The post സാമ്പത്തിക സംവരണവും കത്തോലിക്കാ സഭയും appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.
]]>അതിലൊരു സ്ഥിതി വിവരണക്കണക്കാണവതരിപ്പിക്കുന്നത്. തിരുവനന്തപുരം മുതൽ കാസർകോടു വരെ നോക്കിയാൽ അമ്പതു ശതമാനം കടകൾ കാക്കാമാരുടേതാണത്രേ !!
“ന്യൂനപക്ഷക്കമ്മീഷൻ നല്കുന്ന സാമ്പത്തിക സഹായം 80 ശതമാനം മുസ്ലീങ്ങൾക്കും വെറും 20 ശതമാനം മാത്രം ക്രിസ്ത്യാനികൾക്കുമാണ്, മത വിദ്യാഭ്യാസത്തിനും കൊടുക്കുന്നു, അതവിടെ നിൽക്കട്ടെ ” എന്നൊക്കെ തട്ടി വിടുന്നു.
(ദേവസ്വം ബോർഡുകൾക്ക് ഖജാനയിൽ നിന്നു സർക്കാർ കൊടുക്കുന്ന തുകയും ന്യൂനപക്ഷ സംരക്ഷണത്തിന് മൊത്തം കൊടുക്കുന്ന തുകയും തമ്മിൽ ഒരു താരതമ്യം നാമവിടെ പ്രതീക്ഷിക്കേണ്ടതില്ല)
യാതൊരു വസ്തുതയുമില്ലാതെ , “കാക്കാമാർ മെക്കിട്ടു കയറുന്നതിനെതിരെ ” നടക്കുന്ന ഈ വീഡിയോ സഭാ മേലധികാരികളിൽ ചിലരുടെയെങ്കിലും അറിവോടെയാണ് നിർമിച്ച് പ്രചരിപ്പിക്കുന്നതെന്നു വേണം കരുതാൻ…
പാപ്ളാനി പിതാവ് ഉദ്ഘാടനം ചെയ്ത്, ബി ജെ.പി ന്യൂനപക്ഷ സെൽ നേതാവ് ആശംസ നേർന്ന് പുറപ്പെട്ടിരിക്കുന്ന ക്രൈസ്തവ അവകാശ സംരക്ഷണ യാത്രക്കൊപ്പമാണിത് നടക്കുന്നത് എന്നത് യാദൃച്ഛികമല്ല …
ഇതിൽ തന്നെ ഞെട്ടിച്ചത് ഒരു കാര്യമാണ്..
ഇതിലെ കടുത്ത ജാതീയതയും ക്രൈസ്തവ വിരുദ്ധതയും.. കാലങ്ങളായി അടിഞ്ഞമർന്നു കിടക്കുന്ന ലത്തീൻ മത്സ്യത്തൊഴിലാളികളും പരിവർത്തിത ക്രൈസ്തവരും കത്തോലിക്കരിൽ 40-50 ശതമാനമെങ്കിലും വരും. അവരുടെ ഒരു ജനസംഖ്യാ കണക്കെടുപ്പിനെപ്പോലും KCBC നേതൃത്യം ഇന്നുവരെ തടഞ്ഞുവച്ചു.
സാമ്പത്തിക സംവരണം ആ പാവങ്ങളുടെ – അധ:സ്ഥിതരുടെ – അധ:സ്ഥിതരായി സഭാ നേതൃത്വം ചവിട്ടടിയിൽ നിലനിർത്തിയിരിക്കുന്നവരുടെ – താല്പര്യങ്ങളെ ഹനിക്കുന്ന കാര്യം ഇവരാരും അറിഞ്ഞിട്ടില്ല.
പാംപ്ളാനി- ആലഞ്ചേരി-അറക്കന്മാരുടെ പ്രതിനിധിയായി രംഗത്തു വരുന്ന ആ സഹോദരിയുടെ നാടൻ യുക്തികളിൽ ആ “താണ ജാതി എരപ്പാളികൾ ” വരുന്നതേയില്ല…
KCBC യുടെ സവർണ യുക്തിയും ബിജെപി-സിപിഐ (എം) പ്രേമവും സംവരണത്തിന്റെ പേരിൽ നിറഞ്ഞു കവിഞ്ഞൊഴുകുമ്പോൾ ലത്തീൻ – അവശ ക്രൈസ്തവ (പഴയ ഭാഷ) സഹോദരങ്ങൾക്ക് പഴയ പോലെ മുറ്റത്തിനു പുറത്ത്, പറമ്പിൽ, എച്ചിലിലകളിൽ ബാക്കി വരുന്നത് വല്ലതും കൊണ്ടു പോയിത്തട്ടുന്ന ഒരു നൂറ്റാണ്ടു മുമ്പത്തെ കേരളീയ ക്രൈസ്തവ സദ്യാ രീതി തന്നെ മതിയെന്നാണ് പറഞ്ഞു വരുന്നത് …
അതെന്നാണ് ആ നിർഭാഗ്യവാന്മാരായ ക്രൈസ്തവ (രണ്ടാം കുടി) സഹോദരർ തിരിച്ചറിയുക?
NB: ക്രൈസ്തവർക്ക് ഇത്രയധികം സ്കൂൾ -കോളജുകളുണ്ടായിട്ടും മത്സ്യത്തൊഴിലാളി ക്രിസ്ത്യാനികൾ ഇത്രമാത്രം വിദ്യാഭ്യാസപരമായി പിന്നോക്കമായതിൽ അവരുടെ അലസതയെയും ബുദ്ധിയില്ലായ്യയെയും പ്രതിസ്ഥാനത്തു നിർത്തുന്ന ഒരു വീഡിയോ കൂടി പാംപ്ളാനി- ആലഞ്ചേരിമാർ ഇറക്കണം.
ആ സ്ഥിതിയെന്തു കൊണ്ട് എന്ന ചോദ്യത്തിനൊരുത്തരം വേണമല്ലോ?
The post സാമ്പത്തിക സംവരണവും കത്തോലിക്കാ സഭയും appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.
]]>The post പാലായിലെ കുഴിമന്തി കടയും ക്രിസ്ത്യന്‍- മുസ്‌ലിം വര്‍ഗ്ഗീയത വളര്‍ത്താനുള്ള അജണ്ടകളും appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.
]]>പാലായിലെ ഒരു കുഴിമന്തി ഹോട്ടല്‍ ഉദ്ഘാടനം തിരൂരിലിരുന്ന് ആഘോഷിക്കാന്‍ മാത്രം അയാള്‍ ആരായിരിക്കും? പാലായിലെ ചില ഫേസ്ബുക്ക് പോസ്റ്റുകളില്‍ നിന്നാണ് ആഷിഖ് ലത്തീഫ് തിരൂരിനെ കാണുന്നത്.
കണ്ടയുടനെ ഫേസ്ബുക്കില്‍ സെര്‍ച്ച് ചെയ്ത് നോക്കി. അങ്ങനെ ഒരാളെ കാണാനില്ല.

‘ആഷിഖ് ലത്തീഫ് തിരൂര്‍’ എന്ന സാങ്കല്പിക തിരൂര്‍ക്കാരന്‍ മുസ്ലിമിനെ സൃഷ്ടിച്ചത് ആരായിരിക്കും? ക്രിസ്ത്യന്‍- മുസ്‌ലിം വര്‍ഗ്ഗീയത വളര്‍ത്താന്‍ വേണ്ടിയുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങളില്‍ ഒന്നാണത്.
നിരവധി ഫേക്ക് ഐ ഡികളും, അതു പോരാഞ്ഞ് ഫോട്ടോഷോപ്പുകളിലൂടെയും അപ്പണി ചെയ്യുന്നത് മുസ്‌ലിം സമുദായത്തിന്റെ ശത്രുക്കളാണ്.
മൂന്ന് വിഭാഗമാണ് അത്തരം വേലകള്‍ ഒപ്പിക്കാന്‍ സാധ്യതയുള്ളത്. ഒന്നാമതായി സംഘ്പരിവാറാണ്. കേരളത്തിലെ ക്രിസ്ത്യന്‍ സമുദായത്തിന്റെ പുതിയ സംരക്ഷകവേഷം എടുത്തണിയുന്നത് അവരാണല്ലോ.
സ്വാഭാവികമായും സംഘ്പരിവാറല്ല, മുസ്‌ലിംകളാണ് ക്രിസ്ത്യാനികളുടെ ശത്രുക്കള്‍ എന്ന് സ്ഥാപിക്കാന്‍ സംഘ്പരിവാര്‍ വെമ്പല്‍ കൊള്ളുന്നുണ്ട്.
വലിയ രീതിയിൽ വർഗീയ ദ്രുവീകരണത്തിന് ഇടയാക്കുന്ന തരത്തിൽ ചർച്ച നടക്കുന്ന പോസ്റ്റിൻ്റെ ലിങ്ക്: https://www.facebook.com/AchayanzofPala/posts/1044082946075301
രണ്ടാമതായി അപ്പണി ചെയ്യാന്‍ സാധ്യതയുള്ളത് ജോസ് മോന്റെ കുട്ടികള്‍ തന്നെയാണ്. കേരള കോണ്‍ഗ്രസ് എം ജോസ് വിഭാഗം ഐക്യജനാധിപത്യ മുന്നണിയില്‍ നിന്ന് പുറത്ത് പോയതിന് ശേഷം മുസ്ലിം- ക്രിസ്ത്യന്‍ വിഭാഗീയത വളര്‍ത്തുന്നതിന് അത്യധ്വാനം ചെയ്യുന്നുണ്ട്.
മുസ്‌ലിം-ഹിന്ദു സമുദായങ്ങള്‍ക്കിടയില്‍ വര്‍ഗ്ഗീയ- തീവ്രവാദ പ്രവണതകള്‍ മുളപൊട്ടിയപ്പോഴെല്ലാം സമചിത്തതയോടെ ജീവിച്ചവരാണ് കേരളത്തിലെ ക്രൈസ്തവ സമൂഹം. ആ സമുദായത്തിന്റെ സത്‌പേരിനെ കളങ്കം ചാര്‍ത്താന്‍ ശ്രമിക്കുന്ന ഇരുട്ടിന്റെ ശക്തികളെ പുറത്ത് കൊണ്ട് വരേണ്ട ബാധ്യത സംസ്ഥാന സര്‍ക്കാറിനുണ്ട്.
എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ബാധ്യത നിര്‍വ്വഹിക്കുന്നില്ല. എന്ന് മാത്രമല്ല, കേരളത്തിലെ ഇടതുബുദ്ധിജീവികളും, ആക്ടിവിസ്റ്റുകളും ഈ ക്രൈസ്തവ വര്‍ഗ്ഗീയതയെ കുറിച്ച് മൗനം പാലിക്കുകയാണ്.
സഭാ വിശ്വാസികള്‍ക്ക് അകത്ത് നിന്നല്ല, പുറത്ത് നിന്നാണ് ക്രൈസ്തവ വര്‍ഗ്ഗീയത രൂപപ്പെടുന്നതും, ഊര്‍ജ്ജം സംഭരിക്കുന്നതും. അത് കേരളത്തിന്റെ സാമൂഹ്യജീവിതത്തെ പതുക്കെപ്പതുക്കെ അപകടപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.
അപ്പോള്‍ മൂന്നാമത്തെ സാധ്യത തെളിയുന്നുണ്ട്. മൂന്നാമതായി സി പി ഐ എമ്മിനെ തന്നെ സംശയിക്കേണ്ടി വരുന്നു. പാലായില്‍ കുഴിമന്തിക്കട തുടങ്ങിയാല്‍ എന്താണ് കുഴപ്പമെന്ന ചോദ്യം വര്‍ത്തമാന കാലത്ത് കോട്ടയത്ത് നിന്ന് ഉയരേണ്ടതാണ്.
ബീഫ് ഫെസ്റ്റ് മലപ്പുറത്തും, കോഴിക്കോട്ടും നടത്തുകയും കോട്ടയത്തെത്തുമ്പോള്‍ മുസ്‌ലിം വിരുദ്ധത ആഘോഷിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പ് സി പി എം ഉപേക്ഷിക്കുമെന്ന് വെറുതെ വ്യാമോഹിക്കാം.
The post പാലായിലെ കുഴിമന്തി കടയും ക്രിസ്ത്യന്‍- മുസ്‌ലിം വര്‍ഗ്ഗീയത വളര്‍ത്താനുള്ള അജണ്ടകളും appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.
]]>