സ്വപ്നപദ്ധതി ഇല്ലാതാവുന്നു; സിൽവർലൈൻ നടപടികൾ മരവിപ്പിച്ച് സർക്കാർ

ഇ​ട​ത് സ​ര്‍​ക്കാ​രി​ന്‍റെ സ്വ​പ്‌​ന പ​ദ്ധ​തി​യാ​യ സി​ല്‍​വ​ര്‍​ലൈ​നി​ന്‍റെ ന​ട​പ​ടി​ക​ള്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ മ​ര​വി​പ്പി​ച്ചു. ഭൂ​മി ഏ​റ്റെ​ടു​ക്കാ​ന്‍ നി​യോ​ഗി​ച്ച മു​ഴു​വ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​രെ​യും അടിയ​ന്ത​ര​മാ​യി തി​രി​ച്ചു വി​ളി​ച്ചു​കൊ​ണ്ട് റ​വ​ന്യൂ വ​കു​പ്പ് ഉ​ത്ത​ര​വി​റ​ക്കി.

കേന്ദ്രറെയിൽവേ ബോർഡ് അനുമതി കിട്ടിയ ശേഷം പദ്ധതിയുടെ സാമൂഹികാഘാത പഠനം പുന:രാരംഭിച്ചാൽ മതിയെന്ന് സർക്കാർ ഉത്തരവിറക്കി. അനുമതി ലഭിക്കുന്നതിന് മുൻപ് പഠനം നടത്തുന്നത് പണം പാഴാക്കലാണെന്ന വിലയിരുത്തലിലാണ് തീരുമാനം.

11 ജി​ല്ല​ക​ളി​ലാ​യി 205 ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് ഭൂ​മി ഏ​റ്റെ​ടു​ക്ക​ല്‍ ന​ട​പ​ടി​ക​ള്‍​ക്കാ​യി സ​ര്‍​ക്കാ​ര്‍ നി​യോ​ഗി​ച്ചി​രു​ന്ന​ത്. ഇ​വ​രെ തി​രി​ച്ചു​ വി​ളി​ക്കാ​ന്‍ ലാ​ന്‍​ഡ് റ​വ​ന്യൂ കമ്മീഷണര്‍ക്കും ജി​ല്ലാ ക​വ​ക്ട​ര്‍​മാ​ര്‍​ക്കുമാണ് റ​വ​ന്യൂ വ​കു​പ്പ് നി​ര്‍​ദേ​ശം നല്‍കിയിരിക്കുന്നത്. 

സമൂഹിക ആഘാത പഠനം വീണ്ടും തുടങ്ങേണ്ടെന്നാണ് ധാരണ. ഭൂമി ഏറ്റെടുക്കൽ നടപടികൾക്ക് അടക്കം നിയോഗിച്ച ഉദ്യോഗസ്ഥരേയും തിരിച്ച് വിളിക്കും. വലിയ എതിര്‍പ്പുകള്‍ പദ്ധതിക്കെതിരെ തുടക്കം മുതലേ ഉണ്ടായിരുന്നു.

സംസ്ഥാന വ്യാപക പ്രതിഷേധം സര്‍ക്കാരിന്‍റെയും മുന്നണിയുടേയും പ്രതിച്ഛായയെ തന്നെ ബാധിച്ചെന്ന വിലയിരുത്തലിനിടെയാണ് പദ്ധതി പ്രവര്‍ത്തനങ്ങൾ താൽക്കാലികമായി നിര്‍ത്തിവയ്ക്കാൻ തീരുമാനിച്ചത്. 

അതേസമയം, സി​ല്‍​വ​ര്‍​ലൈ​ന്‍ ഉ​പേ​ക്ഷി​ക്കു​ന്നു​വെ​ന്ന വാ​ര്‍​ത്ത​ക​ള്‍ സ​ര്‍​ക്കാ​ര്‍ നേരത്തെ നി​ഷേ​ധി​ച്ചി​രു​ന്നു. പദ്ധതി ഉപേക്ഷിക്കുകയില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും വ്യക്തമാക്കിയിരുന്നു. 

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Exit mobile version