ഹജ്ജ്; ഇത്തവണ ഇന്ത്യയിൽ നിന്ന് തീർത്ഥാടകരെ അയച്ചേക്കില്ല

ഡൽഹി: കോവിഡ് നിയന്ത്രണ വിധേയമാകാത്ത സാഹചര്യത്തിലാണ് തീരുമാനം. ജൂലൈ അവസാനവും ഓഗസ്റ്റ് ആദ്യവുമായാണു ഹജ്ജിന്റെ പ്രധാന ചടങ്ങുകൾ. സാധാരണ ഗതിയിൽ ഒരു മാസം മുൻപു മുതൽ ഇന്ത്യയിൽ നിന്നു യാത്ര തുടങ്ങാറുണ്ട്.

ഇത്തവണത്തെ തീർഥാടനം എങ്ങനെ വേണമെന്നതിൽ സൗദി അന്തിമതീരുമാനം പ്രഖ്യാപിച്ചിട്ടില്ല. സൗദിയിലുള്ളവരെ മാത്രം നിയന്ത്രിതരീതിയിൽ അനുവദിച്ചു തീർഥാടനം നടത്തുമെന്നാണു നിഗമനം. ഇന്തൊനീഷ്യ ഉൾപ്പെടെ ചില രാജ്യങ്ങൾ തീർഥാടകരെ അയയ്ക്കുന്നില്ലെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

അതെ സമയം ഇന്ത്യയിലും സൗദി അറേബ്യയിലും കോവിഡ് കേസുകളും മരണ നിരക്കും വർദ്ധിച്ചു കൊണ്ടിരിക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Exit mobile version