Art & LiteratureEntertainment

മാനാട് എന്ന സിനിമ ഒരു മുസ്ലീം രാഷ്ട്രീയ സിനിമ

നിരൂപണം / രൂപേഷ് കുമാർ

ടൈം ലൂപ്പ് എന്ന സംഗതി എന്താണെന്ന് ഈ സിനിമ കാണുന്നത് വരെ പ്രത്യേകിച്ചു ഒന്നും അറിയില്ലെങ്കിലും (സിനിമ കണ്ടതിന് ശേഷവും അറിയില്ല) മാനാട് എന്ന സിനിമ ആ ഒരു സങ്കേതങ്ങളിലൂടെ ഇന്ത്യന്‍ സിനിമയുടെ പ്ലോട്ട് സ്ട്രക്‍ച്ചറിനെ തന്നെ വേറൊരു രീതിയില്‍ രൂപപ്പെടുത്തുന്നുണ്ട്. അത് ഇന്ത്യൻ സിനിമ കാണാത്ത വേറൊരു പൊളിറ്റിക്കൽ സ്‌പേസിൽ കൊണ്ടു ചേർത്ത് വെക്കുകയും ചെയ്തു.ടൈം ലൂപ്പിലെ ഓരോ സെഗ്മെന്റുകളും വീണ്ടും വീണ്ടും ആവര്‍ത്തിക്കുമ്പോഴും അത് ബോറടിപ്പിക്കാതെ ഒരു മാസിനെ വീണ്ടും വീണ്ടും കയ്യടിപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന തരത്തില്‍ ഗംഭീരമായ മെറ്റാ സ്ട്രക്‍ച്ചറിലേക്ക് മാനാട് എന്ന സിനിമ കയറി വന്നു പൊളിക്കുകയാണ്.

റണ്‍ ലോല റണ്ണും , ടെനെറ്റും, ക്രിസ്റ്റഫര്‍ നോളനും തമിഴിലും സംഭവിക്കാമെന്നും അത് ഇവിടത്തെ ഒരു ഇന്‍റെലെക്ച്വൽ സ് ഒരു വിവരവുമില്ലാത്ത ആള്‍ക്കൂട്ടം എന്നു വിലയിരുത്തുകയും ചെയ്യുന്ന ഫാന്‍സ്/മാസ് ഏറ്റെടുക്കുകയും ചെയ്യും എന്നു അതി ഗംഭീരമായി മാനാട് കാണിച്ചു തരുന്നുണ്ട്. തമിഴ് സിനിമയിലെ പുതു സിനിമകള്‍ എന്നു തമിഴ്നാട്ടിലേക്ക് നോക്കൂ എന്നു പറഞ്ഞു കൊണ്ട് ആഘോഷിക്കുന്ന കീഴാള സിനിമകളുടെ പ്രധാനമായ ഒരു പ്രശ്നം ആ സിനിമകളുടെ സ്ട്രക്ചറുകള്‍ ആണ്. പഴയ ഷേക്സ്പീരിയന്‍ റൈസിങ് ആക്ഷനും ക്ലൈമാക്സും ഡിനോമിനേഷനും മുതല്‍ തമിഴ് സിനിമകളുടെ രജനി സ്റ്റൈല്‍ റിവഞ്ച് പ്ലോട്ടുകളുടെ സ്ട്രക്ചറുകളില്‍ നിന്നും പ്ലോട്ടുകള്‍ നിര്‍മ്മിക്കുന്നതില്‍ നിന്നും അത്തരം സിനിമകള്‍ക്ക് രക്ഷപ്പെടാന്‍ പറ്റിയിട്ടില്ല. അത് കബാലി ആയാലും കാല ആയാലും അസുരന്‍ ആയാലും ഇങ്ങ് ജയ് ഭീം ആയാലും ആ പാറ്റേണുകളില്‍ നിന്നു പുറത്തു പോകാന്‍ പറ്റിയിട്ടില്ല. വല്ലാത്ത ആവർത്തന വിരസത അത്തരം സിനിമകൾ ഉണ്ടാക്കിയെടുത്തിട്ടുണ്ട്.

പക്ഷേ മാനാട് എന്ന സിനിമ ഇന്ത്യന്‍ സിനിമ കണ്ടതില്‍ നിന്നും വ്യത്യസ്ഥമായ ഒരു സ്ട്രക്‍ച്ചറിലേക്ക് അതി ഗംഭീരമായി കൊണ്ട് പോകുന്നുണ്ട്. ഒരു സിനിമാറ്റിക് ആര്‍ട്ട് എന്ന രീതിയില്‍ അതിന്റെ രൂപത്തില്‍ ഗംഭീരമായ വ്യത്യസ്തത കൊണ്ട് വന്നു കൊണ്ടാണ് വെങ്കട് പ്രഭു തന്റെ പൊളിറ്റിക്സ് പറയുന്നത്.

കഴിഞ്ഞ പത്തു വര്‍ഷമായി ഇന്ത്യയിലെയും ലോകത്തെയും മുസ്ലീം യുവത്വങ്ങള്‍ അക്കാദമിക് സെറീനകളിലും സാമൂഹിക മാധ്യമങ്ങളിലും റിസെര്‍ച്ചുകളിലും മറ്റ് അനേകം ഇടങ്ങളിലും ഉല്‍പാദിപ്പിച്ച രാഷ്ട്രീയ സംവാദങ്ങളെ വളരെ കീന്‍ ആയി ഒബ്സെര്‍വ് ചെയ്തു വെങ്കട് പ്രഭു അതിനെ പഠിച്ചു കൊണ്ട് ഈ സിനിമയില്‍ പ്ലേസ് ചെയ്യുന്നുണ്ട്. അല്ലെങ്കിൽ അത്തരം പഠനങ്ങളിൽ നിന്നുള്ള ഉൾക്കാഴ്ചയിൽ നിന്നാകാം ഈ സിനിമ മെറ്റാ റിയലിസ്റ്റിക്ക് ആയി നിർമ്മിക്കപ്പെട്ടത്. എന്തിനാണ് സാര്‍ ഒരു കൊല നടത്തി അതിനെ കലാപമാക്കി ഒരു സമുദായത്തിന്റെ മുകളില്‍ കൊണ്ട് വെച്ചു കെട്ടുന്നത് എന്ന സിനിമയിലെ ചോദ്യം തന്നെയാണ് ന്യൂന പക്ഷ മോര്‍ച്ച എന്നൊക്കെ പറയുന്ന ബി ജെ പി സെല്ലിന്റെ കുരു പൊട്ടിക്കുന്നത്. അതിനപ്പുറം ഈ സിനിമ എന്താണെന്ന് അടുത്ത ഒരു പത്ത് വര്ഷത്തേക്ക് ആ ടീമുകൾക്ക് കത്തില്ല.

ഈ ആറ്റം രാഷ്ട്രീയം സിനിമയുടെ എന്റെര്‍ടെയിന്‍മെന്‍റ് സ്പിരിറ്റ് വിടാതെ അതിന്റെ ടെക്നിക്കാലിറ്റിയില്‍ കോംപ്രമൈസിങ് ഇല്ലാതെ ഒരു സമൂഹത്തിനെ ഇരവല്‍ക്കരിക്കാതെ ഒരു മുസ്ലീം സ്പെസിലേക്ക് ചേര്‍ത്തു വെച്ചു മാനാട് പൊളിച്ചടുക്കുന്നുണ്ട്.

ഇതിലെ വിമാനം പറക്കുന്ന ആകാശത്തു നിന്നുള്ള സ്പേസില്‍ നിന്നു കൊണ്ടാണ് ഇന്ത്യ എന്ന ഭാരത ‘ഭൂമിയിലെ’ ഹിന്ദുത്വ കൊന്സ്പിരസികളെ ഒരു മുസ്ലീം ഐഡന്‍റിറ്റി വീണ്ടും വീണ്ടും മറിച്ചും തിരിച്ചും കാണുന്നത്. വളരെ യാഥാര്‍ത്യമെന്നും/പിന്തുടര്‍ന്നു പോകേണ്ടതെന്നും/ഇത് മാത്രമാണു യാഥാര്‍ത്ഥ്യം എന്നും സ്ഥിരീകരിക്കുന്ന ഒരു ഹിന്ദുത്വ രാഷ്ട്രീയ സ്പെസിനെ വളരെ മിസ്റ്റിക് ആയി മറ്റൊരു മെറ്റാ ലോകത്തോട് കൂടി മുസ്ലീം ആയ കഥാപാത്രം തിരിച്ചും മറിച്ചും പല തരത്തിലും സ്വയം കണ്ടു/കണ്ടു വീണ്ടും തിരുത്തി കാണുകയാണ്. അത്തരം മെറ്റാ സ്പെസുകളാണ് പല തരത്തിലുള്ള പുതിയ രാഷ്ട്രീയ നിര്‍മിതികളിലൂടെ ഈ ഭാരതം എന്ന റിയാലിറ്റി സ്പെസിനെ ഇല്ലാതാക്കി പുനര്‍ നിര്‍മിച്ചെടുക്കുക എന്നും തോന്നുന്നു.

നിയമം/പോലീസ്/ഭരണകൂടം എന്നീ സാധനങ്ങളെ ഈ സ്‌പേസ് വീണ്ടും വീണ്ടും പുനർ നിർമ്മിച്ച് പോലീസിങ്ങിന്റെ യൂണിഫോമിലേക്ക് ഈ സിനിമ വെടി വെക്കുന്നു. ഈ സിനിമയുടെ പൊളിറ്റിക്കൽ സ്‌പേസ് നിയമം കോടതി രാഷ്ട്രീയ സംഘടന എന്നീ ഘടകങ്ങൾ
ക്കും അപ്പുറത്തുള്ള മറ്റൊരു സ്പിരിച്വല്‍ സ്പേസ് കൂടി ആണെന്ന് തോന്നുന്നു.

മാനാട് എന്ന സിനിമ ഒരു മുസ്ലീം രാഷ്ട്രീയ സിനിമ എന്ന രീതിയില്‍ മാത്രം റീഡ് ചെയ്യേണ്ടതാണെന്ന് തോന്നുന്നില്ല. അതിനുമപ്പുറം, ഒരു മുസ്ലീം ഐഡന്‍റിറ്റി ഒരു മെറ്റാ സ്പിരിച്വാലിറ്റിയിലേക്ക് കടന്നു കയറുന്ന ഒരു മെറ്റാ സ്പേസിലെ സിനിമ കൂടി ആണെന്ന് തോന്നുന്നു. മരണം എന്ന സംഭവത്തെ തന്നെ വളരെ ലാഘവത്തോടെ വളരെ പൊളി ആയാണ് സിനിമ റീഡ് ചെയ്യുന്നത്. മരണം എന്നത് ഒരു സ്റ്റിഗ്മാറ്റിക് തൂണുകളായി നമ്മളുടെ മാനസീകമായ കണ്‍സ്ട്രക്ഷനില്‍ നിർമ്മിക്കുമ്പോൾ അത് വെറുമൊരു മുട്ട് സൂചി കയറുന്ന ജീവിതത്തിലെ വേറെ ഒരു സെഗ്മെന്റ് മാത്രമാണു എന്നു ഈ സിനിമ ചിത്രീകരിച്ചു വെച്ചിട്ടുണ്ട്.

മാനാട് എന്ന സിനിമ കണ്ടു കഴിഞ്ഞപ്പോള്‍ ആ സിനിമ ഇത് വായിക്കുന്നവര്‍ തീര്‍ച്ചയായും കാണണം എന്ന ഒരു റെക്കാമെണ്ടേഷന് വേണ്ടി അടിസ്ഥാനപരമായി ഒരു ‘ലോജിക്കും’ ഇല്ലാതെ എഴുതുന്ന ഒരു കുറിപ്പാണ് ഇത്. അങ്ങനെ എഴുതുന്നതും ഒരു രസാണ്. എ വെങ്കട് പ്രഭു പൊളിറ്റിക്സ് എന്നു ടൈറ്റില്‍ കാര്‍ഡില്‍ വെച്ചു ഇത്രയും സങ്കീര്‍ണ്ണമായ ഒരു ഫിലിം മെക്കിങ് അത്രയും കന്‍ഫ്യൂസിങ് ആയ ഒരു പ്ലോട്ട് രസകരമായി നിര്‍മ്മിച്ചെടുത്ത് മാസിന്റെ കയ്യടി വാങ്ങിക്കുക എന്നൊക്കെ പറഞ്ഞാല്‍ ഒരു രക്ഷയുമില്ലാത്ത ഹാറ്റ്സ് ഓഫ് പറയണ്ട പരിപാടി ആണ്. എന്നെ സംബന്ധിച്ചിടത്തോളം അടുത്ത കാലത്ത് സിനിമാറ്റിക് ആയും പൊളിറ്റിക്കല്‍ ആയ റെണ്ടറിങ്ങിലും അടിമുടി ഞെട്ടിച്ച സിനിമ ആണ് മാനാട്. പിന്നെ എസ് ജെ സൂര്യ, എന്റെ പൊന്നോ…….ഒരു രക്ഷയുമില്ല…..!!!

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x