എം.എസ്.എം കേരള സൗഹൃദ ഇഫ്താർ സംഘടിപ്പിച്ചു

എം.എസ്.എം സംസ്ഥാന സമിതി മർകസുദ്ദഅവയിൽ സംഘടിപ്പിച്ച സൗഹൃദ ഇഫ്താർ സംഗമം എം.കെ.രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു.

രാജ്യത്തിന്റെ ഭാവി അപകടപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഫാസിസത്തിനെതിരെ രാജ്യം ഒന്നിക്കേണ്ട സമയമാണിതെന്ന് അദ്ദേഹം പറഞ്ഞു.

മോദി സർക്കാറിന്റെ കോർപറേറ്റ് ദാസ്യത്തെയും അഴിമതികളെയും ചോദ്യം ചെയ്യുന്നവരുടെ വായ മൂടിക്കെട്ടുന്നതിനാണ് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതെന്ന് അദ്ദേഹം കുററപ്പെടുത്തി.

പ്രത്യയ ശാസ്ത്ര ഭിന്നതകൾ മറന്ന് മതേതര കക്ഷികൾ രാജ്യത്തെ ഫാസിസത്തിൽ നിന്ന് മോചിപ്പിക്കാൻ കൈകോർക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

എം.എസ്.എം സംസ്ഥാന പ്രസിഡന്റ്‌ ജസീം സാജിദ് ആധ്യക്ഷം വഹിച്ചു. എൻ എം അബ്ദുൽ ജലീൽ (കെ.എൻ.എം മർകസുദ്ദഅവ), ഡോ. അൻവർ സാദത്ത് (ഐ.എസ്.എം), ആദിൽ നസീഫ് ഫാറൂഖി (എം.എസ്.എം), പി കെ നവാസ് (എം.എസ്.എഫ്), അഡ്വ: മനു (കെ.എസ്.യു), ആർഷോ (എസ്.എഫ്.ഐ), മുഹമ്മദ്‌ സഈദ് (എസ്‌.ഐ.ഒ), ഷമീൽ മഞ്ചേരി (വിസ്ഡം), മറിയക്കുട്ടി സുല്ലമിയ്യ (എം.ജി.എം) തെഹ്‌ലിയ അൻഷിദ് (ഐ.ജി.എം), തുടങ്ങിയ വിവിധ സംഘടനാ പ്രതിനിധികൾ ഇഫ്താറിൽ പങ്കെടുത്തു സംസാരിച്ചു. എം.എസ്.എം സംസ്ഥാന ട്രഷറർ ജസിൻ നജീബ്, സമാഹ് ഫാറൂഖി, നുഫൈൽ തിരൂരങ്ങാടി, ഫഹീം പുളിക്കൽ, ഷഫീഖ് അസ്ഹരി, സവാദ് പൂനൂർ, ദാനിഷ് അരീക്കോട്, സാജിദ് എം റഷീദ്, അൻഷിദ് നരിക്കുനി, ബാദുഷ ഫൈസൽ, നജീബ് തവനൂർ എന്നിവർ സംബന്ധിച്ചു.

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Exit mobile version