കോവിഡ് 19 നെഗറ്റീവ് സർട്ടിഫിക്കേറ്റ് തീരുമാനം സാധാരണക്കാരനെ ദുരിതത്തിലാഴ്ത്തും : IIC കുവൈത്ത്

കുവൈത്ത് സിറ്റി : നാട്ടിലേക്ക് ചാർട്ടേഡ് ഫ്ലൈറ്റിലെത്തുന്ന പ്രവാസികൾ കോവിഡ് 19 നെഗറ്റീവ് സാക്ഷ്യപത്രം ലഭിക്കണമെന്ന സംസ്ഥാന സർക്കാറിന്റെ തീരുമാനം പ്രതിസന്ധികളോട് പൊരുതി മുന്നേറാൻ ശ്രമിക്കുന്ന മലയാളി പ്രവാസികളോടുള്ള കടുത്ത അവഹേളനവും ആശങ്ക വർദ്ധിപ്പിക്കുന്നതുമാണ്. ഈ തീരുമാനത്തിലൂടെ ജോലി നഷ്ടപ്പെട്ടും സാമ്പത്തികമായി തളർന്നും രക്ഷതേടി ജൻമനാട്ടിലെത്താൻ കിണഞ്ഞ് ശ്രമിക്കുന്ന പാവപ്പെട്ടവനായ പ്രവാസിയെ അമിതഭാരമേറ്റി പീഡിപ്പിക്കുന്നതിനുതുല്യമാണ്. നിലവിൽ ഇത്തരമൊരു സർട്ടിഫിക്കേറ്റ് ലഭിക്കാത്തൊരു സാഹചര്യമാണ് കുവൈത്തിലുള്ളത്.

അതേസമയം കേന്ദ്ര സർക്കാർ നേരിട്ടു നടത്തുന്ന വന്ദേഭാരത് മിഷന് ഈ നിയമം ബാധകമല്ലെന്നതും സർക്കാർ നിലപാടുകളെ സംശയാസ്പദമാക്കുകയാണ്. സാധാരണക്കാരന്റെ സർക്കാറെന്ന് അവകാശപ്പെടുന്ന ഭരണകൂടം നിലവിലെ തീരുമാനത്തെ പിൻവലിച്ച് നാട്ടിൽ നിന്നും പരിശോധന നടത്തുന്നതിനുള്ള സംവിധാനമൊരുക്കണമെന്ന് ഇന്ത്യൻ ഇസ്ലാഹീ സെന്റർ കുവൈത്ത് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

↑
Exit mobile version

Fatal error

: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/openpre/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/openpre/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/openpre/p...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('livewaf') #2 {main} thrown in /home/openpre/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51