കളിയില്‍ മാത്രമല്ല, യഥാര്‍ത്ഥ ജീവിതത്തിലും സൂപ്പര്‍ സ്റ്റാര്‍-സച്ചിന്‍

മുംബൈ: ലോക്ക്ഡൗണ്‍ മൂലം നിത്യജീവിതത്തില്‍ കഷ്ടപ്പെടുന്ന അയ്യായിരം പേര്‍ക്ക് ഭക്ഷണം നല്‍കാന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. മുംബൈയിലെ ശിവാജി നഗര്‍, ഗോവന്ദി മേഖലയിലാണ് ഒരു മാസം സച്ചിന്റെ സഹായമെത്തുക. അപ്‌നാലയ എന്ന എന്‍.ജി.ഒയുമായി സഹകരിച്ചാണ് സച്ചിന്‍ പ്രവര്‍ത്തിക്കുക.

‘നന്ദി സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ഈ ലോക്ക്ഡൗണില്‍ ബുദ്ധിമുട്ടുന്നവരെ സഹായിക്കാനായി രംഗത്തു വന്നതില്‍. ഒരു മാസം അയ്യായിരത്തിലേറെ പേര്‍ക്ക് അദ്ദേഹം റേഷന്‍ നല്‍കും. നിങ്ങളുടെ പിന്തുണ ആവശ്യമുള്ള ഒരുപാട് ആളുകളുണ്ട്. സംഭാവന ചെയ്യൂ’ – അപ്‌നാലയ ട്വീറ്റ് ചെയ്തു.

നിങ്ങളുടെ നല്ല പ്രവര്‍ത്തനങ്ങള്‍ തുടരൂ എന്ന് സചിന്‍ ട്വീറ്റിന് മറുപടിയായി കുറിച്ചു. നേരത്തെ, പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ 25 ലക്ഷം രൂപ വീതം സംഭാവന ചെയ്തിരുന്നു.

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Exit mobile version