചില വ്യക്തികൾ അങ്ങിനെയാണ്; അവർ ചരിത്രം സൃഷ്ടിക്കുക തന്നെ ചെയ്യും https://openpress.news/october-2-remembering-mahatma-gandhi-gandhi-jayanthi/ https://openpress.news/october-2-remembering-mahatma-gandhi-gandhi-jayanthi/#comments Fri, 02 Oct 2020 03:30:00 +0000 https://openpress.news/?p=6182 ഓർമ/ആഷിക്ക്. കെ.പി

The post ചില വ്യക്തികൾ അങ്ങിനെയാണ്; അവർ ചരിത്രം സൃഷ്ടിക്കുക തന്നെ ചെയ്യും appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.

]]>
ആഷിക്ക്. കെ. പി

ആഷിക്ക്. കെ. പി

സംസ്ഥാന കരിക്കുലം കമ്മിറ്റി മുൻ അംഗം, പ്രിൻസിപ്പൽ, റഹ്മാനിയ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ കോഴിക്കോട്.


ഭാരതം ലോകത്തിന് സംഭാവന ചെയ്ത മഹത് വ്യക്തികളിൽ പ്രഥമസ്ഥാനീയനാണ് ഗാന്ധിജി. ലോകത്തിന് മാതൃകയായ നേതാക്കളിൽ ഒരാളും. ചില വ്യക്തികൾ അങ്ങിനെയാണ്. അവർ ചരിത്രത്തെ സൃഷ്ടിക്കും. ചരിത്രം അവരാൽ അവർക്കു ശേഷവും സൃഷ്ടിക്കപ്പെടുന്നു. കാരണം അവർ കാലാതീതരാണ്.

കാലമെത്ര കഴിഞ്ഞാലും ലോകം അവരെ, അവരുടെ പ്രവർത്തനങ്ങളെ ഓർത്തു കൊണ്ടേയിരിക്കും. എന്തു കൊണ്ടാണത്? കാരണം, അവരുടെ ജൻമവും കർമ്മവും അവർക്കു വേണ്ടിയല്ല. ഈ ലോകത്തിന് വേണ്ടിയായിരിക്കും. ഗാന്ധിജിയുടെ നൂറ്റി അമ്പതാം ജൻമ വാർഷിക ദിനാഘോഷങ്ങളുടെ സമാപ്തിയിലാണ് നാം ഇന്നുള്ളത്.

ഓരോ ഭാരതീയനും ഹൃദയത്തോട് ചേർത്തു വയ്ക്കുന്ന മഹത് പ്രതീകം തന്നെയാണ് ഗാന്ധിജി. അധികാരം കൊണ്ടും കാർക്കശ്യം കൊണ്ടും അടിച്ചമർത്തൽ കൊണ്ടും വിഘടന വിദ്വേഷ പ്രവർത്തനങ്ങൾ കൊണ്ടും മതമൗലികവാദങ്ങൾ കൊണ്ടും അനുയായികളെ സൃഷ്ടിച്ച് അവരുടെ ഇടയിൽ സുഖലോലുപരായി, ആസനസ്ഥരായി ജീവിക്കുന്ന നേതാക്കൾ ഉണ്ട് നമ്മുടെ ചുറ്റും.

എന്നാൽ ഇതൊന്നുമില്ലാതെ കേവലം ഒരു കഷണം തോർത്തു മുണ്ടും ഊന്നുവടിയുമായി കുറഞ്ഞ കാലം ജീവിച്ച് രക്തസാക്ഷിത്വം വരിച്ച ഒരു മനുഷ്യനെ നൂറ്റാണ്ടിന്റെ ഇതിഹാസമായി ലോക ജനത കാണുന്നു ഒപ്പം ദൈവതുല്യനായി നൂറ്റിനാല്പത് കോടി ഭാരതീയൻ കാണുന്നു എങ്കിൽ അതു തന്നെയാണ് ഗാന്ധിജിയുടെ മാഹാത്മ്യവും.

ഓക്ടോബർ 2; ഗാന്ധി ജയന്തി

ഗാന്ധി ജയന്തി ദിനത്തിൽ റഹ്മാനിയ വൊക്കേഷണൽ ഹയർസെക്കന്ററി പ്രിൻസിപ്പാളും മുൻ സംസ്ഥാന കരിക്കുലം കമ്മറ്റി അംഗവുമായ ആഷിക് കെ.പി നൽകുന്ന സന്ദേശം

Posted by OPEN PRESS on Thursday, October 1, 2020

അധികാരമില്ലായിരുന്നു ഗാന്ധിജിക്ക്. മതങ്ങളെ ബഹുമാനിക്കുകയും എല്ലാ മതങ്ങളെയും അധികാര രാഷ്ട്രീയത്തിനിപ്പുറം നിർത്തിക്കൊണ്ട് മതങ്ങളെ വ്യക്തിപരമായി മാത്രം കണ്ട് ദരിദ്രനെയും ഗ്രാമീണനെയും സ്നേഹിച്ച്, പ്രകൃതിവിഭവങ്ങളെ സൂക്ഷ്മതയോടെ ഉപയോഗിക്കാൻ ആഹ്വാനം ചെയ്ത്, ഗ്രാമങ്ങളുടെ പുരോഗതിയിലൂടെ ഇന്ത്യയുടെ തിളക്കം സ്വപ്നം കണ്ട് ന്യൂനപക്ഷങ്ങളെയും കീഴാളരെയും പാർശ്വവൽക്കരിക്കപ്പെട്ടവരെയും രാഷ്ട്രത്തിന്റെ ഹൃദയത്തോട് ചേർത്തു നിർത്താൻ ഗാന്ധിജി എന്നും ശ്രമിച്ചിരുന്നു.

1947 ഓഗസ്റ്റ് 14 ന് അർദ്ധരാത്രി സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ഗാന്ധിജി ഇങ്ങ് കൽക്കട്ടയിലെ കത്തിയെരിയുന്ന ഒരു ഗ്രാമത്തിൽ ആയിരുന്നു. പ്രഥമ പ്രധാന മന്ത്രി നെഹൃവിന്റെയും സർദാർ പട്ടേലിന്റെയും സന്ദേശവും കൊണ്ട് ഗാന്ധിജിയെ ഡൽഹിയിലേക്ക് ക്ഷണിക്കാൻ ദീർഘ യാത്ര ചെയ്ത് എത്തിയ ദൂതനോട് കത്ത് വാങ്ങുന്നതിനു പകരം താങ്കൾ ഭക്ഷണം കഴിച്ചോ എന്നാണ് ആരാഞ്ഞത്.

പിറ്റേന്ന് യാത്രയാക്കുമ്പോൾ ഗാന്ധിജി കത്തുവായിച്ച് പറഞ്ഞ വാക്കുകൾ ഇങ്ങനെയായിരുന്നു. ബംഗാൾ കത്തിയെരിയുമ്പോൾ, ഗ്രാമങ്ങളിൽ അനാഥരായ സ്ത്രീകളുടെയും കുട്ടികളുടെയും ദീന രോദനങ്ങൾ ഉയരുമ്പോൾ, ഡൽഹിയിലെ പ്രകാശധോരണികളിൽ എനിക്കെങ്ങിനെ വരാൻ സാധിക്കും. കരഞ്ഞു പോയ ദൂതന്റെ കണ്ണീർ ഇറ്റുവീണ കരിയില എടുത്ത് ഗാന്ധിജി പറഞ്ഞു ഈ ഇലയെപോലും ആർദ്രമാക്കുന്നു താങ്കളുടെ കണ്ണീർ. പോയി പറയൂ സ്വാതന്ത്ര്യം എന്നത്, കുറച്ച് ആളുകൾ അധികാരം കയ്യാളുമ്പോഴല്ല, മറിച്ച് അധികാരം കയ്യാളുന്നവർ കാണിക്കുന്ന ധാർഷ്ട്യങ്ങളെ ചോദ്യം ചെയ്യാനുള്ള മനസ്സ് ഒരു ജനത കൈവരിക്കുമ്പോഴാണ്.

ഗാന്ധിജി ഇന്ത്യയെ സ്നേഹിച്ചിരുന്നു. ഇന്ത്യയിലെ മനുഷ്യരെയും ഇന്ത്യയുടെ വൈവിധ്യങ്ങളെയും. ഔപചാരികവിദ്യാഭ്യാസം കൊണ്ടു അറിവു മാത്രമേ ലഭിക്കൂ എന്നും തൊഴിൽ പഠനവും സാമൂഹ്യസേവനപ്രവർത്തനങ്ങളും പഠനത്തോടൊപ്പം ഉണ്ടാവണമെന്നും ഗാന്ധിജി ആഗ്രഹിച്ചിരുന്നു.

എന്താണ് ഗാന്ധിജി നമുക്കു നൽകുന്ന സന്ദേശം? ധീരരായിരിക്കുക. സ്വതന്ത്രരായിരിക്കുക. എല്ലാവരെയും എല്ലാറ്റിനെയും ഉൾക്കൊള്ളുക. സ്വന്തം ജീവിതം മറ്റുള്ളവർക്ക് മാതൃകയാക്കുക.

The post ചില വ്യക്തികൾ അങ്ങിനെയാണ്; അവർ ചരിത്രം സൃഷ്ടിക്കുക തന്നെ ചെയ്യും appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.

]]>
https://openpress.news/october-2-remembering-mahatma-gandhi-gandhi-jayanthi/feed/ 2
ദലൈലാമയുടെ പ്രത്യയശാസ്ത്രം https://openpress.news/the-ideology-of-dalai-lama/ https://openpress.news/the-ideology-of-dalai-lama/#comments Tue, 07 Jul 2020 11:30:00 +0000 https://openpress.news/?p=5018 മാനവികം/ആഷിക്ക്. കെ. പി

The post ദലൈലാമയുടെ പ്രത്യയശാസ്ത്രം appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.

]]>
ആഷിക്ക്. കെ. പി

ആഷിക്ക്. കെ. പി

സംസ്ഥാന കരിക്കുലം കമ്മിറ്റി മുൻ അംഗം, പ്രിൻസിപ്പൽ, റഹ്മാനിയ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ കോഴിക്കോട്.

ചില ആളുകൾ അങ്ങിനെയാണ് അവരുടെ കയ്യിൽ ആയുധങ്ങളോ, അധികാരങ്ങളോ ഉണ്ടാവില്ല, എന്നാൽ അവരെ ഭയപ്പെട്ടു ജീവിക്കുന്ന സർവ ശക്തരായ അധികാരികളെ നമുക്ക് കാണാം. ഗാന്ധിജിയെ വല്ലാതെ ഭയന്നിരുന്നു സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് ഭരണാധികാരികൾ. ഗാന്ധിജിയുടെ കയ്യിലൊന്നുമില്ലായിരുന്നു, ഒരു താങ്ങു വടിയല്ലാതെ. ബുദ്ധനുമില്ലായിരുന്നു സമ്പാദ്യങ്ങൾ. ദൈലൈലാമയും ഇങ്ങു ധര്മശാലയിൽ സാധാരണക്കാരനായി ജീവിക്കുന്നു.

ചിലയാളുകൾ അങ്ങിനെയാണ്. അവർ ചരിത്രം സൃഷ്ടിക്കുന്നവരാണ്. ചിലർ ചരിത്രത്തെ തകർക്കാൻ ശ്രമിക്കുന്നു. ചരിത്രത്തെ തകർക്കാൻ ശ്രമിക്കുന്നയാളുകളെ അവർ എത്ര ശക്തിയുള്ളവരാണെങ്കിലും പിന്നീട് എല്ലാവരും അവജ്ഞയോടെ മറന്നുകളയും. എന്നാൽ ചരിത്രം സൃഷ്ടിക്കുന്ന മഹാരഥന്മാരെ ലോകം എന്നുമോർക്കും. അവരെ, അധികാര മോഹത്താൽ ചിലപ്പോൾ കൊല്ലാനോ നശിപ്പിക്കാനോ കഴിയും, എന്നാൽ ഓരോ പ്രാവശ്യം തകർക്കുമ്പോഴും അവർ പൂർവാധികം ശക്തിയോടെ ഉയർത്തെഴുന്നേൽക്കുക തന്നെ ചെയ്യും.

ഗാന്ധിജിയെ എത്രയോ തവണ ഗോഡ്സെക്ക് ശേഷവും വെടിവെച്ചും മറ്റും നാം തകർക്കാൻ ശ്രമിച്ചു, എന്നാൽ പൂർവാധികം ശക്തിയോടെ ഇന്നും ഗാന്ധിജിയും അദ്ദേഹത്തിന്റെ ചിന്തകളും ഉയിർത്തെഴുന്നേൽക്കുന്നു. ഈ കോവിഡുകാലത്തുപോലും ഗാന്ധിജിയുടെ പ്രത്യയ ശാസ്ത്രങ്ങൾ എത്ര പ്രസക്തമാണ്.

സാമ്രാജ്യങ്ങൾ വികസിപ്പിക്കാൻ അസ്വസ്ഥരാവുന്ന ചൈനീസ്സാമ്രാജ്യത്തോട് ദലൈലാമയുടെ ഒരു ചെറിയ ചോദ്യമുണ്ട്. സാമ്രാജ്യങ്ങളുടെ വലുപ്പം അവിടെയുള്ള മനുഷ്യരുടെ, അവരുടെ പൈതൃകങ്ങളുടെ, സംസ്കാരങ്ങളുടെ വലുപ്പമാണ്, അതിന് ഭൂവിസ്തൃതിയെക്കാൾ മാനവികതയുടെ വിശാലതയാണ് വേണ്ടത്.

ഗാന്ധിജിയിലും മാർക്സിലും കാണുന്നതും ഈ വിശ്വമാനവസങ്കല്പമാണ്, അത് തന്നെയാണ് എന്റെ ജീവിതവും അതു തന്നെയാണെന്റെ സങ്കൽപ്പവും. ഇത് കേവലം ചൈനയോട് മാത്രമുള്ള ഒരു ചോദ്യമല്ല, മറിച് അധികാരം കയ്യാളാൻ എന്ത് മാർഗവും സ്വീകരിക്കുന്ന വിടുവായന്മാരോടും പാവപ്പെട്ടവരും നിസ്സഹായരുമായ മനുഷ്യരോട് കൈയ്യൂക്ക് കാണിക്കുന്ന എല്ലാ ഭരണാധികാരികളോടുമുള്ള ചോദ്യമാണ്. ഈ ലോകത്ത് സ്വതന്ത്രനായി ജീവിക്കുവാൻ ആഗ്രഹിക്കുന്ന ഓരോ മനുഷ്യന്റെയും ചോദ്യം.

ആധുനിക വിദ്യാഭ്യാസവും സാങ്കേതികതയും സ്വീകരിക്കുമ്പോൾ തന്നെ മാനുഷികവും ആത്മീയവുമായ മൂല്യങ്ങളും സാംസ്‌കാരിക പാരമ്പര്യവും നിലനിർത്തി മുന്നോട്ടുപോകണമെന്ന് അന്തർദേശീയ ഭഗവദ്ഗീത സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തി ലാമ നടത്തിയ പ്രഭാഷണത്തിൽ എന്തുകൊണ്ട് ഇന്ത്യ ലോകത്തിനു മാതൃകയെന്ന് ഉദാഹരണ സഹിതം വ്യക്തമാക്കിയിരുന്നു.

നാനാജാതി മതങ്ങളെയും സംസ്കാരങ്ങളെയും വ്യത്യസ്ത ചിന്തകളെയും വൈവിധ്യങ്ങളെയും ഒരേ മനസ്സോടെ കാണാനുള്ള സഹിഷ്ണുതയാണ് ഇന്ത്യ എന്ന രാജ്യം ലോകത്തിന്റെ മുമ്പിൽ തല ഉയർത്തി നിൽക്കുന്നത് എന്ന ലാമയുടെ ലോകത്തോടായുള്ള പ്രഭാഷണം ഇന്ത്യയുടെ പ്രൗഢിയേയും മഹത്തായ സംസ്കൃതിയെയും എത്ര സമ്പന്നമാക്കുന്നു എന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. അത് നഷ്ടപ്പെട്ടുകൂടാ, അത് നാം മുറുകെപ്പിടിക്കുക തന്നെ വേണം.

മതമൗലികവാദത്തിന്റെയോ ജാതീയ ചിന്തകളുടെ പേരിലോ അധികാരം നിലനിർത്താനും വീണ്ടുടുക്കുവാനുമുള്ള ഭ്രമത്തിലോ അത്തരം അവസ്ഥ ഉണ്ടാകാൻ പാടില്ല. അതുകൊണ്ടു തന്നെ ദലൈലാമ ടിബറ്റുകാരുടെ ആത്മീയ നേതാവ് മാത്രമല്ല ഈ ലോകത്തെ ഒന്നായിക്കാണാൻ ആഗ്രഹിക്കുന്ന, എല്ലാവരെയും ഉൾക്കൊള്ളാനും മറ്റുള്ളവരെ പരിഗണിക്കുകയും ചെയ്യുന്ന, നീതിബോധമുള്ള, എല്ലാ നല്ല മനുഷ്യരുടെയും നേതാവാണ്.

The post ദലൈലാമയുടെ പ്രത്യയശാസ്ത്രം appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.

]]>
https://openpress.news/the-ideology-of-dalai-lama/feed/ 13
കെ.ദാമോദരൻ; ഗാന്ധിയൻ ധാരയുടെ പ്രസക്തി തിരിച്ചറിഞ്ഞ കമ്മ്യൂണിസ്റ്റ് https://openpress.news/k-damodaran-communist-realizing-the-relevance-of-gandhisum/ https://openpress.news/k-damodaran-communist-realizing-the-relevance-of-gandhisum/#respond Fri, 03 Jul 2020 13:01:22 +0000 https://openpress.news/?p=4953 കെ.ദാമോദരൻ; ഗാന്ധിയൻ ധാരയുടെ പ്രസക്തി തിരിച്ചറിഞ്ഞ കമ്മ്യൂണിസ്റ്റ്

The post കെ.ദാമോദരൻ; ഗാന്ധിയൻ ധാരയുടെ പ്രസക്തി തിരിച്ചറിഞ്ഞ കമ്മ്യൂണിസ്റ്റ് appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.

]]>
സുധാ മേനോൻ

സുധാ മേനോൻ

ഒരിക്കല്‍ ഒരു ഇന്ത്യന്‍ കമ്മ്യുണിസ്റ്റ് നേതാവ്, വിയറ്റ്നാം വിപ്ലവത്തിന്റെ പിതാവായ ഹോചിമിനോട് ചോദിക്കുകയുണ്ടായി. എന്തുകൊണ്ടാണ് മുപ്പതുകളില്‍ ഇന്ത്യന്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടികളുടെ അത്രയൊന്നും ശക്തമല്ലാതിരുന്നിട്ടും വിയറ്റ്നാമില്‍ കമ്മ്യുണിസം വിജയിക്കുകയും ഇന്ത്യയില്‍ പരാജയപ്പെടുകയും ചെയ്തത് എന്ന്. ഹോചിമിന്റെ ക്ലാസ്സിക് മറുപടി ഇങ്ങനെയായിരുന്നു “ഇന്ത്യയില്‍ നിങ്ങള്‍ക്ക് മഹാത്മാഗാന്ധിയുണ്ടായിരുന്നു, വിയറ്റ്നാമില്‍ ഞാനായിരുന്നു ഗാന്ധി”.

ഇന്ത്യന്‍ കമ്മ്യുണിസത്തിന്റെ ജനകീയമാനങ്ങളെയും, പരിമിതികളെയും കൃത്യമായി ഒരൊറ്റ വാചകത്തില്‍ ആറ്റിക്കുറുക്കിയ ഹോചിമിന്റെ മറുപടി, ലോകത്തോട്‌ തുറന്നു പറയാനുള്ള ബൌദ്ധികസത്യസന്ധതയും ആര്‍ജ്ജവവും കാണിച്ച ആ ഇന്ത്യന്‍ കമ്മ്യുണിസ്റ്റ് നേതാവിന്റെ പേര് കെ. ദാമോദരന്‍ എന്നായിരുന്നു. 1975ല്‍, അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നതിനു ഏതാനും ദിവസം മുന്പ് പ്രശസ്ത പത്രപ്രവര്‍ത്തകനായ താരിഖ് അലി, കെ. ദാമോദരനുമായി നടത്തിയ സംഭാഷണത്തില്‍ ഈ സംഭവം രേഖപ്പെടുത്തിയിട്ടുണ്ട്.അത് ന്യൂ ലെഫ്റ്റ്‌ റിവ്യൂവില്‍ പിന്നീട് പ്രസിദ്ധീകരിക്കപ്പെട്ടു. ഒരുപക്ഷെ, കെ. ദാമോദരന്‍ ആ സ്വകാര്യസംഭാഷണം വെളിപ്പെടുത്തിയത് തന്നെ, ഹോചിമിന്‍ പറഞ്ഞ കാര്യത്തില്‍ വസ്തുതയുണ്ടെന്നു അദ്ദേഹത്തിനു ബോധ്യമുള്ളതു കൊണ്ടാവാം. ഭാരതീയതയെക്കുറിച്ചുള്ള ദാര്‍ശനികവും മാനവികവുമായ അന്വേഷണങ്ങള്‍ നിരന്തരം നടത്തിക്കൊണ്ടിരുന്ന ദാമോദരന് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഗാന്ധിയന്‍ധാരയുടെ പ്രസക്തി നേരത്തെ മനസ്സിലാക്കാന്‍ കഴിഞ്ഞു എന്നതുകൂടിയാണ് ഇന്ത്യന്‍ ഇടതുപക്ഷ രാഷ്ട്രീയഭൂപടത്തില്‍ അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്.

ഇന്ന് കെ. ദാമോദരന്റെ ചരമദിനമാണ്. ഒരു മലയാളിയെന്ന നിലയിലും, രാഷ്ട്രീയ വിദ്യാര്‍ഥിനി എന്ന നിലയിലും കെ. ദാമോദരനെ ഓര്‍മ്മിക്കാതെ ഈ ദിവസം കടന്നുപോകുന്നത് ശരിയല്ലെന്ന തോന്നലില്‍ നിന്നാണ് ഈ കുറിപ്പ്. ഇന്നത്തെ മുഖ്യധാര പത്രങ്ങളില്‍ ഞാന്‍ ആദ്യം തിരഞ്ഞത് കെ. ദാമോദരനെക്കുറിച്ചുള്ള വാര്‍ത്തകള്‍ ആയിരുന്നു. എന്നാല്‍ മലയാളികളുടെ ഓര്‍മകളില്‍ നിന്നും എത്ര പെട്ടെന്നാണ് ദാര്‍ശനികനും, ജനകീയനും, അങ്ങേയറ്റം സത്യസന്ധനുമായ കെ. ദാമോദരന്‍ തിരസ്കൃതനായത്!! ജനയുഗത്തില്‍ ശ്രീ. കാനം രാജേന്ദ്രന്‍ എഴുതിയ ഓര്‍മ്മക്കുറിപ്പ് ഒഴിച്ച് നിര്‍ത്തിയാല്‍ ഒരു മുഖ്യധാരാ പത്രവും ഒരു വരി പോലും അദ്ദേഹത്തിനു വേണ്ടി നീക്കിവെച്ചില്ല.
അത്രയ്ക്ക് വിസ്മൃതനാകേണ്ട ഒരു ചരിത്രമാണോ അദ്ദേഹത്തിന്റേത്?സിപിഐ നേതാവ് എന്ന നിലയില്‍ അല്ലാതെ തന്നെ കേരളീയ പൊതുസമൂഹം കക്ഷിരാഷ്ട്രീയത്തിന് അതീതമായി ആദരവോടെ ഓര്‍മ്മിക്കേണ്ട അപൂര്‍വവ്യക്തിത്വം അല്ലേ, കെ. ദാമോദരന്‍?

മലയാളിയായ ആദ്യത്തെ കമ്മ്യുണിസ്റ്റ് പാര്‍ട്ടി അംഗമായിരുന്നു കെ. ദാമോദരന്‍. 1936ല്‍ കാശിയിലെ സംസ്കൃതവിദ്യാലയത്തില്‍ വെച്ചാണ് ദാമോദരന്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടി അംഗമാകുന്നത്. കേരളത്തില്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടി ഔദ്യോഗികമായി രൂപീകരിക്കുന്നതിനും മുന്പ്. കേരളത്തിലെ ആദ്യത്തെ രാഷ്ട്രീയനാടകം കെ. ദാമോദരന്‍ എഴുതിയ ‘പാട്ടബാക്കി’യാണ്. നാടകം, കേരളത്തിലെ സാമൂഹ്യമാറ്റത്തിന്റെ ചാലകശക്തിയാകുന്ന ഒരു പുതിയ സംസ്കാരം ആരംഭിക്കുന്നത് തന്നെ പാട്ടബാക്കിയില്‍ നിന്നായിരുന്നില്ലേ? സര്‍വോപരി, വലതുപക്ഷ മതാത്മകദേശിയതയുടെ വക്താക്കള്‍ ഇന്ത്യന്‍ പാരമ്പര്യത്തെ സങ്കുചിത രാഷ്ട്രീയത്തിന്റെ ഉപകരണങ്ങളായി രേഖപ്പെടുത്തുന്ന ഈ കാലഘട്ടത്തില്‍ അദ്ദേഹം എഴുതിയ ‘ഇന്ത്യയുടെ ആത്മാവും’ ‘ഭാരതിയ ചിന്ത’യും ഒക്കെ മതേതരപക്ഷത്തു നിന്നുകൊണ്ടുള്ള ശക്തമായ ദാര്‍ശനിക ഇടപെടലുകള്‍ ആണെന്ന് നമ്മള്‍ പലപ്പോഴും മറന്നു പോകുന്നു.

വാരിയംകുന്നത്തു കുഞ്ഞഹമ്മദ് ഹാജി വീണ്ടും ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍, മലബാറിലെ മറ്റൊരു ഐതിഹാസിക സമരത്തിന്റെ മതേതരചരിത്രം നമ്മള്‍ ആരും ഓര്‍മ്മിച്ചില്ല.1939 ല്‍ പൊന്നാനിയില്‍ നടന്ന ബീഡിത്തൊഴിലാളി സമരം മുന്നില്‍ നിന്ന് നയിച്ചത് കെ. ദാമോദരന്‍ ആയിരുന്നു. പൊന്നാനിയിലെ സാധുക്കളായ മുസ്ലിം സ്ത്രീകളും പുരുഷന്മാരും അന്ന് വെറും അഞ്ചണ കൂലി വാങ്ങിയായിരുന്നു ആയിരം ബീഡി തെറുത്തിരുന്നത്. ആയിരം ബീഡിക്ക് ഒരു രൂപയും 14 അണയും കൂലിയായി വേണമെന്നാവശ്യപ്പെട്ട് കമ്പനികള്‍ക്ക് മുമ്പില്‍ നടത്തിയ ഈ സമരം കേരളചരിത്രത്തില്‍ അടയാളപ്പെടുത്തുന്നത് തട്ടമിട്ട മുസ്ലിം സ്ത്രീകളുടെ ആവേശകരമായ പങ്കാളിത്തം കൊണ്ടുകൂടിയാണ്. നബിവചനങ്ങളും സമരമുദ്രാവാക്യങ്ങളും ഒരുമിച്ചു മുഴങ്ങിക്കേട്ട സ്ത്രീപങ്കാളിത്തമുള്ള അത്തരം സമരങ്ങള്‍ നമ്മുടെ പില്‍ക്കാല ‘മതേതരഇടങ്ങളില്‍’ അധികം കണ്ടിട്ടില്ല. മതബോധത്തെ അതിലംഘിച്ച് നില്‍ക്കുന്ന ഒരു വിശാല തൊഴിലാളിവര്‍ഗബോധം ഉണ്ടാക്കിയെടുക്കാന്‍ ആ കാലത്ത് തന്നെ കെ. ദാമോദരനെ പോലുള്ള നേതാക്കള്‍ക്ക് കഴിഞ്ഞു എന്നതും കൂടിയാണ് അദ്ദേഹത്തെ ഇന്നും പ്രസക്തനാക്കുന്നത്.
ആ ദീപ്തമായ ഓർമകൾക്ക് മുന്നിൽ
പ്രണാമം.

Content Highlight: K. Damodaran; a communist who realized the relevance of Mahathma Ghandi and his path

The post കെ.ദാമോദരൻ; ഗാന്ധിയൻ ധാരയുടെ പ്രസക്തി തിരിച്ചറിഞ്ഞ കമ്മ്യൂണിസ്റ്റ് appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.

]]>
https://openpress.news/k-damodaran-communist-realizing-the-relevance-of-gandhisum/feed/ 0
ഗാന്ധിജിയും, അംബേദ്കറും മലബാർ സമരത്തെ വായിക്കുമ്പോൾ https://openpress.news/the-readings-of-gandhi-and-ambedkar-about-malabar-rebellion/ https://openpress.news/the-readings-of-gandhi-and-ambedkar-about-malabar-rebellion/#comments Thu, 25 Jun 2020 13:30:00 +0000 https://openpress.news/?p=4821 വിശകലനം/മാഹീൻ വി.എ ഇടക്കുന്നം

The post ഗാന്ധിജിയും, അംബേദ്കറും മലബാർ സമരത്തെ വായിക്കുമ്പോൾ appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.

]]>
ദേശീയ തലത്തിൽ മലബാർ വിപ്ലവത്തിനെതിരിൽ  ശക്തമായ പ്രചാരണം നടന്നത് കൊണ്ടും, ഗാന്ധിയടക്കമുള്ള ആളുകൾ അതിൽ വിശ്വസിക്കുകയും ചെയ്തത് കൊണ്ടും കൂടിയാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്ക് ദി ഹിന്ദുവിൽ സത്യാവസ്ഥകൾ വിശദീകരിച്ചു കൊണ്ട് ഒരു കത്ത് പ്രസിദ്ധീകരിക്കേണ്ടി വന്നത്.

‘ഇക്കാര്യം ലോകത്തുള്ള എല്ലാ ജനങ്ങളും അറിയട്ടെ. ഗാന്ധിയും മൗലാനയും അറിയട്ടെ’ എന്ന അദ്ദേഹത്തിന്റെ ഉപസംഹാരത്തിൽ നിന്നും അത് വ്യക്തമാകുന്നു. ശരിയായ വിവരങ്ങൾ നൽകാതിരിക്കുകയും, ആ വിപ്ലവത്തെക്കുറിച്ച്‌ ശരിയായി മനസ്സിലാക്കാൻ ശ്രമിക്കാതിരിക്കുകയും ചെയ്ത അന്നത്തെ കോൺഗ്രസ് നേതൃത്വങ്ങളോടുള്ള കേരളത്തിലെ പല കോണ്ഗ്രസ്സ് നേതാക്കളുടെയും അമർഷം ചരിത്രത്തിൽ വായിക്കാം.

വസ്തുതാന്വേഷണത്തിന് കോണ്ഗ്രസ്സ്  നിശ്ചയിച്ച കമ്മറ്റികൾ കേരളത്തിൽ വരികയോ അന്വേഷണം നടത്തുകയോ ചെയ്തില്ല എന്നതും അത്ഭുതമുളവാക്കുന്നു. അക്കാലത്ത് കോണ്ഗ്രസ്സ് കമ്മറ്റി സരോജിനി നായിഡുവിന്റെ നേതൃത്വത്തിൽ  നിശ്ചയിച്ച കമ്മറ്റി, ത്വയ്യിബ് ജിയുടെ നേതൃത്വത്തിൽ നിശ്ചയിച്ച മറ്റൊരണ്ണം, മുസ്ലിം ലീഗ് നിയോഗിച്ച ഒരു അഞ്ചംഗ കമ്മറ്റി, ഖിലാഫത്ത് കമ്മറ്റിയുടെ വക നിയോഗിച്ച  മൂന്നംഗ കമ്മറ്റി, മദ്രാസ് ഹൈക്കോടതി പ്രത്യേകമായി നിയമിച്ച ഒരു ജഡ്ജി, ഇതിൽ നിന്ന് ഒരാളും കേരളത്തിലേക്ക് അന്വേഷിക്കാനായി വന്നതായി കാണുന്നില്ല. എന്ന് മാത്രമല്ല ഭരണകൂട ഭാഷ്യത്തോട് ചേർന്ന് നിൽക്കാത്ത ചരിത്ര നിരീക്ഷണങ്ങളെ രണ്ടരപതിറ്റാണ്ട് കാലം മൂടി വെക്കുകയായിരുന്നു ബ്രിടീഷുകാർ.

‘ആഹ്വാനവും താക്കീതും’

1935 കാലയളവിൽ മലബാർ സന്ദർശിച്ച സൗമ്യേന്ദ്രനാഥ ടാഗോറിന്റെ പ്രബന്ധം വന്നിരുന്നെങ്കിലും ബ്രിട്ടീഷുകാർ അതു നിരോധിക്കുകയുണ്ടായി. അക്കാലയാളവിൽ പല ചരിത്ര രചനകൾ നടന്നുവെങ്കിലും അതെല്ലാം വെളിച്ചം കണ്ടത് അംബേദ്കർ ഇത് കുറിച്ചതിന്ന് ഒരുപാട് നാളുകൾക്ക് ശേഷമായിരുന്നു.
1946 ൽ കമ്യൂണിസ്റ് പാർട്ടി കൊണ്ടു വന്ന പ്രമേയവും, തുടർന്ന് ഇ എം എസ് നമ്പൂതിരിപ്പാട് എഴുതിയ ആഹ്വാനവും താക്കീതും എന്ന ലേഖനവുമായിരുന്നു മലബാർ വിപ്ലവത്തെക്കുറിച്ച ഭരണകൂട ഭാഷ്യത്തിന് വിരുദ്ധമായി പ്രസിദ്ധീകരിച്ച ആദ്യ കുറിപ്പെന്ന് തോന്നുന്നു.

ബ്രിട്ടീഷ് അനുകൂല വാർത്താ ഏജൻസികളും ഗവണ്മെന്റിന്റെ ഔദ്യോഗിക റിപ്പോർട്ടുകളും ആയിരുന്നു ഗാന്ധിജി അവലംബിച്ചതെന്നു അദ്ദേഹം തന്നെ വെളിവാക്കിയ സോഴ്സിൽ നിന്നും മനസ്സിലാവുന്നുണ്ട്. അസോഷ്യേറ്റഡ് പ്രസ്സിന്റെ റിപ്പോർട്ടിനെ അടിസ്ഥാനത്തിലാണ് അദ്ദേഹം തന്റെ വീക്ഷണങ്ങൾ എഴുതുന്നതെന്ന് യങ് ഇന്ത്യയിൽ കുറിക്കുന്നുമുണ്ട്. ഗാന്ധിജിയുടെ നിലപാടിൽ അദ്ദേഹത്തിന്റെ മുൻധാരണ കൂടി ഒരു ഘടമായിട്ടുണ്ടെന്ന വിമർശനവും അദ്ദേഹത്തിന്റെ കുറിപ്പിനെ മുൻ നിർത്തി നടത്താവുന്നതാണ്.

മാധവൻ നായരും കോണ്ഗ്രസ്സ് നേതൃത്വവും

അക്കാലത്ത് നിസ്സഹകരണപ്രസ്ഥാനവുമായി മലബാർ വിപ്ലവത്തിന് പങ്കില്ല എന്ന് വരുത്തിത്തീർക്കാനുള്ള ശ്രമത്തിനായിരുന്നു കോണ്ഗ്രസ്സ് നേതൃത്വം ശ്രദ്ധ കൊടുത്തത്. കേരളത്തിൽ അതിന് നേതൃത്വം കൊടുത്ത കെ.മാധവൻ നായർ അദ്ദേഹത്തിന്റെ പുസ്തകത്തിലും ശ്രദ്ധ ഊന്നുന്നതും ഇതേ നിലപാട് സ്ഥാപിക്കുവാൻ ആയിരുന്നു. കേരളത്തിൽ നിന്നും ഗാന്ധിജിക്ക് വിവരങ്ങൾ നല്കിയവരിൽ ഒരാൾ ആയിരുന്നു മാധവൻ നായർ.

അദ്ദേഹത്തിന്റെ പുസ്തകത്തിൽ പോലും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുമായി നടന്ന കൂടിക്കാഴ്‌ച വിശദീകരിക്കുന്നിടത്തു, ഹിന്ദുക്കൾക്കെതിരെ വിപ്ലവത്തെ മറയാക്കി, ഏതാനും മാപ്പിളമാർ നടത്തിയ കൊള്ളക്കെതിരെ താൻ ശക്തമായി നടപടി സ്വീകരിക്കുമെന്ന തന്റെ മഞ്ചേരി വിളമ്പരത്തെക്കുറിച്ചും, കൊള്ളക്കാരുടെ കൈകൾ ഛേദിക്കുന്നതിനെ സംബന്ധിച്ചും കുഞ്ഞഹമ്മദ് ഹാജി നടത്തിയ പരാമർശവും കടന്ന് വരുന്നുണ്ട്. (വിപ്ലവത്തിന്റെ ഗതി മാറ്റുന്നതിനും, അതൊരു ഹിന്ദു മുസ്ലിം കലാപമാക്കി മാറ്റാനും അധികാരികളോടൊപ്പം ചേർന്ന് വിപ്ലവവിരുദ്ധ ശക്തികളായ മുസ്ലിം ജന്മിമാരും മറ്റുമാണ് ഈ കൊള്ളക്ക് നേതൃത്വം നൽകിയതെന്ന് മൊയ്യാരത്ത് ശങ്കരൻ എന്ന അന്നത്തെ കോണ്ഗ്രസ്സ് നേതാവ് ‘എന്റെ ജീവിത കഥ’ എന്ന അദ്ദേഹത്തിന്റെ ആത്മ കഥയിൽ കുറിക്കുന്നുണ്ട്)

കൊളോണിയൽ രേഖകളിലൂടെയുള്ള വായന

മദ്രാസ് മെയിൽ, ഡെയ്ലി എക്സ് പ്രസ് എന്നീ രണ്ടു പത്രങ്ങൾക്ക് മദ്രാസിൽ വെച്ച് നൽകിയ അഭിമുഖങ്ങളിൽ ‘ഈ ലഹളയുടെ ഉത്ഭവത്തെക്കുറിച്ച് പൂർണമായി മനസ്സിലാക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല’ എന്ന് ഗാന്ധിജി തന്നെ പറയുന്നുണ്ടെങ്കിലും കിട്ടിയ വിവരങ്ങൾ വെച്ചുകൊണ്ട് കാര്യങ്ങൾ വിലയിരുത്തി മുന്നോട്ട് പോവുകയാണ് ചെയ്യുന്നത്. (ഗാന്ധിജിയും കേരളവും)

സമാനമായിരുന്നു ഡോ അംബേദ്കറുടെയും അവസ്ഥ എന്നാണ്‌ മനസ്സിലാവുന്നത്. Pakistan or Partition of India  എന്ന പുസ്തകത്തിലെ അദ്ദേഹത്തിന്റെ വരികളാണ് സംഘപരിവാർ അനുകൂലികൾ പ്രചരിപ്പിക്കുന്നത്. കൊളോണിയൽ രേഖകളുടെ അടിസ്ഥാനത്തിലാണ് താനിത് കുറിക്കുന്നതെന്ന തുറന്നു പറച്ചിലോട് കൂടിയാണ് അദ്ദേഹം തന്റെ വിശകലനം തുടങ്ങുന്നത്.. അംബേദ്കറുടെ ഈ ഒറ്റ മുഖവുര മതിയാകും വസ്തുതകൾ കണ്ടെത്തുന്നതിൽ അദ്ദേഹത്തിന് വീഴ്‌ച സംഭവിച്ചു എന്ന് മനസ്സിലാക്കാൻ. 1945 ൽ അദ്ദേഹം ഇതെഴുതുമ്പോൾ ബ്രിട്ടീഷ്‌ അനുകൂല ചരിത്ര രേഖകളല്ലാതെ കാര്യമായ മറ്റൊരു ചരിത്ര രേഖയും ലഭ്യമായിരുന്നില്ല എന്ന മുകളിലെ പരാമർശം ഇതിനോട് ചേർത്തു വായിക്കാം.

Pakistan or Partition of India / Dr. B.R Ambedkar

ഗാന്ധിജിയെയും, അംബേദ്കറെയും കൂട്ട് പിടിച്ചു സംഘപരിവാറുകാർ നടത്തുന്ന പ്രചാരണങ്ങളുടെ വസ്തുതകൾ മനസ്സിലാക്കാൻ എം.പി നാരായണമേനോന്റെയും, ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടിന്റെയുമെല്ലാം അനുഭവകുറിപ്പുകൾ ലഭ്യമാണെങ്കിലും, കണ്ടവർ അവിടെ നിക്കട്ടെ, കേട്ടവർ പറയട്ടെ എന്ന നിലപാടാണ് പലരും സ്വീകരിച്ചിട്ടുള്ളത്.

തങ്ങളെ വിറപ്പിച്ച വാരിയംകുന്നനെന്ന ധീരപോരാളിയെ സംബന്ധിച്ച എല്ലാ ചരിത്രരേഖകളും, ചിത്രങ്ങളും, എന്തിന് മൃതശരീരം പോലും നശിപ്പിക്കുകയും, അതിന്നു ബദലായി കിംവദന്തികൾ പ്രചരിപ്പിക്കുകയും ചെയ്ത ബ്രിട്ടീഷ്, ജന്മിത്വ പ്രഭുക്കളുടെ ലക്ഷ്യം, ചരിത്രത്തിൽ അദ്ദേഹത്തെ വർഗ്ഗീയവാദിയായും, അദ്ദേഹം നേതൃത്വം കൊടുത്ത മലബാർ വിപ്ലവത്തെ ഒരു വർഗ്ഗീയ കലാപമാക്കുകയും ചെയ്യുക എന്നതിൽ കവിഞ്ഞു മറ്റൊന്നുമായിരുന്നില്ല.

അറിഞ്ഞു കൊണ്ടോ,അല്ലാതെയോ ഗാന്ധിജിയും അംബേദ്കറും അതിന്റെ ഭാഗവാക്കായി എന്നതാണ് ഇപ്പോൾ നടക്കുന്ന പ്രചാരണങ്ങളുടെ വസ്തുത. ഇനി ഗാന്ധിജിയുടെയും, അംബേദ്കറിന്റെയും ഹിന്ദുത്വവിരുദ്ധ രാഷ്ട്രീയത്തെയും തങ്ങൾ ഇതുപോലെ ഉൾക്കൊള്ളാൻ തയ്യാറാണോ എന്ന ചോദ്യമൊന്നും തത്കാലം സംഘപരിവാർ കൂലിയെഴുത്തുകാരോട് ചോദിക്കാതിരിക്കാനുള്ള ബൗദ്ധിക വികാസം ഉള്ളത് കൊണ്ട് ആ ചോദ്യം വായനക്കാർക്ക് വേണ്ടി ഇവിടെ ഉപേക്ഷിക്കുന്നു.

The post ഗാന്ധിജിയും, അംബേദ്കറും മലബാർ സമരത്തെ വായിക്കുമ്പോൾ appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.

]]>
https://openpress.news/the-readings-of-gandhi-and-ambedkar-about-malabar-rebellion/feed/ 1

Fatal error: Uncaught wfWAFStorageFileException: Unable to save temporary file for atomic writing. in /home/openpre/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:34 Stack trace: #0 /home/openpre/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/openpre/p...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('livewaf') #2 {main} thrown in /home/openpre/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 34