മലബാർ ആറാം വാല്യം പ്രകാശനവും ചരിത്ര സംവാദവും നാളെ ഫാറൂഖ് കോളേജിൽ

കോഴിക്കോട്: യുവത ബുക്സ് പ്രസിദ്ധീകരിക്കുന്ന 1921 മലബാർ സമരം ആറ് വാല്യങ്ങളിൽ ഗ്രന്ഥപരമ്പരയിലെ അവസാന വാല്യമായ ‘ഓർമ അനുഭവം ചരിത്രം, പ്രകാശനവും ചരിത്ര സംവാദവും നാളെ (ഒക്ടോബർ 21 ശനി)
ഫാറൂഖ് കോളേജിൽ നടക്കും.

ഫാറൂഖ് കോളേജ് ചരിത്ര വിഭാഗവുമായി സഹകരിച്ച് രാവിലെ 9.30 മുതൽ വൈകീട്ട് 5.30 വരെ മൂന്ന് സെഷനുകളിലായി നടക്കുന്ന പരിപാടിയിൽ പ്രമുഖ ചരിത്രകാരി പത്മശ്രീ ഉർവശി ബൂട്ടാലിയ മുഖ്യാതിഥിയായി പങ്കെടുക്കും.

ഡോ. കെ കെ എൻ കുറുപ്പ്, സി പി ഉമർ സുല്ലമി, എ അബ്ദുൽഹമീദ് മദീനി, ഡോ. കെ ഗോപാലൻകുട്ടി, പ്രൊഫ. ഇ ഇസ്മായീൽ, ഡോ. പി പി അബ്ദുൽറസാഖ്, ഡോ. ഉമർ തറമേൽ,
ഡോ. ജി ഉഷാകുമാരി, പ്രൊഫ. പി മുഹമ്മദ് കുട്ടശ്ശേരി, ഡോ. ഐഷ സ്വപ്ന, ഡോ. മാളവിക ബിന്നി, അബ്ദുറഹ്മാൻ മങ്ങാട്, പി സുരേന്ദ്രൻ,
പ്രൊഫ. എം പി മുജീബുറഹ്മാൻ,
ഡോ. പി ഗീത, പ്രൊഫ. ഡോ. കെ എസ് മാധവൻ, ഡോ. ഷംഷാദ് ഹുസൈൻ, ഡോ. എം വിജയലക്ഷ്മി, ആർ കെ ബിജുരാജ്, കെ.പി ജയകുമാർ, ഡോ. പി ശിവദാസൻ, ഡോ. കെ കെ മുഹമ്മദ് അബ്ദുൽസത്താർ, എ എം ഷിനാസ്, ഡോ. ടി മുഹമ്മദലി, ഡോ. മുസ്തഫ ഫാറൂഖി, കെ പി സകരിയ്യ, സഹൽ മുട്ടിൽ, ഡോ. സി എ ഫുക്കാർ അലി, ഡോ. കെ ടി അൻവർ സാദത്ത്
തുടങ്ങിയവർ വിവിധ സെഷനുകളിൽ പങ്കെടുക്കും.

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Exit mobile version