Health

കൊറോണ വൈറസ് ശരീരത്തോട് ചെയ്യുന്നത്…

ഡി​സം​ബ​റി​ൽ ചൈ​ന തി​രി​ച്ച​റി​ഞ്ഞ കൊ​റോ​ണ വൈ​റ​സ് അ​ഥ​വാ സാ​ർ​സ്- കൊ​വ്-2 നാ​ലു മാ​സം കൊ​ണ്ട് 70,000ലേ​റെ പേ​രു​ടെ ജീ​വ​നെ​ടു​ത്തു. രോ​ഗം ബാ​ധി​ക്കാ​ത്ത ലോ​ക​രാ​ഷ്‌​ട്ര​ങ്ങ​ൾ വി​ര​ലി​ലെ​ണ്ണാ​വു​ന്ന​വ മാ​ത്രം. ബ്രി​ട്ടി​ഷ് പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ൺ​സ​ൺ ഉ​ൾ​പ്പെ​ടെ വി​വി​ഐ​പി​ക​ളും രോ​ഗ​ത്തി​ന്‍റെ ത​ട​വ​റ​യി​ലാ​ണ്. രോ​ഗ​ബാ​ധി​ത​രി​ൽ ബ​ഹു​ഭൂ​രി​പ​ക്ഷ​വും ജീ​വി​ത​ത്തി​ലേ​ക്കു തി​രി​കെ​യെ​ത്തി. അ​വ​രി​ൽ പ​ല​ർ​ക്കും നേ​രി​യ തോ​തി​ലേ വൈ​റ​സ് ആ​ക്ര​മ​ണം നേ​രി​ടേ​ണ്ടി വ​ന്നി​ട്ടു​ള്ളൂ. എ​ന്നാ​ൽ, ചി​ല​രി​ൽ അ​തു ഗു​രു​ത​ര​മാ​യി​രു​ന്നു. മ​നു​ഷ്യ​ശ​രീ​ര​ത്തി​ൽ വൈ​റ​സി​ന്‍റെ പ്ര​വ​ർ​ത്ത​ന ഘ​ട്ട​ങ്ങ​ൾ ഇ​ങ്ങ​നെ

“അ​ട​യി​രി​ക്ക​ൽ’ ഘ​ട്ടം

വൈ​റ​സ് ശ​രീ​ര​ത്തി​ൽ സ്ഥാ​ന​മു​റ​പ്പി​ക്കു​ന്ന ഘ​ട്ട​മാ​ണി​ത്. രോ​ഗ​ബാ​ധി​ത​ന്‍റെ ചു​മ​യോ തു​മ്മ​ലോ വ​ഴി​യാ​കാം വൈ​റ​സ് നി​ങ്ങ​ളു​ടെ ശ​രീ​ര​ത്തി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത്. അ​ല്ലെ​ങ്കി​ൽ വൈ​റ​സ് ബാ​ധി​ച്ച വ​സ്തു​വി​ൽ നി​ന്ന് നി​ങ്ങ​ളു​ടെ കൈ​ക​ളി​ലൂ​ടെ മു​ഖ​ത്തും തു​ട​ർ​ന്ന് ഉ​ള്ളി​ലേ​ക്കു​മെ​ത്താം. അ​പ്പോ​ൾ നി​ങ്ങ​ൾ​ക്ക് രോ​ഗം പ്ര​ക​ട​മാ​ക​ണ​മെ​ന്നി​ല്ല. ഏ​താ​ണ്ട് അ​ഞ്ചു ദി​വ​സ​ത്തോ​ളം വൈ​റ​സ് ബാ​ധി​ച്ച​ത് അ​റി​യു​ക​യേ ഇ​ല്ല. 

നേ​രി​യ അ​സ്വാ​സ്ഥ്യം

രോ​ഗം ബാ​ധി​ച്ച പ​ത്തി​ൽ എ​ട്ടു പേ​ർ​ക്കും ഈ ​ഘ​ട്ട​ത്തി​ൽ പ​നി​യും ചു​മ​യും അ​നു​ഭ​വ​പ്പെ​ടും. ശ​രീ​ര​വേ​ദ​ന, തൊ​ണ്ട​വേ​ദ​ന, ത​ല​വേ​ദ​ന എ​ന്നി​വ​യ്ക്കും സാ​ധ്യ​ത. പ​ക്ഷേ, എ​ല്ലാ​വ​രി​ലും ഇ​തു സം​ഭ​വി​ക്ക​ണ​മെ​ന്നി​ല്ല. വ​ല്ലാ​ത്ത അ​സ്വാ​സ്ഥ്യ​മാ​യി​രി​ക്കും പി​ന്നീ​ട്. ശ​രീ​രം സ്വ​ന്തം പ്ര​തി​രോ​ധ​ശേ​ഷി ഉ​പ​യോ​ഗി​ച്ച് വൈ​റ​സി​നെ നേ​രി​ടാ​ൻ തു​ട​ങ്ങു​ന്ന​തി​ന്‍റെ​യാ​ണ് ഈ ​അ​സ്വാ​സ്ഥ്യം. വൈ​റ​സ് ക​യ​റി​ക്കൂ​ടി​യ​തു തി​രി​ച്ച​റി​യു​ന്ന ശ​രീ​രം മ​റ്റു കോ​ശ​ങ്ങ​ളി​ലേ​ക്ക് ഇ​ക്കാ​ര്യം സൂ​ചി​പ്പി​ച്ച് സൈ​റ്റോ​കി​ൻ​സ് എ​ന്ന രാ​സ​വ​സ്തു ഉ​പ​യോ​ഗി​ച്ചു സ​ന്ദേ​ശ​ങ്ങ​ൾ അ​യ​യ്ക്കും. ഇ​തോ​ടെ​യാ​ണു പ്ര​തി​രോ​ധ സം​വി​ധാ​നം ഒ​ത്തൊ​രു​മി​ച്ച് യു​ദ്ധ​ത്തി​നു ത​യാ​റാ​കു​ക. ശ​രീ​ര​കോ​ശ​ങ്ങ​ൾ വൈ​റ​സി​നെ തോ​ൽ​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​ന്‍റെ ഫ​ല​മാ​ണു പ​നി​യും ശ​രീ​ര​വേ​ദ​ന​യും. രോ​ഗ​ബാ​ധി​ത​ന് തു​ട​ക്ക​ത്തി​ൽ വ​ര​ണ്ട ചു​മ​യാ​ണു​ണ്ടാ​കു​ക. കോ​ശ​ങ്ങ​ളി​ലെ അ​സ്വാ​സ്ഥ്യം ഇ​തൊ​രു പ​രി​ധി​വ​രെ കു​റ​യ്ക്കും. എ​ന്നാ​ൽ, ഇ​വ​യെ വൈ​റ​സ് കീ​ഴ​ട​ക്കി​യി​ട്ടു​ണ്ടാ​കും. അ​ടു​ത്ത​ഘ​ട്ട​ത്തി​ൽ ക​ഫ​ത്തോ​ടു കൂ​ടി​യ ചു​മ. ക​ട്ടി​യു​ള്ള ക​ഫം പു​റ​ത്തേ​ക്കു വ​രും. വൈ​റ​സ് ബാ​ധി​ച്ച് ന​ശി​ച്ച ശ്വാ​സ​കോ​ശ കോ​ശ​ങ്ങ​ളും ഇ​തോ​ടൊ​പ്പം പു​റ​ന്ത​ള്ള​പ്പെ​ടും.  

രോ​ഗി​ക്ക് ഈ ​സ​മ​യം പൂ​ർ​ണ വി​ശ്ര​മം അ​ഥ​വാ കി​ട​പ്പു മാ​ത്രം. ധാ​രാ​ളം വെ​ള്ളം കു​ടി​ക്കു​ന്ന​തി​നൊ​പ്പം പാ​ര​സെ​റ്റ​മോ​ൾ ഗു​ളി​ക ക​ഴി​ക്കാ​ൻ ന​ൽ​കും. ആ​ശു​പ​ത്രി വാ​സ​ത്തി​ന്‍റെ ആ​വ​ശ്യ​മി​ല്ല. ഒ​രാ​ഴ്ച നീ​ളും ഈ ​ഘ​ട്ടം. വ​ലി​യൊ​രു വി​ഭാ​ഗ​ത്തി​നും ഈ ​ഘ​ട്ട​ത്തി​ൽ ത​ന്നെ ശ​രീ​ര​ത്തി​ന്‍റെ പ്ര​തി​രോ​ധ ശേ​ഷി​കൊ​ണ്ട് രോ​ഗ​മു​ക്തി നേ​ടാ​നാ​കും. ചി​ല​രി​ൽ മാ​ത്രം രോ​ഗം ശ​ക്ത​മാ​കും. നി​ല​വി​ലു​ള്ള പ​ഠ​ന​ങ്ങ​ളി​ൽ ഇ​തെ​ന്തു​കൊ​ണ്ട് എ​ന്നു വ്യ​ക്ത​മ​ല്ല. മൂ​ക്കൊ​ലി​പ്പ് പോ​ലു​ള്ള ല​ക്ഷ​ണ​ങ്ങ​ൾ രോ​ഗം ശ​ക്ത​മാ​കു​ന്ന​വ​രി​ൽ കാ​ണ​പ്പെ​ടു​ന്നു​ണ്ടെ​ന്നു സ്ഥി​രീ​ക​രി​ക്കാ​ത്ത റി​പ്പോ​ർ​ട്ട്. 

രോ​ഗം ഗു​രു​ത​ര​മാ​കു​ന്നു

ശ​രീ​ര​ത്തി​ന്‍റെ പ്ര​തി​രോ​ധ​ശേ​ഷി​യെ വൈ​റ​സ് മ​റി​ക​ട​ക്കു​ന്ന​തോ​ടെ രോ​ഗ​ത്തി​നാ​കും മേ​ൽ​ക്കൈ. വൈ​റ​സി​നെ തു​ര​ത്താ​നു​ള്ള സ​ന്ദേ​ശ​ങ്ങ​ൾ ശ​രീ​ര​ത്തി​ൽ ത​ല​ങ്ങും വി​ല​ങ്ങും പാ​യും. ശ​രീ​ര​മാ​കെ വൈ​റ​സും പ്ര​തി​രോ​ധ സം​വി​ധാ​ന​വു​മാ​യി ഏ​റ്റു​മു്ട​ൽ. ശ​രീ​ര​മാ​കെ തീ​വ്ര​മാ​യ വേ​ദ​ന​യാ​യി​രി​ക്കും ഫ​ലം. പ്ര​തി​രോ​ധ സം​വി​ധാ​ന​മാ​കെ അ​സ​ന്തു​ലി​ത​മാ​കും. ന്യു​മോ​ണി​യ ബാ​ധി​ക്കും. ശ്വാ​സ​ത​ട​സ​മു​ണ്ടാ​കും. വെ​ന്‍റി​ലേ​റ്റ​ർ ആ​വ​ശ്യ​മാ​കും. 14 ശ​ത​മാ​നം രോ​ഗി​ക​ളി​ൽ ഈ ​അ​വ​സ്ഥ​യു​ണ്ടാ​കു​ന്ന​താ​യാ​ണു ക​ണ​ക്ക്. 

അ​തീ​വ ഗു​രു​ത​രം

ആ​റു ശ​ത​മാ​നം പേ​രി​ലേ ഈ ​അ​വ​സ്ഥ​യു​ണ്ടാ​കൂ​ന്നു​ള്ളൂ. പ്ര​തി​രോ​ധ സം​വി​ധാ​നം ത​ള​രു​ന്നു. ര​ക്ത​സ​മ്മ​ർ​ദം ക്ര​മാ​തീ​ത​മാ​യി താ​ഴും. ഇ​തു മ​റ്റു ശ​രീ​രാ​വ​യ​വ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ​യും ബാ​ധി​ക്കും. ക​ടു​ത്ത ശ്വാ​സ​ത​ട​സ​മു​ണ്ടാ​കു​ന്ന​തോ​ടെ ശ​രീ​ര​കോ​ശ​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ ഓ​ക്സി​ജ​ൻ ല​ഭി​ക്കി​ല്ല. ഇ​തു വൃ​ക്ക​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ ബാ​ധി​ക്കു​ന്ന​തോ​ടെ ര​ക്ത​ശു​ദ്ധീ​ക​ര​ണം ത​ക​രാ​റി​ലാ​കും. കു​ട​ലു​ക​ൾ​ക്കു​ള്ളി​ലെ സ്ത​ര​ങ്ങ​ൾ ആ​ദ്യം ത​ക​രും. ഒ​ന്നി​ല​ധി​കം അ​വ​യ​വ​ങ്ങ​ൾ ഒ​ന്നി​ച്ചു ത​ക​രാ​റി​ലാ​കും. ഈ ​സ​മ​യ​വും ശ​രീ​രം ക​ടു​ത്ത പ്ര​തി​രോ​ധ​മു​യ​ർ​ത്താ​ൻ ശ്ര​മി​ക്കും. അ​തി​നു ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ൽ എ​ല്ലാ കോ​ശ​ങ്ങ​ളി​ലേ​ക്കു​മെ​ത്തും വൈ​റ​സ്.

എ​ക്സ്ട്രാ കോ​ർ​പ്പോ​റി​യ​ൽ മെം​ബ്രെ​യ്ൻ ഓ​ക്സി​ജ​നേ​ഷ​ൻ (ഇ​സി​എം​ഒ) ഉ​പ​യോ​ഗി​ക്കേ​ണ്ടി വ​രും. കൃ​ത്രി​മ ശ്വാ​സ​കോ​ശ​ത്തി​ലേ​ക്ക് ര​ക്തം കൃ​ത്രി​മ കു​ഴ​ലു​ക​ളി​ലൂ​ടെ ക​ട​ത്തി​വി​ട്ട് ഓ​ക്സി​ജ​ൻ നി​റ​ച്ച് ശ​രീ​ര​ത്തി​ലേ​ക്കു തി​രി​കെ​യെ​ത്തി​ക്കു​ന്ന രീ​തി​യാ​ണി​ത്.  ചി​ല രോ​ഗി​ക​ൾ ഈ ​ഘ​ട്ട​ത്തെ​യും അ​തി​ജീ​വി​ക്കും. എ​ന്നാ​ൽ, നി​ര​ന്ത​ര​മാ​യ പു​ക​വ​ലി മൂ​ല​മോ മ​റ്റു കാ​ര​ണ​ങ്ങ​ളാ​ലോ ശ്വാ​സ​കോ​ശം ദു​ർ​ബ​ല​മാ​യ​വ​ർ​ക്കും മ​റ്റ് രോ​ഗ​ങ്ങ​ളു​ള്ള​വ​ർ​ക്കും ഇ​തു നി​ർ​ണാ​യ​ക ഘ​ട്ട​മാ​ണ്. 

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x