Notice: fwrite(): Write of 1784 bytes failed with errno=28 No space left on device in /home/openpre/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 42

Warning: Cannot modify header information - headers already sent by (output started at /home/openpre/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:42) in /home/openpre/public_html/wp-includes/feed-rss2.php on line 8
muslims Archives - OPEN PRESS | ഓപ്പണ്‍ പ്രസ്സ് - Malayalam News https://openpress.news/tag/muslims/ Latest Malayalam news and views, breaking and live updates from politics, business, technology, health, education, sports & entertainment at OPEN PRESS | ഓപ്പണ്‍ പ്രസ്സ് Tue, 10 May 2022 09:55:35 +0000 ml hourly 1 https://wordpress.org/?v=7.0.6 https://openpress.news/wp-content/uploads/2020/05/favicon.png muslims Archives - OPEN PRESS | ഓപ്പണ്‍ പ്രസ്സ് - Malayalam News https://openpress.news/tag/muslims/ 32 32 2031 ൽ കേരളം മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമാകുമോ ? ; കളവും കണക്കും ! https://openpress.news/india-kerala-and-muslim-population-a-propaganda-without-any-data/ https://openpress.news/india-kerala-and-muslim-population-a-propaganda-without-any-data/#respond Tue, 10 May 2022 09:54:00 +0000 https://openpress.news/?p=9232 കെ ജെ ജേക്കബ്

The post 2031 ൽ കേരളം മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമാകുമോ ? ; കളവും കണക്കും ! appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.

]]>
“മുസ്ലിം ജനസംഖ്യയുടെ വർദ്ധനവ് നോക്കൂ… 2031-ൽ അവർ കേരളത്തിൽ ഭൂരിപക്ഷമാകും? ഇല്ലെങ്കിൽ പത്തുകൊല്ലം കൂടി.

കേരളത്തിൽ മാത്രമോ? ഇന്ത്യ 2051-ഓടെ മുസ്ലിം ഭൂരിപക്ഷ പ്രദേശമാകും. അതാണ് അവരുടെ പരിപാടി.”

ഈ ക്രിസംഘി-സംഘി സാഹിത്യം ഫേസ്ബുക്കിലോ വാട്സ്ആപ്പിലോ വായിക്കാത്തവരോ സുഹൃദ സദസ്സുകളിലോ ക്ളബുകളിലോ ക്ലബ് ഹൌസിലോ പറഞ്ഞു കേൾക്കാത്തവരും വളരെ കുറവായിരിക്കും.

“ഇതൊക്കെ കണക്കുകളാണ്; ഞാനായിട്ടൊന്നും പറയുന്നില്ല,” എന്നായിരിക്കും അവതാരകന്റെ സ്‌ഥിരം ഡയലോഗ്.

താനായിട്ടൊന്നും പറയണ്ട, ഒക്കേത്തിനും കണക്കുണ്ട് എന്ന് പറയാനുള്ള സമയമായി; കാരണം കണക്കുകൾ വന്നിട്ടുണ്ട്.

കഴിഞ്ഞ ദിവസം പുറത്തുവന്ന ദേശീയ കുടുംബാരോഗ്യ സർവ്വേ (2019-20) പ്രകാരം എല്ലാ മത വിഭാഗങ്ങളിലും പെട്ടവരുടെ പ്രത്യുത്പാദന നിരക്കുകൾ കുറയുന്നുണ്ട്. എന്നാൽ ഏറ്റവുമധികം കുറയുന്നത് മുസ്ലിങ്ങളുടെയാണ്.

ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ് അഥവാ, ചില നിബന്ധനകൾ അനുസരിച്ച്, ഒരു സ്ത്രീ ജന്മം കൊടുക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണത്തിന്റെ അടിസ്‌ഥാനത്തിലാണ്‌ ഈ കണക്ക്.

കണക്കിലേക്ക്.

1992-93 ലെ ഒന്നാം കുടുംബാരോഗ്യ സർവേയിൽ ഹിന്ദുക്കളുടെ ടി എഫ് ആർ 3.3 ആയിരുന്നു. ഇപ്പോൾ അത് 1.94 ആയിട്ടുണ്ട്. 41.2 ശതമാനം കുറവ്.

ഒന്നാം കുടുംബാരോഗ്യ സർവേയിൽ ടി എഫ് ആർ 4.41 ആയിരുന്ന മുസ്ലിങ്ങളുടെ ടി എഫ് ആർ ഇപ്പോൾ 2.36 ആയി; 46.5 ശതമാനം കുറവ്.

ക്രിസ്ത്യാനികളുടെ ടി എഫ് ആർ 2.87 ൽ നിന്നു 1.88 ആയി; 34.5 ശതമാനം കുറവ്.

എന്നുവച്ചാൽ പുതുതായി ഉണ്ടാകുന്ന കുഞ്ഞുങ്ങളുടെ എണ്ണം ഏറ്റവുമധികം കുറയുന്നത് മുസ്ലിങ്ങളുടെ ഇടയിലാണ്.

ഇപ്പോഴും ഏറ്റവും കൂടിയ ടി എഫ് ആർ മുസ്ലിങ്ങളുടേതാണ്. അതുകൊണ്ടാണ് കുറവിന്റെ തോത് കൂടിയിരിക്കുന്നത് എന്നല്ലേ?

ആണ്. ഇപ്പോഴും ഏറ്റവും കൂടിയ ടി എഫ് ആർ മുസ്ലിങ്ങളുടേതാണ്. റേറ്റ് കൂടുതലായതുകൊണ്ടാണ് കുറയുന്നതിന്റെ റേറ്റ് കൂടുന്നത് എന്നതും ശരിയാണ്.

പക്ഷെ അതല്ലല്ലോ നമ്മുടെ വിഷയം.

ഇന്ത്യ മുസ്ലിം ഭൂരിപക്ഷ രാജ്യമാകുമെന്നല്ലേ വാദം?

ഈ കണക്കനുസരിച്ചു ടി എഫ് ആർ 1.94 ഉള്ള ഹിന്ദുക്കൾ ഇവിടെ 80 ശതമാനത്തോളമുണ്ട്. 2.36 ടി എഫ് ആറുള്ള മുസ്ലിങ്ങൾ പതിനാലു ശതമാനമാണ്.

എന്നുവച്ചാൽ,

ഈ ട്രെൻഡ് വെച്ചു നോക്കിയാൽ ഒരു കാലത്തും ഇന്ത്യയിൽ മുസ്ലിം ജനസംഖ്യ ഹിന്ദു ജനസംഖ്യ മറികടക്കുന്നത് പോയിട്ട് അടുത്തെങ്ങും എത്തില്ല. (എത്തിയാലെന്ത്; ഒന്നുമില്ല. അതല്ല വിഷയം)

ഈ ‘മുസ്ലിം ഭൂരിപക്ഷ രാജ്യ’ തിയറി ഇറക്കുന്നവരോട് നമുക്കൊന്നും പറയാനില്ല. അവർക്കു സത്യം നേരത്തേയറിയാം; പറയുന്നത് നുണയാണ് എന്നുമവർക്കറിയാം. നമ്മൾ ഇത് പറഞ്ഞാൽ അവർ ഞെട്ടുകയൊന്നുമില്ല.

എന്നാൽ ഈ തിയറി കണ്ണുമടച്ചു വിശ്വസിക്കുന്ന മനുഷ്യരുണ്ട്. അവരുടെ ഇടയിൽ ഈ വിഷം രണ്ടു വിധത്തിൽ പ്രവർത്തിക്കും.

ഒന്ന് അവർ സ്വയം ഇതിനു ഇരയാകും;

രണ്ട്: മറ്റുളവരെ അതിനു ഇരയാക്കും.

അതിനൊക്കെ കണക്കുണ്ട് എന്നവർ പറയാറുണ്ട്. ആ കണക്ക് വെക്കൂ എന്ന് നമ്മൾ അവരോടു പറയേണ്ടതുണ്ട്; നമ്മുടെ കണക്കുകൾ വെക്കേണ്ടതുമുണ്ട്.

മൂന്നാമത്തെ കൂട്ടർ ഈ തിയറിയിൽ സംശയമുള്ളവരാണ്. ഇനി എങ്ങാനും ശരിയാകുമോ എന്ന് വിചാരിക്കുന്നവർ. മറ്റു തരത്തിൽ കിട്ടുന്ന പ്രൊപ്പഗാണ്ടയും കൂടിയാകുമ്പോൾ അവരും വീഴും.

അവരോടും കണക്കു പറയേണ്ടതുണ്ട്.

ചുരുക്കത്തിൽ,
ഈ വിഷക്കച്ചവടം നിൽക്കേണ്ടതുണ്ട്.
കണക്കുകൾ വച്ച് നിർത്തിക്കേണ്ടതുണ്ട്.

The post 2031 ൽ കേരളം മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമാകുമോ ? ; കളവും കണക്കും ! appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.

]]>
https://openpress.news/india-kerala-and-muslim-population-a-propaganda-without-any-data/feed/ 0
പോലീസ് നടപടി; മുസ്ലിം സമുദായം സൂക്ഷ്മത പുലർത്തേണ്ടതുണ്ട്, കേരളവും https://openpress.news/kerala-police-booking-muslim-men-for-fb-posts-an-alarming-situation-2022/ https://openpress.news/kerala-police-booking-muslim-men-for-fb-posts-an-alarming-situation-2022/#respond Sat, 15 Jan 2022 08:15:00 +0000 https://openpress.news/?p=8912 ആബിദ് അടിവാരം

The post പോലീസ് നടപടി; മുസ്ലിം സമുദായം സൂക്ഷ്മത പുലർത്തേണ്ടതുണ്ട്, കേരളവും appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.

]]>
കേരളാ പോലീസ് മുസ്ലിംകളോട് പക്ഷപാതപരമായി പെരുമാറുന്നു എന്ന് സമസ്ത ഉൾപ്പെടെയുള്ള പണ്ഡിത സംഘടനകൾ പറയുകയും പത്രങ്ങൾ എഡിറ്റോറിയലുകൾ എഴുതുകയും വരെ ചെയ്യുന്ന അവസ്ഥയിലേക്ക് എത്തിയിട്ടും കാര്യങ്ങളിൽ ഒരു മാറ്റവും ഉണ്ടാകുന്നില്ല.

പോലീസിനോ സർക്കാരിനോ ഒരു വിധ അലോസരവുമില്ല. എന്തു കൊണ്ടാണിങ്ങനെ…?

28 ശതമാനം വരുന്ന ഒരു ജനവിഭാഗത്തിനെതിരെ പച്ചയായ നീതികേട് കാണിക്കുകയും ആരൊക്കെ ചൂണ്ടിക്കാണിച്ചിട്ടും ഒരു മാറ്റവുമില്ലാതെ തുടരുന്നത് എന്ത് കൊണ്ടാണ്..?

ഉത്തരം സംഘപരിവാർ കാലങ്ങളായി പറയുന്നുണ്ട്, കേരളത്തെ അസ്ഥിരപ്പെടുത്തുക. രാഷ്ട്രപതി ഭരണം കൊണ്ടു വരിക. മുസ്ലിം ഭൂരിപക്ഷ സംസ്ഥാനങ്ങളായ കാശ്മീരിലും അസമിലും പിടിമുറുക്കിയ ഫാസിസം കേരളത്തെ പണ്ടേ കണ്ണുവെച്ചതാണ് അവരുടെ നേതാക്കൾ അത് നിരന്തരം പറഞ്ഞിട്ടുണ്ട്.

ഒരു ജന വിഭാഗത്തിതെതിരെ പരസ്യമായ നീതി നിഷേധമുണ്ടായാൽ, അതാവർത്തിച്ചു കൊണ്ടിരുന്നാൽ അവരിൽ ആശങ്കയും പ്രതിഷേധവും അസംതൃപ്തിയും വർദ്ധിക്കും.

അവരിൽ ചിലരെങ്കിലും നിയമം കയ്യിലെടുക്കാൻ ശ്രമിക്കും, അതോടെ ഹിന്ദുത്വയുടെ പരിശീലനം ലഭിച്ച അസിമാനന്ദമാർ കളത്തിലിറങ്ങും, സ്ഫോടനങ്ങൾ നടത്തും, ഉത്തരവാദിത്തം മുസ്ലിംകളുടെ തലയിൽ കെട്ടിവെക്കും.

ജാര സന്തതികളായ കേരളാ മുജാഹിദിനും മലബാർ മുജാഹിദീനും മലപ്പുറം മുജാഹിദിനുകളും പ്രത്യക്ഷപ്പെടും. വർഗീയത തഴച്ചു വളരും. സംസ്ഥാനത്ത് ക്രമസമാധാനം തകർന്നു എന്ന് ദേശീയ മാധ്യമങ്ങളും സംസ്ഥാന മാധ്യമങ്ങളും പ്രചരിപ്പിക്കും.

രാഷ്ട്രപതി ഭരണത്തിലേക്ക് സംസ്ഥാനം പോകും.

ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കുക എന്ന സംഘപരിവാർ അജണ്ടക്ക് ഭീഷണിയായി നിൽക്കുന്ന ജനവിഭാഗങ്ങളെയും പ്രദേശങ്ങളെയും അസ്ഥിരപ്പെടുത്തുക എന്ന അജണ്ട പതിറ്റാണ്ടുകളായി ഫാസിസം തുടർന്നു വരുന്നുണ്ട്, അതിനെ സൂക്ഷ്മമായി മനസ്സിലാക്കിയിട്ടില്ലെങ്കിൽ ഇതൊന്നും ഒരു കാലത്തും നടക്കാൻ പോകുന്നില്ല, ഇത് കേരളമാണ് എന്ന് നിങ്ങളുടെ മനസ്സ് പറഞ്ഞു കൊണ്ടിരിക്കും.

സർക്കാരിനെ ഇനിയും പ്രതീക്ഷിക്കേണ്ടതില്ല. ഇവിടെ ഒരു ആഭ്യന്തര മന്ത്രിയുണ്ടോ..? തില്ലങ്കേരിയാണോ ആഭ്യന്തര മന്ത്രി എന്നൊക്കെ നമ്മൾ ആവർത്തിച്ചു ചോദിക്കുമ്പോൾ മാടമ്പള്ളിയിലെ യഥാർത്ഥ രോഗി ഊറിച്ചിരിക്കുകയാണ്.

കാൽ നൂറ്റാണ്ടു കാലം CPM പോലൊരു പാർട്ടിയെ ഉള്ളം കയ്യിലിട്ട് അമ്മാനമാടിയ മനുഷ്യനെയാണ് കഴിവില്ലാത്തവൻ എന്നു വിളിക്കുന്നത്..! അയാൾ കഴിവില്ലാത്തവനല്ല, നമ്മൾ കണ്ടു കൊണ്ടിരിക്കുന്നതിന്റെയെല്ലാം പരികർമ്മിയാണ്.

പാർട്ടിയിലും മന്ത്രി സഭയിലും അവസാന വാക്കായി നില കൊള്ളുന്ന ആ മനുഷ്യന് പോലീസിൽ മാത്രം പിടിപാടില്ലെന്ന് പറയുന്നത് ശുദ്ധ ഭോഷ്കാണ്. പിണറായി വിജയൻ ഒന്നുകിൽ സംഘപരിവാർ ഭീഷണിയുടെ നിഴലിലാണ് അല്ലെങ്കിൽ പർച്ചേസ്ഡ് ആണ്. എന്തായിരുന്നു സത്യമെന്ന് കാലം നമ്മോട് പറയും.

കണ്ണടച്ച് പോലിസിനെ തെറി വിളിച്ചിട്ട് കാര്യമില്ല, ഭൂരിപക്ഷം പോലീസുകാരും നിസ്സഹായരാണ്. കേന്ദ്രത്തിൽ പിടിയുള്ള പോലീസിലെ സംഘ പരിവാർ ഫ്രാക്ഷനാണ് ഈ ഓപറേഷന് പിന്നിൽ. അതിനെ എങ്ങനെ നേരിടണമെന്ന് കേരളം ആലോചിക്കേണ്ടതുണ്ട്. പ്രതിപക്ഷ നേതാവ് V D Satheesan രാഷ്ട്രീയ കക്ഷികളുടെ യോഗം വിളിച്ച് ചേർക്കണം. കക്ഷി രാഷ്ട്രീയത്തിനതീതമായ ആലോചന വേണം.

കേരളം എന്ന ചുമരുണ്ടെങ്കിലേ നിങ്ങൾക്കൊക്കെ ചിത്രം വരക്കാൻ കഴിയൂ.

മുസ്ലിം സമുദായ നേതാക്കൾ ദീർഘ ദൃഷ്ടിയോടെ കാര്യങ്ങൾ മനസ്സിലാക്കണം. അസംതൃപ്തരായ മുസ്ലിം യുവാക്കളെ സൃഷ്ടിക്കുക എന്ന കെണിയിൽ വീഴാതിരിക്കാൻ എന്ത് ചെയ്യണമെന്ന് കൂടിയിരുന്നാലോചിക്കണം.

പത്ര സമ്മേളനങ്ങൾ നടത്തി പിരിഞ്ഞാൽ പരിഹാരമാവില്ല. മുസ്ലിം സമുദായത്തോടും കേരളത്തോടുമുള്ള ബാധ്യത നിർവഹിക്കണം. പൊതു സമൂഹം, അതായത് നമ്മളോരോരുത്തരും നിതാന്ത ജാഗ്രത പുലർത്തേണ്ട കാലമാണിത്.

കേരളത്തെ കൊലക്ക് കൊടുക്കരുത്. അറബിക്കടലിനും സഹ്യനുമിടയിൽ നീണ്ടു കിടക്കുന്ന ഇത്തിരി മണ്ണല്ല കേരളം, കേരളമെന്നാൽ നമ്മളാണ്.

The post പോലീസ് നടപടി; മുസ്ലിം സമുദായം സൂക്ഷ്മത പുലർത്തേണ്ടതുണ്ട്, കേരളവും appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.

]]>
https://openpress.news/kerala-police-booking-muslim-men-for-fb-posts-an-alarming-situation-2022/feed/ 0
മാല്‍ക്കം എക്സ്; അമേരിക്കൻ വംശീയതയെ പ്രതിരോധിച്ച ധീരൻ https://openpress.news/malcolmx-bravely-defended-american-discrimination/ https://openpress.news/malcolmx-bravely-defended-american-discrimination/#respond Thu, 28 May 2020 15:30:00 +0000 https://openpress.news/?p=3634 ആഫ്രോ‌ അമേരിക്കന്‍‌ നേതാവും‌ പൗരാവകാശ‌ പ്രവര്‍ത്തകനുമായിരുന്ന‌ മാല്‍ക്കം‌ എക്സ്‌ 1960‌ കളില്‍‌ അമേരിക്കയില്‍‌ പൗരവകാശ‌ പ്രവര്‍ത്തനങ്ങള്‍‌ നടക്കുന്ന‌ കാലത്തെ‌ ശ്രദ്ധേയ‌ വ്യക്തിത്വമായിരുന്നു‌. കറുത്ത‌ വര്‍ഗക്കാരുടെ‌ ദേശീയതയില്‍‌ വിശ്വസിച്ചിരുന്ന‌ ‘നാഷന്‍‌‌ ഓഫ്‌ ഇസ്ലാം‌’ എന്ന‌ സം‌ഘ‌ടനയിലാ‌ണ്‌ അദ്ദേഹം‌ പ്രവര്‍ത്തിച്ചിരുന്നത്‌. മാര്‍ട്ടിന്‍‌ ലൂതര്‍‌ കിംഗിന്റെ‌ അഹിംസ‌ സിദ്ധാന്തത്തിനു‌ ബദലായി‌ വെളുത്ത‌ വര്‍ഗക്കാരുടെ‌ ആക്രമണങ്ങളെ‌ ഏത്‌ മാര്‍ഗത്തിലൂടെയും‌ ചെറുക്കുക‌ എന്ന‌ ചിന്തയാണ്‌ അദ്ദേഹം‌ മുന്നോട്ട്‌ വെച്ചത്‌. ഇസ്ലാമിനെ‌ കറുത്ത‌ വര്‍ഗക്കാരുടെ‌ മാത്രം‌ മതമായി‌ ക‌‌ണ്ട‌‌ നാഷന്‍‌ ഓഫ്‌ ഇസ്ലാം‌ യ‌ഥാര്‍ത്ഥ‌ ഇസ്ലാമിന്റെ‌ …

The post മാല്‍ക്കം എക്സ്; അമേരിക്കൻ വംശീയതയെ പ്രതിരോധിച്ച ധീരൻ appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.

]]>
ആഫ്രോ‌ അമേരിക്കന്‍‌ നേതാവും‌ പൗരാവകാശ‌ പ്രവര്‍ത്തകനുമായിരുന്ന‌ മാല്‍ക്കം‌ എക്സ്‌ 1960‌ കളില്‍‌ അമേരിക്കയില്‍‌ പൗരവകാശ‌ പ്രവര്‍ത്തനങ്ങള്‍‌ നടക്കുന്ന‌ കാലത്തെ‌ ശ്രദ്ധേയ‌ വ്യക്തിത്വമായിരുന്നു‌.

കറുത്ത‌ വര്‍ഗക്കാരുടെ‌ ദേശീയതയില്‍‌ വിശ്വസിച്ചിരുന്ന‌ ‘നാഷന്‍‌‌ ഓഫ്‌ ഇസ്ലാം‌’ എന്ന‌ സം‌ഘ‌ടനയിലാ‌ണ്‌ അദ്ദേഹം‌ പ്രവര്‍ത്തിച്ചിരുന്നത്‌. മാര്‍ട്ടിന്‍‌ ലൂതര്‍‌ കിംഗിന്റെ‌ അഹിംസ‌ സിദ്ധാന്തത്തിനു‌ ബദലായി‌ വെളുത്ത‌ വര്‍ഗക്കാരുടെ‌ ആക്രമണങ്ങളെ‌ ഏത്‌ മാര്‍ഗത്തിലൂടെയും‌ ചെറുക്കുക‌ എന്ന‌ ചിന്തയാണ്‌ അദ്ദേഹം‌ മുന്നോട്ട്‌ വെച്ചത്‌.

ഇസ്ലാമിനെ‌ കറുത്ത‌ വര്‍ഗക്കാരുടെ‌ മാത്രം‌ മതമായി‌ ക‌‌ണ്ട‌‌ നാഷന്‍‌ ഓഫ്‌ ഇസ്ലാം‌ യ‌ഥാര്‍ത്ഥ‌ ഇസ്ലാമിന്റെ‌ ആശയങ്ങളായിരുന്നില്ല‌ പ്രചരിപ്പിച്ചിരുന്നത്.

അവസാന‌ കാലത്ത്‌, നാഷന്‍‌ ഓഫ്‌ ഇസ്ലാം‌ സംഘടന‌ സ്ഥാപകന്‍‌ എലിജാ‌ മുഹമ്മദുമായുണ്ടായ‌ പ്രശ്നങ്ങളാല്‍‌ മാല്‍ക്കം‌ എക്സ്‌ സംഘടനയില്‍‌ നിന്നും‌ പുറത്താക്കപ്പെടുകയും‌ മക്കയിലേക്കുള്ള‌ തീര്‍ത്ഥാടനം‌ വഴി യഥാര്‍ഥ‌ ഇസ്ലാമിന്റെ‌ ആശയങ്ങള്‍‌ സ്വീകരിക്കുകയും‌ ചെയ്യുന്നു‌.

1965‌ല്‍‌ അമേരിക്കയിലെ‌ കറുത്ത‌ വര്‍ഗക്കാരുടെ‌ പ്രശ്നങ്ങളിലേക്ക്‌ അന്താരാഷ്ട്ര ശ്രദ്ധ ക്ഷണിക്കുക‌ എന്ന‌ ഉദ്ദേശത്തോടെ‌ മാല്‍ക്കം‌ എക്സ്‌ ‘ഒര്‍ഗനൈസേഷന്‍‌ ഓഫ്‌ ആഫ്രോ‌ അമേരിക്കന്‍‌‌ യൂണിറ്റി‌ ‘‌ എന്ന‌ പേരില്‍‌ ഒരു‌ മതേതര‌ കൂട്ടായ്മ‌ രൂപീകരീക്കുന്നുണ്ടെങ്കിലും‌ വളരെ‌ വൈകാതെ‌ അദ്ദേഹം‌ കൊല്ലപ്പെടുന്നതിനാല്‍‌ ആ‌ സംഘടനയുടെ‌ പ്രവര്‍ത്തനങ്ങള്‍‌ വേണ്ടത്ര‌ മുന്നോട്ട്‌ കൊണ്ട്‌ പോകാന്‍‌ അദ്ദേഹത്തിനു‌ സാധിക്കുന്നില്ല‌.

1965‌ ല്‍‌ മാല്‍ക്കം‌ എക്സ്‌ കൊല്ലപ്പെട്ടതിന്‌ ശേഷം‌ പുറത്തിറങ്ങിയ,‌ അലക്സ്‌ ഹാലി മാൽക്കം എക്സിൽ നിന്നും‌ കേട്ടെഴുതിയ‌ അദ്ദേഹത്തിന്റെ‌ ആത്മകഥയാണ്‌‌ മാൽക്കം എക്സിനെ ലോകത്തിനു മുന്നിൽ ഒരു‌ വീര‌ നായകനാക്കിയത്‌.


മാൽക്കം എക്സ് ഓക്സ്ഫോർഡ് സർവകലാശാലയിൽ വന്നപ്പോൾ

ആദ്യകാലഘട്ടം

1925‌‌ മേയ്‌ 19‌ നാണ്‌‌ മാല്‍ക്കം‌ എക്സ്‌ ജനിച്ചത്‌‌‌. മാല്‍ക്കം‌ ലിറ്റില്‍‌ എന്നായിരുന്നു‌ പൂർവ നാമം‌. അദ്ദേഹത്തിന്റെ‌ പിതാവ്‌‌‌ റവറന്‍ഡ്‌ ഏള്‍ലിറ്റില്‍‌ ബാപ്റ്റിസ്റ്റ്‌ സുവിശേഷകനും‌ ബ്ലാക്ക്‌ നാഷണലിസ്റ്റ്‌ നേതാവായിരുന്ന‌ മാര്‍ക്സ്‌ ഗാര്‍വിയെ‌ പിന്തുണച്ചിരുന്ന‌ ആളുമായിരുന്നു‌. മാതാവ്‌ ലൂയിസ്‌ ലിറ്റില്‍‌.

മാല്‍ക്കം‌ ലിറ്റിലിന്‌‌ ആറ്‌ വയസ്സ്‌ പ്രായമുള്ളപ്പോള്‍‌ പിതാവ്‌ വെള്ള‌ വംശീയ‌ വാദികളാല്‍‌ കൊല്ലപ്പെടുന്നു‌. എന്നാല്‍‌ അധികാരികള്‍‌ ഇതിനെ‌ കുറിച്ച്‌‌ പറയുന്നത്‌ അദ്ദേഹം‌ ആക്സിഡന്റില്‍‌ മരിച്ചു‌ എന്നാണ്‌‌. മാല്‍ക്കം‌ ലിറ്റിലിനു‌ 13‌ വയസ്സുള്ളപ്പോള്‍‌ മാതാവിന്റെ‌ മാനസിക‌ നില‌ തകരാറിലാവുകയും‌ അവര്‍‌ മാനസികാരോഗ്യ‌ കേന്ദ്രത്തില്‍‌ പ്രവേശിപ്പിക്കപ്പെടുകയും‌ ചെയ്യുന്നു‌. അതിനെ‌ തുടര്‍ന്ന്‌ മാല്‍ക്കവും‌ സഹോദരങ്ങളും വിവിധ ‌ ഫോസ്റ്റര്‍‌ കെയര്‍‌ ഹോമുകളിലേക്ക്‌ മാറ്റപ്പെടുന്നു‌. അവിടെ‌ നിന്നും‌ ഔപചാരിക‌ വിദ്യാഭ്യാസം‌ തുടരുന്നു‌.‌

മാല്‍ക്കം‌ തന്റെ‌ ക്ലാസ്‌ മുറിയിലെ‌ എറ്റവും‌ നന്നായി‌ പ‌ഠിക്കുന്ന‌ വിദ്യാര്‍ഥിയായിരുന്നു‌. എന്നാല്‍ 8 ആം ക്ലാസില്‍ വെച്ച്‌ ഒരോരുത്തരുടെയും ഭാവി സ്വപ്നങ്ങള്‍ ചോദിച്ച അധ്യാപകന്‍ മാല്‍ക്കമിനോട് ഒരു കറുത്ത വര്‍ഗക്കാരന്‍ വക്കീലാവണം എന്ന് സ്വപ്നം കാണുന്നത് യാഥാര്‍ത്ഥ്യ ബോധത്തിനു നിരക്കാത്തതാണെന്ന് പറയുന്നു.

അതോട് കൂടി മാല്‍ക്കം ലിറ്റിലിന്‌ പഠിക്കാനുള്ള താല്പര്യം നഷ്ടമാവുകയും, പഠനം ഉപേക്ഷിച്ച്‌ ഹാര്‍ലമില്‍ കൂലി പണിയെടുത്തു കഴിഞ്ഞ് കൂടുകയും ചെയ്യുന്നു. അവിടെ വെച്ച്‌ മയക്കു മരുന്ന് ഉപയോഗവും മോഷണവും എല്ലാം ശീലിക്കുന്ന മാല്‍ക്കം 1946 ല്‍ ഒരു കവര്‍ച്ച കേസിലകപ്പെട്ട് ജയിലില്‍ പോകുന്നു.

ജയിൽ കാലഘട്ടവും നാഷന്‍‌ ഓഫ്‌ ഇസ്ലാമും

ജയിലില്‍ വെച്ചാണ്‌ അദ്ദേഹം എലിജാ മുഹമ്മദിന്റെ നാഷന്‍ ഓഫ് ഇസ്ലാമുമായി പരിചയിക്കുന്നത്. കറുത്ത വര്‍ഗക്കാരുടെ മേധാവിത്വത്തിലും ശാക്തീകരണത്തിലും വിശ്വസിച്ചിരുന്ന സംഘടനയായിരുന്നു നാഷന്‍ ഓഫ് ഇസ്ലാം എങ്കിലും നാഷന്‍ ഓഫ് ഇസ്ലാമിന്റെ സദാചാര നിയമങ്ങള്‍ അതു വരെ മാല്‍ക്കം എക്സ് നയിച്ചിരുന്ന അസാന്മാര്‍ഗിക ജീവിതത്തില്‍ നിന്നും അദ്ദേഹത്തെ മോചിപ്പിക്കുകയും ആ വ്യക്തിക്ക് ജീവിതത്തെ കുറിച്ച്‌ ലക്ഷ്യ ബോധമുണ്ടാക്കി കൊടുക്കുകയും ചെയ്യുന്നു.

ആഫ്രിക്കയില്‍ നിന്നും കറുത്തവരുടെ പൂര്‍വ പിതാക്കളെ അടിമകളായി കൊണ്ട് വന്ന വെള്ളക്കാര്‍ അവരുടെ പൂര്‍വ നാമം നശിപ്പിക്കുകയും പകരം മറ്റ് പേരുകള്‍ ചേര്‍ക്കുകയുമാണുണ്ടായത് എന്ന് നാഷന്‍ ഓഫ് ഇസ്ലാം വിശ്വസിച്ചു.

ആയതിനാല്‍ മാല്‍ക്കം തന്റെ പേരിന്റെ പിന്നിലുള്ള ‘ലിറ്റിൽ ‘ എന്ന നാമം ഉപേക്ഷിക്കുകയും പകരം ‘എക്സ്’ എന്ന് ചേര്‍ക്കുകയും ചെയ്തു. ജയിലിലായിരുന്ന കാലമത്രയും മാല്‍ക്കം എക്സ് നിരന്തര പഠനങ്ങളിലും വായനയിലും മുഴുകി. എലിജാ മുഹമ്മദുമായി ആ സമയങ്ങളില്‍ അദ്ദേഹം കത്തിടപാടുകള്‍ നടത്താറുണ്ടായിരുന്നു.

ആറ് വര്‍ഷത്തിനു ശേഷം മാല്‍ക്കം എക്സ് തടവറയില്‍ നിന്ന് മോചിപ്പിക്കപ്പെടുകയും ഹാര്‍ലം ഏഴാം നമ്പര്‍ പള്ളിയുടെ സ്ഥാനപതിയായി നിയമിക്കപ്പെടുകയും ചെയ്തു. മാല്‍ക്കം എക്സിന്റെ പ്രസംഗ പാടവവും ധൈര്യവും വ്യക്തി പ്രഭാവവും അദ്ദേഹത്തിനു വലിയ ആരാധക വൃന്ദത്തെ ഉണ്ടാക്കി കൊടുത്തു.

1952 ല്‍ വെറും 400 അംഗങ്ങള്‍ മാത്രമുണ്ടായിരുന്ന നാഷന്‍ ഓഫ് ഇസ്ലാം, 1960 ല്‍ 40,000 അംഗങ്ങളുടെ സം‌ഘടനയായി മാറിയതില്‍ മാല്‍ക്കം എക്സിനുള്ള പങ്ക് വളരെ വലുതാണ്‌. ബോക്സിംഗ് ഇതിഹാസം മുഹമ്മദലി നാഷന്‍ ഓഫ് ഇസ്ലാമില്‍ ചേര്‍ന്ന പ്രമുഖ വ്യക്തിത്വമാണ്‌.

മാല്‍ക്കം എക്സും ബോക്സ്ർ മുഹമ്മദ് അലിയും

‘മുഹമ്മദ്‌ സ്പീക്സ്’‌ എന്ന‌ പേരില്‍‌ നാഷന്‍‌ ഓഫ്‌ ഇസ്ലാമിനായി‌ ഒരു‌ പത്രം‌ ഉണ്ടാക്കിയതും‌ അതിന്‌‌ പ്രചാരണം‌ കൊടുത്തതും‌ മാല്‍ക്കം‌ എക്സ്‌ ആണ്‌‌. അദ്ദേഹത്തിന്റെ‌ കുശാഗ്ര‌ ബുദ്ധിയും‌ വാക്സാമര്‍ത്ഥ്യവും‌ പരിഷ്കരണ‌ വാദവും‌ അദ്ദേഹത്തെ‌ അമേരിക്കന്‍‌ സമൂഹത്തിന്റെ‌ പ്രബല‌ വിമര്‍ശകനാക്കി‌ മാറ്റി‌.

മാര്‍ട്ടിന്‍‌ ലൂതര്‍‌ കിംഗും വിമർഷനങ്ങളും

മുഖ്യധാരയില്‍‌ ഉള്ള‌ മാര്‍ട്ടിന്‍‌ ലൂതര്‍‌ കിംഗിനെ‌ പോലെയുള്ള‌ ആളുകളുടെ‌ പൗരാവകാശ‌ പ്രവര്‍ത്തനങ്ങളെ‌ എല്ലാം‌ അദ്ദേഹം‌ നിശിതമായി‌ വിമര്‍ശിക്കുന്നുണ്ട്‌. മാര്‍ട്ടിന്‍‌ ലൂതര്‍‌ കിംഗിന്റെ‌ ‘അഹിംസ‌ ‘‌, ‘നിസ്സഹകരണം’‌, തുടങ്ങിയ‌ തന്ത്രങ്ങള്‍ക്ക്‌ പകരം‌ മാല്‍ക്കം‌ എക്സ്‌ ഏതു‌ വി‌ധേനയും‌ പ്രതിരോധിക്കാന്‍‌ ആഹ്വാനം‌ ചെയ്തു‌.

കറുത്ത‌ വര്‍ഗക്കാരെ‌ നീഗ്രോ‌ എന്നോ‌ കളേര്‍ഡ്‌ എന്നോ‌ വിളിക്കുന്നതിനു‌ പകരം‌ ബ്ലാക്ക്‌ എന്നോ‌ ആഫ്രോ‌ അമേരിക്കന്‍‌ എന്നോ‌ വിളിക്കാന്‍‌ മാല്‍ക്കം‌ എക്സിന്റെ‌ അധ്യാപനങ്ങള്‍‌ കാരണമായി‌.

മാര്‍ട്ടിന്‍‌ ലൂതര്‍‌ കിംഗിന്റെ‌ പ്രസിദ്ധമായ‌ ‘ഐ‌ ഹാവ്‌ എ‌ ഡ്രീം‌ ‘‌ എന്ന‌ പ്രസംഗത്തെ‌ മാല്‍ക്കം‌ എക്സ്‌ വിമര്‍ശിക്കുന്നത്‌ ഇപ്രകാരമാണ്‌‌. ‘ആര്‍ക്കെതിരെയാണോ കലാപം ചെയ്യുന്നു എന്ന് പറയുന്നത്, അവരോട് തന്നെ കൈ കോര്‍ത്ത് കൊണ്ട് ,അവരുടെ കൂടെ നൃത്തം ചെയ്തു കൊണ്ട്, കലാപകാരികള്‍ അല്ലെങ്കില്‍ വിപ്ലവകാരികള്‍ നമ്മള്‍ അതിജീവിക്കും എന്ന് പറയുന്നത് ആരെങ്കിലും കേട്ടിട്ടുണ്ടോ’ എന്നാണ്‌.

1963 ല്‍ എലിജാ മുഹമ്മദിനെതിരെ ലൈംഗികപവാദ കേസ് പൊന്തി വന്നത് എലിജാ മുഹമ്മദും മാല്‍ക്കം എക്സും തമ്മില്‍ മാനസികമായി അകലാന്‍ കാരണമായി. നാഷന്‍ ഓഫ് ഇസ്ലാം കൊണ്ട് നടന്നിരുന്ന സദാചാര നിയമങ്ങള്‍ക്കു വിരുദ്ധമായിരുന്നു വ്യഭിചാരം എന്നത്.

എലിജാ മുഹമ്മദും മാല്‍ക്കം എക്സും

അതേ വര്‍ഷം തന്നെ നവംബറില്‍ ജോണ്‍.എഫ്.കെന്നഡിയുടെ വധവുമായി ബന്ധപ്പെട്ട് ‘ഒരു ഹിംസയിലധിഷ്ഠിതമായ സമൂഹം അതിന്റെ പരിണിത ഫലം അനുഭവിക്കുമെന്ന്’ മാല്‍ക്കം എക്സ് അഭിപ്രായപ്പെട്ടു.

ഈ അഭിപ്രായ പ്രകടനം അദ്ദേഹത്തിന്‌ 90 ദിവസത്തെ നിര്‍ബന്ധിത മൗനം സംഘടനയില്‍ നിന്നും വാങ്ങിച്ചു കൊടുത്തു. എന്നാല്‍ , തന്നെ സം‌ഘടനയിലേക്ക് തിരിച്ചെടുക്കാന്‍ ഉള്ള ഭാവം ഇല്ലെന്ന് വളരെ വൈകാതെ മാല്‍ക്കം എക്സ് മനസ്സിലാക്കി. അന്നേരം‌ ഉണ്ടായ‌ മാനസിക‌ നിലയെ‌ കുറിച്ച്‌ മാല്‍ക്കം തന്റെ ആത്മകഥയില്‍ എഴുതിയത് ‘സൂര്യന്‍, നക്ഷത്രങ്ങള്‍…….ഇങ്ങനെയുള്ള പ്രാപഞ്ചിക പ്രതിഭാസങ്ങളേതോ പൊലിഞ്ഞു പോകുന്നതായി എനിക്കനുഭവപ്പെട്ടു’‌ എന്നാണ്‌.

ഹജ്ജ് യാത്രയും അനുഭവങ്ങൾ

1964 ല്‍ അദ്ദേഹം മക്കയിലേക്ക് ഹജ്ജ് നിര്‍വഹണത്തിനായി പോയി. അവിടെ വെച്ച്‌ യഥാര്‍ത്ഥ ഇസ്ലാമിന്റെ ആശയങ്ങള്‍ അടുത്തറിയുന്നതോട് കൂടി നാഷന്‍ ഓഫ് ഇസ്ലാമിന്റെ വിഘടന വാദ ചിന്തകള്‍ അദ്ദേഹം ഉപേക്ഷിച്ചു. മാല്‍ക്കം എക്സിന്റെ തീര്‍ത്ഥാടന അനുഭവങ്ങളെ കുറിച്ച്‌ അദ്ദേഹം എഴുതുന്നത് ഇപ്രകാരമാണ്‌.

“ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പതിനായിരകണക്കിന്‌ തീര്‍ത്ഥാടകര്‍ അവിടെ എത്തി ചേര്‍ന്നിരുന്നു. നീല കണ്ണും സ്വര്‍ണ്ണ തലമുടിയുമുള്ളവര്‍ തൊട്ട്, കറുത്ത തൊലിയുള്ള ആഫ്രിക്കക്കാര്‍ വരെ, വ്യത്യസ്ത നിറക്കാര്‍.

പക്ഷേ, ഞങ്ങളെല്ലാവരും ഒരേ അനുഷ്ഠാനങ്ങളിലാണ്‌ പങ്കെടുത്തത്. വെളുത്തവര്‍ക്കും വെളുത്തവരല്ലാത്തവര്‍ക്കുമിടയില്‍ ഇത്തരം ഏകതാ ബോധം ഒരു കാലത്തും നില നില്‍ക്കുകയില്ല എന്ന വിശ്വാസത്തിലേക്കാണ്‌ അമേരിക്കയിലെ അനുഭവങ്ങള്‍ എന്നെ നയിച്ചിട്ടുള്ളത്.

അമേരിക്ക ഇസ്ലാമിനെ മനസ്സിലാക്കേണ്ടത് ആവശ്യമാണ്‌. കാരണം, സമൂഹത്തില്‍ നിന്നും വംശീയ പ്രശ്നങ്ങള്‍ മായ്ച്ചു കളയുന്ന ഒരേ ഒരു മതം ഇസ്ലാമാണ്‌.

മുസ്ലിം‌ ലോകത്ത്‌ കൂടിയുള്ള‌ യാത്രകളിലൂടനീളം‌ അമേരിക്കയില്‍‌ വെളുത്തവരായി‌ പരിഗണിക്കപ്പെടുന്ന‌ ആളുകളുമായി‌ കൂടിക്കാഴ്ച‌ നടത്തുകയും‌ സംഭാഷണത്തിലേര്‍പ്പെടുകയും‌, അവരോടൊപ്പം‌ ഭക്ഷണം‌ കഴിക്കുക പോലും‌ ചെയ്തിട്ടുണ്ട്‌ ഞാന്‍‌.

പക്ഷേ‌, അവരുടെ‌ മനസ്സില്‍‌ നിന്നും‌ വെള്ളക്കാരന്‍‌ എന്ന‌ മനോഭാവം‌ ഇസ്ലാം‌ എടുത്തു‌ മാറ്റിയിരിക്കുന്നു‌. “

ഈ ഒരു അനുഭവത്തില്‍ നിന്നും വെള്ളക്കാരും കറുത്ത വര്‍ഗക്കാരും തമ്മില്‍ ഒരിക്കലും യോജിച്ചു പോകില്ല എന്ന മുന്‍ കാല നിലപാടില്‍ മാല്‍ക്കം എക്സ് മാറ്റം വരുത്തുന്നുണ്ടെങ്കിലും മുന്‍പ് അങ്ങനെ ഒരു നിലപാട് എടുക്കാന്‍ കാരണം അമേരിക്കയിലെ വെളുത്ത വര്‍ഗക്കാരുടെ പ്രവര്‍ത്തികള്‍ തന്നെയാണ്‌ എന്ന് മാല്‍ക്കം എക്സ് അടിവരയിട്ട് പറയുന്നുണ്ട്. “‌വംശ വൈരത്തിന്റെ പേരില്‍ അമേരിക്കന്‍ നീഗ്രോയെ ഒരിക്കലും കുറ്റപ്പെടുത്തരുത്. നാനൂറ് കൊല്ലക്കാലം വെള്ളക്കാര്‍ ബോധപൂര്‍വം പുലര്‍ത്തിയ വംശീയതയോട് പ്രതികരിക്കുക മാത്രമാണ്‌ അവന്‍ ചെയ്യുന്നത്. “

മാല്‍ക്കം നാഷന്‍ ഓഫ് ഇസ്ലാമില്‍ ഉണ്ടായിരുന്ന കാലത്തേ സുഡാന്‍, നൈജീരിയ ,ഘാന എന്നീ രാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. 1964 ല്‍ മക്കയിലേക്കുള്ള ഹജ്ജ് യാത്രക്ക് ശേഷം അദ്ദേഹം വീണ്ടും രണ്ട് തവണ ആഫ്രിക്ക സന്ദര്‍ശിച്ചു.

ആ സമയത്ത് അദ്ദേഹം ആഫ്രിക്കയിലെ ഒരുപാട് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും റേഡിയോകള്‍ക്കും ടെലിവിഷനും വേണ്ടി ഇന്റെര്‍വ്യൂ നല്‍കുകയും ചെയ്തു. കയ്റോയില്‍ വെച്ച് ഓര്‍ഗനൈസേഷന്‍ ഓഫ് ആഫ്രോ അമേരിക്കന്‍ യൂണിറ്റി യുടെ രണ്ടാമത്തെ മീറ്റിംഗില്‍ സംബന്ധിച്ചു.

ആ മീറ്റിംഗിനൊടുവില്‍ ആഫ്രിക്കയിലെ പ്രധാന നേതാക്കളായ ഘാനയിലെ‌ ക്വാമേ നിക്രൂമ, ഈജിപ്തിലെ ജമാല്‍ അബ്ദുല്‍ നാസര്‍ , അള്‍ജീരിയയുടെ അഹമദ് ബെന്‍ ബെല്ല എന്നിവരുമായി കൂടിക്കാഴ്ച നടത്തി. മാല്‍ക്കം എക്സ് നേരിട്ട് സംവദിച്ച മറ്റൊരു പ്രമുഖ വ്യക്തിത്വമാണ്‌ ക്യൂബന്‍ വിപ്ലവ പോരാളി ഫിദല്‍ കാസ്ട്രോ.

1964 നവംബര്‍ 30 നു ഒക്സ്ഫോര്‍ഡ് യൂണിയന്‍ സൊസൈറ്റി യില്‍ അദ്ദേഹം ഒരു സംവാദത്തില്‍ പങ്കെടുക്കുന്നുണ്ട്. ബി.ബിസി ആ ഒരു സംവാദം രാജ്യമൊന്നാകെ പ്രക്ഷേപണം ചെയ്തിരുന്നു.

ഓര്‍ഗനൈസേഷന്‍ ഓഫ് ആഫ്രോ അമേരിക്കന്‍ യൂണിറ്റി, 1965

1965 ല്‍ മാല്‍ക്കം ‘ഓര്‍ഗനൈസേഷന്‍ ഓഫ് ആഫ്രോ അമേരിക്കന്‍ യൂണിറ്റി’ എന്ന പേരില്‍ ഒരു മതേതര കൂട്ടായ്മ രൂപീകരിക്കുന്നു. ആഫ്രോ അമേരിക്കക്കാരുടെ ദുരവസ്ഥയിലേക്ക് അന്തര്‍ദേശീയ ശ്രദ്ധയെ ആകര്‍ഷിക്കുക, വികസ്വര രാജ്യങ്ങളിലെ ജനങ്ങളുടെ പ്രശ്നങ്ങള്‍ ഏറ്റെടുത്ത് ഒരു പൊതു പ്ലാറ്റ്ഫോമില്‍ അഡ്രസ് ചെയ്യുക എന്നതായിരുന്നു ആ ഓര്‍ഗനൈസേഷന്റെ ലക്ഷ്യമെങ്കിലും വളരെ വൈകാതെ മാല്‍ക്കം എക്സ് കൊല്ലപ്പെടുന്നതിനാല്‍ സംഘടനയുടെ ലക്ഷ്യത്തിനു വേണ്ടി ഉദേശിച്ചത് പോലെ പണിയെടുക്കാന്‍ അദ്ദേഹത്തിനു സാധിച്ചില്ല.

മാല്‍ക്കം എക്സ് നാഷന്‍ ഓഫ് ഇസ്ലാം വിട്ടതിന്‌ ശേഷം എലിജാ മുഹമ്മദിനെ പൊതുവായി വിമര്‍ശിക്കുന്നത് നാഷന്‍ ഓഫ് ഇസ്ലാം അത്ര നിസ്സാരമായി കണ്ടില്ല. അദ്ദേഹത്തിന്റെ കുടുംബം നിരന്തര ഭീഷണികള്‍ക്കിരയായി, അദ്ദേഹത്തിന്റെ കാറിനു നേരെ ബോംബ് എറിയപ്പെട്ടു, അദ്ദേഹത്തിന്റെ‌ വീട്‌ അഗ്നിക്കിരയായി‌. എഫ്.ബി.ഐ റെക്കോഡുകള്‍ കാണിക്കുന്നത് നാഷന്‍ ഓഫ് ഇസ്ലാം ആ സമയങ്ങളില്‍ മാല്‍ക്കം എക്സിന്റെ മരണത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തുടങ്ങി എന്നാണ്‌.

1965 ഫെബ്രുവരി 21 നു ന്യൂയോര്‍ക്കിലെ ഓഡുബോണ്‍ നൃത്തശാലയില്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ആഫ്രോ അമേരിക്കന്‍ യൂണിറ്റിയുടെ പബ്ലിക് മീറ്റിംഗില്‍ വെച്ച് പ്രസംഗിച്ചു കൊണ്ടിരിക്കേ അദ്ദേഹം വെടിയേറ്റ്‌ മരിച്ചു. അതുമായി ബന്ധപ്പെട്ട് മൂന്ന് നാഷന്‍ ഓഫ് ഇസ്ലാം പ്രവര്‍ത്തകര്‍ അറസ്റ്റിലായി.

അദ്ദേഹത്തിന്റെ ആശയങ്ങളും പ്രസംഗങ്ങളും 1960 – 70 കാലഘട്ടത്തില്‍ ആഫ്രോ അമേരിക്കക്കാര്‍ക്കിടയില്‍ സാശ്രയത്വം, സ്വാതന്ത്ര്യം എന്നീ മൂല്യങ്ങള്‍ പ്രചരിപ്പിച്ചു.

അദ്ദേഹത്തിന്റെ ആത്മകഥ അവസാനിക്കുന്നത് ഇങ്ങനെയാണ്‌. “സമൂഹങ്ങളെ മാറ്റുവാന്‍ സഹായിച്ച മനുഷ്യരെ പലപ്പോഴും പ്രസ്തുത സമൂഹങ്ങള്‍ വക വരുത്തിയിട്ടുണ്ടെന്ന് എനിക്കറിയാം. അല്പം പ്രകാശം പ്രസരിപ്പിച്ച ശേഷം, അമേരിക്കന്‍ രാഷ്ട്ര ശരീരത്തെ ബാധിച്ച വംശീയതയുടെ അര്‍ബുദം ഇല്ലാതാക്കാന്‍ സഹായകമായ, അര്‍ത്ഥ പൂര്‍ണമായ ചില സത്യങ്ങള്‍ തുറന്നു കാട്ടിയ ശേഷം എനിക്ക് മരിക്കുവാന്‍ കഴിഞ്ഞാല്‍ അല്ലാഹുവിന്ന് മാത്രമാണ്‌ അതിന്റെ പ്രശംസ മുഴുവന്‍.”

അദ്ദേഹത്തിന്റെ ജീവിതം സിനിമകളിലൂടെ, ഹിപ് ഹോപ് കളിലൂടെ ആവിഷ്കരിക്കപ്പെട്ടു. മാല്‍ക്കം എക്സിന്റെ മരണ ശേഷം പുറത്തിറങ്ങിയ, അലക്സ് ഹാലി മാല്‍ക്കം എക്സില്‍ നിന്നും കേട്ടെഴുതിയ ‘‌മാല്‍ക്കം‌ എക്സിന്റെ‌ ആത്മകഥ’‌ ഇരുപതാം നൂറ്റാണ്ടില്‍ എറ്റവും സ്വാധീനം ചെലുത്തിയ 10 നോണ്‍ ഫിക്ഷന്‍ പുസ്തകങ്ങളില്‍ ഒന്നായി 1998‌ ല്‍‌ ടൈം മാഗസിന്‍ പട്ടികയില്‍ ഇടം പിടിച്ചു.

മാല്‍ക്കം എക്സിന്റെ മരണത്തെ കുറിച്ച്‌ ഓര്‍മിച്ചു കൊണ്ട് അലക്സ് ഹാലി എഴുതിയത് ഇപ്രകാരമാണ്‌; ” ഞാന്‍ എന്നേക്കും കണ്ടിട്ടുള്ളതില്‍ വെച്ച്‌ എറ്റവും ആലക്തിക പ്രസരണ ശേഷിയുള്ള വ്യക്തിത്വമായിരുന്നു അയാളുടേത്. അയാള്‍ മരിച്ചു എന്ന് വിശ്വസിക്കാന്‍ എനിക്ക് സാധിക്കുന്നേയില്ല. ചരിത്രകാരന്മാര്‍ക്ക് മുന്‍പാകെ ഒരുപാട് കാര്യങ്ങള്‍ എഴുതാന്‍ ബാക്കി വെച്ച് അയാളിതാ ഇപ്പോള്‍‌ തൊട്ടടുത്ത അധ്യായത്തിലേക്ക് കടന്ന് പോയതേ ഉള്ളൂ എന്നാണെന്റെ തോന്നല്‍.”

The post മാല്‍ക്കം എക്സ്; അമേരിക്കൻ വംശീയതയെ പ്രതിരോധിച്ച ധീരൻ appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.

]]>
https://openpress.news/malcolmx-bravely-defended-american-discrimination/feed/ 0
തെലിനിപ്പാറ; മുസ്ലിം വംശീയഹത്യക്ക് ലോക്ക്ഡൗൺ ബാധകമല്ല ! https://openpress.news/no-lock-down-for-violence-against-muslims-in-telinipara-west-bengal/ https://openpress.news/no-lock-down-for-violence-against-muslims-in-telinipara-west-bengal/#respond Sun, 17 May 2020 04:30:00 +0000 https://openpress.news/?p=3080 മുൻകൂട്ടി ആ‍സൂത്രണം ചെയ്തതും പുറത്ത് നിന്ന് ആളുകൾ സംഘടിച്ചു വീടുകൾ മാ‍ർക്ക് ചെയ്തും ആണ് അക്രമണം നടത്തിയ്ത്

The post തെലിനിപ്പാറ; മുസ്ലിം വംശീയഹത്യക്ക് ലോക്ക്ഡൗൺ ബാധകമല്ല ! appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.

]]>
കൊറോണ വൈറസ് എന്ന മഹാമാരിയോട് ലോകം മുഴുവൻ പോരാടിക്കൊണ്ടിരിക്കുമ്പോൾ, പശ്ചിമ ബംഗാൾ തലസ്ഥാനമായ കൊൽക്കത്തയിൽ നിന്ന് 40 കിലോമീറ്റർ വടക്ക് പടിഞ്ഞാറൻ ബംഗാൾ പട്ടണമായ ഭദ്രേശ്വറിലെ തെലിനിപ്പാറ എന്ന സ്ഥലത്ത് മെയ് 12 മുതൽ വർഗീയ കലാപങ്ങൾക്ക് സാക്ഷ്യം വഹിക്കുകയാണ്.

ഒരു കാലത്ത് ചണ വ്യവസായങ്ങൾക്ക് പേരുകേട്ട തെലിനിപ്പാറ എന്ന സ്ഥലം ഹൂഗ്ലി ജില്ലയുടെ കിഴക്കേ അറ്റത്ത് സ്ഥിതിചെയ്യുന്നു, ഇത് ഹൂഗ്ലി പാർലമെന്ററി മണ്ഡലത്തിന്റെ ഭാഗമാണ്. മെയ് 10, ഞായറാഴ്ച വൈകുന്നേരമാണ് അവിടെ ചെറിയ രീതിയിൽ കലഹം പൊട്ടിപ്പുറപ്പെട്ടത്, ഇത് പോലീസിന്റെ ഇടപെടലിലൂടെ പരിഹരിക്കപ്പെട്ടിരുന്നു.

മെയ് 12, ചൊവാഴ്ച്

തുടർന്ന്, മെയ് 12 ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് വലിയ ജനക്കൂട്ടം പ്രദേശത്തെക്ക് വരികയും വലിയ തോതിലുള്ള അക്രമണങ്ങൾ നടത്തുന്നത്, വ്യാപകമായി മുസ്ലിം വീടുകളും കടകളും നശിപ്പിക്കപെട്ടു. ഡൽഹിയിൽ നടന്ന കലാപത്തിന്റെ അതേ ശൈലിയിൽ പെട്രോൾ ബോംബുകളും ഗ്യാസ് സിലിണ്ടറുകളും ഉപയോഗിച്ച് മുസ്ലിം വീടുകളും കടകളും ലക്ഷ്യം വെച്ച് ആസൂത്രിതമായ ആക്രമണങ്ങളാണ് അഴിച്ചുവിട്ടത്.

ജില്ലാ മജിസ്‌ട്രേറ്റ് ഇടപെട്ട് അന്നുതന്നെ സെക്ഷൻ 144 ഏർപ്പെടുത്തുകയും ഹൂഗ്ലി ജില്ലയിലെ തൊട്ടടുത്തുള്ള ചന്ദനഗർ, ശ്രീരാംപൂർ എന്നിവിടങ്ങളിലെ ഇന്റർനെറ്റ് സേവനങ്ങളും താൽക്കാലികമായി നിർത്തിവക്കുകയും ചെയ്തു.

കൊൽക്കത്തയിൽ നിന്ന് ഗ്രാന്റ് ട്രങ്ക് (ജി.ടി) റോഡിൽ ഭദ്രേശ്വറിലെ ബാബർ ബസാറിലെ കടകളും, മുസ്ലീം ദർഗയും എല്ലാം നശിപ്പിച്ചിട്ടുണ്ട്. റോഡിൽ മുഴുവൻ തകർന്ന ഇഷ്ടികകളുടെയും തോരണങ്ങളുടേയും അവശിഷ്ടങ്ങൾ കൊണ്ട് നിറഞ്ഞിട്ടുണ്ട്.

ഇപ്പോൾ പ്രവർത്തനരഹിതമായ ഗോണ്ടൽപാര ചണ മില്ലിലേക്കുള്ള റോഡ് രണ്ട് വർഷമായി അടച്ചിരിക്കുകയാണ്. അവിടെ നിന്ന് ഒരു ചെറിയ പാത ജംഗ്ഷനിൽ നിന്ന് വലതുവശത്ത് ഫെറി ഘട്ട് സ്ട്രീറ്റിലേക്ക് പോകുന്നു. ജിടി റോഡിൽ നിന്ന് ജംഗ്ഷനിലേക്കുള്ള ഭാഗത്ത് മുഴുവൻ ദിനെമർദംഗ സ്ട്രീറ്റ് പ്രധാനമായും ഹിന്ദു വിഭാഗത്തിൽ പെട്ട ആളുകൾ താമസിക്കുന്ന പരിസരമാണ്.

ദിനെമർദംഗ സ്ട്രീറ്റിന്റെ തുടക്കത്തിൽ കത്തിച്ച രണ്ട് വാഹനങ്ങൾ ഒഴികെ, കേടുവന്ന വീടുകളോ സ്വത്തുക്കളോ നശിപ്പിച്ചതായി ഒന്നുമില്ല. ഗതാഗത മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ നിന്ന് വാഹനങ്ങളിലൊന്നിന്റെ രജിസ്ട്രേഷൻ വിശദാംശങ്ങൾ പരിശോധിച്ചതിൽ വാഹനയുടമയുടെ പേര് ഗുലം സർവർ അൻസാരി എന്നാണ് എന്ന് The Wire റിപ്പോർട്ട് ചെയ്യുന്നുണ്ട്. മറ്റ് വാഹനത്തിന്റെ ഉടമയെ അതിന്റെ നമ്പർ പ്ലേറ്റ് കാണാത്തതിനാൽ തിരിച്ചറിയാൻ കഴിഞ്ഞില്ല.

മാർച്ച് 12 ലെ അക്രമത്തെക്കുറിച്ച് സംസാരിക്കാൻ ആളുകൾ തയ്യാറായില്ല എന്നും, കത്തിച്ച വാഹനങ്ങൾ ആരുടേതാണെന്ന് അറിയാൻ ശ്രമിച്ചെങ്കിലും ആരും മറുപടി നൽകിയില്ല എന്നും അക്രമം നടന്നത് എപ്പോഴാണെന്ന ചോദ്യത്തിൽ നിന്നും അവർ ഒഴിഞ്ഞു മാറുകയാണ് ഉണ്ടായത് എന്ന് The Wire റിപ്പോർട്ട് ചെയ്യുന്നു.

ദിനെമർദംഗ ജംഗ്ഷനിൽ നിന്ന് ഗൊണ്ടൽപാറ മില്ലിന്റെ ഭാഗത്ത് മുസ്ലീങ്ങൾ താമസിക്കുന്ന ഭാഗങ്ങളിൽ കത്തിച്ചാമ്പലയ വീടുകളുടെ നീണ്ട നിര തന്നെ കാണാം. വീടുകൾക്കുള്ളിൽ ഗ്യാസ് സിലിണ്ടറുകൾ ഉപയോഗിച്ച് പൊട്ടിക്കുന്നത് കൊണ്ട് പല വീടുകളുടെയും മേൽക്കൂരയും ചുമരുകളും തകർന്നിട്ടുണ്ട്.

പല വീടുകളിൽ നിന്നും ഇപ്പോഴും കത്തിയതിന്റെ പുക ഉയർന്നുവരുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. റോഡ് മൂടപെട്ടിരിക്കുന്നു, റോഡിൽ കല്ലുകളും, വിറകുകളും, ഇരുമ്പുവടികളും, പൊട്ടിയ കുപ്പികളും കാണാം. കുപ്പികളിൽ ഭൂരിഭാഗവും മണ്ണെണ്ണയുടേയും പെട്രോളിന്റെയും ശേഷിപ്പുണ്ടായിരുന്നു, വീടുകൾ തകർക്കാൻ പെട്രോൾ ബോംബുകളായ് അവ ഉപയോഗിച്ചതാണ് എന്നു വ്യക്തം.

ഒരേ ബിൽഡിങിൽ നശിപ്പിക്കപ്പെട്ട മുസ്ലിമിന്റെ കടയും, യതൊരു കേടുപാടുമില്ലാത്ത മറ്റുള്ള കടകളും

മുസ്‌ലിങ്ങളെ ലക്ഷ്യമാക്കി ആസൂത്രിതമായി നടപ്പിലാക്കിയ കലാപം

മുസ്‌ലിം ഉടമസ്ഥതയിലുള്ള ഫോട്ടോകോപ്പി കടകൾ, പലചരക്ക് കടകൾ, ഇറച്ചി കടകൾ എന്നിവ മാത്രം നശിപ്പിക്കുകയും, തൊട്ടടുത്ത് തന്നെ ഹിന്ദു വിഭാഗക്കാരുടെ ഉടമസ്ഥതയിലുള്ള പലചരക്ക് കടകൾ, തയ്യൽ കടകൾ യാതൊരു നാശനഷ്ടങ്ങളും ഇല്ലാതെ നിൽക്കുന്നു. ഇലക്ട്രിക് റിക്ഷകൾ, മോട്ടോർ ബൈക്കുകൾ, സൈക്കിളുകൾ, ടെമ്പോ അടക്കം നിരവധി വാഹനങ്ങളാണ് നശിപ്പിച്ചിട്ടുള്ളത്.

മുൻവാതിലിൽ ‘ഓം’ ചിഹ്നമുള്ള വീടിന് യാതൊരു കേടുപാടുകളുമില്ല, ഒരു വിഭാഗത്തിന്റെ മാത്രം വീടുകൾ കേടുപാടുകൾ സംഭവിച്ചതായും, മറുവിഭാഗത്തിന്റെ വീടുകൾക്ക് യാതൊരു പ്രശ്നങ്ങളും ഇല്ലാത്തതും കാണിക്കുന്നത് ഇതൊരു ആസൂത്രിതമായി നടപ്പിലാക്കിയ കലാപമാണ് എന്ന് ബോധ്യപ്പെടും.

അക്രമണം ഒരു സമുദായത്തെ ലക്ഷ്യം വെച്ചാണ് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ആക്രമണം ആസൂത്രണം ചെയ്തതിൽ ചില നാട്ടുകാർക്ക് പങ്കുണ്ട്, അല്ലാത്തപക്ഷം ഓരോ വീടും കൃത്യമായി കണ്ടെത്താനും ലക്ഷ്യം വെക്കാനും പുറത്തുനിന്നുള്ളവർക്ക് സാധിക്കില്ല. ഉപയോഗിക്കപെട്ട പെട്രോൾ ബോംബുകളുടെ അവശിഷ്ടം കാണുമ്പോൾ ആക്രമണകാരികൾ നന്നായി തയ്യാറെടുപ്പുകളുമായിട്ടാണ് വന്നത് എന്നു ബോധ്യപെടും.

എല്ലാം നഷ്ട്ടപ്പെട്ട മുഷ്താഖുമാർ !

മെയ് 12 ന് ഉച്ചതിരിഞ്ഞ് മുഹമ്മദ് മുസ്താഖ് എന്ന ആളുടെ വീടും കടയും മുഖംമൂടി ധരിച്ച ഒരു സംഘം കൊള്ളയടിക്കുകയും കത്തിക്കുകയും ചെയ്തു. മുസ്താഖ് ഈ പ്രദേശത്തെ കേബിൾ ഓപ്പറേറ്ററാണ്, ഫോട്ടോകോപ്പി കടയും നടത്തുന്നുണ്ട്. ഇരുമ്പുവടികളും കല്ലുകളും പെട്രോൾ ബോംബുകളും ആയി വന്ന ആയുധധാരികൾ ‘ജയ് ശ്രീ റാം’ എന്ന് വിളിച്ചു കടകൾ പൂർണമായി നശിപ്പിച്ചതായി അദ്ദേഹം വ്യക്തമാക്കി. “പുതിയ ഫോട്ടോസ്റ്റാറ്റ് മെഷീൻ കത്തി നശിച്ചു. നശിപ്പിക്കരുതെന്ന് അവരോട് കേണപേക്ഷിച്ചു, പക്ഷേ അവർ ആക്രമണത്തിൽ നിന്ന് പിന്മാറിയില്ല”, അദ്ദേഹം പറഞ്ഞു.

എല്ലാം നഷ്ടപ്പെട്ട, ധരിക്കുന്നതല്ലാതെ മറ്റൊന്നും ഇല്ലാത്ത വലിയ ഒരു സമൂഹം ഈ കോവിഡ് കാലത്ത് പേടിയോടെ ജീവിക്കുകയാണ് അവിടെ.

ഈ കലാപം വളരെ ആസൂത്രിതമാണ് എന്നു മനസിലാക്കുവാൻ മുഷ്താഖിന്റെ സംഭവം തന്നെ ധാരാളമാണ്. ഫോട്ടോകോപ്പി കടക്ക് പുറമെ അവിടെ രണ്ട് കടകൾ കൂടി ഉണ്ട്, രണ്ടും ഹിന്ദു വിഭാഗത്തിൽ ഉള്ളവർ വാടകക്ക് എടുത്തത് ആണ്. ആ കടകൾക്ക് ഒന്നും സംഭവിച്ചില്ല. മുസ്‌ലിംകളെ ലക്ഷ്യമിട്ടിട്ടുണ്ടെന്ന് തെളിയിക്കാൻ ഇതിൽ കൂടുതൽ തെളിവുകളാവശ്യമില്ല.

കൊറോണാ ജിഹാദും വ്യാജനിർമിതികളും

പ്രശ്നങ്ങൾ ആരംഭിക്കാൻ കാരണം ഒരു പൊതു ടോയ്‌ലറ്റ് ഉപയോഗിക്കുന്നതിനെച്ചൊല്ലിയുള്ള ചെറിയ തർക്കമായിരുന്നു, മെയ് 10 ഞായറാഴ്ച്ച വൈകുന്നേരമാണ് പ്രശ്‌നം ആരംഭിച്ചതെന്ന് ആളുകൾ പറയുന്നു.

മുസ്ലിം പ്രദേശത്ത് നിന്നുള്ള ഒരാൾക്ക് കോവിഡ്-19 പോസിറ്റീവ് ആണെന്നും മുസ്‌ലിംകൾ വൈറസ് പടർത്തുമെന്നും അതിനാൽ പൊതു ടോയ്‌ലറ്റ് ഉപയോഗിക്കരുതെന്നും പറഞ്ഞു മുസ്‌ലിംകളെ തടഞ്ഞു. അതിന്റെ പേരിൽ ചെറിയ കലഹത്തിലേക്ക് പോയെങ്കിലും പോലീസിന്റെ ഇടപെടലിന് ശേഷം അന്നു രാത്രി തന്നെ അവസാനിക്കുകയും പിറ്റേന്ന് ശാന്തവുമായിരുന്നു.

വ്യാജ വാർത്തകളും കുപ്രചാരണങ്ങളും വ്യാപകമായി മുസ്ലിങ്ങളെ ലക്ഷ്യം വെച്ചു ദേശീയ തലത്തിൽ തന്നെ നടത്തുകയും കേന്ദ്ര നേതൃത്വത്തിലുള്ളവർ കൊറോണ ജിഹാദ് എന്ന പേരിൽ ഒരു സമുദായത്തെ പ്രതിസ്ഥാനത്തു നിർത്തികൊണ്ട് വ്യാജപ്രചരണങ്ങൾ നടത്തുകയും ചെയ്തതിന്റെ പരിണിത ഫലമാണ് ഗ്രാമങ്ങളിൽ കുപ്രചരണങ്ങളിൽ രൂപപെടുന്ന ചെറിയ വിഷയങ്ങൾ പോലും വലിയ കലാപങ്ങളിലേക്ക് വഴിവെക്കുന്നതും മുസ്ലിം വിഭാഗത്തിന്റെ വസ്തുക്കളും വീടുകളും ഉപജീവന മാർഗങ്ങളും നശിക്കപ്പെടുന്നതിനും കാരണമാകുന്നത്.

അക്രമണ ദിവസം ഹിന്ദു വിഭാഗത്തിലുള്ള പാൽ വിതരണക്കാർ ആക്രമണങ്ങൾ തടയാൻ ശ്രമിച്ചുത് കൊണ്ട് കൂടുതൽ പടരാതിരിക്കാൻ സഹായകമായി എന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നു.

ഡൽഹിയിലെ മുസ്തഫബാദ് കലാപ ബാധിത പ്രദേശങ്ങളിൽ കണ്ടതിനു സമാനമായി അഴുക്ക് ചാലിൽ ഗ്യാസ് സിലിണ്ടറുകളും മോട്ടോർ സൈക്കിളും ഒക്കെ നശിപ്പിച്ചിട്ടത് കാണാം.

ജഗദാൽ പ്രദേശം ബരാക്പൂർ പാർലമെന്ററി നിയോജകമണ്ഡലത്തിന്റെ ഭാഗമാണ്. മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത് ബിജെപി എംപിയായ അർജുൻ സിംഗ് ആണ്. കലാപം നടന്ന വാർഡിലെ കൗൺസിലർ കോൺഗ്രസിലെ ചിത്ര ചൗധരിയാണ്. എന്നാൽ കലാപം നടന്നപ്പോൾ അവരുടെ ഭാഗത്ത് നിന്ന് യാതൊരു സഹായവും ലഭിച്ചില്ലെന്നും ആളുകൾ ആരോപിച്ചു.

ഞായറാഴ്ച, മെയ് 10ന് സംഭവിച്ചത് യാദൃശ്ചികമായിട്ടുള്ളത് ആയിരുന്നു എന്നും എന്നാൽ മെയ് 12 ലെ സംഭവം മുൻകൂട്ടി ആസൂത്രണം ചെയ്തതും പുറത്ത് നിന്ന് ആളുകൾ സംഘടിച്ചു വന്നതാണ് എന്നും വിലയിരുത്തുന്നതായി ചന്ദനഗർ പോലീസ് കമ്മീഷണർ പറഞ്ഞു.

24 മണിക്കൂറിനുള്ളിൽ പോലീസ് 91 പേരെ അറസ്റ്റ് ചെയ്തതായും അവരെ കോടതിയിൽ ഹാജരാക്കിയതായും കോടതി 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായും പോലീസ് അറിയിച്ചു. പിന്നീട് 35 പേർ കൂടി കലാപവുമായി അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.

The post തെലിനിപ്പാറ; മുസ്ലിം വംശീയഹത്യക്ക് ലോക്ക്ഡൗൺ ബാധകമല്ല ! appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.

]]>
https://openpress.news/no-lock-down-for-violence-against-muslims-in-telinipara-west-bengal/feed/ 0

Fatal error: Uncaught wfWAFStorageFileException: Unable to save temporary file for atomic writing. in /home/openpre/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:34 Stack trace: #0 /home/openpre/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/openpre/p...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('livewaf') #2 {main} thrown in /home/openpre/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 34