Notice: fwrite(): Write of 1784 bytes failed with errno=28 No space left on device in /home/openpre/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 42

Warning: Cannot modify header information - headers already sent by (output started at /home/openpre/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:42) in /home/openpre/public_html/wp-includes/feed-rss2.php on line 8
sania mirza Archives - OPEN PRESS | ഓപ്പണ്‍ പ്രസ്സ് - Malayalam News https://openpress.news/tag/sania-mirza/ Latest Malayalam news and views, breaking and live updates from politics, business, technology, health, education, sports & entertainment at OPEN PRESS | ഓപ്പണ്‍ പ്രസ്സ് Fri, 21 Jan 2022 07:58:48 +0000 ml hourly 1 https://wordpress.org/?v=7.0.6 https://openpress.news/wp-content/uploads/2020/05/favicon.png sania mirza Archives - OPEN PRESS | ഓപ്പണ്‍ പ്രസ്സ് - Malayalam News https://openpress.news/tag/sania-mirza/ 32 32 സാനിയ മിർസ വിരമിക്കുന്നു; ഇന്ത്യയുടെ ഏറ്റവും മികച്ച അത്ലറ്റുകളിലൊരാൾ https://openpress.news/sania-mirza-announces-her-retirement-from-professional-tennis-after-this-year/ https://openpress.news/sania-mirza-announces-her-retirement-from-professional-tennis-after-this-year/#respond Fri, 21 Jan 2022 07:58:09 +0000 https://openpress.news/?p=8937 ഡോ. നെൽസൺ ജോസഫ്

The post സാനിയ മിർസ വിരമിക്കുന്നു; ഇന്ത്യയുടെ ഏറ്റവും മികച്ച അത്ലറ്റുകളിലൊരാൾ appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.

]]>
ഒരു ഇന്ത്യൻ വനിതാ ടെന്നീസ് താരത്തിൻ്റെ പേര് പറയാൻ പറഞ്ഞാൽ ഒരുപക്ഷേ മിക്കവരുടെയും നാവിൽ ആദ്യം വരുന്ന പേര് ” സാനിയ മിർസ ”

ഒരു പക്ഷേ ബഹുഭൂരിപക്ഷം പേരുടെയും അറിവിലുള്ള ഒരേയൊരു ആളും സാനിയ തന്നെ ആയിരിക്കും.

ഒരു ഇന്ത്യൻ വനിതാ കായിക താരത്തിൻ്റെ പേര് പറയാൻ പറഞ്ഞാലും ഒരിക്കൽ ആദ്യം അവരുടെ പേര് തന്നെയാവും മനസിലേക്ക് വന്നിരുന്നതും.

ഈ സീസൺ ഒരു പക്ഷേ അവസാന സീസണാവുമെന്ന് സൂചിപ്പിച്ച് സാനിയ വിരമിക്കലിനെക്കുറിച്ച് പറഞ്ഞിട്ടുണ്ടെന്ന വാർത്ത കണ്ടപ്പൊ ആദ്യം ഓർമവന്നത് അതുതന്നെയാണ്.

മൂന്ന് പതിറ്റാണ്ടുകളിലും കളിക്കളത്തിലുണ്ടായിരുന്ന ഇന്ത്യൻ വനിത.. വെറും മുപ്പത്തി മൂന്ന് വയസേയുള്ളൂ അവർക്ക്. രണ്ടായിരത്തിമൂന്നിൽ കളത്തിലിറങ്ങി രണ്ടായിരത്തി ഇരുപതിൽ നാൽപ്പത്തിരണ്ടാം ടൈറ്റിൽ നേടിയ ഇന്ത്യയുടെ എക്കാലത്തെയും മികച്ച വനിതാ ടെന്നീസ് താരം..

ആറ് ഗ്രാൻഡ്സ്ലാമുകൾ അടക്കം നാൽപ്പത്തിമൂന്ന് കിരീടങ്ങളുള്ള ആ പ്രൗഢഗംഭീരമായ ഷോകേസിനെക്കുറിച്ച് ഒരുപക്ഷേ പലരും അജ്ഞരായിരിക്കാം.

സിംഗിൾസ് റാങ്കിങ്ങിൽ ലോക ടോപ്പ് 100ൽ എത്തിയ ഒരേയൊരു ഇന്ത്യൻ വനിത, ലോക ഡബിൾസ് ഒന്നാം നമ്പരായി 91 ആഴ്ചകൾ തുടർന്ന വനിത… അങ്ങനെ എത്രയേറെ ബഹുമതികൾ..

മാർട്ടിന ഹിൻഗിസിനോടൊപ്പം ഡബിൾസിൽ തോൽവി അറിയാതെ 44 മൽസരങ്ങൾ അത്തരത്തിലുള്ള ഏറ്റവും നീണ്ട വിജയഗാഥകളിലൊന്നാണ് ഇന്നും.

ഒരു പരിക്കിൻ്റെ ബാക്കിയായി ഇടയ്ക്കൊന്ന് കളമൊഴിഞ്ഞതാണു സാനിയ. അതിനിടയിൽ ഗർഭവതിയായി. 2018 ഒക്ടോബറിൽ കുഞ്ഞ് പിറന്നു. പിന്നീട് കുഞ്ഞുമൊത്താണ് യാത്രകൾ.

നീണ്ട ഇരുപത്തിയേഴ് മാസങ്ങൾക്ക് ശേഷം സാനിയ കളത്തിലിറങ്ങി ഹൊബാർട്ടിൽ ഉക്രെയിൻ്റെ നാദിയയോടൊപ്പം ഡബിൾസിൽ ഫൈനലിൽ ചൈനീസ് സഖ്യത്തെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്തുവിട്ട് നാൽപ്പത്തിരണ്ടാം ടൈറ്റിലണിയുമ്പൊൾ കുഞ്ഞ് ഇഹ്സാന് രണ്ട് വയസ് തികഞ്ഞിട്ടില്ല..

അഭിനേത്രികളോട് ആദ്യ സിനിമയുടെ വിജയത്തിൻ്റെ ആഘോഷം തീരുന്നതിനു മുൻപ് വിവാഹത്തെക്കുറിച്ച് ചോദിക്കുന്ന നാട്ടിൽ, വിവാഹം കഴിഞ്ഞാൽ അഭിനയിക്കുമോ? സ്പോർട്സിൽ തുടരുമോ? ജോലിക്ക് പോവുമോ എന്നൊക്കെ ചോദിക്കുന്ന നാട്ടിലാണ് അമ്മയായ സാനിയ ചോദിക്കുന്നവരുടെ മുഖത്തിനു നേർക്ക് പന്ത് പായിക്കുന്നത്…

ടെന്നിസ് ഒരുപാട് കായിക ക്ഷമത വേണ്ട ഒരു കായിക ഇനമാണ്. അമ്മയായ ശേഷം അതിലേക്ക് തിരിച്ചുവരുന്നതുതന്നെ ഒരു വലിയ ജോലിയാണ്… ഇരുപത്തിയാറ് വർഷം നീണ്ട സച്ചിൻ തെണ്ടുൽക്കറുടെ കരിയറോളം വലുത് തന്നെയാണ് സാനിയയുടെ ടെന്നീസ് ലോകത്തിലെ നേട്ടങ്ങൾ..

ഇന്ത്യയുടെ ഏറ്റവും മികച്ച അത്ലിറ്റുകളിലൊരാൾ.. ഇന്ത്യയുടെ ഏറ്റവും മികച്ച വനിതാ ടെന്നിസ് താരം..

അഭിമാനപുരസരം വിടവാങ്ങുക

ഭാവുകങ്ങൾ സല്യൂട്ട്

The post സാനിയ മിർസ വിരമിക്കുന്നു; ഇന്ത്യയുടെ ഏറ്റവും മികച്ച അത്ലറ്റുകളിലൊരാൾ appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.

]]>
https://openpress.news/sania-mirza-announces-her-retirement-from-professional-tennis-after-this-year/feed/ 0

Fatal error: Uncaught wfWAFStorageFileException: Unable to save temporary file for atomic writing. in /home/openpre/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:34 Stack trace: #0 /home/openpre/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/openpre/p...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('livewaf') #2 {main} thrown in /home/openpre/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 34