കൊവിഡ്: ജനങ്ങളുടെ മേൽ അണുനാശിനി തളിക്കുന്നത് ഹാനികരമെന്ന് ആരോഗ്യമന്ത്രാലയം

ന്യൂഡൽഹി: കൊവിഡിനെ പ്രതിരോധിക്കാനായി അണുനാശിനി മനുഷ്യരുടെ മേൽ പ്രയോഗിക്കുന്നത് ഹാനികരമെന്ന് ആരോഗ്യമന്ത്രാലയം. അണുനാശിനികൾ മനുഷ്യരുടെ മേൽ തളിക്കാൻ പാടുള്ളതല്ല. ഇത് അശാസ്ത്രീയവും ഗുണകരമല്ലാത്തതും അപകടകരവുമാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

മനുഷ്യനിലേക്ക് അണുനാശിനി തളിക്കുന്നത് ഗുണം ചെയ്യുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടു പോലുമില്ലെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് ചിലയിടങ്ങളിൽ അണുനാശിനി മനുഷ്യരുടെ മേൽ പ്രയോഗിക്കുന്നത് വാർത്തയായിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് ആരോഗ്യമന്ത്രാലയം മറുപടി നൽകിയത്. 

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Exit mobile version