Notice: fwrite(): Write of 1784 bytes failed with errno=28 No space left on device in /home/openpre/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 42
നോട്ടക്ക് പിന്നിൽ - രാജസ്ഥാൻ, എംപി, ഛത്തീസ്ഗഢ് എന്നിവിടങ്ങളിൽ മുഴുവൻ സീറ്റുകളും നഷ്ടപ്പെട് ആം ആദ്മി പാർട്ടി - OPEN PRESS | ഓപ്പണ്‍ പ്രസ്സ്

നോട്ടക്ക് പിന്നിൽ – രാജസ്ഥാൻ, എംപി, ഛത്തീസ്ഗഢ് എന്നിവിടങ്ങളിൽ മുഴുവൻ സീറ്റുകളും നഷ്ടപ്പെട് ആം ആദ്മി പാർട്ടി

ന്യൂഡൽഹി: മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ കോൺഗ്രസിന്റെ പരാജയത്തിന് പ്രതികരണമായി കഴിഞ്ഞ ദിവസം ആം ആദ്മി പാർട്ടി അവകാശപ്പെട്ടത് ഉത്തരേന്ത്യയിലെ ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടിയാണെന്ന് തങ്ങളാണെന്നാണ്.

ആം ആദ്മി പാർട്ടി നേതാവ് ജാസ്മിൻ ഷാ എക്‌സിൽ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു, “After today’s results, @AamAadmiParty emerges as the largest opposition party in north India with 2 state governments – Punjab and Delhi.”

അതേസമയം ഈ അവകാശവാദം ഉന്നയിക്കുമ്പോൾ, ഈ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ എഎപിയുടെ സ്വന്തം പ്രകടനം അതിലും ദയനീയമാണെന്ന കാര്യം ഷാ മറച്ചുവെച്ചു. ഈ മൂന്ന് സംസ്ഥാനങ്ങളിൽ ഒന്നിൽ പോലും പാർട്ടിക്ക് ഒരു സീറ്റ് പോലും നേടാനായില്ലന് മാത്രമല്ല നോട്ടയെക്കാൾ കുറഞ്ഞ വോട്ടുകളാണ് ലഭിച്ചത്.

മൂന്ന് സംസ്ഥാനങ്ങളിലെ വിജയത്തിന് ഞങ്ങൾ ബിജെപിയെ അഭിനന്ദിക്കുന്നു. വാഗ്ദാനം ചെയ്തപോലെ ‘മുഖ്യമന്ത്രി ലാഡ്‌ലി ബെഹ്‌ന ആവാസ് യോജന’യ്ക്ക് കീഴിൽ വീടുകൾ നൽകുമെന്ന് ഞങ്ങൾ ആത്മാർത്ഥമായി പ്രതീക്ഷിക്കുന്നു. കൂടാതെ 450 രൂപയ്ക്ക് ബിജെപി എൽപിജി നൽകുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.

മൂന്ന് സംസ്ഥാനങ്ങളിൽ മാത്രമായി പരിമിതപ്പെടുത്താതെ മുഴുവൻ രാജ്യത്തിനും വിലകുറഞ്ഞ എൽപിജി നൽകണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു,” എഎപി പ്രസ്താവനയിൽ പറഞ്ഞു, ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

“ഇന്ത്യ സഖ്യം നിലനിൽക്കുകയും മുന്നോട്ടുപോകുകയും ചെയ്താൽ, 2024-ൽ മത്സരിക്കുന്ന സീറ്റുകളുടെ എണ്ണത്തിൽ കോൺഗ്രസ് വിട്ടുവീഴ്ച ചെയ്യേണ്ടിവരും,” റിപ്പോർട് തുടർന്നു.

മൂന്ന് സംസ്ഥാനങ്ങളിൽ ലഭിച്ച വളരെ കുറഞ്ഞ വോട്ട് ഷെയർ പരാമർശിക്കാതെ, പാർട്ടി അതിന്റെ “രൂപീകരണ ഘട്ടങ്ങളിലാണ്” എന്നും “ഞങ്ങളുടെ സന്ദേശം എല്ലാവരിലേക്കും എത്തുന്നുവെന്ന് ഉറപ്പാക്കാൻ” ഈ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പിൽ പങ്കെടുത്തതെന്നും പറഞ്ഞു.

The Wire

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

↑
Exit mobile version

Fatal error

: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/openpre/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/openpre/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/openpre/p...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('livewaf') #2 {main} thrown in /home/openpre/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51