Notice: fwrite(): Write of 1784 bytes failed with errno=28 No space left on device in /home/openpre/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 42
ഡൽഹിയിലെ മെഡിക്കൽ വിദ്യാർത്ഥി സമരത്തിന്‌ എം.എസ്.എം ഐക്യദാർഢ്യം - OPEN PRESS | ഓപ്പണ്‍ പ്രസ്സ്

ഡൽഹിയിലെ മെഡിക്കൽ വിദ്യാർത്ഥി സമരത്തിന്‌ എം.എസ്.എം ഐക്യദാർഢ്യം

നീറ്റ് പി.ജി അലോട്ട്‌മെന്റ് അകാരണമായി വൈകുന്നതിനെതിരെ മെഡിക്കൽ വിദ്യാർത്ഥികൾ നടത്തി വരുന്ന സമരം കൂടുതൽ ശക്തമാകുന്നു. അലോട്ട്‌മെന്റ് വൈകുന്നത് കാരണം മെഡിക്കൽ കോളേജുകളിൽ രോഗികളെ ചികിത്സിക്കാൻ ഡോക്ടർമാർ ഇല്ലാതെ രോഗികൾ കഷ്ടപ്പെടുകയാണ്. വിദ്യാർത്ഥികളുടെ സമരം കൂടി ആയതോടെ ആരോഗ്യ രംഗം അവതാളത്തിലായ സ്ഥിതിയാണ്.

അലോട്ട്‌മെന്റ് എത്രയും പെട്ടെന്ന് നടത്തണമെന്ന് ആവശ്യപ്പെട്ടാണ് നിലവിൽ സമരം നടക്കുന്നത്. സമരത്തിന്റെ ഭാഗമായി സുപ്രീംകോടതിയിലേക്ക് മാർച്ച് നടത്തിയ വിദ്യാർത്ഥികളെ കഴിഞ്ഞ ദിവസം പോലീസ് അതിക്രൂരമായി മർദിച്ചു അവശരാക്കിയിരുന്നു. ഒരുപാട് കുട്ടികൾക്ക് പരിക്കേറ്റിട്ടുണ്ട്. മെഡിക്കൽ വിദ്യാർത്ഥികളുടെ സമരത്തെ അടിച്ചൊതുക്കാനുള്ള പോലീസ് ശ്രമത്തിനെതിരെ കൂടുതൽ വിദ്യാർത്ഥികൾ സമര രംഗത്തേക്കിറങ്ങുകയാണ്. മെഡിക്കൽ വിദ്യാർഥികളുടെ സമരത്തിന്‌ എം.എസ്.എം ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണ്.

ഗവണ്മെന്റ് നീറ്റ് പി.ജി അലോട്ട്മെന്റിലെ പ്രശ്‌നങ്ങൾ ദൂരീകരിച്ച് എത്രയും പെട്ടെന്ന് അഡ്‌മിഷൻ നടപടികൾ പൂർത്തിയാക്കുകയും വിദ്യാർത്ഥികൾക്കെതിരെ പോലീസ് അഴിച്ചു വിടുന്ന അതിക്രമം അവസാനിപ്പിക്കുകയും ചെയ്യണമെന്ന് എം.എസ്.എം ആവശ്യപ്പെടുകയാണ്.

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

↑
Exit mobile version

Fatal error

: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/openpre/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/openpre/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/openpre/p...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('livewaf') #2 {main} thrown in /home/openpre/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51