
സംസ്ഥാനത്തെ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾ നേരത്തെ നിശ്ചയിച്ച തീയതി പ്രകാരം നടക്കുമെന്ന് മുഖ്യമന്ത്രി. മേയ് 26 മുതൽ 30 വരെ അവശേഷിക്കുന്ന പത്താം ക്ലാസ്, ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർസെക്കൻഡറി പരീക്ഷകൾ നടത്തും.
നേരത്തെ നിശ്ചയിച്ച ടൈംടേബിൾ പ്രകാരം തന്നെയായിരിക്കും പരീക്ഷകളെന്നും മുഖ്യമന്ത്രി അറിയിച്ചു.ഗതാഗത സൗകര്യത്തിന്നായി സ്കൂൾ ബസുകൾ ഉൾപ്പെടെ ഉപയോഗപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നേരത്തേ പരീക്ഷ മാറ്റിവെച്ചിരുന്നുവെന്ന വാർത്തകൾ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പരീക്ഷക്ക് മുന്നൊരുക്കങ്ങൾ നടത്തുന്നതിന് വേണ്ടി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാം. ശനിയാഴ്ച ഒഴിവുണ്ടാകില്ല.