വഖഫ് ബോർഡ്‌: പി എസ് സി നിയമനം തത്കാലം നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വഖഫ് ബോർഡ്‌ നിയമനങ്ങൾക്ക് പി എസ് സി മുഖേന നിയമനം നടത്താനുള്ള തീരുമാനം തത്കാലം നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്.

കെ എൻ എം മർകസുദ്ദഅവ ജനറൽ സെക്രട്ടറി സി പി ഉമർ സുല്ലമിയുടെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘവുമായുള്ള ചർച്ചയിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.

നിലവിലുള്ള പ്രത്യേക സാഹചര്യത്തിൽ എല്ലാവരുമായി ചർച്ച ചെയ്തു ഉചിതമായ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേരള ഹജ്ജ് കമ്മിറ്റി അംഗം ഡോ. ഐ പി അബ്ദുസ്സലാം, കെ എൻ എം മർകസുദ്ദഅവ സംസ്ഥാന സെക്രട്ടറിമാരായ എം ടി മനാഫ്, ബി പി എ ഗഫൂർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Exit mobile version