1921 മലബാർ സമരം: അഞ്ചാം വാള്യം – ‘ആവിഷ്കാരങ്ങളുടെ ബഹുസ്വരത’ പ്രകാശനം ചെയ്തു

യുവത ബൂക്സ് പ്രസിദ്ധീകരിക്കുന്ന 1921 മലബാർ സമരത്തെ കുറിച്ചുള്ള പുസ്തകങ്ങളിലെ അഞ്ചാം വാള്യം, ‘ആവിഷ്കാരങ്ങളുടെ ബഹുസ്വരത’ ഇന്നലെ കേരള സാഹിത്യ അക്കാദമി ഹാളിൽ പ്രകാശനം ചെയ്തു.

യുവത ബുക്സ് പ്രസിദ്ധീകരിക്കുന്ന 1921 മലബാർ സമരം ആറ് വാള്യങ്ങളിൽ എന്ന ഗ്രന്ഥപരമ്പരയിലെ അഞ്ചാം വാള്യം ‘ആവിഷ്കാരങ്ങളുടെ ബഹുസ്വരത’ പ്രകാശനമാണ് തൃശൂരിലെ കേരള സാഹിത്യ അക്കാദമി ഹാളിൽ നടന്നത്.

ഗ്രന്ഥപരമ്പരയുടെ ജനറൽ എഡിറ്റർ ഡോ. കെ കെ എൻ കുറുപ്പ്, അഞ്ചാം വാള്യം എഡിറ്റർമാരായ ഡോ. ഉമർ തറമേൽ, ഡോ. ജി ഉഷാകുമാരി, എഴുത്തുകാരൻ പി എസ് മനോജ് കുമാർ, തൃശൂർ പ്രസ്ക്ലബ്ബ് പ്രസിഡൻ്റ്‌ ഒ രാധിക, കെഎൻഎം മർകസുദ്ദഅവ സംസ്ഥാന വൈസ് പ്രസിഡൻ്റ് എം അബ്ദുൽജബ്ബാർ, എംജിഎം സംസ്ഥാന പ്രസിഡൻ്റ് സൽമ അൻവാരിയ്യ, യുവത അസി: ഡയറക്ടർ ഡോ. സി എ ഫുക്കാർ അലി, യുവത സിഇഒ ഹാറൂൻ കക്കാട്, ഐഎസ്എം തൃശൂർ ജില്ലാ സെക്രട്ടറി മുഹമ്മദ് അദീബ് എന്നിവർ പ്രകാശന ചടങ്ങിൽ പങ്കെടുത്തു.

‘ആവിഷ്കാരങ്ങളുടെ ബഹുസ്വരത’ എന്ന അഞ്ചാം വാള്യം ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

വാള്യം 1: ‘പ്രതിരോധങ്ങളുടെ ചരിത്രവും പ്രത്യയശാസ്ത്രവും’,
വാള്യം 2: ‘പോരാട്ടം നാടുകൾ നാൾവഴികൾ’,
വാള്യം 3: ‘ദേശം അനന്തരം അതിജീവനം’,
വാള്യം 4: ‘പോരാളികൾ മണ്ണും മനസ്സും’,
വാള്യം 5: ‘ആവിഷ്കാരങ്ങളുടെ ബഹുസ്വരത’ എന്നിവ പുറത്തിറങ്ങി.

ഇനി വാള്യം 6, ‘ഓർമ്മ അനുഭവം ചരിത്രം’ ആഗസ്തിൽ വായനക്കാരുടെ കൈകളിലെത്തും എന്നാണ് യുവത അറിയിക്കുന്നത്.

നേരത്തെ പുറത്തിറങ്ങിയ മറ്റു നാല് വാള്യങ്ങളും പ്രത്യേക ഇളവിൽ ലഭിക്കുവാൻ യുവത ബുക്സിൻ്റെ വെബ്സൈറ്റ് സന്ദർശിക്കുക.

കൂടുതൽ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 8943140352, 7594972226.

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Exit mobile version