Notice: fwrite(): Write of 1784 bytes failed with errno=28 No space left on device in /home/openpre/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 42

Warning: Cannot modify header information - headers already sent by (output started at /home/openpre/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:42) in /home/openpre/public_html/wp-includes/feed-rss2.php on line 8
qatar indian islahi centre Archives - OPEN PRESS | ഓപ്പണ്‍ പ്രസ്സ് - Malayalam News https://openpress.news/tag/qatar-indian-islahi-centre/ Latest Malayalam news and views, breaking and live updates from politics, business, technology, health, education, sports & entertainment at OPEN PRESS | ഓപ്പണ്‍ പ്രസ്സ് Thu, 16 Nov 2023 11:41:18 +0000 ml hourly 1 https://wordpress.org/?v=7.0.6 https://openpress.news/wp-content/uploads/2020/05/favicon.png qatar indian islahi centre Archives - OPEN PRESS | ഓപ്പണ്‍ പ്രസ്സ് - Malayalam News https://openpress.news/tag/qatar-indian-islahi-centre/ 32 32 എട്ടാം ഖത്തർ മലയാളി സമ്മേളനത്തിന് നാളെ തുടക്കം https://openpress.news/qatar-malayali-conference-2023-to-be-held-on-friday/ https://openpress.news/qatar-malayali-conference-2023-to-be-held-on-friday/#respond Thu, 16 Nov 2023 11:37:00 +0000 https://openpress.news/?p=10119 ദോഹ: “കാത്ത് വെക്കാം സൗഹൃദതീരം“ എന്ന പ്രമേയത്തിൽ നാളെ നടക്കുന്ന എട്ടാം ഖത്തർ മലയാളി സമ്മേളനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സ്വാഗത സംഘം ചെയർമാൻ ഷറഫ് പി ഹമീദ്, ജനറൽ കൺവീനർ ഷമീർ വലിയവീട്ടിൽ എന്നിവർ അറിയിച്ചു. ആസ്പയർ സോൺ ലേഡീസ് കോൺഫറൻസ് ഹാളിലാണ് സമ്മേളനം നടക്കുന്നത്. വെള്ളിയാഴ്ച രാവിലെ എട്ട് മണി മുതൽ രാത്രി പത്ത് മണി വരെ വിവിധ സെഷനുകളായാണ് സമ്മേളനം നടക്കുന്നത്. കേരളത്തിലെ രാഷ്ട്രീയ സാമൂഹിക സാംസ്ക്കാരിക രംഗത്തെ പ്രമുഖരായ കെ. മുരളീധരൻ എം.പി, …

The post എട്ടാം ഖത്തർ മലയാളി സമ്മേളനത്തിന് നാളെ തുടക്കം appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.

]]>
ദോഹ: “കാത്ത് വെക്കാം സൗഹൃദതീരം“ എന്ന പ്രമേയത്തിൽ നാളെ നടക്കുന്ന എട്ടാം ഖത്തർ മലയാളി സമ്മേളനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സ്വാഗത സംഘം ചെയർമാൻ ഷറഫ് പി ഹമീദ്, ജനറൽ കൺവീനർ ഷമീർ വലിയവീട്ടിൽ എന്നിവർ അറിയിച്ചു.

ആസ്പയർ സോൺ ലേഡീസ് കോൺഫറൻസ് ഹാളിലാണ് സമ്മേളനം നടക്കുന്നത്.

വെള്ളിയാഴ്ച രാവിലെ എട്ട് മണി മുതൽ രാത്രി പത്ത് മണി വരെ വിവിധ സെഷനുകളായാണ് സമ്മേളനം നടക്കുന്നത്.

കേരളത്തിലെ രാഷ്ട്രീയ സാമൂഹിക സാംസ്ക്കാരിക രംഗത്തെ പ്രമുഖരായ കെ. മുരളീധരൻ എം.പി, ജോൺ ബ്രിട്ടാസ് എം.പി, സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, ഡോ:
ഗോപിനാഥ് മുതുകാട്, ഡോ: ജമാലുദ്ദീൻ ഫാറൂഖി, ഡോ: ഗീവർഗീസ് മാർ കൂറിലോസ്, രാജീവ് ശങ്കരൻ, ആലംകോട് ലീലാകൃഷ്ണൻ, പി എം എ ഗഫൂർ, ഡോ: മല്ലിക എം. ജി, ഡോ: അജു അബ്രാഹാം, റിഹാസ് പുലാമന്തോൾ തുടങ്ങിയ അതിഥികൾ സമ്മേളനത്തിൽ പങ്കെടുക്കും.

സമ്മേളനത്തിന്റെ ഭാഗമായി പുറത്തിറക്കുന്ന സുവനീർ മലബാർ ഗോൾഡ് ഏരിയ മാനേജർ സന്തോഷിന് ആദ്യ പ്രതി നൽകി കൊണ്ട് ആലങ്കോട് ലീലാകൃഷൻ പ്രകാശനം ചെയ്യും.

സമ്മേളനം ഡോ. ഷൈഖ് മുഹമ്മദ് അൽഥാനി ഉദ്ഘാടനം ചെയ്യും. സമാപന സെഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.

സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വിവിധ മത്സരങ്ങളുടെ വിജയികൾക്കുള്ള സമ്മാനങ്ങൾ വേദിയിൽ വിതരണം ചെയ്യും

സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തുന്നവർക്ക് ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വാഹന സൗകര്യം ഒരുക്കിയിട്ടുണ്ട്. ആവശ്യമുള്ളവർക്ക് 74700438 നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

സമ്മേളനത്തിൽ പങ്കെടുക്കുന്നവരുടെ രജിസ്ട്രേഷൻ നടപടികൾ പുരോഗമിച്ചു വരികയാണെന്നും മെട്രോ വഴി വരുന്നവർക്ക് സ്പോർട്സ് സിറ്റി സ്റ്റേഷനിൽ ഇറങ്ങിയാൽ സമ്മേളന നഗരിയിലേക്ക് കാൽനടയായി എത്താമെന്നും സംഘാടകർ അറിയിച്ചു.

The post എട്ടാം ഖത്തർ മലയാളി സമ്മേളനത്തിന് നാളെ തുടക്കം appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.

]]>
https://openpress.news/qatar-malayali-conference-2023-to-be-held-on-friday/feed/ 0
ഫോക്കസ് പബ്ലിക് സ്കൂളിന് പ്രൗഢോജ്വലമായ തുടക്കം https://openpress.news/focus-public-school-by-qatar-indian-islahi-center-at-jharkhand-inaugurated/ https://openpress.news/focus-public-school-by-qatar-indian-islahi-center-at-jharkhand-inaugurated/#respond Thu, 28 Jan 2021 03:33:33 +0000 https://openpress.news/?p=7135 സ്കൂൾ ഉദ്ഘാടനം

The post ഫോക്കസ് പബ്ലിക് സ്കൂളിന് പ്രൗഢോജ്വലമായ തുടക്കം appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.

]]>
ദോഹ: 72-ാം റിപ്പബ്ലിക് ദിനത്തില്‍ രാജ്യത്തിന് ഒരു വിദ്യാഭ്യാസ സ്ഥാപനം ഫോക്കസ് പബ്ലിക് സ്കൂള്‍ എന്ന പേരില്‍ സമര്‍പ്പിച്ചിരിക്കുകയാണ് പ്രമുഖ യുവജന സംഘടനയായ ഫോക്കസ് ഖത്തര്‍. ഫോക്കസ് പബ്ലിക് സ്കൂളിന്‍റെ ഔദ്യോഗിക ഉദ്ഘാടനം കേരളത്തിന്‍റെ ഉന്നത വിദ്യാഭ്യാസ, ന്യൂനപക്ഷക്ഷേമ, ഹജ്ജ്, വഖഫ് എന്നീ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയുമായ ഡോ. കെ.ടി. ജലീൽ നിര്‍വ്വഹിച്ചു.

ഒരു രാജ്യത്തിന്‍റെ പിന്നാക്ക അവസ്ഥ മാറണമെങ്കില്‍ അവിടെ വിദ്യാഭ്യാസപരമായ മുന്നേറ്റം ഉണ്ടാവണമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ മത-സാമൂഹ്യ-സാംസ്കാരിക-വിദ്യഭ്യാസ-രാഷ്ട്രീയ സംഘടനകള്‍ സമൂഹത്തിനാകമാനം ഉപകരിക്കുന്ന രീതിയില്‍ ദീര്‍ഘവീക്ഷണമുള്ള പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെക്കേണ്ടതുണ്ട്.

പ്രത്യേകിച്ച് കേരളത്തേക്കാള്‍ വിദ്യാഭ്യാസപരമായി പിന്നാക്കം നില്‍ക്കുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ സമയം ചെലവഴിക്കാന്‍ സാമൂഹ്യ പ്രതിബദ്ധതയുള്ള കൂട്ടായ്മകള്‍ക്ക് സാധിക്കണം.

അത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന കൂട്ടായ്മകളാണ് രാജ്യത്തോട നീതിബോധവും പ്രതിബദ്ധതയുമുള്ളവര്‍. ഒരു വിദ്യാഭ്യാസ സ്ഥാപനം തുറക്കപ്പെടുമ്പോള്‍ ഒരുപാട് ജയിലുകള്‍ കൊട്ടിയടക്കപ്പെടും എന്ന വസ്തുത പ്രശസ്തമാണ് എന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2016 ഫെബ്രുവരിയില്‍ സംഘടനയുടെ പത്താം വാര്‍ഷികാഘോഷ വേളയിലാണ് ഫോക്കസ് പബ്ലിക് സ്കൂള്‍ എന്ന പേരില്‍ ഒരു വിദ്യാഭ്യാസ സ്ഥാപനം നിര്‍മ്മിക്കുന്നതായി ഫോക്കസ് ഖത്തര്‍ പ്രഖ്യാപിച്ചത്. വിദ്യാഭ്യാസപരമായി പിന്നാക്കം നില്‍ക്കുന്ന ജാര്‍ഖണ്ഡ് സംസ്ഥാനത്ത് പാക്കൂര്‍ ഡിസ്ട്രിക്ടിലെ ഹരിഹര ഗ്രാമത്തിലാണ് സ്കൂള്‍ കെട്ടിടം പണിതിട്ടുള്ളത്. 600 ലധികം വരുന്ന വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികള്‍ക്ക് പഠിക്കാനുള്ള സൗകര്യം  ഇതൊടെ ലഭ്യമാകും.

നാല് വര്‍ഷക്കാലത്തെ പരിശ്രമത്തിനൊടുവിലാണ് സ്കൂളിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ സാധിച്ചത് എന്ന് ഫോക്കസ് ഭാരവാഹികള്‍ അറിയിച്ചു.

വൈകിട്ട് 6 മണി മുതല്‍ ഫോക്കസ് ഖത്തര്‍ ഒഫീഷ്യല്‍ ഫേസ്ബുക്ക്, യൂട്യൂബ് പേജുകള്‍ വഴി ഓണ്‍ലൈനായി സംപ്രേഷണം ചെയ്ത പരിപാടിയില്‍ മുന്‍ വിദ്യാഭ്യാസ മന്ത്രി ഇ ടി മുഹമ്മദ് ബഷീര്‍  എം പി മുഖ്യാതിഥിയായി സംസാരിച്ചു.

ഐ സി സി പ്രസിഡണ്ട് പി എന്‍ ബാബുരാജന്‍, ഐ സി ബി ‌എഫ് പ്രസിഡണ്ട് സിയാദ് ഉസ്മാന്‍, ഐ എസ് സി പ്രസിഡണ്ട് ഡോ. മോഹന്‍ തോമസ്, ഖത്തര്‍ ഇന്ത്യന്‍ ഇസ് ലാഹീ സെന്‍റര്‍ പ്രസിഡണ്ട് അബ്ദുല്‍ ലത്തീഫ് നല്ലളം, കെ എം സി സി സംസ്ഥാന സെക്രട്ടറി കോയ കൊണ്ടോട്ടി, കള്‍ച്ചറല്‍ ഫോറം പ്രസിഡണ്ട് ഡോ. താജ് ആലുവ, ഇന്‍കാസ് പ്രസിഡണ്ട് സമീര്‍ ഏറാമല, കെ മുഹമ്മദ് ഈസ, വി സി മഷ്ഹൂദ് തുടങ്ങി ഖത്തറിലെയും ഇന്ത്യയിലെയും പ്രമുഖര്‍ പരിപാടിക്ക് ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

ഫോക്കസ് ഖത്തര്‍ സി ഇ ഒ അഷ്ഹദ് ഫൈസി അധ്യക്ഷത വഹിച്ച പരിപാടിയില്‍ അഡ്മിന്‍ മാനേജര്‍ ഹമദ് ബിന്‍ സിദ്ധീഖ്, ഷമീര്‍ വലിയ വീട്ടീല്‍, മുനീര്‍ അഹ്മദ്, ഫാരിസ് മാഹി, ഡോ. നിഷാന്‍ പുരയില്‍, ഷാഹിദ് പേരാമ്പ്ര, സിജില സഫീര്‍, ഫാഇസ് എളയോടന്‍ എന്നിവര്‍ സംസാരിച്ചു.

സി മുഹമ്മദ് റിയാസ്, ഹാരിസ് പി ടി, അമീനുര്‍റഹ്മാന്‍ എ എസ്, അനീസ് അബ്ദുല്‍ അസീസ്, ബാസില്‍ കെ എന്‍, അമീര്‍ ഷാജി,  മൊയ്തീന്‍ ഷാ, സഫീറുസ്സലാം എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

The post ഫോക്കസ് പബ്ലിക് സ്കൂളിന് പ്രൗഢോജ്വലമായ തുടക്കം appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.

]]>
https://openpress.news/focus-public-school-by-qatar-indian-islahi-center-at-jharkhand-inaugurated/feed/ 0
ഖുർആൻ ശാസ്ത്ര വിരുദ്ധമോ? വെബിനാർ വെള്ളിയാഴ്ച https://openpress.news/qic-webinar/ https://openpress.news/qic-webinar/#respond Thu, 10 Dec 2020 07:10:05 +0000 https://openpress.news/?p=6823 ദോഹ.”ഖുർആൻ ശാസ്ത്ര വിരുദ്ധമോ”എന്ന ശീർഷകത്തിൽ ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ സംഘടിപ്പിക്കുന്ന വെബിനാർ ഡിസമ്പർ പതിനൊന്ന് വെള്ളിയാഴ്ച നടക്കും. ബുദ്ധിയുടെ മതം മാനവതയുടെ ജീവൻ എന്ന പ്രമേയത്തിൽ സംഘടിപ്പിച്ചു വരുന്ന ചതുർമാസ കാമ്പയിനിന്റെ ഖത്തറിലെ പ്രവർത്തനങ്ങളുടെ സമാപനം കൂടിയാണ് ഈ ചർച്ചാ സദസ്സ്. ആധുനിക ശാസ്ത്രത്തിന്റെയും ടെക്‌നോളജിയുടെയും പേരു പറഞ്ഞ്‌ വിശുദ്ധ ഖുർആനിനെതിരെ നടക്കുന്ന യുക്തി രഹിതമായ ആരോപണങ്ങളെ അഭിസംബോധന ചെയ്യുന്ന പ്രോഗ്രാമിൽ പ്രശസ്ത പണ്ഡിതന്മരായ ടി പി എം റാഫി, പ്രൊഫ.പി കെ ശബീബ്‌.ഫൈസൽ നന്മണ്ട …

The post ഖുർആൻ ശാസ്ത്ര വിരുദ്ധമോ? വെബിനാർ വെള്ളിയാഴ്ച appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.

]]>
ദോഹ.”ഖുർആൻ ശാസ്ത്ര വിരുദ്ധമോ”എന്ന ശീർഷകത്തിൽ ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ സംഘടിപ്പിക്കുന്ന വെബിനാർ ഡിസമ്പർ പതിനൊന്ന് വെള്ളിയാഴ്ച നടക്കും. ബുദ്ധിയുടെ മതം മാനവതയുടെ ജീവൻ എന്ന പ്രമേയത്തിൽ സംഘടിപ്പിച്ചു വരുന്ന ചതുർമാസ കാമ്പയിനിന്റെ ഖത്തറിലെ പ്രവർത്തനങ്ങളുടെ സമാപനം കൂടിയാണ് ഈ ചർച്ചാ സദസ്സ്.

ആധുനിക ശാസ്ത്രത്തിന്റെയും ടെക്‌നോളജിയുടെയും പേരു പറഞ്ഞ്‌ വിശുദ്ധ ഖുർആനിനെതിരെ നടക്കുന്ന യുക്തി രഹിതമായ ആരോപണങ്ങളെ അഭിസംബോധന ചെയ്യുന്ന പ്രോഗ്രാമിൽ പ്രശസ്ത പണ്ഡിതന്മരായ ടി പി എം റാഫി, പ്രൊഫ.പി കെ ശബീബ്‌.ഫൈസൽ നന്മണ്ട എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിക്കും.
വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ്‌ മൂന്ന് മണിക്ക്‌ ഇസ്‌ലാഹി സെന്റർ ഔദ്യോഗിക യു ട്യൂബ്‌ ചാനലായ N -Light Media യിലൂടെയാണ് പരിപാടി നടക്കുന്നത്.

ഇസ്‌ലാഹി സെന്റർ ഓഡിറ്റോറിയത്തിൽ നടന്ന സംഘാടകസമിതി യോഗം പരിപാടിയുടെ ഒരുക്കങ്ങൾ വിലയിരുത്തി.

പ്രസിഡണ്ട്‌ അബ്ദുൽ ലത്തീഫ്‌ നല്ലളം അധ്യക്ഷത വഹിച്ചു.ഖുർആൻ ലേണിംഗ്‌ സ്കൂൾ ചെയർമാൻ സിറാജ്‌ ഇരിട്ടി, ഷമീർ വലിയവീട്ടിൽ കെ.എൻ. സുലൈമാൻ മദനി, മുജീബ്‌ കുനിയിൽ, നിസാർ ചെട്ടിപ്പടി, നാസിറുദീൻ ചെമ്മാട്, ഡോ. റസീൽ, സൈനബ ടീച്ചർ, തൗഹീദ റഷീദ് എന്നിവർ സംസാരിച്ചു.

The post ഖുർആൻ ശാസ്ത്ര വിരുദ്ധമോ? വെബിനാർ വെള്ളിയാഴ്ച appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.

]]>
https://openpress.news/qic-webinar/feed/ 0
എം.ജി.എം ഖത്തർ വനിതാ സംഗമം നടത്തി https://openpress.news/mgm-qatar-organize-women-summit/ https://openpress.news/mgm-qatar-organize-women-summit/#respond Tue, 06 Oct 2020 07:37:44 +0000 https://openpress.news/?p=6276 ദോഹ: ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെന്ററിന്റെ വനിതാ വിഭാഗമായ എംജിഎം ഓൺലൈനിൽ വനിതാ സംഗമം നടത്തി. “എംജിഎം കണക്ട്” എന്ന പേരിൽ നടത്തിയ പരിപാടി അഡ്വ നൂർബിനാ റഷീദ് ഉദ്‌ഘാടനം ചെയ്തു. “ബുദ്ധിയുടെ മതം മാനവതയുടെ ജീവൻ” എന്ന പേരിൽ നടക്കുന്ന കാമ്പയിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. മുഹ്സിന പത്തനാപുരം മുഖ്യ പ്രഭാഷണം നടത്തി. എംജിഎം ഖത്തർ പ്രസിഡന്റ് സൈനബാ റഷീദ് അധ്യക്ഷത വഹിച്ചു. എംജിഎമ്മിന്റെ പുതിയ ലോഗോ ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ പ്രസിഡന്റ് പ്രകാശനം …

The post എം.ജി.എം ഖത്തർ വനിതാ സംഗമം നടത്തി appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.

]]>
ദോഹ: ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെന്ററിന്റെ വനിതാ വിഭാഗമായ എംജിഎം ഓൺലൈനിൽ വനിതാ സംഗമം നടത്തി. “എംജിഎം കണക്ട്” എന്ന പേരിൽ നടത്തിയ പരിപാടി അഡ്വ നൂർബിനാ റഷീദ് ഉദ്‌ഘാടനം ചെയ്തു. “ബുദ്ധിയുടെ മതം മാനവതയുടെ ജീവൻ” എന്ന പേരിൽ നടക്കുന്ന കാമ്പയിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. മുഹ്സിന പത്തനാപുരം മുഖ്യ പ്രഭാഷണം നടത്തി. എംജിഎം ഖത്തർ പ്രസിഡന്റ് സൈനബാ റഷീദ് അധ്യക്ഷത വഹിച്ചു.

എംജിഎമ്മിന്റെ പുതിയ ലോഗോ ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ പ്രസിഡന്റ് പ്രകാശനം ചെയ്തു. ബ്രെയിൻ ഹണ്ട് മത്സരത്തിലെ വിജയികളെ സുബൈദാ അഹ്‌മദ്‌ പ്രഖ്യാപിച്ചു. ജസീല നാസർ, ഫാത്തിമാ ശബ്നം, ജാസ്മിൻ മോൾ ഇബ്രാഹിം എന്നിവരാണ് മത്സരത്തിൽ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയത്.

ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ ജനറൽ സെക്രട്ടറി ഷമീർ വലിയ വീട്ടിൽ, ജിസിസി പ്രതിനിധി അനീസ ടീച്ചർ, ഫോക്കസ് ലേഡീസ് പ്രതിനിധി ഫായിസ ഹുസൈൻ, ബുഷ്‌റ ഇബ്രാഹിം, സിജില സഫീർ, ജെസീന ഹാഫിസ് എന്നിവർ പ്രസംഗിച്ചു. തൗഹീദാ റഷീദ് സ്വാഗതവും, ഷെർമിൻ ഷാഹുൽ നന്ദിയും പറഞ്ഞു.

The post എം.ജി.എം ഖത്തർ വനിതാ സംഗമം നടത്തി appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.

]]>
https://openpress.news/mgm-qatar-organize-women-summit/feed/ 0

Fatal error: Uncaught wfWAFStorageFileException: Unable to save temporary file for atomic writing. in /home/openpre/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:34 Stack trace: #0 /home/openpre/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/openpre/p...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('livewaf') #2 {main} thrown in /home/openpre/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 34