Notice: fwrite(): Write of 1784 bytes failed with errno=28 No space left on device in /home/openpre/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 42

Warning: Cannot modify header information - headers already sent by (output started at /home/openpre/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:42) in /home/openpre/public_html/wp-includes/feed-rss2.php on line 8
world cup Archives - OPEN PRESS | ഓപ്പണ്‍ പ്രസ്സ് - Malayalam News https://openpress.news/tag/world-cup/ Latest Malayalam news and views, breaking and live updates from politics, business, technology, health, education, sports & entertainment at OPEN PRESS | ഓപ്പണ്‍ പ്രസ്സ് Sat, 26 Nov 2022 10:46:17 +0000 ml hourly 1 https://wordpress.org/?v=7.0.6 https://openpress.news/wp-content/uploads/2020/05/favicon.png world cup Archives - OPEN PRESS | ഓപ്പണ്‍ പ്രസ്സ് - Malayalam News https://openpress.news/tag/world-cup/ 32 32 നെയ്മർ; ബ്രസീലിയൻ കാല്പന്ത്  സ്വപ്നങ്ങള്‍ക്ക് ചിറക് വിരിയിച്ചവൻ https://openpress.news/injured-neymar-to-miss-brazils-second-world-cup-match/ https://openpress.news/injured-neymar-to-miss-brazils-second-world-cup-match/#respond Sat, 26 Nov 2022 10:36:15 +0000 https://openpress.news/?p=9572 ശ്രീകാന്ത് ശിവദാസൻ

The post നെയ്മർ; ബ്രസീലിയൻ കാല്പന്ത്  സ്വപ്നങ്ങള്‍ക്ക് ചിറക് വിരിയിച്ചവൻ appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.

]]>
ഇരുപതാം നൂറ്റാണ്ട് സാന്റോസ് എന്ന ക്ലബ്ബിൻ്റേത് കൂടിയായിരുന്നു. ഇരുപ്പതാം നൂറ്റാണ്ടിലെ ഏറ്റവും successful ആയ ക്ലബ്ബുകളിൽ ഒന്നായി ഫിഫ തിരഞ്ഞെടുത്ത ക്ലബായിരുന്നു സാന്റോസ്.

പെലെയുടെ നേതൃത്വത്തിൽ സാൻ്റോസ് അവസാനമായി Copa liberatadores ജയിക്കുന്നത് പക്ഷെ 1963 ലാണ്. 2000 ത്തിന്റെ തുടക്കത്തിൽ സാൻ്റോസിനെ പിന്തള്ളി പല ക്ലബ്ബുകളും ഉയർന്നു വന്നു.

ബ്രസീലിയൻ ഫുട്ബോൾ മാറി തുടങ്ങി. ബ്രസീലിലെ യുവാക്കളും പ്രതിഭാധനരായ കളിക്കാരും ബ്രസീൽ വിട്ടു മറ്റു യൂറോപ്യൻ ക്ലബ്ബുകളിൽ കളിച്ചു തുടങ്ങി. ബ്രസീലിന്റെ തന്നെ joga bonita സ്റ്റൈലിൽ കളിക്കുന്നവർ കുറവായിരുന്നു. പലപ്പോഴും അവർ യൂറോപ്യൻ രീതിയിലാണ് കളിച്ചിരുന്നതു.

ബ്രസീലിയൻ ടീം യൂറോപ്യൻ ടീമിനോട് തോൽക്കാൻ കാരണവും അതായിരുന്നു. യൂറോപ്യൻ ഫുട്ബോൾ രീതി യൂറോപ്പുക്കാർക്കു വഴങ്ങുന്ന പോലെ അന്താരാഷ്ട്ര കളിക്കളിൽ ബ്രസീലിനു വഴങ്ങീരുന്നില്ല.

ബ്രസീലിയൻ മാനേജർമാർക്കും ആ ശൈലി അപ്രാപ്യമായിരുന്നു. 12-14 വയസുള്ളപ്പോൾ തന്നെ ബ്രസീലിലെ യുവ കളിക്കാർ യൂറോപ്പിലേക്ക് ചേക്കേറാൻ തുടങ്ങി. താരതമ്യേനെ കുറഞ്ഞ വേതന നിരക്കുള്ള ബ്രസീലിയൻ ക്ലബ്ബുകൾക്കു അവരെ retain ചെയ്യുക എന്നത് പാടായിരുന്നു.

പക്ഷെ 14 വയസുള്ള ബ്രസീലിലെ ഒരു ബാലൻ ആ സൗഭാഗ്യങ്ങൾ വേണ്ടെന്നു വെച്ചു. 14 ആം വയസിൽ റയൽ മാഡ്രിഡിലേക്കു ക്ഷണം കിട്ടിയ അവൻ അതു നിരസിച്ചു സാന്റോസിൽ തന്നെ കളിച്ചു.

അവന് 19 വയസുള്ളപ്പോൾ അവന്റെ ആദ്യ ഗോളിൽ ലീഡ് നേടി 2-1 നു സാന്റോസ് Copa Liberaterados ഉയർത്തി. 45 കൊല്ലത്തിനു ശേഷം. സാന്റോസിലെ തെരുവുകൾ അവനെ എടുത്തുയർത്തി ആഘോഷിച്ചു.

19 വയസ് വരെ ബ്രസീലിൽ കളിച്ചത് കൊണ്ടു ഇപ്പോഴുള്ള ഏത് ബ്രസീലിയൻ കളിക്കാരെക്കാളും Joga Bonita ശൈലി വശമുള്ളവനായി തീർന്നു. അതു കൊണ്ടു യൂറോപ്പിലെ മാധ്യമങ്ങൾക്ക് അവനോടു അത്ര താൽപര്യമില്ലായിരുന്നു. പറ്റാവുന്നത്ര അവനെ വിമർശിച്ചു കൊണ്ടേയിരുന്നു.

അവനെ അവർ കണ്ടത് അച്ചടകമില്ലാത്ത ഒരാള് ആയിട്ടായിരുന്നു. ഇപ്പൊൾ ആൻ്റണിക്ക് നേരെ വിമർശനം വരുമ്പോഴും, വിനിഷ്യസിനോട് ഡാൻസ് കളിക്കാൻ പാടില്ല എന്നു പറയുമ്പോൾ ആദ്യം ഓടി എത്തുന്നത് നെയ്മർ ആവുന്നത് ഇതിനാൽ ഒക്കെ ആണ്. European മാധ്യമങ്ങൾ എന്താണ് എന്ന് നെയ്മറിന് നന്നായി അറിയാം.

കളിക്കളത്തിൽ Enganche എന്ന് വിളിക്കുന്ന ഫ്രീ moving No 10 കളുടെ കാലം അവസാനിച്ചു കൊണ്ടിരിക്കുമ്പോഴാണ് സെർബിയയുടെ ഒപ്പമുള്ള കളിയിൽ 30 വയസുകാരൻ മധ്യനിരയും ആക്രമണനിരയും കൂട്ടിയോജിപ്പിച്ച് കളിക്കളത്തിൽ ചിത്രം വരഞ്ഞിരുന്നത്.

ഗോൾ അടിക്കാനല്ല കളി ജയിക്കാൻ ആയി കളിച്ചു തന്നെക്കാൾ ഉയരവും ശരീരവും ഉള്ള കളിക്കാരുടെ മുന്നിൽ പന്ത് ദീർഘ സമയം കാലിൽ വെച്ചാണ് അയാള് കളിച്ചത്. അങ്ങനെ കളിക്കുമ്പോൾ പരിക്കുക്കളും പറ്റും.

Comeback Neymar. Comeback stronger. This world cup would be less exciting without you ❤

ശ്രീകാന്ത് ശിവദാസൻ

The post നെയ്മർ; ബ്രസീലിയൻ കാല്പന്ത്  സ്വപ്നങ്ങള്‍ക്ക് ചിറക് വിരിയിച്ചവൻ appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.

]]>
https://openpress.news/injured-neymar-to-miss-brazils-second-world-cup-match/feed/ 0
ഖത്തർ ലോകകപ്പ്; കൗണ്ട്‌ഡൗൺ നാളെ, സുരക്ഷ ക്രമീകരണങ്ങൾ ശക്തമാക്കി https://openpress.news/restrictions-imposed-in-the-country-amidst-qatar-world-cup-countdown/ https://openpress.news/restrictions-imposed-in-the-country-amidst-qatar-world-cup-countdown/#respond Mon, 31 Oct 2022 12:37:27 +0000 https://openpress.news/?p=9545 ഫിഫ ലോകകപ്പിനുള്ള അവസാനവട്ട കൗണ്ട്‌ഡൗൺ നാളെ (നവംബർ-1) ആരംഭിക്കാനിരിക്കെ, ഇതുവരെയുള്ള എല്ലാ സംവിധാനങ്ങളിലും രീതികളിലും അടിമുടി മാറ്റമുണ്ടാകും. അറബ് മേഖലയിലെ ആദ്യ ലോകകപ്പിന് രാജ്യം സാക്ഷ്യം വഹിക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ പൗരന്മാർക്കും വിദേശികളായ താമസക്കാർക്കും പുറത്തു നിന്ന് വരുന്ന ലോകകപ്പ് ആരാധകർക്കും ഒരുപോലെ സുരക്ഷയും സൗകര്യങ്ങളും ഏർപ്പെടുത്താൻ ലക്ഷ്യമാക്കിയുള്ളതാണ് ഈ ക്രമീകരണങ്ങൾ. സർക്കാർ ജീവനക്കാരുടെ ജോലി സമയം സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ എണ്ണം ഓരോ സ്ഥാപനത്തിലെയും മൊത്തം ജീവനക്കാരുടെ 20 ശതമാനമായി കുറയും. അതേ സമയം 80 …

The post ഖത്തർ ലോകകപ്പ്; കൗണ്ട്‌ഡൗൺ നാളെ, സുരക്ഷ ക്രമീകരണങ്ങൾ ശക്തമാക്കി appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.

]]>
ഫിഫ ലോകകപ്പിനുള്ള അവസാനവട്ട കൗണ്ട്‌ഡൗൺ നാളെ (നവംബർ-1) ആരംഭിക്കാനിരിക്കെ, ഇതുവരെയുള്ള എല്ലാ സംവിധാനങ്ങളിലും രീതികളിലും അടിമുടി മാറ്റമുണ്ടാകും.

അറബ് മേഖലയിലെ ആദ്യ ലോകകപ്പിന് രാജ്യം സാക്ഷ്യം വഹിക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ പൗരന്മാർക്കും വിദേശികളായ താമസക്കാർക്കും പുറത്തു നിന്ന് വരുന്ന ലോകകപ്പ് ആരാധകർക്കും ഒരുപോലെ സുരക്ഷയും സൗകര്യങ്ങളും ഏർപ്പെടുത്താൻ ലക്ഷ്യമാക്കിയുള്ളതാണ് ഈ ക്രമീകരണങ്ങൾ.

സർക്കാർ ജീവനക്കാരുടെ ജോലി സമയം

സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ എണ്ണം ഓരോ സ്ഥാപനത്തിലെയും മൊത്തം ജീവനക്കാരുടെ 20 ശതമാനമായി കുറയും. അതേ സമയം 80 ശതമാനം ജീവനക്കാർ വീടുകളിലിരുന്നോ മറ്റു സ്ഥലങ്ങളിലിരുന്നോ ജോലി ചെയ്യും.

സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ജോലി സമയം രാവിലെ 7 മുതൽ 11 വരെ മാത്രമായിരിക്കും. എന്നാൽ സുപ്രധാനമായ അടിയന്തര സേവനങ്ങൾക്ക് മുടക്കം വരാതിരിക്കാൻ സൈനിക, സുരക്ഷ, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ദോഹ കോർണിഷ്

ദോഹ കോർണിഷിൽ നാളെ മുതൽ വാഹനങ്ങൾക്ക് പ്രവേശനമുണ്ടാവില്ല. ഈ ഭാഗങ്ങൾ കാൽനട യാത്രക്കാർക്ക് മാത്രമായി പരിമിതപ്പെടുത്തും.

സ്‌കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും

സർക്കാർ, സ്വകാര്യ സ്‌കൂളുകളുടെ പ്രവർത്തന സമയം രാവിലെ 7 മുതൽ ഉച്ചയ്ക്ക് 12 വരെയായിരിക്കും. എന്നാൽ ഭിന്നശേഷിക്കാർക്കായുള്ള വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ ജീവനക്കാരുടെയും വിദ്യാർത്ഥികളുടെയും പ്രവൃത്തി സമയത്തിൽ മാറ്റമുണ്ടാവില്ല.

ഒന്നാം സെമസ്റ്റർ പരീക്ഷാ കാലയളവ് അവസാനിക്കുമ്പോൾ (നവംബർ 6 മുതൽ നവംബർ 17 വരെ), ദേശീയ സ്റ്റാൻഡേർഡിന് കീഴിലുള്ള പൊതു സ്കൂളുകളിലെയും സ്വകാര്യ സ്കൂളുകളിലെയും വിദ്യാർത്ഥികളുടെ സ്‌കൂൾ സമയം രാവിലെ 9 മുതൽ 11 വരെ ആയിരിക്കും.

സ്വകാര്യ മേഖല

ലോകകപ്പ് കാലയളവിൽ സ്വകാര്യമേഖലയിലെ എല്ലാ പ്രവർത്തങ്ങളും പഴയപടി നടക്കും. ജോലിസമയത്തിലെ പ്രവർത്തന സമയങ്ങളിലോ സർക്കാർ നിര്ദേശ പ്രകാരമുള്ള മാറ്റങ്ങളൊന്നുമുണ്ടാകില്ല. സൂഖ് വാഖിഫും രാജ്യത്തെ മാളുകളും 24 മണിക്കൂറും പ്രവർത്തിക്കും.

ഖത്തറിലേക്കുള്ള പ്രവേശനം

ലോകകപ്പ് കാലയളവിൽ മൂന്ന് വിഭാഗങ്ങളിൽ പെട്ടവർക്ക് മാത്രമാണ് ഖത്തറിലേക്ക് പ്രവേശനം അനുവദിക്കുക.

1-ഹയ്യ കാർഡ് ഉടമകൾ.
2-ഖത്തറിൽ താമസ വിസയുള്ളവർ.
3-രാജ്യത്തെ പൗരന്മാർ

മറ്റുള്ള സന്ദർശകർക്കൊന്നും ഈ കാലയളവിൽ രാജ്യത്തേക്ക് വരാനാവില്ല.

ഖത്തറിലേക്ക് വരുന്നതിന് മുമ്പോ ശേഷമോ കോവിഡ് ആർ.ടി.പി.സി.ആർ പരിശോധയനയോ ആന്റിജൻ പരിശോധനാ ഫലമോ ആവശ്യമില്ല. ഖത്തറിൽ എത്തിയ ശേഷമുള്ള കോവിഡ് പരിശോധനയും ഒഴിവാക്കിയിട്ടുണ്ട്. വാക്സിനേഷൻ പൂർത്തിയാക്കാത്തവർക്കും ഒരു ഡോസ് പോലും എടുക്കാത്തവർക്കും രാജ്യത്തേക്ക് വരാൻ തടസ്സമുണ്ടാവില്ല.

കോവിഡ് നിയന്ത്രണങ്ങൾ

രാജ്യത്തേക്ക് വരുന്ന എല്ലാ സന്ദർശകരും നിലവിലുള്ള കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചിരിക്കണം. രാജ്യത്തെ ആരോഗ്യ കേന്ദ്രങ്ങളിൽ പ്രവേശിക്കുമ്പോൾ മാത്രം മൊബൈൽ ഫോണിലെ ഇഹ്തിറാസ് ആപ്പിൽ പച്ച സ്റ്റാറ്റസ് കാണിക്കണം. മറ്റിടങ്ങളിലൊന്നും ആവശ്യമില്ല. ആരോഗ്യകേന്ദ്രങ്ങളിലും അടഞ്ഞ സ്ഥലങ്ങളിൽ മറ്റുള്ളവരുമായി അടുത്തിടപഴകാൻ സാധ്യതയുള്ള സ്ഥലങ്ങളിലും മാസ്ക് നിർബന്ധമായിരിക്കും.

നവംബർ ഒന്ന് മുതൽ ഡിസംബർ 18 വരെയാണ് ഈ മാറ്റങ്ങൾ നിലവിലുണ്ടാവുക

The post ഖത്തർ ലോകകപ്പ്; കൗണ്ട്‌ഡൗൺ നാളെ, സുരക്ഷ ക്രമീകരണങ്ങൾ ശക്തമാക്കി appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.

]]>
https://openpress.news/restrictions-imposed-in-the-country-amidst-qatar-world-cup-countdown/feed/ 0
ഇന്ത്യാ-പാക്ക് ക്രിക്കറ്റ്; സ്പോർട്സ് മനുഷ്യരെ ഒന്നിപ്പിക്കാനാണ്, ഭിന്നിപ്പിക്കാനുള്ളതല്ല https://openpress.news/india-vs-pakistan-virat-kohli-hugs-mohammad-rizwan-after-10-wicket-loss/ https://openpress.news/india-vs-pakistan-virat-kohli-hugs-mohammad-rizwan-after-10-wicket-loss/#respond Mon, 25 Oct 2021 05:45:23 +0000 https://openpress.news/?p=8498 സന്ദീപ് ദാസ്

The post ഇന്ത്യാ-പാക്ക് ക്രിക്കറ്റ്; സ്പോർട്സ് മനുഷ്യരെ ഒന്നിപ്പിക്കാനാണ്, ഭിന്നിപ്പിക്കാനുള്ളതല്ല appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.

]]>
സ്പോർട്സ് മനുഷ്യരെ ഒന്നിപ്പിക്കാനുള്ളതാണ്; ഭിന്നിപ്പിക്കാനുള്ളതല്ല. സ്നേഹമാണ് കളിയുടെ അടിസ്ഥാനം.

ഈ വസ്തുത തിരിച്ചറിയാൻ നമുക്ക് സാധിക്കണം. പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് സംഭവിച്ച തോൽവിയുടെ നിരാശ അപ്പോൾ മാറും.

ഏതാണ്ട് 30 വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിലാണ് പാക്കിസ്ഥാൻ ഇന്ത്യയെ ലോകകപ്പിൽ പരാജയപ്പെടുത്തിയത്.

വിജയശിൽപികളായ ബാബർ അസമിനും മുഹമ്മദ് റിസ്വാനും വേണമെങ്കിൽ പുരപ്പുറത്ത് കയറി ആഘോഷിക്കാമായിരുന്നു. പക്ഷേ കളി കഴിഞ്ഞപ്പോൾ അവർ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയെ പുണരുകയാണ് ചെയ്തത്.

വിരാടും മോശമാക്കിയില്ല. അയാൾ ചിരിച്ചുകൊണ്ട് പാക് ഓപ്പണർമാരെ അഭിനന്ദിച്ചു.

കളിയിലെ ജയപരാജയങ്ങളേക്കാൾ വലുതാണ് മനുഷ്യസ്നേഹം.

പാക്കിസ്ഥാനിൽ ഒരു വൃദ്ധനായ ക്രിക്കറ്റ് ആരാധകൻ ജീവിക്കുന്നുണ്ട്. ചാച്ച എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന മുഹമ്മദ് ബഷീർ. ധോനി വിരമിച്ച സമയത്ത് ചാച്ച പറഞ്ഞത് ഇങ്ങനെയാണ്-

”ഒരുപാട് കളിക്കാർ വിരമിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. പക്ഷേ ധോനിയുടെ വിടവാങ്ങലാണ് ഏറ്റവും ഹൃദയഭേദകം. ഞാൻ കളി കാണൽ അവസാനിപ്പിക്കുകയാണ്…!”

ചാച്ചയ്ക്ക് കളി കാണാനുള്ള ടിക്കറ്റുകൾ ധോനിയാണ് സംഘടിപ്പിച്ചു നൽകാറുള്ളത്. തീവ്രമായ സ്നേഹത്തിൻ്റെ പ്രതീകമാണ് ചാച്ച. അതുകൊണ്ടാണ് ‘ശത്രു’ ആയ ധോനിയെ അദ്ദേഹം ഇത്രമേൽ നെഞ്ചോടുചേർക്കുന്നത്.

ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും സാധാരണക്കാരായ ജനങ്ങൾക്ക് പരസ്പരം സ്നേഹം മാത്രമേയുള്ളൂ. അവരെ തമ്മിലടിപ്പിക്കാൻ ശ്രമിക്കുന്നത് മാദ്ധ്യമങ്ങളാണ്.

മണിക്കൂറിൽ 140 കിലോമീറ്ററിനുമുകളിൽ വേഗതയിൽ സ്വിംഗിങ്ങ് ഡെലിവെറികൾ എറിഞ്ഞ ഷഹീൻ അഫ്രീദിയുടെ ബോളിങ്ങ് ഒരു വിരുന്ന് തന്നെയായിരുന്നു. അയാൾക്ക് ആകെ 21 വയസ്സേയുള്ളൂ. ഒരുപാട് ക്രിക്കറ്റ് ഇനിയും അവശേഷിക്കുന്നു.

സിംബാബ്വേ മർദ്ദകൻ എന്ന പരിഹാസം കേട്ട ആളാണ് ബാബർ അസം. പക്ഷേ ഈ തലമുറയിലെ ഏറ്റവും മികച്ച ബാറ്റ്സ്മാൻമാരിൽ ഒരാളാണ് താൻ എന്ന് അയാൾ ദുബായിൽ തെളിയിച്ചു.

പണ്ട് നാം വസീം അക്രത്തിൻ്റെ ബോളിങ്ങും ഇൻസമാം ഉൾ ഹഖിൻ്റെ ബാറ്റിങ്ങും ആസ്വദിച്ചിട്ടില്ലേ? അതുപോലെ ഷഹീനെയും ബാബറിനെയും നെഞ്ചിലേറ്റുന്നതിൽ എന്താണ് തെറ്റ്?

ഒന്ന് പിന്തിരിഞ്ഞുനോക്കിയാൽ ഇന്ത്യ-പാക്കിസ്ഥാൻ ലോകകപ്പ് മത്സരങ്ങൾ ഇന്ത്യൻ ആരാധകർക്ക് ആഘോഷിക്കാനുള്ള ഒത്തിരി കാര്യങ്ങൾ തന്നിട്ടില്ലേ?

നമ്മുടെ ഓർമ്മകളിൽ ഷോയബ് അക്തറിനെ നിർദ്ദയം പ്രഹരിക്കുന്ന സച്ചിൻ തെൻഡുൽക്കറുണ്ട്.
വിരാട് കോഹ്ലിയുടെ ഒറ്റയാൾ പോരാട്ടങ്ങളുണ്ട്.

വഖാർ യുനീസിനെ ചിന്നസ്വാമി സ്റ്റേഡിയത്തിൻ്റെ എല്ലാ മൂലകളിലേയ്ക്കും അടിച്ചുപറത്തിയ അജയ് ജഡേജയുണ്ട്.

2007ലെ ടി20 ലോകകപ്പ് ഇന്ത്യയിലെത്തിച്ച ശ്രീശാന്തിൻ്റെ ക്യാച്ചുണ്ട്.

2019 ലോകകപ്പിൽ രോഹിത് ശർമ്മ നേടിയ ക്ലാസിക് സെഞ്ച്വറിയുണ്ട്.

അങ്ങനെ എത്രയെത്ര മറക്കാനാവാത്ത നിമിഷങ്ങൾ! ആ നിലയ്ക്ക് ഈ തോൽവി നമുക്ക് ക്ഷമിക്കാം. ഇന്ത്യൻ ടീമിനുവേണ്ടി തുടർന്നും ആർപ്പുവിളിക്കാം. പാക്കിസ്ഥാനെ മനസ്സുതുറന്ന് അഭിനന്ദിക്കാം.

കയ്യൊപ്പ് എന്ന സിനിമയിൽ മമ്മൂട്ടി ജാഫർ ഇടുക്കിയോട് പറയുന്ന ഒരു വാചകമുണ്ട്-

”ആരിൽ നിന്നെല്ലാമോ എനിക്ക് കിട്ടിയ സ്നേഹമാണ് ഞാൻ നിനക്ക് തന്നത്. അത് നിന്നിൽ നിന്ന് മറ്റൊരാളിലേയ്ക്ക്. അങ്ങനെ പകർന്നുനൽകുന്ന സ്നേഹമാണ് ഈ ലോകത്തെ നിലനിർത്തുന്നത്…!”

The post ഇന്ത്യാ-പാക്ക് ക്രിക്കറ്റ്; സ്പോർട്സ് മനുഷ്യരെ ഒന്നിപ്പിക്കാനാണ്, ഭിന്നിപ്പിക്കാനുള്ളതല്ല appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.

]]>
https://openpress.news/india-vs-pakistan-virat-kohli-hugs-mohammad-rizwan-after-10-wicket-loss/feed/ 0
2022 ഖത്തര്‍ ലോകകപ്പ് ഫുട്ബോള്‍ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു https://openpress.news/qatar-world-cup-2020-schedule-announced/ https://openpress.news/qatar-world-cup-2020-schedule-announced/#respond Wed, 15 Jul 2020 16:44:06 +0000 https://openpress.news/?p=5266 കായിക ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന 2022 ഖത്തര്‍ ലോകകപ്പ് ഫുട്ബോളിന്‍റെ ഷെഡ്യൂള്‍ ഫിഫ പുറത്തിറക്കി.

The post 2022 ഖത്തര്‍ ലോകകപ്പ് ഫുട്ബോള്‍ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.

]]>
കായിക ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന 2022 ഖത്തര്‍ ലോകകപ്പ് ഫുട്ബോളിന്‍റെ ഷെഡ്യൂള്‍ ഫിഫ പുറത്തിറക്കി. കിക്കോഫ് അല്‍ ബെയ്ത്ത് സ്റ്റേഡിയത്തിലും ഫൈനല്‍ ലുസൈലിലും.

2022 നവംബര്‍ 21 നാണ് ഉദ്ഘാടനമ മത്സരം. അല്‍ ഖോറില്‍ സ്ഥിതി ചെയ്യുന്ന അല്‍ ബെയ്ത്ത് സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരം. ഫൈനല്‍ മത്സരം ലുസൈല്‍ സ്റ്റേഡിയത്തില്‍ വെച്ച് ഡിസംബര്‍ 18 നും നടക്കും. 12 ദിവസം നീളുന്ന ഗ്രൂപ്പ് സ്റ്റേജില്‍ ദിവസവും നാല് മത്സരങ്ങള്‍ വീതം നടക്കും. ഉദ്ഘാടന മത്സരം ഇന്ത്യന്‍ സമയം പുലര്‍ച്ചെ 03.30 ന്. ഗ്രൂപ്പ് മത്സരങ്ങള്‍ 3.30 pm മുതല്‍ 12.30 വരെ നടക്കും.

The post 2022 ഖത്തര്‍ ലോകകപ്പ് ഫുട്ബോള്‍ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.

]]>
https://openpress.news/qatar-world-cup-2020-schedule-announced/feed/ 0
ഖത്തർ ലോകകപ്പിൽ മെസ്സിയുണ്ടാവും https://openpress.news/messi-will-participate-in-qatar-world-cup/ https://openpress.news/messi-will-participate-in-qatar-world-cup/#respond Tue, 05 May 2020 15:35:07 +0000 https://openpress.news/?p=2228 ഖത്തർ ആതിഥേയത്വം വഹിക്കുന്ന 2022 ലോകകപ്പിൽ മെസ്സി പങ്കെടുക്കുമെന് സ്പെയിനിന്റെ മുൻ ദേശീയ താരം സാവി ചൂണ്ടിക്കാട്ടി. മെസ്സിയുടെ നിലവിലെ കളിമികവും വേഗതയും തുടർന്നാൽ അർജന്റീനക്കായി ഖത്തറിൽ മെസ്സിയെ കാണാം. ലോകം മുഴുവൻ ഖത്തറിൽ പന്ത് തട്ടുന്ന മെസ്സിയുടെ സാന്നിധ്യത്തിനായി കാത്തിരിക്കുകയാണ്. ഈ സീസണിൽ മാത്രം മുപ്പത്തിരണ്ട് കാരനായ മെസ്സി 24 ഗോളുകൾ നേടിക്കഴിഞ്ഞു. അതുകൊണ്ട് തന്നെ ഖത്തറിൽ മെസ്സി തിളങ്ങുമെന്ന കാര്യത്തിൽ യാതൊരു സംശയമില്ലെന്നും  സാവി ചൂണ്ടിക്കാട്ടി.

The post ഖത്തർ ലോകകപ്പിൽ മെസ്സിയുണ്ടാവും appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.

]]>
ഖത്തർ ആതിഥേയത്വം വഹിക്കുന്ന 2022 ലോകകപ്പിൽ മെസ്സി പങ്കെടുക്കുമെന് സ്പെയിനിന്റെ മുൻ ദേശീയ താരം സാവി ചൂണ്ടിക്കാട്ടി. മെസ്സിയുടെ നിലവിലെ കളിമികവും വേഗതയും തുടർന്നാൽ അർജന്റീനക്കായി ഖത്തറിൽ മെസ്സിയെ കാണാം.

ലോകം മുഴുവൻ ഖത്തറിൽ പന്ത് തട്ടുന്ന മെസ്സിയുടെ സാന്നിധ്യത്തിനായി കാത്തിരിക്കുകയാണ്. ഈ സീസണിൽ മാത്രം മുപ്പത്തിരണ്ട് കാരനായ മെസ്സി 24 ഗോളുകൾ നേടിക്കഴിഞ്ഞു. അതുകൊണ്ട് തന്നെ ഖത്തറിൽ മെസ്സി തിളങ്ങുമെന്ന കാര്യത്തിൽ യാതൊരു സംശയമില്ലെന്നും  സാവി ചൂണ്ടിക്കാട്ടി.

The post ഖത്തർ ലോകകപ്പിൽ മെസ്സിയുണ്ടാവും appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.

]]>
https://openpress.news/messi-will-participate-in-qatar-world-cup/feed/ 0

Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/openpre/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/openpre/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/openpre/p...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('livewaf') #2 {main} thrown in /home/openpre/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51