The post മാനാട് എന്ന സിനിമ ഒരു മുസ്ലീം രാഷ്ട്രീയ സിനിമ appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.
]]>ടൈം ലൂപ്പ് എന്ന സംഗതി എന്താണെന്ന് ഈ സിനിമ കാണുന്നത് വരെ പ്രത്യേകിച്ചു ഒന്നും അറിയില്ലെങ്കിലും (സിനിമ കണ്ടതിന് ശേഷവും അറിയില്ല) മാനാട് എന്ന സിനിമ ആ ഒരു സങ്കേതങ്ങളിലൂടെ ഇന്ത്യന്‍ സിനിമയുടെ പ്ലോട്ട് സ്ട്രക്‍ച്ചറിനെ തന്നെ വേറൊരു രീതിയില്‍ രൂപപ്പെടുത്തുന്നുണ്ട്. അത് ഇന്ത്യൻ സിനിമ കാണാത്ത വേറൊരു പൊളിറ്റിക്കൽ സ്‌പേസിൽ കൊണ്ടു ചേർത്ത് വെക്കുകയും ചെയ്തു.ടൈം ലൂപ്പിലെ ഓരോ സെഗ്മെന്റുകളും വീണ്ടും വീണ്ടും ആവര്‍ത്തിക്കുമ്പോഴും അത് ബോറടിപ്പിക്കാതെ ഒരു മാസിനെ വീണ്ടും വീണ്ടും കയ്യടിപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന തരത്തില്‍ ഗംഭീരമായ മെറ്റാ സ്ട്രക്‍ച്ചറിലേക്ക് മാനാട് എന്ന സിനിമ കയറി വന്നു പൊളിക്കുകയാണ്.
റണ്‍ ലോല റണ്ണും , ടെനെറ്റും, ക്രിസ്റ്റഫര്‍ നോളനും തമിഴിലും സംഭവിക്കാമെന്നും അത് ഇവിടത്തെ ഒരു ഇന്‍റെലെക്ച്വൽ സ് ഒരു വിവരവുമില്ലാത്ത ആള്‍ക്കൂട്ടം എന്നു വിലയിരുത്തുകയും ചെയ്യുന്ന ഫാന്‍സ്/മാസ് ഏറ്റെടുക്കുകയും ചെയ്യും എന്നു അതി ഗംഭീരമായി മാനാട് കാണിച്ചു തരുന്നുണ്ട്. തമിഴ് സിനിമയിലെ പുതു സിനിമകള്‍ എന്നു തമിഴ്നാട്ടിലേക്ക് നോക്കൂ എന്നു പറഞ്ഞു കൊണ്ട് ആഘോഷിക്കുന്ന കീഴാള സിനിമകളുടെ പ്രധാനമായ ഒരു പ്രശ്നം ആ സിനിമകളുടെ സ്ട്രക്ചറുകള്‍ ആണ്. പഴയ ഷേക്സ്പീരിയന്‍ റൈസിങ് ആക്ഷനും ക്ലൈമാക്സും ഡിനോമിനേഷനും മുതല്‍ തമിഴ് സിനിമകളുടെ രജനി സ്റ്റൈല്‍ റിവഞ്ച് പ്ലോട്ടുകളുടെ സ്ട്രക്ചറുകളില്‍ നിന്നും പ്ലോട്ടുകള്‍ നിര്‍മ്മിക്കുന്നതില്‍ നിന്നും അത്തരം സിനിമകള്‍ക്ക് രക്ഷപ്പെടാന്‍ പറ്റിയിട്ടില്ല. അത് കബാലി ആയാലും കാല ആയാലും അസുരന്‍ ആയാലും ഇങ്ങ് ജയ് ഭീം ആയാലും ആ പാറ്റേണുകളില്‍ നിന്നു പുറത്തു പോകാന്‍ പറ്റിയിട്ടില്ല. വല്ലാത്ത ആവർത്തന വിരസത അത്തരം സിനിമകൾ ഉണ്ടാക്കിയെടുത്തിട്ടുണ്ട്.
പക്ഷേ മാനാട് എന്ന സിനിമ ഇന്ത്യന്‍ സിനിമ കണ്ടതില്‍ നിന്നും വ്യത്യസ്ഥമായ ഒരു സ്ട്രക്‍ച്ചറിലേക്ക് അതി ഗംഭീരമായി കൊണ്ട് പോകുന്നുണ്ട്. ഒരു സിനിമാറ്റിക് ആര്‍ട്ട് എന്ന രീതിയില്‍ അതിന്റെ രൂപത്തില്‍ ഗംഭീരമായ വ്യത്യസ്തത കൊണ്ട് വന്നു കൊണ്ടാണ് വെങ്കട് പ്രഭു തന്റെ പൊളിറ്റിക്സ് പറയുന്നത്.

കഴിഞ്ഞ പത്തു വര്‍ഷമായി ഇന്ത്യയിലെയും ലോകത്തെയും മുസ്ലീം യുവത്വങ്ങള്‍ അക്കാദമിക് സെറീനകളിലും സാമൂഹിക മാധ്യമങ്ങളിലും റിസെര്‍ച്ചുകളിലും മറ്റ് അനേകം ഇടങ്ങളിലും ഉല്‍പാദിപ്പിച്ച രാഷ്ട്രീയ സംവാദങ്ങളെ വളരെ കീന്‍ ആയി ഒബ്സെര്‍വ് ചെയ്തു വെങ്കട് പ്രഭു അതിനെ പഠിച്ചു കൊണ്ട് ഈ സിനിമയില്‍ പ്ലേസ് ചെയ്യുന്നുണ്ട്. അല്ലെങ്കിൽ അത്തരം പഠനങ്ങളിൽ നിന്നുള്ള ഉൾക്കാഴ്ചയിൽ നിന്നാകാം ഈ സിനിമ മെറ്റാ റിയലിസ്റ്റിക്ക് ആയി നിർമ്മിക്കപ്പെട്ടത്. എന്തിനാണ് സാര്‍ ഒരു കൊല നടത്തി അതിനെ കലാപമാക്കി ഒരു സമുദായത്തിന്റെ മുകളില്‍ കൊണ്ട് വെച്ചു കെട്ടുന്നത് എന്ന സിനിമയിലെ ചോദ്യം തന്നെയാണ് ന്യൂന പക്ഷ മോര്‍ച്ച എന്നൊക്കെ പറയുന്ന ബി ജെ പി സെല്ലിന്റെ കുരു പൊട്ടിക്കുന്നത്. അതിനപ്പുറം ഈ സിനിമ എന്താണെന്ന് അടുത്ത ഒരു പത്ത് വര്ഷത്തേക്ക് ആ ടീമുകൾക്ക് കത്തില്ല.
ഈ ആറ്റം രാഷ്ട്രീയം സിനിമയുടെ എന്റെര്‍ടെയിന്‍മെന്‍റ് സ്പിരിറ്റ് വിടാതെ അതിന്റെ ടെക്നിക്കാലിറ്റിയില്‍ കോംപ്രമൈസിങ് ഇല്ലാതെ ഒരു സമൂഹത്തിനെ ഇരവല്‍ക്കരിക്കാതെ ഒരു മുസ്ലീം സ്പെസിലേക്ക് ചേര്‍ത്തു വെച്ചു മാനാട് പൊളിച്ചടുക്കുന്നുണ്ട്.
ഇതിലെ വിമാനം പറക്കുന്ന ആകാശത്തു നിന്നുള്ള സ്പേസില്‍ നിന്നു കൊണ്ടാണ് ഇന്ത്യ എന്ന ഭാരത ‘ഭൂമിയിലെ’ ഹിന്ദുത്വ കൊന്സ്പിരസികളെ ഒരു മുസ്ലീം ഐഡന്‍റിറ്റി വീണ്ടും വീണ്ടും മറിച്ചും തിരിച്ചും കാണുന്നത്. വളരെ യാഥാര്‍ത്യമെന്നും/പിന്തുടര്‍ന്നു പോകേണ്ടതെന്നും/ഇത് മാത്രമാണു യാഥാര്‍ത്ഥ്യം എന്നും സ്ഥിരീകരിക്കുന്ന ഒരു ഹിന്ദുത്വ രാഷ്ട്രീയ സ്പെസിനെ വളരെ മിസ്റ്റിക് ആയി മറ്റൊരു മെറ്റാ ലോകത്തോട് കൂടി മുസ്ലീം ആയ കഥാപാത്രം തിരിച്ചും മറിച്ചും പല തരത്തിലും സ്വയം കണ്ടു/കണ്ടു വീണ്ടും തിരുത്തി കാണുകയാണ്. അത്തരം മെറ്റാ സ്പെസുകളാണ് പല തരത്തിലുള്ള പുതിയ രാഷ്ട്രീയ നിര്‍മിതികളിലൂടെ ഈ ഭാരതം എന്ന റിയാലിറ്റി സ്പെസിനെ ഇല്ലാതാക്കി പുനര്‍ നിര്‍മിച്ചെടുക്കുക എന്നും തോന്നുന്നു.
നിയമം/പോലീസ്/ഭരണകൂടം എന്നീ സാധനങ്ങളെ ഈ സ്‌പേസ് വീണ്ടും വീണ്ടും പുനർ നിർമ്മിച്ച് പോലീസിങ്ങിന്റെ യൂണിഫോമിലേക്ക് ഈ സിനിമ വെടി വെക്കുന്നു. ഈ സിനിമയുടെ പൊളിറ്റിക്കൽ സ്‌പേസ് നിയമം കോടതി രാഷ്ട്രീയ സംഘടന എന്നീ ഘടകങ്ങൾ
ക്കും അപ്പുറത്തുള്ള മറ്റൊരു സ്പിരിച്വല്‍ സ്പേസ് കൂടി ആണെന്ന് തോന്നുന്നു.

മാനാട് എന്ന സിനിമ ഒരു മുസ്ലീം രാഷ്ട്രീയ സിനിമ എന്ന രീതിയില്‍ മാത്രം റീഡ് ചെയ്യേണ്ടതാണെന്ന് തോന്നുന്നില്ല. അതിനുമപ്പുറം, ഒരു മുസ്ലീം ഐഡന്‍റിറ്റി ഒരു മെറ്റാ സ്പിരിച്വാലിറ്റിയിലേക്ക് കടന്നു കയറുന്ന ഒരു മെറ്റാ സ്പേസിലെ സിനിമ കൂടി ആണെന്ന് തോന്നുന്നു. മരണം എന്ന സംഭവത്തെ തന്നെ വളരെ ലാഘവത്തോടെ വളരെ പൊളി ആയാണ് സിനിമ റീഡ് ചെയ്യുന്നത്. മരണം എന്നത് ഒരു സ്റ്റിഗ്മാറ്റിക് തൂണുകളായി നമ്മളുടെ മാനസീകമായ കണ്‍സ്ട്രക്ഷനില്‍ നിർമ്മിക്കുമ്പോൾ അത് വെറുമൊരു മുട്ട് സൂചി കയറുന്ന ജീവിതത്തിലെ വേറെ ഒരു സെഗ്മെന്റ് മാത്രമാണു എന്നു ഈ സിനിമ ചിത്രീകരിച്ചു വെച്ചിട്ടുണ്ട്.
മാനാട് എന്ന സിനിമ കണ്ടു കഴിഞ്ഞപ്പോള്‍ ആ സിനിമ ഇത് വായിക്കുന്നവര്‍ തീര്‍ച്ചയായും കാണണം എന്ന ഒരു റെക്കാമെണ്ടേഷന് വേണ്ടി അടിസ്ഥാനപരമായി ഒരു ‘ലോജിക്കും’ ഇല്ലാതെ എഴുതുന്ന ഒരു കുറിപ്പാണ് ഇത്. അങ്ങനെ എഴുതുന്നതും ഒരു രസാണ്. എ വെങ്കട് പ്രഭു പൊളിറ്റിക്സ് എന്നു ടൈറ്റില്‍ കാര്‍ഡില്‍ വെച്ചു ഇത്രയും സങ്കീര്‍ണ്ണമായ ഒരു ഫിലിം മെക്കിങ് അത്രയും കന്‍ഫ്യൂസിങ് ആയ ഒരു പ്ലോട്ട് രസകരമായി നിര്‍മ്മിച്ചെടുത്ത് മാസിന്റെ കയ്യടി വാങ്ങിക്കുക എന്നൊക്കെ പറഞ്ഞാല്‍ ഒരു രക്ഷയുമില്ലാത്ത ഹാറ്റ്സ് ഓഫ് പറയണ്ട പരിപാടി ആണ്. എന്നെ സംബന്ധിച്ചിടത്തോളം അടുത്ത കാലത്ത് സിനിമാറ്റിക് ആയും പൊളിറ്റിക്കല്‍ ആയ റെണ്ടറിങ്ങിലും അടിമുടി ഞെട്ടിച്ച സിനിമ ആണ് മാനാട്. പിന്നെ എസ് ജെ സൂര്യ, എന്റെ പൊന്നോ…….ഒരു രക്ഷയുമില്ല…..!!!
The post മാനാട് എന്ന സിനിമ ഒരു മുസ്ലീം രാഷ്ട്രീയ സിനിമ appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.
]]>The post സൗമിത്ര ചാറ്റര്‍ജി; മോഹൻലാലിനോട് താരതമ്യം ചെയ്ത് അപമാനിക്കരുത് appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.
]]>ദേശീയത അടക്കുമുള്ള അത്യുക്തികളിലും പരിമിത ഭാവനകളിലും അഭിരമിച്ചിട്ടില്ല. നാടകവും ഷോര്‍ട്ഫിലിമും എന്ന് വേണ്ട ഏത് മാധ്യമങ്ങളിലും അഭിനേതാവായി. കുറസോവയ്ക്ക് തോഷിറ മൈഫ്യൂണെന്ന പോലെ സത്യജിത് റേയ്ക്ക് കൂട്ടു നിന്നു. 1959-ല്‍ ആദ്യ സിനിമയില്‍ അഭിനയിച്ചുവെങ്കില്‍ 1958 മുതല്‍ നാടകത്തിലുണ്ട്. സാംസ്‌കാരിക ജീവിതം എന്തെന്നുള്ളതിന്റെ സാക്ഷ്യമായിരുന്നു.
എന്നിട്ടും മരിക്കുമ്പോള്‍ മോഹൻ ലാലിനെ പോലുള്ള ഒരു നടനായിരുന്നുവെന്ന് വിളിക്കപ്പെടുന്നത് എന്തൊരു തരം അനാദരവാണ്. അതും ബംഗാളി സിനിമയെ ഈ പറഞ്ഞ ആറുപതിറ്റാണ്ടില്‍ ചുരുങ്ങിയത് അഞ്ച് പതിറ്റാണ്ടെങ്കിലും അടുത്ത് നിന്ന് കണ്ട കേരളം പോലൊരു ദേശത്ത്. എന്തൊരു തരം ഒഡാസിറ്റിയാണ്.
സത്യജിത് റേയുടെ അപുത്രയത്തിലെ അവസാന ചിത്രമായ അപുര്‍ സര്‍സാറിലെ മുതിര്‍ന്ന അപു എന്നത് മാത്രമല്ല, അക്കാലം മുതല്‍ ഒരു മൂന്ന് പതിറ്റാണ്ട് സത്യജിത് റേയുടെ പ്രിയ നടന്‍ എന്നത് മാത്രമല്ല, സൗമിത്ര ചാറ്റര്‍ജി എന്ന പ്രതിഭയുടെ അടയാളം. (പക്ഷേ റേയുടെ മൈഫ്യൂണ്‍ എന്ന് ചുമ്മാ പറയുന്നതല്ല, 29 റേ ചിത്രങ്ങളില്‍ 14-ലും സൗമിത്രയുണ്ടായിരുന്നു) കവിയും എഴുത്തുകാരനും നാടകകൃത്തും പത്രാധിപരും ചിത്രകാരനുമായിരുന്നു. രവീന്ദ്രനാഥിന്റേയും ജീവനന്ദദാസിന്റേയും കവിതകള്‍ ചൊല്ലിയവതരിപ്പിച്ചിരുന്നു.
സമരങ്ങളില്‍ മുന്നണി പോരാളിയായിരുന്നു. രാഷ്ട്രീയത്തില്‍ ഇടപെട്ടിരുന്നു. മൂര്‍ച്ചയേറിയ അഭിപ്രായങ്ങള്‍ പറഞ്ഞിരുന്നു. സഹസൂപ്പര്‍താരങ്ങള്‍ ചില്ലുമേടകളില്‍ വാണിരുന്നവര്‍ മാത്രമാണ് എന്ന് ബോധ്യമുണ്ടായിരുന്നു. സിനിമയിലും നാടകത്തിലും റ്റെലിഫിലിമിലും സീരിയിലുകളിലും എന്ന് വേണ്ട, ചെറുതും വലുതുമായ എല്ലായിടത്തും സൗമിത്ര ചാറ്റര്‍ജി ഉണ്ടായിരുന്നു.
ഭദ്രലോക് പാരമ്പര്യത്തില്‍ പെടുന്നയാളാണ് എന്ന് വിളിച്ചോളൂ. അതാണ്, മറ്റ് പല അപ്പര്‍ കാസ്റ്റ് ബംഗാളി കള്‍ച്ചറല്‍ കഥാപാത്രങ്ങളേയും പോലെ. പക്ഷേ നിങ്ങളുടെ അപ്പര്‍ കാസ്റ്റ് രാഷ്ട്രീയം മാത്രമുള്ള സൂപ്പര്‍ താരങ്ങളുമായി, താരതമ്യപ്പെടുത്തരുത്. മാര്‍ക്‌സിനേയും ലെനിനേയും വായിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്ത ആളാണ്.
സൂപ്പര്‍താരങ്ങളുടെ വസതികളിലല്ല, സര്‍ക്കാര്‍ ക്വാര്‍ട്ടറുകളുള്ള പ്രദേശങ്ങളിലാണ് ജീവിച്ചത്. അവിടെ എല്ലാക്കാലത്തും സുഹൃത്തുക്കളേയും നാടക-സിനിമ ബന്ധുക്കളേയും കുറച്ചൊക്കെ പരസ്യമായി തന്നെ കണ്ടുപോന്നു. ഹോക്കി പ്ലേയറായിരുന്നു. ഇടത് രാഷ്ട്രീയത്തിന്റെ വക്താവായിരുന്നു. സവര്‍ണ ഫാഷിസത്തിന്റെ കഠിനമായ എതിരാളിയിരുന്നു. സി.എ.എയ്ക്കും എന്‍.ആര്‍.സിക്കും എതിരെ പ്രതിഷേധ അണിയായിരുന്നു.

ആത്യന്തികമായി, കോവിഡ് വന്ന് ക്ഷീണിതമാകുന്നത് വരെ സ്ക്രീനിനും സ്റ്റേജിനും ഒപ്പം ജീവിച്ചിരുന്ന നടനായിരുന്നു. അതായിരുന്നു, സൗമിത്ര ചാറ്റര്‍ജി. ഒരാളുമായും താരതമ്യപ്പെടുത്തരുത്, ഒരു തരത്തിലും. അപമാനിക്കരുത്, ആദരിക്കുകയാണ് എന്ന ഭാവത്തില്‍.
The post സൗമിത്ര ചാറ്റര്‍ജി; മോഹൻലാലിനോട് താരതമ്യം ചെയ്ത് അപമാനിക്കരുത് appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.
]]>The post ഹലാൽ ലവ് സ്റ്റോറി: ഒരു രാഷ്ട്രീയ വായന appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.
]]>ആഗോള രാഷ്ട്രീയം വിലയിരുത്തുമ്പോൾ മാത്രമല്ല സ്വന്തം ഭർത്താവ്/ഭാര്യയുമായി ഏറ്റവും സ്വാഭാവികമായ പ്രണയ വികാരം പങ്കു വെക്കുുമ്പോഴുമെല്ലാം ഈ ‘ഇസ്ലാമിക ശരി തെറ്റുകൾ’ അക്ഷരം പ്രതി പാലിക്കപ്പെെടുന്നുണ്ടോ എന്നത് ശരാശരി ജമാഅത്ത്കാരനെ/കാരിയെ അലട്ടുന്ന ചിന്തയാണ്. ജൈവികതക്കപ്പുറമുള്ള തലത്തിലേക്ക് ഈ ശരിതെറ്റുകളും അതിനോടുള്ള തീവ്ര നിലപാടുകളും അസഹിഷ്ണുതയിലേക്ക് വഴുതി മാറാൻ എളുപ്പമാണ്. ‘പരമകാരുണ്ണികനും കരുണാനിനിധിയുുമായ ‘ ദൈവം എന്നതിന് പകരം ശരിതെറ്റുകൾ അതി സൂക്ഷ്മമായി നിരീക്ഷിച്ച് ശിക്ഷിക്കാൻ കാത്ത് നിൽക്കുന്ന ദൈവം എന്ന സങ്കൽപത്തിന് വഴിമാറുമ്പോൾ വിശ്വാസം ഒരു കരുത്തിന് പകരം ദൌർബല്യമായി മാറുന്നു.
ആവിഷ്കാര രീതികളിലും ലക്ഷ്യങ്ങളിലുമെല്ലാം വലിയ വൈവിധ്യം നൽകുന്ന സിനിമ എന്ന മാധ്യമത്തോടുള്ള സമീപനമായിരിക്കും മുസ്ലിം സമുദായത്തിനകത്ത്, പ്രത്യേകിച്ചും ജമാഅത്തിനുള്ളിൽ, കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകൾക്കിടയിൽ ഏറ്റവും ചർച്ചയായ ഒരു വിഷയം. സിനിമയെന്ന കലാ രൂപത്തിൻ്റെ വശ്യതയും സാധ്യതയും ഒരു വശത്തും മൌദൂദിയെ പോലുള്ള മത പണ്ഡിതൻമാർ പ്രമാണങ്ങളുടെ യാന്ത്രികമായ അക്ഷരാർത്ഥ വായനയിലൂടെ നൽകിയ തീർത്തും സങ്കുചിതമായ ‘ഫത് വകൾ’ മറുവശത്തും. ഇതേ സിനിമയിൽ സൂചിപ്പിക്കുന്ന ഇറാനിയൻ സിനിമകൾ പോലുള്ള ‘ഇസ്ലാമിക മാതൃകകൾ’ സിനിമക്കായി വാദിക്കുന്നവർക്ക് വലിയ ഊർജമാണ് നൽകിയത്. ഈ ആത്മസംഘർഷത്തിൻ്റെ സിനിമാ ആവിഷ്കാരമാണ് ‘ഒരു ഹലാൽ ലവ് സ്റ്റോറി’ എന്ന് പറയാം.

ഒരർത്ഥത്തിൽ ഈ സംഘർഷങ്ങളും സംവാദങ്ങളും സിനിമ എന്ന കലാരൂപത്തിലോ ജമാഅത്ത് എന്ന സംഘടനയിലോ ഒതുങ്ങി നിൽക്കുന്നതല്ല. വിശ്വാസത്തിനനുസൃതമായ രീതിയിൽ ആധുനിക ജീവിതത്തിലെ എല്ലാ ഉപാധികളേയും സാധ്യതകളേയും ഉപയോഗപ്പെടുത്തേണ്ടത് എങ്ങനെയെന്നതും അതിൻ്റെ പരിധികൾ ഏത് വരെ ആവണമെന്നുമുള്ള ചർച്ചകൾ മുസ്ലിം സമൂഹത്തിനിടയിൽ സജീവമാണ്. കല മാത്രമല്ല ഇന്നത്തെ സ്പോർട്സും ബാങ്കിംഗും സർക്കാർ സംവിധാനങ്ങളുമെല്ലാം അവരുടെ വിശ്വാസമായി കണ്ട് പോന്ന പല സങ്കൽപങ്ങളേയും ചോദ്യം ചെയ്യുന്നതാണ്. ഇതിനെയെല്ലാം പാടെ തള്ളിക്കളയുന്നതും നിഷേധാത്മക സമീപനം സ്വീകരിക്കുന്നതും അപ്രായോഗികം മാത്രമല്ല, അനിസ്ലാമികം തന്നെയാണെന്ന ചിന്താധാരകൾ സമുദായത്തിനകത്ത് തന്നെ സജീവമാണ്. ആഗോള തലത്തിൽ തന്നെ മുസ്ലിം സമുദായത്തിനിടയിൽ സജീവ ചർച്ചയാവുന്ന ഈ വിഷയത്തിൻ്റെ ഒരു തലം മാത്രമാണ് സിനിമയോടുള്ള, അഥവാ ഉണ്ടാവേണ്ട, സമീപനം എന്നത്. ഇസ്ലാമിൻ്റെ ‘സമഗ്ര’ മുഖത്തിൽ ഊന്നി ആശയാടിത്തറ വികസിപ്പിച്ചെടുത്ത ജമാഅത്ത് പോലുള്ള ഇസ്ലാമിസ്റ്റ് സംഘടനയിലാണ് ഈ ആശയ സംവാദങ്ങളും സംഘർഷങ്ങളും ഏറ്റവും ശക്തമായി ഉയർന്ന് വരുന്നത് എന്നത് സ്വാഭാവികം. ഒരു പക്ഷേ ഇന്ന് ലോകത്തുള്ളതിൽ വെച്ചേറ്റവും ശക്തമായ അടിത്തറയുള്ള ഇസ്ലാമിസ്റ്റ് പ്രസ്ഥാനം ടുണീഷ്യയിലെ ‘അന്നഹ്ദ’ ആയിരിക്കും. അറിയപ്പെടുന്ന ഇസ്ലാമിസ്റ്റ് സൈദ്ധാന്തികനായ റഷീദ് ഗനൂഷിയുടെ നേതൃത്വത്തിൽ വർഷങ്ങളായി സംഘടനക്ക് അകത്ത് നടന്ന ചർച്ചകൾക്കൊടുവിലാണ് പരമ്പരാഗത ‘ഇസ്ലാമിസ്റ്റ് ‘ രാഷ്ട്രീയം സംഘടന ഉപേക്ഷിക്കുക്കാൻ തീരുമാനിച്ചത്. ആധുനിക ജനാധിപത്യം, മതേതരത്വം തുടങ്ങിയ സങ്കൽപങ്ങൾ ഇസ്ലാമുമായി പൂർണമായി യോജിച്ച് പോവുന്നതാണെന്നായിരുന്നു സംഘടനയുടെ വിലയിരുത്തലിൻ്റെ കാതൽ.

ഈ മാറ്റം അത്ര എളുപ്പമല്ല. ഒരു വിഭാഗം ദൈവിക കൽപനകളായി വിശ്വസിച്ച് പോരുന്ന കാര്യങ്ങളിൽ മാറ്റം വേണമെന്ന് അവരെ വിശ്വസിപ്പിക്കുന്ന കാര്യം ഏറെ വെല്ലുവിളികൾ നിറഞ്ഞതാണ്. ഗനൂഷിയെ പോലെ വളരെ ആഴത്തിൽ മത പ്രമാണങ്ങളെ പഠിച്ച് കാലികമായി വ്യാഖ്യാനിക്കാനും ‘ഇസ്ലാമികേതരം’ അല്ലെങ്കിൽ ചിലപ്പോഴെങ്കിലും ‘ഇസ്ലാമിക വിരുദ്ധം’ എന്ന് കരുതപ്പെടുന്ന ആശയങ്ങളും സംവിധാനങ്ങളുമായും കോർത്തിണക്കാനും സാധിക്കണം. അത്രക്ക് കഴിവും ആർജവവും ഉള്ള നേതൃത്വത്തിനേ അത് സാധിക്കൂ. ഈജിപ്തടക്കമുള്ള മറ്റിടങ്ങളിലൊന്നും അതിന് സാധിച്ചിട്ടില്ല എന്ന് പറയേണ്ടി വരും.
കേരളത്തിലേക്ക് വന്നാൽ ഇങ്ങനെയുള്ള ഒരു നേതൃത്വത്തിൻ്റെ അഭാവം പ്രകടമാണ്. അത് കൊണ്ട് തന്നെ അണികളെ പൂർണമായി തൃപ്തിപ്പെടുത്തുന്ന രീതിയിൽ കാലികമായി മത പ്രമാണങ്ങളെ വ്യാഖ്യാനിക്കാൻ സാധിക്കാത്തതിനാൽ പ്രകടമായും രണ്ട് വ്യത്യസ്ത ധ്രുവങ്ങളിൽ നിൽക്കുന്ന അണികളെ ജമാഅത്തിൽ കാണാനാവും. പലപ്പോഴും ഒരേ ആളുകളിൽ തന്നെ വ്യത്യസ്തവും പരസ്പര വിരുദ്ധവുമായ നിലപാടുകളും ഉണ്ടാവും. സിനിമ, കല, ഇതര വിശ്വാസങ്ങളോടുള്ള സമീപനം തുടങ്ങിയ പല വിഷയങ്ങളിലും വലിയ തോതിൽ മാറിയപ്പോഴും ഈ മാറ്റങ്ങളിൽ ഒരു സമഗ്ര സ്വഭാവമോ സൈദ്ധാന്തിക അടിത്തറയോ ഒരുക്കുന്നതിൽ നേതൃത്വം പരാജയപ്പെട്ടു. ഒരു പാട് അനുകൂല ഘടകങ്ങൾ ഉണ്ടായിരുന്നെങ്കിലും പലപ്പോഴും ആ വഴിക്കുള്ള ഗൌരവമായ ശ്രമങ്ങൾ നടത്താൻ പോലും നേതൃത്വത്തിനായില്ല എന്ന് പറയാം. ജമാഅത്തിൽ ഇന്ന് കാണുന്ന ആന്തരിക സംഘർഷങ്ങളുടേയും ചിന്താക്കുഴപ്പങ്ങളുടേയും കാരണം ഈ പരാജയമാണ്. സ്ത്രീ പക്ഷ രാഷ്ട്രീയത്തോടുള്ള സമീപനം മറ്റൊരുദാഹരണം. ‘മാധ്യമം’ പോലുള്ള ശ്രദ്ധേയമായ നീക്കങ്ങൾ പോലും ആദ്യ കാലത്തെ ആർജവമായ സമീപനത്തിൽ നിന്ന് മാറി കൂടുതൽ സങ്കുചിതമായ കാഴ്ചപ്പാടിലേക്ക് മാറുന്നതാണ് കാണുന്നത്.

ജമാഅത്ത് എന്ന് പേരെടുത്ത് പറയുന്നിലെങ്കിലും കൃത്യമായ അടയാളങ്ങളും സൂചനകളും വഴി ഒരു ഇസ്ലാമിസ്റ്റ് പശ്ചാത്തലമൊരുക്കി ഈ ആശയക്കുഴപ്പവും ആത്മ സംഘർഷങ്ങളും കാണിച്ചു തരാനാണ് സിനിമ ശ്രമിക്കുന്നത്. കർശനമായും ഓരോ ശ്വാസത്തിലും ഇസ്ലാമികമായി തന്നെ ജീവിക്കണമെന്നാഗ്രഹിക്കുന്ന സജീവ ഇസ്ലാമിസ്റ്റുകളായ ചിലർ സിനിമയെടുക്കാൻ ശ്രമിക്കുന്നതാണ് കഥയുടെ ഇതിവൃത്തം. പാർട്ടിക്കും കുടുംബത്തിലും മാത്രമല്ല സ്വന്തത്തിനുള്ളിൽ തന്നെയും അവർ നേരിടുന്ന വെല്ലുവിളികളും ആത്മ സംഘർഷങ്ങളുമായി കഥ പുരോഗമിക്കുന്നു. ഈ സംഘർഷം ചിത്രീകരിക്കാനുള്ള ശ്രമത്തിൽ സിനിമ വലിയൊരളവോളം വിജയിക്കുന്നുണ്ട്. ഒരു വാണിജ്യ സിനിമയുടെ ചേരുവകളുടെ അകമ്പടിയോടെയും ഹാസ്യാത്മകമായിട്ടും ആണെങ്കിലും ഗൗരവമായി തന്നെ ഈ ആശയക്കുഴപ്പം സിനിമ കാണിക്കുന്നുണ്ട്. ജീവിതത്തിലെ ഓരോ ഇടപെടലുകളിലും തങ്ങൾ ചെയ്യുന്ന കാര്യങ്ങൾ “ഹലാലാണോ ഹറാമാണോ” എന്ന് നിഷ്കളങ്കമായി ചോദിക്കുന്ന സിനിമയിലെ കഥാപാത്രങ്ങൾ ശ്രദ്ധേയമാണ്. സമുദായത്തിലെ ഇസ്ലാമിസ്റ്റുകളിലോ മറ്റേതെങ്കിലും കള്ളികളിലോ ഒതുക്കാൻ പറ്റാത്തത്ര വലിയൊരു വിഭാഗത്തിൻ്റെ പ്രതീകമാണവർ.
പക്ഷേ ഇങ്ങനെയൊരു ഗൗരവ ആശയം അവതരിപ്പിക്കാൻ പറ്റിയ തിരക്കഥ സിനിമക്കില്ലാതെ പോയതാണ് സിനിമയുടെ പ്രധാന ദൌർബല്യം. അഭിനേതാക്കൾ കൂടുതലും ഭേദപ്പെട്ട പ്രകടനം കാഴ്ച വെച്ചപ്പോഴും മോശമില്ലാത്ത ചില ദൃശ്യങ്ങളും നല്ല പശ്ചാത്തല സംഗീതവും നൽകിയ അനുഭവം തിരക്കഥയുടെ അഭാവത്തിൽ അപൂർണമായി അനുഭവപ്പെട്ടു. നായികയുടെ മികച്ച പ്രകടനം സിനിമയിൽ എടുത്ത് പറയേണ്ട ഒന്നാണെങ്കിലും കഥാ പാത്രത്തിന് ശക്തി പകരാൻ പറ്റിയ കഥാ തന്തു ഒരുക്കുന്നതിൽ സിനിമ പരാജയപ്പെട്ടതായി തോന്നി.
കലാപരമായ ഈ പോരായ്മകൾക്കിടയിലും സിനിമയുടെ രാഷ്ട്രീയ പ്രസക്തി അനിഷേധ്യമാണ്. ഇത് വരേ സിനിമ പോലുള്ള കലാരൂപങ്ങളുടെ ഇസ്ലാമികപരമായ സ്വീകാര്യതയേയും സാധ്യതകളേയും സംബന്ധിച്ച ചർച്ചകൾ സമുദായത്തിൽ പലപ്പോഴും ഏകപക്ഷീയമായിരുന്നു. സിനിമ എന്താണെന്നോ അതിൻ്റെ സാധ്യതകൾ എത്രത്തോളം ആണെന്നോ അറിയാത്ത മത പണ്ഡിതൻമാർ എന്ന പേരിലുള്ള ഒരു വിഭാഗമായിരുന്നു അതിലെന്നും തീർപ്പ് കൽപിച്ചിരുന്നത്. സിനിമാ പ്രവർത്തകർ എന്ന ഈ ചർച്ചയിൽ നിർണായക റോൾ നിർവഹിക്കേണ്ട ഒരു വിഭാഗം പലപ്പോഴും മാറ്റി നിർത്തപ്പെടുകയായിരുന്നു. അതിന് മാറ്റം വരുന്നുവെന്നത് തീർത്തും സ്വാഗതാർഹമാണ്. സിനിമ മാത്രമല്ല, മനുഷ്യ ജീവിതത്തെ സ്പർശിക്കുന്ന എല്ലാറ്റിനെ പറ്റിയും ഇസ്ലാമിക പരിപ്രേക്ഷ്യത്തിൽ ചർച്ച അർഹിക്കുന്നുണ്ട്, അവയിലെല്ലാം വ്യത്യസ്ത തുറകളിലുള്ള ആളുകളുടെ സജീവ പങ്കാളിത്തവും അനിവാര്യമാണ്. ഏതെങ്കിലും ഒരു വിഭാഗത്തിന് മാത്രം ഇസ്ലാമിൻ്റെ കുത്തകാവകാശം പതിച്ച് നൽകേണ്ടതില്ല.
The post ഹലാൽ ലവ് സ്റ്റോറി: ഒരു രാഷ്ട്രീയ വായന appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.
]]>The post സംഗീത വിസ്മയം SP ബാലസുബ്രമണ്യം അന്തരിച്ചു appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.
]]>പ്രമുഖ ഹരികഥാ കലാകാരനായിരുന്ന പിതാവ് എസ് പി സമ്പാമൂര്‍ത്തിയായിരുന്നു ബാലുവിന്റെ ആദ്യഗുരു.
ഹാര്‍മോണിയവും ഓടക്കുഴലും വായിക്കാന്‍ പഠിപ്പിച്ചതും പിതാവ് തന്നെ. മദ്രാസ് കേന്ദ്രമാക്കി ഒരു തെലുങ്ക് സാംസ്കാരിക സംഘടന നടത്തിയ സംഗീത മത്സരത്തിലെ മികച്ച ഗായകനായി എസ് പി ബി തിരഞ്ഞെടുക്കപ്പെട്ടതോടെ ചലച്ചിത്രരംഗത്ത് അവസരങ്ങള്‍ തേടിയെത്തി.
1966 ല്‍ റിലീസ് ചെയ്ത ശ്രീശ്രീശ്രീ മര്യാദരാമണ്ണയാണ് എസ് പി ബി പാടിയ ആദ്യ ചിത്രം. തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, മലയാളം തുടങ്ങി ഇന്ത്യയിലെ അഞ്ച് പ്രമുഖ ഭാഷകളിലും 40000 ത്തോളം ഗാനങ്ങള്‍ ആലപിച്ചു.

ആറ് ദേശീയ അവാർഡുകളുൾപ്പെടെ പദ്മശ്രീയും പദ്മഭൂഷണും അടക്കമുള്ള നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. യേശുദാസിനുശേഷം ഏറ്റവും കൂടുതൽ തവണ അവാർഡുകൾ വാങ്ങിയ അദ്ദേഹത്തിൻ്റെ ഏറ്റവും കൂടുതല്‍ പാട്ടുകള്‍ പാടിയ പിന്നണി ഗായകനെന്ന നിലയില്‍ ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോഡിലും പേരെത്തി.
കുട്ടിക്കാലത്ത് തന്നെ സംഗീതത്തോട് വലിയ താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ പിതാവ് ആഗ്രഹിച്ചിരുന്നത്, എസ്.പി.ബി. ഒരു എൻജിനീയർ ആവണമെന്നായിരുന്നു. അനന്തപൂരിലെ ഒരു എൻജിനീയറിംഗ് കോളേജിൽ ചേർന്നുവെങ്കിലും ടൈഫോയിഡ് പിടിപെട്ടതിനാൽ അവിടുത്തെ വിദ്യാഭ്യാസം തുടരാൻ അദ്ദേഹത്തിന് സാധിച്ചില്ല. പിന്നീട് എസ്.പി.ബി. ചെന്നൈയിലെ ഇൻസ്റ്റിട്ട്യൂഷൻ ഓഫ് എൻജിനിയേഴ്സിൽ പ്രവേശനം നേടി. പക്ഷേ അപ്പോഴൊക്കെയും സംഗീതം ഒരു കലയായി അദ്ദേഹം കൂടെ കൊണ്ടു നടന്നിരുന്നു. പല മത്സരങ്ങളിൽ നല്ല ഗായകനായി അദ്ദേഹം തിരഞ്ഞെടൂക്കപ്പെട്ടു.
ഗായകനെന്നതിന്റെയൊപ്പം നടൻ, സംഗീതസംവിധായകൻ, ഡബ്ബിങ് ആർട്ടിസ്റ്റ് എന്നീ നിലകളിലും എസ്.പി.ബി. ജനപ്രീതി പിടിച്ചുപറ്റിയിട്ടുണ്ട്.
കുടുംബം : ഭാര്യ സാവിത്രി മക്കള്‍: പല്ലവി, ചരൺ
The post സംഗീത വിസ്മയം SP ബാലസുബ്രമണ്യം അന്തരിച്ചു appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.
]]>