റജബ് ത്വയ്യിബ് ഉർദുഗാൻ; കൗശലക്കാരനായ ഭരണാധികാരി

ആഷിക്ക്. കെ. പി

സംസ്ഥാന കരിക്കുലം കമ്മിറ്റി മുൻ അംഗം, പ്രിൻസിപ്പൽ, റഹ്മാനിയ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ കോഴിക്കോട്.

 

റജബ് ത്വയ്യിബ് ഉർദുഗാൻ, ഇസ്ലാം മത സ്നേഹികളുടെ പുതിയ നായകൻ, തുർക്കിയിൽ നിന്ന് തുടങ്ങി ലോകമാസകലം നേതൃത്വം ഇല്ലാതലയുന്ന ഇസ്ലാം മത മൗലിക വാദികൾക്ക് കൊണ്ടുനടക്കാൻ കഴിയുന്ന അവതാര പുരുഷൻ. ആധുനിക ലോകത്തെ കരുത്തനായ ഭരണാധികാരികളിൽ ഒരാളായ ഈ തുർക്കി (യുവ തുർക്കി എന്ന് വിളിക്കണമോ എന്നറിയില്ല ) അത്താതുർക്കിന്റെ മതേതര സർക്കാരിനെ ജനങ്ങളിൽനിന്ന് അകറ്റി, മതവും രാഷ്ട്രീയവും ഇടകലർത്തി പുതിയ ഒരു രാഷ്ട്രീയ മീമാംസ പാകപ്പെടുത്തി അധികാര രാഷ്ട്രീയത്തിൽ നിലയുറപ്പിച്ചു വീണ്ടും വാർത്തയാകുന്നു.

അത്‌ കേവലം ഹാഗിയാ സോഫിയ മ്യൂസിയത്തെ മാറ്റി പള്ളിയാക്കിയത് കൊണ്ട് മാത്രമല്ല, ഓരോ മാറ്റങ്ങളും സ്വന്തം ജനതയിൽ ശരിയും തെറ്റും ഏതെന്നു തിരിച്ചറിയാത്ത വിധത്തിൽ ജനാധിപത്യത്തോടു അടുപ്പിച്ചു നിര്ത്തുന്നു എന്ന തോന്നലുണ്ടാക്കി നടപ്പിൽ വരുത്തുന്ന നവ ഫാസിസം എന്ന രീതിയിൽ ആണ്.

ചെറിയ ചെറിയ സ്ഥാനങ്ങളിൽ ഇരുന്നു പടിപടിയായി ധൃതികാണിക്കാത്ത രീതിയിൽ കരുതലോടെ മുന്നേറ്റം നടത്തിയ തന്ത്രജ്ഞൻ ആണ് ഉർദുഗാൻ. ഓട്ടോമൻ ഭരണകൂട സംഹിതകൾ തകർത്ത സ്വന്തം നേതാവ് തുർക്കിയുടെ രാഷ്ട്ര പിതാവ് കമാൽ പാഷ യുടെ പാർട്ടിയെ പരാജയപ്പെടുത്തി ഭരണത്തിലേറുമ്പോൾ സാമ്പത്തിക അസ്ഥിരതയിൽനിന്നു എങ്ങിനെയെങ്കിലും കര കയറണമെന്ന തുർക്കികളുടെ പൊതു വികാരത്തെ ദേശീയതയോടൊപ്പം ചേർത്ത് മത ചിന്തയേക്കാൾ മുന്നിൽ അവതരിപ്പിച്ചാണ് അധികാരം കൈയേറിയത്. ഏറെക്കുറെ സാമ്പത്തിക സ്ഥിരത കൈവരിക്കാൻ തുർക്കിക്ക് കഴിഞ്ഞു എന്നതും ശരിയാണ്.

എതിർക്കുന്നവരെ രാജ്യ ദ്രോഹികൾആക്കി പൊതു ധാരയിൽ നിന്ന് അടർത്തി മാറ്റാനുള്ള ഒരു തന്ത്രത്തിന്റെ തുടക്കക്കാരൻ ഈ നേതാവ് തന്നെയാണ്.

അതുകൊണ്ടുതന്നെ ഹാഗിയാ സോഫിയ മ്യൂസിയം ഒരു പള്ളിയാക്കിയത് കേവലമൊരു മതമൗലിക വാദത്തിനപ്പുറം ഉർദുഗാന്റെ ഭരണം നില നിർത്താനുള്ള, ഭൂരിപക്ഷ വികാരം ആളിക്കത്തിക്കാനുള്ള, അത്‌ വോട്ടാക്കി മാറ്റാനുള്ള തന്ത്രം തന്നെയാണ്.

4.5 2 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Exit mobile version