കിഴക്കന്‍ പ്രവിശ്യയില്‍ ചൂട് 50 ഡിഗ്രിയോടടുക്കുന്നു.

ദമ്മാം: സൗദിയിലെങ്ങു ചൂട് കൂടുന്നു. നാളെ മുതല്‍ രാജ്യത്ത് പലയിടങ്ങളിലും ചൂട് വര്‍ധിക്കുമെന്ന് പ്രമുഖ കാലാവസ്ഥ വിദ്ഗദന്‍ അബ്ദുല്‍ അസീസ് അല്‍ ഹുസൈനി പറഞ്ഞു. കിഴക്കന്‍ പ്രവിശ്യയില്‍ പലയിടങ്ങളിലും താപനില 50 ഡിഗ്രിയോടടുക്കുമെന്ന അദ്ദേഹം മുന്നറിയിപ്പ് നല്‍കി. അതേസമയം തുറസ്സായ സ്ഥലങ്ങളില്‍ ചൂടു കൂടുതലുള്ള സമയങ്ങളില്‍ തൊഴിലാളികളെ കൊണ്ട ജോലി ചെയ്യിപ്പിക്കുന്നതിനു നിരോധനം ഇന്നു മുതല്‍ പ്രാഭല്ല്യത്തില്‍ വന്നു. സപതമ്പര്‍ 15 വരെയാണ് നിരോധനം. നിയമം ലംഘിച്ചു ജോലി ചെയ്യിപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മാനവ വിഭവ ഡെവലപ് മെന്‍െ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Exit mobile version