Notice: fwrite(): Write of 1784 bytes failed with errno=28 No space left on device in /home/openpre/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 42
ഹിജാബ് നിരോധനം മുതൽ പാഠപുസ്തകങ്ങളിലെ പരിഷ്കരണങ്ങൾ; വിവാദ വിദ്യാഭ്യാസമന്ത്രി ബി. സി നാഗേഷ് പരാജയപ്പെട്ടു - OPEN PRESS | ഓപ്പണ്‍ പ്രസ്സ്

ഹിജാബ് നിരോധനം മുതൽ പാഠപുസ്തകങ്ങളിലെ പരിഷ്കരണങ്ങൾ; വിവാദ വിദ്യാഭ്യാസമന്ത്രി ബി. സി നാഗേഷ് പരാജയപ്പെട്ടു

കർണാടകത്തിലെ ബി ജെ പിയുടെ വിദ്യാഭ്യാസമന്ത്രി ബി സി നാഗേഷ് തോറ്റു. അന്യായ ഉത്തരവിലൂടെ ഹിജാബ്/ശിരോവസ്ത്രം നിരോധിച്ചതിന് പിന്നിൽ പ്രവർത്തിച്ചത് ഇദ്ദേഹമായിരുന്നു.

ആയിരക്കണക്കിന് വിദ്യാർത്ഥിനികളുടെ വിദ്യാഭ്യാസത്തിനുള്ള അവകാശവാണ് ഇതിലൂടെ നിഷേധിക്കപ്പെട്ടത്. അതിനുള്ള മറുപടി തെരഞ്ഞെടുപ്പിലൂടെ എന്തായാലും കർണ്ണാടകയിലെ ജനങ്ങൾ കൊടുത്തു.

കർണ്ണാടകത്തിലെ ഏറ്റവും മനോഹരമായ തോൽവി ഏതാണെന്ന് ചോദിച്ചാൽ അത് ബി.സി. നാഗേഷ് എന്ന നിലവിലെ വിദ്യാഭ്യാസ മന്ത്രിയുടെ തോൽവിയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം, സ്‌കൂൾ പാഠപുസ്തകത്തിലെ വിവാദമായ പരിഷ്‌കരണം തുടങ്ങിയതിന് പിന്നിൽ നിന്നത് ഇദ്ദേഹമായിരുന്നു.

ഹിജാബ് ധരിച്ച പെൺകുട്ടികൾക്കെതിരേ വർഗ്ഗീയ തെമ്മാടികളെ അണിനിരത്തിയതും, മുസ്ലിം കച്ചവടക്കാരെ സാമ്പത്തികമായി ബഹിഷ്കരിക്കാൻ പരസ്യമായി ആഹ്വാനം നടത്തുകയും ചെയ്തിരുന്നു അദ്ദേഹം.

ഇന്ന് 17,652 വോട്ടിന്റെ ഭൂരിപക്ഷത്തിൽ തിപ്റ്റൂർ മണ്ഡലത്തിൽ നിന്ന് കോൺഗ്രസിന്റെ കെ ഷഡാക്ഷരിയാണ് ഇദ്ദേഹത്തെ പരാജയപ്പെടുത്തിയത്. 2018ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തിപ്പൂർ മണ്ഡലത്തിൽ നിന്ന് 25,563 വോട്ടിനാണ് നാഗേഷ് വിജയിച്ചിരുന്നത്.

എന്നാൽ അതേ സമയത്ത് ഹിജാബ് ധാരിയായ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കനീസ് ഫാതിമക്ക് ഉജ്ജ്വല വിജയം. ഗുല്‍ബര്‍ഗ ഉത്തറില്‍ ബി.ജെ.പിയുടെ ചന്ത്രകാന്ത പാട്ടീലിനെയാണ് അവര്‍ പരാജയപ്പെടുത്തിയത്.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ ഖമറുല്‍ ഇസ്ലാമിന്റെ വിധവയാണ് കനീസ്. 63 കാരിയായ കനീസ് ഗുല്‍ബര്‍ഗയില്‍ നടന്ന പൗരത്വവിരുദ്ധ പ്രക്ഷോഭങ്ങളുടെ മുന്‍നിരയിലും ഉണ്ടായിരുന്നു.

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

↑
Exit mobile version

Fatal error

: Uncaught wfWAFStorageFileException: Unable to save temporary file for atomic writing. in /home/openpre/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:34 Stack trace: #0 /home/openpre/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/openpre/p...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('livewaf') #2 {main} thrown in /home/openpre/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 34