Political

രാഹുൽ ഗാന്ധിക്കെതിരെയുള്ള കേസ്; അസ്വാഭാവികമായ നാൾവഴികൾ

രാഹുൽ ഗാന്ധിക്കെതിരായ കേസിന് ഒരു നാൾ വഴിയുണ്ട്.

ലളിത് മോദിയെയും നീരവ് മോദിയെയും നരേന്ദ്ര മോദിയെയും പരാമർശിച്ചു കൊണ്ട് രാഹുൽ നടത്തിയ പ്രസംഗത്തിൽ നാലാമതൊരു മോദിയെയും പരാമർശിച്ചിട്ടില്ല.

പക്ഷേ ആ പരാമർശം എല്ലാ മോദിമാർക്കും എതിരാണെന്ന് പറഞ്ഞ് BJP നേതാവ് കോടതിയിൽ പോയി. പ്രഥമ ദൃഷ്ടാ കേസ് നില നിൽക്കില്ലെന്ന് കണ്ട് കോടതി കേസ് ചവറ്റു കൊട്ടയിലിട്ടു.

വളരെ ആസൂത്രിതമായി സംഘപരിവാർ ആ ജഡ്ജിയെ മാറ്റി തൽസ്ഥാനത്ത് ചാണക ജഡ്ജിയെ പ്രതിഷ്ഠിക്കുന്നു. അയാൾ സ്ഥാനമേറ്റയുടനെ ‘മോദിക്കേസ്’ പരിഗണിക്കുകയും രാഹുൽ ഗാന്ധിക്ക് രണ്ട് വർഷത്തെ തടവ് വിധിക്കുകയും ചെയ്യുന്നു…!

കുറ്റം തെളിഞ്ഞാൽ കിട്ടാവുന്ന പരമാവധി ശിക്ഷയായ രണ്ട് വർഷം വിധിച്ചത് ബോധപൂർവ്വമാണ് കാരണം ലോക്സഭാ സെക്രട്ടറിക്ക് വിഷയത്തിൽ ഇടപെടണമെങ്കിൽ മിനിമം 2 വർഷം ശിക്ഷ വേണം…!

വിധി കേട്ടയുടനെ ഹൈക്കോടതിയിൽ അപ്പീൽ പോകുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞതാണ്. കേസ് നിയമപരമായി നിലനിൽക്കില്ല എന്ന് നിയമ വിദഗ്ധരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അതിനിടക്കാണ് സ്പീക്കറുടെ ഓഫീസ് അടിയന്തിരമായി ഇടപെട്ട് ലോക്സഭാ അംഗത്വം റദ്ധാക്കുന്നത്…!

പ്രതിപക്ഷത്തെ ഏറ്റവും വലിയ നേതാവിനെ വേട്ടയാടിക്കൊണ്ട് ബാക്കിയുള്ളവരെ ഭീഷണിപ്പെടുത്തുകയാണ് RSS. രാഹുലിനെ പുറത്താക്കിയിട്ട് ഒന്നും ചെയ്യാൻ കഴിയാത്ത പ്രതിപക്ഷത്തിന് വേറെ ഏതെങ്കിലും MP യെ സംരക്ഷിക്കാനാകുമോ..? ഒരാളും സുരക്ഷിതരല്ല, ആരുടെ മേലും കൈവെക്കും എന്ന വ്യക്തമായ ഭീഷണിയാണ് പ്രതിപക്ഷത്തിന് നൽകുന്നത്.

മോദിക്കെതിരെ ഗുജറാത്ത് കേസിൽ മൊഴി നൽകുകയും പിന്നീട് മോദിയുടെ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റിനെക്കുറിച്ച് നിരന്തരം ചോദ്യങ്ങൾ ഉയർത്തുകയും ചെയ്ത സഞ്ജീവ് ഭട്ടിനെ പൂട്ടിയത് 20 വർഷം മുമ്പ് അദ്ദേഹം SP യായിരിക്കെ ആ ജില്ലയിൽ നടന്ന ‘വ്യാജ’ കസ്റ്റഡി മരണത്തിൻറെ പേരിലാണ്. കോടികളുടെ ആസ്ഥിയുള്ള, സുപ്രീം കോടതിയിലെ സീനിയർ വക്കീലായ പി. ചിദംബരത്തെ പൂട്ടിയത് പത്ത് ലക്ഷം രൂപയുടെ അഴിമതിക്കേസിലാണ്…!

കള്ളക്കേസുകൾ മുസ്ലിംകൾക്കെതിരെ മാത്രം സംഭവിക്കുന്നതാണെന്ന് കരുതി മൗനം പാലിച്ചവർക്ക് കണ്ണ് തുറക്കാൻ സമയമായി. മുസ്ലിംകൾ ഫാസിസത്തിന്റെ പ്രാഥമിക ഇരകൾ മാത്രമാണ്, അതായത് ഹിന്ദുക്കൾക്കിടയിൽ വർഗീയ ഏകീകരണമുണ്ടാക്കി വോട്ട് പിടുങ്ങാൻ വേണ്ടി മാത്രമാണ് മുസ്ലിംകളെ ശത്രു സ്ഥാനത്ത് പ്രതിഷ്ഠിച്ചത്.

ഭരണം കയ്യിലൊതുങ്ങിക്കഴിഞ്ഞാൽ ജനാധിപത്യ പ്രസ്ഥാനങ്ങളും നേതാക്കളുമാണ് ശത്രു സ്ഥാനത്ത് വരിക, മനുസ്മൃതി മനുഷ്യരുടെ പട്ടികയിൽ നിന്ന് പുറത്ത് നിർത്തിയ പിന്നാക്ക ഹിന്ദുക്കളും ദലിതുകളുമാണ് പീഡനത്തിന് ഇരയാവുക, സംശയമുള്ളവർ യുപിയിലേക്ക് നോക്കിയാൽ മതി.

ആബിദ് അടിവാരം

2 2 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x