The post കേന്ദ്ര ബജറ്റിൽ പ്രവാസികളെ അവഗണിച്ചു: ജിദ്ദ ഒ ഐ സി സി appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.
]]>കോവിഡ് അനന്തര പ്രവാസ ജീവിതത്തിൽ കടുത്ത പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന പ്രവാസികൾക്ക് ക്ഷേമ പദ്ധതികൾ ഒന്നും പ്രഖ്യാപിച്ചില്ല. പ്രവാസി ക്ഷേമ കാര്യങ്ങളിൽ ഇന്ത്യൻ മിഷനുകൾക്കു പ്രോചോദനമാക്കുന്ന ഒരു വിഹിതം പോലും ബജറ്റിലില്ല.
എമിഗ്രേഷൻ ഫണ്ട്, ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ ഫണ്ട് എന്നിവകളിലൂടെ പ്രവാസികളിൽ നിന്നും ശേഖരിക്കുന്ന തുക പോലും ശരിയാവണം ഉപയോഗിക്കുവാനുള്ള ക്രിയാത്മകമായ ഒരു നിർദേശവും ഇല്ല.
സ്വദേശിവൽക്കരണമടക്കുള്ള വിവിധ കാരണങ്ങളാൽ തിരിച്ചെത്തിയ പ്രവാസികൾക്കുള്ള ഒരു പുനരധിവാസ പദ്ധതികളും ഈ ബജറ്റിലില്ല.
പ്രവാസികളുടെ പേരിലുള്ള കെട്ടിട വാടക പേയ്‌മെന്റുകൾക്ക് 30 ശതമാനം നികുതി വിധേയമാണ്. കൂടാതെ, ഒരു എൻആർഐ ഒരു പ്രോപ്പർട്ടി വിൽക്കുമ്പോൾ, വാങ്ങുന്നയാൾ, വസ്തുവിൽ പ്രവാസിക്ക് നഷ്ടമുണ്ടായാലും, വിൽപ്പന തുകയുടെ 20 ശതമാനം നികുതി കുറയ്ക്കേണ്ടതുണ്ട്.
ടി ഡി എസ് നികുതിയുടെ പേരിൽ അനാവശ്യമായ ഉയർന്ന കിഴിവ് കാരണം റീഫണ്ട് ക്ലെയിം ചെയ്യുന്നതിനുള്ള പ്രവാസികളുടെ ബുദ്ധിമുട്ടുകൾ പരിഗണിക്കപ്പെടുമെന്നും ലഘൂകരിക്കപ്പെടുമെന്നും പ്രതീക്ഷിച്ചിരുന്നു.
എക്‌സ്‌ചേഞ്ച് നിയമപ്രകാരം, ഒരു എൻആർഐ എന്ന നിലയിൽ, ആവശ്യമായ ഡോക്യുമെന്ററി തെളിവുകൾ നൽകിയ ശേഷം നോൺ-റെസിഡന്റ് അക്കൗണ്ടിൽ നിന്ന് ഒരു മില്യൺ ഡോളർ (3.75 ദശലക്ഷം റിയൽ) വരെ പണമടയ്ക്കാൻ അനുവാദമുണ്ട്.
എന്നാൽ 1 മില്യൺ ഡോളറിൽ കൂടുതൽ പണമയയ്ക്കുന്നതിന് ഇന്ത്യൻ സെൻട്രൽ ബാങ്കായ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) പ്രത്യേക അനുമതി ആവശ്യമാണ്. നിരവധി വർഷങ്ങളായി പരിധി മാറ്റമില്ലാതെ തുടരുന്നതിനാൽ പണമടയ്ക്കൽ പരിധി ന്യായമായ തുകയായി ഉയർത്തേണ്ടതുണ്ട്. കാരണം, കുട്ടികളുടെ വിദ്യാഭ്യാസം, മെഡിക്കൽ ആവശ്യങ്ങൾ, വസ്തുവകകൾ വാങ്ങൽ തുടങ്ങിയ ആവശ്യങ്ങൾക്കായി കൂടുതൽ പണം വിദേശത്തേക്ക് അയക്കേണ്ടതിന്റെ ആവശ്യകത എൻആർഐകൾക്കിടയിൽ വർദ്ധിച്ചുവരികയാണ്.
എൻ ആർ ഐ സ്റ്റാറ്റസ് സുംബന്ധമായ കാര്യങ്ങളിലെ അവ്യകത കാരണം, ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും പ്രവാസികളെ അന്യായമായി നികുതികളുടെ പേര് പറഞ്ഞു ചൂഷണം ചെയ്യന്ന സ്ഥിതി വിശേഷം ഒഴിവാക്കണം.
മേൽ സൂചിപ്പിച്ച മുന്ന് കാര്യങ്ങളിലും പരിഹാരം കാണുന്നതിനുള്ള ഒരു നിർദ്ദേശം പോലും ബജറ്റിൽ ഉണ്ടാകാത്തത് പ്രതിഷേധാർഹമാണെന്നും മിഡിൽ ഈസ്റ്റ് കൺവീനർ കൂടിയായ മുനീർ വർത്തകുറിപ്പിൽ പറഞ്ഞു.
The post കേന്ദ്ര ബജറ്റിൽ പ്രവാസികളെ അവഗണിച്ചു: ജിദ്ദ ഒ ഐ സി സി appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.
]]>The post അഹമ്മദ് പട്ടേൽ: കോൺഗ്രസ്സിലെ യോജിപ്പിന്റെ ചാലക ശക്തി appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.
]]>The post അഹമ്മദ് പട്ടേൽ: കോൺഗ്രസ്സിലെ യോജിപ്പിന്റെ ചാലക ശക്തി appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.
]]>The post മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് ഉയർത്തിപ്പിടിച്ച മൂല്യങ്ങൾ കാലിക പ്രസക്തം; ജിദ്ദ – കോഴിക്കോട് ജില്ല ഒ ഐ സി സി കൺവെൻഷൻ appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.
]]>
മാധ്യമ സ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും കൂച്ചു വിലങ്ങിടാൻ പിണറായി സർക്കാർ ഇറക്കിയ “118 എ” എന്ന ഓഡിനൻസ്, സോഷ്യൽ മീഡിയയിലും മറ്റുമായി നടന്ന ശക്തമായ പ്രതിഷേധങ്ങൾക്കൊടുവിൽ നിരുപാധികം പിൻവലിക്കാം എന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചെങ്കിലും, മുൻ അനുഭവങ്ങളുടെ വെളിച്ചത്തിൽ പിണറായി വിജയൻറെ വാക്കുകൾ വിശ്വാസത്തിലെടുക്കുക പ്രയാസമാണ് എന്ന് ചടങ്ങിൽ സംസാരിച്ച റീജണൽ കമ്മിറ്റി പ്രസിഡണ്ട് കെ ടി എ മുനീർ . നിയമ ഭേദഗതി പിൻവലിച് സർക്കാർ ഉത്തരവിറക്കുന്നത് വരെ പ്രവാസ ലോകത്തും സൈബർ ഇടങ്ങളിലും ഭരണ ഘടനയുടെ അടിസ്ഥാന മൂല്യങ്ങൾ സംരക്ഷിക്കാനായുള്ള ഈ പോരാട്ടത്തിന് ഒ ഐ സി സി നേതൃത്വം നൽകുമെന്നു മുനീർ പറഞ്ഞു.
സൂം ഓൺലൈൻ വഴി സംഘടിപ്പിച്ച കൺവെൻഷനിൽ ജില്ലാ പ്രസിഡന്റ് അനിൽ മുഹമ്മദ് അമ്പലപ്പള്ളി അധ്യക്ഷം വഹിച്ചു . യു ഡി എഫ് സ്ഥാനാർഥികളായി മത്സരിക്കുന്ന മുൻ ഒഐസിസി ഭാരവാഹികളായ പി പി ആലിപ്പു (വേങ്ങര), ജമാൽ നാസർ (പരപ്പനങ്ങാടി) ഗ്ലോബൽ കമ്മിറ്റി സിക്രട്ടറി റഷീദ് കൊളത്തറ, ഇക്ബാൽ പൊക്കുന്ന്, സമദ് കിണാശ്ശേരി, സക്കിർഹുസ്സൈൻ എടവണ്ണ,ശ്രീജിത്ത് ഭാസ്കരൻ കണ്ണൂർ,മഹിളാ വേദി പ്രസിഡന്റ് ലൈല സക്കിർ, പ്രിൻസാദ് പയ്യാനക്കൽ, ഷിനോയ് കടലുണ്ടി, അബ്ദുറഹിമാൻ അമ്പലപ്പള്ളി, നജീബ് മുല്ലവീട്ടിൽ, ശങ്കർ എളങ്കൂർ, മമ്മദ് പൊന്നാനി, തുടങ്ങിയവർ സംസാരിച്ചു. ഉമ്മർകോയ ചാലിൽ സ്വാഗതവും അബുബക്കർ സിദ്ദിഖ് നന്ദിയും പറഞ്ഞു
The post മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് ഉയർത്തിപ്പിടിച്ച മൂല്യങ്ങൾ കാലിക പ്രസക്തം; ജിദ്ദ – കോഴിക്കോട് ജില്ല ഒ ഐ സി സി കൺവെൻഷൻ appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.
]]>The post ഉമ്മൻ ചാണ്ടിയുടെ 50 വർഷത്തെ നിയമസഭാ സാമാജികത്ത്വം: ജിദ്ദ ഒഐസിസി യുടെ സ്നേഹാദരം appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.
]]>വ്യാഴാഴ്ച സൗദി സമയം ഉച്ചയ്ക്ക് 2 മണിയ്ക്ക് കോട്ടയത്ത് കോൺഗ്രസ് അദ്ദ്യക്ഷ സോണിയ ഗാന്ധി ഉദ്ഘാടനം ചെയ്യുന്ന വെർച്ച്വൽ സമ്മേളനത്തിൽ പരമാവധി പ്രവാസികളുടെ സാന്നിദ്ധ്യം ഓൺലൈൻലിൽ ഉറപ്പു വരുത്തുന്നതിനു ആവശ്യമായ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുന്നതാണ്. കാരുണ്യത്തിന്റെ പര്യായമായ ഉമ്മൻ ചാണ്ടിയുടെ “നിയമസഭാ സാമാജികത്ത്വത്തിന്റെ അതുല്യമായ അമ്പതാണ്ട്” എന്ന പേരിൽ വെള്ളിയാഴ്ച്ച കെ പി സി സി ആസ്ഥാനത്ത് നടക്കുന്ന പരിപാടിയും, ശനിയാഴ്‌ച രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്റ് സ്റ്റഡീസ് സംഘടിപ്പിക്കുന്ന കേരളത്തിന്റെ വികസന സെമിനാറും അടക്കം ഒരു വര്ഷം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികളാണ് സംഘടിപ്പിക്കപ്പെടുന്നത്.
പ്രവാസികളെ ഏറെ സ്നേഹിക്കുകയും നിരവധി പേരെ ജീവിതത്തിലേക്കു കൈപിടിച്ച് ഉയർത്തുകയും ചെയ്ത ഉമ്മൻ ചാണ്ടിയുടെ ഈ ചരിത്ര നേട്ടത്തെ അടയാളപ്പെടുത്തുന്നതിനായി, നിർദ്ധനരായ അൻപത് വൃക്ക സംബന്ധമായ രോഗികൾക്ക് ഡയാലിസിസ് നടത്തുന്നതിനുള്ള സഹായം നൽകുവാനും തീരുമാനിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ഫെബ്രുവരിയിൽ ജിദ്ദയിൽ വെച്ച് ഉത്ഘാടനം ചെയ്ത “ആരോഗ്യ സഹായി” പദ്ദതിയുടെ ഭാഗമായി കൊണ്ടാണ് 50 പേർക്ക് സഹായം നൽകുക. റീജ്യണൽ കമ്മിറ്റിയ്ക്ക് കിഴിലുള്ള ജില്ലാ – ഏരിയ കമ്മിറ്റികൾ മുഖാന്തരമായിരിക്കും പദ്ധതി നടപ്പിലാക്കുക. ഇതോടനുബന്ധിച്ച് ജിദ്ദ പ്രവാസികളുടെ സ്നേഹാദരവ് അറിയിക്കുന്നതിനായി കേരളത്തിലെ മാധ്യമങ്ങളിൽ സപ്ലിമെന്റ് നൽകുവാനും തീരുമാനിച്ചു.
റീജ്യണൽ കമ്മിറ്റി പ്രസിഡണ്ട് കെ ടി എ മുനീർ അദ്ധ്യക്ഷ്യം വഹിച്ചു. 30 വർഷത്തെ പ്രവസിയായി, ജിദ്ദ വിമാനത്തവാളത്തിലെ സീനിയർ ട്രാഫിക് സൂപ്പർവൈസർ ജോലി അവസാനിപ്പിച്ച് മടങ്ങുന്ന അബ്ദുൽ ഹമീദ് പറക്കുണ്ടന് ഓൺലൈൻ യോഗത്തിൽ യാത്രയയപ്പു നൽകി. സാകിർ ഹുസൈൻ എടവണ്ണ, മമ്മദ് പൊന്നാനി, നൗഷാദ് അടൂർ, അലി തേക്കുതോട്, മുജീബ് മുത്തേടത്ത്, നാസിമുദ്ധീൻ മണനാക്, യൂനുസ് കാട്ടൂർ, ഉസ്മാൻ കുണ്ടുകാവിൽ, സമീർ നദവി കുറ്റിച്ചൽ, ഷാജി ചുനക്കര, ഹമീദ് പേരുംപറമ്പിൽ, ഉമ്മർ കോയ ചാലിൽ, സിദ്ദിഖ് ചോക്കാട്, കെ അബ്ദുൽ കാദർ, ശ്രീജിത്ത് കണ്ണൂർ, ജോഷി വർഗീസ്, സഹീർ മാഞ്ഞാലി, ഫസലുള്ള വെള്ളൂബാലി, മനോജ് മാത്യു, അൻവർ കല്ലമ്പലം എന്നിവർ സംസാരിച്ചു.
ഉമ്മൻ ചാണ്ടിയുടെ നിയസഭ സാമാജികത്തിന്റെ 50, വർഷത്തെ അടയപ്പെടുത്തുന്ന പരിപാടികളെ കുറിച്ചറിയുന്നതിനും നാട്ടിൽ നടക്കുന്ന പരിപാടികളുടെ ഓൺലൈൻ ലിങ്ക് ലഭിക്കുനതിനും മറ്റു വിവരങ്ങൾക്കുമായി 053 284 8635, 0508816046, 0556602367, എന്നി മൊബൈൽ / വാട്സ്ആപ് നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
The post ഉമ്മൻ ചാണ്ടിയുടെ 50 വർഷത്തെ നിയമസഭാ സാമാജികത്ത്വം: ജിദ്ദ ഒഐസിസി യുടെ സ്നേഹാദരം appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.
]]>The post തോമസ് വൈദ്യനു ജിദ്ദ ഒഐസിസി യാത്രയയപ്പു നൽകി appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.
]]>ഒ ഐ സി സി മഹിളാ വേദി സെക്രട്ടറി ലാഡ്‌ലി തോമസിനും ചടങ്ങിൽ വെച്ച് യാത്രയപ്പ് നൽകി. ഓൺ ലൈനിൽ സംഘടിപ്പിച്ച യാത്രയയപ്പു ചടങ്ങിൽ റീജണൽ കമ്മിറ്റി പ്രസിഡണ്ട് കെ ടി എ മുനീർ അദ്ധ്യക്ഷ്യം വഹിച്ചു. ഒരു ദമ്പതികൾക്ക് ഒരുമിച്ച് ജിദ്ദ ഒഐസിസി യാത്രയയപ്പു നൽകുന്നതിനും നവ്യ അനുഭവമാണെന്നും ഇവർ മാതൃകാപരമായ പ്രവർത്തനമാണ് ഈ കോവിഡ് പ്രതിസന്ധിയുടെ ഈ കാലത്ത് പോലും നൽകിയത്, പ്രായത്തെ വെല്ലുന്ന ചുറുക്കോടെ പ്രവർത്തിച്ച ഇവർ നാട്ടിൽ മാതൃ സംഘടനയ്ക്കു മുതൽക്കൂട്ടാകുമെന്നും മുനീർ പറഞ്ഞു.

ഗ്ലോബൽ,നാഷണൽ, റീജണൽ, ജില്ലാ , ഏരിയ കമ്മിറ്റി ഭാരവാഹികളായ സാക്കിർ ഹുസൈൻ എടവണ്ണ, റഷീദ് കൊളത്തറ, ഇഖ്ബാൽ പൊക്കുന്നു, അബ്ബാസ് ചെമ്പൻ, അലി തേക്കുതോട്, ഷൂക്കൂർ വക്കം നാസിമുദ്ധീൻ മണനാക്, മാമ്മദ് പൊന്നാനി, മൗസ്മി ശരീഫ്, ശ്രീജിത്ത് കണ്ണൂർ, അനിയൻ ജോർജ്, വിലാസ് അടൂർ, മുജീബ് മുത്തേടത്ത്, അസ്സാബ് വർക്കല , അനീസ് കൊല്ലം, സലാം പോരുവഴി, റോബിൻ തോമസ്,ഫസലുള്ള വെളുബാലി, ഷിബു തോമസ് , സഹീർ മാഞ്ഞാലി , അയൂബ് പന്തളം, എബി ചെറിയാൻ, ഉമ്മർ കോയ ചാലിൽ , യൂനുസ് കാട്ടൂർ, റഫീഖ് മൂസ ഇരിക്കൂർ, മജീദ് ചേരൂർ, അഷറഫ് കൂരിയാട്, നൗഷിർ കണ്ണൂർ, ഉസ്മാൻ കുണ്ടുകാവിൽ, ഹാരിസ് കാസർകോഡ് തുടങ്ങിയവർ യാത്ര മംഗളങ്ങൾ നേർന്നു.
ജിദ്ദ ഒഐസിസി യുടെ പ്രവർത്തനങ്ങളിൽ പങ്കാളിയാകുവാൻ സാധിച്ചത് വലിയ ഭാഗ്യമായി കരുതുന്നുവെന്നും നൽകിയ സഹകരണത്തിനും സ്നേഹത്തിനും നന്ദി രേഖപെടുത്തുന്നതായി മറുപടി പ്രസംഗത്തിൽ തോമസ് വൈദ്യനും, ലഡ്‌ലി തോമസ് പറഞ്ഞു, തുടർന്ന് ജിദ്ദ ഒഐസിസി യുടെ ഉപഹാരം അവരുടെ വസതിയിൽ വെച്ച് റീജണൽ കമ്മിറ്റി പ്രസിണ്റ്റെ കെ ടി എ മുനീറും മഹിളാ വേദി ആക്ടിങ് പ്രസിഡണ്ട് മൗസ്മി ഷെരീഫും
തോമസ് വൈദ്യനും ലഡ്‌ലി തോമസിനും യഥാക്രമം കൈമാറി. മാമ്മദ് പൊന്നാനി, അലി തേക്കുതോട്, ശരീഫ് തിരുവന്തപുരം എന്നിവരും സന്നിദ്ധരായിരുന്നു.
The post തോമസ് വൈദ്യനു ജിദ്ദ ഒഐസിസി യാത്രയയപ്പു നൽകി appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.
]]>The post ജിദ്ദ ഒ ഐ സി സി യുടെ വിമാനങ്ങളിലായി 400 ഓളം പ്രവാസികൾ നാടണഞ്ഞു appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.
]]>കൊറോണാ ദുരിതം തുടങ്ങിയത് മുതൽ സാധ്യമാകുന്ന സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി ഭക്ഷണം, മരുന്ന് എന്നിവയുടെ വിതരണവും സൗജന്യ വിമാന ടിക്കറ്റുകളും മറ്റു ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തി പോന്ന ഒ ഐ സി സി വെസ്റ്റേൺ കമ്മിറ്റിയ്ക്ക് നിർവൃതിയുടെ പാരമ്യമായി ഈ ചാർട്ടേഡ് വിമാനങ്ങൾ. ഇനിയും വിമാനങ്ങൾ ഏർപ്പെടുത്താനുള്ള ആലോചനയിലാണ് കമ്മിറ്റിയെന്ന് ഭാരവാഹികൾ പറഞ്ഞു.

ചാർട്ടേഡ് വിമാനം എന്ന സാമൂഹ്യ ഉദ്യമം യാഥാർഥ്യമാക്കുന്നതിന് സഹായിച്ച റിയാദ് ഇന്ത്യൻ എംബസിയിലെയും ജിദ്ദാ ഇന്ത്യൻ കോൺസുലേറ്റിലെയും അധികൃതർക്കും മറ്റു ഉത്തരവാദിത്തപ്പെട്ടവർക്കും സുമനസ്സുകൾക്കും ഒ ഐ സി സി വെസ്റ്റേൺ റീജിയൻ കമ്മിറ്റി പ്രസിഡന്റ് കെ ടി എ മുനീർ മറ്റു ഭാരവാഹികളായ സക്കീർ ഹുസൈൻ എടവണ്ണ, മാമദു പൊന്നാനി, നൗഷാദ് അടൂർ, ശ്രീജിത്ത് കണ്ണൂർ, ശുകൂർ വക്കം, നാസിമുദ്ധീൻ മണനാക്, എന്നിവർ കൃതജ്ഞത രേഖപ്പെടുത്തി. പ്രവാസികൾക്ക് നൽകുന്ന പരിഗണനയ്ക്കു സൗദി അധികൃതരോടും ഇവർ കടപ്പാട് അറിയിച്ചു.വിമാന സർവീസിന് വേണ്ട കേന്ദ്ര – കേരള സര്കാരുകളിൽ നിന്നുള്ള അനുമതിക്കായി സഹായിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടീ, എം പി മാരായ എം കെ രാഘവൻ, ഹൈബി ഈഡൻ എന്നിവർക്കും പ്രത്യകം നന്ദി അറിയിച്ചു.

മുജീബ് മുത്തേടത്ത്, അലി തേക്കുതോട്, മുജീബ് തൃത്തല, സമീർ നദ് വി കുറ്റിച്ചൽ, ഫസലുള്ള വള്ളുവമ്പാലി, ശരീഫ് അറക്കൽ, ലത്തീഫ് മക്രേരി, സി. സി ശംസുദ്ധീൻ, ശരീഫ് ചെറുകുളം, അന് വർ വാഴക്കാട്, സി. സി ശംസുദ്ധീൻ, റഫീഖു പെരുവെള്ളൂർ, അഹമ്മദ് ചെമ്പൻ, ശങ്കർ, തോമസ് വൈദ്യൻ, അസ്സാബ് വർക്കല, ജിതേഷ് ഷൊർണ്ണൂർ, അനിൽ കുമാർ പത്തനംത്തിട്ട, ഉമ്മർകോയ ചാലിൽ, സഹീർ മാഞ്ഞാലി, മജീദ് ചേരൂർ, നൗഷിർ കണ്ണൂർ, അനിയൻ ജോർജ്, വിലാസ് അടൂർ, അഷ്റഫ് വടക്കേകാട്, സക്കീർ ചെമ്മണ്ണൂർ, സിദ്ധീഖ് പുല്ലങ്കോട്, ഷാനവാസ് സ്നേഹക്കൂട്, അമീർ പരപ്പനങ്ങാടി, സഹീർ പൊന്നാനി, ഉസ്മാൻ കുണ്ടുകാവിൽ, ശനിയാസ് കുന്നിക്കോട് (മക്ക) പ്രിൻസ് മാത്യു, സഫീർ കണ്ണൂർ (തായിഫ്) ലാലു ശൂരനാട്, അനിസ് (തായിഫ്), ഹമീദ് പേരുംപറമ്പിൽ, മുജീബ് ചെന്നത്ത് (മദീന), ശങ്കർ എളങ്കർ, അസ്‌കർ വണ്ടൂർ (യാമ്പു),തുടങ്ങിയവർ യാത്രക്കാർക്ക് ആവിശ്യമായ സേവനം ചെയ്തു.യാത്രക്കാർക്കു ബന്ധപെടുന്നതിനും അവർക്കു കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിൽ സഹായത്തനുമായി യഥാക്രമം ടി ജെ സിറാജ് കൊച്ചി, റഷീദ് കൊളത്തറ എന്നിവരും സഹയാത്രികാരായി.ബോർഡിങ് കഴിഞ്ഞ യാത്രക്കാർക്ക് എയർപ്പോർട്ടിനകത്ത് സൗജന്യമായി ലഘു ഭക്ഷണവും ക്വാറന്റെയ്ൻ ഫോറവും വിതരണം ചെയ്തു.
The post ജിദ്ദ ഒ ഐ സി സി യുടെ വിമാനങ്ങളിലായി 400 ഓളം പ്രവാസികൾ നാടണഞ്ഞു appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.
]]>The post കെ സുരേന്ദ്രന്റെ നിര്യാണത്തിൽ ജിദ്ദ ഒ ഐ സി സി അനുശോചനം appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.
]]>30 ഡി സി സി പ്രസിഡന്റായും ഐ എൻ ഡി യു സി യുടെ ദേശിയ നേതാവുമായി ദീർഘകാലം പ്രവർത്തിച്ചിരുന്നു. കണ്ണൂരിലെ പണിതു കൊണ്ടിരുന്ന കോൺഗ്രസ് ആസ്ഥാനത്ത് പ്രവാസികൾക്കായി പ്രത്യേക സൗകര്യം നൽകാമെന്ന്, വർഷങ്ങൾക്ക് മുൻപ് ഞങ്ങൾ അവിടം സന്ദർശിച്ചപോൾ അദ്ദേഹം പറഞ്ഞിരുത് പ്രവാസികളുമായിയുള്ള ആത്മബന്ധത്തിന്റെ ഉദാഹരമാണ്. ആ സന്ദർശന ദിനത്തിന്റെ പ്രാധാന്യം മനസിലാക്കി അവിടെ ജിദ്ദ ഒ ഐ സി സി പ്രസിഡണ്ട് എന്ന നിലക്കു മരം നടുവാനുള്ള അവസരം ഒരുക്കിയതും നന്ദി പൂർവം സ്മരിക്കുന്നു.
ഓരോ ദിനാചരണവും അതിന്റെ പ്രാധാന്യത്തോടെ അവോസരോചിതമായി പൊതു സമൂഹത്തിൽ എത്തിക്കുവാൻ അദ്ദേഹത്തിന് പ്രത്യേക കഴിവാണുണ്ടായിരുന്നതെന്നു അനുശോചന സന്ദേശത്തിൽ പറഞ്ഞു. കെ സുരേന്ദ്രന്റെ നിര്യാണം കൊണ്ഗ്രെസ്സ് പ്രസ്ഥാനത്തിന് മാത്രമല്ല മതേതര ജനാധിപത്യ ചേരിയിക്കു വലിയ നഷ്ടമാണ് ഉണ്ടാക്കിയെതെന്നു റീജണൽ കമ്മിറ്റി പ്രസിഡണ്ട് കെ ടി എ മുനീർ പറഞ്ഞു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു.
The post കെ സുരേന്ദ്രന്റെ നിര്യാണത്തിൽ ജിദ്ദ ഒ ഐ സി സി അനുശോചനം appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.
]]>The post ജിദ്ദ ഒ ഐ സി സി യുടെ ഹരജി ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിലേക്ക് മാറ്റി appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.
]]>വന്ദേ ഭാരത് മിഷനിൽ നിന്നുള്ള എത്ര വിമാനങ്ങൾക്കു അനുമതി നൽകാം എന്നത് ആയിരുന്നു സംസ്ഥാനം പരിഗണിച്ചിരുന്നത്, എന്നാൽ ചാർട്ടേർഡ് വിമാനങ്ങളിൽ സംഘടനകൾക്കും മറ്റും അനുമതി സംസ്ഥാന സർക്കാർ കൂടി നല്കാനാമെന്നുള്ള നിർദേശം കേന്ദ്രം നൽകിയപ്പോൾ, അതിനു മാത്രമായി കോവിഡ് പരിശോധന നിർബന്ധമാക്കുന്നത് നീതി നിഷേധമാണെന്നും,
കേന്ദ്രത്തിന്റെ അധികാര പരിതിയിലുള്ള കാര്യത്തിൽ സംസ്ഥാനം നിബന്ധനവയ്ക്കുന്നത് ശരിയാണോ എന്നത് കോടതി പരിഗണിക്കണമെനും മാത്യു കുഴൽനാടൻ നൽകിയ ഹരജിൽ പറഞ്ഞത്. മാത്രമല്ലാ ഇപ്പോൾ സംസ്ഥാനം നിർദ്ദേശിച്ചിരിക്കുന്ന പരിശോധനകൾ സൗദി അറേബ്യാ യടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രയാസമാണെന്നും അവിടെത്തെ ആരോഗ്യ് മന്ത്രാലയങ്ങൾ അവ അംഗീകരിക്കുന്നില്ലെന്നും, അംഗീകാരമുള്ള ടെസ്റ്റിന് വലിയ ചിലവാണ് വരുന്നതെന്നും ഹരജിലൂടെ ബോധിപ്പിച്ചു.
കൂടുതൽ നടപടികൾക്കും മറ്റുമായി മിക്കവാറും തിങ്കളാഴ്ച്ച ചീഫ് ജസ്റ്റിസ് വാദം കേൾക്കുമെന്നു പ്രതിഷിക്കുന്നതായി മാത്യു കുഴൽനാടൻ അറിയിച്ചതായി ഒ ഐ സി സി റീജണൽ കമ്മിറ്റി പ്രസിഡണ്ട് കെ ടി എ മുനീർ പറഞ്ഞു.
തികച്ചും അപ്രായോഗികമായ ഈ തീരുമാനം ദുരഭിമാനം വെടിഞ്ഞു മുഖ്യമന്ത്രി പിന് വലിക്കണം. കേരളത്തിൽ കോവിഡ് രോഗ വാഹകരായി പ്രവാസികളെ ചിത്രീകരിക്കുന്നത് യാഥാർഥ്യവുമായി ഒരു ബന്ധവുമില്ലാത്തതാണ്. പ്രവാസികൾ കൃത്യമായ രീതിയിൽ കോറൻന്റൈൻ പാലിക്കുന്നുണ്ട് അത് കൊണ്ട് തന്നെ സമ്പർക്കത്തിലൂടെ യുള്ള വ്യാപനം കുറവായി രേഖപെടുത്തുന്നു. കേരളത്തിൽ എത്തിയ വിദേശ മലയാളികളിൽ ഇതുവരെ 1.2ശതമാനം പേർക്കുമാത്രമാണ് രോഗമുണ്ടായതെന്നും അതേസമയം ഗൾഫിലെ മലയാളികളായ രോഗികളുടെ എണ്ണം അനുദിനം വര്ധിക്കുകയാണെന്നും മരണം 300നോട് അടുക്കുക ആണ്. വിദേശത്തുള്ള മലയാളികളും കേരളക്കാരെന്നും താങ്കൾ അവരുടെ കൂടി മുഖ്യമന്ത്രി യാണെന്നും മറക്കരുതെന്നും മുനീർ വാർത്ത കുറിപ്പിൽ പറഞ്ഞു. സർക്കാർ ഇപ്പോൾ 5,ദിവസം കൂടി ഈ പരിശോധനയ്ക്കു നീട്ടിയത് ആശ്വാസകരമാണെങ്കിലും ഇത് പ്രോയോജനപ്പെടുത്തൽ സൗദിയിലെ പ്രവാസികൾക്ക് സാധിക്കുമായില്ലെന്നും മുനീർ പറഞ്ഞു. കേന്ദ്ര സർക്കാർ കുടുതൽ വിമാനങ്ങൾ സർവീസ് നടത്തണമെന്നും സംസ്ഥാന സർക്കാർ നോർക്ക മുഖാന്തിരം സർവീസ് നടത്തുവാൻ നോർക്ക ഹെല്പ് സെല്ലുകളെ അധികാര പെടുത്തണമെന്നും മുനീർ ആവിശ്യപ്പെട്ടു.
The post ജിദ്ദ ഒ ഐ സി സി യുടെ ഹരജി ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിലേക്ക് മാറ്റി appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.
]]>The post പ്രവാസി മടക്കയാത്ര : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഉപവാസത്തിന് പിന്തുണയുമായി ജിദ്ദ ഒ ഐ സി സി appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.
]]>വെള്ളിയാഴ്ച (19-6-2020) ഇന്ത്യന്‍ സമയംരാവിലെ ഒന്‍പത് മണി മുതല്‍ വൈകിട്ട് അഞ്ച് വരെ തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നിലാണ് ഉപവാസ സമരം. ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ കേരളത്തിലേക്ക് മടങ്ങുന്ന പ്രവാസികള്‍ക്ക് കോവിഡ് ഇല്ലെന്ന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ സംസ്ഥാന മന്ത്രിസഭയുടെ തീരുമാനം ക്രൂരമാണെന്ന് തുറന്നുപറഞ്ഞ് ഉപവാസ സമരം ഏറ്റെടുത്ത രമേശ് ചെന്നിത്തലക്ക് , പ്രവാസികളുടെ പൂര്‍ണ്ണ പിന്തുണ നല്‍കാനും തീരുമാനിച്ചു.
കേരള സര്‍ക്കാരിന്റെ ഇപ്പോഴത്തെ നിബന്ധന തികച്ചും അപ്രായോഗികമാണ്. ഗള്‍ഫില്‍ 48 മണിക്കൂറിനുള്ളില്‍ കോവിഡ് ടെസ്റ്റിന്റെ ഫലം കിട്ടില്ല. നാല് ദിവസം മുതല്‍ ഓരാഴ്ച വരെ അതിന് വേണ്ടി വരും. മാത്രമല്ല വന്‍സാമ്പത്തിക ബാദ്ധ്യതയുമുണ്ടാക്കും. ജോലിയും കൂലിയും നഷ്ടപ്പെട്ട പാവപ്പെട്ട പ്രവാസികള്‍ക്ക് ഇത്രയും തുക മുടക്കാന്‍ കഴിയില്ല. ഈ നിബന്ധന കര്‍ശനമാക്കിയ മന്ത്രിസഭാ തീരുമാനത്തോടെ കോവിഡ് കാലത്ത് ജീവന്‍ രക്ഷിക്കാന്‍ നാട്ടിലെത്താമെന്ന പ്രവാസികളുടെ മോഹം അസ്തമിച്ചിരിക്കുകയാണ്. സര്‍ക്കാര്‍ അവരെ മരണത്തിലേക്ക് തള്ളിവിടുകയാണെന്നും റീജണൽ കമ്മിറ്റി പ്രസിഡണ്ട് കെ ടി എ മുനീർ, ഗ്ലോബൽ സെക്രട്ടറി റഷീദ് കൊളത്തറ, ജനറല്‍ സെക്രട്ടറി സാകിർ ഹുസൈൻ എടവണ്ണ, റിലീഫ് സെൽ ജനറൽ കൺവീനർ മമ്മദ് പൊന്നാനി, ട്രഷറർ ശ്രീജിത്ത് കണ്ണൂർ എന്നിവര്‍ ആരോപിച്ചു.
The post പ്രവാസി മടക്കയാത്ര : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഉപവാസത്തിന് പിന്തുണയുമായി ജിദ്ദ ഒ ഐ സി സി appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.
]]>