ഭൂമിയുടെ അവകാശികൾ

കുറിപ്പ്/ഹർഷദ് എളമരം

സർക്കാരും പോലീസും അറിയാതെ നിരവധി പേർ ക്വാറന്റീൻനിൽ കഴിയുന്നവരേ കാണാൻ വരുന്നുണ്ട്.. ഞാൻ വരുന്നത് ക്വാറന്റീൻ ലംഘനമാണ് എന്ന് മഴ
അങ്ങനെ പ്രത്യേകിച്ചു സമയം ഒന്നും ഇല്ല, തോന്നും പോലെ വരും നല്ല ഉച്ചത്തിൽ ഉള്ള ശബ്‌ദത്തോടെ…ആ വരവ് കാണുമ്പോൾ തന്നെ മനസ്സിന് വലിയ ആശ്വാസം…..!

ഉറുമ്പ്… അതിനു മധുരമുള്ള എന്തെങ്കിലും കിട്ടിയാൽ മതി….ആർത്തി കൂടി അത് തിന്നു ചാവും..!

കൊതുക്… പിന്നെ, രക്തം മാത്രം മതി..! കൊറോണ ഉള്ളവൻ ആണോ , ഇല്ലാത്തവൻ ആണോ, അത് ഒന്നും നോക്കൂല …!

രാത്രി ആയാൽ പിന്നെ കുറെ സന്ദർശകർ ഉണ്ടാകും!.. രണ്ടു മൂന്ന് ദിവസം, മിന്നാമിന്നി ഉണ്ടായിരുന്നു. ഇപ്പം അങ്ങനെ കാണാറില്ല..!
ഒരു പല്ലി സ്ഥിരമായി ബൾബിനെ ചുറ്റി പറ്റി നിൽപ്പുണ്ട്, അതിനു അറിയിപ്പ് ഒന്നും കിട്ടിയില്ല എന്ന് തോന്നുന്നു ..

ഇത്രയും കാലം ഒരു പരിചയം പോലും ഇല്ലാത്ത പല കോലത്തിലുള്ള നൂറു കണക്കിന് ജീവികൾ….!
വൈക്കം മുഹമ്മദ് ബഷീർ പറഞ്ഞ പോലെ “ഭൂമിയുടെ അവകാശികൾ “…

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Exit mobile version