Kerala

സർക്കാർ ഉദ്യോഗസ്ഥരുടെയും പെൻഷൻകാരുടെയും സാമൂഹിക ബോധം

ജോസ് സെബാസ്റ്റ്യൻ

കേരള മോഡൽ വികസനത്തിൻ്റെ നേട്ടങ്ങളുടെ ഒരു അവകാശികൾ ആയി പറയപ്പെടുന്നത് കേരളത്തിലെ സർക്കാർ ഉദ്യോഗസ്ഥർ ആണ്. പ്രത്യേകിച്ച് വിദ്യാഭ്യാസ ആരോഗ്യ മേഖലകളിലെ അവരുടെ പ്രവർത്തനങ്ങൾ അറിവും ആരോഗ്യമുള്ള ഒരു തലമുറയെ ശ്രുഷ്ടിച്ച് കുടിയേറ്റത്തിന് സഹായിച്ചു.

അതുകൊണ്ട് അവർ സർവീസ് സംഘടനകൾ ഉണ്ടാക്കി വില പേശി പൊതുവിഭവങ്ങളുടെ സിംഹഭാഗവും അടിച്ചുകൊണ്ട് പോകുന്നതിനെ പൊതുസമൂഹം കുറെ ഒക്കെ സഹിഷ്ണുതയോടെ കണ്ട് വന്നു. കേരളത്തിലെ സർക്കാർ ഉദ്യോഗസ്ഥരുടെ സാമൂഹിക ബോധത്തെ കുറിച്ച് ഒരുപാട് വായ്താരികൾ എവിടെ ചെന്നാലും ഉണ്ട്.

എന്നാൽ ഇന്ന് ഈ മഹാമാരി കാലത്ത് ആ സാമൂഹിക ബോധം എവിടെ പോയി? സമ്മർദ്ദം ചെലുത്തി ശമ്പള പരിഷ്കരണം നേടി എടുത്തു. 4850 കോടി പ്രതിവർഷം അധിക ചെലവ്.

അതോടെ ഖജനാവ് കാലി ആയി. സാധാരണക്കാർ പിടിച്ചുനിൽക്കാൻ പെടാപ്പാട് പെടുകയാണ്. ആത്മഹത്യാ പരമ്പര തുടങ്ങിയിട്ടേ ഉള്ളൂ. സാമൂഹിക ബോധത്തെ കുറിച്ച് പൊങ്ങച്ചം പറയുന്ന ഏതെങ്കിലും സർവീസ് സംഘടനയോ പെൻഷൻകാരുടെ സംഘടനയോ തങ്ങൾ വാങ്ങുന്ന ശമ്പളവും പെൻഷനും കുറച്ച് പാവങ്ങൾക്ക് കൈത്താങ്ങ് കൊടുക്കണം എന്ന് ആവശ്യപ്പെടുന്നുണ്ട്?

6 ദിവസത്തെ ശമ്പളം കുറക്കാനുള്ള ഓർഡർ കത്തിച്ച സംസ്കാരം അല്ലേ? കാരണം ലളിതം ആണ്. അത് സർക്കാരിൻ്റെ ജോലി അല്ലേ? അത് സർക്കാർ ചെയ്തു കൊള്ളും. സർക്കാർ ചെയ്യേണ്ട ജോലി ഞങൾ എന്തിന് ഏറ്റെടുക്കണം?

ഇത് പറയുന്നത് ഖജനാവ് കാലി ആക്കിയിട്ടാണ് എന്നതാണ് വിരോധാഭാസം!! പൊതു വിഭവങ്ങൾ പരിമിതം ആണെന്നും അതിൽ നിന്ന് തങ്ങൾ കൂടുതൽ ഊറ്റി എടുത്താൽ അതിൻ്റെ ബാക്കി മാത്രമേ മറ്റുള്ളവർക്ക് ലഭ്യമാവുകയൊള്ളൂ എന്ന കാര്യം അറിയാത്തത് അല്ല. അറിയില്ല എന്ന നടിക്കുക ആണ്.

മൊത്തം വരുമാനത്തിൻ്റെ 60% ജനസംഖ്യയിലെ 4% ന് പോകുന്ന വ്യവസ്ഥ ഉണ്ടാക്കി വച്ചിരിക്കുകയാണ്. അതിനെ ചോദ്യം ചെയ്യാൻ ആരും തയ്യാർ ആകുന്നില്ല. നിലവിലുള്ള വ്യവസ്ഥയെ ചോദ്യം ചെയ്തും അഴിച്ച് പണിതും പുതിയ വ്യവസ്ഥകൾ കൊണ്ടുവന്നുമാണ് സമൂഹങ്ങൾ പ്രതിസന്ധികളെ മാറികടക്കുന്നത്.

എന്നാൽ ഇവിടെ നിലവിലുള്ള വ്യവസ്ഥ അതേപടി തുടർന്നു കൊണ്ടുപോകാൻ എവിടെ നിന്ന് ഒക്കെ കടം കിട്ടും എന്ന് വേവലാതിപ്പെടുന്ന സർക്കാരും ജനങ്ങളും ആണ്.

സർക്കാർ എന്ന മൂന്നാം കക്ഷി ഒരു അപരൻ ആണ്. ഈ അപരൻ എല്ലാവിധ സമ്മർദ ഗ്രൂപ്പുകളുടെയും തടവറയിൽ ആണ്. വിലപേശൽ ആണ് പൊതുവിഭവങ്ങളുടെ പങ്കിടൽ തീരുമാനിക്കുന്നത്. നീതി അല്ല.

നികുതിദായകർ ആയ പൗരജനങ്ങളുടെ വെറും കൂലിക്കാർ മാത്രം ആയ സർക്കാർ ഉദ്യോഗസ്ഥർ അവരെ ഭരിക്കാൻ അനുവദിക്കുന്ന അവസ്ഥ എങ്ങനെ ഉണ്ടായി?

നീതിയെ കുറിച്ച് സാമൂഹികമായ ഒരു അഭിപ്രായ സമന്വയം ഇല്ലാത്ത സമൂഹം ആണല്ലോ നമ്മുടേത്. ഞാൻ മറ്റൊരു പോസ്റ്റിൽ പറഞ്ഞത് പോലെ നീതി എന്നത് ഒരു western സങ്കല്പം ആണ്. കർമ സിദ്ധാന്തം ആണല്ലോ നമ്മുടെ പാരമ്പര്യം. ആത്മഹത്യ ചെയ്യുന്നവരും അങ്ങനെ ചിന്തിക്കുന്നു. കർമ ഫലം അല്ലേ? അനുഭവിക്കുക തന്നെ!!

ധനകാര്യം അടിമുടി അഴിച്ച് പണിയേണ്ട സമയം ആണ്. സത്യത്തിൽ ആത്മഹത്യ അല്ല ഇപ്പോൾ നടക്കുന്നത്. സമൂഹം വിധിച്ച, സർക്കാർ നിയമാനുസൃതം ആക്കിയ കൊലപാതകങ്ങൾ ആണ്.

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x