Notice: fwrite(): Write of 1784 bytes failed with errno=28 No space left on device in /home/openpre/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 42
ഖത്തർ ലോകകപ്പ് വളണ്ടിയർ ആവാൻ അപേക്ഷകൾ ക്ഷണിക്കുന്നു; എല്ലാവർക്കും അവസരം - OPEN PRESS | ഓപ്പണ്‍ പ്രസ്സ്

ഖത്തർ ലോകകപ്പ് വളണ്ടിയർ ആവാൻ അപേക്ഷകൾ ക്ഷണിക്കുന്നു; എല്ലാവർക്കും അവസരം

ദോഹ: ലോകം കാത്തിരിക്കുന്ന കാൽപന്ത്​ ആരവത്തിലേക്ക്​ ഇനി മാസങ്ങളുടെ ഇടവേള മാത്രം. ലോകകപ്പ്​ ഫുട്​ബാളിൻെറ ചരിത്ര മുഹൂർത്തത്തിൽ സന്നദ്ധ സേവനത്തിലൂടെ ഭാഗമാവാൻ ലോകത്തിൻെറ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർക്ക്​ അവസരമൊരുക്കി ഫിഫ.

2022 ഖത്തർ ലോകകപ്പ്​ വളണ്ടിയർ ആവാൻ https://volunteer.fifa.com എന്ന വെബ്​സൈറ്റ്​ വഴി ഇപ്പോൾ മുതൽ അപേക്ഷിച്ച്​ തുടങ്ങാം.

20,000 വളണ്ടിയർമാരെയാണ്​ ലോകകപ്പിൽ ഫിഫ നിയോഗിക്കാൻ ആഗ്രഹിക്കുന്നത്​.

സ്റ്റേഡിയങ്ങൾ, പരിശീലന വേദികൾ, വിമാനത്താവളം, ഫാൻ സോൺ, ഹോട്ടൽ, പൊതുഗതാഗത മേഖലകൾ തുടങ്ങി 45 സ്​ഥലങ്ങളിൽ വളണ്ടിയർമാരുടെ സേവനം ആവശ്യമായി വരും.

2022 ഒക്​ടോബർ ഒന്നിന്​ 18 വയസ്സ്​ തികയുന്ന ആർക്കും അപേക്ഷിക്കാം. അറബി, ഇംഗ്ലീഷ്​ ഭാഷ സംസാരിക്കാൻ കഴിയണം. മുൻ പരിചയമില്ലാത്തവർക്കും അപേക്ഷിക്കാമെന്ന്​ ഫിഫ അറിയിച്ചു.

ഈ വരുന്ന നവംബർ 21 മുതൽ ഡിസംബർ 18 വരെയാണ്​ ഖത്തറിലെ എട്ടു വേദികളിലായി ലോകകപ്പ്​ ഫുട്​ബാൾ മത്സരങ്ങൾ നടക്കുന്നത്​.

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

↑
Exit mobile version

Fatal error

: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/openpre/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/openpre/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/openpre/p...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('livewaf') #2 {main} thrown in /home/openpre/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51