ഡോർട്ട്മുണ്ടിന്റെ ഹാളണ്ടിന് ഗോൾഡൻ ബോയ് അവാർഡ്

2020 ഗോൾഡൻ ബോയ് അവാർഡ് ബൊറുസിയ ഡോർട്ട്മുണ്ടിന്റെ യുവതാരം എർലിംഗ് ഹാളണ്ട് സ്വന്തമാക്കി. യൂറോപ്പിലെ ടോപ്പ് ലീഗുകളിലെ മികച്ച യുവ താരത്തിന് നൽകുന്ന അവാർഡ് ആണ് നോർവീജിയൻ താരം സ്വന്തമാക്കിയത്. ഡോർട്ട്മുണ്ടിന്റെ തന്നെ ജേഡൻ സാഞ്ചോ, ബയേൺ മ്യൂണിക്കിന്റെ അൽഫോൺസോ ഡേവിസ്, ബാഴ്സയുടെ താരം ആൻസു ഫതി, മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മേസൺ ഗ്രീൻവുഡ് എന്നിവരെ പിന്തള്ളിയാണ് ഈ അവാർഡ് ഹാളണ്ട് സ്വന്തമാക്കിയത്.

2019-20 സീസണിൽ എല്ലാ മത്സരങ്ങളിലുമായി 44 ഗോളുകൾ ആണ് ഹാളണ്ട് അടിച്ച് കൂട്ടിയത്. ഇറ്റാലിയൻ മാധ്യമമായ ടുട്ടോ സ്പോർട്ട് നൽകുന്ന അവാർഡ് കഴിഞ്ഞ സീസണിൽ ഹാവോ ഫെലിക്സാണ് നേടിയത്. ഈ സീസണിൽ ചാമ്പ്യൻസ് ലീഗിലെ നാല് ഗോളുകൾ അടക്കം 11 മത്സരങ്ങളിൽ 11 ഗോളുകൾ എർലിംഗ് ഹാളണ്ട് അടിച്ച് കൂട്ടിയിട്ടുണ്ട്.

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Exit mobile version