Political

തിരെഞ്ഞടുപ്പിലെ സീറ്റിന് അപ്പുറമുള്ള രാഷ്ട്രീയ സാമൂഹിക ബോധ്യങ്ങൾ; ഒരു കോൺഗ്രസുകാരൻ്റെ കുറിപ്പ്

കേരള ഇലക്ഷൻ/ജെ എസ് അടൂർ

ഞാൻ കോണ്ഗ്രസ് പാർട്ടിയിൽ സജീവമായി ചേർന്നപ്പോൾ എവിടെയാണ് മത്സരിക്കുന്നത് എന്ന് പലരും ചോദിച്ചു. ചില മണ്ഡലങ്ങളിൽ പേര് ചർച്ചക്കു വന്നു എന്നത് നേരാണ്.

കോൺഗ്രസ്സിന്റ ഏറ്റവും ഉന്നത സ്ഥാനിയരും ചോദിച്ചു. മാധ്യമ സുഹൃത്തുക്കൾ പലരും ചോദിച്ചു. പല അടുത്ത സുഹൃത്തുക്കളും മത്സരിക്കണം എന്ന് സ്നേഹത്തോടെ പറഞ്ഞു.

പക്ഷെ സീറ്റ് മത്സരത്തിലും തിരെഞ്ഞെടുപ്പ് മത്സരത്തിലും ഇപ്പോൾ താല്പര്യം ഇല്ല എന്ന് നേതൃത്വത്തെ നേരെത്തെ തന്നെ അറിയിച്ചു. തിരെഞ്ഞെടുപ്പിൽ മത്സരിക്കുക എന്നത് മാത്രം അല്ല രാഷ്ട്രീയ പ്രവർത്തനം..

എന്നാൽ സഹ പ്രവർത്തകരായ മത്സരിക്കുന്നവരുടെ കൂടെയുണ്ടാകും. എന്റെ ജീവിത ഉദ്ദേശം രാഷ്ട്രീയ പ്രവർത്തനം സാമൂഹിക പ്രവർത്തനമാക്കി സംഘടന രംഗത്തും സമൂഹത്തിലും ഗുണപരമായ മാറ്റം വരുത്തുകയാണ്.

അതു ചെയ്യുന്നതിനു എം എൽ എ ആകണം എന്ന് നിർബന്ധം ഇല്ല. ഗാന്ധിജിയാണ് പല കാര്യത്തിലും മാർഗ്ഗ ദീപം. അദ്ദേഹം ഇന്ത്യയെ മാറ്റിയത് എം എൽ എ യോ എം പി യോ മന്ത്രിയോ ആയിട്ടല്ല. അദ്ദേഹം എ ഐ സി സി നേതൃത്വത്തിൽ പോലും അധികമുണ്ടായിരുന്നില്ല.

യഥാർത്ഥ ഗാന്ധി മാർഗത്തിലുള്ളവർ സീറ്റിനും പദവികൾക്കും അപ്പുറം ചിന്തിക്കാനും പ്രവർത്തിക്കുവാനും ശേഷിയുള്ളവരാണ്. ഗാന്ധി മാർഗത്തിലുള്ളവർ സീറ്റ് കിട്ടിയില്ലെങ്കിൽ നിരാശയിൽ വ്യഥ അനുഭവിച്ച നീറി ഉരുകില്ല.

ജീവിതത്തിന്റെ ബാലൻസ് ഷീറ്റ് നിങ്ങൾ എത്ര പേരുടെ ജീവിതം തൊട്ടുവെന്നതാണ്. എത്ര മാത്രം സങ്കടം അനുഭവിക്കുന്നവരുടെ ഒപ്പം ഉണ്ടായിരുന്നു എന്നതാണ്. ആളുകളുടെയും സമൂഹത്തിന്റെയും പ്രതിസന്ധികളിൽ എത്ര മാത്രം ആളുകളെ മനസ്സോടെ ചേർത്തു പിടിച്ചു എന്നതാണ്. എത്ര മനുഷ്യരുടെ സങ്കടങ്ങളും കണ്ണീരുമോപ്പി എന്നതാണ്..

അല്ലാതെ അധികാരത്തിന്റെ എത്ര വണ്ടികൾ ഉണ്ടായിരുന്നു എന്നതല്ല.

ഒരു യഥാർത്ഥ നേതൃത്വ ഗുണമുള്ളയാളുടെ അളവ് കോൽ അയാൾ സാമൂഹിക പ്രതി ബദ്ധതയും മൂല്യ ബോധവുമുള്ള എത്ര നല്ല നേതാക്കൾക്കു വഴിയൊരുക്കി എന്നതാണ്. രാഷ്ട്രീയ പ്രവർത്തനം സാമൂഹിക -മൂല്യ ബോധ്യങ്ങളിൽ നിന്നാവണം.. അങ്ങനെ ബോധ്യമുള്ളവർക്ക് രാഷ്ട്രീയം അവനവിനസം അല്ല.

സീറ്റ് കിട്ടി തിരെഞ്ഞെടുപ്പിന് മത്സരിക്കുന്ന എല്ലാം സുഹൃത്തുക്കൾക്കും വിജയാശസകൾ.

സീറ്റ് പ്രതീക്ഷിച്ചു കിട്ടാതെ ഇരുന്നവർ മനസ്സിലാക്കേണ്ടത് സീറ്റും തിരെഞ്ഞെടുപ്പും മാത്രം അല്ല രാഷ്ട്രീയ പ്രവർത്തനമെന്നതാണ്. എം എൽ എ യോ എം പി യോ പഞ്ചായത്ത്‌ അംഗമോ ആയി ജനപ്രതിനിധി ആകുന്നത് രാഷ്ട്രീയ സാമൂഹിക ഉത്തരവാദിത്തത്തിൽ ഒരു ഓപ്‌ഷൻ മാത്രമാണ്. അല്ലാതെ അതു ഇല്ലാതെ രാഷ്ട്രീയ സാമൂഹിക പ്രവർത്തനം സാധ്യമല്ല എന്ന വിചാരമാണ് പ്രശ്നം.

ജീവിതത്തിന്റെ അർത്ഥം സർക്കാർ അധികാരമോ പദവികളോ അധികാരമോഹങ്ങളോ ഒന്നും അല്ല. ജീവിതത്തിൽ എങ്ങനെ സര്ഗാത്മകമായി ക്രിയാത്മകമായി സ്നേഹം അറിഞ്ഞും അറിയിച്ചും ചെയ്തും അനുദിനം ജീവിക്കുക എന്നതാണ് പ്രധാനം.

പിന്നെ ഭഗവത് ഗീതയിലെ ഒരു വചനം എന്നും മനസ്സിലുണ്ട്. കർമേണ്യ വാധി കാരസ്‌ത്യ മാഫലെഷു കദാചന. രാഷ്ട്രീയം ഉള്ളിൽ നിന്നുള്ള ബോധ്യങ്ങളെകുമ്പോൾ രാഷ്ട്രീയ കർമ്മത്തിന്റ തലവും അർത്ഥങ്ങളും മാറും, ഭൂമിയുടെ ഉപ്പാകാൻ വേണ്ടത് ആത്മധൈര്യവും പെട്ടന്നുള്ള പദവികൾക്ക് അപ്പുറമുള്ള ചിന്തയും ജീവിതമാണ്.

ഗാന്ധിജിയുടെ കോണ്ഗ്രസ് ആണ് അന്നും ഇന്നും ഇഷ്ട്ടം. നെഹ്‌റുവിന്റെയും. അതു കൊണ്ട് സീറ്റിന് അപ്പുറമുള്ള ജനായത്ത രാഷ്ട്രീയത്തിലാണ് താല്പര്യം. അതു കോൺഗ്രസ്സിനോടൊപ്പം സജീവമായി കാണും.

പലർക്കും പത്തോ ഇരുപതോ കൊല്ലം മുമ്പുള്ള എം എൽ എ യുടെ എംപി യുടെ പേര് ഓർമ്മകൾ കാണില്ല. എന്നാൽ നല്ല ഒരു അധ്യാപകനെ ജീവിതം മുഴുവൻ ഓർക്കും.

Political Power is actually all about relative and transient perception. Power is not actually what you have but what others perceive you have. Those who make a long term change are called changemakers. Making change happen within and beyond is what makes life exciting. Mainstream party Politics can at best be one of the. Many pathways to making change happen in a given society. What matters is not what positions of power you occupied, but how many lives you touched and transformed. Politics is simply a means and not an end itself. Politics that begin with you will end with you.

ആ തിരിച്ചറിവ് ഉണ്ടെങ്കിൽ നിങ്ങൾ സീറ്റ് കിട്ടിയില്ല എന്നത് കൊണ്ട് നിരാശപ്പെടുകില്ല. സീറ്റും അധികാരവും മാത്രമാണ് ജീവിത ഉദ്ദേശം എന്ന അവനവിനസത്തിലെക്കു ചുരുങ്ങില്ല. സീറ്റ് കിട്ടിയവർ ഭാഗ്യവാൻമാർ. സീറ്റ് കിട്ടാത്തവർ അതിലും ഭാഗ്യവാന്മാർ. അവർക്ക് സകല ബുദ്ധിയെയും കവിയുന്ന സമാധാനമുണ്ടാകും. ജീവിതം സീറ്റും മത്സരവും വിജയവും അല്ല.

രാഷ്ട്രീയം ഒരു മത്സരഓട്ടം മാത്രം അല്ല. സീറ്റിലും അധികാരത്തിലും പദവികളിലും താല്പര്യങ്ങൾ ഇല്ലാതെ കോൺഗ്രസ്സിന് വേണ്ടി ബൂത്ത്‌ തലത്തിൽ പ്രവർത്തിക്കുന്ന ലക്ഷകണക്കിന് സാധാരണ പ്രവർത്തകരുണ്ട്. അവരിൽ ബഹു ഭൂരിപക്ഷവും നേതാക്കളെ നോക്കാതെ കോണ്ഗ്രസ് ഒരു വികാരമായി ഉള്ളിൽ കൊണ്ടു നടക്കുന്നവരാണ്.

ഇന്നലെയും അവരോടൊപ്പമായിരുന്നു. കോണ്ഗ്രസ് ഇപ്പോഴും ഇവിടെയുള്ളത് എന്തൊക്ക പ്രശ്നങ്ങളും പരിഭവങ്ങളുമുണ്ടായിട്ടും കോൺഗ്രസ്സിന് വോട്ടു ചെയ്യുന്ന കോടികണക്കിന് ജനങ്ങൾ ഇവിടെ ഉണ്ടായത് കൊണ്ടാണ്. അത് എപ്പോഴും എല്ലാവരും ഓർത്താൽ നല്ലത്. കോൺഗ്രസ്സിനോടൊപ്പം. കോൺഗ്രസ്സ് കാരനായി. എല്ലാവർക്കും സ്നേഹാദരങ്ങളോടെ.

5 3 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x