എസ്​.എസ്​.എൽ.സി, പ്ലസ്​ടു പരീക്ഷകൾക്ക് മാറ്റമില്ല

സംസ്​ഥാനത്തെ എസ്​.എസ്​.എൽ.സി, പ്ലസ്​ടു പരീക്ഷകൾ നേരത്തെ നിശ്ചയിച്ച തീയതി പ്രകാരം നടക്കുമെന്ന്​ മുഖ്യ​മന്ത്രി. മേയ്​ 26 മുതൽ 30 വരെ അവശേഷിക്കുന്ന പത്താം ക്ലാസ്​, ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർസെക്കൻഡറി പരീക്ഷകൾ നടത്തും.

നേരത്തെ നിശ്ചയിച്ച ടൈംടേബിൾ പ്രകാരം തന്നെയായിരിക്കും പരീക്ഷകളെന്നും മുഖ്യമന്ത്രി അറിയിച്ചു.ഗതാഗത സൗകര്യത്തിന്നായി സ്​കൂൾ ബസുകൾ ഉൾപ്പെടെ ഉപയോഗപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നേര​ത്തേ പരീക്ഷ മാറ്റിവെച്ചിരുന്നുവെന്ന വാർത്തകൾ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പരീക്ഷക്ക്​ മുന്നൊരുക്കങ്ങൾ നടത്തുന്നതിന്​ വേണ്ടി വിദ്യാഭ്യാസ സ്​ഥാപനങ്ങൾക്ക്​ പ്രവർത്തിക്കാം. ശനിയാഴ്​ച ഒഴിവുണ്ടാകില്ല.

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Exit mobile version